صحيح البخاري مع فتح الباري

صحيح البخاري مع فتح الباري
صحيح البخاري مع فتح الباري

Sunday, 12 April 2020

ദീൻ നസീഹത്താണ് الدِّينُ النَّصِيحَةُ അഥവാ മതം ഗുണകാംക്ഷയാണ് സ്വഹീഹുൽ ബുഖാരി ഫത്ഹുൽ ബാരി സഹിതം


السلام عليكم بسم الله والحمد لله والصلاة والسلام على رسول الله
അൽ കിതാബ് പഠന പരമ്പര
ഹദീസ് സെഷൻ
 فتح الباري شرح صحيح البخاري أحمد بن علي بن حجر العسقلاني كتاب الإيمان
 സ്വഹീഹുൽ ബുഖാരി ഫത്ഹുൽ ബാരി സഹിതം
കിതാബുൽ ഈമാൻ
(വിഷയം : ഒരു സത്യവിശ്വാസി നസീഹത്ത് ഉള്ളവനാവണം എന്ന ആശയമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. നിലപാടുകളിൽ ആത്മാർത്ഥതയും സത്യസന്ധതയും ഗുണകാംക്ഷയും ഉണ്ടാവുക എന്നതാണ് നസീഹത്ത് എന്നതിന്റെ വിവക്ഷ )
 بَاب قَوْلِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الدِّينُ النَّصِيحَةُ لِلَّهِ وَلِرَسُولِهِ وَلِأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ وَقَوْلِهِ تَعَالَى إِذَا نَصَحُوا لِلَّهِ
وَرَسُولِهِ
ദീൻ എന്നത് അല്ലാഹുവിനോടും റസൂലിനോടും മുസ്ലിം നേതാക്കളോടും മുസ്ലിം പൊതു ജനത്തോടും ഉള്ള നസീഹത് ആണ് എന്ന നബി വചനവും അല്ലാഹുവിന്റെ വചനം إِذَا نَصَحُوا لِلَّهِ وَرَسُولِهِ എന്നതും സംബന്ധിച്ച് പറയുന്ന ബാബ്
ഹദീസ്
 حَدَّثَنَا مُسَدَّدٌ قَالَ حَدَّثَنَا يَحْيَى عَنْ إِسْمَاعِيلَ قَالَ حَدَّثَنِي قَيْسُ بْنُ أَبِي حَازِمٍ عَنْ جَرِيرِ بْنِ عَبْدِ اللَّهِ قَالَ بَايَعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
عَلَى إِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ وَالنُّصْحِ لِكُلِّ مُسْلِمٍ

ജറീറ് ബ്നു അബ്ദില്ലാഹ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നിസ്ക്കാരം നിലനിർത്തുമെന്നും സകാത്ത് കൊടുത്തു വീട്ടുമെന്നും എല്ലാ മുസ്ലിംകളോടും നസീഹത്ത് ഉള്ളവനാകുമെന്നും ഞാൻ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ബൈഅത്ത് ചെയ്തു
വിശദീകരണം ഫത്ഹുൽ ബാരിയിൽ നിന്ന്(ആശയ സംഗ്രഹം ) :
 قَوْلُهُ : ( بَابُ قَوْلِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : الدِّينُ النَّصِيحَةُ ) هَذَا الْحَدِيثُ أَوْرَدَهُ الْمُصَنِّفُ هُنَا تَرْجَمَةَ بَابٍ ، وَلَمْ يُخَرِّجُهُ مُسْنَدًا فِي هَذَا الْكِتَابِ لِكَوْنِهِ عَلَى غَيْرِ شَرْطِهِ ، وَنَبَّهَ بِإِيرَادِهِ عَلَى صَلَاحِيَتِهِ فِي الْجُمْلَةِ ، وَمَا أَوْرَدَهُ مِنَ الْآيَةِ وَحَدِيثِ جَرِيرٍ يَشْتَمِلُ عَلَى مَا تَضَمَّنَهُ
ദീൻ നസീഹത്താണ് എന്ന ഹദീസ് ഇമാം ബുഖാരി ഈ ബാബിന്റെ ടൈറ്റിൽ ആയാണ് ചേർത്തിട്ടുള്ളത് .ഈ ഹദീസ് പരമ്പര സഹിതം ചേർക്കാത്തതു ഇമാം അവർകളുടെ ശർത്ത് പ്രകാരം അല്ലാത്തത് കൊണ്ടാണ്.എന്നാൽ ഈ ടൈറ്റിൽ നല്കുന്നതിലൂടെയും ആയത്ത് ടൈറ്റിലിൽ ചേർത്തിയതിലൂടെയും ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളുന്ന ജറീറ് ബ്നു അബ്ദില്ലാഹ് റദിയല്ലാഹു അന്ഹുവിന്റെ ഹദീസ് പരമ്പര സഹിതം തുടർന്ന് ചേർത്തിയതിലൂടെയും മൊത്തത്തിൽ ഹദീസിന്റെ ആശയം നല്ലതാണ് എന്ന അദ്ധേഹത്തിന്റെ ഉദ്ദേശ്യത്തിലേക്കു ഇമാം അവർകൾ സൂചന നൽകിയിരിക്കുന്നു
 وَقَدْ أَخْرَجَهُ مُسْلِمٌ : حَدَّثَنَا مُحَمَّدُ بْنُ عَبَّادٍ حَدَّثَنَا سُفْيَانُ قَالَ قُلْتُ لِسُهَيْلِ بْنِ أَبِي صَالِحٍ : إِنَّ عَمْرًا حَدَّثَنَا عَنِ الْقَعْقَاعِ عَنْ أَبِيكَ بِحَدِيثٍ ، وَرَجَوْتُ أَنْ تُسْقِطَ عَنِّي رَجُلًا - أَيْ فَتُحَدِّثَنِي بِهِ عَنْ أَبِيكَ - قَالَ فَقَالَ : سَمِعْتُهُ مِنَ الَّذِي سَمِعَهُ مِنْهُ أَبِي ، كَانَ صَدِيقًا لَهُ بِالشَّامِ ، وَهُوَ عَطَاءُ بْنُ يَزِيدَ عَنْ تَمِيمٍ الدَّارِيِّ أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ " الدِّينُ النَّصِيحَةُ . قُلْنَا : لِمَنْ ؟ قَالَ : لِلَّهِ عَزَّ وَجَلَّ " الْحَدِيثَ رَوَاهُ مُسْلِمٌ أَيْضًا مِنْ طَرِيقِ رَوْحِ بْنِ الْقَاسِمِ قَالَ حَدَّثَنَا سُهَيْلٌ عَنْ عَطَاءِ بْنِ يَزِيدَ أَنَّهُ سَمِعَهُ وَهُوَ يُحَدِّثُ أَبَا صَالِحٍ فَذَكَرَهُ ، وَرَوَاهُ ابْنُ خُزَيْمَةَ مِنْ حَدِيثِ جَرِيرٍ عَنْ سُهَيْلٍ أَنَّ أَبَاهُ حَدَّثَ عَنْ أَبِي هُرَيْرَةَ بِحَدِيثِ " إِنَّ اللَّهَ يَرْضَى لَكُمْ ثَلَاثًا " الْحَدِيثَ . قَالَ فَقَالَ عَطَاءُ بْنُ يَزِيدَ : سَمِعْتُ تَمِيمًا الدَّارِيَّ يَقُولُ . . . فَذَكَرَ حَدِيثَ النَّصِيحَةِ . وَقَدْ رَوَى حَدِيثَ النَّصِيحَةِ عَنْ سُهَيْلٍ عَنْ أَبِيهِ عَنْ أَبِي هُرَيْرَةَ ، وَهُوَ وَهْمٌ مِنْ سُهَيْلٍ أَوْ مِمَّنْ رَوَى عَنْهُ لِمَا بَيَّنَّاهُ ، قَالَ الْبُخَارِيُّ فِي تَارِيخِهِ : لَا يَصِحُّ إِلَّا عَنْ تَمِيمٍ . وَلِهَذَا الِاخْتِلَافِ عَلَى سُهَيْلٍ لَمْ يُخَرِّجْهُ فِي صَحِيحِهِ ، بَلْ لَمْ يَحْتَجَّ فِيهِ بِسُهَيْلٍ أَصْلًا . وَلِلْحَدِيثِ طُرُقٌ دُونَ هَذِهِ فِي الْقُوَّةِ ، مِنْهَا مَا أَخْرَجَهُ أَبُو يَعْلَى مِنْ حَدِيثِ ابْنِ عَبَّاسٍ وَالْبَزَّارُ مِنْ حَدِيثِ ابْنِ عُمَرَ ، وَقَدْ بَيَّنْتُ جَمِيعَ ذَلِكَ فِي " تَعْلِيقِ التَّعْلِيقِ
സ്വഹീഹ് മുസ്ലിമിൽ തമീമുദ്ദാരി റദിയല്ലാഹു അന്ഹുവിൽ നിന്ന് ദീൻ നസീഹത്ത് ആണ് എന്ന നബിവചനം സ്ഥിരപ്പെട്ടു വന്നിട്ടുണ്ട് .നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ദീൻ നസീഹത്ത് ആണ് . ഞങ്ങൾ ചോദിച്ചു : 'ആരോട്?" . അപ്പോൾ നബി പറഞ്ഞു : 'അല്ലാഹുവിനോടും അവന്റെ കിതാബിനോടും അവന്റെ റസൂലിനോടും മുസ്ലിം നേതാക്കളോടും മുസ്ലിം പൊതു ജനത്തോടും https://sunnah.com/muslim/1/103
റൗഹ് ബ്നു ഖാസിം എന്നവർ വഴിയും തമീമുദ്ദാരിയിൽ നിന്നുള്ള സമാനമായ റിപ്പോർട്ട് സ്വഹീഹ് മുസ്ലിമിൽ വന്നിട്ടുണ്ട് https://sunnah.com/muslim/1/105

അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് കാണുക :
 عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - :إِنَّ اللَّهَ يَرْضَى لَكُمْ ثَلَاثًا ، وَيَكْرَهُ لَكُمْ ثَلَاثًا ، رَضِيَ لَكُمْ : أَنْ تَعْبُدُوهُ وَلَا تُشْرِكُوا بِهِ شَيْئًا ، وَأَنْ تَعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ، وَأَنْ تُنَاصِحُوا مَنْ وَلَّى اللَّهُ أَمْرَكُمْ . وَيَكْرَهُ لَكُمْ : قِيلَ وَقَالَ ، وَكَثْرَةَ السُّؤَالِ ، وَإِضَاعَةَ الْمَالِ
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : അല്ലാഹു നിങ്ങൾക്ക് മൂന്നു കാര്യങ്ങൾ ഇഷ്ടപ്പെടുകയും മൂന്നു കാര്യങ്ങൾ വെറുക്കുകയും ചെയ്യുന്നു.അല്ലാഹു നിങ്ങൾക്ക് ഇഷ്ട്ടപ്പെടുന്ന കാര്യങ്ങൾ ഇവയാണ് : 'അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോടു ഒന്നിനെയും പങ്ക് ചേർക്കാതിരിക്കുകയും ചെയ്യുക,അല്ലാഹുവിന്റെ പാശത്തെ നിങ്ങൾ മിറുകെ പിടിക്കുകയും നിങ്ങൾ ഭിന്നിച്ചു പോവാതിരിക്കുകയും ചെയ്യുക,അല്ലാഹു നിങ്ങളുടെ കാര്യങ്ങൾ ഏൽപ്പിച്ചിട്ടുള്ള നിങ്ങളുടെ കൈകാര്യ കർത്താക്കളോടു ഗുണകാംക്ഷ (നസീഹത്ത്) ഉള്ളവരാകുക '. അല്ലാഹു നിങ്ങൾക്ക് വെറുക്കുന്ന കാര്യങ്ങൾ ഇവയാണ് : 'ഖീല വ ഖാല , (അനാവശ്യ) ചോദ്യങ്ങൾ അധികരിപ്പിക്കുക , സമ്പത്തു നഷ്ട്ടപ്പെടുത്തുക '(സ്വഹീഹ് ഇബ്നു ഖുസൈമ , സുനനുൽ കുബ്റാ
നസീഹത് സംബന്ധിച്ച് സമാനമായ ആശയത്തിൽ വേറെയും ഹദീസുകൾ വന്നിട്ടുണ്ട് . (NOTE: പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 009 തൌബ 90 & 91 : കാണുക :
 وَجَاء الْمُعَذِّرُونَ مِنَ الأَعْرَابِ لِيُؤْذَنَ لَهُمْ وَقَعَدَ الَّذِينَ كَذَبُواْ اللّهَ وَرَسُولَهُ سَيُصِيبُ الَّذِينَ كَفَرُواْ مِنْهُمْ عَذَابٌ أَلِيمٌ
ഗ്രാമീണ അറബികളില്‍ നിന്ന്‌ ( യുദ്ധത്തിന്‌ പോകാതിരിക്കാന്‍ ) ഒഴികഴിവ്‌ ബോധിപ്പിക്കാനുള്ളവര്‍ തങ്ങള്‍ക്ക്‌ സമ്മതം നല്‍കപ്പെടുവാന്‍ വേണ്ടി ( റസൂലിന്‍റെ അടുത്തു ) വന്നു. അല്ലാഹുവിനോടും അവന്‍റെ ദൂതനോടും കള്ളം പറഞ്ഞവര്‍ ( വീട്ടില്‍ ) ഇരിക്കുകയും ചെയ്തു. അവരില്‍ നിന്ന്‌ അവിശ്വസിച്ചിട്ടുള്ളവര്‍ക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുന്നതാണ്‌.
 لَّيْسَ عَلَى الضُّعَفَاء
 وَلاَ عَلَى الْمَرْضَى وَلاَ عَلَى الَّذِينَ لاَ يَجِدُونَ مَا يُنفِقُونَ حَرَجٌ إِذَا نَصَحُواْ لِلّهِ وَرَسُولِهِ مَا عَلَى الْمُحْسِنِينَ مِن سَبِيلٍ وَاللّهُ غَفُورٌ رَّحِيمٌ
ബലഹീനരുടെ മേലും, രോഗികളുടെ മേലും, ചെലവഴിക്കാന്‍ യാതൊന്നും കിട്ടാത്തവരുടെ മേലും -അവര്‍ അല്ലാഹുവോടും റസൂലിനോടും ഗുണകാംക്ഷയുള്ളവരാണെങ്കില്‍ -( യുദ്ധത്തിന്‌ പോകാത്തതിന്‍റെ പേരില്‍ ) യാതൊരു കുറ്റവുമില്ല. സദ്‌വൃത്തരായ ആളുകള്‍ക്കെതിരില്‍ ( കുറ്റം ചുമത്താന്‍ ) യാതൊരു മാര്‍ഗവുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു). http://library.islamweb.net/newlibrary/display_book.php?idfrom=219&idto=223&bk_no=53&ID=32

നസീഹത്ത് എന്നാൽ എന്താണ്?
قَوْلُهُ
 ( الدِّينُ : النَّصِيحَةُ )
 يُحْتَمَلُ أَنْ يُحْمَلَ عَلَى الْمُبَالَغَةِ ، أَيْ : مُعْظَمُ الدِّينِ النَّصِيحَةُ ، كَمَا قِيلَ فِي حَدِيثِ " الْحَجُّ عَرَفَةُ" ، وَيُحْتَمَلُ أَنْ يُحْمَلَ عَلَى ظَاهِرِهِ لِأَنَّ كُلَّ عَمَلٍ لَمْ يُرِدْ بِهِ عَامِلُهُ الْإِخْلَاصَ فَلَيْسَ مِنَ الدِّينِ . وَقَالَ الْمَازِرِيُّ : النَّصِيحَةُ مُشْتَقَّةٌ مِنْ نَصَحْتُ الْعَسَلَ إِذَا صَفَّيْتُهُ ، يُقَالُ : نَصَحَ الشَّيْءَ إِذَا خَلُصَ ، وَنَصَحَ لَهُ الْقَوْلَ إِذَا أَخْلَصَهُ لَهُ . أَوْ مُشْتَقَّةٌ مِنَ النُّصْحِ وَهِيَ الْخِيَاطَةٌ بِالْمِنْصَحَةِ وَهِيَ الْإِبْرَةُ ، وَالْمَعْنَى أَنَّهُ يَلُمُّ شَعَثَ أَخِيهِ بِالنُّصْحِ كَمَا تَلُمُّ الْمِنْصَحَةَ ، وَمِنْهُ التَّوْبَةُ النَّصُوحُ ، كَأَنَّ الذَّنْبَ يُمَزِّقُ الدِّينَ وَالتَّوْبَةُ تَخِيطُهُ . قَالَ الْخَطَّابِيُّ : النَّصِيحَةُ كِلْمَةٌ جَامِعَةٌ مَعْنَاهَا حِيَازَةُ الْحَظِّ لِلْمَنْصُوحِ لَهُ ، وَهِيَ مِنْ وَجِيزِ الْكَلَامِ ، بَلْ لَيْسَ فِي الْكَلَامِ كِلْمَةٌ مُفْرَدَةٌ تُسْتَوْفَى بِهَا الْعِبَارَةَ عَنْ مَعْنَى هَذِهِ الْكَلِمَةِ . وَهَذَا الْحَدِيثُ مِنَ الْأَحَادِيثِ الَّتِي قِيلَ فِيهَا إِنَّهَا أَحَدُ أَرْبَاعِ الدِّينِ ، وَمِمَّنْ عَدَّهُ فِيهَا الْإِمَامُ مُحَمَّدُ بْنُ أَسْلَم الطُّوسِيُّ . وَقَالَ النَّوَوِيُّ : بَلْ هُوَ وَحْدَهُ مُحَصِّلٌ لِغَرَضِ الدِّينِ كُلِّهِ ; لِأَنَّهُ مُنْحَصِرٌ فِي الْأُمُورِ الَّتِي ذَكَرَهَا
ആശയ സംഗ്രഹം : ' ഹജ്ജു അറഫയാണ്' എന്ന് ഹദീസിൽ വന്നത് പോലെ ദീനിന്റെ മുഖ്യ ഭാഗം നസീഹത്ത് ആണ് എന്ന ഉദ്ദേശ്യത്തിൽ ആവാം ദീൻ നസീഹത്താണ് എന്ന പ്രസ്താവന.ഹദീസ് അതിന്റെ ബാഹ്യാർത്ഥത്തിലും മനസ്സിലാക്കാം.കാരണം ഏതു സത്കർമ്മവും ഇഖ്‌ലാസ് (ആത്മാർഥത - നസീഹത്ത്)ഇല്ലാതെ ചെയ്‌താൽ അത് ദീനിൽ പെട്ടത് ആവുകയില്ല . ഇമാം മാസിരി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു .തേൻ ശുദ്ധീകരിക്കുന്നതിനു /സംസ്ക്കരിക്കുന്നതിനു 'നസഹ' എന്ന വാക്കു ഉപയോഗിക്കുമ്പോലെ ആണ് 'നസീഹത്' എന്ന പദം. ഇത് النُّصْحِ എന്ന പദത്തിൽ നിന്ന് നിഷ്പന്നമായതും ആവാം. 'മിൻസഹത്ത്' അഥവാ സൂചി കൊണ്ട് തുന്നുന്നതിനാണ് النُّصْحِ എന്ന പദം ഉപയോഗിക്കുന്നത്.അതായത് കീറിപ്പറിഞ്ഞതിനെ സൂചി തുന്നിക്കൂട്ടുന്നതു പോലെ കാര്യങ്ങൾ ആകെ കുളമായിക്കിടക്കുന്ന തന്റെ സഹോദരനോട് നസീഹത്ത് ഉള്ള സത്യവിശ്വാസി അയാളുടെ കുളമായിക്കിടക്കുന്ന കാര്യങ്ങളെ നേരെയാക്കാൻ ശ്രമിക്കും എന്നർത്ഥം. 'നസൂഹായ തൗബ' (التَّوْبَةُ النَّصُوحُ)എന്ന് പറയുമ്പോഴും ഈ ഒരു ആശയമുണ്ട്.അതായത് പാപങ്ങൾ ഒരു വ്യക്തിയുടെ ദീനിനെ കഷ്ണം കഷ്ണമാക്കുന്നു ; തൗബ അതിനെ തുന്നിച്ചേർക്കുന്നു. ഖത്താബി റഹിമഹുല്ലാഹ് പറയുന്നു : നസീഹത്ത് നല്കപ്പെടുന്നവന് സൗഭാഗ്യം ഉടമപ്പെടുത്തുന്ന സമഗ്രമായ പദമാണ് നസീഹത്ത് എന്ന പദം.അത് സംസാരത്തിന്റെ സംക്ഷിപ്ത രൂപത്തിൽ പെട്ടതാണ്.ഈ പദത്തിന്റെ ആശയം പൂർണ്ണമായി ഉൾക്കൊള്ളുന്ന മറ്റൊരു പദം ഭാഷയിൽ ഇല്ല. ഇമാം മുഹമ്മദ് ബ്നു അസ്‌ലം അത്തൂസി റഹിമഹുല്ലാഹ് ഉൾപ്പെടെയുള്ള പണ്ഡിതന്മാർ നസീഹത്തിനെ ദീനിന്റെ നാലിൽ ഒന്നായി പരിഗണിച്ചിട്ടുണ്ട്; എന്നല്ല നസീഹത് എന്നത് ദീനിന്റെ ലക്‌ഷ്യം മുഴുവൻ തന്നെ നസീഹത്ത്കൊണ്ട് കരസ്ഥമാകും എന്നാണു ഇമാം നവവി റഹിമഹുല്ലാഹിയുടെ അഭിപ്രായം.
(NOTE: പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 066 തഹ്രീം 08:
يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحًا عَسَى رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ يَوْمَ لَا يُخْزِي اللَّهُ النَّبِيَّ وَالَّذِينَ آمَنُوا مَعَهُ نُورُهُمْ يَسْعَى بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ يَقُولُونَ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട്‌ മടങ്ങുക. നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍. അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച്‌ തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു

നസീഹത്ത് ആരോടെല്ലാം ?എങ്ങിനെയെല്ലാം ?
فَالنَّصِيحَةُ لِلَّهِ وَصْفُهُ بِمَا هُوَ لَهُ أَهْلٌ ، وَالْخُضُوعُ لَهُ ظَاهِرًا وَبَاطِنًا ، وَالرَّغْبَةُ فِي مَحَابِّهِ بِفِعْلِ طَاعَتِهِ ، وَالرَّهْبَةُ مِنْ مَسَاخِطِهِ بِتَرْكِ مَعْصِيَتِهِ ، وَالْجِهَادُ فِي رَدِّ الْعَاصِينَ إِلَيْهِ
وَرَوَى الثَّوْرِيُّ عَنْ عَبْدِ الْعَزِيزِ بْنِ رُفَيْعٍ عَنْ أَبِي ثُمَامَةَ صَاحِبِ عَلِيٍّ قَالَ : قَالَ الْحَوَارِيُّونَ لِعِيسَى عَلَيْهِ السَّلَامُ : يَا رُوحَ اللَّهِ مَنِ النَّاصِحِ لِلَّهِ
قَالَ : الَّذِي يُقَدِّمُ حَقَّ اللَّهِ عَلَى حَقِّ النَّاسِ

ആശയ സംഗ്രഹം : അല്ലാഹുവിനോടുള്ള നസീഹത് എന്നാൽ അല്ലാഹുവിനു അർഹമായ വിശേഷണങ്ങളാൽ അവനെ വാഴ്ത്തലും , ബാഹ്യമായും ആന്തരികമായും അവനു വിധേയപ്പെടലും , അവനെ അനുസരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് അവന്റെ ഇഷ്ടം കൊതിക്കലും , അവനെ ധിക്കരിക്കുന്ന പ്രവർത്തനങ്ങൾ ഉപേക്ഷിച്ചു കൊണ്ട് അവന്റെ കോപത്തെ ഭയക്കലും, അവനെ ധിക്കരിക്കുന്നവരെ ഖണ്ഡിക്കുന്നതിനായുള്ള ത്യാഗപരിശ്രമങ്ങളിൽ ഏർപ്പെടലും ആണ്. ഒരു റിപ്പോർട്ട് കാണുക : അബൂ സുമാമഃ പറഞ്ഞു : 'ഹവാരിയ്യീങ്ങൾ ഈസാ അലൈഹിസ്സലാമിനോട് പറഞ്ഞു : ഓ .. റൂഹുല്ലാഹ് .... ആരാണ് അല്ലാഹുവിനോട് നസീഹത്ത് ഉള്ളവൻ? അപ്പോൾ ഈസാ അലൈഹിസ്സലാം മറുപടി പറഞ്ഞു : ജനങ്ങളോടുള്ള ബാധ്യതയേക്കാൾ അല്ലാഹുവിനോടുള്ള ബാധ്യതക്കു മുൻഗണന നൽകുന്നവൻ
 وَالنَّصِيحَةُ لِكِتَابِ اللَّهِ تَعَلُّمُهُ ، وَتَعْلِيمُهُ ، وَإِقَامَةُ حُرُوفِهِ فِي التِّلَاوَةِ ، وَتَحْرِيُرُهَا فِي الْكِتَابَةِ ،
 وَتَفَهُّمُ مَعَانِيهِ ، وَحِفْظُ حُدُودِهِ ، وَالْعَمَلُ بِمَا فِيهِ ، وَذَبُّ تَحْرِيفِ الْمُبْطِلِينَ عَنْهُ
അല്ലാഹുവിന്റെ കിതാബിനോടുള്ള (ഖുർആനോടുള്ള) നസീഹത്ത് എന്നാൽ , അല്ലാഹുവിന്റെ കിതാബ് പഠിക്കലും അത് പഠിപ്പിക്കലും പാരായണത്തിൽ അതിന്റെ അക്ഷരങ്ങളെ യഥാവിധി പാലിക്കലും അത് എഴുതുമ്പോൾ കൃത്യമായി എഴുതലും അതിന്റെ ആശയങ്ങൾ ശരിയായി ഗ്രഹിക്കലും അതിലെ പരിധികൾ പാലിക്കലും അതിൽ ഉള്ളത് പ്രകാരം അമലുകൾ ചെയ്യലും അതിനെ വികൃതമായി വ്യാഖ്യാനിക്കുന്നവർക്കെതിരെ പ്രതിരോധം തീർക്കലും ആണ്
وَالنَّصِيحَةُ لِرَسُولِهِ تَعْظِيمُهُ ، وَنَصْرُهُ حَيًّا وَمَيِّتًا ، وَإِحْيَاءُ سُنَّتِهِ بِتَعَلُّمِهَا وَتَعْلِيمِهَا ، وَالِاقْتِدَاءُ بِهِ فِي أَقْوَالِهِ وَأَفْعَالِهِ ، وَمَحَبَّتُهُ وَمَحَبَّةُ
أَتْبَاعِهِ
റസൂലിനോടുള്ള നസീഹത്ത് എന്നാൽ റസൂലിനെ ആദരിക്കലും ജീവിച്ചിരിക്കുന്ന അവസ്ഥയിലും വഫാത്തായ അവസ്ഥയിലും റസൂലിനെ സഹായിക്കലും റസൂലിന്റെ ചര്യ പഠിക്കലും പഠിപ്പിക്കലും വാക്കുകളിലും പ്രവർത്തികളിലും റസൂലിനെ പിന്തുടരലും റസൂലിനെയും റസൂലിനെ പിന്തുടർന്നവരെയും പ്രേമിക്കലുമാകുന്നു
 وَالنَّصِيحَةُ لِأَئِمَّةِ الْمُسْلِمِينَ إِعَانَتُهُمْ عَلَى مَا حَمَلُوا الْقِيَامِ بِهِ
  وَتَنْبِيهُهُمْ عِنْدَ الْغَفْلَةِ ، وَسَدُّ خُلَّتِهِمْ عِنْدَ الْهَفْوَةِ ، وَجَمْعُ الْكَلِمَةِ عَلَيْهِمْ ، وَرَدُّ الْقُلُوبِ النَّافِرَةِ إِلَيْهِمْ ، وَمِنْ أَعْظَمِ نَصِيحَتِهِمْ دَفْعُهُمْ عَنِ الظُّلْمِ بِالَّتِي هِيَ أَحْسَنُ . وَمِنْ جُمْلَةِ أَئِمَّةِ الْمُسْلِمِينَ أَئِمَّةُ الِاجْتِهَادِ ، وَتَقَعُ النَّصِيحَةُ لَهُمْ بِبَثِّ عُلُومِهِمْ ، وَنَشْرِ مَنَاقِبِهِمْ ، وَتَحْسِينِ الظَّنِّ
بِهِمْ
മുസ്ലിം നേതാക്കളോടുള്ള നസീഹത് എന്നാൽ അവർ വഹിക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന വിഷയത്തിൽ അവരെ സഹായിക്കലും അവർ അശ്രദ്ധരാവുമ്പോൾ അവരെ ഉണർത്തലും വ്യതിചലനത്തിന്റെ ഘട്ടങ്ങളിൽ വിടവ് നികത്തലും ഭിന്നിച്ചു പോകുന്ന ഹൃദയങ്ങളെ മടക്കിക്കൊണ്ടു വന്നു അവരിലേക്ക്‌ അടുപ്പിക്കലും ആണ്.മുസ്ലിം നേതാക്കളോടുള്ള നസീഹത്തിൽ /ഗുണകാംക്ഷയിൽ ഏറ്റവും സുപ്രധാനമായതു ഏറ്റവും നല്ല കാര്യം കൊണ്ട് അവരെ അധർമ്മവും അക്രമവും പ്രവർത്തിക്കുന്നതിൽ നിന്നും തടയുക എന്നതാണ്.മുസ്ലിം നേതാക്കൾ എന്നതിൽ ഗവേഷണ പടുക്കളായ ഇമാമുകളും (മുജ്തഹിദുകൾ ആയ ഇമാമുകൾ)ഉൾപ്പെടും . അവരോടുള്ള നസീഹത് എന്നാൽ അവരുടെ ഇല്മുകൾ പ്രചരിപ്പിക്കലും അവരുടെ മഹത്വങ്ങൾ പ്രചരിപ്പിക്കലും അവരെ സംബന്ധിച്ച് നല്ല വിചാരം ഉണ്ടാവലും ആണ്
 وَالنَّصِيحَةُ لِعَامَّةِ الْمُسْلِمِينَ الشَّفَقَةُ عَلَيْهِمْ ، وَالسَّعْيُ فِيمَا
يَعُودُ نَفْعُهُ عَلَيْهِمْ ، وَتَعْلِيمُهُمْ مَا يَنْفَعُهُمْ ، وَكَفُّ وُجُوهِ الْأَذَى عَنْهُمْ ، وَأَنْ يُحِبَّ لَهُمْ مَا يُحِبُّ لِنَفْسِهِ ، وَيَكْرَهَ لَهُمْ مَا يَكْرَهُ لِنَفْسِهِ

 മുസ്‌ലിം പൊതുജനത്തോടുള്ള നസീഹത്ത് എന്നാൽ അവരോടുള്ള വാത്സല്യവും അവർക്കു ഉപകരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടലും അവർക്കു ഉപകാരമുള്ളത് അവരെ പഠിപ്പിക്കലും അവർക്കു ഉണ്ടാകുന്ന വിവിധ തരം പ്രയാസങ്ങളെ തടയലും സ്വന്തം ഇഷ്ടപ്പെടുന്നത് അവർക്കും ഇഷ്ട്ടപ്പെടലും സ്വന്തമായി വെറുക്കുന്നത് അവർക്കും വെറുക്കലും ആകുന്നു

ഒരു മുസ്‍ലിം മറ്റു മുസ്‌ലിംകളോടും പ്രബോധിത സമൂഹമായ അമുസ്‌ലിം സഹോദരങ്ങളോടും നസീഹത് അഥവാ ഗുണകാംക്ഷ ഉള്ളവനാവണം എന്ന് നിരവധി ഖുർആൻ വചനങ്ങളിൽ നിന്നും സ്വഹീഹായ ഹദീസുകളിൽ നിന്നും വ്യക്തമാണ്. ഒരു ഖുർആൻ വചനവും ചില ഹദീസുകളും ആണ് നാം ഇത് സംബന്ധിച്ച് പഠിച്ചത്.ഈ വിഷയവുമായി ബന്ധപ്പെട്ട ഏതാനും വചനങ്ങൾ കൂടി ശ്രദ്ധിക്കുക : ഹദീസ് : സ്വഹീഹു മുസ്ലിം

كتاب السلام باب مِنْ حَقِّ الْمُسْلِمِ لِلْمُسْلِمِ رَدُّ السَّلاَمِ ‏‏ حَدَّثَنَا يَحْيَى بْنُ أَيُّوبَ، وَقُتَيْبَةُ، وَابْنُ، حُجْرٍ قَالُوا حَدَّثَنَا إِسْمَاعِيلُ، - وَهُوَ ابْنُ جَعْفَرٍ - عَنِ الْعَلاَءِ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏"‏ حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ ‏"‏ ‏.‏ قِيلَ مَا هُنَّ يَا رَسُولَ اللَّهِ قَالَ ‏"‏ إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ وَإِذَا دَعَاكَ فَأَجِبْهُ وَإِذَا اسْتَنْصَحَكَ فَانْصَحْ لَهُ وَإِذَا عَطَسَ فَحَمِدَ اللَّهَ فشمته وَإِذَا مَرِضَ فَعُدْهُ وَإِذَا مَاتَ فَاتَّبِعْهُ

ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രസ്താവിച്ചു : ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ മേൽ 6 ബാധ്യതകൾ ഉണ്ട്. ഏതൊക്കെയാണവ അല്ലാഹുവിന്റെ ദൂതരേ എന്ന് സ്വഹാബാക്കൾ നബിയോട് ചോദിച്ചു .അപ്പോൾ നബി ഇപ്രകാരം പറഞ്ഞു :
'1.അവനെ കണ്ടാൽ സലാം പറയുക
2.അവൻ ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക
3.അവൻ ഉപദേശം (നസീഹത്ത് ) തേടിയാൽ സദുപദേശം നൽകുക
4, അവൻ തുമ്മുകയും ' അൽ ഹംദു ലില്ലാഹ്' എന്ന് പറയുകയും ചെയ്‌താൽ അവനു വേണ്ടി തശ്‌മീത് ചെയ്യുക അതായതു يَرْحَمُكَ اللَّهُ ;അല്ലാഹു നിനക്ക് കരുണ ചെയ്യട്ടെ'എന്ന് അവനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക,(അപ്പോൾ തുമ്മിയവൻ يَهْدِيكُمُ اَللَّهُ, وَيُصْلِحُ بَالَكُمْ ' അല്ലാഹു നിനക്ക് മാർഗ്ഗദർശനം നൽകുകയും നിന്റെ കാര്യം നന്നാക്കി തരികയും ചെയ്യട്ടെ എന്ന് തശ്‌മീത് ചൊല്ലിയവന് വേണ്ടി പ്രാർത്ഥിക്കൽ സുന്നത്തുണ്ട്.)
5. അവൻ രോഗിയായാൽ അവനെ സന്ദർശിക്കുക 6.അവൻ മരിച്ചാൽ അവന്റെ ജനാസയെ അനുഗമിക്കുക എന്നിവയാണവ '. https://sunnah.com/muslim/39/6
*******************************************************************************
ഹദീസ് : സുനനു തിർമുദി

 كتاب العلم عن رسول الله صلى الله عليه وسلم باب مَا جَاءَ فِي الْحَثِّ عَلَى تَبْلِيغِ السَّمَاعِ ‏

 حَدَّثَنَا ابْنُ أَبِي عُمَرَ حَدَّثَنَا سُفْيَانُ عَنْ عَبْدِ الْمَلِكِ بْنِ عُمَيْرٍ عَنْ عَبْدِ الرَّحْمَنِ بْنِ عَبْدِ اللَّهِ بْنِ مَسْعُودٍ يُحَدِّثُ عَنْ أَبِيهِ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ نَضَّرَ اللَّهُ امْرَأً سَمِعَ مَقَالَتِي فَوَعَاهَا وَحَفِظَهَا وَبَلَّغَهَا فَرُبَّ حَامِلِ فِقْهٍ إِلَى مَنْ هُوَ أَفْقَهُ مِنْهُ ثَلَاثٌ لَا يُغِلُّ عَلَيْهِنَّ قَلْبُ مُسْلِمٍ إِخْلَاصُ الْعَمَلِ لِلَّهِ وَمُنَاصَحَةُ أَئِمَّةِ الْمُسْلِمِينَ وَلُزُومُ جَمَاعَتِهِمْ فَإِنَّ الدَّعْوَةَ تُحِيطُ مِنْ وَرَائِهِمْ
*********************************************************

ആശയ സംഗ്രഹം : അബ്ദുല്ലാഹി ബ്നു മസ്ഊദ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രസ്താവിച്ചു : 'എന്റെ ഒരു വചനം കേൾക്കുകയും അത് ഗ്രഹിക്കുകയും അത് ഓർമ്മിച്ചു വയ്ക്കുകയും അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്ത മനുഷ്യന്റെ മുഖം അല്ലാഹു പ്രസന്നമാക്കട്ടേ.ചിലപ്പോൾ ഒരു അറിവ് അയാൾ എത്തിച്ചു കൊടുക്കുന്നത് അയാളേക്കാൾ ആ അറിവ് ഗ്രഹിക്കാൻ സാധിക്കുന്ന ഒരാളിലേക്കു ആയിരിക്കാം.മൂന്നു കാര്യങ്ങൾ ഒരു മുസ്ലിമിന്റെ ഹൃദയത്തെ വഞ്ചിക്കുകയില്ല - അല്ലാഹുവിനു വേണ്ടി ആത്മാർത്ഥതയോടെ കർമ്മം ചെയ്യൽ,മുസ്ലിം നേതാക്കളോട് ഗുണകാംക്ഷ (നസീഹത്)ഉണ്ടാവൽ,മുസ്‌ലിം ജമാഅത്തുമായി ചേർന്ന് നിൽക്കൽ (സംഘ ബോധം).കാരണം ദഅവത്ത് അവനെ പിറകിൽ നിന്ന് ചുറ്റി സംരക്ഷിക്കും https://sunnah.com/tirmidhi/41/14
*******************************************************************************
ഹദീസ് :
عَنْ عُمَرَ بْنِ عَبْدِ اللَّهِ، أَنَّهُ حَدَّثَهُ أَنَّ عَبْدَ اللَّهِ بْنَ عُمَرَ لَقِيَ نَاسًا خَرَجُوا مِنْ عِنْدِ مَرْوَانَ فَقَالَ: مِنْ أَيْنَ جَاءَ هَؤُلَاءِ؟ قَالُوا:
 خَرَجْنَا مِنْ عِنْدِ الْأَمِيرِ مَرْوَانَ قَالَ: وَكُلُّ حَقٍّ رَأَيْتُمُوهُ تَكَلَّمْتُمْ بِهِ، وَأَعَنْتُمْ عَلَيْهِ، وَكُلُّ مُنْكَرٍ رَأَيْتُمُوهُ أَنْكَرْتُمُوهُ وَرَدَدْتُمُوهُ عَلَيْهِ، قَالُوا: لَا وَاللَّهِ، بَلْ يَقُولُ: مَا يُنْكَرُ، فَنَقُولُ: قَدْ أَصَبْتَ، أَصْلَحَكَ اللَّهُ، فَإِذَا خَرَجْنَا مِنْ عِنْدِهِ قُلْنَا قَاتَلَهُ اللَّهُ، مَا أَظْلَمَهُ وَأَفْجَرَهُ قَالَ عَبْدُ اللَّهِ: " كُنَّا بِعَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَعُدُّ هَذَا نِفَاقًا لِمَنْ كَانَ هَكَذَا
************************************************************
 ആശയ സംഗ്രഹം : ഒരിക്കൽ ഭരണാധികാരിയായ മർവാന്റെ അടുക്കൽ നിന്ന് വരുന്ന ഒരു സംഘം ആളുകളെ ഇബ്നു ഉമർ റദിയല്ലാഹു അന്ഹു കണ്ടു മുട്ടി.അദ്ദേഹം അവരോടു എവിടെ നിന്നാണ് വരുന്നത് എന്ന് അന്വേഷിച്ചു.അമീർ മർവാന്റെ അടുക്കൽ നിന്നാണ് വരുന്നത് എന്ന് അവർ മറുപടി നൽകി.അപ്പോൾ ഇബ്നു ഉമർ റദിയല്ലാഹു അന്ഹു അവരോടു ചോദിച്ചു : 'അദ്ധേഹത്തിന്റെ അടുക്കൽ നിങ്ങൾ കണ്ട സത്യമായ കാര്യങ്ങളെ നിങ്ങൾ അംഗീകരിക്കുകയും അതിന്മേൽ അദ്ദേഹത്തെ നിങ്ങൾ സഹായിക്കുകയും ചെയ്തുവോ?അദ്ധേഹത്തിന്റെ അടുത്ത് നിങ്ങൾ കണ്ട മോശമായ കാര്യങ്ങളെ നിങ്ങൾ അദ്ദേഹത്തോട് തുറന്നു പറഞ്ഞു എതിർത്തുവോ ? അപ്പോൾ ആ സംഘം പറഞ്ഞു :' അല്ലാഹുവാണ , ഞങ്ങൾ അങ്ങിനെ ചെയ്തിട്ടില്ല.അയാൾ പറയുന്നത് വെറുക്കപ്പെടുന്ന കാര്യമാണ്.പക്ഷെ ഞങ്ങൾ(അദ്ധേഹത്തിന്റെ മുമ്പിൽ വച്ച്) പറയും : ' താങ്കൾ പറഞ്ഞത് ശരിയാണ്.അല്ലാഹു താങ്കളെ നന്നാക്കട്ടെ ' എന്ന്. എന്നാൽ ഞങ്ങൾ അയാളുടെ അടുത്ത് നിന്ന് പുറപ്പെട്ടാൽ ഞങ്ങൾ പറയും : 'അല്ലാഹു അയാളെ നശിപ്പിക്കട്ടെ ,എത്ര അക്രമിയും തെമ്മാടിയുമാണ് അയാൾ ' എന്ന്.ഇത് കേട്ട് ഇബ്നു ഉമർ റദിയല്ലാഹു അന്ഹു പറഞ്ഞു : ഇങ്ങിനെ ചെയ്യുന്നത് (മനസ്സിൽ ഒന്ന് ഒളിപ്പിച്ചു വച്ച് പുറത്തേക്കു സ്തുതി പറയൽ) നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കാലത്തു കാപട്യം ആയിട്ടാണ് ഞങ്ങൾ പരിഗണിച്ചിരുന്നത്(അക്രമിയെ ഭയപ്പെട്ടു ആണെങ്കിൽ പോലും) (ഹാശിയതു മുസ്നദ് അഹ്മദ് )

**************************************************************************************************************

അമുസ്ലിം സഹോദരങ്ങളോടും ഗുണകാംക്ഷ ഉള്ളവരാവരാവുക:


പ്രബോധിത സമൂഹമായ അമുസ്‌ലിം സഹോദരങ്ങളോടും മുസ്‌ലിം നസീഹത് അഥവാ ഗുണകാംക്ഷ ഉള്ളവനാവണം എന്ന് നിരവധി ഖുർആൻ വചനങ്ങളിൽ നിന്നും സ്വഹീഹായ ഹദീസുകളിൽ നിന്നും വ്യക്തമാണ്.

നബിമാർ (പ്രവാചകന്മാർ )തങ്ങളുടെ പ്രബോധിത സമൂഹത്തോട് ഗുണകാംക്ഷയോടെയായിരുന്നു വർത്തിച്ചിരുന്നത്:


നൂഹ് നബി അലൈഹിസ്സലാം പറഞ്ഞതായി വിശുദ്ധ ഖുർആൻ സൂറത്തുൽ അഅറാഫ് (7 :62 )-ൽ വെളിപ്പെടുത്തുന്നു:
 أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنصَحُ لَكُمْ وَأَعْلَمُ مِنَ اللَّهِ مَا لَا تَعْلَمُونَ
എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു ത്തിച്ചുതരികയും, നിങ്ങളോട്‌ ആത്മാര്‍ത്ഥമായി ഉപദേശിക്കുകയുമാകുന്നു. നിങ്ങള്‍ക്കറിഞ്ഞ്‌ കൂടാത്ത പലതും അല്ലാഹുവിങ്കല്‍ നിന്ന്‌ ഞാന്‍ അറിയുന്നുമുണ്ട്‌

ഹൂദ്  നബി അലൈഹിസ്സലാം പറഞ്ഞതായി വിശുദ്ധ ഖുർആൻ സൂറത്തുൽ അഅറാഫ് (7 :68 )-ൽ വെളിപ്പെടുത്തുന്നു:

أُبَلِّغُكُمْ رِسَالاتِ رَبِّي وَأَنَاْ لَكُمْ نَاصِحٌ أَمِينٌ
എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു.

സ്വാലിഹ് നബി അലൈഹിസ്സലാം പറഞ്ഞതായി വിശുദ്ധ ഖുർആൻ സൂറത്തുൽ അഅറാഫ് (7 :79 )-ൽ വെളിപ്പെടുത്തുന്നു:

فَتَوَلَّى عَنْهُمْ وَقَالَ يَا قَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَةَ رَبِّي وَنَصَحْتُ لَكُمْ وَلَكِن لاَّ تُحِبُّونَ النَّاصِحِينَ
അനന്തരം സ്വാലിഹ്‌ അവരില്‍ നിന്ന്‌ പിന്തിരിഞ്ഞു പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു എന്‍റെ രക്ഷിതാവിന്‍റെ സന്ദേശം എത്തിച്ചുതരികയും, ആത്മാര്‍ത്ഥമായി ഞാന്‍ നിങ്ങളോട്‌ ഉപദേശിക്കുകയുമുണ്ടായി. പക്ഷെ, സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.
ശുഐബ് നബി(അലൈഹിസ്സലാം) യുടെ ചരിത്രം പരാമർശിക്കുമ്പോൾ  വിശുദ്ധ ഖുർആൻ സൂറത്തുൽ അഅറാഫ് (7 :93 )-ൽ വെളിപ്പെടുത്തുന്നു:
فَتَوَلَّى عَنْهُمْ وَقَالَ يَاقَوْمِ لَقَدْ أَبْلَغْتُكُمْ رِسَالاَتِ رَبِّي وَنَصَحْتُ لَكُمْ فَكَيْفَ آسَى عَلَى قَوْمٍ كَافِرِينَ
അനന്തരം അദ്ദേഹം അവരില്‍ നിന്ന്‌ പിന്തിരിഞ്ഞ്‌ പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക്‌ എത്തിച്ചുതരികയും ഞാന്‍ നിങ്ങളോട്‌ ആത്മാര്‍ത്ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്‌. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരില്‍ ഞാന്‍ എന്തിനു ദുഃഖിക്കണം.?

سورة هود 32 – 34: സൂറത്ത് ഹൂദിൽ നൂഹ് നബിയുടെ ചരിത്രം പരാമര്ശിക്കുന്നയിടത്ത് കാണുക:
قَالُواْ يَا نُوحُ قَدْ جَادَلْتَنَا فَأَكْثَرْتَ جِدَالَنَا فَأْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الصَّادِقِينَ
അവര്‍ പറഞ്ഞു: നൂഹേ, നീ ഞങ്ങളോട്‌ തര്‍ക്കിച്ചു. വളരെയേറെ തര്‍ക്കിച്ചു. എന്നാല്‍ നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ നീ ഞങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കിക്കൊണ്ടിരിക്കുന്നത്‌.ഞങ്ങള്‍ക്ക്‌ നീ ഇങ്ങു കൊണ്ട്‌ വരൂ
        قَالَ إِنَّمَا يَأْتِيكُم بِهِ اللَّهُ إِن شَاء وَمَا أَنتُم بِمُعْجِزِينَ
അദ്ദേഹം പറഞ്ഞു: അല്ലാഹു മാത്രമാണ്‌ നിങ്ങള്‍ക്കത്‌ കൊണ്ട്‌ വരുക; അവന്‍ ഉദ്ദേശിച്ചെങ്കില്‍, നിങ്ങള്‍ക്ക്‌ ( അവനെ ) തോല്‍പിച്ച്‌ കളയാനാവില്ല.
وَلاَ يَنفَعُكُمْ نُصْحِي إِنْ أَرَدتُّ أَنْ أَنصَحَ لَكُمْ إِن كَانَ اللَّهُ يُرِيدُ أَن يُغْوِيَكُمْ هُوَ رَبُّكُمْ وَإِلَيْهِ تُرْجَعُونَ
അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന പക്ഷം ഞാന്‍ നിങ്ങള്‍ക്ക്‌ ഉപദേശം നല്‍കാന്‍ ഉദ്ദേശിച്ചാലും എന്‍റെ ഉപദേശം നിങ്ങള്‍ക്ക്‌ പ്രയോജനപ്പെടുകയില്ല. അവനാണ്‌ നിങ്ങളുടെ രക്ഷിതാവ്‌. അവങ്കലേക്കാണ്‌ നിങ്ങള്‍ മടക്കപ്പെടുന്നത്‌.
**********************************************************
സത്യസന്ദേശവുമായി ഫിർഔനിനെ  (ഫറോവ)സമീപിക്കുമ്പോൾ സംസാരിക്കേണ്ടത് എങ്ങിനെയാണെന്ന് മൂസാ നബി അലൈഹിസ്സലാമിനോടും  ഹാറൂൻ  അലൈഹിസ്സലാമിനോടും   അല്ലാഹു നിർദ്ദേശിക്കുന്നത് കാണുക:
فَقُولا لَهُ قَوْلا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَى
എന്നിട്ട്‌ നിങ്ങള്‍ രണ്ടു പേരും അവനോട്‌ സൗമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം.
********************************************************
തിരു നബി മുഹമ്മദ് മുസ്തഫാ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളോട് അല്ലാഹു പറയുന്നത് കാണുക:
 سورة آل عمران 159
فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ
( നബിയേ, ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌  സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക്‌ മാപ്പുകൊടുക്കുകയും, അവര്‍ക്ക്‌ വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട്‌ കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌.
അക്രമികൾ അല്ലാത്ത അവിശ്വാസികൾക്കും നന്മ ചെയ്യുക:
**************************************************************
سورة الممتحنة : 8 വിശുദ്ധ ഖുർആൻ അൽ മുംതഹിന 8:
لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ
മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു
അയൽക്കാരൻ ഏതു മതസ്ഥനായാലും നല്ല അയൽപക്ക ബന്ധം സ്ഥാപിക്കുക:
****************************************************
سورة النساء 36
وَاعْبُدُواْ اللّهَ وَلاَ تُشْرِكُواْ بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَى وَالْجَارِ الْجُنُبِ وَالصَّاحِبِ بِالجَنبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ إِنَّ اللّهَ لاَ يُحِبُّ مَن كَانَ مُخْتَالاً فَخُورًا
അവനോട്‌ യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട്‌ നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും മുസ്ലിമായ അയൽക്കാരനോടും അമുസ്ലിമായ അയൽക്കാരനോടും  സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല.

സക്കാത്ത് മുതലിൽ നിന്ന് അമുസ്ലിം സഹോദരങ്ങൾക്കും ഒരു വിഹിതം മാറ്റി വയ്ക്കുക:
*****************************************************************
إِنَّمَا الصَّدَقَاتُ لِلْفُقَرَاء وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللّهِ وَابْنِ السَّبِيلِ فَرِيضَةً مِّنَ اللّهِ وَاللّهُ عَلِيمٌ حَكِيمٌ
സകാത്ത് അഥവാ നിർബന്ധ ദാനധർമ്മങ്ങൾ  ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഹൃദയങ്ങൾ ഇണക്കപ്പെടേണ്ടവരായ അമുസ്ലിംകൾക്കും, അടിമകളുടെ  മോചനത്തിന്‍റെ  കാര്യത്തിലും, കടം കൊണ്ട്‌ വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിയാത്രക്കാരനുമാണ് നല്‍കേണ്ടത്‌. അല്ലാഹുവിങ്കല്‍ നിന്ന്‌ നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.

ഇസ്‌ലാമിനെ വെറുക്കുന്ന അമുസ്ലിം മാതാ-പിതാക്കളോടും  നല്ല ബന്ധം നിലനിർത്തുകയും അവരെ സഹായിക്കുകയും ചെയ്യുക:
****************************************************************************
عَنْ أَسْمَاءَ، قَالَتْ قَدِمَتْ عَلَىَّ أُمِّي رَاغِبَةً فِي عَهْدِ قُرَيْشٍ وَهِيَ رَاغِمَةٌ مُشْرِكَةٌ فَقُلْتُ يَا رَسُولَ اللَّهِ إِنَّ أُمِّي قَدِمَتْ عَلَىَّ وَهِيَ رَاغِمَةٌ مُشْرِكَةٌ أَفَأَصِلُهَا قَالَ " نَعَمْ فَصِلِي أُمَّكِ 
അബൂബക്കർ റദിയല്ലാഹു അന്ഹുവിന്റെ പുത്രി അസ്മാഉ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു: ഖുറൈശികളുമായുള്ള  ഹുദൈബിയ്യ സന്ധി ഘട്ടത്തിൽ എന്നിൽ നിന്നും എന്തെങ്കിലും സഹായം ആഗ്രഹിച്ചു കൊണ്ട് എന്റെ മാതാവ് എന്റെ അടുത്ത് വന്നു.എന്റെ മാതാവ് ബഹുദൈവ വിശ്വാസിനിയും ഇസ്‌ലാമിനെ വെറുക്കുന്നവളും ആയിരുന്നു..അപ്പോൾ ഞാൻ നബിയോട് ചോദിച്ചു: ബഹുദൈവ വിശ്വാസിനിയും ഇസ്‌ലാമിനെ വെറുക്കുന്നവളുംആയ എന്റെ ഉമ്മ എന്നിൽ നിന്ന് വല്ല സഹായവും ആഗ്രഹിച്ചു കൊണ്ട് എന്റെ അടുത്ത് വന്നിരിക്കുന്നു .ഈ സാഹചര്യത്തിൽ ഞാൻ എന്റെ മാതാവുമായി കുടുംബ ബന്ധം പുലർത്തണമോ ? അല്ലാഹുവിന്റെ റസൂൽ പറഞ്ഞു :' അതെ , താങ്കൾ താങ്കളുടെ ഉമ്മയുമായി കുടുംബ ബന്ധം പുലർത്തുക(അവരെ സഹായിക്കുക)
നബിയെ വധിക്കാൻ  ശ്രമിച്ചവർക്കും മാപ്പ്
***********************************************************************
عَنْ أَنَسٍ، أَنَّ امْرَأَةً، يَهُودِيَّةً أَتَتْ رَسُولَ اللَّهِ صلى الله عليه وسلم بِشَاةٍ مَسْمُومَةٍ فَأَكَلَ مِنْهَا فَجِيءَ بِهَا إِلَى رَسُولِ اللَّهِ صلى الله عليه وسلم فَسَأَلَهَا عَنْ ذَلِكَ فَقَالَتْ أَرَدْتُ لأَقْتُلَكَ . قَالَ " مَا كَانَ اللَّهُ لِيُسَلِّطَكِ عَلَى ذَاكِ " . قَالَ أَوْ قَالَ " عَلَىَّ " . قَالَ قَالُوا أَلاَ نَقْتُلُهَا قَالَ " لاَ " . قَالَ فَمَا زِلْتُ أَعْرِفُهَا فِي لَهَوَاتِ رَسُولِ اللَّهِ صلى الله عليه وسلم
ആശയം:അനസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു: ഒരു യഹൂദി സ്ത്രീ നബിയുടെ അടുത്ത് വന്നു  വിഷം പുരട്ടിയ ആട്ടിറച്ചി നബിക്കു നൽകി.നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം   ആ മാംസത്തിൽ നിന്ന് ഭക്ഷിക്കുകയും ചെയ്തു.വിഷം പുരട്ടിയതായിരുന്നു എന്ന് മനസ്സിലായപ്പോൾ ആ സ്ത്രീയെ വിളിച്ചു കൊണ്ട് വരാൻ നബി കൽപ്പിക്കുകയും ആ സ്ത്രീയെ കൊണ്ട് വന്നപ്പോൾ  അത് സംബന്ധിച്ച് നബി അവളോട് ചോദിക്കുകയും ചെയ്തു. അവൾ മറുപടി പറഞ്ഞു:' ഞാൻ നിന്നെ കൊല്ലാൻ ഉദ്ദേശിച്ചതാണ്.' തിരു നബി ഇങ്ങിനെ പ്രതികരിച്ചു :' അല്ലാഹു നിനക്ക് അതിനു കഴിവ് നൽകില്ല'.നബിയുടെ സഹാബാക്കൾ ചോദിച്ചു : ഞങ്ങൾഇവളെ വധിക്കട്ടെയോ ?'.നബി പറഞ്ഞു:' വേണ്ട. (അനസ് റദിയല്ലാഹു അന്ഹു പറയുന്നു): നബിയുടെ ചെറുനാക്കിൽ അത് ( വിഷത്തിന്റെ അവശിഷ്ട്ടങ്ങൾ ) ഞാൻ കണ്ടിരുന്നു...
************************************************************************
അക്രമികളായ  സത്യനിഷേധികളുടെ അടുത്ത തലമുറയെങ്കിലും രക്ഷപ്പെടട്ടെ എന്നു ചിന്തിച്ച നബി
****************************************************************************
അക്രമികളുടെ മേൽ മലകൾ മറിച്ചിടട്ടെ എന്ന് മലകൾ കൊണ്ട് ഏൽപ്പിക്കപ്പെട്ട മലക്ക് നബിയോട് പറഞ്ഞപ്പോൾ നബി സമ്മതം മൂളിയില്ല.നബിയുടെ പ്രതികരണം കാണുക:
بَلْ أَرْجُو أَنْ يُخْرِجَ اللَّهُ مِنْ أَصْلاَبِهِمْ مَنْ يَعْبُدُ اللَّهَ وَحْدَهُ لاَ يُشْرِكُ بِهِ شَيْئًا "‏‏.‏
എന്നാൽ അല്ലാഹു അവരിൽ നിന്ന്, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനിൽ പങ്ക് ചേർക്കാതിരിക്കുകയും ചെയ്യുന്ന ഒരു തലമുറയെ കൊണ്ട് വന്നെങ്കിൽ എന്നാണു ഞാൻ ആഗ്രഹിക്കുന്നത്.’



സേവകനായ യഹൂദ ബാലൻ നരകത്തിൽ നിന്ന് രക്ഷപ്പെടാൻ നബി നടത്തിയ  അവസാന ശ്രമം
****************************************

സേവകനായ യഹൂദ ബാലൻ മരണാസന്നനായ സമയത്തു സത്യവിശ്വാസം സ്വീകരിച്ചപ്പോൾ തിരു നബിയുടെ പ്രതികരണം പരാമർശിക്കുന്ന ഹദീസ് കാണുക :
صحيح البخاري

സ്വഹീഹുൽ ബുഖാരി 
كتاب الجنائز

باب إذا أسلم الصبي فمات هل يصلى عليه وهل يعرض على الصبي الإسلام

................................
عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ قَالَ كَانَ غُلَامٌ يَهُودِيٌّ يَخْدُمُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَمَرِضَ فَأَتَاهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَعُودُهُ فَقَعَدَ عِنْدَ رَأْسِهِ فَقَالَ لَهُ أَسْلِمْ فَنَظَرَ إِلَى أَبِيهِ وَهُوَ عِنْدَهُ فَقَالَ لَهُ أَطِعْ أَبَا الْقَاسِمِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَسْلَمَ فَخَرَجَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ يَقُولُ الْحَمْدُ لِلَّهِ الَّذِي أَنْقَذَهُ مِن النَّارِ
ആശയ സംഗ്രഹം : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സേവനം ചെയ്തിരുന്ന ഒരു യഹൂദ ബാലൻ രോഗിയായപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അവനെ സന്ദർശിച്ചു . നബി അവന്റെ തല ഭാഗത്ത് ഇരുന്നു അവനോടു പറഞ്ഞു : 'നീ മുസ്ലിം ആകൂ'.അപ്പോൾ ആ ബാലൻ അവന്റെ സമീപമുണ്ടായിരുന്ന അവന്റെ പിതാവിനെ നോക്കി.പിതാവ് പറഞ്ഞു : 'അബുൽ ഖാസിമിനെ ( നബിസ്വല്ലല്ലാഹു അലൈഹി വ സല്ലമയെ) അനുസരിക്കൂ'. അപ്പോൾ  അവൻ മുസ്ലിമാവുകയും നബി അവിടെ നിന്ന് തിരിച്ചു പോവുകയും ചെയ്തു.തദ്സമയം നബി ഇങ്ങിനെ പ്രസ്താവിച്ചു : ' നരകത്തിൽ നിന്ന് അവനെ രക്ഷിച്ച അല്ലാഹുവിനാണ് സർവ സ്തുതിയും'.


 فتح الباري شرح صحيح البخاري أحمد بن علي بن حجر العسقلاني كتاب الإيمان
 സ്വഹീഹുൽ ബുഖാരി ഫത്ഹുൽ ബാരി സഹിതം
കിതാബുൽ ഈമാൻ  (കിതാബുൽ ഈമാനിലെ അവസാനത്തെ ഹദീസ്)

ഹദീസ്58

حَدَّثَنَا أَبُو النُّعْمَانِ قَالَ حَدَّثَنَا أَبُو عَوَانَةَ عَنْ زِيَادِ بْنِ عِلَاقَةَ قَالَ سَمِعْتُ جَرِيرَ بْنَ عَبْدِ اللَّهِ يَقُولُ يَوْمَ مَاتَ الْمُغِيرَةُ بْنُ شُعْبَةَ قَامَ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَقَالَ عَلَيْكُمْ بِاتِّقَاءِ اللَّهِ وَحْدَهُ لَا شَرِيكَ لَهُ وَالْوَقَارِ وَالسَّكِينَةِ حَتَّى يَأْتِيَكُمْ أَمِيرٌ فَإِنَّمَا يَأْتِيكُمْ الْآنَ ثُمَّ قَالَ اسْتَعْفُوا لِأَمِيرِكُمْ فَإِنَّهُ كَانَ يُحِبُّ الْعَفْوَ ثُمَّ قَالَ أَمَّا بَعْدُ فَإِنِّي أَتَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قُلْتُ أُبَايِعُكَ عَلَى الْإِسْلَامِ فَشَرَطَ عَلَيَّ وَالنُّصْحِ لِكُلِّ مُسْلِمٍ فَبَايَعْتُهُ عَلَى هَذَا وَرَبِّ هَذَا الْمَسْجِدِ إِنِّي لَنَاصِحٌ لَكُمْ ثُمَّ اسْتَغْفَرَ وَنَزَلَ
സിയാദ്ബ്‌നു ഇലാഖ റിപ്പോർട്ട് ചെയ്യുന്നു : (കൂഫ ഗവർണർ ആയിരുന്ന) മുഗീറത്തുബ്‌നു ശുഅ്ബ മരിച്ച ദിവസം ജരീര്‍ജബ്‌നു അബ്ദില്ലാഹ്  റദിയല്ലാഹു അന്ഹു പറയുന്നത്‌ ഞാന്‍ കേട്ടു. അദ്ദേഹം എഴുന്നേറ്റ്‌ നിന്ന്‌ അല്ലാഹുവിനെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്തശേഷം ഇങ്ങനെ പറഞ്ഞു: ഏകനായ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുവീന്‍ . അവന്‌ പങ്കാളികളില്ല. പുതിയ അമീര്‍ വരുന്നതുവരെ സമാധാനവും ശാന്തിയും കൈക്കൊള്ളണം. അദ്ദേഹമിതാ ഇപ്പോള്‍ തന്നെ( താമസിയാതെ) എത്തിച്ചേരുന്നതാണ്‌. തുടര്‍ന്ന്‌ അദ്ദേഹം പറഞ്ഞു: നിങ്ങൾ നിങ്ങളുടെ നിര്യാതനായ അമീറിനുവേണ്ടി അല്ലാഹുവിനോട് മാപ്പപേക്ഷിക്കുക. കാരണം അദ്ദേഹം അദ്ദേഹം വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനായിരുന്നു. പിന്നെ അദ്ദേഹം പറഞ്ഞു:  ഇനി ഞാൻ പറയട്ടെ, ഒരിക്കല്‍ ഞാന്‍ നബി(സ)യുടെ അടുക്കല്‍ ചെന്നു പറഞ്ഞു: ഇസ്ലാം അനുസരിച്ച്‌ ജീവിക്കാമെന്ന്‌ ഞാന്‍ താങ്കളോട്‌ പ്രതിജ്ഞ ചെയ്യുന്നു. അപ്പോള്‍ എല്ലാ മുസ്ലിംകളോടും ഗുണകാംക്ഷ ഉള്ളവനാവണമെന്ന ഉപാധിയും കൂടി നബി മുന്നോട്ടു വച്ചു. അപ്പോള്‍ അക്കാര്യവും ഞാന്‍ പ്രതിജ്ഞ ചെയ്തു. ഈ പള്ളിയുടെ നാഥനാണ്‌ സത്യം. ഞാന്‍ നിങ്ങളോടു നസീഹത്ത് (ഗുണകാംക്ഷ )ഉള്ളവനാണ്. ശേഷം അദ്ദേഹം പാപമോചന പ്രാർത്ഥന (ഇസ്തിഗ്ഫാർ) നടത്തി  പ്രസംഗപീഠത്തില്‍ നിന്ന്‌ ഇറങ്ങി.
قَوْلُهُ : ( سَمِعْتُ جَرِيرَ بْنَ عَبْدِ اللَّهِ )
الْمَسْمُوعُ مِنْ جَرِيرٍ حَمْدَ اللَّهِ وَالثَّنَاءَ عَلَيْهِ ، فَالتَّقْدِيرُ : سَمِعْتُ جَرِيرًا حَمِدَ اللَّهَ ، وَالْبَاقِي شَرْحٌ لِلْكَيْفِيَّةِ
ആശയ സംഗ്രഹം : ജരീർ റദിയല്ലാഹു അന്ഹു അല്ലാഹുവിനു  ഹംദും സനായും നടത്തിയ ശേഷം ജനങ്ങളോട് ഖുതുബ പറയുന്നത് റിപ്പോർട്ടർ കേട്ടു എന്നതാണ് സാരം.
قَوْلُهُ : يَوْمَ مَاتَ الْمُغِيرَةُ بْنُ شُعْبَةَ 

كَانَ الْمُغِيرَةُ وَالِيًا عَلَى الْكُوفَةِ فِي خِلَافَةِ مُعَاوِيَةَ ، وَكَانَتْ وَفَاتُهُ سَنَةَ خَمْسِينَ مِنَ الْهِجْرَةِ ، وَاسْتَنَابَ عِنْدَ مَوْتِهِ ابْنَهُ عُرْوَةَ ، وَقِيلَ اسْتَنَابَ جَرِيرًا الْمَذْكُورَ ، وَلِهَذَا خَطَبَ الْخُطْبَةَ الْمَذْكُورَةَ ، حَكَى ذَلِكَ الْعَلَائِيُّ فِي أَخْبَارِ زِيَادٍ
മുഗീറത്തുബ്‌നു ശുഅ്ബ എന്നവർ മുആവിയ റദിയല്ലാഹു അന്ഹുവിന്റെ ഭരണ കാലത്ത് കൂഫയിലെ ഗവർണറായിരുന്നു .ഹിജ്‌റ അൻപതാം ആണ്ടിലായിരുന്നു അദ്ദേഹത്തിന്റെ മരണം.മരണസമയത്ത് അദ്ദേഹം തന്റെ മകൻ ഉർവയെ തന്റെ പകരക്കാരനായി നിയോഗിച്ചു.എന്നാൽ ജരീര്‍ജബ്‌നു അബ്ദില്ലാഹ്  റദിയല്ലാഹു അന്ഹുവിനെയായിരുന്നു താൽക്കാലിക ഗവർണറായി നിയോഗിച്ചിരുന്നത് എന്നും അഭിപ്രായമുണ്ട്. അതിനാലായിരിക്കാം ജരീർ ഇപ്രകാരം ഒരു ഖുതുബ നിർവഹിച്ചത്.അലാഈ അദ്ദേഹത്തിന്റെ  കിതാബിൽ ഇത് പരാമർശിക്കുന്നുണ്ട്.
 وَالْوَقَارُ بِالْفَتْحِ : الرَّزَانَةُ ، وَالسَّكِينَةُ : السُّكُونُ . وَإِنَّمَا أَمَرَهُمْ بِذَلِكَ مُقَدِّمًا لِتَقْوَى اللَّهِ ; لِأَنَّ الْغَالِبَ أَنَّ وَفَاةَ الْأُمَرَاءِ تُؤَدِّي إِلَى الِاضْطِرَابِ وَالْفِتْنَةِ ، وَلَا سِيَّمَا مَا كَانَ عَلَيْهِ أَهْلُ الْكُوفَةِ إِذْ ذَاكَ مِنْ مُخَالَفَةِ وُلَاةِ الْأُمُورِ
തഖ്‌വാ കൊണ്ട് ഉപദേശിക്കുന്നതിനു മുമ്പ്  ജരീർ റദിയല്ലാഹു അന്ഹു ശാന്തിയും സമാധാനവും ഉപദേശിച്ചത്  ഭരണാധികാരികളുടെ മരണം പലപ്പോഴും അരാജകത്വത്തിലേക്കും ഫിത്നകളിലേക്കും നയിക്കാറുണ്ട് എന്നത് കൊണ്ടാവാം; പ്രത്യേകിച്ച് കൂഫക്കാർ ഭരണക്കാർക്കു എതിരായിരുന്നു എന്ന കാര്യവും പ്രസ്താവ്യമാണ്.
قَوْلُهُ : ( حَتَّى يَأْتِيَكُمْ أَمِيرٌ ) أَيْ بَدَلَ الْأَمِيرِ الَّذِي مَاتَ . وَمَفْهُومُ الْغَايَةِ هُنَا وَهُوَ أَنَّ الْمَأْمُورَ بِهِ يَنْتَهِي بِمَجِيءِ الْأَمِيرِ لَيْسَ مُرَادًا ، بَلْ يَلْزَمُ ذَلِكَ بَعْدَ مَجِيءِ الْأَمِيرِ بِطَرِيقِ الْأَوْلَى ، وَشَرْطُ اعْتِبَارِ مَفْهُومِ الْمُخَالَفَةِ أَنْ لَا يُعَارِضَهُ مَفْهُومُ الْمُوَافَقَةِ
قَوْلُهُ : ( الْآنَ ) أَرَادَ بِهِ تَقْرِيبَ الْمُدَّةِ تَسْهِيلًا عَلَيْهِمْ ، وَكَانَ كَذَلِكَ ; لِأَنَّ مُعَاوِيَةَ لَمَّا بَلَغَهُ مَوْتُ الْمُغِيرَةِ كَتَبَ إِلَى نَائِبِهِ عَلَى الْبَصْرَةِ وَهُوَ زِيَادٌ أَنْ يَسِيرَ إِلَى الْكُوفَةِ أَمِيرًا عَلَيْهَا .
പുതിയ അമീര്‍ വരുന്നതുവരെ സമാധാനവും ശാന്തിയും കൈക്കൊള്ളണംഎന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അത് കഴിഞ്ഞു ശാന്തിയും സമാധാനവും വേണ്ട എന്നല്ല.ഇപ്പോൾ തന്നെ പുതിയ അമീർ എത്തും എന്ന് പറഞ്ഞത് വൈകാതെ പുതിയ അമീർ നിയോഗിതനാവും എന്ന അർത്ഥത്തിലാണ്.അങ്ങിനെ തന്നെയാണ് സംഭവിച്ചതും. മുഗീറയുടെ മരണ വാർത്ത അറിഞ്ഞ ഉടനെ മുആവിയ റദിയല്ലാഹു ബസ്റയിലെ തന്റെ ഗവർണർക്കു( സിയാദിനു) കത്തെഴുതി -കൂഫയിൽ പോയി ഗവർണർ പദവി ഏറ്റെടുക്കണമെന്ന്.
https://islamweb.net/ar/library/index.php?page=bookcontents&flag=1&bk_no=52&ID=109

قَوْلُهُ
 ( اسْتَعْفُوا لِأَمِيرِكُمْ )
 أَيِ اطْلُبُوا لَهُ الْعَفْوَ مِنَ اللَّهِ ، كَذَا فِي مُعْظَمِ الرِّوَايَاتِ بِالْعَيْنِ الْمُهْمَلَةِ ، وَفِي
 رِوَايَةِ ابْنِ عَسَاكِرَ "
 اسْتَغْفِرُوا " بِغَيْنٍ مُعْجَمَةٍ وَزِيَادَةِ رَاءٍ وَهِيَ رِوَايَةُ الْإِسْمَاعِيلِيِّ فِي الْمُسْتَخْرَجِ
قَوْلُهُ : ( فَإِنَّهُ كَانَ يُحِبُّ الْعَفْوَ ) فِيهِ إِشَارَةٌ إِلَى أَنَّ الْجَزَاءَ يَقَعُ مِنْ جِنْسِ الْعَمَلِ
അധിക റിപ്പോർട്ടുകളിലും 'നിങ്ങൾ നിങ്ങളുടെ നിര്യാതനായ അമീറിനുവേണ്ടി അല്ലാഹുവിനോട് മാപ്പപേക്ഷിക്കുക.' എന്നാണുള്ളത് എന്നാൽ ചില റിപ്പോർട്ടുകളിൽ 'പാപമോചനത്തിന് തേടൂ ' എന്നാണുള്ളത്. 'കാരണം അദ്ദേഹം അദ്ദേഹം വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനായിരുന്നു' എന്ന് പറഞ്ഞതിൽ കർമ്മത്തിനു അനുസരിച്ചാണ് പ്രതിഫലം എന്ന തത്വത്തിലേക്കു ഒരു സൂചനയുണ്ട്

قَوْلُهُ : ( قُلْتُ أُبَايِعُكَ ) تَرَكَ أَدَاةَ الْعَطْفِ إِمَّا لِأَنَّهُ بَدَلٌ مِنْ أَتَيْتُ أَوِ اسْتِئْنَافٌ
قَوْلُهُ : ( وَالنُّصْحِ ) بِالْخَفْضِ عَطْفًا عَلَى الْإِسْلَامِ ، وَيَجُوزُ نَصْبُهُ عَطْفًا عَلَى مُقَدَّرِ ، أَيْ : شَرَطَ عَلَى الْإِسْلَامِ وَالنَّصِيحَةِ ، وَفِيهِ دَلِيلٌ
عَلَى كَمَالِ شَفَقَةِ الرَّسُولِ  صَلَّى اللَّهُ عَلَيْهِ وَسَلَّمَ
 قَوْلُهُ : ( عَلَى هَذَا ) أَيْ :
 عَلَى مَا ذُكِرَ
ഇസ്ലാം അനുസരിച്ച്‌ ജീവിക്കാമെന്ന്‌ സഹാബി  പ്രതിജ്ഞ ചെയ്തപ്പോൾ മുസ്ലിംകളോട് നസീഹത്ത് കൂടി വേണം എന്ന് നബി നിബന്ധന വയ്ക്കുകയാണുണ്ടായത്. അല്ലാഹുവിന്റെ റസൂലിന്റെ വാത്സല്യത്തിന്റെ പൂർണ്ണതക്കു ഇതിൽ   തെളിവുണ്ട്. എല്ലാ നിബന്ധനകളും അനുസരിച്ചു  ജരീർ റദിയല്ലാഹു അന്ഹു നബിയോട് അനുസരണ പ്രതിജ്ഞ (ബൈഅത്ത്)ചെയ്യുകയും ചെയ്തു.
قَوْلُهُ : ( وَرَبِّ هَذَا الْمَسْجِدِ ) مُشْعِرٌ بِأَنَّ خُطْبَتَهُ كَانَتْ فِي الْمَسْجِدِ ، وَيَجُوزُ أَنْ يَكُونَ أَشَارَ إِلَى جِهَةِ الْمَسْجِدِ الْحَرَامِ ، وَيَدُلُّ عَلَيْهِ رِوَايَةُ 
الطَّبَرَانِيِّ بِلَفْظِ " وَرَبِّ الْكَعْبَةِ "
 وَذَكَرَ ذَلِكَ لِلتَّنْبِيهِ عَلَى شَرَفِ الْمُقْسَمِ بِهِ لِيَكُونَ أَدْعَى لِلْقَبُولِ
'
ഈ പള്ളിയുടെ നാഥനാണ് സത്യം ' എന്ന പരാമർശത്തിൽ നിന്നും  ജരീർ റദിയല്ലാഹു അന്ഹു മസ്ജിദിൽ വച്ചായിരുന്നു ഈ പ്രസംഗം നടത്തിയിരുന്നത് എന്ന് മനസ്സിലാക്കാം.എന്നാൽ മസ്ജിദുൽ ഹറാമിന്റെ ഭാഗത്തേക്ക് ചൂണ്ടി പറഞ്ഞതാവാനും സാധ്യതയുണ്ട്.ഥബ്റാനിയുടെ റിപ്പോർട്ടിൽ 'കഅബയുടെ റബ്ബാണ് സത്യം' എന്ന് വന്നിട്ടുള്ളതു ഈ നിരീക്ഷണത്തെ ബലപ്പെടുത്തുന്നു.
قَوْلُهُ : ( لَنَاصِحٌ ) إِشَارَةٌ إِلَى أَنَّهُ وَفَّى بِمَا بَايَعَ عَلَيْهِ الرَّسُولُ ، وَأَنَّ كَلَامَهُ خَالِصٌ عَنِ الْغَرَضِ . قَوْلُهُ : ( وَنَزَلَ ) مُشْعِرٌ بِأَنَّهُ خَطَبَ عَلَى الْمِنْبَرِ ، أَوِ الْمُرَادُ قَعَدَ لِأَنَّهُ فِي مُقَابَلَةِ قَوْلِهِ : قَامَ فَحَمِدَ اللَّهَ تَعَالَى
ഞാന്‍ നിങ്ങളോടു ഗുണകാംക്ഷ ഉള്ളവനാണ്എന്ന് പറഞ്ഞത് അദ്ദേഹം റസൂലുമായുള്ള അനുസരണപ്രതിജ്ഞ പൂർത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സംസാരത്തിന് ഇതര ലക്ഷ്യങ്ങൾ ഇല്ലെന്നും സൂചിപ്പിക്കുന്നു. അദ്ദേഹം ഇറങ്ങിഎന്നു പറഞ്ഞത് മിമ്പറിൽ വച്ചായിരുന്നു ഖുതുബ എന്ന് സൂചിപ്പിക്കുന്നു.തുടക്കത്തിൽ അദ്ദേഹം എണീറ്റു നിന്നു അല്ലാഹുവിനെ സ്തുതിച്ചു എന്ന് പറഞ്ഞിട്ടുള്ളതിനാൽ ഇറങ്ങി എന്നത് ഇരുന്നു എന്ന അർത്ഥത്തിലുമാവാം.
( فَائِدَةٌ ) : التَّقْيِيدُ بِالْمُسْلِمِ لِلْأَغْلَبِ ، وَإِلَّا فَالنُّصْحُ لِلْكَافِرِ مُعْتَبَرٌ بِأَنْ يُدْعَى إِلَى الْإِسْلَامِ وَيُشَارُ عَلَيْهِ بِالصَّوَابِ إِذَا اسْتَشَارَ . وَاخْتَلَفَ الْعُلَمَاءُ فِي الْبَيْعِ وَنَحْوِ ذَلِكَ فَجَزَمَ أَحْمَدُ أَنَّ ذَلِكَ يَخْتَصُّ بِالْمُسْلِمِينَ وَاحْتَجَّ بِهَذَا الْحَدِيثِ
എല്ലാ മുസ്ലിംകളോടും ഗുണകാംക്ഷ ഉള്ളവനാവണമെന്ന് പറഞ്ഞത് മുസ്ലിംകളോട് ഉണ്ടാവേണ്ട ഗുണകാംക്ഷയുടെ ആധിക്യവും പ്രാധാന്യവും സൂചിപ്പിക്കുന്നതിനാണ്.സത്യനിഷേധിയെ ഇസ്ലാമിലേക്ക് ക്ഷണിക്കണമെന്നതിനാൽ അവനോടുള്ള ഗുണകാംക്ഷയും പരിഗണിക്കപ്പെടേണ്ടതാണ്.

( فَائِدَةٌ أُخْرَى ) : خَتَمَ الْبُخَارِيُّ كِتَابَ الْإِيمَانِ بِبَابِ النَّصِيحَةِ مُشِيرًا إِلَى أَنَّهُ عَمِلَ بِمُقْتَضَاهُ فِي الْإِرْشَادِ إِلَى الْعَمَلِ بِالْحَدِيثِ الصَّحِيحِ دُونَ السَّقِيمِ ، ثُمَّ خَتَمَهُ بِخُطْبَةِ جَرِيرٍ الْمُتَضَمِّنَةِ لِشَرْحِ حَالِهِ فِي تَصْنِيفِهِ فَأَوْمَأَ بِقَوْلِهِ " فَإِنَّمَا يَأْتِيكُمُ الْآنَ " إِلَى وُجُوبِ التَّمَسُّكِ بِالشَّرَائِعِ حَتَّى يَأْتِيَ مَنْ يُقِيمُهَا ، إِذْ لَا تَزَالُ طَائِفَةٌ مَنْصُورَةً ، وَهُمْ فُقَهَاءُ أَصْحَابِ الْحَدِيثِ . وَبِقَوْلِهِ " اسْتَعْفُوا لِأَمِيرِكُمْ " إِلَى طَلَبِ الدُّعَاءِ لَهُ لِعَمَلِهِ الْفَاضِلِ . ثُمَّ خَتَمَ بِقَوْلِ " اسْتَغْفَرَ وَنَزَلَ " فَأَشْعَرَ بِخَتْمِ الْبَابِ . ثُمَّ عَقَّبَهُ بِكِتَابِ الْعِلْمِ لِمَا دَلَّ عَلَيْهِ حَدِيثُ النَّصِيحَةِ أَنَّ مُعْظَمَهَا يَقَعُ بِالتَّعَلُّمِ وَالتَّعْلِيمِ
( خَاتِمَةٌ ) : اشْتَمَلَ كِتَابُ الْإِيمَانِ وَمُقَدِّمَتُهُ مِنْ بَدْءِ الْوَحْيِ مِنَ الْأَحَادِيثِ الْمَرْفُوعَةِ عَلَى وَاحِدٍ وَثَمَانِينَ حَدِيثًا بِالْمُكَرَّرِ مِنْهَا فِي بَدْءِ الْوَحْيِ خَمْسَةَ عَشَرَ ، وَفِي الْإِيمَانِ سِتَّةٌ وَسِتُّونَ ، الْمُكَرَّرُ مِنْهَا ثَلَاثَةٌ وَثَلَاثُونَ ، مِنْهَا فِي الْمُتَابَعَاتِ بِصِيغَةِ الْمُتَابَعَةِ أَوِ التَّعْلِيقِ اثْنَانِ وَعِشْرُونَ ، فِي بَدْءِ الْوَحْيِ ثَمَانِيَةٌ ، وَفِي الْإِيمَانِ أَرْبَعَةَ عَشَرَ ، وَمِنَ الْمَوْصُولِ الْمُكَرَّرِ ثَمَانِيَةٌ ، وَمِنَ التَّعْلِيقِ الَّذِي لَمْ يُوصَلْ فِي مَكَانٍ آخَرَ ثَلَاثَةٌ ، وَبَقِيَّةُ ذَلِكَ وَهِيَ ثَمَانِيَةٌ وَأَرْبَعُونَ حَدِيثًا مَوْصُولَةٌ بِغَيْرِ تَكْرِيرٍ . وَقَدْ وَافَقَهُ مُسْلِمٌ عَلَى تَخْرِيجِهَا إِلَّا سَبْعَةً وَهِيَالشَّعْبِيُّ عَنْ عَبْدِ اللَّهِ بْنِ عَمْرٍو فِي الْمُسْلِمِ وَالْمُهَاجِرِ ، 
وَالْأَعْرَجُ عَنْ أَبِي هُرَيْرَةَ فِي : حُبِّ الرَّسُولِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ، وَابْنُ أَبِي صَعْصَعَةَ عَنْ أَبِي سَعِيدٍ فِي : الْفِرَارِ مِنَ الْفِتَنِ ، وَأَنَسٌ عَنْ عُبَادَةَ فِي لَيْلَةِ الْقَدْرِ ، وَسَعِيدٌ عَنْ أَبِي هُرَيْرَةَ فِي الدِّينِ يُسْرٌ ، وَالْأَحْنَفُ عَنْ أَبِي بَكْرَةَ فِي الْقَاتِلِ وَالْمَقْتُولِ ، وَهِشَامٌ عَنْ أَبِيهِ عَنْ عَائِشَةَ فِي : أَنَا أَعْلَمُكُمْ بِاللَّهِ . وَجَمِيعُ مَا فِيهِ مِنَ الْمَوْقُوفَاتِ عَلَى الصَّحَابَةِ وَالتَّابِعِينَ ثَلَاثَةَ عَشَرَ أَثَرًا مُعَلَّقَةٌ ، غَيْرَ أَثَرِ ابْنِ النَّاطُورِ فَهُوَ مَوْصُولٌ . وَكَذَا خُطْبَةُ جَرِيرٍ الَّتِي خَتَمَ بِهَا كِتَابَ الْإِيمَانِ . وَاللَّهُ أَعْلَمُ .
ദീൻ  നസീഹത്താണ് - ക്ലാസ്സുകളുടെ വീഡിയോ ലിങ്കു


അൽ കിതാബ് WHATS APP ഗ്രൂപ്പിൽ ചേരാൻ 8848787706 നമ്പറിലേക്ക് വാട്ട്സ് ആപ്പ് മെസ്സേജ് അയക്കുക അബ്ബാസ് പറമ്പാടൻ السلام عليكم