صحيح البخاري مع فتح الباري

صحيح البخاري مع فتح الباري
صحيح البخاري مع فتح الباري

Thursday, 23 October 2025

സ്വഹീഹുൽ ബുഖാരീ- 1️⃣3️⃣5️⃣ _ 1️⃣6️⃣6️⃣ الوضوء

സ്വഹീഹുൽ ബുഖാരീ- ഹദീസുകൾ
1️⃣3️⃣5️⃣ _ 1️⃣6️⃣6️⃣
كتاب الوضوء
മലയാള വിവർത്തനവും വീഡിയോയും സഹിതം
🌹🌹🌹🌹🌹
വീഡിയോസ്
 (بدء الوحي _ ايمان)
 https://shorturl.at/fvJC4
العلم
https://shorturl.at/Nexif
الوضوء
https://shorturl.at/txAO6
ബ്ലോഗ്സ്
بدء الوحي 
ഹദീസ് 1-7
https://shorturl.at/RRCN8
الإيمان 
ഹദീസ് 8-30
https://shorturl.at/Wm9Tf
الإيمان
ഹദീസ് 31 - 45
https://shorturl.at/epMba
ഹദീസ് 46-58
https://kntn.ly/f5c3ab08
العلم
ഹദീസ് 59 -93
https://kntn.ly/dd7c60ab
العلم
ഹദീസ് 94 -125
https://kntn.ly/de786b79
ഹദീസ് 126 - 134
https://shorturl.at/yA7NJ
_______________________


ബിസ്മില്ലാഹിർറഹ്മാനിർറഹീം
( റഹ്മാനും റഹീമുമായ അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു )
*كِتَاب الْوُضُوء*
വുളൂഉ സംബന്ധിച്ച കിതാബ്
بَاب مَا جَاءَ فِي الْوُضُوءِ وَقَوْلِ اللَّهِ تَعَالَى: {إِذَا قُمْتُمْ إِلَى الصَّلاَةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ}
വുളൂഇനെക്കുറിച്ചും അല്ലാഹു തആലായുടെ വചനത്തെക്കുറിച്ചും ( അൽ മാഇദ 6 ) വന്നത് സംബന്ധിച്ച അധ്യായം :
{إِذَا قُمْتُمْ إِلَى الصَّلاَةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْإِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ}
(അല്ലയോ  സത്യവിശ്വാസികളേ, ) നിങ്ങള്‍ നമസ്‌കാരത്തിലേക്ക് നിന്നാല്‍ [നമസ്‌കാരത്തിനു ഒരുങ്ങിയാല്‍] നിങ്ങളുടെ മുഖങ്ങളും, മുട്ടുകള്‍ വരെ കൈകളും കഴുകുവീന്‍; നിങ്ങളുടെ തലകൾ തടവുകയും ചെയ്യുവിന്‍; രണ്ടു നെരിയാണികള്‍ വരെ നിങ്ങളുടെ കാലുകളും കഴുകുവീന്‍
قَالَ أَبُو عَبْدِ اللَّهِ وَبَيَّنَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّ فَرْضَ الْوُضُوءِ مَرَّةً مَرَّةً، وَتَوَضَّأَ أَيْضًا مَرَّتَيْنِ وَثَلاَثًا، وَلَمْ يَزِدْ عَلَى ثَلاَثٍ، وَكَرِهَ أَهْلُ الْعِلْمِ الإِسْرَافَ فِيهِ وَأَنْ يُجَاوِزُوا فِعْلَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.
അബൂ അബ്ദില്ലാഹ് അഥവാ ബുഖാരീ (റ) പറഞ്ഞു: നബി(ﷺ) വുളൂഇൽ  നിർബന്ധമായത് ഓരോ തവണയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവിടുന്ന് രണ്ട് തവണയും മൂന്ന് തവണയും വുളൂഅ് ചെയ്തിട്ടുണ്ട് അഥവാ വുളൂഇൻ്റെ അവയവങ്ങൾ കഴുകിയിട്ടുണ്ട്. മൂന്നിൽ കൂടുതലായി ചെയ്തിട്ടില്ല. വുളൂഇൽ  അതിരു കവിയുന്നതും (ഇസ്റാഫ്) നബി(ﷺ)യുടെ പ്രവർത്തനത്തെ  അതിലംഘിക്കുന്നതും  പണ്ഡിതന്മാർ വെറുത്തിരിക്കുന്നു.
🌹🌹🌹🌹🌹
ലഘു വിവരണം :

ഇമാം ബുഖാരീ ( റ ) ഈ ബാബിൽ മുസ്നദായിട്ട് ഒരു ഹദീസും  ഉൾപ്പെടുത്തിയിട്ടില്ല.

വുളൂഉ ഇല്ലാത്ത അവസ്ഥയാണ് ചെറിയ അശുദ്ധി. വുളൂഉ  ചെയ്യുന്നതോടെ  ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയായി. വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ കുളിക്കണം.

നിസ്ക്കാരത്തിന് തയ്യാറായാൽ ചെറിയ അശുദ്ധിയിൽ നിന്നും വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാവണം.

ചെറിയ അശുദ്ധി ഉള്ള ആൾ നിസ്ക്കാരത്തിന് ഒരുങ്ങുമ്പോൾ
വുളൂഉ ചെയ്ത്  ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവണം എന്നതാണ്  മേൽ ആയത്തിൻ്റെ ആശയം. വുളൂഉ മുറിഞ്ഞിട്ടില്ലെങ്കിലും ഓരോ ഫർള് നിസ്കാരത്തിനും പ്രത്യേകം പ്രത്യേകം വുളൂഉ എടുക്കൽ മുസ്തഹബ്ബാണ് ( ഉത്തമമാണ്). എന്നാൽ, നേരത്തെ എടുത്ത വുളൂഉ മുറിയാത്ത ആൾ ആണെങ്കിലും ഓരോ ഫർള് നിസ്കാരത്തിനും  വുളൂഉ പുതുക്കൽ നിർബന്ധമാണെന്ന് സലഫുകളിൽ ചിലർക്ക് അഭിപ്രായമുള്ളതായി പറയപ്പെടുന്നുവെങ്കിലും അത് ശരിയല്ല.

സുനനുന്നസാഈയിലെ ഒരു ഹദീസ് കാണുക:
عَنِ ابْنِ بُرَيْدَةَ، عَنْ أَبِيهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَتَوَضَّأُ لِكُلِّ صَلاَةٍ فَلَمَّا كَانَ يَوْمُ الْفَتْحِ صَلَّى الصَّلَوَاتِ بِوُضُوءٍ وَاحِدٍ فَقَالَ لَهُ عُمَرُ فَعَلْتَ شَيْئًا لَمْ تَكُنْ تَفْعَلُهُ ‏.‏ قَالَ ‏ "‏ عَمْدًا فَعَلْتُهُ يَا عُمَرُ
നബി (ﷺ) ഓരോ ഫർള് നിസ്ക്കാരത്തിനും പ്രത്യേകം പ്രത്യേകം വുളൂഉ ചെയ്തിരുന്നു എന്നാൽ മക്കാ വിജയ ദിവസം അവിടുന്ന് ഒരു വുളൂഉ കൊണ്ട് ഒന്നിലധികം ഫർള് നിസ്കരിച്ചു. അപ്പോൾ ഉമർ ( റ ) ചോദിച്ചു :താങ്കൾ മുമ്പ് ചെയ്തിട്ടില്ലാത്ത പ്രവർത്തി ആണല്ലോ ഇന്ന് ചെയ്തത്❓ അപ്പോൾ അവിടുന്ന് മറുപടി പറഞ്ഞു: " അതെ, ഉമർ ! ഞാൻ അത് കരുതിക്കൂട്ടി ചെയ്തതാണ്. ( അതയത് വുളൂഉ മുറിഞ്ഞിട്ടില്ലെങ്കിൽ വുളൂഉ പുതുക്കാതെ തന്നെ നിസ്ക്കരിക്കാം എന്ന് ജനങ്ങൾക്ക് മനസ്സിലാവാൻ )

ഞാൻ വുളൂഉ എന്ന ഫർളിനെ വീട്ടുന്നു എന്നത് പോലുള്ള നിയ്യത്തോട് കൂടി ആണ് വുളൂഉ എടുക്കേണ്ടത്.

മേൽ ആയത്തിൽ പറഞ്ഞ അവയവങ്ങൾ കഴുകലും തല തടവലും വുളൂഇൽ നിർബന്ധമാണ്.

അവയവങ്ങൾ കഴുകുന്നത് ഓരോ തവണയോ രണ്ട് തവണ വീതമോ മൂന്ന് തവണ വീതമോ ആകാം മൂന്ന് തവണ ആണ് ഏറ്റവും നല്ലത്. മൂന്നിൽ കൂടുന്നതിന് നബി ചര്യക്ക് എതിരാണ്.
മൂന്ന് തവണയിൽ കൂടുന്നത് ഹറാം അല്ലെങ്കിലും കറാഹത്താണ് ഇമാം ശാഫിഈ ( റ ) വ്യക്തമാക്കിയിട്ടുണ്ട്.

بَاب لَا تُقْبَلُ صَلَاةٌ بِغَيْرِ طُهُورٍ
അശുദ്ധികളിൽ നിന്ന് ശുദ്ധിയാവാതെ നിസ്ക്കാരം സ്വീകരിക്കപ്പെടുന്നതല്ല എന്നത് സംബന്ധിച്ച് പറയുന്ന അധ്യായം

ഹദീസ് 1️⃣3️⃣5️⃣
١٣٥ - حَدَّثَنَا إِسْحَاقُ بْنُ إِبْرَاهِيمَ الْحَنْظَلِيُّ قَالَ: أَخْبَرَنَا عَبْدُ الرَّزَّاقِ قَالَ: أَخْبَرَنَا مَعْمَرٌ، عَنْ هَمَّامِ بْنِ مُنَبِّهٍ، أَنَّهُ سَمِعَ أَبَا هُرَيْرَةَ يَقُولُ: قَالَ رَسُولُ اللَّهِ ﷺ: لَا تُقْبَلُ صَلَاةُ مَنْ أَحْدَثَ حَتَّى يَتَوَضَّأَ. قَالَ رَجُلٌ مِنْ حَضْرَمَوْتَ: مَا الْحَدَثُ يَا أَبَا هُرَيْرَةَ؟ قَالَ: فُسَاءٌ أَوْ ضُرَاطٌ.[الحديث ١٣٥ - طرفه في: ٦٩٥٤]
ആശയ വിവർത്തനം :
അബൂ ഹുറൈറ (റ) ൽ നിന്ന് നിവേദനം : അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു : " ഹദസ് (حدث) സംഭവിച്ചവൻ്റെ അഥവാ  അശുദ്ധി സംഭവിച്ചവൻ്റെ നിസ്ക്കാരം വുളൂഉ ചെയ്യുന്നത് വരെ  സ്വീകരിക്കപ്പെടുന്നതല്ല. അബൂ ഹുറൈറ ( റ ) ൽ നിന്ന് ഈ ഹദീസ് കേട്ട ഹളർ മൗതിൽ നിന്നുള്ള ഒരാൾ ചോദിച്ചു : " എന്താണ് ഹദസ് (അശുദ്ധി ) അബൂ ഹുറൈറാ ! അബൂ ഹുറൈറ മറുപടി നൽകി :
ഫുസാഉ (ശബ്ദമില്ലാതെ പുറപ്പെടുന്ന കീഴ് വായു) അല്ലെങ്കിൽ ളുറാത്വ്. [ വിവരണം കൂടി കാണുക ]
🌷🌷🌷🌷🌷
ലഘു വിവരണം:

ഹദസ് എന്നാൽ ചെറിയ അശുദ്ധിയും വലിയ അശുദ്ധിയും ഉൾപ്പെടും. ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ വുളൂഉ എടുക്കുകയും വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ കുളിക്കുകയും വേണം. അധ്യായത്തിൻ്റെ ടൈറ്റിൽ പൊതുവായി എല്ലാ അശുദ്ധികളിൽ നിന്നുമുള്ള ശദ്ധിയാവലിനെ ഉദ്ദേശിച്ചുള്ളതാണ്. ടൈറ്റിലിലെ ആശയം സൂചിപ്പിക്കുന്ന ഒരു നബിവചനം സ്വഹീഹു മുസ്ലിമിൽ കാണാം:
لاَ تُقْبَلُ صَلاَةٌ بِغَيْرِ طُهُورٍ وَلاَ صَدَقَةٌ مِنْ غُلُولٍ
(ശുദ്ധിയില്ലാതെ നമസ്കാരം സ്വീകരിക്കപ്പെടില്ല, അതുപോലെ വഞ്ചനയിലൂടെ ലഭിച്ച ധനത്തിൽനിന്നുള്ള ദാനധർമ്മങ്ങളും സ്വീകാര്യമല്ല)

എന്നാൽ ഈ ഹദീസിൽ നിസ്ക്കരിക്കുന്നവനിൽ നിന്ന് സാധാരണ ഉണ്ടാകാവുന്ന വുളൂഉ മുറിയുന്ന കാര്യത്തിൽ മാത്രം പരിമിതപ്പെടുത്തിയാണ് അബൂ ഹുറൈറ (റ) മറുപടി നൽകിയത്.

ശുദ്ധി ഇല്ലാത്തവൻ്റെ അല്ലാഹു സ്വീകരിക്കുകയില്ല എന്ന് പറഞ്ഞത് അത്തരം നിസ്ക്കാരം ശരിയാവുകയോ പ്രതിഫലാർഹമാവുകയോ ഇല്ല എന്ന അർഥത്തിലാണ്.

വുളൂഉ ഇല്ലാതെ നിസ്ക്കാരം ഹറാമാണ്.
നിസ്ക്കാരത്തിനിടയിൽ വുളൂഉ മുറിഞ്ഞാൽ നിസ്ക്കാരം തുടരാൻ പാടില്ല. ഇത് ഗൗരവമുള്ള വിഷയമാണ്. വുളൂഉ ഇല്ലാതെ നിസ്ക്കരിച്ചവൻ നിസ്ക്കാരത്തെ പരിഹസിക്കുന്നു എന്നതിനാൽ അവൻ കാഫിറാകും എന്ന് വരെ ഒറ്റപ്പെട്ട അഭിപ്രായങ്ങളുണ്ട്.

മുൻ ദ്വാരത്തിലൂടെയോ പിൻദ്വാരത്തിലൂടെയോ എന്ത് പുറപ്പെട്ടാലും വുളൂഉ മുറിയും. സംഭോഗം കൊണ്ട് വുളൂഉ മുറിയുക മാത്രല്ല ; കുളി നിർബന്ധമാകുകയും ചെയ്യും.

ലിംഗ സ്പർശം, യോനി സ്പർശം, ഉറക്കം എന്നിവ കൊണ്ട് വുളൂഉ മുറിയും. ചന്തി ഉറപ്പിച്ച് ഉള്ള ഉറക്കമാണെങ്കിലും വളരെ നേരിയ മയക്കമാണെങ്കിലും വുളൂഉ മുറിയില്ല എന്ന് അഭിപ്രായങ്ങളുണ്ട്.
മഹ്റം അല്ലാത്ത സ്ത്രീ - പുരുഷൻമാരോ ദമ്പതികളോ പരസ്പരം  സ്പർശിക്കുന്നത് കൊണ്ട്  വുളൂഉ മുറിയുമോ എന്ന് അഭിപ്രായ വ്യത്യാസമുള്ളതിനാൽ, സ്പർശനമുണ്ടായാൽ വുളൂഉ എടുക്കലാണ് സൂക്ഷ്മത.

بَاب لَا يَتَوَضَّأُ مِنْ الشَّكِّ حَتَّى يَسْتَيْقِنَ
വുളൂഉ മുറിഞ്ഞോ എന്ന് സംശയമുള്ളവൻ ഉറപ്പില്ലാതെ വുളൂഉ എടുക്കണമെന്നില്ല എന്നത് സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣3️⃣7️⃣
١٣٧ - حَدَّثَنَا عَلِيٌّ قَالَ: حَدَّثَنَا سُفْيَانُ قَالَ: حَدَّثَنَا الزُّهْرِيُّ، عَنْ سَعِيدِ بْنِ الْمُسَيَّبِ وَعَنْ عَبَّادِ بْنِ تَمِيمٍ، عَنْ عَمِّهِ أَنَّهُ شَكَا إِلَى رَسُولِ اللَّهِ ﷺ الرَّجُلُ الَّذِي يُخَيَّلُ إِلَيْهِ أَنَّهُ يَجِدُ الشَّيْءَ فِي الصَّلَاةِ، فَقَالَ: لَا يَنْفَتِلْ - أَوْ لَا يَنْصَرِفْ - حَتَّى يَسْمَعَ صَوْتًا أَوْ يَجِدَ رِيحًا.[الحديث ١٣٧ - طرفاه في: ٢٠٥٦، ١٧٧]
ആശയ വിവർത്തനം : സഈദു ബ്നുൽ മുസയ്യബും
അബ്ബാദു ബ്നു തമീമും (റ) അബ്ബാദിൻ്റെ മാതൃ/പിതൃ സഹോദരനിൽ നിന്ന് (അബ്ദുല്ലാഹി ബ്നു സൈദി ബ്നി ആസ്വിം അൽ മാസിനി അൽ അൻസ്വാരീ) നിവേദനം : അദ്ദേഹം അല്ലാഹുവിൻ്റെ റസൂൽ (ﷺ) യോട് ചോദിച്ചു : നിസ്ക്കാരത്തിൽ കീഴ് വായു പോയോ എന്ന് സംശയിക്കുന്ന ഒരാൾ ( എന്ത് ചെയ്യണം❓ ).റസൂൽ (ﷺ) പറഞ്ഞു : അവൻ ശബ്ദം കേൾക്കുകയോ വായു പോയത് അനുഭവപ്പെടുകയോ (ഗന്ധം അനുഭവപ്പെടുകയോ ) ചെയ്താലല്ലാതെ അവൻ നിസ്ക്കാരത്തിൽ നിന്ന് പിരിയേണ്ടതില്ല (നിസ്ക്കാരം മുറിക്കേണ്ടതില്ല )
🌷🌷🌷🌷🌷
ലഘു വിവരണം:

ഗന്ധമോ ശബ്ദമോ അനുഭവപ്പെട്ടില്ലെങ്കിലും കീഴ് വായു പോയതായി ഉറപ്പായാൽ വുളൂഉ മുറിയും.
ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം :
يُخَيَّلُ إِلَيْهِ فِي صَلَاتِهِ أَنَّهُ يَخْرُجُ مِنْهُ شَيْءٌ
നിസ്ക്കാരത്തിൽ അവനിൽ നിന്ന് എന്തോ ( കീഴ് വായു) പുറത്ത് പോയതായി അവന് തോന്നുന്നു - തോന്നൽ മാത്രമാണെങ്കിൽ വുളൂഉ മുറിയില്ല എന്നർഥം . അതായത് കീഴ് വായു പോയി എന്ന് ഉറപ്പായാൽ ശബ്ദമോ ഗന്ധമോ അനുഭവപ്പെട്ടില്ലെങ്കിലും വുളൂഉ മുറിയുമെന്ന് വ്യക്തം.

വുളൂഉ മുറിഞ്ഞോ എന്ന സംശയം മാത്രമേ ഉള്ളൂവെങ്കിൽ വുളൂഉ മുറിയുകയില്ല.

വുളൂഉ എടുത്തു എന്ന് ഉറപ്പുള്ള ഒരാൾ വുളൂഉ മുറിഞ്ഞോ എന്ന് സംശയിച്ചാൽ അയാൾ വുളൂഉ ഉള്ളവനായി പരിഗണിക്കപ്പെടും.

മുസ്തദ്റകിലെ ഒരു ഹദീസ് കാണുക :
إِذَا جَاءَ أَحَدَكُمُ الشَّيْطَانُ، فَقَالَ إِنَّكَ أَحْدَثْتَ، فَلْيَقُلْ: كَذَبْتَ، إِلَّا مَا وَجَدَ رِيحًا بِأَنْفِهِ، أَوْ سَمِعَ صَوْتًا بِأُذُنِهِ.
(നിസ്ക്കരിക്കുമ്പോൾ) നിങ്ങളിലൊരാളുടെ അടുത്ത് ശൈത്വാൻ വരികയും നിൻ്റെ വുളൂഉ മുറിഞ്ഞു എന്ന് പറയുകയും ചെയ്താൽ നീ കളവ് പറഞ്ഞു എന്ന് ശൈത്വാനോട് (മനസ്സിൽ ) പറയുക -  നിൻ്റെ മൂക്ക് കൊണ്ട് മണമോ ചെവി കൊണ്ട് ശബ്ദമോ കേട്ടാലൊഴികെ ( അതായത് വസ്വാസ് തോന്നി വുളൂഉ മുറിഞ്ഞു എന്ന് കരുതേണ്ട ).

സ്വഹീഹു മുസ്ലിമിലെ ഒരു ഹദീസ് കാണുക :
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ إِذَا وَجَدَ أَحَدُكُمْ فِي بَطْنِهِ شَيْئًا فَأَشْكَلَ عَلَيْهِ أَخَرَجَ مِنْهُ شَىْءٌ أَمْ لاَ فَلاَ يَخْرُجَنَّ مِنَ الْمَسْجِدِ حَتَّى يَسْمَعَ صَوْتًا أَوْ يَجِدَ رِيحًا ‏"‏ ‏.
റസൂൽ (ﷺ) പറഞ്ഞു : നിങ്ങളിലൊരാൾക്ക് അവൻ്റെ വയറ്റിൽ എന്തോ ഒരു പ്രയാസം അനുഭവപ്പെടുകയും എന്നാൽ അവനിൽ നിന്ന് വല്ലതും പുറത്ത് പോയോ (കീഴ് വായു പോയോ) എന്ന് അവന്ന് സംശയമാവുകയും ചെയ്താൽ അവൻ ശബ്ദം കേൾക്കുകയോ
വായു പോയത് അനുഭവപ്പെടുകയോ (ഗന്ധം അനുഭവപ്പെടുകയോ ) ചെയ്താലല്ലാതെ മസ്ജിദിൽ നിന്ന് പുറത്ത് പോവേണ്ടതില്ല ( അതായത് നിസ്ക്കാരം മുറിക്കേണ്ടതില്ല ).

بَابٌ: التَّخْفِيفُ فِي الْوُضُوءِ
അധ്യായം : വുളൂഇൽ ലഘുവാക്കൽ

ഹദീസ് 1️⃣3️⃣8️⃣
١٣٨ - حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ قَالَ: حَدَّثَنَا سُفْيَانُ، عَنْ عَمْرٍو قَالَ: أَخْبَرَنِي كُرَيْبٌ، عَنْ ابْنِ عَبَّاسٍ: أَنَّ النَّبِيَّ ﷺ نَامَ حَتَّى نَفَخَ، ثُمَّ صَلَّى - وَرُبَّمَا قَالَ: اضْطَجَعَ حَتَّى نَفَخَ، ثُمَّ قَامَ فَصَلَّى -. ثُمَّ حَدَّثَنَا بِهِ سُفْيَانُ مَرَّةً بَعْدَ مَرَّةٍ، عَنْ عَمْرٍو، عَنْ كُرَيْبٍ، عَنْ ابْنِ عَبَّاسٍ قَالَ: بِتُّ عِنْدَ خَالَتِي مَيْمُونَةَ لَيْلَةً، فَقَامَ(فنام) النَّبِيُّ ﷺ مِنْ اللَّيْلِ، فَلَمَّا كَانَ فِي بَعْضِ اللَّيْلِ قَامَ النَّبِيُّ ﷺ، فَتَوَضَّأَ مِنْ شَنٍّ مُعَلَّقٍ وُضُوءًا خَفِيفًا - يُخَفِّفُهُ عَمْرٌو وَيُقَلِّلُهُ - وَقَامَ يُصَلِّي، فَتَوَضَّأْتُ نَحْوًا مِمَّا تَوَضَّأَ، ثُمَّ جِئْتُ، فَقُمْتُ عَنْ يَسَارِهِ - وَرُبَّمَا قَالَ سُفْيَانُ: عَنْ شِمَالِهِ - فَحَوَّلَنِي فَجَعَلَنِي عَنْ يَمِينِهِ، ثُمَّ صَلَّى مَا شَاءَ اللَّهُ، ثُمَّ اضْطَجَعَ، فَنَامَ حَتَّى نَفَخَ، ثُمَّ أَتَاهُ الْمُنَادِي فَآذَنَهُ بِالصَّلَاةِ، فَقَامَ مَعَهُ إِلَى الصَّلَاةِ، فَصَلَّى وَلَمْ يَتَوَضَّأْ. قُلْنَا لِعَمْرٍو: إِنَّ نَاسًا يَقُولُونَ: إِنَّ رَسُولَ اللَّهِ ﷺ تَنَامُ عَيْنُهُ وَلَا يَنَامُ قَلْبُهُ، قَالَ عَمْرٌو: سَمِعْتُ عُبَيْدَ بْنَ عُمَيْرٍ يَقُولُ: رُؤْيَا الْأَنْبِيَاءِ وَحْيٌ، ثُمَّ قَرَأَ: ﴿إِنِّي أَرَى فِي الْمَنَامِ أَنِّي أَذْبَحُكَ﴾. [١٠٢ الصافات]
ആശയ വിവർത്തനം :

ഇബ്നു അബ്ബാസ് ( റ ) ൽ നിന്നുള്ള നിവേദനം:
"ഞാൻ എന്റെ അമ്മായി മൈമൂന (റ)യുടെ വീട്ടിൽ ഒരു രാത്രി താമസിച്ചു. നബി (ﷺ) രാത്രി കുറച്ച് സമയം (കൂർക്കം വലിക്കുവോളം) ഉറങ്ങിയ ശേഷം എഴുന്നേറ്റു.  തൂക്കിയിട്ടിരുന്ന ഒരു പഴയ തോൽപാത്രത്തിൽ നിന്ന് അവിടുന്ന് ലഘുവായ ഒരു വുളൂഅ് എടുത്തു. എന്നിട്ട് അവിടുന്ന്  നമസ്കരിക്കാൻ തുടങ്ങി. അപ്പോൾ നബി (ﷺ)യെ പോലെ ഞാനും  വുളൂഅ് എടുത്തു. പിന്നെ ഞാൻ ചെന്നു നിസ്ക്കരിക്കാനായി അവിടുത്തെ ഇടത് ഭാഗത്ത് നിന്നു. അപ്പോൾ അവിടുന്ന് എന്നെ തിരിച്ച് അവിടുത്തെ  വലത് ഭാഗത്ത് നിർത്തി. പിന്നെ അല്ലാഹു ഉദ്ദേശിച്ചത്ര നമസ്കരിച്ചു. പിന്നെ അവിടുന്ന് കൂർക്കം വലിക്കുന്നത് വരെ കിടന്നുറങ്ങി.  പിന്നീട് മുഅദ്ദിൻ  അവിടുത്തെ സമീപിച്ച്   നമസ്കാരത്തിന് സമയമായെന്ന് അറിയിച്ചു. അപ്പോൾ നബി(ﷺ) അദ്ദേഹത്തിന്റെ കൂടെ നമസ്കരിക്കാൻ  മസ്ജിദിലേക്ക് പോയി.വീണ്ടും വുളൂഅ് എടുക്കാതെയാണ് നബി(ﷺ) നമസ്കരിച്ചത്. (സുഫ്യാൻ പറയുന്നു) : ഞങ്ങൾ  അംറിനോട് ( അംറു ബ്നു ദീനാർ അൽ മക്കീ )പറഞ്ഞു:  "നബി ﷺ യുടെ കണ്ണുകൾ ഉറങ്ങുമെങ്കിലും ഹൃദയം ഉറങ്ങില്ല എന്ന് ആളുകൾ പറയുന്നു" അംറ് പറഞ്ഞു: ഉബൈദു ബിൻ ഉമൈർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "നബിമാരുടെ സ്വപ്നങ്ങൾ വഹ്യ് (ദിവ്യ വെളിപാട് ) ആണ്. തുടർന്ന്  അദ്ദേഹം ഈ ആയത്ത് പാരായണം ചെയ്തു:
﴿إِنِّي أَرَى فِي الْمَنَامِ أَنِّي أَذْبَحُكَ﴾ [١٠٢ الصافات]
(നിന്നെ ഞാൻ അറുക്കുന്നതായി സ്വപ്നത്തിൽ കാണുന്നു - അല്ലാഹു ഇബ്രാഹീം നബി (അ) യോട്  മകൻ ഇസ്മാഈൽ (അ ) യെ പരീക്ഷണമെന്നോണം അറുക്കാൻ കൽപിച്ചത് സംബന്ധിച്ച് അദ്ദേഹം മകനോട് പറഞ്ഞത് ഖുർആൻ ഉദ്ധരിച്ചതാണിത്. രണ്ടു പേരും ആ പരീക്ഷണത്തിൽ വിജയിച്ചപ്പോൾ അല്ലാഹു പകരം ഒരു ആടിനെ അറുക്കാൻ കൽപന നൽകി).
🌹🌹🌹🌹🌹
ലഘു വിവരണം :

നബി പത്നിയും ഇബ്നു അബ്ബാസ് ( റ ) യുടെ അമ്മായിയുമായ മൈമൂന ( റ ) യുടെ വീട്ടിൽ ആണ് അന്ന് ഇബ്നു അബ്ബാസ് ( റ ) രാപ്പാർത്തത്.

നബി (ﷺ) യും പത്നി മൈമൂന ( റ ) യും നീളത്തിലും അവർക്കു കുറുകെ വീതിയിൽ ഇബ്നു അബ്ബാസ് ( റ ) യും കിടന്നു എന്ന് ഒരു റിപ്പോർട്ടിൽ കാണാം.

മഹ്റം ആയ സ്ത്രീയും അവരുടെ ഭർത്താവും കിടക്കുന്നിതിനടുത്ത് പ്രായപൂർത്തി ആകാത്ത ആൺകുട്ടി കിടക്കുന്നത് അനുവദനീയമാണ് എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം ( എന്നാൽ സാഹചര്യം പരിഗണിക്കണം;സൗകര്യമുണ്ടെങ്കിൽ വകതിരിവുള്ള കുട്ടികളെ വേറെ കിടത്തുന്നത് ഉചിതം) - പത്ത് വയസ്സ് കഴിഞ്ഞാൽ മക്കളെ പ്രത്യേകം പ്രത്യേകം കിടത്താൻ നബി (ﷺ) നിർദ്ദേശിച്ചതും ശ്രദ്ധേയമാണ്.

ലഘുവായ വുളൂഉ എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശ്യം അവയവങ്ങൾ കൂടുതലായി ഉരയ്ക്കാതെയും ഒരു പ്രാവശ്യം വീതം കഴുകിക്കൊണ്ടും എന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

ഈ ഹദീസിൽ നബി (ﷺ) എത്ര റക്അത്ത് നിസ്ക്കരിച്ചു എന്ന് പരാമർശിക്കുന്നില്ല. എന്നാൽ മറ്റൊരു റിപ്പോർട്ടിൽ 2+2+2+2+2+2+ 1 ( ആകെ 13 )  റക്അത്ത് എന്ന് പരാമർശിച്ചിട്ടുണ്ട്. നബി (ﷺ) ദീർഘമായ രാത്രി നിസ്ക്കാരം തുടങ്ങുന്നതിന് മുമ്പ് ലഘുവായി നിസ്ക്കരിച്ചിരുന്ന രണ്ട് റക്അത്ത് കൂടി ചേർത്തായിരിക്കാം പതിമൂന്ന്.

ഈ ഹദീസിൻ്റെ മറ്റൊരു റിപ്പോർട്ട് :
حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ عَنْ مَالِكِ بْنِ أَنَسٍ عَنْ مَخْرَمَةَ بْنِ سُلَيْمَانَ عَنْ كُرَيْبٍ أَنَّ ابْنَ عَبَّاسٍ أَخْبَرَهُ أَنَّهُ بَاتَ عِنْدَ مَيْمُونَةَ وَهِيَ خَالَتُهُ فَاضْطَجَعْتُ فِي عَرْضِ وِسَادَةٍ وَاضْطَجَعَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَهْلُهُ فِي طُولِهَا فَنَامَ حَتَّى انْتَصَفَ اللَّيْلُ أَوْ قَرِيبًا مِنْهُ فَاسْتَيْقَظَ يَمْسَحُ النَّوْمَ عَنْ وَجْهِهِ ثُمَّ قَرَأَ عَشْرَ آيَاتٍ مِنْ آلِ عِمْرَانَ ثُمَّ قَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى شَنٍّ مُعَلَّقَةٍ فَتَوَضَّأَ فَأَحْسَنَ الْوُضُوءَ ثُمَّ قَامَ يُصَلِّي فَصَنَعْتُ مِثْلَهُ فَقُمْتُ إِلَى جَنْبهِ فَوَضَعَ يَدَهُ الْيُمْنَى عَلَى رَأْسِي وَأَخَذَ بِأُذُنِي يَفْتِلُهَا ثُمَّ صَلَّى رَكْعَتَيْنِ ثُمَّ رَكْعَتَيْنِ ثُمَّ رَكْعَتَيْنِ ثُمَّ رَكْعَتَيْنِ ثُمَّ رَكْعَتَيْنِ ثُمَّ رَكْعَتَيْنِ ثُمَّ أَوْتَرَ ثُمَّ اضْطَجَعَ حَتَّى جَاءَهُ الْمُؤَذِّنُ فَقَامَ فَصَلَّى رَكْعَتَيْنِ ثُمَّ خَرَجَ فَصَلَّى الصُّبْحَ
ആശയ വിവർത്തനം :

ഇബ്നുഅബ്ബാസ് (റ) വിൽ നിന്ന് നിവേദനം :
നബി(ﷺ)യുടെ പത്നിയും ഇബ്നു അബ്ബാസ് (റ)വിന്റെ അമ്മായിയുമായ മൈമൂന (റ)യുടെ അടുക്കൽ ഇബ്നു അബ്ബാസ് (റ) ഒരിക്കൽ രാത്രി താമസിച്ചു. ഞാൻ (ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു)മെത്തയിൽ തിരശ്ചീനമായി കിടന്നു. അല്ലാഹുവിൻ്റെ റസൂൽ (ﷺ) യും പത്നിയും വിരിപ്പിൽ നീളത്തിലും കിടന്നു . അല്ലാഹുവിൻ്റെ റസൂൽ (ﷺ)
ഏകദേശം രാത്രി പകുതിയാവോളം ഉറങ്ങി . അവിടുന്ന് ഉണർന്ന്  ഇരുന്ന ശേഷം കൈകൾ കൊണ്ട് മുഖം തടവി .പിന്നീട് ആലു ഇമ്രാൻ സൂറത്തിലെ അവസാനത്തെ പത്തു സൂക്തങ്ങൾ ഓതി.അവിടുന്നു കെട്ടി തൂക്കിയിരുന്ന ഒരു പാത്രത്തില്‍ വുളൂഉ എടുത്തു. അനന്തരം അവിടുന്ന് നമസ്ക്കരിക്കാന്‍ നിന്നു. അപ്പോള്‍ ഞാൻ എണീറ്റു. അല്ലാഹുവിൻ്റെ റസൂൽ (ﷺ) വുളൂഉ  എടുത്തതു പോലെ ഞാനും വുളൂഉ എടുത്തു. എന്നിട്ട് ഞാൻ എണീറ്റു അവിടുത്തെ (ഇടത് ) ചാരത്തു ചെന്ന് നിന്നു.അപ്പോൾ അവിടുന്ന് അവിടുത്തെ വലതു കൈ എന്റെ തലയിൽ വച്ചു എന്റെ വലതു ചെവിയിൽ പിടിച്ചു എന്നെ വലത്തോട്ട് മാറ്റി. അവിടുന്ന് രണ്ടു റകഅത്ത് നിസ്ക്കരിച്ചു.വീണ്ടും രണ്ടു റകഅത്ത് ,വീണ്ടും രണ്ടു റകഅത്ത് ,വീണ്ടും രണ്ടു റകഅത്ത് ,വീണ്ടും രണ്ടു റകഅത്ത് ,വീണ്ടും രണ്ടു റകഅത്ത് എന്നിങ്ങനെ നബി നിസ്ക്കരിച്ചു പിന്നെ നബി(ﷺ) വിത്രാക്കി/ ഒറ്റയാക്കി നിസ്ക്കരിച്ചു(ആകെ 13) ശേഷം അവിടുന്ന് ചെരിഞ്ഞു കിടന്നു. പിന്നീട് മുഅദ്ദിൻ വന്നു നമസ്കാരത്തിന് ബാങ്ക് വിളിച്ചു. അപ്പോൾ നബി(ﷺ) എണീറ്റു ലഘുവായ രണ്ടു റകഅത്ത് നിസ്ക്കരിച്ചു. ശേഷം മസ്ജിദിലേക്ക് പുറപ്പെടുകയും മസ്ജിദിൽ സുബ്ഹു നിസ്ക്കരിക്കുകയും ചെയ്തു (സ്വഹീഹുൽ ബുഖാരീ)

2

*ഈ ഹദീസിൽ നിന്ന് പഠിക്കാവുന്ന മറ്റു ചില കാര്യങ്ങൾ :*

നബി (ﷺ) യുടെ വിനയം

കുടുംബ ബന്ധമുള്ളവരുടെ വീട്ടിൽ വിരുന്ന് നിൽക്കൽ വഴി കുടുംബ ബന്ധം ദൃഢപ്പെടുത്തൽ

നബി (ﷺ) യുടെ പ്രവർത്തികളെ അനുധാവനം ചെയ്യൽ

തഹജ്ജുദ് നിസ്കാരത്തിൽ ജമാഅത്ത് ആകാവുന്നതാണ്.

രണ്ടു പേർ ചേർന്നാൽ ഒരു ജമാഅത്ത് ആവും.

പ്രായപൂർത്തി ആയ ആളെ കുട്ടിക്ക് നിസ്ക്കാരത്തിൽ തുടരാം.

ഒരു മഅമൂമേ ഉള്ളൂവെങ്കിൽ ഇമാമിൻ്റെ വലതു ഭാഗത്ത് നിൽക്കണം.

വുളൂഇൻ്റെ അവയവങ്ങളിൽ എല്ലായിടത്തും വെള്ളം എത്തുമെങ്കിൽ ഓരോ പ്രാവശ്യം മാത്രം അവയവങ്ങൾ കഴുകിയാലും വുളൂഉ സ്വഹീഹാകും

നിസ്ക്കാരത്തിൽ അത്യാവശ്യമെങ്കിൽ മഅമൂമിനോട് നിസ്ക്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആംഗ്യം വഴി പറഞ്ഞു കൊടുക്കാം.

നഫ്ൽ നിസ്ക്കരിച്ച വുളൂഉ കൊണ്ട് ഫർള് നിസ്കരിക്കാം

തഹജ്ജുദിന് ശേഷം ചെരിഞ്ഞ്  കിടന്ന് ലഘുവായി ഉറങ്ങൽ സുന്നത്താണ് ( സുബ്ഹി ജമാഅത്ത് നഷ്ടപ്പെടുമെങ്കിൽ വേണ്ട).

"നബിമാരുടെ സ്വപ്നങ്ങൾ വഹ്യ് (ദിവ്യ വെളിപാട് ) ആണ്" എന്ന കാര്യം സ്ഥിരപ്പെട്ടതാണ്. നബിമാർ ഉറങ്ങുമ്പോൾ ഹൃദയം ഉറങ്ങില്ലെന്നും കണ്ണുകളേ ഉറങ്ങുന്നുള്ളു വെന്നും വിവിധ ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്

*ശ്രദ്ധിക്കുക*:
നബിമാർ അല്ലാത്തവരുടെ സ്വപ്നങ്ങൾ ദീനിൽ തെളിവായി ഉദ്ധരിക്കാവതല്ല.
🌹🌹🌹🌹🌹

بَابٌ: إِسْبَاغُ الْوُضُوءِ
അധ്യായം : പൂർണ്ണമായി വുളൂഉ ചെയ്യൽ
وَقَالَ ابْنُ عُمَرَ: إِسْبَاغُ الْوُضُوءِ: الْإِنْقَاءُ
ഇബ്നു ഉമർ (റ) പറഞ്ഞു: വുളൂഉ എന്നത് കൊണ്ടുള്ള ഉദ്ദേശ്യം വൃത്തിയാക്കലാണ് ( അതായത് പൂർണ്ണമായ വുളൂഉ എടുക്കുന്നത് വഴി അംഗശുദ്ധീകരണം സാധ്യമാവും)
🔴🔴🔴🔴🔴
ഹദീസ് 1️⃣3️⃣9️⃣
١٣٩ - حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنْ مُوسَى بْنِ عُقْبَةَ، عَنْ كُرَيْبٍ مَوْلَى ابْنِ عَبَّاسٍ، عَنْ أُسَامَةَ بْنِ زَيْدٍ، أَنَّهُ سَمِعَهُ يَقُولُ: دَفَعَ رَسُولُ اللَّهِ ﷺ مِنْ عَرَفَةَ، حَتَّى إِذَا كَانَ بِالشِّعْبِ نَزَلَ فَبَالَ، ثُمَّ تَوَضَّأَ، وَلَمْ يُسْبِغْ الْوُضُوءَ، فَقُلْتُ: الصَّلَاةَ يَا رَسُولَ اللَّهِ، فَقَالَ: الصَّلَاةُ أَمَامَكَ، فَرَكِبَ، فَلَمَّا جَاءَ الْمُزْدَلِفَةَ نَزَلَ فَتَوَضَّأَ، فَأَسْبَغَ الْوُضُوءَ، ثُمَّ أُقِيمَتْ الصَّلَاةُ، فَصَلَّى الْمَغْرِبَ، ثُمَّ أَنَاخَ كُلُّ إِنْسَانٍ بَعِيرَهُ فِي مَنْزِلِهِ، ثُمَّ أُقِيمَتْ الْعِشَاءُ فَصَلَّى وَلَمْ يُصَلِّ بَيْنَهُمَا.[الحديث ١٣٩ - أطرافه في: ١٦٧٢، ١٦٦٩، ١٦٦٧، ١٨١]
ആശയ വിവർത്തനം :

ഉസാമത്തു ബിൻ സൈദ് (റ) പറയുന്നു: റസൂലുല്ലാഹി ﷺ അറഫയിൽനിന്ന് പുറപ്പെട്ടു. (മുസ്ദലിഫക്കടുത്തുള്ള ഇടത്തെ) മലയിടുക്കിലെത്തിയപ്പോൾ നബി ﷺ താഴെയിറങ്ങി മൂത്രമൊഴിച്ചു, ശേഷം വുളൂഉ ചെയ്തു. എന്നാൽ പൂർണ്ണമായ വുളൂഉ ചെയ്തില്ല (ലഘുവായ വുളൂഉ ചെയ്തു എന്നർഥം). അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ, (മഗ്രിബ്) നമസ്കാര സമയമായല്ലോ! (നിസ്ക്കരിക്കാനാണോ താങ്കൾ ഉദ്ദേശിച്ചത് ❓)." അപ്പോൾ അവിടുന്ന് പറഞ്ഞു: "നമസ്കാരം നിനക്ക് മുമ്പിലുണ്ട്.
(അതായത് യാത്ര തുടർന്ന് മുസ്ദലിഫയിൽ എത്തിയിട്ട് മഗ്രിബും ഇശാഉം കൂടി ജംആക്കി നിസ്ക്കരിക്കാം ). തുടർന്ന് അവിടുന്ന് വാഹനത്തിൽ കയറി. മുസ്ദലിഫയിലെത്തിയപ്പോൾ നബി ﷺ  താഴെയിറങ്ങി വുളൂഉ പൂർണ്ണമായ രൂപത്തിൽ ചെയ്തു. പിന്നീട് ഇഖാമത്ത് വിളിച്ചു  മഗ്രിബ് നമസ്കരിച്ചു. മഗ്രിബ് നിസ്ക്കാരത്തിന് ശേഷം ഓരോരുത്തരും തങ്ങളുടെ ഒട്ടകത്തെ അതിൻ്റെ സ്ഥാനത്ത് മുട്ടു കുത്തിച്ചു.
പിന്നീട് ഇശാഅ് നമസ്കാരത്തിന് ഇഖാമത്ത് വിളിച്ചു ഇശാഉ നമസ്കരിച്ചു. ഈ രണ്ട് നമസ്കാരങ്ങൾക്കിടയിൽ അവിടുന്ന് മറ്റൊന്നും നമസ്കരിച്ചില്ല.
🌷🌷🌷🌷
ലഘു വിവരണം:

ഹജ്ജതുൽ വദാഇൽ അറഫയിൽ നിന്ന് മുസ്ദലിഫയിൽ രാപ്പാർക്കുന്നതിനായി പുറപ്പെട്ട യാത്രയിലാണ് ഈ സംഭവം.

ആദ്യം നബി (ﷺ) ലഘുവായി വുളൂഉ ചെയ്തത് നമസ്ക്കരിക്കാനല്ല. ഏത് സമയത്തും വുളൂഉ ഉണ്ടായിരിക്കൽ സുന്നത്താണ്.

വുളൂഉ തന്നെ ഒരു ഇബാദത്താണ്. കഴിവതും വുളൂഉ മുറിഞ്ഞ ഉടനെ വുളൂഉ ചെയ്യൽ സുന്നത്താണ്.

സംസം വെള്ളത്തിൽ നിന്നാണ് അവിടുന്ന് വുളൂഉ ചെയ്തത് എന്ന് റിപ്പോർട്ടുണ്ട്. സംസം വെള്ളം പാനത്തിന് മാത്രമല്ല ശുദ്ധീകരണത്തിനും ഉപയോഗിക്കാം.

അറഫയിൽ നിൽക്കൽ കഴിഞ്ഞ ശേഷം മുസ്ദലിഫയിൽ രാപ്പാർക്കാനായി പുറപ്പെടുകയും , മുസ്ദലിഫയിൽ എത്തിയ ശേഷം മഗ്രിബ് ഇശാഇൻ്റെ കൂടെ പിന്തിച്ചു ജംആക്കുകയുമാണ് ചെയ്തത്.

ജംആക്കുമ്പോൾ ആദ്യത്തെ നിസ്ക്കാരം ആദ്യം നിസ്ക്കരിക്കണം.

ഈ യാത്രയിൽ നബി (ﷺ) ഒരു അദാനും രണ്ട് ഇഖാമത്തുമാണ് നിർവഹിച്ചത് എന്ന് ചില ഹദീസുകളിൽ വ്യക്തമായി വന്നിട്ടുണ്ട്.
ജംആക്കുമ്പോൾ രണ്ട് നിസ്ക്കാരങ്ങൾക്കിടയിൽ ഇഖാമത് മതി; അദാൻ ആദ്യത്തിൽ മതി. അതായത് ആദ്യം അദാനും ഇഖാമത്തും. പിന്നെ ആദ്യ നിസ്ക്കാരം. പിന്നെ ഇഖാമത്ത് മാത്രം . പിന്നെ രണ്ടാമത്തെ നിസ്ക്കാരം.

യാത്രയിൽ റവാതിബ് സുന്നത്തില്ല എന്ന വീക്ഷക്കാർക്ക് ഇതിൽ തെളിവുണ്ട്.
എന്നാൽ യാത്രയിലാണെങ്കിലും ഫജ്ർ നിസ്ക്കാരത്തിന് മുമ്പ് രണ്ട് റക്അത്ത് സുന്നത്തുണ്ട്.

ജംആക്കുന്ന രണ്ട് നിസ്ക്കാരങ്ങൾക്കിയടിയിൽ ലഘുവായ ടൈം ഗ്യാപ് ഉണ്ടാകുന്നതിൽ തെറ്റില്ല.

അറഫയിൽ നിന്ന് മഗ്രിബ് നിസ്ക്കരിക്കാതെ മുസ്ദലിഫയിൽ എത്തിയിട്ട് മഗ്രിബ് - ഇശാഉ ജംഉ ചെയ്യലാണ് സുന്നത്ത്.

*بَاب غَسْلِ الْوَجْهِ بِالْيَدَيْنِ مِنْ غَرْفَةٍ وَاحِدَةٍ*
🌷🌷🌷🌷🌷
ഹദീസ് 1️⃣4️⃣0️⃣
١٤٠ - حَدَّثَنَا مُحَمَّدُ بْنُ عَبْدِ الرَّحِيمِ قَالَ: أَخْبَرَنَا أَبُو سَلَمَةَ الْخُزَاعِيُّ مَنْصُورُ بْنُ سَلَمَةَ قَالَ: أَخْبَرَنَا ابْنُ بِلَالٍ - يَعْنِي سُلَيْمَانَ -، عَنْ زَيْدِ بْنِ أَسْلَمَ، عَنْ عَطَاءِ بْنِ يَسَارٍ، عَنْ ابْنِ عَبَّاسٍ، أَنَّهُ تَوَضَّأَ فَغَسَلَ وَجْهَهُ؛ أَخَذَ غَرْفَةً مِنْ مَاءٍ فَمَضْمَضَ بِهَا وَاسْتَنْشَقَ، ثُمَّ أَخَذَ غَرْفَةً مِنْ مَاءٍ فَجَعَلَ بِهَا هَكَذَا أَضَافَهَا إِلَى يَدِهِ الْأُخْرَى، فَغَسَلَ بِهِمَا وَجْهَهُ، ثُمَّ أَخَذَ غَرْفَةً مِنْ مَاءٍ، فَغَسَلَ بِهَا يَدَهُ الْيُمْنَى، ثُمَّ أَخَذَ غَرْفَةً مِنْ مَاءٍ، فَغَسَلَ بِهَا يَدَهُ الْيُسْرَى، ثُمَّ مَسَحَ بِرَأْسِهِ، ثُمَّ أَخَذَ غَرْفَةً مِنْ مَاءٍ، فَرَشَّ عَلَى رِجْلِهِ الْيُمْنَى حَتَّى غَسَلَهَا، ثُمَّ أَخَذَ غَرْفَةً أُخْرَى، فَغَسَلَ بِهَا رِجْلَهُ - يَعْنِي الْيُسْرَى - ثُمَّ قَالَ: هَكَذَا رَأَيْتُ رَسُولَ اللَّهِ ﷺ يَتَوَضَّأُ.
ആശയ വിവർത്തനം :

ഇബ്നു അബ്ബാസ് (റ) യിൽ നിന്ന് നിവേദനം: അദ്ദേഹം വുളൂഉ  എടുത്തു. വുളൂഇൽ അദ്ദേഹം മുഖം കഴുകി. (ഇനി പറയും പ്രകാരമാണ് മുഖം കഴുകിയത്):  ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത് അത് കൊണ്ട് വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റിച്ചീറ്റുകയും ചെയ്തു. പിന്നെ ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത് മറ്റേ കൈയ്യിലേക്ക്   ചേർത്ത് രണ്ട് കൈകളും  കൊണ്ട് മുഖം കഴുകി. പിന്നീട് ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത് അത് കൊണ്ട് വലത് കൈ കഴുകി. പിന്നെ ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത് അത് കൊണ്ട് ഇടത് കൈ കഴുകി. ശേഷം തല തടവി (ചില റിപ്പോർട്ടുകളിൽ തല തടവാൻ പ്രത്യേകം വെള്ളം എടുത്തതായി കാണാം). പിന്നെ ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത് തന്റെ വലത് കാലിൽ തളിച്ച് അത് ശരിക്ക് കഴുകി. പിന്നെ ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത് തന്റെ ഇടത് കാൽ കഴുകി. എന്നിട്ട് അദ്ദേഹം പറഞ്ഞു: ഇങ്ങനെയാണ് അല്ലാഹുവിന്റെ റസൂൽ ﷺ വുളൂഉ  എടുക്കുന്നത് ഞാൻ  കണ്ടത്.
🌹🌹🌹🌹🌹
ലഘു വിവരണം :

ഒരു കൈക്കുമ്പിളിലോ രണ്ടിലുമോ വെള്ളമെടുത്ത് രണ്ട് കൈകളും ഉപയോഗിച്ച്  മുഖം കഴുകാം.

മൂന്ന് തവണ വീതം അംഗങ്ങൾ കഴുകലാണ് വുളൂഇൻ്റെ പൂർണ്ണതയെങ്കിലും ഓരോ തവണ ചെയ്താലും വുളൂഉ സ്വഹീഹാകും.

വായിൽ വെള്ളം കൊപ്ലിക്കുന്നതിനും (الْمَضْمَضَةِ)
മൂക്കിൽ വെള്ളം കയറ്റിച്ചീറ്റുന്നതിനും (الِاسْتِنْشَاق)
ഒരേ കോരൽ  വെള്ളം ഉപയോഗിക്കലാണ് നബി ചര്യ (രണ്ടിനും പ്രത്യേകം പ്രത്യേകം കോരിയാലും കുഴപ്പമില്ല).

വുളൂഇൽ നബി(ﷺ) തല ഒരു തവണ മാത്രം തടവിയതായാണ് വിവിധ ഹദീസുകളിൽ വന്നിട്ടുള്ളത് എന്നതിനാൽ തല ഒരു തവണ മാത്രം തടവലേ സുന്നത്തുള്ളൂ എന്നതാണ് ഹമ്പലി മദ്ഹബിലെ നിലപാട്. എന്നാൽ മൂന്ന് തവണ വീതം എന്ന്  പൊതുവിൽ പരാമർശിക്കുന്ന റിപ്പോർട്ടുകൾ പരിഗണിച്ച് തലയും മൂന്ന് തവണ തടവൽ സുന്നത്താണ് എന്നതാണ് ശാഫിഈ മദ്ഹബിലെ വാദം. ഒരു തവണ കൊണ്ട് നിർബന്ധം വീടും എന്ന കാര്യത്തിൽ തർക്കമില്ല.

തല തടവിയ വെള്ളം കൊണ്ട് തന്നെ, പുതിയ വെള്ളം എടുക്കാതെ  ഒപ്പം ചെവിയും ഒരു തവണ തടവിയതായാണ്  വുളൂഉ വിവരിക്കുന്ന നബി വചനങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ഒരു ഹദീസിൻ്റ ഭാഗം കാണുക :
مَسَحَ رَأْسَهُ وَمَسَحَ مَا أَقْبَلَ مِنْهُ وَمَا أَدْبَرَ وَصُدْغَيْهِ وَأُذُنَيْهِ مَرَّةً وَاحِدَةً
[നബിﷺ
ഒരു പ്രാവശ്യം അവിടുത്തെ തല തടവി. തലയുടെ  മുൻഭാഗവും പിൻഭാഗവും ഇരു ചെവികളും, ചെവിക്കു താഴെയുള്ള ഭാഗങ്ങളും തടവി ].

ഇതിൻ്റെ അടിസ്ഥാനത്തിൽ ,ചെവിക്ക് പുതിയ വെള്ളം ഉപയോഗിക്കൽ സുന്നത്തല്ല എന്നാണ്  ചില പണ്ഡിതൻമാരുടെ വീക്ഷണം.

തല മുഴുവനും തടവൽ നിർബന്ധമാണെന്നാണ് ഹമ്പലീ മദ്ഹബിലെ വീക്ഷണം.  തലയിൽ നിന്ന് അൽപം തടവിയാലും ഫർള് വീടുമെങ്കിലും തല മുഴുവൻ തടവലാണ് സുന്നത്ത് എന്നാണ് ശാഫിഈ വീക്ഷണം. നബി (ﷺ) തല മുഴുവൻ തടവിയിരുന്നതായി ഹദീസുകളിൽ കാണാം.

ശരീരാവയവങ്ങളിൽ ഒലിപ്പിക്കുന്ന വെള്ളം അവയവത്തിൽ നിന്ന് വേർപിരിഞ്ഞ് വീഴുന്നത് വരെ ഉപയോഗിക്കപ്പെട്ട വെള്ളം ( ماء المستعمل) ആയി പരിഗണിക്കുന്നതല്ല.

بَاب التَّسْمِيَةِ عَلَى كُلِّ حَالٍ وَعِنْدَ الْوِقَاعِ
സംഭോഗത്തിന് മുമ്പും മറ്റേത് സന്ദർഭത്തിലും തുടക്കത്തിൽ ബിസ്മില്ലാഹ് ചൊല്ലുന്നത് സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣4️⃣1️⃣
١٤١ - حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ قَالَ: حَدَّثَنَا جَرِيرٌ، عَنْ مَنْصُورٍ، عَنْ سَالِمِ بْنِ أَبِي الْجَعْدِ، عَنْ كُرَيْبٍ، عَنْ ابْنِ عَبَّاسٍ، يَبْلُغُ النَّبِيَّ ﷺ قَالَ: لَوْ أَنَّ أَحَدَكُمْ إِذَا أَتَى أَهْلَهُ قَالَ: بِاسْمِ اللَّهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ، وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا، فَقُضِيَ بَيْنَهُمَا وَلَدٌ، لَمْ يَضُرَّهُ.[الحديث ١٤١ - في: ٧٣٩٦، ٦٣٨٨، ٥١٦٥، ٣٢٨٣، ٣٢٧١]
ആശയ വിവർത്തനം :

ഇബ്നു അബ്ബാസ് (റ) യിൽ നിന്ന് നിവേദനം :
നബി ﷺ പറഞ്ഞു: 'നിങ്ങളിൽ ഒരാൾ തൻ്റെ ഇണയുമായി സംഭോഗത്തിന് സമീപിക്കുമ്പോൾ,
*بِاسْمِ اللَّهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ، وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا*
[അല്ലാഹുവിൻ്റെ നാമത്തിൽ, അല്ലാഹുവേ, ഞങ്ങളിൽ നിന്നും ശൈത്വാനെ നീ അകറ്റേണമേ, ഞങ്ങൾക്ക് നീ നൽകുന്ന സന്താനത്തിൽ നിന്നും ശൈത്വാനെ അകറ്റേണമേ] എന്ന് പ്രാർഥിച്ചാൽ അവർക്ക് ഒരു കുഞ്ഞ് ജനിക്കുകയാണെങ്കിൽ, ആ കുഞ്ഞിനെ ശൈത്വാൻ ഉപദ്രവിക്കുയില്ല
🌹🌹🌹🌹🌹
ലഘു വിവരണം:

ഈ അധ്യായത്തിൻ്റെ ടൈറ്റിലിൽ വുളൂഇൻ്റെ തുടക്കത്തിൽ ബിസ്മില്ലാഹ് ചൊല്ലുന്ന കാര്യം  പരാമർശിക്കുന്നുണ്ടെങ്കിലും ഈ അധ്യായത്തിൽ അത് സംബന്ധിച്ച് നേർക്ക് നേരെയുള്ള ഹദീസുകൾ ഒന്നും ബുഖാരി (റ) നൽകിയിട്ടില്ല. ഈ വിഷയത്തിൽ വന്ന ഹദീസുകൾ അദ്ദേഹത്തിൻ്റെ  മാനദണ്ഡ പ്രകാരമുള്ളത് അല്ലാത്തത് കൊണ്ടാവാം അത്.

എന്നാൽ ഇത് സംബന്ധിച്ച് സ്വീകാര്യമായ ഹദീസുകൾ മറ്റു ഹദീസ് കിതാബുകളിൽ വന്നിട്ടുണ്ട്.
നബി (ﷺ) പറഞ്ഞു:
تَوَضَّئُوا بِاسْمِ اللَّهِ
നിങ്ങൾ അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ച് ( ബിസ്മില്ലാഹ് ചൊല്ലി ) വുളൂഉ ചെയ്യുക. [ ബൈഹഖിയുടെ മഅ'രിഫ]

മറ്റൊരു ഹദീസ് :
لَا وُضُوءَ لِمَنْ لَمْ يَذْكُرِ اسْمَ اللَّهِ عَلَيْهِ
അല്ലാഹുവിൻ്റെ നാമം ഉച്ചരിക്കാതെ ( ബിസ്മില്ലാഹ് ചൊല്ലാതെ ) വുളൂഉ ചെയ്തവന് വുളൂഉ ഇല്ല ( അവൻ്റെ വുളൂഇന് പൂർണ്ണതയില്ല ) - ഈ ഹദീസിൻ്റെ അടിസ്ഥാനത്തിൽ വുളൂഇൻ്റെ തുടക്കത്തിൽ ബിസ്മില്ലാഹ് ചൊല്ലൽ നിർബന്ധമാണ് എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ഭൂരിപക്ഷവും സുന്നത്താണ് എന്ന വീക്ഷണക്കാരാണ്.

മറ്റൊരു ഹദീസ് :
كُلُّ أمرٍ ذي بالٍ لا يُبدَأُ فيه ببِسمِ اللهِ فهو أجذَمُ.
ബിസ്മില്ലാഹ് കൊണ്ട് ( അല്ലാഹുവിനെ സ്മരിച്ച് കൊണ്ട് ) ആരംഭിക്കാത്ത ഏതൊരു പ്രധാന കാര്യവും അപൂർണ്ണമാണ് (പല മുഹദ്ദിസുകളും ഈ ഹദീസിനെ ഹസൻ ആയി പരിഗണിച്ചിട്ടുണ്ട് )

സംഭോഗത്തിന് ഒരുങ്ങുമ്പോഴാണ്
بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا
എന്ന പ്രാർഥന ചൊല്ലേണ്ടത്.

ഈ പ്രാർഥന സ്ത്രീയും ചൊല്ലൽ സുന്നത്തുണ്ട്.

മനിയ്യ് പുറപ്പെടും മുമ്പ് ലിംഗം പിൻവലിക്കൽ (عزل)  ഉദ്ദേശിക്കുന്നെങ്കിലും ഗർഭധാരണ സാധ്യത ഇല്ലെങ്കിലും ഈ പ്രാർഥന സുന്നത്തുണ്ട് ( എല്ലാം അല്ലാഹുവിൻ്റെ മാത്രം നിയന്ത്രണത്തിലാണല്ലോ. ഗർഭം നിർത്തിയ എത്രയോ പേർക്ക് പല കാരണങ്ങളാൽ ഗർഭധാരണം നടക്കുന്നുണ്ട് ). ഗർഭ പാത്രത്തിന് പുറത്തും അപൂർവമായി ഗർഭധാരണം നടക്കാം (ectopic/extra uterine pregnancy)

ഈ പ്രാർഥന ചൊല്ലിയാൽ അതിൽ ഉണ്ടാകുന്ന സന്തതിക്ക് ശൈത്വാനിൻ്റെ ഉപദ്രവം ഉണ്ടാവില്ല എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശ്യം സൂറത്തുൽ ഹിജ്റിൽ അല്ലാഹു പറഞ്ഞ ശൈത്വാൻ്റെ അധികാര പരിധിയിൽ നിന്ന് സുരക്ഷിതരായ അല്ലാഹുവിൻ്റെ  അടിമകളിൽ ആ സന്തതി ഉൾപ്പെടുമെന്നാകാം.

അല്ലാഹു പറയുന്നു :
إِنَّ عِبَادِى لَيۡسَ لَكَ عَلَيۡهِمۡ سُلۡطَٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلۡغَاوِينَ
[നിശ്ചയമായും, എന്റെ അടിയാന്‍മാരുടെ മേല്‍ നിനക്കു (ശൈത്വാന്) യാതൊരു അധികാര ശക്തിയും ഇല്ല; വഴികെട്ടവരാകുന്ന നിന്നെ പിന്‍പറ്റിയവരൊഴികെ. [അവരെ മാത്രമേ നിനക്കു വഴി പിഴപ്പിക്കുവാന്‍ കഴിയൂ].

എന്നാൽ സമ്പൂർണ്ണമായ പാപ സുരക്ഷിതത്വം (عصمة) ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നില്ല.

കുഫ്റിൽ നിന്ന് ആ കുട്ടി ഒഴിവാകും എന്നും വ്യാഖാനമുണ്ട്.

ഏത് സമയത്തും അല്ലാഹുവിനെ സ്മരിക്കുകയും അവനോട് മാത്രം പ്രാർഥിക്കുകയും അവനോട് മാത്രം കാവൽ തേടുകയും ജീവതത്തിൻ്റെ ഏതേത് കാര്യങ്ങളും ബറകത് ഉള്ളതാക്കുന്നത് അല്ലാഹു മാത്രമാണ് എന്ന ബോധ്യമുണ്ടാവുകയും ചെയ്യുക എന്നത് അതിപ്രധാനമാണ്.

ശൈത്വാൻ നാം ഒരു നുത്വ'ഫ ആയി പിതാവിൻ്റെ മുതുകിൽ നിന്ന് നിശ്ചിത മാർഗ്ഗത്തിലൂടെ  പുറപ്പെട്ട് മാതാവിൻ്റെ ഗർഭാശയത്തിൽ എത്തുന്നത് വരെയും അവിടം മുതൽ  ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് നമ്മുടെ റൂഹ് തൊണ്ടക്കുഴിയിൽ എത്തുന്നത് വരെയും നമ്മെ പിഴപ്പിക്കാൻ ശ്രമിക്കും. ശൈത്വാൻ നമ്മുടെ രക്തത്തിൽ സഞ്ചരിക്കുന്നു. നാം ഉറങ്ങുമ്പോൾ അവൻ നമ്മുടെ മൂക്കിൽ. നാം ഉണർന്നാൽ നമ്മുടെ ഖൽബിലും . നാം ബിസ്മില്ലാഹ് ചൊല്ലാതെ വീടിൻ്റെ വാതിൽ അടച്ചാൽ നമ്മുടെ കൂടെ അവൻ നമ്മുടെ വീട്ടിൽ കയറി കൂടെക്കിടക്കും. നാം ബിസ്മില്ലാഹ് ചൊല്ലാതെ ഭക്ഷണം കഴിച്ചാൽ നമ്മുടെ കൂടെ അവനും പങ്ക്  ചേരും. നാം അശ്രദ്ധയിലായാൽ നമുക്ക് അവൻ വസ്'വാസ് ഉണ്ടാക്കുന്നു. നാം അല്ലാഹുവിനെ സ്മരിച്ചാൽ നമ്മെ അവൻ പിന്നോട്ടടിപ്പിക്കുന്നു. ഉറങ്ങിയാൽ നമ്മുടെ മൂർദ്ധാവിൽ അവൻ മൂന്ന് കെട്ടുകളിട്ട് നിനക്ക് ദീർഘമായ രാത്രിയുണ്ട് എന്ന് പറയുന്നു. ഉണർന്ന് ദിക്ർ ചൊല്ലി വുളൂഉ എടുത്ത് നിസ്ക്കരിക്കുമ്പോൾ മാത്രമാണ് ആ കെട്ടുകൾ അഴിയുന്നത്.

ഇങ്ങനെയുള്ള ശൈത്വാനിൽ നിന്ന് കാവൽ തേടേണ്ടത് അല്ലാഹുവിനോട് മാത്രം. അല്ലാതെ മരിച്ചു പോയ  ശൈഖുമാർക്കോ നബിമാർക്കോ ഒന്നും നമ്മെ ശൈത്വാൻ്റെ കെണിയിൽ നിന്ന് രക്ഷപ്പെടുത്താനാവില്ല.

بَاب مَا يَقُولُ عِنْدَ الْخَلَاءِ
മലമൂത്ര വിസർജന സ്ഥാനത്ത് പ്രവേശിക്കുന്നതിന് മുമ്പുള്ള പ്രാർഥന സംബന്ധിച്ച അധ്യായം
ഹദീസ് 1️⃣4️⃣2️⃣
١٤٢ - حَدَّثَنَا آدَمُ قَالَ: حَدَّثَنَا شُعْبَةُ، عَنْ عَبْدِ الْعَزِيزِ بْنِ صُهَيْبٍ قَالَ: سَمِعْتُ أَنَسًا يَقُولُ: كَانَ النَّبِيُّ ﷺ إِذَا دَخَلَ الْخَلَاءَ قَالَ: اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْخُبُثِ وَالْخَبَائِثِ.
تَابَعَهُ ابْنُ عَرْعَرَةَ، عَنْ شُعْبَةَ، وَقَالَ غُنْدَرٌ: عَنْ شُعْبَةَ: إِذَا أَتَى الْخَلَاءَ. وَقَالَ مُوسَى، عَنْ حَمَّادٍ: إِذَا دَخَلَ. وَقَالَ سَعِيدُ بْنُ زَيْدٍ: حَدَّثَنَا عَبْدُ الْعَزِيزِ: إِذَا أَرَادَ أَنْ يَدْخُلَ.[الحديث ١٤٢ - طرفه في: ٦٣٢٢]
ആശയ സംഗ്രഹം: അനസ് ( റ ) ൽ നിന്ന് നിവേദനം :
നബി ﷺ മലമൂത്ര വിസർജ്ജന സ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി ഇങ്ങനെ പ്രാർഥിക്കാറുണ്ടായിരുന്നു:
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْخُبُثِ وَالْخَبَائِثِ*
"അല്ലാഹുവേ, ആൺ പിശാചുക്കളിൽ നിന്നും പെൺ പിശാചുക്കളിൽ നിന്നും നിന്നോട് ഞാൻ കാവൽ തേടുന്നു."
🌹🌹🌹🌹🌹
ലഘു വിവരണം:

മലമൂത്ര സ്ഥാനത്ത് പ്രവേശിക്കുന്നതിന് തൊട്ട് മുമ്പാണ് ഈ ദിക്ർ ചൊല്ലേണ്ടത്.

ചില റിപ്പോർട്ടുകളിൽ,
*بِسْمِ اللَّهِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْخُبُثِ وَالْخَبَائِثِ*
എന്ന് വന്നിട്ടുണ്ട്.

മല മൂത്രവിസർജ്ജന സ്ഥാനത്ത് പ്രവേശിക്കുന്നതിന് മുമ്പ് ചൊല്ലാവുന്ന മറ്റൊരു ദിക്ർ :
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الرِّجْسِ النَّجِسِ الْخَبِيثِ الْمُخْبِثِ الشَّيْطَانِ الرَّجِيمِ*
*അല്ലാഹുവേ, ദുഷിച്ചവനായ,  മറ്റുള്ളവരെ ദുഷിപ്പിക്കുന്ന , മ്ലേച്ഛനായ, നജിസായ, ശപിക്കപ്പെട്ട ശൈത്വാന്റെ മ്ലേച്ഛതയിൽ നിന്നും മാലിന്യത്തിൽ നിന്നും നിന്നോട് ഞാൻ കാവൽ തേടുന്നു*
- ഈ ദിക്ർ വന്നിട്ടുള്ള ഹദീസ് ചില മുഹദ്ദിസുകൾ സ്വീകാര്യമായി പരിഗണിച്ചിട്ടുണ്ട് . ഇബ്നു തൈമിയ്യ ( റ ) യുടെ ശറഹു ഉദത്തിൽ ഫിഖ്ഹ് കൂടി നോക്കുക : https://shorturl.at/O8yWh
🌷🌷🌷🌷🌷
സുനനു അബീ ദാവൂദിലെ ഒരു ഹദീസ് :
إِنَّ هَذِهِ الْحُشُوشَ مُحْتَضَرَةٌ فَإِذَا أَتَى أَحَدُكُمُ الْخَلاَءَ فَلْيَقُلْ أَعُوذُ بِاللَّهِ مِنَ الْخُبُثِ وَالْخَبَائِثِ
ഈ മലമൂത്ര വിസർജ്ജന സ്ഥലങ്ങളിൽ ശൈത്വാൻമാർ ഹാജരാകും. അതിനാൽ, നിങ്ങളാരെങ്കിലും മലമൂത്ര വിസർജ്ജന സ്ഥാനത്തേക്ക് പോവുകയാണെങ്കിൽ ഇപ്രകാരം പ്രാർഥിക്കുക:
أَعُوذُ بِاللَّهِ مِنَ الْخُبُثِ وَالْخَبَائِثِ
(ആൺ പിശാചുക്കളിൽ നിന്നും പെൺ പിശാചുക്കളിൽ നിന്നും ഞാൻ അല്ലാഹുവോട് കാവൽ തേടുന്നു.)

بَاب وَضْعِ الْمَاءِ عِنْدَ الْخَلَاءِ
മലമൂത്ര വിസർജ്ജന സ്ഥാനത്തിനടുത്ത് വെള്ളം വയ്ക്കൽ സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣4️⃣3️⃣
١٤٣ - حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ قَالَ: حَدَّثَنَا هَاشِمُ بْنُ الْقَاسِمِ قَالَ: حَدَّثَنَا وَرْقَاءُ، عَنْ عُبَيْدِ اللَّهِ بْنِ أَبِي يَزِيدَ، عَنْ ابْنِ عَبَّاسٍ، أَنَّ النَّبِيَّ ﷺ دَخَلَ الْخَلَاءَ، فَوَضَعْتُ لَهُ وَضُوءًا، قَالَ: مَنْ وَضَعَ هَذَا؟ فَأُخْبِرَ، فَقَالَ: اللَّهُمَّ فَقِّهْهُ فِي الدِّينِ.
ആശയ വിവർത്തനം :

ഇബ്നു അബ്ബാസ് (റ) യിൽ നിന്നുള്ള നിവേദനം : ഒരിക്കൽ നബി (ﷺ) മലമൂത്ര വിസർജ്ജന സ്ഥാനത്തേക്ക് പ്രവേശിച്ചു.  അപ്പോൾ ഞാൻ  അവിടുത്തേക്ക് വേണ്ടി വെള്ളം എടുത്തു വച്ചു (ഖലാഇൻ്റെ അടുത്ത് ).
അപ്പോൾ
നബി (ﷺ) ചോദിച്ചു : ആരാണ് ഇത് വച്ചത് ❓ ഇബ്നു അബ്ബാസ് ആണെന്ന കാര്യം
നബി (ﷺ) യോട് അറിയിക്കപ്പെട്ടു. അവിടുന്ന് ഇപ്രകാരം പ്രാർഥിച്ചു : 'അല്ലാഹുവേ , ഇവനെ ദീനിൽ ഗ്രാഹ്യമുള്ള പണ്ഡിതനാക്കണേ'
🌷🌷🌷🌷🌷
ലഘു വിവരണം :

പണ്ഡിതന് സേവനം ചെയ്യൽ പുണ്യ പ്രവർത്തിയാണ്

നമുക്ക് ഒരാൾ ഒരു ഉപകാരം ചെയ്താൽ പ്രത്യുപകാരം ചെയ്യലും അയാൾക്ക് വേണ്ടി പ്രാർഥിക്കലും ശറആക്കപ്പെട്ടതാണ് (എന്നാൽ ഉപകാരം ചെയ്യുന്നയാൾ പ്രത്യുപകാരം പ്രതീക്ഷിച്ചാവരുത് ഉപകാരം ചെയ്യുന്നത് - അല്ലാഹുവിൻ്റെ വജ്ഹ് മാത്രം ഉദേശിക്കണം )

നമുക്ക് നന്മ ചെയ്ത വ്യക്തിക്ക് വേണ്ടി പ്രത്യേകമായി പ്രാർഥിക്കുകയോ,
*جَزَاكَ اللَّهُ خَيْرًا*
(അല്ലാഹു താങ്കൾക്ക് -ഇഹലോകത്തും പരലോകത്തും -നന്മ പ്രതിഫലമായി നൽകട്ടേ)

നന്ദി / താങ്ക്സ് / മശ്കൂർ / ശുക്രിയാ പോലുള്ള പ്രയോഗങ്ങളേക്കാളേറെ ഉത്തമമായ നന്ദി വാക്ക് ഈ പ്രാർഥനയാണ്.

തിരിച്ച് മറുപടി പറയേണ്ടത് 
وَأَنْتُمْ فَجَزَاكُمُ اللهُ خَيْرًا
(താങ്കൾക്കും അല്ലാഹു നന്മ പ്രതിഫലം നൽകട്ടേ)
🌷🌷🌷🌷🌷

بَاب لَا تُسْتَقْبَلُ الْقِبْلَةُ بِغَائِطٍ أَوْ بَوْلٍ إِلَّا عِنْدَ الْبِنَاءِ جِدَارٍ أَوْ نَحْوِهِ (كَالْأَحْجَارِ الْكِبَارِ وَالسَّوَارِي وَالْخَشَبِ وَغَيْرِهَا مِنَ السَّوَاتِرِ)
(ചുമര്, കെട്ടിടം, വലിയ പാറകൾ, തൂണുകൾ, തടികൾ, പോലുള്ള) മറകൾ ഇല്ലാതെ ഖിബ്ലക്ക് മുന്നിട്ടോ പിന്നിട്ടോ മലമൂത്ര വിസർജ്ജനം പാടില്ല എന്നത് സംബന്ധിച്ച് പറയുന്ന അധ്യായം

ഹദീസ് 1️⃣4️⃣4️⃣
١٤٤ - حَدَّثَنَا آدَمُ قَالَ: حَدَّثَنَا ابْنُ أَبِي ذِئْبٍ قَالَ: حَدَّثَنَا الزُّهْرِيُّ، عَنْ عَطَاءِ بْنِ يَزِيدَ اللَّيْثِيِّ، عَنْ أَبِي أَيُّوبَ الْأَنْصَارِيِّ قَالَ: قَالَ رَسُولُ اللَّهِ ﷺ: إِذَا أَتَى أَحَدُكُمْ الْغَائِطَ فَلَا يَسْتَقْبِل الْقِبْلَةَ وَلَا يُوَلِّهَا ظَهْرَهُ، شَرِّقُوا أَوْ غَرِّبُوا.[الحديث ١٤٤ - طرفه في: ٣٩٤]
ആശയ സംഗ്രഹം :
അബൂ അയ്യൂബ് അൽ അൻസാരീ (റ) ൽ നിന്ന് നിവേദനം : അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു :
നിങ്ങളിൽ ആരെങ്കിലും മലമൂത്ര വിസർജനത്തിന് പോയാൽ, തത്സമയം അവൻ ഖിബ്‌ലയെ അഭിമുഖീകരിക്കുകയോ അതിലേക്ക് പുറം തിരിയുകയോ ചെയ്യരുത്. നിങ്ങൾ (മദീനയിലുള്ളവർ) കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയുക.
[മദീനക്കാർക്ക് ഖിബ്ലക്ക് മുന്നിട്ടോ പിന്നിട്ടോ അല്ലാതെ  മലമൂത്ര വിസർജനം നടത്തണമെങ്കിൽ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയണം )
🌹🌹🌹🌹🌹
ഹദീസ് 1️⃣4️⃣5️⃣
١٤٥ - حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ قَالَ: أَخْبَرَنَا مَالِكٌ، عَنْ يَحْيَى بْنِ سَعِيدٍ، عَنْ مُحَمَّدِ بْنِ يَحْيَى بْنِ حَبَّانَ، عَنْ عَمِّهِ وَاسِعِ بْنِ حَبَّانَ، عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّهُ كَانَ يَقُولُ: إِنَّ نَاسًا يَقُولُونَ: إِذَا قَعَدْتَ عَلَى حَاجَتِكَ فَلَا تَسْتَقْبِلْ الْقِبْلَةَ وَلَا بَيْتَ الْمَقْدِسِ، فَقَالَ عَبْدُ اللَّهِ بْنُ عُمَرَ: لَقَدْ ارْتَقَيْتُ يَوْمًا عَلَى ظَهْرِ بَيْتٍ لَنَا، فَرَأَيْتُ رَسُولَ اللَّهِ ﷺ عَلَى لَبِنَتَيْنِ مُسْتَقْبِلًا بَيْتَ الْمَقْدِسِ لِحَاجَتِهِ، وَقَالَ: لَعَلَّكَ مِنْ الَّذِينَ يُصَلُّونَ عَلَى أَوْرَاكِهِمْ، فَقُلْتُ: لَا أَدْرِي وَاللَّهِ. قَالَ مَالِكٌ: يَعْنِي الَّذِي يُصَلِّي وَلَا يَرْتَفِعُ عَنْ الْأَرْضِ، يَسْجُدُ وَهُوَ لَاصِقٌ بِالْأَرْضِ.[الحديث ١٤٥ - أطرافه في ٣١٠٢، ١٤٩، ١٤٨]
ആശയ വിവർത്തനം :
വാസിഅ് ഇബ്നു ഹബ്ബാൻ, അബ്ദുല്ലാഹ് ഇബ്നു ഉമർ (റ) നിന്ന് റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹം ഇപ്രകാരം പറയാറുണ്ടായിരുന്നു: "ചില ആളുകൾ (സ്വഹാബിമാർ) പറയുന്നു: "നിങ്ങൾ മലമൂത്ര വിസർജനത്തിനായി ഇരിക്കുമ്പോൾ ഖിബ്‌ലയെയും ബൈത്തുൽ മഖ്ദിസിനെയും  അഭിമുഖീകരിക്കരുത്." അബ്ദുല്ലാഹ് ഇബ്നു ഉമർ (റ) തുടർന്ന്  പറഞ്ഞു: "ഒരു ദിവസം ഞാൻ ഞങ്ങളുടെ വീടിന്റെ മട്ടുപ്പാവിൽ (പുറംഭാഗത്ത്) കയറിയപ്പോൾ, അല്ലാഹുവിന്റെ റസൂൽ (ﷺ) ബൈത്തുൽ മഖ്ദിസിനെ അഭിമുഖീകരിച്ച് അവിടുത്തെ ഹാജത്തിന്  (മലമൂത്ര വിസർജ്ജനത്തിന്) വേണ്ടി രണ്ട് ഇഷ്ടികകൾക്ക് മുകളിൽ ഇരിക്കുന്നത് ഞാൻ കണ്ടു." അബ്ദുല്ലാഹ് ഇബ്നു ഉമർ തുടർന്നു (എന്നോട് ) ചോദിച്ചു: "നിങ്ങൾ ഒരു പക്ഷേ അരക്കെട്ടിൽ നമസ്കരിക്കുന്നവരിൽപ്പെട്ടവനാണോ❓" അപ്പോൾ ഞാൻ (വാസിഅ് ഇബ്നു ഹബ്ബാൻ) പറഞ്ഞു: "അല്ലാഹുവാണ് സത്യം, എനിക്കറിയില്ല." മാലിക് (റ) ഈ പ്രസ്താവന വിശദീകരിച്ചു കൊണ്ട്  പറഞ്ഞു: "അതുകൊണ്ട് ഉദ്ദേശിക്കുന്നത്, നമസ്കരിക്കുമ്പോൾ ഭൂമിയിൽ നിന്ന് ഉയരാതെ വയർ നിലത്ത് ഒട്ടിനിന്ന് സുജൂദ് ചെയ്യുന്നവനെയാണ് (ഫർജ് ഖിബ്ലക്ക് അഭിമുഖമാവും എന്ന് പേടിച്ച് വയർ നിലത്ത് തട്ടിച്ച് സുജൂദ് ചെയ്യണ്ട എന്ന് സാരം)
🌷🌷🌷🌷🌷
ലഘു വിവരണം :

മരുഭൂമി പോലെ തുറസ്സായ സ്ഥലങ്ങളിൽ കഅബക്ക് (ഖിബ്ല) മുന്നിട്ടോ പിന്നിട്ടോ മലമൂത്ര വിസർജനം ഹറാമാണ്. എന്നാൽ ഇത് ബൈതുൽ മഖ്ദിസിന് ബാധകമല്ല എന്നതാണ് പരിഗണനീയമായ വീക്ഷണം.

ഗാഇത്വ് (الْغَائِطَ) മലവിസർജനത്തിൻ്റെ സ്ഥലമാണ്. കാഷ്ടത്തിനും ഈ വാക്ക് ഉപയോഗിക്കും.

മദീനക്കാർ ബൈതുൽ മഖ്ദിസിന് മുന്നിട്ട് നിസ്ക്കരിക്കുമ്പോൾ അത് കഅബക്ക് പിന്നിട്ട് നിസ്ക്കരിക്കലാകും.

മലമൂത്ര വിസർജനത്തിനായി ഉണ്ടാക്കിയിട്ടുള്ള മറയോട് കൂടിയ കക്കൂസ് പോലെയുള്ളവയിൽ ആകുമ്പോൾ ഖിബ്ലക്കും മുന്നിട്ടും പിന്നിട്ടും മലമൂത്ര വിസർജനം അനുവദനീയമാണ് എന്നാണ് ഇതിൽ രണ്ടാമത്തെ ഹദീസിൻ്റെ സൂചന. എന്നാൽ അത് നബി(ﷺ)യുടെ പ്രത്യേകത ആണെന്നും മറ്റുള്ളവർക്ക് അനുവദനീയമല്ലെന്നും അഭിപ്രായപ്പെട്ടവരുണ്ട്. അതിനാൽ, സൗകര്യപ്പെടുമെങ്കിൽ കക്കൂസുകൾ നിർമ്മിക്കുമ്പോൾ ഖിബ്ലക്ക് മുന്നിട്ടും പിന്നിട്ടും മലമൂത്ര വിസർജനം വരാത്ത വിധത്തിൽ ആക്കുന്നതാണ് സൂക്ഷ്മത.

മരുഭൂമി പോലെ തുറസ്സായ സ്ഥലങ്ങളിൽ കഅബക്ക് (ഖിബ്ല) മുന്നിട്ടോ പിന്നിട്ടോ മലമൂത്ര വിസർജനം പാടില്ല എന്ന് തന്നെയാണ് ഇബ്നു ഉമർ (റ) ൻ്റെ വീക്ഷണം. എന്നാൽ കെട്ടിടങ്ങളിൽ മറയോട് കൂടി അനുവദനീയമാണ് എന്നതാണ് അദ്ദേഹം ഈ ഹദീസ് പറയുന്നതിലൂടെ സമർഥിക്കുന്നത്.

ഇബ്നു ഉമർ (റ) അദ്ദേഹത്തിൻ്റെ സഹോദരിയും നബി പത്നിയുമായ ഹഫ്സ (റ) യുടെ വീടിൻ്റെ മട്ടുപ്പാവിൽ ഒരാവശ്യത്തിന് കയറിയപ്പോഴാണ് നബി(ﷺ) ബൈതുൽ മഖ്ദിസിന് മുന്നിട്ട് ( കഅബക്ക് പിന്നിട്ട് ) വിസർജനത്തിനായി ഇരിക്കുന്നത് കണ്ടത്. എന്നാൽ ഇത് തുറസ്സായ സ്ഥലത്ത് ആയിരുന്നില്ല.

باب خُرُوجُ النِّسَاءِ إِلَى الْبَرَازِ
സ്ത്രീകൾ മലമൂത്ര വിസർജനത്തിനായി വിശാലമായ സ്ഥലത്തേക്ക്  പുറപ്പെട്ട് പോകുന്നത് സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣4️⃣6️⃣
١٤٦ - حَدَّثَنَا يَحْيَى بْنُ بُكَيْرٍ قَالَ: حَدَّثَنَا اللَّيْثُ قَالَ: حَدَّثَنِي عُقَيْلٌ، عَنْ ابْنِ شِهَابٍ، عَنْ عُرْوَةَ، عَنْ عَائِشَةَ أَنَّ أَزْوَاجَ النَّبِيِّ ﷺ كُنَّ يَخْرُجْنَ بِاللَّيْلِ إِذَا تَبَرَّزْنَ إِلَى الْمَنَاصِعِ - وَهُوَ صَعِيدٌ أَفْيَحُ - فَكَانَ عُمَرُ يَقُولُ لِلنَّبِيِّ ﷺ: احْجُبْ نِسَاءَكَ، فَلَمْ يَكُنْ رَسُولُ اللَّهِ ﷺ يَفْعَلُ، فَخَرَجَتْ سَوْدَةُ بِنْتُ زَمْعَةَ زَوْجُ النَّبِيِّ ﷺ لَيْلَةً مِنْ اللَّيَالِي عِشَاءً، وَكَانَتْ امْرَأَةً طَوِيلَةً، فَنَادَاهَا عُمَرُ: أَلَا قَدْ عَرَفْنَاكِ يَا سَوْدَةُ حِرْصًا عَلَى أَنْ يَنْزِلَ الْحِجَابُ، فَأَنْزَلَ اللَّهُ آيَةَ الْحِجَابِ.[الحديث ١٤٦ - أطرافه في ٦٢٤٠، ٥٢٣٧، ٤٧٩٥، ١٤٧]
ആശയ വിവർത്തനം :

ആഇശ (റ) വിൽ നിന്ന്  നിവേദനം : നബി (ﷺ) യുടെ പത്നിമാർ രാത്രിയിൽ വിസർജനത്തിന് വേണ്ടി വിശാലമായ മനാസിഇലേക്ക്  പുറപ്പെട്ട് പോയിരുന്നു. ഉമർ (റ) നബി (ﷺ) യോട് പറയുമായിരുന്നു: "അങ്ങ് അങ്ങയുടെ പത്നിമാരെ മറയിൽ നിർത്തുക." എന്നാൽ അല്ലാഹുവിൻ്റെ റസൂൽ (ﷺ) അങ്ങനെ  ചെയ്തിരുന്നില്ല. അങ്ങനെയിരിക്കെ , ഒരു രാത്രി നബി പത്നിമാരിലൊരാളായ  സൗദ ബിൻത് സംഅ (റ) ഇശാഉ  സമയത്ത് (മലമൂത്ര വിസർജനത്തിനായി) പുറത്തേക്ക് പോയി. അവരാകട്ടെ, ഉയരം കൂടിയ ഒരു സ്ത്രീ ആയിരുന്നു. അപ്പോൾ ഉമർ (റ) അവരെ വിളിച്ചുപറഞ്ഞു: "സൗദാ, നാം  താങ്കളെ തിരിച്ചറിഞ്ഞിരിക്കുന്നു!" ഹിജാബിൻ്റെ (മറയുടെ ആയത്ത്) ഇറങ്ങണം എന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം അങ്ങനെ ചെയ്തത്. അപ്പോൾ അല്ലാഹു ഹിജാബിൻ്റെ ആയത്ത് അവതരിപ്പിച്ചു.
(അതായത്, സൂറത്തുൽ അഹ്സാബിലെ 59- ആമത്തെ ആയത്ത്:
يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزۡوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلۡمُؤۡمِنِينَ يُدۡنِينَ عَلَيۡهِنَّ مِن جَلَٰبِيبِهِنَّۚ ذَٰلِكَ أَدۡنَىٰٓ أَن يُعۡرَفۡنَ فَلَا يُؤۡذَيۡنَۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
(ആശയ വിവർത്തനം : അല്ലയോ നബിയേ! താങ്കളുടെ ഭാര്യമാരോടും, പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും പറയുക: 'അവര്‍ തങ്ങളുടെ മേല്‍ തങ്ങളുടെ മേലാടകളില്‍ നിന്നും കുറെ ഭാഗം താഴ്ത്തിയിട്ടു കൊള്ളണമെന്ന്."_  അവര്‍ തിരിച്ചറിയപ്പെടുവാന്‍ വളരെ എളുപ്പമുള്ളതാണത്. അപ്പോഴവര്‍ക്കു ശല്യം ബാധിക്കുകയില്ല. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു).
🌹🌹🌹🌹🌹

2

ലഘു വിവരണം :

(ഒരു റിപ്പോർട്ടിൽ, സൂറത്തുൽ അഹ്സാബിലെ താഴെ ചേർത്ത ആയത്ത് എന്ന് പരാമർശമുണ്ട്:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَدۡخُلُواْ بُيُوتَ ٱلنَّبِىِّ إِلَّآ أَن يُؤۡذَنَ لَكُمۡ إِلَىٰ طَعَامٍ غَيۡرَ نَٰظِرِينَ إِنَىٰهُ وَلَٰكِنۡ إِذَا دُعِيتُمۡ فَٱدۡخُلُواْ فَإِذَا طَعِمۡتُمۡ فَٱنتَشِرُواْ وَلَا مُسۡتَئۡنِسِينَ لِحَدِيثٍۚ إِنَّ ذَٰلِكُمۡ كَانَ يُؤۡذِى ٱلنَّبِىَّ فَيَسۡتَحۡىِۦ مِنكُمۡۖ وَٱللَّهُ لَا يَسۡتَحۡىِۦ مِنَ ٱلۡحَقِّۚ وَإِذَا سَأَلۡتُمُوهُنَّ مَتَٰعًا *فَسۡئَلُوهُنَّ مِن وَرَآءِ حِجَابٍۚ ذَٰلِكُمۡ أَطۡهَرُ لِقُلُوبِكُمۡ وَقُلُوبِهِنَّۚ* وَمَا كَانَ لَكُمۡ أَن تُؤۡذُواْ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓاْ أَزۡوَٰجَهُۥ مِنۢ بَعۡدِهِۦٓ أَبَدًاۚ إِنَّ ذَٰلِكُمۡ كَانَ عِندَ ٱللَّهِ عَظِيمًا
(ആശയ വിവർത്തനം : അല്ലയോ, വിശ്വസിച്ചവരേ, നബിയുടെ വീടുകളില്‍ വല്ല ഭക്ഷണത്തിലേക്കും ക്ഷണിച്ചുകൊണ്ട് നിങ്ങള്‍ക്കു അനുവാദം കിട്ടിയാലല്ലാതെ നിങ്ങള്‍ പ്രവേശിക്കരുത്; അതിന്‍റെ പാകം [വേവ്] നോക്കിക്കൊണ്ടിരിക്കുന്നവരല്ലാത്ത നിലക്കു വേണം പ്രവേശിക്കുന്നത്. പക്ഷെ, നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ പ്രവേശിച്ചുകൊള്ളുവിന്‍; ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞുപോരുകയും ചെയ്യുവിന്‍; വല്ല വര്‍ത്തമാനത്തിനുമായി നേരംപോക്കിലേര്‍പ്പെട്ടു നില്‍ക്കാതെയും ആയിരിക്കണം അത്. കാരണം നിശ്ചയമായും അതൊക്കെ, നബിയെ ശല്യപ്പെടുത്തുന്നതാണ്. അപ്പോള്‍ അതു നിങ്ങളോട് തുറന്നുപറയുവാന്‍ നിങ്ങളെക്കുറിച്ചു അദ്ദേഹത്തിനു ലജ്ജയായിരിക്കയും ചെയ്യും. അല്ലാഹുവാകട്ടെ, സത്യം തുറന്നു കാട്ടുവാന്‍ ലജ്ജകാണിക്കുകയില്ല. നിങ്ങള്‍  നബി പത്നിമാരോട് വല്ല സാധനവും ചോദിക്കുന്നതായാല്‍ മറയുടെ പിന്നില്‍നിന്ന് ചോദിച്ചുകൊള്ളണം. നിങ്ങളുടെ ഹൃദയങ്ങള്‍ക്കും, അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ ശുദ്ധമായിട്ടുള്ളതത്രെ അത്. നിങ്ങൾ അല്ലാഹുവിന്‍റെ റസൂലിനു ശല്യമുണ്ടാക്കുവാന്‍ പാടുള്ളതുമല്ല. അദ്ദേഹത്തിന്‍റെശേഷം അദ്ദേഹത്തിന്‍റെ പത്നിമാരെ ഒരിക്കലും നിങ്ങള്‍ വിവാഹം ചെയ്യാനും പാടില്ല. നിശ്ചയമായും, അതൊക്കെ അല്ലാഹുവിന്‍റെ അടുക്കല്‍ ഗൗരവതരമാകുന്നു )

എന്നാൽ മേൽ ആയത്ത് അവതരിക്കാൻ മറ്റൊരു കാരണം ഹദീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കാണാം ( യഥാർഥത്തിൽ ഹിജാബിൻ്റെ ആയത്തുകൾ അവതരിക്കാൻ പല സംഭവങ്ങൾ നിമിത്തമായിട്ടുണ്ട്)

ഒരു ഹദീസ് കാണുക :
അനസ് (റ) പറയുന്നു :
....أَصْبَحَ رَسُولُ اللَّهِ صلى الله عليه وسلم عَرُوسًا بِزَيْنَبَ ابْنَةِ جَحْشٍ وَكَانَ تَزَوَّجَهَا بِالْمَدِينَةِ، فَدَعَا النَّاسَ لِلطَّعَامِ بَعْدَ ارْتِفَاعِ النَّهَارِ، فَجَلَسَ رَسُولُ اللَّهِ صلى الله عليه وسلم وَجَلَسَ مَعَهُ رِجَالٌ بَعْدَ مَا قَامَ الْقَوْمُ، حَتَّى قَامَ رَسُولُ اللَّهِ صلى الله عليه وسلم فَمَشَى وَمَشَيْتُ مَعَهُ، حَتَّى بَلَغَ باب حُجْرَةِ عَائِشَةَ، ثُمَّ ظَنَّ أَنَّهُمْ خَرَجُوا فَرَجَعْتُ مَعَهُ، فَإِذَا هُمْ جُلُوسٌ مَكَانَهُمْ، فَرَجَعَ وَرَجَعْتُ مَعَهُ الثَّانِيَةَ، حَتَّى بَلَغَ باب حُجْرَةِ عَائِشَةَ فَرَجَعَ وَرَجَعْتُ مَعَهُ، فَإِذَا هُمْ قَامُوا، فَضَرَبَ بَيْنِي وَبَيْنَهُ سِتْرًا، وَأُنْزِلَ الْحِجَابُ‏.‏

‘നബിﷺ സൈനബ് (റ)യെ വിവാഹം കഴിച്ചു. മദീനയിൽ വച്ചായിരുന്നു വിവാഹം. സൂര്യൻ ഉദിച്ചുയർന്ന ശേഷം  നബി(ﷺ) ജനങ്ങളെ വിവാഹ സദ്യക്ക് ക്ഷണിച്ചു. (ഭക്ഷണം കഴിച്ചശേഷം) നബി (ﷺ) അവിടെ ഇരുന്നു. കുറച്ച് ആളുകളും നബി (ﷺ) യുടെ കൂടെ ഇരുന്നു. കുറച്ച് പേർ എണീറ്റു പോയിരുന്നു.
നബി (ﷺ) സ്ഥലം വിട്ടെഴുന്നേറ്റു പോയി. ഞാനും കൂടെ പോയി. നബി (ﷺ) ആഇശ (റ) യുടെ വീട്ടു വാതിൽക്കലെത്തി. ആളുകൾ എഴുന്നേറ്റു പോയിക്കാണുമെന്ന് വിചാരിച്ച് നബി (ﷺ) തിരികെ സൈനബ് (റ) വീട്ടിലേക്ക് മടങ്ങി വന്നു. ഞാനും നബിയുടെ കൂടെ മടങ്ങി വന്നു. എന്നാൽ ആളുകൾ അപ്പോഴും പിരിഞ്ഞു പോകാതെ അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അങ്ങനെ നബി(ﷺ) വീണ്ടും സ്ഥലം വിട്ടുപോയി. ഞാനും രണ്ടാമതും നബിയുടെ കൂടെ മടങ്ങിപ്പോയി.
നബി (ﷺ) ആഇശ (റ) യുടെ വീട്ടു വാതിൽക്കലെത്തി. വീണ്ടും തിരിച്ചു വന്നു. ഞാനും കൂടെ വന്നു. അപ്പോഴേക്കും ആളുകൾ എണീറ്റു പോയിരുന്നു.
എനിക്കും നബി ( ﷺ)ക്കുമിടയിൽ ഒരു മറ ഇടപ്പെട്ടു. ഈയവസരത്തില്‍ ഹിജാബിൻ്റെ ആയത്ത് അവതരിക്കപ്പെട്ടു
(يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتَ النَّبِيِّ.....
എന്ന ആയത്ത് )
🌹🌹🌹🌹🌹
മറ്റാരു ഹദീസ് :

ഉമർ (റ) പറഞ്ഞു :
....وَقُلْتُ يَا رَسُولَ اللَّهِ إِنَّ نِسَاءَكَ يَدْخُلُ عَلَيْهِنَّ الْبَرُّ وَالْفَاجِرُ فَلَوْ أَمَرْتَهُنَّ أَنْ يَحْتَجِبْنَ فَنَزَلَتْ آيَةُ الْحِجَابِ
ഞാൻ പറഞ്ഞു : അല്ലാഹുവിൻ്റെ റസൂലേ, ഗുണവാൻമാരും അല്ലാത്തവരും താങ്കളുടെ പത്നിമാരുടെ അടുത്ത് സമീപിക്കുന്നു. ഹിജാബ് പാലിക്കാൻ താങ്കൾ അവരോട് കൽപിച്ചിരുന്നെങ്കിൽ ! അപ്പോൾ അല്ലാഹു ഹിജാബിൻ്റെ ആയത്ത് അവതരിപ്പിച്ചു.
🌹🌹🌹🌹🌹

3

ആഇശ (റ) റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു സംഭവം:
كُنْتُ آكُلُ مَعَ النَّبِيِّ صلى الله عليه وسلم حَيْسًا، فَمَرَّ عُمَرُ، فَدَعَاهُ فَأَكَلَ، فَأَصَابَتْ يَدُهُ إِصْبَعِي، فَقَالَ‏:‏ حَسِّ، لَوْ أُطَاعُ فَيَكُنَّ مَا رَأَتْكُنَّ عَيْنٌ‏.‏ فَنَزَلَ الْحِجَابُ
ഞാൻ നബി (ﷺ) യുടെ കൂടെ ഹയ്സ് എന്ന പലഹാരം കഴിക്കുകയായിരുന്നു. അപ്പോൾ ഉമർ (റ ) ആ വഴി വന്നു. നബി (ﷺ) , ഉമർ (റ) നെ കൂടെ കഴിക്കാൻ ക്ഷണിച്ചു. അവർ മൂവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ, ഉമർ (റ) ൻ്റെ കൈ എൻ്റെ  വിരലിൽ തട്ടി. അപ്പോൾ നബി (ﷺ) പറഞ്ഞു : ഞാൻ താങ്കൾ പറഞ്ഞ കാര്യം (നബി പത്നിമാരുടെ ഹിജാബിൻ്റെ കാര്യം ) നേരത്തെ അനുസരിച്ചിരുന്നെങ്കിൽ ഒരു കണ്ണും താങ്കളെ കാണില്ലായിരുന്നു.

വിശ്വാസികളെയും വിശ്വാസിനികളെയും പൊതുവായി അഭിസംബോധന ചെയ്ത് കൊണ്ടുള്ള ഹിജാബിൻ്റെ വിധി വിലക്കുകൾ സൂറത്തുന്നൂറിൽ വിശദമായി കാണാവുന്നതാണ്.
🌷🌷🌷🌷🌷
ഹദീസ് 1️⃣4️⃣7️⃣
١٤٧ - حَدَّثَنَا زَكَرِيَّاءُ قَالَ: حَدَّثَنَا أَبُو أُسَامَةَ، عَنْ هِشَامِ بْنِ عُرْوَةَ، عَنْ أَبِيهِ، عَنْ عَائِشَةَ، عَنْ النَّبِيِّ ﷺ قَالَ: قَدْ أُذِنَ أَنْ تَخْرُجْنَ فِي حَاجَتِكُنَّ. قَالَ هِشَامٌ يَعْنِي الْبَرَازَ.
ആശയ വിവർത്തനം :
ആഇശ (റ) യിൽ നിന്ന് നിവേദനം :
നബി(ﷺ) പറഞ്ഞു: "നിശ്ചയം നിങ്ങൾക്ക് (സ്ത്രീകൾക്ക്) നിങ്ങളുടെ ആവശ്യങ്ങൾക്ക് പുറത്ത് പോവാൻ അനുമതി നൽകപ്പെട്ടിരിക്കുന്നു." ഹിശാം പറഞ്ഞു : ബറാസ് ആണ് അവിടെ ഉദ്ദേശിക്കുന്നത് [ സ്ത്രീകൾക്ക് ജുമുഅ - ജമാഅത്തുകൾ, ഈദ് മുസ്വല്ലയിൽ പങ്കെടുക്കൽ തുടങ്ങി ന്യായമായ ഏത് ആവശ്യത്തിനും ഹിജാബ് പാലിച്ച് പുറത്ത് പോവൽ അനുവദനീയമാണ് എന്ന് വിവിധ ഹദീസുകളിൽ നിന്ന് വ്യക്തമാണ്]
🌹🌹🌹🌹🌹

بَاب التَّبَرُّزِ فِي الْبُيُوتِ
വീടുകളിൽ മലമൂത്ര വിസർജനം നടത്തുന്നതിനെക്കുറിച്ചുള്ള അധ്യായം

ഹദീസ് 1️⃣4️⃣8️⃣
١٤٨ - حَدَّثَنَا إِبْرَاهِيمُ بْنُ الْمُنْذِرِ قَالَ: حَدَّثَنَا أَنَسُ بْنُ عِيَاضٍ، عَنْ عُبَيْدِ اللَّهِ، عَنْ مُحَمَّدِ بْنِ يَحْيَى بْنِ حَبَّانَ، عَنْ وَاسِعِ بْنِ حَبَّانَ، عَنْ عَبْدِ اللَّهِ بْنِ عُمَرَ قَالَ: ارْتَقَيْتُ فَوْقَ ظَهْرِ بَيْتِ حَفْصَةَ لِبَعْضِ حَاجَتِي، فَرَأَيْتُ رَسُولَ اللَّهِ ﷺ يَقْضِي حَاجَتَهُ مُسْتَدْبِرَ الْقِبْلَةِ مُسْتَقْبِلَ الشَّأْمِ.
ആശയ വിവർത്തനം :

അബ്ദുല്ലാഹി  ബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: 'എന്റെ ഒരാവശ്യത്തിന് വേണ്ടി ഞാൻ ഹഫ്സ(റ)യുടെ വീടിന്റെ മുകളിൽ കയറി നോക്കിയപ്പോൾ, നബി ﷺ ഖിബ്ലക്ക് പിന്നിട്ട്  ശാമിന് മുന്നിട്ട്
(ബൈതുൽ മുഖദ്ദസിൻ്റെ ഭാഗത്തേക്ക് തിരിഞ്ഞ്) മലമൂത്ര വിസർജനം  നിർവ്വഹിക്കുന്നത് (അതിനായി ഇരിക്കുന്നത്)ഞാൻ കണ്ടു.'

ഹദീസ് 1️⃣4️⃣9️⃣
١٤٩ - حَدَّثَنَا يَعْقُوبُ بْنُ إِبْرَاهِيمَ قَالَ: حَدَّثَنَا يَزِيدُ بْنُ هَارُونَ قَالَ: أَخْبَرَنَا يَحْيَى، عَنْ مُحَمَّدِ بْنِ يَحْيَى بْنِ حَبَّانَ أَنَّ عَمَّهُ وَاسِعَ بْنَ حَبَّانَ أَخْبَرَهُ أَنَّ عَبْدَ اللَّهِ بْنَ عُمَرَ أَخْبَرَهُ قَالَ: لَقَدْ ظَهَرْتُ ذَاتَ يَوْمٍ عَلَى ظَهْرِ بَيْتِنَا، فَرَأَيْتُ رَسُولَ اللَّهِ ﷺ قَاعِدًا عَلَى لَبِنَتَيْنِ مُسْتَقْبِلَ بَيْتِ الْمَقْدِسِ.
അനസ് (റ) ൻ്റെ തന്നെ മറ്റൊരു റിപ്പോർട്ട് :
' ഒരു ദിവസം ഞാൻ ഞങ്ങളുടെ വീടിന്റെ [നബി പത്നി ഹഫ്സ (റ)യുടെ വീടിൻ്റെ ] മുകളിൽ കയറി നോക്കിയപ്പോൾ, നബി ﷺ  ബൈത്തുൽ മുഖദ്ദസിന് മുന്നിട്ട് രണ്ട് ഇഷ്ടികകൾക്ക് മുകളിൽ (മലമൂത്ര വിസർജനത്തിനായി) ഇരിക്കുന്നത് കണ്ടു.
🌹🌹🌹🌹🌹
ഈ ഹദീസുകളുടെ ഒരു റിപ്പോർട്ട് മുമ്പ് വന്നിട്ടുണ്ട്.

ഇവിടെ വീടുകളിൽ മല മൂത്ര വിസർജനം ചെയ്യുക എന്ന അധ്യായത്തിൽ ഇമാം ബുഖാരീ ഇത് കൊണ്ട് വരാൻ കാരണം ആദ്യകാലത്ത് വിശാലമായ ഒഴിഞ്ഞ സ്ഥലങ്ങളിലാണ് മലമൂത്ര വിസർജനം നടത്തിയിരുന്നതെങ്കിലും പിന്നീട് വീടുകളിൽ തന്നെ ഇതിനുള്ള സംവിധാനം സജ്ജീകരിച്ചു എന്ന് സൂചിപ്പിക്കുന്നതിനാണ്.

ഇക്കാര്യം ഹദീസുൽ ഇഫ്ക് എന്നറിയപ്പെടുന്ന ദീർഘമായ ഹദീസിൽ ആഇശ ( റ ) യുടെ പരാമർശത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. അതിൽ ആഇശ ( റ ) പറയുന്നു :
فَخَرَجْتُ أَنَا وَأُمُّ مِسْطَحٍ قِبَلَ الْمَنَاصِعِ مُتَبَرَّزُنَا، لاَ نَخْرُجُ إِلاَّ لَيْلاً إِلَى لَيْلٍ، وَذَلِكَ قَبْلَ أَنْ نَتَّخِذَ الْكُنُفَ قَرِيبًا مِنْ بُيُوتِنَا، وَأَمْرُنَا أَمْرُ الْعَرَبِ الأُوَلِ فِي الْبَرِّيَّةِ أَوْ فِي التَّنَزُّهِ،
(ആശയ വിവർത്തനം)
"... അങ്ങനെ ഞാനും ഉമ്മു മിസ്ത്വഹും ഞങ്ങളുടെ മലമൂത്ര വിസർജ്ജന സ്ഥലമായ 'മനാസ്വിഇ'ലേക്ക് പോയി. ഞങ്ങൾ രാത്രി  ഇരുട്ടായ ശേഷം മാത്രമേ വിസർജനത്തിന് പുറത്തിറങ്ങാറുണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ വീടുകളോടനുബന്ധിച്ച് കക്കൂസുകൾ നിർമ്മിക്കുന്നതിന് മുൻപുള്ള കാലമായിരുന്നു അത്. ഞങ്ങളുടെ അന്നത്തെ രീതി, നാട്ടിൻപുറത്തുള്ളതോ യാത്രയിലുള്ളതോ ആയ ആദ്യകാല അറബികളുടെ രീതി തന്നെയായിരുന്നു....."

بَاب الِاسْتِنْجَاءِ بِالْمَاءِ
വെള്ളം ഉപയോഗിച്ചുള്ള ഇസ്തിൻജാഅ് (ശുചീകരണം) എന്ന അദ്ധ്യായം

ഹദീസ് 1️⃣5️⃣0️⃣
١٥٠ - حَدَّثَنَا أَبُو الْوَلِيدِ هِشَامُ بْنُ عَبْدِ الْمَلِكِ قَالَ: حَدَّثَنَا شُعْبَةُ، عَنْ أَبِي مُعَاذٍ - وَاسْمُهُ عَطَاءُ بْنُ أَبِي مَيْمُونَةَ - قَالَ: سَمِعْتُ أَنَسَ بْنَ مَالِكٍ يَقُولُ: كَانَ النَّبِيُّ ﷺ إِذَا خَرَجَ لِحَاجَتِهِ أَجِيءُ أَنَا وَغُلَامٌ مَعَنَا إِدَاوَةٌ مِنْ مَاءٍ يَعْنِي يَسْتَنْجِي بِهِ.[الحديث ١٥٠ - أطرافه في: ٥٠٠، ٢١٧، ١٥٢، ١٥١]
ആശയ വിവർത്തനം:

അനസ് (റ) വിൽ നിന്ന് നിവേദനം :
"നബി (ﷺ)  മലമൂത്രവിസർജനത്തിന് പുറത്ത് പോയാൽ,
അവിടുത്തേക്ക് ശുചീകരണത്തിന് ഉപയോഗിക്കുന്നതിനായി,
ഞാനും ഒരു കുട്ടിയും വെള്ളം നിറച്ച ഒരു തോൽ പാത്രവുമായി ചെല്ലുമായിരുന്നു.
🌷🌷🌷🌷🌷
بَاب مَنْ حُمِلَ مَعَهُ الْمَاءُ لِطُهُورِهِ
ശുദ്ധീകരണത്തിന് വേണ്ടി വെള്ളം വഹിക്കപ്പെടുന്നതിനെക്കുറിച്ചുള്ള അധ്യായം

وَقَالَ أَبُو الدَّرْدَاءِ: أَلَيْسَ فِيكُمْ صَاحِبُ النَّعْلَيْنِ وَالطَّهُورِ وَالْوِسَادِ.
അബുദ്ദർദാഅ് (റ) എന്ന സ്വഹാബി താബിഈ ആയിരുന്ന അൽഖമ(റ) ദീനീ വിജ്ഞാനം തേടി അബുദ്ദർദാഇൻ്റെ അടുത്ത് ചെന്നപ്പോൾ പറഞ്ഞു: "നിങ്ങളുടെ കൂട്ടത്തിൽ [നബി (ﷺ)യുടെ] ചെരിപ്പുകളുടെയും, ശുദ്ധീകരണത്തിനുള്ള വെള്ളത്തിൻ്റെയും, തലയണയുടെയും കാര്യം ശ്രദ്ധിച്ചിരുന്ന ആൾ [നബി (ﷺ)ക്ക് സേവനം ചെയ്തിരുന്ന ഇബ്നു മസ്ഊദ് എന്ന സ്വഹാബി ] ഇല്ലേ❓" - അതായത് അങ്ങനെ പ്രമുഖരായ സ്വഹാബി പണ്ഡിതൻമാർ നിങ്ങളുടെ നാട്ടിൽ ഉള്ളപ്പോൾ പിന്നെ എന്തിന് എന്നെ തേടി ഇവിടെ ശാമിൽ വന്നു എന്നാണ് ഉദ്ദേശ്യം -
ഈ സംഭവം പൂർണ്ണരൂപത്തിൽ  മറ്റിടങ്ങളിൽ വന്നിട്ടുണ്ട്.

ഇവിടെ ഇമാം ബുഖാരി (റ) പ്രസ്തുത സംഭവത്തിൻ്റെ ഒരു ഭാഗം കൊണ്ടു വന്നത്  ഇവിടെ വന്നിട്ടുള്ള ഹദീസിൽ അനസ് ( റ ) ഞാനും ഒരു ഗുലാമും (കുട്ടി) എന്ന് പറയുന്നതിലെ കുട്ടി (ഗുലാം) ഇബ്നു മസ്ഊദ് (റ) ആണെന്ന് സൂചിപ്പിക്കുന്നതിനാണ്.നബി (ﷺ)ക്ക് ഖിദ്മത്ത് ചെയ്തിരുന്ന ഒരു സ്വഹാബി ആയിരുന്നു ഇബ്നു മസ്ഊദ് (റ).
🌹🌹🌹🌹🌹
ഹദീസ് 1️⃣5️⃣1️⃣
١٥١ - حَدَّثَنَا سُلَيْمَانُ بْنُ حَرْبٍ قَالَ: حَدَّثَنَا شُعْبَةُ، عَنْ أَبِي مُعَاذٍ هُوَ عَطَاءُ بْنُ أَبِي مَيْمُونَةَ قَالَ: سَمِعْتُ أَنَسًا يَقُولُ: كَانَ رَسُولُ اللَّهِ ﷺ إِذَا خَرَجَ لِحَاجَتِهِ تَبِعْتُهُ أَنَا وَغُلَامٌ مِنَّا مَعَنَا إِدَاوَةٌ مِنْ مَاءٍ.
അനസ് (റ) വിൽ നിന്ന് നിവേദനം :
"നബി (ﷺ)  മലമൂത്രവിസർജ്ജനത്തിന് പുറത്ത് പോയാൽ,
ഞാനും ഒരു കുട്ടിയും വെള്ളം നിറച്ച ഒരു തോൽ പാത്രവുമായി പിറകെ പോവുമായിരുന്നു.

بَاب حَمْلِ الْعَنَزَةِ مَعَ الْمَاءِ فِي الِاسْتِنْجَاءِ
ഇസ്തിൻജാഇന് (ശുചീകരണത്തിന്) വെള്ളത്തോടൊപ്പം ഊന്നുവടിയും (അനസഃ) കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള അധ്യായം

ഹദീസ് 1️⃣5️⃣2️⃣
١٥٢ - حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ قَالَ: حَدَّثَنَا مُحَمَّدُ بْنُ جَعْفَرٍ قَالَ: حَدَّثَنَا شُعْبَةُ، عَنْ عَطَاءِ بْنِ أَبِي مَيْمُونَةَ، سَمِعَ أَنَسَ بْنَ مَالِكٍ يَقُولُ: كَانَ رَسُولُ اللَّهِ ﷺ يَدْخُلُ الْخَلَاءَ، فَأَحْمِلُ أَنَا وَغُلَامٌ إِدَاوَةً مِنْ مَاءٍ وَعَنَزَةً يَسْتَنْجِي بِالْمَاءِ. تَابَعَهُ النَّضْرُ وَشَاذَانُ عَنْ شُعْبَةَ. الْعَنَزَةُ: عَصًا عَلَيْهِ زُجٌّ.
ആശയ വിവർത്തനം :

അനസ് (റ) വിൽ നിന്ന് നിവേദനം :
"അല്ലാഹുവിൻ്റെ റസൂൽ (ﷺ) വിസർജന സ്ഥലത്തേക്ക് (ഖലാഇലേക്ക്) പോകുമ്പോൾ, ഞാനും ഒരു കുട്ടിയും വെള്ളം നിറച്ച പാത്രവും ഒരു ഊന്നുവടിയും (അനസഃ) എടുത്ത് കൂടെ പോകാറുണ്ടായിരുന്നു. അവിടുന്ന് വെള്ളം ഉപയോഗിച്ച് ശുചീകരണം (ഇസ്തിൻജാഅ്) ചെയ്യുമായിരുന്നു."
"നള്ർ, ശാദാൻ എന്നിവർ ശുഅ്ബയിൽ നിന്ന് ഈ നിവേദനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അനസഃ: എന്നത് ലോഹമുനയുള്ള വടിയാണ്."
[തുറസ്സായ സ്ഥലത്ത് നിസ്ക്കരിക്കുമ്പോൾ മുമ്പിൽ സുത്റ ആയി നബി (ﷺ) ആ വടി ഉപയോഗിച്ചിരുന്നു. ഇസ്ലാം സ്വീകരിച്ച നജ്ജാശീ (റ) സമ്മാനമായി നബി (ﷺ)ക്ക് കൊടുത്തതായിരുന്നു പ്രസ്തുത വടി എന്ന് പറയപ്പെടുന്നു.

ലഘു വിവരണം:

ഇസ്തിൻജാഉമായി ബന്ധപ്പെട്ട മറ്റു ചില ഹദീസുകൾ :

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ نَزَلَتْ هَذِهِ الآيَةُ فِي أَهْلِ قُبَاءَ ‏{‏ فِيهِ رِجَالٌ يُحِبُّونَ أَنْ يَتَطَهَّرُوا ‏}‏ قَالَ كَانُوا يَسْتَنْجُونَ بِالْمَاءِ فَنَزَلَتْ فِيهِمْ هَذِهِ الآيَةُ
ആശയ വിവർത്തനം :
അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: "ഈ ആയത്ത് ഖുബാഇലെ ആളുകളെക്കുറിച്ച് അവതരിച്ചതാണ്: - അതായത്,
‏{‏ فِيهِ رِجَالٌ يُحِبُّونَ أَنْ يَتَطَهَّرُوا ‏}‏
{ അതിൽ ശുദ്ധിയാവാൻ ഇഷ്ടപ്പെടുന്ന ആളുകളുണ്ട് } എന്ന ആയത്ത്. അവിടുന്ന് (ﷺ) പറഞ്ഞു: 'അവർ വെള്ളം കൊണ്ട് ശുചീകരണം (ഇസ്തിൻജാഅ്) ചെയ്യുന്നവരായിരുന്നു, അങ്ങനെ അവരെക്കുറിച്ച് ഈ ആയത്ത് അവതരിച്ചു'."
(അബൂ ദാവൂദ് )

عَنْ عَائِشَةَ، قَالَتْ مَا رَأَيْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ خَرَجَ مِنْ غَائِطٍ قَطُّ إِلاَّ مَسَّ مَاءً
ആയിശ (റ) നിവേദനം: അവർ പറഞ്ഞു: "അല്ലാഹുവിന്റെ റസൂൽ (ﷺ) മലമൂത്രവിസർജ്ജനത്തിന് (ഖാഇത്വിന്ന്) പോയ ശേഷം വെള്ളം സ്പർശിക്കാതെ (ഇസ്തിൻജാഅ് ചെയ്യാതെ) ഞാൻ കണ്ടിട്ടില്ല." - ഇബ്നു മാജ

عَنْ عَائِشَةَ، قَالَتْ: مُرْنَ أَزْوَاجَكُنَّ أَنْ يَغْسِلُوا عَنْهُمْ أَثَرَ الْغَائِطِ وَالْبَوْلِ، فَإِنِّي أَسْتَحْيِيهِمْ، وَإِنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَدْ كَانَ يَفْعَلُهُ "
ആശയ വിവർത്തനം :

ആഇശ (റ) യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: "നിങ്ങളുടെ ഭർത്താക്കന്മാരോട് മലമൂത്രവിസർജനത്തിൻ്റെ അഴുക്ക് / അടയാളം വെള്ളം കൊണ്ട് കഴുകിക്കളയാൻ നിർദ്ദേശിക്കുക. കാരണം അവരോട്  ഇത് നേരിട്ട് പറയാൻ എനിക്ക് ലജ്ജ തോന്നുന്നു. നിശ്ചയമായും നബി (ﷺ) അങ്ങിനെ  ചെയ്യാറുണ്ടായിരുന്നു." - മുസ്നദ് അഹ്മദ്
🌷🌷🌷🌷🌷
മലമൂത്ര വിസർജനം നടത്തിയാൽ വെള്ളം ലഭ്യമെങ്കിൽ വെള്ളം കൊണ്ട് തന്നെ ശുചീകരണം നടത്തണം. അതാണ് പൂർണ്ണമായ ശുചീകരണത്തിന് ഉത്തമം. മലമോ മൂത്രമോ മാത്രം  വിസർജിച്ചാലും വെള്ളം കൊണ്ട് ശുചീകരണം നടത്തണം (ഇതിന് ഇസ്തിൻജാഉ എന്നാണ് പറയുക).

വെള്ളം കിട്ടിയില്ലെങ്കിൽ, കല്ലുകളോ ഈർപ്പം വലിച്ചെടുക്കുന്ന ശുദ്ധമായ മറ്റ് വസ്തുക്കളോ കൊണ്ട് നജസ് വലിച്ചെടുക്കണം ( ഇതിന് ഇസ്തിജ്മാർ എന്ന് പറയുന്നു). ഇസ്തിജ്മാർ ഏറ്റവും ചുരുങ്ങിയത് മൂന്ന് കല്ലുകൾ കൊണ്ടോ ഒരു കല്ലിൻ്റെ മൂന്ന് ഭാഗങ്ങൾ കൊണ്ടോ ആവാം. ശുചിയാകുന്നത് വരെ ഇസ്തിജ്മാർ ചെയ്യണം. പകരം ടിഷ്യു പേപ്പറും ഉപയോഗിക്കാം. ആധുനിക രീതിയിലുള്ള ടോയ്‌ലറ്റുകളിലും മറ്റും ഇതിനായി കല്ലുകൾ ഉപയോഗിച്ച് കല്ലുകൾ അവിടെ തന്നെ ഉപേക്ഷിക്കുന്നത് സാമൂഹ്യദ്രോഹമാണ്.

ശബ്ദമുണ്ടാക്കിയും അനങ്ങിയും വിസർജ്യ വസ്തു പൂർണ്ണമായി പുറത്ത് പോയി എന്ന് ഉറപ്പിക്കുന്നതിന് ഇസ്തിബ്രാഉ എന്ന് പറയുന്നു.
🌷🌷🌷🌷🌷

بَاب النَّهْيِ عَنْ الِاسْتِنْجَاءِ بِالْيَمِينِ
വലതു കൈ കൊണ്ട് മലമൂത്ര വിസർജനത്തിൻ്റെ ശുചീകരണം നടത്തുന്നതിലെ നിരോധനം സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣5️⃣3️⃣
١٥٣ - حَدَّثَنَا مُعَاذُ بْنُ فَضَالَةَ قَالَ: حَدَّثَنَا هِشَامٌ هُوَ الدَّسْتَوَائِيُّ، عَنْ يَحْيَى بْنِ أَبِي كَثِيرٍ، عَنْ عَبْدِ اللَّهِ بْنِ أَبِي قَتَادَةَ، عَنْ أَبِيهِ قَالَ: قَالَ رَسُولُ اللَّهِ ﷺ: إِذَا شَرِبَ أَحَدُكُمْ فَلَا يَتَنَفَّسْ فِي الْإِنَاءِ، وَإِذَا أَتَى الْخَلَاءَ فَلَا يَمَسَّ ذَكَرَهُ بِيَمِينِهِ، وَلَا يَتَمَسَّحْ بِيَمِينِهِ [الحديث ١٥٣ طرفاه في: ٥٦٣٠، ١٥٤]
ആശയ വിവർത്തനം :

അബൂ ഖതാദ (റ) വിൽ നിന്നുള്ള നിവേദനം :
അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു :
"നിങ്ങൾ കുടിക്കുമ്പോൾ  പാത്രത്തിൽ ഊതരുത്.  മലമൂത്ര വിസർജന സമയത്ത്  വലത് കൈകൊണ്ട് ലിംഗം സ്പർശിക്കരുത്. വലത് കൈകൊണ്ട് ശുചീകരണം നടത്തുകയും അരുത്."
🌹🌹🌹🌹🌹
باب لَا يُمْسِكُ ذَكَرَهُ بِيَمِينِهِ إِذَا بَالَ
മൂത്രമൊഴിക്കുമ്പോൾ ലിംഗം വലതു കൈ കൊണ്ട് പിടിക്കരുതെന്നതിനെ സംബന്ധിച്ച അധ്യായം
ഹദീസ് 1️⃣5️⃣4️⃣
١٥٤ - حَدَّثَنَا مُحَمَّدُ بْنُ يُوسُفَ قَالَ: حَدَّثَنَا الْأَوْزَاعِيُّ، عَنْ يَحْيَى بْنِ أَبِي كَثِيرٍ، عَنْ عَبْدِ اللَّهِ بْنِ أَبِي قَتَادَةَ، عَنْ أَبِيهِ، عَنْ النَّبِيِّ ﷺ قَالَ: إِذَا بَالَ أَحَدُكُمْ فَلَا يَأْخُذَنَّ ذَكَرَهُ بِيَمِينِهِ، وَلَا يَسْتَنْجِي بِيَمِينِهِ. وَلَا يَتَنَفَّسْ فِي الْإِنَاءِ.
ആശയ വിവർത്തനം :
അബൂ ഖതാദ (റ) വിൽ നിന്നുള്ള നിവേദനം : നിങ്ങൾ മൂത്ര വിസർജനം നടക്കുമ്പോൾ
വലത് കൈകൊണ്ട് ലിംഗം സ്പർശിക്കരുത്.വലത് കൈകൊണ്ട് മലമൂത്ര വിസർജനത്തിൽ നിന്നുള്ള ശുചീകരണം നടത്തുകയും അരുത്.
പാന/ഭക്ഷണ പാത്രത്തിൽ ഊതുകയും അരുത്.
🌹🌹🌹🌹🌹
ലഘു വിവരണം :

ഈ വിഷയത്തിലെ മറ്റു ചില ഹദീസുകൾ :

ഒന്ന് :
عَنْ أَنَسِ بْنِ مَالِكٍ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا شَرِبَ تَنَفَّسَ ثَلاَثًا وَقَالَ ‏ "‏ هُوَ أَهْنَأُ وَأَمْرَأُ وَأَبْرَأُ
ആശയ വിവർത്തനം :

അനസ് ബ്നു മാലിക് (റ)വിൽ നിന്ന്: നബി (ﷺ) വെള്ളം കുടിക്കുമ്പോൾ,
മൂന്ന് കവിളുകളായി കുടിക്കുകയും ഓരോ കവിളിനുമിടയിൽ പാത്രത്തിൽ നിന്ന് വായ അകറ്റി ശ്വാസം വിടുകയും ചെയ്യുമായിരുന്നു. അവിടുന്ന് ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു: "ഇങ്ങനെ വെള്ളം കുടിക്കുന്നത് കൂടുതൽ സുഖകരവും, ദാഹം തീർക്കുന്നതും  രോഗങ്ങളിൽ നിന്ന് രക്ഷ നൽകുന്നതുമാണ്." - അബൂ ദാവൂദ്

രണ്ട് :
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ النَّبِيَّ صلى الله عليه وسلم نَهَى عَنِ النَّفْخِ فِي الشُّرْبِ ‏.‏ فَقَالَ رَجُلٌ الْقَذَاةُ أَرَاهَا فِي الإِنَاءِ قَالَ ‏"‏ أَهْرِقْهَا ‏"‏ ‏.‏ قَالَ فَإِنِّي لاَ أَرْوَى مِنْ نَفَسٍ وَاحِدٍ قَالَ ‏"‏ فَأَبِنِ الْقَدَحَ إِذًا عَنْ فِيكَ
ആശയ വിവർത്തനം :
അബൂ സഈദ് അൽ ഖുദ്‌രി (റ) വിൽ നിന്ന് നിവേദനം :  പാനീയത്തിൽ ഊതുന്നത് നബി (ﷺ) നിരോധിച്ചു. അപ്പോൾ ഒരാൾ ചോദിച്ചു: "പാത്രത്തിൽ ഞാൻ ചവറ്/അഴുക്ക് കാണുന്നു; അപ്പോൾ എന്ത് ചെയ്യും❓" നബി (ﷺ) പറഞ്ഞു: "അത് ഒഴിച്ചു കളയുക." അദ്ദേഹം  പറഞ്ഞു: "എനിക്ക് ഒറ്റ കവിളിൽ  കുടിച്ചാൽ ദാഹം തീരുന്നില്ലല്ലോ❓" നബി (ﷺ) പറഞ്ഞു: "എങ്കിൽ, പാത്രം വായിൽ നിന്ന് അകറ്റി വയ്ക്കുക (പാത്രത്തിൽ നിന്ന് മാറി ശ്വാസം വിടുക)". - എന്നിട്ട് വീണ്ടും കുടിക്കുക എന്നർത്ഥം - തിർമുദീ

മൂന്ന് :
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ "‏ إِذَا شَرِبَ أَحَدُكُمْ فَلاَ يَتَنَفَّسْ فِي الإِنَاءِ فَإِذَا أَرَادَ أَنْ يَعُودَ فَلْيُنَحِّ الإِنَاءَ ثُمَّ لْيَعُدْ إِنْ كَانَ يُرِيدُ ‏"‏‏
അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: "നിങ്ങൾ കുടിക്കുകയാണെങ്കിൽ, പാത്രത്തിൽ ശ്വാസം വിടരുത്. വീണ്ടും കുടിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, പാത്രം വായിൽ നിന്ന് മാറ്റിവച്ച ശേഷം ശ്വാസം പാത്രത്തിന് പുറത്തേക്ക് വിട്ട് വീണ്ടും പാത്രം വായിലേക്ക് കൊണ്ടു വന്ന് കുടിക്കട്ടെ."
🌷🌷🌷🌷🌷
ശ്രദ്ധിക്കുക :

മൂത്രം ഒഴിക്കുമ്പോൾ വലത് കൈ കൊണ്ട്  ലിംഗം പിടിക്കൽ കറാഹത്താണ്. ഹറാമാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. പിൻ ദ്വാരം സ്പർശിക്കലും നിരോധനത്തിൽ വരും.

ഭക്ഷണ- പാനീയങ്ങളിൽ ഊതുന്നത് കറാഹത്താണ്. എന്നാൽ റുഖയ്യ നടത്തുന്നതിന് (മന്ത്രിക്കുന്നതിന് ) വേണ്ടി വെള്ളത്തിൽ ഉന്നതുന്നത് അനുവദനീയമാണെന്ന് ചില  സലഫുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

വായയിൽ നിന്ന് അഴുക്കോ മോശമായ നിശ്വാസവായുവോ ഭക്ഷണ- പാനീയങ്ങളിൽ പ്രവേശിക്കുന്നത് തടയാനാണ് ഭക്ഷണ- പാനീയങ്ങളിൽ ഊതരുത് എന്ന് പറയുന്നത് എന്ന് മനസ്സിലാക്കാം.

വെള്ളം കുടിക്കുമ്പോൾ, മൂന്ന് ഇറക്ക് ആയി / കവിൾ ആയി കുടിക്കുക. അതായത് ഒരിറക്ക് വെള്ളം കുടിച്ച് വായ പാത്രത്തിൽ നിന്ന് അകറ്റി ശ്വാസം പുറത്തേക്ക് വിടുക. വീണ്ടും കുടിക്കുക . വീണ്ടും വായ പാത്രത്തിൽ നിന്ന് അകറ്റി ശ്വാസം പുറത്തേക്ക് വിടുക. വീണ്ടും കുടിക്കുക , ശ്വാസം പുറത്തേക്ക് വിടുക. ഇങ്ങനെ മൂന്ന് തവണ.

വെള്ളം കുടിക്കുമ്പോൾ  ശ്വാസം പാത്രത്തിലേക്ക് വിടാതെ പുറത്തേക്ക് വിടുന്നതാണ് ആരോഗ്യകരമായ രീതി.

നിന്ന് വെള്ളം കുടിക്കുന്നത് കറാഹത്താണ്.

بَاب الِاسْتِنْجَاءِ بِالْحِجَارَةِ
കല്ല് കൊണ്ട് മലമൂത്ര വിസർജന ശുചീകരണം നടത്തൽ സംബന്ധിച്ച അധ്യായം
ഹദീസ് 1️⃣5️⃣5️⃣
١٥٥ - حَدَّثَنَا أَحْمَدُ بْنُ مُحَمَّدٍ الْمَكِّيُّ قَالَ: حَدَّثَنَا عَمْرُو بْنُ يَحْيَى بْنِ سَعِيدِ بْنِ عَمْرٍو الْمَكِّيُّ، عَنْ جَدِّهِ، عَنْ أَبِي هُرَيْرَةَ قَالَ: اتَّبَعْتُ النَّبِيَّ ﷺ وَخَرَجَ لِحَاجَتِهِ، فَكَانَ لَا يَلْتَفِتُ، فَدَنَوْتُ مِنْهُ، فَقَالَ: ابْغِنِي أَحْجَارًا أَسْتَنْفِضْ بِهَا - أَوْ نَحْوَهُ - وَلَا تَأْتِنِي بِعَظْمٍ وَلَا رَوْثٍ، فَأَتَيْتُهُ بِأَحْجَارٍ بِطَرَفِ ثِيَابِي، فَوَضَعْتُهَا إِلَى جَنْبِهِ وَأَعْرَضْتُ عَنْهُ، فَلَمَّا قَضَى أَتْبَعَهُ بِهِنَّ.[الحديث ١٥٥ - طرفه في: ٣٨٦٠]

അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കൽ നബി (ﷺ) വിസർജനത്തിനായി പുറപ്പെട്ടു.
ഞാൻ നബി (ﷺ) യെ പിന്തുടർന്നു. അവിടുന്ന്   നടന്ന് പോകുമ്പോൾ തിരിഞ്ഞു നോക്കാറുണ്ടായിരുന്നില്ല. ഞാൻ അവിടുത്തെ സമീപത്ത് എത്തി. അപ്പോൾ അവിടുന്ന് പറഞ്ഞു: "എനിക്ക് ശുചിയാക്കാൻ വേണ്ടി ഏതാനും കല്ലുകൾ കൊണ്ടുവരൂ. എല്ലും ചാണകവും കൊണ്ടു വരരുത്." അപ്പോൾ ഞാൻ എൻ്റെ വസ്ത്രത്തിൻ്റെ അറ്റത്തിൽ  കല്ലുകൾ കൊണ്ടുവന്ന് അവിടുത്തെ അരികിൽ വച്ചു. ശേഷം ഞാൻ തിരിഞ്ഞുപോയി. അവിടുന്ന് വിസർജനത്തിന് ശേഷം ആ കല്ലുകൾ ഉപയോഗിച്ച് ശുചീകരണം നടത്തി.

بَاب لَا يُسْتَنْجَى بِرَوْثٍ
ചാണകം കൊണ്ട് മല മൂത്ര വിസർജന ത്തിൽ നിന്നുള്ള ശുചീകരണം പാടില്ല എന്നത് സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣5️⃣6️⃣
١٥٦ - حَدَّثَنَا أَبُو نُعَيْمٍ قَالَ: حَدَّثَنَا زُهَيْرٌ، عَنْ أَبِي إِسْحَاقَ قَالَ: لَيْسَ أَبُو عُبَيْدَةَ ذَكَرَهُ، وَلَكِنْ عَبْدُ الرَّحْمَنِ بْنُ الْأَسْوَدِ، عَنْ أَبِيهِ أَنَّهُ سَمِعَ عَبْدَ اللَّهِ يَقُولُ: أَتَى النَّبِيُّ ﷺ الْغَائِطَ، فَأَمَرَنِي أَنْ آتِيَهُ بِثَلَاثَةِ أَحْجَارٍ، فَوَجَدْتُ حَجَرَيْنِ، وَالْتَمَسْتُ الثَّالِثَ فَلَمْ أَجِدْهُ، فَأَخَذْتُ رَوْثَةً، فَأَتَيْتُهُ بِهَا فَأَخَذَ الْحَجَرَيْنِ، وَأَلْقَى الرَّوْثَةَ، وَقَالَ: هَذَا رِكْسٌ. وَقَالَ إِبْرَاهِيمُ بْنُ يُوسُفَ:، عَنْ أَبِيهِ، عَنْ أَبِي إِسْحَاقَ، حَدَّثَنِي عَبْدُ الرَّحْمَنِ.
ആശയ വിവർത്തനം :

അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ) വിൽ നിന്ന്  നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കൽ നബി (ﷺ) മലമൂത്ര വിസർജ്ജന സ്ഥലത്തേക്ക് പോയി. എന്നിട്ട് മൂന്ന് കല്ലുകൾ കൊണ്ടുവരാൻ എന്നോട് കൽപ്പിച്ചു. ഞാൻ രണ്ട് കല്ലുകൾ കണ്ടെത്തി; മൂന്നാമത്തെ ഒരു കല്ല് കൂടി  അന്വേഷിച്ചെങ്കിലും എനിക്ക്  കണ്ടെത്താനായില്ല. അതിനാൽ ഞാൻ ഒരു ചാണകക്കഷ്ണം (കഴുതയുടെ ഉണങ്ങിയ കാഷ്ഠം) എടുത്ത് അവിടുത്തെ സമീപത്തേക്ക് ചെന്നു. അപ്പോൾ  ആ രണ്ട് കല്ലുകൾ എടുക്കുകയും ചാണകം വലിച്ചെറിയുകയും ചെയ്ത് കൊണ്ട് അവിടുന്ന് ഇപ്രകാരം  പറഞ്ഞു: "ഇത്  മാലിന്യമാണ്."
🌷🌷🌷🌷🌷
ലഘു വിവരണം :

കല്ലുകൾ കൊണ്ടോ ഈർപ്പം ആഗിരണം ചെയ്യാൻ പറ്റുന്ന മറ്റു വസ്തുക്കൾ കൊണ്ടോ മല മൂത്ര വിസർജന ശേഷം ശുചീകരണം നടത്താം. വെള്ളം ഉണ്ടെങ്കിൽ അത് ഉപയോഗിക്കുക.

കല്ല് ഉപയോഗിക്കുന്നെങ്കിൽ ചുരുങ്ങിയത് മൂന്ന് കല്ല് അല്ലെങ്കിൽ ഒരു കല്ലിൻ്റെ മൂന്ന് ഭാഗങ്ങൾ കൊണ്ട് ശുചീകരണം നടത്തുകയാണ് വേണ്ടത്. വൃത്തിയാകുവോളം ശുചീകരണം നടത്തണം.

കല്ലുകൾ കൊണ്ട് ശുചീകരിക്കുന്നതിന് ഇസ്തി്ജ്മാർ എന്ന് പ്രത്യേകം പേര് പറയുമെങ്കിലും ഇസ്തിൻജാഉ എന്ന പദവും ഉപയോഗിക്കും.

അല്ലാഹുവിൻ്റെ നാമങ്ങളോ ദീനീ വിജ്ഞാനങ്ങളോ എഴുതപ്പെട്ട കടലാസ് കൊണ്ട് ഇസ്തിൻജാഉ പാടില്ല.

മല മൂത്ര വിസർജന ശേഷം എല്ല് , ചാണകം  എന്നിവ കൊണ്ട് ശുചീകരണം പാടില്ല. എല്ല് ജിന്നുകളുടെ ഭക്ഷണമായത് കൊണ്ടാണ് അത് കൊണ്ട് ഇസ്തിൻജാഉ പാടില്ല എന്ന് പറയുന്നത്. ചാണകമാകട്ടെ നജസ് (മാലിന്യം) ആണ്.

മുകളിൽ പരാമർശിച്ച ഹദീസിൻ്റെ ഒരു റിപ്പോർട്ടിൽ രണ്ട് കല്ലുകളും കഴുതയുടെ ചാണകത്തിൻ്റെ കഷ്ണവുമാണ് നബി(ﷺ)ക്ക് കൊണ്ടു കൊടുത്തത് എന്ന് കാണാം. മാംസം തിന്നപ്പെടാത്ത മൃഗങ്ങളുടെ ചാണകം നജസാണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല ( എന്നാൽ മാംസം തിന്നപ്പെടുന്ന പശു പോലുള്ള മൃഗങ്ങളുടെ ചാണകവും മൂത്രവും നജസാണോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട് ).

بَاب الْوُضُوءِ مَرَّةً مَرَّةً
ഓരോ തവണ വീതം വുളൂഇൽ അംഗങ്ങൾ കഴുകൽ സംബന്ധിച്ച അധ്യായം
ഹദീസ് 1️⃣5️⃣7️⃣
١٥٧ - حَدَّثَنَا مُحَمَّدُ بْنُ يُوسُفَ قَالَ: حَدَّثَنَا سُفْيَانُ، عَنْ زَيْدِ بْنِ أَسْلَمَ، عَنْ عَطَاءِ بْنِ يَسَارٍ، عَنْ ابْنِ عَبَّاسٍ قَالَ: تَوَضَّأَ النَّبِيُّ ﷺ مَرَّةً مَرَّةً.
ആശയ വിവർത്തനം :
ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി (ﷺ) ഒരോ തവണ വീതം വുദൂഅ് ചെയ്തു (അതായത് വുളൂഇൻ്റെ  ഓരോ അവയവവും ഓരോ തവണ കഴുകി എന്നർഥം)
بَاب الْوُضُوءِ مَرَّتَيْنِ مَرَّتَيْنِ
രണ്ട് തവണ വീതം വുളൂഇൽ അംഗങ്ങൾ കഴുകൽ സംബന്ധിച്ച അധ്യായം
ഹദീസ് 1️⃣5️⃣8️⃣
١٥٨ - حَدَّثَنَا حُسَيْنُ بْنُ عِيسَى قَالَ: حَدَّثَنَا يُونُسُ بْنُ مُحَمَّدٍ قَالَ: حَدَّثَنَا فُلَيْحُ بْنُ سُلَيْمَانَ، عَنْ عَبْدِ اللَّهِ بْنِ أَبِي بَكْرِ بْنِ عَمْرِو بْنِ حَزْمٍ، عَنْ عَبَّادِ بْنِ تَمِيمٍ، عَنْ عَبْدِ اللَّهِ بْنِ زَيْدٍ، أَنَّ النَّبِيَّ ﷺ تَوَضَّأَ مَرَّتَيْنِ مَرَّتَيْنِ.
ആശയ വിവർത്തനം :
അബ്ദുല്ലാഹി ബ്നു സൈദ് (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി (ﷺ) രണ്ട് തവണ വീതം വുദൂഅ് ചെയ്തു (അതായത് വുളൂഇൻ്റെ  ഓരോ അവയവവും രണ്ട്  തവണ കഴുകി എന്നർഥം)

بَاب الْوُضُوءِ ثَلَاثًا ثَلَاثًا
മൂന്ന് തവണ വീതം വുളൂഇൽ അംഗങ്ങൾ കഴുകൽ സംബന്ധിച്ച അധ്യായം
ഹദീസ് 1️⃣5️⃣9️⃣
١٥٩ - حَدَّثَنَا عَبْدُ الْعَزِيزِ بْنُ عَبْدِ اللَّهِ الْأُوَيْسِيُّ قَالَ: حَدَّثَنِي إِبْرَاهِيمُ بْنُ سَعْدٍ، عَنْ ابْنِ شِهَابٍ أَنَّ عَطَاءَ بْنَ يَزِيدَ أَخْبَرَهُ أَنَّ حُمْرَانَ مَوْلَى عُثْمَانَ أَخْبَرَهُ أَنَّهُ رَأَى عُثْمَانَ بْنَ عَفَّانَ دَعَا بِإِنَاءٍ، فَأَفْرَغَ عَلَى كَفَّيْهِ ثَلَاثَ مِرَارٍ، فَغَسَلَهُمَا، ثُمَّ أَدْخَلَ يَمِينَهُ فِي الْإِنَاءِ، فَمَضْمَضَ وَاسْتَنْشَقَ، ثُمَّ غَسَلَ وَجْهَهُ ثَلَاثًا، وَيَدَيْهِ إِلَى الْمِرْفَقَيْنِ ثَلَاثَ مِرَارٍ، ثُمَّ مَسَحَ بِرَأْسِهِ، ثُمَّ غَسَلَ رِجْلَيْهِ ثَلَاثَ مِرَارٍ إِلَى الْكَعْبَيْنِ، ثُمَّ قَالَ: قَالَ رَسُولُ اللَّهِ ﷺ: مَنْ تَوَضَّأَ نَحْوَ وُضُوئِي هَذَا ثُمَّ صَلَّى رَكْعَتَيْنِ لَا يُحَدِّثُ فِيهِمَا نَفْسَهُ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ.[الحديث ١٥٩ - أطرافه في: ٦٤٣٣، ١٩٣٤، ١٦٤، ١٦٠]
ഉസ്മാൻ (റ) വിന്റെ അടിമയായിരുന്ന ഹുമ്റാൻ റിപ്പോർട്ട് ചെയ്യുന്നു:  ഉസ്മാൻ ഇബ്നു അഫ്ഫാൻ (റ) ഒരു പാത്രം വെള്ളം ആവശ്യപ്പെട്ടു. അദ്ദേഹം ആ പാത്രത്തിൽ നിന്ന് അദ്ദേഹത്തിന്റെ ഇരു കൈപ്പത്തികളിലേക്ക് മൂന്ന് തവണ വെള്ളമൊഴിച്ച് കഴുകി. ശേഷം തന്റെ വലത് കൈ പാത്രത്തിലിട്ട് വെള്ളമെടുത്ത് വായിൽ വെള്ളം കൊപ്ളിക്കുകയും (മള്'മള), മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും (ഇസ്തിൻശാഖ്) ചെയ്തു. പിന്നെ അദ്ദേഹത്തിന്റെ മുഖം മൂന്ന് തവണ കഴുകി. ഇരു കൈകളും കൈമുട്ടോട് (മിർഫഖ്) ചേർത്ത് മൂന്ന് തവണ കഴുകി. ശേഷം തല തടവി (മസ്ഹ്), പിന്നീട് ഇരു പാദങ്ങളും നെരിയാണി  വരെ മൂന്ന് തവണ കഴുകി.
അതിനുശേഷം അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ (ﷺ) ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: "ആരെങ്കിലും എന്റെ ഈ വുളൂഅ് പോലെ വുളൂഅ് എടുക്കുകയും, പിന്നീട് മനസ്സിൽ ഇതര ചിന്തയൊന്നുമില്ലാതെ പൂർണ്ണ ശ്രദ്ധയോടെ രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താൽ, അവന്റെ മുൻ കഴിഞ്ഞുപോയ പാപങ്ങൾ അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്."
ഹദീസ് 1️⃣6️⃣0️⃣
١٦٠ - وَعَنْ إِبْرَاهِيمَ قَالَ: قَالَ صَالِحُ بْنُ كَيْسَانَ: قَالَ ابْنُ شِهَابٍ: وَلَكِنْ عُرْوَةُ يُحَدِّثُ عَنْ حُمْرَانَ: فَلَمَّا تَوَضَّأَ عُثْمَانُ قَالَ: أَلَا أُحَدِّثُكُمْ حَدِيثًا لَوْلَا آيَةٌ مَا حَدَّثْتُكُمُوهُ؟ سَمِعْتُ النَّبِيَّ ﷺ يَقُولُ: لَا يَتَوَضَّأُ رَجُلٌ يُحْسِنُ وُضُوءَهُ وَيُصَلِّي الصَّلَاةَ(الْمَكْتُوبَةَ) إِلَّا غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الصَّلَاةِ حَتَّى يُصَلِّيَهَا(الصَّلَاة الثَّانِيَةِ).
قَالَ عُرْوَةُ: الْآيَةَ: ﴿إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ﴾
ഉർവഃ (റ) ഹുംറാൻ (റ) യെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഉസ്മാൻ (റ) വുളൂഉ  എടുത്ത ശേഷം പറഞ്ഞു: " ഖുർആനിലെ ഒരു ആയത്ത് ഇല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളോട് ഈ ഒരു ഹദീഥ് പറഞ്ഞു തരില്ലായിരുന്നു. (ആ ഹദീസ് ഇപ്രകാരമാണ് ) :  ഞാൻ നബി (സ) ഇപ്രകാരം പറയുന്നത് കേട്ടു: "ഏതൊരു വ്യക്തി നല്ല രൂപത്തിൽ വുളൂഉ എടുക്കുകയും, ഫർള് നമസ്കാരം (സ്വലാതുൽ മക്തൂബ) നിർവഹിക്കുകയും ചെയ്താൽ, ആ നമസ്കാരത്തിനും അടുത്ത നമസ്കാരത്തിനും (അടുത്ത ഫർള് നിസ്ക്കാരത്തിനും) ഇടയിലുള്ളത് (ചെറു പാപങ്ങൾ) അവന് പൊറുക്കപ്പെടാതിരിക്കുകയില്ല, അവൻ ആ നമസ്കാരം നിർവഹിക്കുന്നത് വരെ."
ഉർവഃ (റ) പറഞ്ഞു: ഉസ്മാൻ (റ) ഉദ്ദേശിച്ച ആയത്ത് ഇതാണ്:
(അൽ ബഖറഃ  2 : 159)
إِنَّ ٱلَّذِينَ يَكۡتُمُونَ مَآ أَنزَلۡنَا مِنَ ٱلۡبَيِّنَٰتِ وَٱلۡهُدَىٰ مِنۢ بَعۡدِ مَا بَيَّنَّٰهُ لِلنَّاسِ فِى ٱلۡكِتَٰبِۙ أُوْلَٰٓئِكَ يَلۡعَنُهُمُ ٱللَّهُ وَيَلۡعَنُهُمُ ٱللَّٰعِنُونَ
നിശ്ചയമായും വ്യക്തമായ തെളിവുകളായും, മാര്‍ഗ്ഗദര്‍ശനമായും നാം അവതരിപ്പിച്ചിട്ടുള്ളതിനെ - വേദഗ്രന്ഥത്തില്‍ നാം അത് മനുഷ്യര്‍ക്ക് വേണ്ടി വിവരിച്ചതിനു ശേഷം - മറച്ചുവെക്കുന്നവര്‍ - അക്കൂട്ടര്‍ - അവരെ അല്ലാഹു ശപിക്കുന്നതാണ്, മറ്റ് ശപിക്കുന്നവരും അവരെ ശപിക്കുന്നതാണ്.
- അതായത് ഈ ആയത്ത് ഇല്ലായിരുന്നെങ്കിൽ , ജനങ്ങൾ ആ ഹദീസിൽ ആശ്രയിച്ച് കൂടുതൽ നന്മ ചെയ്യാതെയും (തിന്മ ഒഴിവാക്കാതെയും ) ഇരിക്കുമോ എന്ന് ഭയന്ന് കൊണ്ട് ഉസ്മാൻ ( റ ) ഈ ഹദീസ് മറച്ചു വയ്ക്കുമായിരുന്നു എന്ന് സാരം.
🌹🌹🌹🌹🌹

ലഘു വിവരണം
- വുളൂഇലെ കഴുകൽ  ഒരു തവണ വീതമായാലും ഫർള് വീടും. രണ്ട് തവണ വീതവും ആകാം. ചിലത് ഒരു തവണയും ചിലത് രണ്ട് തവണയും
മൂന്ന് തവണയും ഒക്കെ ആയാലും വുളൂഉ സ്വഹീഹാകും.
മൂന്ന് തവണ വീതം കഴുകലാണ് പൂർണ്ണത.

വുളൂഉ എടുത്താൽ രണ്ട് റക്അത്ത് നിസ്ക്കരിക്കൽ സുന്നത്തുണ്ട് - അത് സ്വീകരിക്കപ്പെട്ടാൽ അവൻ്റെ മുൻ കഴിഞ്ഞ ചെറുദോഷങ്ങൾ പൊറുക്കപ്പെടും

ഒരു ഫർള് നിസ്ക്കാരത്തിനും അടുത്ത ഫർള് നിസ്ക്കാരത്തിനും ഇടയിലുള്ള ചെറു പാപങ്ങൾ ആ നിസ്ക്കാരങ്ങൾ കാരണമായി പൊറുക്കപ്പെടും ( ചെറു പാപങ്ങൾ ആണെങ്കിലും അത് തുടർച്ചയായി ചെയ്യുന്നതും പാപങ്ങളെ നിസ്സാരമായി കാണുന്നതും ഹൃദയം കടുത്തു പോവാനും ഈമാൻ കുറയാനുമൊക്കെ കാരണമായേക്കാം എന്നതു കൂടി ഗൗനിക്കണം. നിസ്ക്കാരം മ്ലേച്ഛ പ്രവൃത്തികളിൽ നിന്ന് തടയുമെന്ന് ഖുർആനിൽ വന്നിട്ടുണ്ടല്ലോ. ആത്മാർഥമായി അഞ്ച് നേരം നിസ്ക്കരിക്കുന്നവൻ നിരന്തരമായി പാപങ്ങളിൽ മുഴുകുകയില്ല എന്ന് മനസ്സിലാക്കാം)

നബി (ﷺ) വുളൂഇൽ മറ്റ് അവയവങ്ങൾ മൂന്ന് കഴുകിയപ്പോഴും തല ഒരു തവണ തടവിയതായാണ് വിവിധ ഹദീസുകളിൽ നിന്ന് വ്യക്തമാവുന്നത്. അധിക മദ്ഹബുകളിലും തല ഒരു തവണ തടവിയാൽ മതി എന്ന നിലപാട് ആണ്. എന്നാൽ ശാഫിഈ മദ്ഹബ് ഉൾപ്പെടെ ചില മദ്ഹബുകളിൽ ഒരു തവണ കൊണ്ട് ഫർള് വീടുമെങ്കിലും തല മൂന്ന് തടവൽ സുന്നത്താണ് എന്ന നിലപാട് കാണാം. വുളൂഇൽ നബി(ﷺ)
മൂന്ന് തവണ വീതം അംഗങ്ങൾ കഴുകി എന്നതിൽ തല തടവലും ഉൾപ്പെടുമെന്ന വ്യഖ്യാനപ്രകാരമാണിത്.

തല മുഴുവൻ തടവലാണ് പൂർണ്ണമായ സുന്നത്ത് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. എന്നാൽ തല മുഴുവൻ തടവൽ നിർബന്ധമാണോ , അൽപം തടവിയാൽ ഫർള് വീടുമോ, മൂർദ്ധാവ് വരെയെങ്കിലും തടവൽ നിർബന്ധമാണോ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട്.

ഒരു ഹദീസ് കാണുക:
حَدَّثَنَا قُتَيْبَةُ، حَدَّثَنَا بَكْرُ بْنُ مُضَرَ، عَنِ ابْنِ عَجْلاَنَ، عَنْ عَبْدِ اللَّهِ بْنِ مُحَمَّدِ بْنِ عَقِيلٍ، عَنِ الرُّبَيِّعِ بِنْتِ مُعَوِّذِ بْنِ عَفْرَاءَ، أَنَّهَا رَأَتِ النَّبِيَّ صلى الله عليه وسلم يَتَوَضَّأُ قَالَتْ مَسَحَ رَأْسَهُ وَمَسَحَ مَا أَقْبَلَ مِنْهُ وَمَا أَدْبَرَ وَصُدْغَيْهِ وَأُذُنَيْهِ مَرَّةً وَاحِدَةً ‏"‏ ‏.‏ قَالَ وَفِي الْبَابِ عَنْ عَلِيٍّ وَجَدِّ طَلْحَةَ بْنِ مُصَرِّفِ بْنِ عَمْرٍو ‏.‏ قَالَ أَبُو عِيسَى وَحَدِيثُ الرُّبَيِّعِ حَدِيثٌ حَسَنٌ صَحِيحٌ ‏.‏ وَقَدْ رُوِيَ مِنْ غَيْرِ وَجْهٍ عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ مَسَحَ بِرَأْسِهِ مَرَّةً ‏.‏ وَالْعَمَلُ عَلَى هَذَا عِنْدَ أَكْثَرِ أَهْلِ الْعِلْمِ مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم وَمَنْ بَعْدَهُمْ ‏.‏ وَبِهِ يَقُولُ جَعْفَرُ بْنُ مُحَمَّدٍ وَسُفْيَانُ الثَّوْرِيُّ وَابْنُ الْمُبَارَكِ وَالشَّافِعِيُّ وَأَحْمَدُ وَإِسْحَاقُ رَأَوْا مَسْحَ الرَّأْسِ مَرَّةً وَاحِدَةً ‏.‏ حَدَّثَنَا مُحَمَّدُ بْنُ مَنْصُورٍ الْمَكِّيُّ قَالَ سَمِعْتُ سُفْيَانَ بْنَ عُيَيْنَةَ يَقُولُ سَأَلْتُ جَعْفَرَ بْنَ مُحَمَّدٍ عَنْ مَسْحِ الرَّأْسِ أَيُجْزِئُ مَرَّةً فَقَالَ إِي وَاللَّهِ ‏.‏
ആശയ വിവർത്തനം :

റുബയ്യിഅ് ബിൻത് മുഅവ്വിദ് ബിൻത് അഫ്റാഅ (റ) ൽ നിന്നുള്ള നിവേദനം: അവർ നബി (ﷺ) വുളൂഅ് ചെയ്യുന്നത് കണ്ടു. അവർ പറഞ്ഞു: "നബി (ﷺ) അവിടുത്തെ തല, തലയുടെ മുൻഭാഗവും പിൻഭാഗവും, ചെവികൾ, ഇരു ചെവികളുടെയും താഴ്ഭാഗത്തുള്ള എല്ലിൻ്റെ ഭാഗം (ചെവിയോട് ചേർന്ന മുഖത്തിൻ്റെ ഭാഗം - സദ്‌ഗ്), എന്നിവ ഒരൊറ്റ തവണ തടവി."
ഇമാം തിർമിദീ പറഞ്ഞു: ഈ അധ്യായത്തിൽ അലി(റ)ൽ നിന്നും ത്വൽഹത്ത് ബ്നു മുസ്രിഫ് ബ്നു അംറിൻ്റെ പിതാമഹനിൽ നിന്നുള്ള നിവേദനങ്ങളുണ്ട്. റുബയ്യിഅയുടെ ഈ ഹദീസ് ഹസൻ സ്വഹീഹാണ്. തല ഒരൊറ്റ തവണ തടവിക്കൊണ്ടുള്ള നിവേദനങ്ങൾ നബി (ﷺ )യിൽ നിന്ന് മറ്റ് പല വഴികളിലൂടെയും വന്നിട്ടുണ്ട്. നബി (ﷺ) യുടെ സ്വഹാബിമാരിലും അവർക്ക് ശേഷമുള്ളവരിലുമുള്ള പണ്ഡിതൻമാരിൽ ഭൂരിപക്ഷത്തിൻ്റെയും പ്രവർത്തനരീതി ഇതുതന്നെയാണ് ( ഒറ്റത്തവണ തല തടവൽ ). ജഅ്ഫർ ബ്നു മുഹമ്മദ്, സുഫ്‌യാൻ അഥ്-ഥൗരി, ഇബ്നുൽ മുബാറക്, ശാഫിഇ, അഹ്മദ്, ഇസ്ഹാഖ് ( رحمهم الله) എന്നിവരെല്ലാം തല ഒരു തവണ തടവിയാൽ മതി എന്ന അഭിപ്രായക്കാരാണ്.
മുഹമ്മദ് ബ്നു മൻസൂർ അൽ-മക്കീ പറഞ്ഞു: സുഫ്‌യാൻ ബ്നു ഉയയ്ന പറയുന്നതായി ഞാൻ കേട്ടു: ഞാൻ ജഅ്ഫർ ബ്നു മുഹമ്മദിനോട്, തല ഒരൊറ്റ തവണ തടവിയാൽ മതിയാകുമോ എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: "അതെ, അല്ലാഹുവാണ!" - തിർമുദീ
🌷🌷🌷🌷🌷

بَاب الِاسْتِنْثَارِ فِي الْوُضُوءِ
വുളൂഇൽ വെള്ളം (മൂക്കിലേക്ക്  വലിച്ചെടുത്ത ശേഷം) മൂക്കിൽ നിന്ന് പുറത്ത് കളയുന്നത് സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣6️⃣1️⃣
١٦١ - حَدَّثَنَا عَبْدَانُ قَالَ: أَخْبَرَنَا عَبْدُ اللَّهِ قَالَ: أَخْبَرَنَا يُونُسُ، عَنْ الزُّهْرِيِّ قَالَ: أَخْبَرَنِي أَبُو إِدْرِيسَ أَنَّهُ سَمِعَ أَبَا هُرَيْرَةَ، عَنْ النَّبِيِّ ﷺ أَنَّهُ قَالَ: مَنْ تَوَضَّأَ فَلْيَسْتَنْثِرْ، وَمَنْ اسْتَجْمَرَ فَلْيُوتِرْ
[الحديث ١٦١ - طرفه في: ١٦٢]
ആശയ വിവർത്തനം :
അബൂഹുറൈറ
(റ)ൽ നിന്ന് നിവേദനം : നബി(ﷺ) പറഞ്ഞു :
ആരെങ്കിലും വുളൂഅ് ചെയ്താൽ അവൻ വെള്ളം ചീറ്റിക്കളയട്ടെ (മൂക്കിൽ വെള്ളം കയറ്റിയ ശേഷം  പുറത്തേക്ക് കളയട്ടെ), ആരെങ്കിലും മല മൂത്ര വിസർജന ശേഷം  കല്ല് കൊണ്ട് ശുചീക ചെയ്യുന്നെങ്കിൽ അവൻ ഒറ്റയായി ചെയ്യട്ടെ.

بَاب الِاسْتِجْمَارِ وِتْرًا
കല്ല് കൊണ്ട് മലമൂത്ര ശുചീകരണം നടത്തുമ്പോൾ ഒറ്റയാക്കൽ സംബന്ധിച്ച അധ്യായം
ഹദീസ് 1️⃣6️⃣2️⃣
١٦٢ - حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ قَالَ: أَخْبَرَنَا مَالِكٌ، عَنْ أَبِي الزِّنَادِ، عَنْ الْأَعْرَجِ، عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ ﷺ قَالَ: إِذَا تَوَضَّأَ أَحَدُكُمْ فَلْيَجْعَلْ فِي أَنْفِهِ، ثُمَّ لِيَنْثُرْ، وَمَنْ اسْتَجْمَرَ فَلْيُوتِرْ، وَإِذَا اسْتَيْقَظَ أَحَدُكُمْ مِنْ نَوْمِهِ فَلْيَغْسِلْ يَدَهُ قَبْلَ أَنْ يُدْخِلَهَا فِي وَضُوئِهِ؛ فَإِنَّ أَحَدَكُمْ لَا يَدْرِي أَيْنَ بَاتَتْ يَدُهُ.
ആശയ വിവർത്തനം :

അബൂഹുറൈറയിൽ (റ) വിൽ  നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:
നിങ്ങളിൽ ആരെങ്കിലും വുളൂഅ് ചെയ്യുകയാണെങ്കിൽ, അവൻ തന്റെ മൂക്കിൽ വെള്ളം കയറ്റുകയും, ശേഷം അത് ചീറ്റിക്കളയുകയും ചെയ്യട്ടെ. ആരെങ്കിലും മലമൂത്ര വിസർജന ശേഷം കല്ലുകൾ കൊണ്ട് ശുചീകരണം (ഇസ്തിജ്മാർ)ചെയ്യുന്നെങ്കിൽ   അവൻ ഒറ്റയായി  ചെയ്യട്ടെ. നിങ്ങളാരെങ്കിലും ഉറക്കത്തിൽ നിന്ന് ഉണർന്നാൽ, തന്റെ വുളൂഇന്റെ വെള്ളത്തിലേക്ക് കൈ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ആദ്യം
കൈ കഴുകട്ടെ. കാരണം, തൻ്റെ കൈ എവിടെയാണ് രാത്രി കഴിച്ചുകൂട്ടിയതെന്ന് നിങ്ങളിലൊരാൾക്കും അറിയില്ല.
🌷🌷🌷🌷🌷
ലഘു വിവരണം:

മല മൂത്ര വിസർജന ശേഷം ശുചീകരണം നടത്തുന്നതിന് വെള്ളം ഇല്ലാത്ത സന്ദർഭത്തിൽ  കല്ലുകൾ ഉപയോഗിക്കുമ്പോൾ മിനിമം മൂന്ന് കല്ലുകൾ കൊണ്ട് അല്ലെങ്കിൽ ഒരു കല്ലിൻ്റെ മൂന്ന് ഭാഗങ്ങൾ കൊണ്ടാണ് ശുചീകരണം നടത്തേണ്ടത്.

മൂന്ന് കല്ലുകൾ കൊണ്ട് (അല്ലെങ്കിൽ മൂന്ന് തവണ) വൃത്തിയായില്ലെങ്കിൽ അഞ്ച്, ഏഴ് ഇങ്ങനെ ഒറ്റ സംഖ്യയിലുള്ള തവണകളായി ചെയ്യുക.

മൂക്കിൽ വെള്ളം കയറ്റുന്നതിന് ഇസ്തിൻശാഖ്  ( استنشاق) എന്നും ആ വെള്ളം പുറത്തേക്ക് കളയുന്നതിന് ഇസ്തിൻസാർ ( استنثار) എന്നും പറയുമെങ്കിലും മൂക്കിൽ വെള്ളം കയറ്റിച്ചീറ്റുന്നതിന് പൊതുവെ ഈ രണ്ട് പദങ്ങളും ഉപയോഗിക്കുന്നു.

വായിൽ വെള്ളം കൊപ്ലിക്കുന്നതിനും ( المضمضة) മൂക്കിൽ വെള്ളം കയറ്റുന്നതിനും (استنشاق) വലതു കൈയ്യും മൂക്കിലെ വെള്ളം പുറത്ത് കളയുന്നതിന് (استنثار) ഇടതു കൈയ്യും ഉപയോഗിക്കലാണ് സുന്നത്ത്.

ഒരു ഹദീസ് കാണുക :
عَنْ عَلِيٍّ، أَنَّهُ دَعَا بِوَضُوءٍ فَتَمَضْمَضَ وَاسْتَنْشَقَ وَنَثَرَ بِيَدِهِ الْيُسْرَى فَفَعَلَ هَذَا ثَلاَثًا ثُمَّ قَالَ هَذَا طُهُورُ نَبِيِّ اللَّهِ صلى الله عليه وسلم
അലി (റ) ഒരിക്കൽ വുളൂഉ എടുക്കാൻ വെള്ളം കൊണ്ടു വരാൻ പറഞ്ഞു . തുടർന്ന് അദ്ദേഹം വുളൂഉ എടുത്തപ്പോൾ (വലത് കൈ കൊണ്ട് വെള്ളമെടുത്ത് ) വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റുകയും ഇടതു കൈ ഉപയോഗിച്ച് മൂക്കിലെ വെള്ളം ചീറ്റുകയും ചെയ്തു. തുടർന്ന് അദ്ദേഹം പറഞ്ഞു : ഇപ്രകാരമാണ് നബി(ﷺ) യുടെ വുളൂഉ.

വുളൂഇൻ്റെ വെള്ളത്തിൽ കൈകൾ ഇടുന്നതിന് മുമ്പ് മുൻ കൈകൾ കഴുകൽ സുന്നത്തുണ്ട്.
ഉറങ്ങിയ വ്യക്തി ഉറക്കിൽ നിന്ന് എണീറ്റാൽ ആദ്യം തന്നെ  മൂന്ന് തവണ മുൻ കൈകൾ കഴുകൽ പ്രത്യേകം സുന്നത്താണ്.

വുളൂഇലും കുളിയിലും വായിൽ വെള്ളം കൊപ്ലിക്കലും മൂക്കിൽ വെള്ളം കയറ്റിച്ചീറ്റലും നിർബന്ധമാണ് ; സുന്നത്താണ് എന്ന വീക്ഷണവുമുണ്ട് ഉപേക്ഷിക്കാതിരിക്കലാണ് സൂക്ഷ്മത.

بَاب غَسْلِ الرِّجْلَيْنِ وَلَا يَمْسَحُ عَلَى الْقَدَمَيْنِ
വുളൂഇൽ കാലുകൾ കഴുകണമെന്നും പാദങ്ങൾ തടവിയാൽ പോരെന്നും പറയുന്നത് സംബന്ധിച്ച അധ്യായം

ഹദീസ്1️⃣6️⃣3️⃣
١٦٣ - حَدَّثَنَا مُوسَى قَالَ: حَدَّثَنَا أَبُو عَوَانَةَ، عَنْ أَبِي بِشْرٍ، عَنْ يُوسُفَ بْنِ مَاهَكَ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: تَخَلَّفَ النَّبِيُّ ﷺ عَنَّا فِي سَفْرَةٍ سَافَرْنَاهَا، فَأَدْرَكَنَا وَقَدْ أَرْهَقَنَا الْعَصْرُ، فَجَعَلْنَا نَتَوَضَّأُ وَنَمْسَحُ عَلَى أَرْجُلِنَا، فَنَادَى بِأَعْلَى صَوْتِهِ: وَيْلٌ لِلْأَعْقَابِ مِنْ النَّارِ - مَرَّتَيْنِ أَوْ ثَلَاثًا -.
അബ്ദുല്ലാഹി ബ്നു അംറ്(റ) ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരു യാത്രയില്‍ അല്ലാഹുവിന്റെ റസൂൽ (ﷺ) ഞങ്ങളുടെ കുറെ പിന്നിലായിപ്പോയി. പിന്നീട് അവിടുന്ന് ഞങ്ങളുടെ അടുക്കലെത്തിയപ്പോള്‍ നമസ്കാര സമയം തീരാറായിരുന്നു. ഞങ്ങള്‍ വുദൂഉ ചെയ്തു കൊണ്ടിരിക്കുകയായിരുന്നപ്പോൾ  കൈകാലുകള്‍ തടവാന്‍ തുടങ്ങി (ശരിക്കും കഴുകാതെ). അന്നേരം അവിടുന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: മടമ്പു കാലുകള്‍ക്ക് വമ്പിച്ച നരക ശിക്ഷ. രണ്ടോ മൂന്നോ പ്രാവശ്യം നബി (ﷺ) ഇങ്ങനെ വിളിച്ചു പറഞ്ഞു (വുദൂഉ ചെയ്യുമ്പോൾ മടമ്പുകാൽ സൂക്ഷിച്ച് നന്നായി കഴുകി എന്ന് ഉറപ്പ് വരുത്തണം
🌷🌷🌷🌷🌷

വുളൂഉ ചെയ്യുമ്പോൾ കാലുകൾ തടവിയാൽ മതി എന്ന ശീഈ കളുടെയും മറ്റു ചിലരുടെയും വാദത്തെ ഖണ്ഡിക്കലാണ് ഈ തലക്കെട്ടിലൂടെ ഇമാം ബുഖാരി ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം.

സൂറത്തുൽ മാഇദ: യിലെ
فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ
[നിങ്ങളുടെ മുഖങ്ങളും, മുട്ടുകള്‍വരെ കൈകളും കഴുകുവിന്‍; നിങ്ങളുടെ തലകളെ തടവുകയും ചെയ്യുവിന്‍; രണ്ടു നെരിയാണികള്‍ വരെ നിങ്ങളുടെ കാലുകളും (കഴുകുവിന്‍)]

എന്ന ഭാഗത്ത് വ അർജുലകും എന്നതിന് പകരം വ അർജുലികും എന്ന ഖിറാഅത്താണ് കാൽ തടവിയാൽ മതി എന്ന് വാദിക്കുന്നവർ തെളിവ് പിടിക്കുന്നത്. വ അർജുലകും എന്നാകുമ്പോൾ മുഖങ്ങളും കൈകളും  കഴുകുക എന്നതിലേക്ക് അത്ഫാകും. വ അർജുലികും എന്നാവുമ്പോൾ തല തടവുക എന്ന് പറഞ്ഞതിലേക്ക് അത്ഫാകും.

എന്നാൽ വ അർജുലികും എന്ന ഖിറാഅത്ത് സ്വീകരിച്ചാൽ പോലും അവിടെ കാലുകൾ കഴുകുക എന്ന അർഥത്തിൽ തന്നെയാണ്. കാരണം കാലുകൾ കഴുകണം എന്ന വിഷയത്തിൽ നിരവധി സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ട്. ഇനി കാല് മസ്ഹ് ചെയ്യണം എന്നാണ് അവിടെ ഉദ്ദേശ്യമെങ്കിൽ മസ്ഹ് ( തടവൽ ) എന്നത് ( ദൽക്= ഉരയ്ക്കൽ) എന്ന അർഥത്തിൽ ആണ് എന്ന വിശദീകരണവുമുണ്ട് അതായത് കാലുകൾ മാലിന്യങ്ങളുമായും മറ്റും കൂടുതൽ ബന്ധപ്പെടുന്നതിനാൽ കാലുകൾ പ്രത്യേകം ഉരച്ചു കഴുകണം എന്നർഥം.
🌷🌷🌷🌷🌷

2

بَاب الْمَضْمَضَةِ فِي الْوُضُوءِ.
വുളൂഇൽ വായിൽ വെള്ളം കൊപ്ലിക്കൽ സംബന്ധിച്ച അധ്യായം
قَالَهُ ابْنُ عَبَّاسٍ، وَعَبْدُ اللَّهِ بْنُ زَيْدٍ ﵃، عَنْ النَّبِيِّ ﷺ
ഇത് സംബന്ധിച്ച് ഇബ്നു അബ്ബാസ് (റ) , അബ്ദുല്ലാഹി ബ്നു സൈദ് (റ) എന്നിവരിൽ നിന്ന് നബിവചനം വന്നിട്ടുണ്ട്.

ഹദീസ് 1️⃣6️⃣4️⃣
١٦٤ - حَدَّثَنَا أَبُو الْيَمَانِ قَالَ: أَخْبَرَنَا شُعَيْبٌ، عَنْ الزُّهْرِيِّ قَالَ: أَخْبَرَنِي عَطَاءُ بْنُ يَزِيدَ، عَنْ حُمْرَانَ مَوْلَى عُثْمَانَ بْنِ عَفَّانَ أَنَّهُ رَأَى عُثْمَانَ بْنَ عَفَّانَ دَعَا بِوَضُوءٍ، فَأَفْرَغَ عَلَى يَدَيْهِ مِنْ إِنَائِهِ فَغَسَلَهُمَا ثَلَاثَ مَرَّاتٍ، ثُمَّ أَدْخَلَ يَمِينَهُ فِي الْوَضُوءِ، ثُمَّ تَمَضْمَضَ وَاسْتَنْشَقَ وَاسْتَنْثَرَ، ثُمَّ غَسَلَ وَجْهَهُ ثَلَاثًا، وَيَدَيْهِ إِلَى الْمِرْفَقَيْنِ ثَلَاثًا، ثُمَّ مَسَحَ بِرَأْسِهِ، ثُمَّ غَسَلَ كُلَّ رِجْلٍ ثَلَاثًا، ثُمَّ قَالَ: رَأَيْتُ النَّبِيَّ ﷺ يَتَوَضَّأُ نَحْوَ وُضُوئِي هَذَا، وَقَالَ: مَنْ تَوَضَّأَ نَحْوَ وُضُوئِي هَذَا ثُمَّ صَلَّى رَكْعَتَيْنِ لَا يُحَدِّثُ فِيهِمَا نَفْسَهُ غَفَرَ اللَّهُ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
ആശയ വിവർത്തനം :
ഉസ്മാൻ (റ) വിന്റെ അടിമയായിരുന്ന ഹുമ്റാൻ റിപ്പോർട്ട് ചെയ്യുന്നു:  ഉസ്മാൻ ഇബ്നു അഫ്ഫാൻ (റ) വുളൂഉ എടുക്കാനുള്ള വെള്ളം ആവശ്യപ്പെട്ടു. അദ്ദേഹം വെള്ളപ്പാത്രത്തിൽ നിന്ന് അദ്ദേഹത്തിന്റെ ഇരു കൈകളിലേക്കും മൂന്ന് തവണ വെള്ളമൊഴിച്ച് കൈകൾ കഴുകി. ശേഷം തന്റെ വലത് കൈ വെള്ളത്തിലിട്ട് വെള്ളമെടുത്ത് വായിൽ വെള്ളം കൊപ്ളിക്കുകയും (مضمضة), മൂക്കിൽ വെള്ളം കയറ്റിയ ശേഷം (استنشاق) മൂക്കിൽ നിന്ന് വെള്ളം പുറത്ത് കളയുകയും  ചെയ്തു (استنثار). പിന്നെ അദ്ദേഹത്തിന്റെ മുഖം മൂന്ന് തവണ കഴുകി. ഇരു കൈകളും കൈമുട്ടോട് (മിർഫഖ്) കൂടി മൂന്ന് തവണ കഴുകി. ശേഷം തല തടവി (മസ്ഹ്), പിന്നീട് ഇരുകാലുകളും മൂന്ന് തവണ കഴുകി.
അതിനുശേഷം അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ (ﷺ) ഞാൻ ഈ വുളൂഉ എടുത്ത പ്രകാരം വുളൂഉ ഞാൻ കണ്ടിട്ടുണ്ട്. ശേഷം അവിടുന്ന് ഇപ്രകാരം പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്: "ആരെങ്കിലും എന്റെ ഈ വുളൂഅ് പോലെ വുളൂഅ് എടുക്കുകയും, പിന്നീട് മനസ്സിൽ ഇതര ചിന്തയൊന്നുമില്ലാതെ പൂർണ്ണ ശ്രദ്ധയോടെ രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താൽ, അവന്റെ മുൻ കഴിഞ്ഞ പാപങ്ങൾ അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്."
🌹🌹🌹🌹🌹
ലഘു വിവരണം:

മള്മളത് (مضمضة) അഥവാ വായിൽ വെള്ളം കൊപ്ലിക്കുന്നതിൻ്റെ ശരിയായ രൂപം വായിലേക്ക് വെള്ളം എടുത്ത ശേഷം നന്നായി ഇളക്കി (കുലുക്കി) ആ വെള്ളം പുറത്തേക്ക് തുപ്പിക്കളയലാണ്.

തല മൂന്ന് തവണ തടവൽ സുന്നത്തില്ല എന്ന് അഭിപ്രായപ്പെടുന്നവർ ഈ ഹദീസ് തെളിവാക്കുന്നുണ്ട് (ഈ ഹദീസിൽ തല ഒരു തവണ തടവി എന്ന് വ്യക്തമായി വന്നിട്ടില്ലെങ്കിലും ചില ഹദീസുകളിൽ ഒരു തവണ എന്ന് വ്യക്തമായി കാണാം. എന്നാൽ വുളൂഇൻ്റെ പ്രവർത്തികൾ നബി (ﷺ) മൂന്ന് തവണ വീതം ചെയ്തു എന്ന ആശയത്തിൽ വന്ന ഹദീസാണ് തല മൂന്ന് തടവൽ സുന്നത്തുണ്ട് എന്ന് അഭിപ്രായപ്പെടുന്നവരുടെ തെളിവ് ).
*قصيدة الوضوء النبوي*

دعا عثمانُ يومًا ما بماءِ
وماءُ الطهرِ قد أُفرِغْ بـ إناءِ

على كَفَّيْنِ غُسْلاً قد أتاها
ثلاثًا، كان بدءُ الارتقاءِ

ثم اليمينَ أدخلها بماءٍ
طَهورٍ زادَ مِن حُسنِ الصفاءِ

فـ مَضمضةٌ تليها استنشاقٌ
و استنثارٌ بنفثٍ و ارتماءِ

و وجهٌ غابَ في ماءٍ ثلاثًا
كشمسٍ أشرقتْ بعدَ انمحاءِ

و الكَفَّينِ للمِرفقِ غسولٌ
ثلاثًا، حكمةٌ بعدَ اهتداءِ

و الرأسُ بِمَسحةٍ قد عمَّ نورًا
أَتَاهُ الخيرُ مِن سَبقِ الوضاءِ

و الرِّجْلَينِ بالـ غسلِ استوتْ طُهرًا
ثلاثًا، مِثلُ ساقيةِ النَّماءِ

فصاحَ عثمانُ صدقًا ثم قال:
رأيتُ المصطفى في كلِّ فاءِ

يُعيدُ الـ غسلَ تكرارًا و قَصدًا
كفعلي اليومَ في هذا الفضاءِ

و قال: مَن قامَ بالـ وضوءِ هذا
بإتقانٍ بلا نقصٍ و عناءِ

و صلَّى ركعتينِ لم يُشِرْ فيهِما
لأمرٍ شاغلٍ أو لافتراءِ

بـ قلبٍ حاضرٍ قد غابَ عنهُ
حديثُ النفسِ مِن وَسْعِ الدعاءِ

فإنَّ اللهَ يَغفِرُ ذنبَ ماضٍ
فيا فوزَ الـ مُصَلِّي بالـنقاءِ

بَاب غَسْلِ الرِّجْلَيْنِ فِي النَّعْلَيْنِ وَلَا يَمْسَحُ عَلَى النَّعْلَيْنِ
ചെരിപ്പ് ധരിച്ച് വുളൂഉ ചെയ്യുമ്പോൾ കാലുകൾ  കഴുകണമെന്നും ചെരിപ്പുകൾക്ക് മേൽ വെള്ളം കൊണ്ട് തടവിയാൽ മതിയാവില്ലെന്നും വിവരിക്കുന്ന അധ്യായം

ഹദീസ് 1️⃣6️⃣6️⃣
١٦٦ - حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، قال: أَخْبَرَنَا مَالِكٌ، عَنْ سَعِيدٍ الْمَقْبُرِيِّ، عَنْ عُبَيْدِ بْنِ جُرَيْجٍ؛ أَنَّهُ قال لِعَبْدِ اللَّهِ بْنِ عُمَرَ: يَا أَبَا عَبْدِ الرَّحْمَنِ، رَأَيْتُكَ تَصْنَعُ أَرْبَعًا لَمْ أَرَ أَحَدًا مِنْ أَصْحَابِكَ يَصْنَعُهَا، قال: وَمَا هِيَ يَا ابْنَ جُرَيْجٍ؟ قال: رَأَيْتُكَ لَا تَمَسُّ مِنْ الْأَرْكَانِ إِلَّا الْيَمَانِيَّيْنِ، وَرَأَيْتُكَ تَلْبَسُ النِّعَالَ السِّبْتِيَّةَ، وَرَأَيْتُكَ تَصْبُغُ بِالصُّفْرَةِ، وَرَأَيْتُكَ إِذَا كُنْتَ بِمَكَّةَ أَهَلَّ النَّاسُ إِذَا رَأَوْا الْهِلَالَ وَلَمْ تُهِلَّ أَنْتَ حَتَّى كَانَ يَوْمُ التَّرْوِيَةِ، قال عَبْدُ اللَّهِ: أَمَّا الْأَرْكَانُ فَإِنِّي لَمْ أَرَ رَسُولَ اللَّهِ ﷺ يَمَسُّ إِلَّا الْيَمَانِيَّيْنِ، وَأَمَّا النِّعَالُ السِّبْتِيَّةُ فَإِنِّي رَأَيْتُ رَسُولَ اللَّهِ ﷺ يَلْبَسُ النَّعْلَ الَّتِي لَيْسَ فِيهَا شَعَرٌ وَيَتَوَضَّأُ فِيهَا فَأَنَا أُحِبُّ أَنْ أَلْبَسَهَا، وَأَمَّا الصُّفْرَةُ فَإِنِّي رَأَيْتُ رَسُولَ اللَّهِ ﷺ يَصْبُغُ بِهَا فَأَنَا أُحِبُّ أَنْ أَصْبُغَ بِهَا، وَأَمَّا الْإِهْلَالُ فَإِنِّي لَمْ أَرَ رَسُولَ اللَّهِ ﷺ يُهِلُّ حَتَّى تَنْبَعِثَ بِهِ رَاحِلَتُهُ.[الحديث ١٦٦ - أطرافه في: ٥٨٥١، ٢٨٦٥، ١٦٠٩، ١٥٥٢، ١٥١٤]

ആശയ വിവർത്തനം :
ഉബൈദ് ബ്നു ജുറൈജ് (റ) നിന്ന് നിവേദനം: അദ്ദേഹം അബ്ദുല്ലാഹ് ബ്നു ഉമർ (റ)നോട് ചോദിച്ചു: " ഓ, അബൂ അബ്ദിറഹ്മാൻ, അങ്ങ് ചെയ്യുന്ന നാല് കാര്യങ്ങളും കൂടി  അങ്ങയുടെ കൂട്ടുകാരിൽ (സ്വഹാബികളിൽ) മറ്റാരും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല."
ഇബ്നു ഉമർ (റ) ചോദിച്ചു: "ജുറൈജിന്റെ മകനേ, അവ എന്തൊക്കെയാണ്❓"
അദ്ദേഹം പറഞ്ഞു:
  "താങ്കൾ കഅ്ബയുടെ മൂലകളിൽ യമനീ മൂലകൾ (റുക്നുൽ യമാനീ, റുക്നുൽ അസ്വദ്) അല്ലാതെ മറ്റൊന്നും സ്പർശിക്കുന്നത് ഞാൻ കണ്ടില്ല. താങ്കൾ
രോമമില്ലാത്ത തോൽ ചെരിപ്പുകൾ (നിആലുസ്സിബ്തിയ്യ) ധരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
മഞ്ഞ നിറം (ചായം) ഉപയോഗിച്ച് താങ്കൾ  ( വസ്ത്രത്തിന് അല്ലെങ്കിൽ മുടിക്ക് ) നിറം  നൽകുന്നത്
ഞാൻ കണ്ടു.
താങ്കൾ മക്കയിൽ ആയിരിക്കുമ്പോൾ, മറ്റെല്ലാവരും മാസപ്പിറവി കാണുമ്പോൾ തൽബിയ്യത്ത് ചൊല്ലി (ഇഹ്‌റാം ചെയ്ത്) തുടങ്ങാറുണ്ടെങ്കിലും, തർവിയ്യയുടെ ദിവസം (ദുൽഹജ്ജ് 8) വരെ താങ്കൾ ഇഹ്‌റാം ചെയ്യാതെ ഇരിക്കുന്നത് ഞാൻ കണ്ടു."
ഇബ്നു ഉമർ (റ) പറഞ്ഞു:
  "ആ മൂലകളെ (അർകാൻ) സംബന്ധിച്ചിടത്തോളം, നബി (ﷺ) യമനീ മൂലകളെയല്ലാതെ (റുക്നുൽ യമാനീയും ഹജറുൽ അസ്വദും) സ്പർശിക്കുന്നത് ഞാൻ കണ്ടിട്ടില്ല.
രോമമില്ലാത്ത തോൽ ചെരിപ്പുകളെ (നിആലുസ്സിബ്തിയ്യ) സംബന്ധിച്ചിടത്തോളം, രോമമില്ലാത്ത ചെരിപ്പ് നബി (ﷺ) ധരിക്കുന്നതും, അതിലിട്ട് വുളൂഉ എടുക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. അതിനാൽ എനിക്ക് അത് ധരിക്കാൻ ഇഷ്ടമാണ്.
മഞ്ഞ നിറത്തെ (ചായം) സംബന്ധിച്ചിടത്തോളം, നബി (ﷺ) അതുപയോഗിച്ച് (മുടി അല്ലെങ്കിൽ വസ്ത്രം) നിറം നൽകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിനാൽ എനിക്ക് അതുപയോഗിച്ച് നിറം നൽകാൻ ഇഷ്ടമാണ്.
ഇഹ്‌റാമിനെ (തൽബിയ്യത്ത് ചൊല്ലി തുടങ്ങുന്നത്) സംബന്ധിച്ചിടത്തോളം, നബി (ﷺ) അവിടുത്തെ വാഹനം മുന്നോട്ട് ചലിച്ചുതുടങ്ങുന്നത് വരെ (അതായത് ഹജ്ജിനായി മക്കയിൽ നിന്ന് മിനായിലേക്ക് പുറപ്പെടുന്നത് വരെ ) ഇഹ്‌റാം ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല."
🌹🌹🌹🌹🌹
ലഘു വിവരണം:

നബി (ﷺ) ചെരിപ്പിനുള്ളിൽ രണ്ട് കാലുകളിട്ട് വുളൂഉ ചെയ്തു എന്ന ഹദീസ് കാലുകൾ കഴുകണം എന്നതിനും ചെരിപ്പുകൾക്ക് മേൽ തടവിയാൽ വുളൂഉ ശരിയാവില്ല എന്നതിനും തെളിവായാണ് ഇമാം ബുഖാരി ( റ ) ഉദ്ധരിച്ചിരിക്കുന്നത്.

ചെരിപ്പുകൾ ധരിച്ച് കൊണ്ടു തന്നെ കാലുകൾ  കഴുകിയതോ കാലുകൾ കഴുകിയ നനവോടെ ചെരിപ്പ് ധരിച്ചതോ ആവാം .

നിബന്ധനകൾക്ക് വിധേയമായി ഖുഫ്ഫ / നല്ല കട്ടിയുള്ള സോക്സിന് മേൽ തടവാമെങ്കിലും കാലുകൾ കഴുകാതെ ചെരിപ്പുകൾക്ക് മേൽ വെള്ളം കൊണ്ട് തടവിയാൽ വുളൂഉ ശരിയാകില്ല.
കീറിയതും പാദം കാണുന്നതുമായ ഖുഫ്ഫ ആണെങ്കിലും അതിൻമേൽ തടവിയാൽ പോരാ എന്നത് ശ്രദ്ധേയമാണ്.

നബി (ﷺ)യുടെ എല്ലാ കാര്യങ്ങളും (ചെറിയ കാര്യങ്ങൾ പോലും) അതേപടി പിന്തുടരാനുള്ള
അബ്ദുല്ലാഹ് ബ്നു ഉമർ (റ)ൻ്റെ
അതിയായ ശ്രദ്ധയും ആഗ്രഹവും  സൂചിപ്പിക്കുന്നതാണ് ഈ ഹദീസ്. തർവിയ ദിന ( ദുൽ ഹജ്ജ് എട്ട് ) ത്തിന് മുമ്പും, ഹജ്ജ് മാസങ്ങളിൽ, ഹജ്ജിന്  ഇഹ്റാം അനുവദനീയമാണ്.