صحيح البخاري مع فتح الباري

صحيح البخاري مع فتح الباري
صحيح البخاري مع فتح الباري

Sunday, 7 December 2025

സ്വഹീഹുൽ ബുഖാരീ- 1️⃣6️⃣7️⃣_2️⃣1️⃣1️⃣كتاب الوضوءമലയാള വിവർത്തനവും വീഡിയോയും സഹിതം

സ്വഹീഹുൽ ബുഖാരീ- ഹദീസുകൾ
 1️⃣6️⃣7️⃣_ 2️⃣1️⃣1️⃣
كتاب الوضوء
മലയാള വിവർത്തനവും വീഡിയോയും സഹിതം
🌹🌹🌹🌹🌹
വീഡിയോസ്
 (بدء الوحي _ ايمان)
 https://shorturl.at/fvJC4
العلم
https://shorturl.at/Nexif
الوضوء
https://shorturl.at/txAO6
ബ്ലോഗ്സ്
بدء الوحي 
ഹദീസ് 1-7
https://shorturl.at/RRCN8
الإيمان 
ഹദീസ് 8-30
https://shorturl.at/Wm9Tf
الإيمان
ഹദീസ് 31 - 45
https://shorturl.at/epMba
ഹദീസ് 46-58
https://kntn.ly/f5c3ab08
العلم
ഹദീസ് 59 -93
https://kntn.ly/dd7c60ab
العلم
ഹദീസ് 94 -125
https://kntn.ly/de786b79
ഹദീസ് 126 - 134
https://shorturl.at/yA7NJ
الْوُضُوء
ഹദീസ് 135-166
https://shorturl.at/33iUs
_______________________

بَاب التَّيَمُّنِ فِي الْوُضُوءِ وَالْغَسْلِ
കുളിയിലും വുളൂഇലും വലതിനെ മുന്തിക്കൽ സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣6️⃣7️⃣
١٦٧ - حَدَّثَنَا مُسَدَّدٌ، قال: حَدَّثَنَا إِسْمَاعِيلُ، قال: حَدَّثَنَا خَالِدٌ، عَنْ حَفْصَةَ بِنْتِ سِيرِينَ، عَنْ أُمِّ عَطِيَّةَ قَالَتْ، قال النَّبِيُّ ﷺ لَهُنَّ فِي غَسْلِ ابْنَتِهِ: ابْدَأْنَ بِمَيَامِنِهَا وَمَوَاضِعِ الْوُضُوءِ مِنْهَا.[الحديث ١٦٧ - أطرافه في: ١٢٦٣، ١٢٦٢، ١٢٦١، ١٢٦٠، ١٢٥٩، ١٢٥٨، ١٢٥٧، ١٢٥٦، ١٢٥٥، ١٢٥٤، ١٢٥]
ആശയ വിവർത്തനം :
ഉമ്മു അതിയ്യ (റ) ൽ നിന്ന് നിവേദനം: നബി (ﷺ) അവിടുത്തെ മകളുടെ മയ്യിത്ത് കുളിപ്പിക്കുന്നതിനെക്കുറിച്ച് അവരോട് പറഞ്ഞു: "അവളുടെ വലത് ഭാഗങ്ങളിൽ നിന്നും, വുളൂഉ ചെയ്യുന്ന അവയവങ്ങളിൽ നിന്നും നിങ്ങൾ (കഴുകൽ)  തുടങ്ങുക."
🌹🌹🌹🌹🌹
ലഘു വിവരണം :

ഈ ഹദീസ് റിപ്പോർട്ട് ചെയ്ത ഉമ്മു അത്വിയ്യ എന്ന സ്വഹാബി വനിത നബി(ﷺ) യുടെ കൂടെ ഏഴ് യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഖൈബർ യുദ്ധത്തിലും അവർ പങ്കെടുത്തിട്ടുണ്ട്.

ജനാസ കുളിപ്പിക്കുമ്പോൾ തുടക്കത്തിൽ മയ്യിത്തിന് വുളൂഉ ചെയ്ത് കൊടുക്കൽ മുസ്തഹബ്ബാണ് .

മയ്യിത്ത് കുളിപ്പിക്കുമ്പോൾ ഉൾപ്പെടെ കുളിയിൽ വലതു ഭാഗം മുന്തിക്കൽ സുന്നത്താണ്. വുളൂഇലും വലതിനെ മുന്തിക്കൽ സുന്നത്തുണ്ട്.

സ്ത്രീകളുടെ മയ്യിത്ത് അനിവാര്യ സാഹചര്യങ്ങളിൽ ഒഴികെ സ്ത്രീകൾ തന്നെയാണ് കുളിപ്പിക്കേണ്ടത്.

ഹദീസ് 1️⃣6️⃣8️⃣
١٦٨ - حَدَّثَنَا حَفْصُ بْنُ عُمَرَ قَالَ حَدَّثَنَا شُعْبَةُ قَالَ أَخْبَرَنِي أَشْعَثُ بْنُ سُلَيْمٍ قَالَ سَمِعْتُ أَبِي عَنْ مَسْرُوقٍ عَنْ عَائِشَةَ قَالَتْ "كَانَ النَّبِيُّ ﷺ يُعْجِبُهُ التَّيَمُّنُ فِي تَنَعُّلِهِ وَتَرَجُّلِهِ وَطُهُورِهِ وَفِي شَأْنِهِ كُلِّهِ"[الحديث ١٦٨ - أطرافه في: ٥٩٢٦، ٥٨٥٤، ٥٣٨٠، ٤٢٦]
ആശയ വിവർത്തനം :
ആഇശ
(റ)യിൽ നിന്ന് നിവേദനം: "നബി(ﷺ)ക്ക് ചെരിപ്പണിയുന്നതിലും, മുടി ചീകുന്നതിലും, ശുദ്ധീകരിക്കുന്നതിലും, അവിടുത്തെ എല്ലാ കാര്യങ്ങളിലും വലതിനെ തുടങ്ങുന്നതായിരുന്നു പ്രിയം."
🌹🌹🌹🌹🌹

ലഘു വിവരണം :

എല്ലാ നല്ല കാര്യങ്ങളിലും വലതിനെ മുന്തിക്കലാണ് സുന്നത്ത്.
വസ്ത്രം (പാൻ്റ്സ് പോലെ) ധരിക്കൽ, ചെരിപ്പ് / ഖുഫ്ഫ ധരിക്കൽ, മസ്ജിദിൽ പ്രവേശിക്കൽ, മിസ്വാക്ക് ചെയ്യൽ, സുറുമയിടൽ, നഖം മുറിക്കൽ, മീശ വെട്ടൽ, കക്ഷത്തിലെ മുടി നീക്കൽ , തലമുടി കളയൽ, നിസ്ക്കാരത്തിൽ സലാം ചൊല്ലൽ, തീറ്റയും കുടിയും, മുസ്വാഫഹത്, ഹജറുൽ അസ്വദ് ചുംബിക്കൽ, മലമൂത്ര വിസർജന സ്ഥാനത്ത് നിന്ന് പുറത്ത് കടക്കൽ, സ്വീകരിക്കലും കൊടുക്കലും എന്നിവയിലെല്ലാം വലത് ആണ് മുന്തിക്കേണ്ടത്.

എന്നാൽ മലമൂത്ര വിസർജന സ്ഥാനങ്ങളിലേക്ക് പുറപ്പെടുന്നതിലും മസ്ജിദിൽ നിന്ന് പുറത്ത് പോകുന്നതതിലും  ഇടതു കാൽ മുന്തിക്കണം. തുപ്പുമ്പോഴും മൂക്കിള കളയുമ്പോഴും ഇടതു ഭാഗത്തേക്കാണ് സുന്നത്ത്. മലമൂത്ര വിസർജനത്തിൽ നിന്ന് ശുചീകരണം നടത്തുന്നതിന് ഇടതു കൈ ഉപയോഗിക്കലാണ് ഉത്തമം. ചെരിപ്പ്, പാൻ്റ്സ് പോലുള്ള  വസ്ത്രം എന്നിവ ഊരുമ്പോൾ ഇടതു ഭാഗം ആദ്യം ഊരുക.

മസ്ജിദിൻ്റെ വലതു ഭാഗത്ത് ഒഴിവുണ്ടെങ്കിൽ അവിടെ നിസ്ക്കരിക്കുക

ഇമാമിൻ്റെ വലതു ഭാഗമാണ് ശ്രേഷ്ഠകരമെങ്കിലും ഇമാം ഏകദേശം മധ്യത്തിൽ വരുന്ന വിധമാണ് സ്വഫ്ഫ് ക്രമീകരിക്കേണ്ടത്. ഇമാമിൻ്റെ ഇടതു ഭാഗത്ത് ആരുമില്ലാതെ എല്ലാവരും കൂടി വലത് ഭാഗത്ത് മാത്രമായി നിൽക്കരുത്.

വീട്ടിൽ പ്രവേശിക്കുമ്പോഴും വീട്ടിൽ നിന്ന് പുറപ്പെടുമ്പോഴും വലത് കാൽ മുന്തിക്കുക എന്ന അഭിപ്രായമാണ് കൂടുതൽ ശരിയായി തോന്നുന്നത്
الله اعلم

بَاب الْتِمَاسِ الْوَضُوءِ إِذَا حَانَتْ الصَّلَاةُ
നിസ്ക്കാര സമയമടുത്താൽ വുളൂഇന് വെള്ളം അന്വേഷിക്കുന്നത് സംബന്ധിച്ച അധ്യായം
وَقَالَتْ عَائِشَةُ: حَضَرَتْ الصُّبْحُ فَالْتُمِسَ الْمَاءُ فَلَمْ يُوجَدْ، فَنَزَلَ التَّيَمُّمُ.
ആഇശ (റ) പറഞ്ഞു : സുബ്ഹ് നിസ്ക്കാരത്തിന് സമയമായി വെള്ളം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അപ്പോൾ തയമ്മുമിൻ്റെ ആയത്ത് അവതരിച്ചു.

ശ്രദ്ധിക്കുക:
ഇവിടെ തഅ'ലീഖ് ആയി കൊടുത്ത ഈ ഹദീസ് മറ്റിടങ്ങളിൽ പൂർണ്ണരൂപത്തിൽ വന്നിട്ടുണ്ട്.
ഹദീസ് പൂർണ്ണരൂപത്തിൽ :
حَدَّثَنَا يَحْيَى بْنُ سُلَيْمَانَ، قَالَ حَدَّثَنِي ابْنُ وَهْبٍ، قَالَ أَخْبَرَنِي عَمْرٌو، أَنَّ عَبْدَ الرَّحْمَنِ بْنَ الْقَاسِمِ، حَدَّثَهُ عَنْ أَبِيهِ، عَنْ عَائِشَةَ ـ رضى الله عنها ـ سَقَطَتْ قِلاَدَةٌ لِي بِالْبَيْدَاءِ وَنَحْنُ دَاخِلُونَ الْمَدِينَةَ، فَأَنَاخَ النَّبِيُّ صلى الله عليه وسلم وَنَزَلَ، فَثَنَى رَأْسَهُ فِي حَجْرِي رَاقِدًا، أَقْبَلَ أَبُو بَكْرٍ فَلَكَزَنِي لَكْزَةً شَدِيدَةً وَقَالَ حَبَسْتِ النَّاسَ فِي قِلاَدَةٍ‏.‏ فَبِي الْمَوْتُ لِمَكَانِ رَسُولِ اللَّهِ صلى الله عليه وسلم وَقَدْ أَوْجَعَنِي، ثُمَّ إِنَّ النَّبِيَّ صلى الله عليه وسلم اسْتَيْقَظَ وَحَضَرَتِ الصُّبْحُ فَالْتُمِسَ الْمَاءُ فَلَمْ يُوجَدْ فَنَزَلَتْ ‏{‏يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلاَةِ‏}‏ الآيَةَ‏.‏ فَقَالَ أُسَيْدُ بْنُ حُضَيْرٍ لَقَدْ بَارَكَ اللَّهُ لِلنَّاسِ فِيكُمْ يَا آلَ أَبِي بَكْرٍ، مَا أَنْتُمْ إِلاَّ بَرَكَةٌ لَهُمْ‏.‏
ആശയ വിവർത്തനം :
ആഇശ (റ) റിപ്പോർട്ട് ചെയ്യുന്നു: "ഒരു യാത്രയിൽ ഞങ്ങൾ മദീനയിലേക്ക് പ്രവേശിക്കുന്ന വഴിയിൽ, അൽ-ബൈദാഇൽ വെച്ച് എൻ്റെയൊരു മാല നഷ്ടപ്പെട്ടു. അപ്പോൾ നബി (ﷺ) ഒട്ടകത്തെ മുട്ടുകുത്തിച്ച് താഴെയിറങ്ങി. അവിടുന്ന് എൻ്റെ മടിയിൽ തലവെച്ച് ഉറങ്ങി.
അതിനിടയിൽ എൻ്റെ പിതാവ് അബൂബക്കർ (റ) വന്നു. അദ്ദേഹം എന്നെ ശക്തമായി കുത്തിയിട്ട് പറഞ്ഞു: 'ഒരു മാല കാരണം നീ ജനങ്ങളെ തടഞ്ഞുവെച്ചല്ലോ!' ആ ഇടി മൂലം എന്നെ അദ്ദേഹം  ശക്തമായി വേദനിപ്പിച്ചെങ്കിലും
റസൂലുല്ലാഹ് (ﷺ) എൻ്റെ മടിയിലുണ്ടായിരുന്നതുകൊണ്ട് ഞാൻ മരിച്ച പോലെ അനങ്ങാതെ കിടന്നു.
പിന്നീട് നബി (ﷺ) ഉണർന്നു, പ്രഭാത നമസ്കാരത്തിൻ്റെ സമയമായി. അവർ വെള്ളം അന്വേഷിച്ചെങ്കിലും കിട്ടിയില്ല. അപ്പോഴാണ്
{‏يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلاَةِ‏}
എന്ന ആയത്ത് അവതരിച്ചത്.
അപ്പോൾ ഉസൈദ് ബ്നു ഹുളൈർ (റ) പറഞ്ഞു: 'അബൂബക്കറിൻ്റെ കുടുംബമേ, നിങ്ങളെക്കൊണ്ട് അല്ലാഹു ജനങ്ങൾക്ക് തീർച്ചയായും അനുഗ്രഹം നൽകിയിരിക്കുന്നു. നിങ്ങൾ അവർക്ക് ഒരു അനുഗ്രഹം മാത്രമാണ്'."
[തയമ്മുമിൻ്റെ ആയത്ത് അവതരിച്ചത് ഒരു അനുഗ്രഹമാണല്ലോ ] - ബുഖാരീ

പ്രസ്തുത ആയത്ത് പൂർണ്ണമായി ചുവടെ ചേർക്കുന്നു:
(അൽ മാഇദഃ  5 : 6 )
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا قُمۡتُمۡ إِلَى ٱلصَّلَوٰةِ فَٱغۡسِلُواْ وُجُوهَكُمۡ وَأَيۡدِيَكُمۡ إِلَى ٱلۡمَرَافِقِ وَٱمۡسَحُواْ بِرُءُوسِكُمۡ وَأَرۡجُلَكُمۡ إِلَى ٱلۡكَعۡبَيۡنِۚ وَإِن كُنتُمۡ جُنُبًا فَٱطَّهَّرُواْۚ وَإِن كُنتُم مَّرۡضَىٰٓ أَوۡ عَلَىٰ سَفَرٍ أَوۡ جَآءَ أَحَدٌ مِّنكُم مِّنَ ٱلۡغَآئِطِ أَوۡ لَٰمَسۡتُمُ ٱلنِّسَآءَ فَلَمۡ تَجِدُواْ مَآءً فَتَيَمَّمُواْ صَعِيدًا طَيِّبًا فَٱمۡسَحُواْ بِوُجُوهِكُمۡ وَأَيۡدِيكُم مِّنۡهُۚ مَا يُرِيدُ ٱللَّهُ لِيَجۡعَلَ عَلَيۡكُم مِّنۡ حَرَجٍ وَلَٰكِن يُرِيدُ لِيُطَهِّرَكُمۡ وَلِيُتِمَّ نِعۡمَتَهُۥ عَلَيۡكُمۡ لَعَلَّكُمۡ تَشۡكُرُونَ
ആശയ വിവർത്തനം :
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ നമസ്‌കാരത്തിനു ഒരുങ്ങിയാല്‍ നിങ്ങളുടെ മുഖങ്ങളും, മുട്ടുകള്‍വരെ കൈകളും കഴുകുവിന്‍; നിങ്ങളുടെ തലകളെ തടവുകയും ചെയ്യുവിന്‍; രണ്ടു നെരിയാണികള്‍ വരെ നിങ്ങളുടെ കാലുകളും കഴുകുവിന്‍. നിങ്ങള്‍ 'ജനാബത്തു'കാര്‍ [വലിയ അശുദ്ധി ബാധിച്ചവര്‍] ആയിരുന്നാൽ കുളിച്ചു ശുദ്ധമാകുകയും ചെയ്യുവിന്‍.   നിങ്ങള്‍ രോഗികളോ, അല്ലെങ്കില്‍ ഒരു യാത്രയിലോ ആയിരുന്നാല്‍ അല്ലെങ്കില്‍, നിങ്ങളിലൊരുവന്‍ മലമൂത്ര വിസര്‍ജന സ്ഥലത്തു നിന്ന് വരുകയോ,-  അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളുമായി സ്പര്‍ശനം നടത്തുകയോ ചെയ്തു, എന്നിട്ട് നിങ്ങള്‍ക്കു വെള്ളം കിട്ടിയില്ലയെങ്കില്‍,   അപ്പോള്‍, നിങ്ങള്‍ നല്ല ശുദ്ധമായ ഭൂമുഖത്തെ (അഥവാ മണ്ണിനെ) കരുതിക്കൊള്ളുവിന്‍, എന്നിട്ട് നിങ്ങളുടെ മുഖങ്ങളും കൈകളും അതിനാല്‍ തടവിക്കൊള്ളുവിന്‍ [അതായത് തയമ്മും ചെയ്യുവിൻ]. നിങ്ങൾക്ക് ഒരു  വിഷമവും ഉണ്ടാക്കാൻ അല്ലാഹു ഉദ്ദേശിക്കുന്നില്ല; എന്നാൽ, നിങ്ങളെ ശുദ്ധിയാക്കുവാനും, അവന്‍റെ അനുഗ്രഹം നിങ്ങളില്‍ പൂര്‍ണ്ണമാക്കുവാനും അവന്‍ ഉദ്ദേശിക്കുന്നു: നിങ്ങള്‍ നന്ദി ചെയ്‌തേക്കാമല്ലോ (അഥവാ നന്ദി ചെയ്‌വാന്‍ വേണ്ടിയാകുന്നു).
🌹🌹🌹🌹🌹ഹദീസ് 1️⃣6️⃣9️⃣

١٦٩ - حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، قال: أَخْبَرَنَا مَالِكٌ، عَنْ إِسْحَاقَ بْنِ عَبْدِ اللَّهِ بْنِ أَبِي طَلْحَةَ، عَنْ أَنَسِ بْنِ مَالِكٍ أَنَّهُ قال: رَأَيْتُ رَسُولَ اللَّهِ ﷺ وَحَانَتْ صَلَاةُ الْعَصْرِ، فَالْتَمَسَ النَّاسُ الْوَضُوءَ فَلَمْ يَجِدُوهُ، فَأُتِيَ رَسُولُ اللَّهِ ﷺ بِوَضُوءٍ، فَوَضَعَ رَسُولُ اللَّهِ ﷺ فِي ذَلِكَ الْإِنَاءِ يَدَهُ وَأَمَرَ النَّاسَ أَنْ يَتَوَضَّئُوا مِنْهُ، قال: فَرَأَيْتُ الْمَاءَ يَنْبُعُ مِنْ تَحْتِ أَصَابِعِهِ حَتَّى تَوَضَّئُوا مِنْ عِنْدِ آخِرِهِمْ.[الحديث ١٦٩ - أطرافه في: ٣٥٧٥، ٣٥٧٤، ٣٥٧٣، ٣٥٧٢، ٢٠٠، ١٩٥]
ആശയ വിവർത്തനം :
അനസ് ബ്നു മാലിക് (റ) നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു:
"ഒരിക്കൽ അസ്ര്‍ നമസ്കാരത്തിൻ്റെ സമയം അടുത്തിരുന്ന സമയത്ത് ഞാൻ അല്ലാഹുവിൻ്റെ റസൂലിനെ (ﷺ) കണ്ടു.  ആളുകൾ വുളൂഅ്  എടുക്കാൻ വെള്ളം അന്വേഷിച്ചെങ്കിലും അവർക്ക് കണ്ടെത്താനായില്ല.
അങ്ങനെയിരിക്കെ വുളൂഅ് എടുക്കാനുള്ള കുറച്ച് വെള്ളം നബി (ﷺ) യുടെ അടുക്കൽ കൊണ്ടുവരപ്പെട്ടു. അപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (ﷺ) ആ പാത്രത്തിൽ അവിടുത്തെ കൈ വച്ചു. എന്നിട്ട് അതിൽ നിന്ന് വുളൂഅ് എടുക്കാൻ ജനങ്ങളോട് കൽപിച്ചു.
[അനസ് (റ) തുടരുന്നു ] : അപ്പോൾ ഞാൻ കണ്ടത്, അവിടുത്തെ വിരലുകൾക്കിടയിൽ നിന്ന് വെള്ളം ഉറവെടുത്ത് ഒഴുകുന്നതാണ്. അങ്ങനെ ജനങ്ങളിൽ അവസാനത്തെയാൾ വരെ അതിൽ നിന്ന് വുളൂഅ് എടുത്തു."
🌹🌹🌹🌹🌹
ലഘു വിവരണം :

നിസ്ക്കാര സമയം ആകുന്നതിന് മുമ്പ് തന്നെ വുളൂഇന് വെള്ളം അന്വേഷിക്കലും വുളൂഉ എടുക്കലും നിർബന്ധമില്ല. എന്നാൽ, നേരത്തെ തന്നെ വുളൂഉ എടുക്കൽ നല്ലതാണ്.

കുറഞ്ഞ വെള്ളത്തിൽ കൈ ഇട്ടത് കൊണ്ട് വെള്ളം ഉപയോഗിക്കപ്പെട്ടത് ( مستعمل) ആകുകയില്ല.

പാത്രത്തിൽ കൈ ഇടുന്നതിന് മുമ്പ് വെള്ളം പുറത്തേക്ക് ഒഴിച്ച് കൈകൾ കഴുകൽ സുന്നത്താണെങ്കിലും അത് നിർബന്ധമല്ല.

ഈ ഹദീസിൽ വിവരിക്കുന്ന  നബി (ﷺ) യുടെ വിരലുകളിൽ നിന്ന് വെള്ളം ഉറവയെടുത്ത സംഭവം നുബുവ്വത്തിൻ്റെ ദൃഷ്ടാന്തമായ മുഅ'ജിസത്ത് (معجزة) ആണ്. നമ്മുടെ നബിക്ക് ഉണ്ടായ ഈ മുഅ'ജിസത്ത് മൂസാ നബി (അ) വടി പാറയിൽ അടിച്ചപ്പോൾ വെള്ളം പൊട്ടിപ്പുറപ്പെട്ട സംഭവത്തേക്കാൾ മഹത്തായ മുഅ'ജിസത്ത് ആണ്. കാരണം ശരീരത്തിൽ നിന്ന് ശുദ്ധമായ ഉറവ പൊട്ടുക എന്നത് സാധാരണ പ്രകൃതമല്ല. എന്നാൽ പാറയിൽ നിന്ന് ഉറവ പൊട്ടൽ പതിവാണ് (മൂസാ നബിയുടെ വടി  കൊണ്ട് അടിച്ചപ്പോൾ പാറയിൽ നിന്ന് പന്ത്രണ്ട്  ഉറവകൾ ഉടനടി പൊട്ടി ഒഴുകി എന്നത് മുഅ'ജിസത്ത് ആണെങ്കിലും)

അല്ലാഹു പറയുന്നു :
(അൽ ബഖറഃ  2 : 74)
ثُمَّ قَسَتۡ قُلُوبُكُم مِّنۢ بَعۡدِ ذَٰلِكَ فَهِىَ كَٱلۡحِجَارَةِ أَوۡ أَشَدُّ قَسۡوَةًۚ وَإِنَّ مِنَ ٱلۡحِجَارَةِ لَمَا يَتَفَجَّرُ مِنۡهُ ٱلۡأَنۡهَٰرُۚ وَإِنَّ مِنۡهَا لَمَا يَشَّقَّقُ فَيَخۡرُجُ مِنۡهُ ٱلۡمَآءُۚ وَإِنَّ مِنۡهَا لَمَا يَهۡبِطُ مِنۡ خَشۡيَةِ ٱللَّهِۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ
എന്നിട്ട് അതിന് ശേഷം നിങ്ങളുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അങ്ങനെ, അവ പാറ പോലെയായിരിക്കുന്നു. അല്ലെങ്കില്‍ അതിനെക്കാള്‍  കൂടുതല്‍ കാഠിന്യമുള്ള യായിരിക്കുന്നു. കാരണം നിശ്ചയമായും പാറകളില്‍ തന്നെയുണ്ട് അരുവികള്‍ പൊട്ടി ഒഴുകുന്നവ. അവയില്‍ തന്നെയുണ്ട് പൊട്ടിപ്പിളര്‍ന്ന് അതിലൂടെ വെള്ളം പുറത്ത് വരുന്നവയും. അവയില്‍ തന്നെയുണ്ട് അല്ലാഹുവിനെ ഭയന്നതിനാല്‍ കീഴ്‌പോട്ട് വീഴുന്നവയും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അശ്രദ്ധനൊന്നുമല്ല.

بَاب الْمَاءِ الَّذِي يُغْسَلُ بِهِ شَعَرُ الْإِنْسَانِ
മനുഷ്യൻ്റെ കുടി കഴുകപ്പെട്ട വെള്ളം സംബന്ധിച്ച അധ്യായം

ശ്രദ്ധിക്കുക :
ഈ അധ്യായത്തിൽ ഇമാം ബുഖാരീ തഅ'ലീഖ് ആയി കൊടുത്തിരിക്കുന്ന താഴെയുള്ള ഇബാറത്തുകൾ ചില പണ്ഡിതൻമാരുടെ അഭിപ്രായങ്ങളാണ്. ഇവ നബി വചനങ്ങളല്ല. നബി വചനങ്ങൾ തുടർന്നു വരുന്നുണ്ട്.
وَكَانَ عَطَاءٌ لَا يَرَى بِهِ بَأْسًا أَنْ يُتَّخَذَ مِنْهَا الْخُيُوطُ وَالْحِبَالُ وَسُؤْرِ الْكِلَابِ وَمَمَرِّهَا فِي الْمَسْجِدِ.
മനുഷ്യൻ്റെ മുടി കൊണ്ട് കയറുകളും നൂലുകളും ഉണ്ടാക്കൽ കുഴപ്പമില്ല എന്നതാണ്  അത്വാഉ എന്നവരുടെ അഭിപ്രായം.
നായ തിന്നതിൻ്റെ ബാക്കി ഉപയോഗിക്കുന്നതും നായകൾ മസ്ജിദിലൂടെ നടക്കുന്നതും കുഴപ്പമുള്ളതായി അദ്ദേഹം കണ്ടിരുന്നില്ല.

ലഘു വിവരണം:
[ *പ്രത്യേക കുറിപ്പ്:* നായകളുടെ വിഷയത്തിൽ അത്വാഉ എന്നവരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന നിലപാട് സ്വഹീഹായ ഹദീസുകൾക്ക് വിരുദ്ധമാണ്. നായകൾ മസ്ജിദിലൂടെ നടന്നിരുന്നു എന്ന് സൂചിപ്പിക്കുന്ന ഹദീസ് ഉണ്ടെങ്കിലും അത് ഇസ്ലാമിൻ്റെ ആദ്യ കാലത്താവാമെന്ന് ഇബ്നു ഹജർ അൽ അസ്ഖലാനീ ( റ ) നിരീക്ഷിക്കുന്നു. ഈ നിരീക്ഷണമാണ് നായയുടെ വിഷയത്തിൽ നിരോധനം വന്നിട്ടുള്ള മറ്റ് സ്വഹീഹായ ഹദീസുകളോട് യോജിക്കുന്നത്.]

മനുഷ്യ ശരീരത്തിൽ നിന്ന് അവൻ്റെ ജീവിത കാലത്തോ മരണത്തിന് ശേഷമോ വേർപെട്ട മുടി നജസല്ല എന്നതാണ് ഭൂരിപക്ഷം പണ്ഡിതൻ മാരുടെയും വീക്ഷണം.

തിന്നപ്പെടുന്ന  മൃഗത്തിൽ നിന്ന്
ജീവിതകാലത്ത്
പിരിഞ്ഞ മുടി ശുദ്ധമാണ്. എന്നാൽ നായയുടെയും പന്നിയുടെയും മുടി ജീവിത കാലത്ത് പിരിഞ്ഞതാണെങ്കിലും നജസ് തന്നെ എന്ന വീക്ഷണമുണ്ട്.
തിന്നപ്പെടാത്ത
മൃഗത്തിൻ്റെ മരണത്തിന് ശേഷം വേർപിരിയുന്ന മുടി നജസാണോ എന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്.
وَقَالَ الزُّهْرِيُّ: إِذَا وَلَغَ فِي إِنَاءٍ لَيْسَ لَهُ وَضُوءٌ غَيْرُهُ يَتَوَضَّأُ بِهِ. وَقَالَ سُفْيَانُ: هَذَا الْفِقْهُ بِعَيْنِهِ. يَقُولُ اللَّهُ تَعَالَى ﴿فَلَمْ تَجِدُوا مَاءً فَتَيَمَّمُوا﴾ وَهَذَا مَاءٌ. وَفِي النَّفْسِ مِنْهُ شَيْءٌ يَتَوَضَّأُ بِهِ وَيَتَيَمَّمُ
സുഹ്രീ പറഞ്ഞു : ഒരു നായ  വുളൂഉ എടുക്കാനുള്ള വെള്ള  പാത്രത്തിൽ തലയിട്ടാൽ അല്ലെങ്കിൽ നക്കിയാൽ വേറെ വെള്ളം ഒന്നുമില്ലെങ്കിൽ അത് കൊണ്ട് വുളൂഉ ചെയ്യാം. സുഫ്യാനുസ്സൗരീ പറഞ്ഞു : ഇതാണ് ശരിയായ ദീനീ നിലപാട്. കാരണം അല്ലാഹു പറയുന്നു : 'നിങ്ങൾ വെള്ളം കണ്ടെത്തിയില്ലെങ്കിൽ തയ്യമ്മും ചെയ്യൂ'. ഇതാകട്ടെ വെള്ളവുമാണ്. (സുഫ്യാനുസ്സൗരീ തുടർന്നു പറഞ്ഞു): വേറെ വെള്ളമില്ലെങ്കിൽ നായ തലയിട്ട വെള്ളം കൊണ്ട് വുളൂഉ എടുത്ത ശേഷം തയമ്മും ചെയ്യുക

ലഘു വിവരണം:
നായ നജസാണോ, നജസാണെങ്കിൽ നായയുടെ രോമം ഉൾപ്പെടെ  മുഴുവൻ ശരീരവും നജസാണോ, നായയുടെ സ്രവങ്ങൾ മാത്രമാണോ നജസ് എന്ന കാര്യങ്ങളിലൊക്കെ വിവിധ മദ്ഹബുകളിൽ വ്യത്യസ്ത വീക്ഷണങ്ങളുണ്ടെങ്കിലും നായ തലയിട്ട വെള്ളം / പാത്രത്തിലെ സ്പർശിച്ച ഭാഗം കളയണം എന്ന കാര്യവും നായ പാത്രത്തിൽ തലയിട്ടാൽ ഏഴ് തവണ കഴുകുകയും അതിൽ ഒരു തവണ മണ്ണ് കലക്കിയ വെള്ളം കൊണ്ടാവുകയും വേണമെന്നതും ഹദീസിൽ സ്ഥിരപ്പെട്ടതും അഭിപ്രായ വ്യത്യാസമില്ലാത്തതുമാണ്. നജസാണോ എന്ന് അഭിപ്രായ  വ്യത്യാസമുണ്ടെങ്കിലും ഇങ്ങനെ കഴുകണം എന്നതിൽ തർക്കമില്ല എന്നർഥം. അതിനാൽ, നായ ഭക്ഷിച്ചതിൻ്റെ ബാക്കി ഉപയോഗിക്കാൻ പാടില്ല.
🌹🌹🌹🌹🌹
ഹദീസ് 1️⃣7️⃣0️⃣
١٧٠ - حَدَّثَنَا مَالِكُ بْنُ إِسْمَاعِيلَ، قال: حَدَّثَنَا إِسْرَائِيلُ، عَنْ عَاصِمٍ، عَنْ ابْنِ سِيرِينَ، قال: قُلْتُ لِعَبِيدَةَ: عِنْدَنَا مِنْ شَعَرِ النَّبِيِّ ﷺ أَصَبْنَاهُ مِنْ قِبَلِ أَنَسٍ أَوْ مِنْ قِبَلِ أَهْلِ أَنَسٍ؛ فَقَالَ: لَأَنْ تَكُونَ عِنْدِي شَعَرَةٌ مِنْهُ أَحَبُّ إِلَيَّ مِنْ الدُّنْيَا وَمَا فِيهَا.[الحديث ١٧٠ - طرفه في: ١٧١]
ആശയ വിവർത്തനം :
ഇബ്നു സീരീനിൽ നിന്ന് നിവേദനം: അദ്ദേഹം (ഇബ്നു സീരീൻ) പറഞ്ഞു: ഞാൻ ഉബൈദയോട് പറഞ്ഞു: "അനസ് (റ) ന്റെ പക്കൽ നിന്നോ അനസ് (റ) ന്റെ കുടുംബത്തിന്റെ പക്കൽ നിന്നോ ഞങ്ങൾക്ക് നബി(ﷺ)-യുടെ കുറച്ച് മുടി ലഭിച്ചിട്ടുണ്ട്." അപ്പോൾ അദ്ദേഹം (ഉബൈദ) പറഞ്ഞു: "അതിൽ നിന്ന് ഒരൊറ്റ മുടി എന്റെ പക്കലുണ്ടായിരിക്കുന്നത് ദുനിയാവിനേക്കാളും അതിലുള്ള സകലതിനേക്കാളും എനിക്ക് പ്രിയങ്കരമാണ്."

ഹദീസ് 1️⃣7️⃣1️⃣
١٧١ - حَدَّثَنَا مُحَمَّدُ بْنُ عَبْدِ الرَّحِيمِ، قال: أَخْبَرَنَا سَعِيدُ بْنُ سُلَيْمَانَ، قال: حَدَّثَنَا عَبَّادٌ، عَنْ ابْنِ عَوْنٍ، عَنْ ابْنِ سِيرِينَ، عَنْ أَنَسٍ أَنَّ رَسُولَ اللَّهِ ﷺ لَمَّا حَلَقَ رَأْسَهُ كَانَ أَبُو طَلْحَةَ أَوَّلَ مَنْ أَخَذَ مِنْ شَعَرِهِ
ആശയ വിവർത്തനം :
ഇബ്നു സീരീൻ (റ)  വഴി അനസ് ( റ ) ൽ  നിന്ന് നിവേദനം: നിശ്ചയം, അല്ലാഹുവിൻ്റെ റസൂൽ (ﷺ) അവിടുത്തെ തല മുണ്ഡനം ചെയ്തപ്പോൾ, അബൂത്വൽഹ (റ)യായിരുന്നു അവിടുത്തെ മുടിയിൽ നിന്ന് ആദ്യമായി എടുത്തയാൾ.
🌹🌹🌹🌹

ലഘു വിവരണം:
അനസു ബ്നു മാലിക് ( റ ) ൻ്റെ ഉമ്മ ഉമ്മു സുലൈം ( റ ) ൻ്റെ ഭർത്താവ് ആണ് അബൂ ത്വൽഹ (റ). അതായത് അനസ് ( റ ) എന്നവർ അബൂ ത്വൽഹയുടെ റബീബ് ( Step Son) ആണ് അനസ് (റ ). അബൂ ത്വൽഹ (റ) ന് കിട്ടിയ മുടി തന്നെയാണ് ഇബ്നു സീരീൻ തങ്ങൾക്ക് അനസ് ( റ ) ൻ്റെ കുടുംബം വഴി കിട്ടി എന്ന് പറഞ്ഞത്. മുഹമ്മദ് ഇബ്നു സീരീൻ്റെ പിതാവ് സീരീൻ അനസ് ( റ ) ൻ്റെ മൗലാ ( അടിമ ) ആയിരുന്നു.

മനുഷ്യ ശരീരത്തിൽ നിന്നും വേർപിരിഞ്ഞ മുടി ശുദ്ധമാണ് എന്ന് സൂചിപ്പിക്കുന്നതിനാണ് ഇമാം ബുഖാരി ഈ ഹദീസ് ഈ അധ്യായത്തിൽ കൊണ്ടു വന്നത്.

2

ഹജ്ജത്തുൽ വദാഇൽ ആയിരുന്നു നബി(ﷺ) ഈ തല മുണ്ഡനം നടത്തിയതും മുടി വിതരണം ചെയ്തതും.

സ്വഹീഹു മുസ്ലിമിലെ ഒരു ഹദീസ് കാണുക :
عَنْ أَنَسِ بْنِ مَالِكٍ، قَالَ لَمَّا رَمَى رَسُولُ اللَّهِ صلى الله عليه وسلم الْجَمْرَةَ وَنَحَرَ نُسُكَهُ وَحَلَقَ نَاوَلَ الْحَالِقَ شِقَّهُ الأَيْمَنَ فَحَلَقَهُ ثُمَّ دَعَا أَبَا طَلْحَةَ الأَنْصَارِيَّ فَأَعْطَاهُ إِيَّاهُ ثُمَّ نَاوَلَهُ الشِّقَّ الأَيْسَرَ فَقَالَ ‏"‏ احْلِقْ ‏"‏ ‏.‏ فَحَلَقَهُ فَأَعْطَاهُ أَبَا طَلْحَةَ فَقَالَ ‏"‏ اقْسِمْهُ بَيْنَ النَّاسِ ‏"‏‏.‏
ആശയ വിവർത്തനം :

അനസ് ബ്നു മാലിക് (റ) ൽ നിന്ന്  നിവേദനം: അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂൽ (ﷺ) ജംറയെ കല്ലെറിയുകയും ബലിയറുക്കുകയും ചെയ്ത ശേഷം തല മുണ്ഡനം ചെയ്തു.
അവിടുന്ന് തലയുടെ വലതുഭാഗം ക്ഷുരകൻ്റെ അടുത്തേക്ക് തിരിക്കുകയും ക്ഷുരകൻ  അത് മുണ്ഡനം ചെയ്യുകയും  ചെയ്തു. ശേഷം അവിടുന്ന് അബൂത്വൽഹ അൽ-അൻസാരി ( റ ) യെ വിളിച്ച് ആ മുടി അദ്ദേഹത്തിന് നൽകി. പിന്നീട് ഇടതുഭാഗം ക്ഷുരകൻ്റെ ഭാഗത്തേക്ക് തിരിച്ച് പറഞ്ഞു: 'മുണ്ഡനം ചെയ്യുക.' ക്ഷുരകൻ അത് മുണ്ഡനം ചെയ്തു. അപ്പോൾ അവിടുന്ന് അതും അബൂത്വൽഹ (റ ) ന് നൽകിക്കൊണ്ട് പറഞ്ഞു: 'ഇത് ജനങ്ങൾക്കിടയിൽ വീതിക്കുക'.
🌹🌹🌹🌹🌹
നബി ﷺ-യുടെ തിരുമുടിയാണ് എന്ന് ഉറപ്പുള്ള മുടി കൊണ്ട് ബറക്കത്തെടുക്കലും  അത് കൈവശം വയ്ക്കലും  അനുവദനീയമാണെന്ന് ഈ ഹദീസുകൾ സൂചിപ്പിക്കുന്നു.

സമ്മാനങ്ങളും പാരിതോഷികങ്ങളും സ്വഹാബികൾക്കിടയിൽ നബി (ﷺ)  പങ്ക് വച്ചിരുന്നു.

ഇവിടെ നബി (ﷺ) തന്നെയാണ് അവിടത്തെ മുടി സ്വഹാബികൾക്കിടയിൽ വിതരണം ചെയ്യാൻ നിർദ്ദേശിച്ചത് എന്നതിൽ നിന്ന് അവിടുത്തെ മുടി കൊണ്ട് ബറകത്തെ ' ടുക്കൽ പുണ്യകരമാണ് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. എന്നാൽ അവിടുത്തെ മുടിയാണ് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
🌹🌹🌹🌹🌹
ശ്രദ്ധിക്കുക : നബി (ﷺ) യുടെ തിരു ശേഷിപ്പുകൾ കൊണ്ട് ബറകത്തെടുക്കൽ പുണ്യകരമാണ് . എന്നാൽ തൗഹീദ് ഉൾക്കൊണ്ട വ്യക്തിക്ക് മാത്രമേ ഈ തബർറുക് ഫലം ചെയ്യൂ. കൂടാതെ, ഇന്ന് നബി(ﷺ) യുടെ മുടി ഉൾപ്പെടെയുള്ള തിരുശേഷിപ്പുകൾ അവശേഷിക്കുന്നു എന്നതിന് ഖണ്ഡിതമായ തെളിവില്ല എന്ന് പണ്ഡിതൻമാർ വ്യക്തമാക്കുന്നു
( കേരളത്തിലെ തിരു കേശ വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഊദി പണ്ഡിതൻ ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദിൻ്റെ ഫത് വ വായിക്കാം :
ലിങ്ക്:
https://shorturl.at/zhb8u
നബി (ﷺ) അല്ലാത്തവരുടെ ശേഷിപ്പുകൾ കൊണ്ട് ബറകത് എടുക്കൽ അനുവദനീയമല്ല.

بَاب الْمَاءِ الَّذِي يُغْسَلُ بِهِ شَعَرُ الْإِنْسَانِ
തുടരുന്നു :
ഹദീസ് 1️⃣7️⃣2️⃣
١٧٢ - حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، عَنْ مَالِكٍ، عَنْ أَبِي الزِّنَادِ، عَنْ الْأَعْرَجِ، عَنْ أَبِي هُرَيْرَةَ، قال: إِنَّ رَسُولَ اللَّهِ ﷺ، قال: إِذَا شَرِبَ الْكَلْبُ فِي إِنَاءِ أَحَدِكُمْ فَلْيَغْسِلْهُ سَبْعًا.
ആശയ വിവർത്തനം :
അബൂഹുറൈറയിൽ (റ) നിന്ന് നിവേദനം: നിശ്ചയം, അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
"നിങ്ങളിലൊരാളുടെ പാത്രത്തിൽ നായ കുടിച്ചാൽ, അവൻ അത് ഏഴ് തവണ കഴുകട്ടെ."
മറ്റ് നിവേദനങ്ങളിൽ, "ഏഴ് തവണ കഴുകണം, അതിൽ ആദ്യത്തേത് മണ്ണ് ഉപയോഗിച്ച്" എന്നും വന്നിട്ടുണ്ട്
ഹദീസ് 1️⃣7️⃣3️⃣
١٧٣ - حَدَّثَنَا إِسْحَاقُ، أَخْبَرَنَا عَبْدُ الصَّمَدِ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ عَبْدِ اللَّهِ بْنِ دِينَارٍ سَمِعْتُ أَبِي، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ ﷺ أَنَّ رَجُلًا رَأَى كَلْبًا يَأْكُلُ الثَّرَى مِنْ الْعَطَشِ؛ فَأَخَذَ الرَّجُلُ خُفَّهُ فَجَعَلَ يَغْرِفُ لَهُ بِهِ حَتَّى أَرْوَاهُ، فَشَكَرَ اللَّهُ لَهُ فَأَدْخَلَهُ الْجَنَّةَ[الحديث ١٧٣ - أطرافه في: ٦٠٠٩، ٢٤٦٦، ٢٣٦٣]
ആശയ വിവർത്തനം :
അബൂഹുറൈറയിൽ റ നബി ﷺയിൽ നിന്ന്  ഉദ്ധരിച്ച് പറയുന്നു : നിശ്ചയം,
ദാഹം കാരണം മണ്ണ് തിന്നുന്ന ഒരു നായയെ ഒരാൾ കണ്ടു.
അപ്പോൾ ആ മനുഷ്യൻ തൻ്റെ ഷൂസ് (ഖുഫ്ഫ) എടുക്കുകയും, അതിൽ വെള്ളം കോരിയെടുത്ത് ആ നായക്ക് ദാഹം തീരുവോളം വെള്ളം കൊടുക്കുകയും ചെയ്തു.
അതിനാൽ, അല്ലാഹു അദ്ദേഹത്തെ പ്രകീർത്തിക്കുകയും പ്രതിഫലമായി  അദ്ദേഹത്തെ  സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു ഇസ്രായീല്യരിൽ നടന്ന ഒരു സംഭവം നബി അറിയിച്ചതാണിത് .

ഹദീസ് 1️⃣7️⃣4️⃣
١٧٤ - وَقَالَ أَحْمَدُ بْنُ شَبِيبٍ، حَدَّثَنَا أَبِي، عَنْ يُونُسَ، عَنْ ابْنِ شِهَابٍ، قال: حَدَّثَنِي حَمْزَةُ بْنُ عَبْدِ اللَّهِ، عَنْ أَبِيهِ، قال: كَانَتْ الْكِلَابُ تَبُولُ وَتُقْبِلُ وَتُدْبِرُ فِي الْمَسْجِدِ فِي زَمَانِ رَسُولِ اللَّهِ ﷺ، فَلَمْ يَكُونُوا يَرُشُّونَ شَيْئًا مِنْ ذَلِكَ.
ആശയ വിവർത്തനം :
ഹംസതു ബ്നു അബ്ദില്ലാഹ് റ അദ്ദേഹത്തിൻ്റെ പിതാവ് അബ്ദുല്ലാഹി ബ്നു ഉമർ റ ൽ  നിന്ന് നിവേദനം ചെയ്യുന്നു:
"അല്ലാഹുവിന്റെ റസൂൽ ﷺ യുടെ കാലത്ത് പട്ടികൾ മസ്ജിദിൽ  അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും മൂത്രമൊഴിക്കുകയും ചെയ്യുമായിരുന്നു. എന്നിട്ടും, അവർ അവിടെ ഒന്നും വെള്ളം തെളിക്കുമായിരുന്നില്ല."

*പ്രത്യേകം ശ്രദ്ധിക്കുക*

ഈ പറഞ്ഞത് നുബുവ്വത്തിൻ്റെ ആദ്യ കാലഘട്ടത്തിൽ ആയിരുന്നെന്നും അന്ന് മസ്ജിദുകൾക്ക് വാതിലുകൾ ഇല്ലായിരുന്നുവെന്നും പിന്നീട് മസ്ജിദുകൾക്ക് വാതിലുകൾ സ്ഥാപിക്കപ്പെട്ട് നായകളിൽ നിന്നും സുരക്ഷിതമാക്കുകയും മസ്ജിദുകളിൽ അനാവശ്യ സംസാരം നിരോധിക്കുകയും ചെയ്തു വെന്നും സുനനുൽ ബൈഹഖിയിലും മറ്റുമുള്ള വിവരണങ്ങളിൽ കാണാം. കൂടാതെ , വാതിൽ ഇല്ലാത്ത കാലഘട്ടത്തിൽ നായകൾ വന്നു മൂത്രമൊഴിച്ചത് എവിടെയാണെന്ന് അറിയാതിരുന്ന സാഹചര്യം ഉണ്ടായിരുന്നിരിക്കാമെന്നും, നജസ് ഉണങ്ങിക്കഴിഞ്ഞാൽ ഭൂമി ശുദ്ധമാകുമെന്നും വിവരണത്തിൽ കാണാം.

ഇബ്നു ഉമർ (റ) ൽ നിന്ന് തന്നെയുള്ള മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കാണാം:
عَنِ ابْنِ عُمَرَ قَالَ : كَانَ عُمَرُ بْنُ الْخَطَّابِ - رَضِيَ اللَّهُ عَنْهُ - يَقُولُ وَهُوَ فِي الْمَسْجِدِ بِأَعْلَى صَوْتِهِ : اجْتَنِبُوا اللَّغْوَ فِي الْمَسْجِدِ   .
قَالَ ابْنُ عُمَرَ : وَكُنْتُ أَبِيْتُ فِي الْمَسْجِدِ فِي عَهْدِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَكُنْتُ فَتًى شَابًّا عَزَبًا ، وَكَانَتِ الْكِلَابُ تَبُولُ وَتُقْبِلُ وَتُدْبِرُ فِي الْمَسْجِدِ فَلَمْ يَكُونُوا يَرُشُّونَ مِنْ ذَلِكَ شَيْئًا 
ഉമറുബ്നുൽ ഖത്ത്വാബ് റ മസ്ജിദിൽ വച്ച് ഉച്ചത്തിൽ ഇങ്ങനെ പറയാറുണ്ടായിരുന്നു: "മസ്ജിദിൽ വച്ച് അനാവശ്യ സംസാരം ഒഴിവാക്കുക."

ഇബ്നു ഉമർ റ പറയുന്നു: "ഞാൻ, അല്ലാഹുവിന്റെ റസൂൽ ﷺ യുടെ കാലത്ത് മസ്ജിദിൽ താമസിക്കാറുണ്ടായിരുന്നു. ഞാൻ അവിവാഹിതനായ ഒരു യുവാവായിരുന്നു. നായകൾ മസ്ജിദിൽ  അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും മൂത്രമൊഴിക്കുകയും ചെയ്യുമായിരുന്നു. എന്നിട്ടും, അവർ അവിടെ ഒന്നും വെള്ളം തെളിക്കുമായിരുന്നില്ല."
_ ഇബ്നു ഉമർ വിവാഹിതനാകുന്നതിന് മുമ്പുള്ള സാഹചര്യമാണ് ഹദീസിൽ പരാമർശിച്ചത് എന്ന് മനസ്സിലാക്കാം.

കൂടാതെ, മസ്ജിദിൽ മൂത്രമൊഴിച്ചിരുന്നു എന്ന പരാമർശം ചില നുസ്ഖകളിൽ വന്നിട്ടില്ല എന്ന് സുനനുൽ ബൈഹഖിയിൽ കാണാം.

മസ്ജിദിൽ മൂത്രമൊഴിച്ചിരുന്നു  എന്നത് മസ്ജിദ് പരിസരത്താവും ഉദ്ദേശ്യമെന്ന വിശദീകരണവുമുണ്ട്.

ചുരുക്കത്തിൽ, നായകൾ  മസ്ജിദിൽ മൂത്രമൊഴിക്കുന്നത് കണ്ട് കൊണ്ട് സ്വഹാബികൾ അത് തടയാതിരിക്കുക എന്നത് ഏതായാലും അസംഭവ്യം തന്നെ  എന്ന് മനസ്സിലാക്കാം.

ഒരു അ'അറാബി മസ്ജിദിൽ മൂത്രമൊഴിക്കുകയും അവിടെ വെള്ളം ഒഴിച്ച്  ശുചിയാക്കാൻ നബി (ﷺ) സ്വഹാബാക്കളോട് നിർദ്ദേശിക്കുകയും ചെയ്ത സംഭവം സ്വഹീഹായ  ഹദീസിൽ വന്നിട്ടുള്ളതും പ്രസിദ്ധമാണല്ലോ.

പ്രസ്തുത ഹദീസ് കാണുക :
عَنْ أَبِي هُرَيْرَةَ، قَالَ قَامَ أَعْرَابِيٌّ فَبَالَ فِي الْمَسْجِدِ فَتَنَاوَلَهُ النَّاسُ فَقَالَ لَهُمْ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ دَعُوهُ وَأَهْرِيقُوا عَلَى بَوْلِهِ دَلْوًا مِنْ مَاءٍ فَإِنَّمَا بُعِثْتُمْ مُيَسِّرِينَ وَلَمْ تُبْعَثُوا مُعَسِّرِينَ ‏"‏ ‏

അബൂ ഹുറൈറ (റ) ൽ നിന്നുള്ള നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കൽ ഒരു അഅ'റാബി (ഗ്രാമീണ അറബി ) എഴുന്നേറ്റ് മസ്ജിദിൽ മൂത്രമൊഴിച്ചു. അപ്പോൾ ആളുകൾ അയാളെ കൈകാര്യം ചെയ്യാൻ ചെന്നു. അപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (ﷺ) അവരോട് പറഞ്ഞു: "നിങ്ങൾ അദ്ദേഹത്തെ വിട്ടേക്കുക. അദ്ദേഹത്തിന്റെ മൂത്രത്തിന്റെ മേൽ ഒരു തൊട്ടി വെള്ളം ഒഴിക്കുക. തീർച്ചയായും നിങ്ങൾ ജനങ്ങൾക്ക് ലഘൂകരിക്കുന്നവരായിട്ടാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്, അവരെ  പ്രയാസപ്പെടുത്തുന്നവരായിട്ടല്ല." - ബുഖാരീ
ഹദീസ് 1️⃣7️⃣5️⃣
١٧٥ - حَدَّثَنَا حَفْصُ بْنُ عُمَرَ، قال: حَدَّثَنَا شُعْبَةُ، عَنْ ابْنِ أَبِي السَّفَرِ، عَنْ الشَّعْبِيِّ، عَنْ عَدِيِّ بْنِ حَاتِمٍ، قال: سَأَلْتُ النَّبِيَّ ﷺ فَقَالَ إِذَا أَرْسَلْتَ كَلْبَكَ الْمُعَلَّمَ فَقَتَلَ فَكُلْ، وَإِذَا أَكَلَ فَلَا تَأْكُلْ فَإِنَّمَا أَمْسَكَهُ عَلَى نَفْسِهِ. قُلْتُ: أُرْسِلُ كَلْبِي فَأَجِدُ مَعَهُ كَلْبًا آخَرَ، قال: فَلَا تَأْكُلْ، فَإِنَّمَا سَمَّيْتَ عَلَى كَلْبِكَ وَلَمْ تُسَمِّ عَلَى كَلْبٍ آخَرَ.[الحديث ١٧٥ - أطرافه في: ٧٣٩٧، ٥٤٨٧، ٥٤٨٦، ٥٤٨٤، ٥٤٨٣، ٥٤٧٧، ٢٠٥٤]
ആശയ വിവർത്തനം :
അദിയ്യ് ഇബ്നു ഹാതിം (റ) ൽ നിന്ന്  നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ നബി (ﷺ)യോട് ഒരു കാര്യം (വേട്ട നായ പിടിച്ച് കൊണ്ട് വരുന്ന മൃഗത്തിൻ്റെ വിധി സംബന്ധിച്ച് ) ചോദിച്ചു. അപ്പോൾ അവിടുന്ന് മറുപടി  പറഞ്ഞു: "നിങ്ങൾ പരിശീലിപ്പിച്ച നിങ്ങളുടെ നായയെ വേട്ടക്ക് (ബിസ്മില്ലാഹ് ചൊല്ലി) അയക്കുകയും, അത് വേട്ടമൃഗത്തെ  കൊല്ലുകയും ചെയ്താൽ, നിങ്ങൾക്കത് ഭക്ഷിക്കാം. എന്നാൽ അത് നായ അതിൽ നിന്ന് ഭക്ഷിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ ഭക്ഷിക്കരുത്. കാരണം, അത് അതിന് ഭക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ് പിടിച്ചത്." ഞാൻ ചോദിച്ചു: "ഞാൻ എന്റെ നായയെ വേട്ടയ്ക്ക്  അയച്ചു, എന്നിട്ട് അതിന്റെ കൂടെ മറ്റൊരു നായയെ കണ്ടാൽ എന്ത് ചെയ്യണം❓" അവിടുന്ന് പറഞ്ഞു: "എന്നാൽ താങ്കൾ ഭക്ഷിക്കരുത്. കാരണം, താങ്കൾ ബിസ്മില്ലാഹ്  ചൊല്ലിയത് താങ്കളുടെ  നായയെ  വേട്ടയ്ക്ക് അയച്ചതിനാണ്. മറ്റൊരു നായയെ അയക്കാൻ   താങ്കൾ ബിസ്മില്ലാഹ്  ചൊല്ലിയിട്ടില്ല."

*ശ്രദ്ധിക്കുക*
നായ നജസല്ല എന്നതിന് ഈ ഹദീസിൽ തെളിവില്ല. നായ കടിച്ച ഭാഗം വിധി പ്രകാരം കഴുകിയാണ് ഉപയോഗിക്കേണ്ടത്.

വേട്ട നായ പരിശീലനം സിദ്ധിച്ചതാവണം. വേട്ടയ്ക്ക് അയക്കുമ്പോൾ അയക്കുന്നയാൾ ബിസ്മില്ലാഹ് ചൊല്ലണം. നായ അതിൽ നിന്നും ഒന്നും തന്നെ ഭക്ഷിക്കരുത് തുടങ്ങിയ നിബന്ധനകൾ പാലിക്കപ്പെട്ടാൽ വേട്ട നായ പിടിച്ച മൃഗം അനുവദനീയമാണ്.

بَاب مَنْ لَمْ يَرَ الْوُضُوءَ إِلَّا مِنْ الْمَخْرَجَيْنِ مِنْ الْقُبُلِ وَالدُّبُرِ. وَقَوْلُ اللَّهِ تَعَالَى ﴿أَوْ جَاءَ أَحَدٌ مِنْكُمْ مِنَ الْغَائِطِ﴾
മുൻദ്വാരത്തിൽ  നിന്നും പിൻദ്വാരത്തിൽ നിന്നും പുറപ്പെടുന്നത് കൊണ്ടല്ലാതെ   വുളൂഅ് മുറിയില്ല എന്ന് അഭിപ്രായപ്പെടുന്നവരെയും
﴿أَوْ جَاءَ أَحَدٌ مِنْكُمْ مِنَ الْغَائِطِ﴾
[അഥവാ നിങ്ങളിൽ ആരെങ്കിലും മലമൂത്ര വിസർജ്ജന സ്ഥലത്ത് നിന്ന് വരികയോ..... ] എന്ന
അല്ലാഹുവിന്റെ വചനത്തെയും സംബന്ധിച്ച് പറയുന്ന അധ്യായം
🌳🌳🌳🌳🌳
തുടർന്ന് ഇമാം ബുഖാരീ തഅ'ലീഖ് ആയി നൽകിയിട്ടുള്ളത് വുളൂഉ മുറിയുന്ന കാര്യങ്ങൾ സംബന്ധിച്ച് ചില സ്വഹാബാക്കളിൽ നിന്നും താബിഈങ്ങളിൽ നിന്നുമുള്ള അസറുകളാണ് *(ഇവ നബി വചനങ്ങളല്ല)*.
وَقَالَ عَطَاءٌ فِيمَنْ يَخْرُجُ مِنْ دُبُرِهِ الدُّودُ أَوْ مِنْ ذَكَرِهِ نَحْوُ الْقَمْلَةِ يُعِيدُ الْوُضُوءَ،
അത്വാഅ് പറഞ്ഞു: "പിൻദ്വാരത്തിൽ നിന്ന് പുഴുക്കളോ അല്ലെങ്കിൽ ലിംഗത്തിൽ നിന്ന് പേൻ പോലുള്ളവയോ  പുറത്തു വന്നാൽ വുളൂഅ് ആവർത്തിക്കണം.
وَقَالَ جَابِرُ بْنُ عَبْدِ اللَّهِ: إِذَا ضَحِكَ فِي الصَّلَاةِ أَعَادَ الصَّلَاةَ وَلَمْ يُعِدْ الْوُضُوءَ.
ജാബിറുബ്നു അബ്ദില്ലാഹ് (റ) പറഞ്ഞു: "ഒരാൾ നമസ്കാരത്തിൽ ചിരിച്ചാൽ, അവൻ നമസ്കാരം മടക്കി നിസ്ക്കരിക്കണം; പുതുതായി  വുളൂഅ് എടുക്കണമെന്നില്ല.
وَقَالَ الْحَسَنُ: إِنْ أَخَذَ مِنْ شَعَرِهِ وَأَظْفَارِهِ أَوْ خَلَعَ خُفَّيْهِ فَلَا وُضُوءَ عَلَيْهِ.
ഹസൻ പറഞ്ഞു: "ഒരാൾ തന്റെ മുടിയോ നഖങ്ങളോ എടുത്താലോ, അല്ലെങ്കിൽ ഖുഫ്ഫ മേൽ തടവി വുളൂഉ എടുത്ത ആൾ തൻ്റെ ഖുഫ്ഫ  ഊരിമാറ്റിയാലോ അവന് വുളൂഅ് നിർബന്ധമില്ല (വുളൂഉ മുറിയില്ല).
وَقَالَ أَبُو هُرَيْرَةَ: لَا وُضُوءَ إِلَّا مِنْ حَدَثٍ.

അബൂ ഹുറൈറ (റ) പറഞ്ഞു: വുളൂഉ മുറിയുന്ന കാര്യങ്ങൾ സംഭവിച്ചിട്ടില്ലെങ്കിൽ പുതുതായി  വുളൂഅ്  എടുക്കൽ നിർബന്ധമില്ല.
وَيُذْكَرُ عَنْ جَابِرٍ أَنَّ النَّبِيَّ ﷺ كَانَ فِي غَزْوَةِ ذَاتِ الرِّقَاعِ فَرُمِيَ رَجُلٌ بِسَهْمٍ فَنَزَفَهُ الدَّمُ، فَرَكَعَ وَسَجَدَ وَمَضَى فِي صَلَاتِهِ.
ജാബിർ (റ) നിവേദനം ചെയ്തതായി പറയപ്പെടുന്നു: നബി (ﷺ) ദാത്തുർരിഖാഅ് യുദ്ധത്തിലായിരിക്കുമ്പോൾ, ഒരു സ്വഹാബിക്ക് അമ്പ് ഏൽക്കുകയും അത് കാരണം രക്തം വാർന്നുപോകുകയും ചെയ്തു. എന്നിട്ടും അദ്ദേഹം റുകൂഉം സുജൂദും ചെയ്തു നിസ്ക്കാരം തുടർന്നു.
وَقَالَ الْحَسَنُ: مَا زَالَ الْمُسْلِمُونَ يُصَلُّونَ فِي جِرَاحَاتِهِمْ.
ഹസൻ പറഞ്ഞു: മുസ്ലിംകൾ അവരുടെ മുറിവുകളോടെ നമസ്കരിക്കുന്നത് തുടർന്നു പോന്നിട്ടുണ്ട്
(രക്തം മുറിവിൽ ശരീര ഭാഗങ്ങളിലേക്കും വസ്ത്രത്തിലേക്കും വ്യാപിച്ചെങ്കിൽ അത് കഴുകിക്കളഞ്ഞ് നിസ്ക്കാരം മടക്കി നിസ്ക്കരിക്കണം )
وَقَالَ طَاوُسٌ وَمُحَمَّدُ بْنُ عَلِيٍّ وَعَطَاءٌ وَأَهْلُ الْحِجَازِ: لَيْسَ فِي الدَّمِ وُضُوءٌ.
ത്വാഊസ്, മുഹമ്മദ്ബ്നു അലിയ്യ്, അത്വാഅ്,  എന്നിവരും ഹിജാസുകാരും   പറഞ്ഞു: "രക്തം കാരണമായി വുളൂഅ് നിർബന്ധമില്ല.
وَعَصَر ابْنُ عُمَرَ بَثْرَةً فَخَرَجَ مِنْهَا الدَّمُ وَلَمْ يَتَوَضَّأْ.
ഇബ്നു ഉമർ (റ) ഒരു കുരു ഞെക്കിയപ്പോൾ അതിൽ നിന്ന് രക്തം വന്നു. അദ്ദേഹം പുതുതായി വുളൂഅ് എടുത്തില്ല.
وَبَزَقَ ابْنُ أَبِي أَوْفَى دَمًا فَمَضَى فِي صَلَاتِهِ.
ഇബ്നു അബീ ഔഫാ (റ) രക്തം തുപ്പിയ ശേഷവും തൻ്റെ നമസ്കാരം തുടർന്നു.
وَقَالَ ابْنُ عُمَرَ وَالْحَسَنُ فِيمَنْ يَحْتَجِمُ: لَيْسَ عَلَيْهِ إِلَّا غَسْلُ مَحَاجِمِهِ.
ഇബ്നു ഉമർ, ഹസൻ  എന്നിവർ ഹിജാമ (കൊമ്പ് വെക്കൽ) ചെയ്യുന്നവരെക്കുറിച്ച് പറഞ്ഞു: "അവർക്ക് രക്തമെടുത്ത സ്ഥലം കഴുകുകയല്ലാതെ മറ്റൊന്നും ചെയ്യേണ്ടതില്ല - ഹിജാമ കാരണം വുളൂഉ മുറിയില്ല എന്ന് സാരം.
🌳🌳🌳🌳🌳
ഹദീസ് 1️⃣7️⃣6️⃣
١٧٦ - حَدَّثَنَا آدَمُ بْنُ أَبِي إِيَاسٍ، قال: حَدَّثَنَا ابْنُ أَبِي ذِئْبٍ، عن سَعِيدٌ الْمَقْبُرِيُّ، عَنْ أَبِي هُرَيْرَةَ، قال: قال النَّبِيُّ ﷺ: لَا يَزَالُ الْعَبْدُ فِي صَلَاةٍ مَا كَانَ فِي الْمَسْجِدِ يَنْتَظِرُ الصَّلَاةَ مَا لَمْ يُحْدِثْ. فَقَالَ رَجُلٌ أَعْجَمِيٌّ: مَا الْحَدَثُ يَا أَبَا هُرَيْرَةَ؟ قال: الصَّوْتُ يَعْنِي الضَّرْطَةَ.[الحديث ١٧٦ - أطرافه في: ٤٧١٧، ٣٢٢٩، ٢١١٩، ٦٥٩، ٦٤٨، ٦٤٧، ٤٧٧، ٤٤٥]
ആശയ വിവർത്തനം :
അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു:
"ഒരു ദാസൻ മസ്ജിദിൽ നമസ്കാരത്തിന് വേണ്ടി കാത്തിരിക്കുകയാണെങ്കിൽ, അവനിൽ നിന്ന് അശുദ്ധി (حدث) സംഭവിക്കാത്തിടത്തോളം അവൻ നമസ്കാരത്തിൽ തന്നെയാണ്. അപ്പോൾ ഒരു അനറബി /സ്ഫുടമായി അറബി സംസാരിക്കാത്തയാൾ ചോദിച്ചു: 'ഓ അബൂ ഹുറൈറാ, എന്താണ് അശുദ്ധി?' അദ്ദേഹം മറുപടി പറഞ്ഞു: 'ശബ്ദം, അതായത്  മലദ്വാരത്തിൽ കൂടി വായു പോകുന്നത്'.
ഹദീസ് 1️⃣7️⃣7️⃣
١٧٧ - حَدَّثَنَا أَبُو الْوَلِيدِ، قال: حَدَّثَنَا ابْنُ عُيَيْنَةَ، عَنْ الزُّهْرِيِّ، عَنْ عَبَّادِ بْنِ تَمِيمٍ، عَنْ عَمِّهِ عَنْ النَّبِيِّ ﷺ، قال: لَا يَنْصَرِفْ حَتَّى يَسْمَعَ صَوْتًا أَوْ يَجِدَ رِيحًا
അബ്ബാദ് ബ്നു തമീം അദ്ദേഹത്തിന്റെ പിതൃവ്യനിൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: " കീഴ് വായുവിൻ്റെ ശബ്ദം കേൾക്കുകയോഅല്ലെങ്കിൽ കീഴ് വായു / ഗന്ധം അനുഭവപ്പെടുകയോ ചെയ്യുന്നതുവരെ ഒരാൾ നിസ്കാരത്തിൽ നിന്ന് തിരിയേണ്ടതില്ല.

ലഘു വിവരണം :
- കീഴ് വായു പോയി എന്ന് ഉറപ്പായാൽ വുളൂഉ മുറിയും. സംശയത്തിന് വുളൂഉ മുറിയില്ല എന്നും കീഴ് വായു പോയി എന്ന ഒരു സംശയത്തിന് മാത്രം നിസ്ക്കാരം മുറിക്കേണ്ടതില്ല എന്നുമാണ് ഈ ഹദീസുകളുടെ ഉദ്ദേശ്യം. വുളൂഉ മുറിയുന്ന കാര്യം ഇത് മാത്രമാണ് എന്ന് അർഥമില്ല

ഹദീസ് 1️⃣7️⃣8️⃣
١٧٨ - حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، قال: حَدَّثَنَا جَرِيرٌ، عَنْ الْأَعْمَشِ، عَنْ مُنْذِرٍ أَبِي يَعْلَى الْثَّوْرِيِّ، عَنْ مُحَمَّدِ ابْنِ الْحَنَفِيَّةِ، قال: قَالَ عَلِيٌّ: كُنْتُ رَجُلًا مَذَّاءً فَاسْتَحْيَيْتُ أَنْ أَسْأَلَ رَسُولَ اللَّهِ ﷺ، فَأَمَرْتُ الْمِقْدَادَ بْنَ الْأَسْوَدِ فَسَأَلَهُ، فَقَالَ: فِيهِ الْوُضُوءُ. وَرَوَاهُ شُعْبَةُ عَنْ الْأَعْمَشِ.
അലി (റ) പറഞ്ഞു: "ഞാൻ ധാരാളം 'മദ്യ് അഥവാ മദന ജലം  പോകുന്ന പ്രകൃതമുള്ള ഒരു പുരുഷനായിരുന്നു. എന്നാൽ, നബി (ﷺ) യോട് അതേ കുറിച്ച്  ചോദിക്കാൻ ഞാൻ ലജ്ജിച്ചു. അതിനാൽ ഞാൻ മിഖ്ദാദ് ബ്നുൽ അസ്വദിനോട് ചോദിക്കാൻ നിർദ്ദേശിച്ചു. അദ്ദേഹം ചോദിച്ചപ്പോൾ നബി (ﷺ) ഇപ്രകാരം മറുപടി  പറഞ്ഞു: 'മദന ജലം പുറപ്പെട്ടാൽ വുളൂഉ ചെയ്യണം'.

ലഘു വിവരണം :
ലൈംഗിക കാര്യങ്ങൾ ചിന്തിക്കുകയോ സ്ത്രീ പുരുഷൻമാർ സല്ലപിക്കുകയോ ചെയ്യുമ്പോൾ പുറപ്പെടാവുന്ന കട്ടിയില്ലാത്ത ദ്രാവകമാണ് മദ്യ്. സാധാരണ ഗതിയിൽ, ക്ഷീണമുള്ളപ്പോൾ മൂത്രത്തിന് ശേഷം പുറപ്പെടുന്നതാണ് വദ്യ് . ഇത് രണ്ടും പുറപ്പെട്ടാൽ കുളി നിർബന്ധമില്ല; എന്നാൽ വുളൂഉ മുറിയും.

മനിയ്യ് (Semen) ഏത് നിലക്ക് പുറപ്പെട്ടാലും കുളി നിർബന്ധമാണ്.

ഹദീസ് 1️⃣7️⃣9️⃣
١٧٩ - حَدَّثَنَا سَعْدُ بْنُ حَفْصٍ، حَدَّثَنَا شَيْبَانُ، عَنْ يَحْيَى، عَنْ أَبِي سَلَمَةَ أَنَّ عَطَاءَ بْنَ يَسَارٍ أَخْبَرَهُ أَنَّ زَيْدَ بْنَ خَالِدٍ أَخْبَرَهُ أَنَّهُ سَأَلَ عُثْمَانَ بْنَ عَفَّانَ  قُلْتُ: أَرَأَيْتَ إِذَا جَامَعَ فَلَمْ يُمْنِ؟ قال عُثْمَانُ: يَتَوَضَّأُ كَمَا يَتَوَضَّأُ لِلصَّلَاةِ وَيَغْسِلُ ذَكَرَهُ. قال عُثْمَانُ: سَمِعْتُهُ مِنْ رَسُولِ اللَّهِ ﷺ، فَسَأَلْتُ عَنْ ذَلِكَ عَلِيًّا، وَالزُّبَيْرَ، وَطَلْحَةَ، وَأُبَيَّ بْنَ كَعْبٍ  فَأَمَرُوهُ بِذَلِكَ.[الحديث ١٧٩ - طرفه في: ٢٩٢]
സയ്ദ് ബ്നു ഖാലിദ്, ഉസ്മാൻ ബ്നു അഫ്ഫാൻ (റ)വിനോട്  ചോദിച്ചു: "ഒരാൾ ഭാര്യയുമായി ബന്ധപ്പെടുകയും, ഇന്ദ്രിയം സ്ഖലിക്കാതിരിക്കുകയും ചെയ്താൽ എന്താണ് ചെയ്യേണ്ടത്?"
ഉസ്മാൻ (റ) മറുപടി പറഞ്ഞു: "അയാൾ അയാളുടെ ഗുഹ്യഭാഗം കഴുകുകയും നമസ്കാരത്തിന് വേണ്ടി വുളുഉ എടുക്കുന്നത് പോലെ വുളുഉ എടുക്കുകയും,  വേണം (കുളിക്കുകയും വേണം - വിവരണം കാണുക).
ഉസ്മാൻ (റ) തുടർന്ന് പറഞ്ഞു: "ഇത് ഞാൻ അല്ലാഹുവിന്റെ റസൂൽ ﷺ യിൽ നിന്ന് കേട്ടതാണ്. അതിനുശേഷം ഞാൻ അലി (റ)യോടും, സുബൈർ (റ)നോടും, ത്വൽഹത് (റ), ഉബയ്യ് ബ്നു കഅ്ബ് (റ) എന്നിവരോടൊ ഇതേപ്പറ്റി ചോദിച്ചു. അവരെല്ലാവരും ഇപ്രകാരം  ചെയ്യണമെന്ന് കൽപ്പിച്ചു."

ഹദീസ് 1️⃣8️⃣0️⃣
١٨٠ - حَدَّثَنَا إِسْحَاقُ، قال: أَخْبَرَنَا النَّضْرُ، قال: أَخْبَرَنَا شُعْبَةُ، عَنْ الْحَكَمِ، عَنْ ذَكْوَانَ أَبِي صَالِحٍ، عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّ رَسُولَ اللَّهِ ﷺ أَرْسَلَ إِلَى رَجُلٍ مِنْ الْأَنْصَارِ، فَجَاءَ وَرَأْسُهُ يَقْطُرُ، فَقَالَ النَّبِيُّ ﷺ: لَعَلَّنَا أَعْجَلْنَاكَ؟ فَقَالَ: نَعَمْ، فَقَالَ رَسُولُ اللَّهِ ﷺ: إِذَا أُعْجِلْتَ أَوْ قُحِطْتَ فَعَلَيْكَ الْوُضُوءُ.
(تَابَعَهُ وَهْبٌ، قال: حَدَّثَنَا شُعْبَةُ، قال أَبُو عَبْد اللَّهِ: وَلَمْ يَقُلْ غُنْدَرٌ وَيَحْيَى عَنْ شُعْبَةَ: الْوُضُوءُ)
ആശയ വിവർത്തനം :
അബൂ സഈദ് അൽ-ഖുദ്രി (റ) വിൽ നിന്ന് നിവേദനം:
"അല്ലാഹുവിന്റെ റസൂൽ (ﷺ) അൻസ്വാരികളിൽ പെട്ട ഒരാളുടെ അടുത്തേക്ക് ആളെ അയച്ചു. അപ്പോൾ അദ്ദേഹം തലയിൽ നിന്ന് വെള്ളം ഇറ്റി വീഴുന്ന അവസ്ഥയിൽ പുറത്തേക്ക്  വന്നു. അപ്പോൾ നബി ﷺ ചോദിച്ചു: "ഞങ്ങൾ താങ്കൾക്ക് തിടുക്കമുണ്ടാക്കി, അല്ലേ?"
അദ്ദേഹം പറഞ്ഞു: "അതെ (നബിയേ)."
അപ്പോൾ അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "താങ്കൾക്ക് തിടുക്കമുണ്ടാകുകയോ, അല്ലെങ്കിൽ ഇന്ദ്രിയം സ്ഖലിക്കാതിരിക്കുകയോ ചെയ്താൽ താങ്കൾ വുളൂഉ എടുക്കുക.
- പ്രസ്തുത സ്വഹാബി അദ്ദേഹത്തിൻ്റെ ഇണയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരിക്കുന്ന സമയത്താണ് നബി(ﷺ) തന്നെ വിളിക്കുന്നു എന്നറിഞ്ഞത് എന്നും അദ്ദേഹം സംഭോഗം പൂർത്തിയാക്കാതെ ധൃതിയിൽ കുളിച്ച് പുറത്തിറങ്ങി വരികയാണുണ്ടായത് എന്നും ഹദീസിൽ നിന്ന് മനസ്സിലാക്കാം.
(വിവരണം കൂടി കാണുക)

ലഘു വിവരണം :
📌 *ശ്രദ്ധിക്കുക:*
ഈ ഹദീസ്, ഇസ്‌ലാമിന്റെ ആദ്യകാലത്ത് നിലവിലുണ്ടായിരുന്ന ഒരു നിയമത്തെയാണ് സൂചിപ്പിക്കുന്നത്. പിൽക്കാലത്ത് "ലിംഗങ്ങൾ കൂടിച്ചേർന്നാൽ കുളി നിർബന്ധമായി" എന്ന ഹദീസ് വഴി ഈ നിയമം ദുർബ്ബലപ്പെടുത്തുകയോ (നസ്ഖ്) അല്ലെങ്കിൽ കൂടുതൽ ശക്തമായ നിയമമായി സ്ഥാപിക്കുകയോ ചെയ്തു.

ഒരു ഹദീസ് കാണുക:
عَنْ عَائِشَةَ، زَوْجِ النَّبِيِّ ـ صلى الله عليه وسلم ـ قَالَتْ إِذَا الْتَقَى الْخِتَانَانِ فَقَدْ وَجَبَ الْغُسْلُ فَعَلْتُهُ أَنَا وَرَسُولُ اللَّهِ ـ صلى الله عليه وسلم ـ فَاغْتَسَلْنَا
ആശയ വിവർത്തനം :
നബി (ﷺ)യുടെ പത്നി  ആഇശ (റ) നിവേദനം ചെയ്യുന്നു:
"രണ്ട് ചേലാകർമസ്ഥാനങ്ങൾ കൂടിച്ചേർന്നാൽ കുളി  നിർബന്ധമായി. ഞാനും അല്ലാഹുവിന്റെ റസൂലും ( ﷺ) അത് ചെയ്യുകയും, ഞങ്ങൾ കുളിക്കുകയും ചെയ്തിട്ടുണ്ട്." - ഇബ്നു മാജ

ഇവിടെ "രണ്ട് ചേലാകർമ സ്ഥാനങ്ങൾ കൂടിച്ചേരുക" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഭാര്യാഭർത്താക്കന്മാർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നാണ്.
കൂടുതൽ വ്യക്തമായി പറഞ്ഞാൽ, പുരുഷന്റെ ലിംഗാഗ്രം (حَشَفَة -ഹശ്ഫ) സ്ത്രീയുടെ യോനിയിൽ പ്രവേശിക്കുക എന്നതാണ്.

അതിനാൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ സ്ഖലനം നടന്നാലും ഇല്ലെങ്കിലും കുളി നിർബന്ധമാണ് എന്നതാണ് വിധി.
🌳🌳🌳🌳🌳

بَاب الرَّجُلُ يُوَضِّئُ صَاحِبَهُ
ഒരാൾ തൻ്റെ കൂട്ടുകാരന് വുളൂഉ എടുത്തു കൊടുക്കുന്നത് സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣8️⃣1️⃣
١٨١ - حَدَّثَنِي مُحَمَّدُ بْنُ سَلَامٍ، قال: أَخْبَرَنَا يَزِيدُ بْنُ هَارُونَ، عَنْ يَحْيَى، عَنْ مُوسَى بْنِ عُقْبَةَ، عَنْ كُرَيْبٍ مَوْلَى ابْنِ عَبَّاسٍ، عَنْ أُسَامَةَ بْنِ زَيْدٍ أَنَّ رَسُولَ اللَّهِ ﷺ لَمَّا أَفَاضَ مِنْ عَرَفةَ عَدَلَ إِلَى الشِّعْبِ فَقَضَى حَاجَتَهُ. قال أُسَامَةُ بْنُ زَيْدٍ: فَجَعَلْتُ أَصُبُّ عَلَيْهِ وَيَتَوَضَّأُ، فَقُلْتُ: يَا رَسُولَ اللَّهِ أَتُصَلِّي؟ فَقَالَ: الْمُصَلَّى أَمَامَكَ.
ആശയ വിവർത്തനം :
ഉസാമ ബിൻ സൈദ് (റ) വിൽ നിന്ന് നിവേദനം:  അല്ലാഹുവിൻ്റെ റസൂൽ (ﷺ) അറഫയിൽ നിന്ന് പുറപ്പെട്ടപ്പോൾ ഒരു മലയിടുക്കിലേക്ക് തിരിയുകയും അവിടുത്തെ  ആവശ്യം (വിസർജ്ജനം) നിർവ്വഹിക്കുകയും ചെയ്തു.  ഞാൻ അവിടുത്തേക്ക് വെള്ളം ഒഴിച്ച് കൊടുക്കുകയും അവിടുന്ന്  വുളൂഅ്  എടുക്കുകയും ചെയ്തു. അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ, അങ്ങ് ഇപ്പോൾ നമസ്കരിക്കുമോ?" അപ്പോൾ അവിടുന്ന് മറുപടി പറഞ്ഞു: "നമസ്കരിക്കേണ്ട സ്ഥലം താങ്കളുടെ  മുന്നിലാണ്." - അതായത് മുസ്ദലിഫയിൽ എത്തിയ ശേഷം മഗ്രിബും ഇശാഉം ഒന്നിച്ച് ജംആക്കാമെന്ന അർഥത്തിലാണ് ഇപ്പറഞ്ഞത്.

ഹദീസ് 1️⃣8️⃣2️⃣
١٨٢ - حَدَّثَنَا عَمْرُو بْنُ عَلِيٍّ، قال: حَدَّثَنَا عَبْدُ الْوَهَّابِ، قال: سَمِعْتُ يَحْيَى بْنَ سَعِيدٍ، قال: أَخْبَرَنِي سَعْدُ بْنُ إِبْرَاهِيمَ أَنَّ نَافِعَ بْنَ جُبَيْرِ بْنِ مُطْعِمٍ أَخْبَرَهُ أَنَّهُ سَمِعَ عُرْوَةَ بْنَ الْمُغِيرَةِ بْنِ شُعْبَةَ يُحَدِّثُ عَنْ الْمُغِيرَةِ بْنِ شُعْبَةَ أَنَّهُ كَانَ مَعَ رَسُولِ اللَّهِ ﷺ فِي سَفَرٍ، وَأَنَّهُ ذَهَبَ لِحَاجَةٍ لَهُ، وَأَنَّ مُغِيرَةَ جَعَلَ يَصُبُّ الْمَاءَ عَلَيْهِ وَهُوَ يَتَوَضَّأُ، فَغَسَلَ وَجْهَهُ وَيَدَيْهِ وَمَسَحَ عَلَى الْخُفَّيْنِ.[الحديث ١٨٢ - أطرافه في: ٥٧٩٩، ٥٧٩٨، ٤٤٢١، ٢٩١٨، ٣٨٨، ٣٦٣، ٢٠٦، ٢٠٣]
ആശയ വിവർത്തനം :
മുഗീറത്ത് ബ്നു ശുഅ്ബ(റ)വിൽ നിന്ന് നിവേദനം.  അദ്ദേഹം ഒരു യാത്രയിൽ അല്ലാഹുവിൻ്റെ റസൂൽ (ﷺ)ൻ്റെ കൂടെയായിരുന്നു, അവിടുന്ന് അവിടുത്തെ ആവശ്യത്തിനായി ( വിസർജ്ജനത്തിനായി )
പോയി. മുഗീറഃ (റ) അവിടുത്തേക്ക് വെള്ളം ഒഴിച്ച് കൊടുക്കുകയും അവിടുന്ന് വുദൂഅ് എടുക്കുകയും ചെയ്തു. അവിടുന്ന് അവിടുത്തെ മുഖവും രണ്ട് കൈകളും കഴുകി. കാലുകൾ കഴുകുന്നതിന് പകരം ഖുഫ്ഫുകളുടെ മുകളിൽ തടവി.
🌳🌳🌳🌳🌳
ലഘു വിവരണം :
ഒരാൾക്ക് വുളൂഉ എടുക്കാൻ വേണ്ടി മറ്റൊരാൾ വെള്ളം കൊണ്ടു കൊടുക്കുന്നതും വെള്ളം വുളൂഇൻ്റെ അവയവങ്ങളിൽ ഒഴിച്ച് കൊടുക്കുന്നതും തെറ്റല്ല. എന്നാൽ, ന്യായമായ കാരണമില്ലാതെ അങ്ങനെ ചെയ്യിക്കൽ, പ്രത്യേകിച്ച്, വുളൂഇൻ്റെ അവയവങ്ങളിൽ മറ്റൊരാളെക്കൊണ്ട് വെള്ളം ഒഴിപ്പിക്കൽ കറാഹത്താണ് എന്ന് പല പണ്ഡിതൻമാരും നിരീക്ഷിച്ചിട്ടുണ്ട്. നബി (ﷺ) അങ്ങനെ ചെയ്യിച്ചത് അത് അനുവദനീയമാണ് ( ഹറാം അല്ല ) എന്ന് സൂചിപ്പിക്കുന്നതിനാവാം. അവിടുത്തേക്ക് കറാഹത്തില്ലെങ്കിലും മറ്റുള്ളവർക്ക് ന്യായമായ കാരണം ഇല്ലെങ്കിൽ സ്വന്തമായി വെള്ളം എടുത്ത് സ്വന്തമായി തന്നെ വെള്ളം ഒഴിച്ച് വുളൂഉ ചെയ്യുകയാണ് വേണ്ടത്. എന്നാൽ രോഗം പോലെ അത്യാവശ്യ സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ സഹായം തേടാം.

വുളൂഇൻ്റെ അവയവങ്ങൾ സ്വന്തമായി കഴുകുന്നതിന് പകരം മറ്റൊരാളെക്കൊണ്ട് കഴുകിപ്പിക്കുന്നത് ഒഴിവാക്കണം. എന്നാൽ രോഗം പോലെ അത്യാവശ്യ സാഹചര്യത്തിൽ അങ്ങനെ ചെയ്യുന്നതിൽ കുഴപ്പമില്ല.

بَاب قِرَاءَةِ الْقُرْآنِ بَعْدَ الْحَدَثِ وَغَيْرِهِ.
വുളൂഉ ഇല്ലാതെ ഖുർആൻ ഓതുന്നതും ദിക്റുകൾ ചൊല്ലുന്നതും സംബന്ധിച്ച അധ്യായം

ഈ ബാബിൽ തഅ'ലീഖ് ആയി കൊടുത്ത അസറുകൾ
وَقَالَ مَنْصُورٌ عَنْ إِبْرَاهِيمَ: لَا بَأْسَ بِالْقِرَاءَةِ فِي الْحَمَّامِ، وَبِكَتْبِ الرِّسَالَةِ عَلَى غَيْرِ وُضُوءٍ. وَقَالَ حَمَّادٌ عَنْ إِبْرَاهِيمَ: إِنْ كَانَ عَلَيْهِمْ إِزَارٌ فَسَلِّمْ، وَإِلَّا فَلَا تُسَلِّمْ.
താബിഈ പണ്ഡിതൻ ഇബ്രാഹീമുന്നഖഈ (റ) പറഞ്ഞു: കുളിക്കുന്നതിനായി പ്രത്യേകം ഉണ്ടാക്കിയ ഹമ്മാമുകളിൽ വച്ച് ഖുർആൻ പാരായണം ചെയ്യുന്നതും വുളൂഉ ഇല്ലാതെ കത്തുകൾ എഴുതുന്നതിലും കുഴപ്പമില്ല.
അദ്ദേഹത്തിൽ നിന്നുള്ള മറ്റൊരു റിപ്പോർട്ട് : ഹമ്മാമുകളിൽ ഉള്ളവർ വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിൽ അവരോട് സലാം പറയുന്നതിൽ കുഴപ്പമില്ല (ഉപേക്ഷിക്കലാവും സൂക്ഷ്മത); ഇല്ലെങ്കിൽ അരുത്.
الله اعلم

ലഘു വിവരണം : മലമൂത്ര വിസർജന സ്ഥാനങ്ങളിൽ വച്ച് ഖുർആൻ പാരായണം ചെയ്യലും ദിക്ർ ചൊല്ലലും ഹറാമാണ്. ഒരാൾ മലമൂത്ര വിസർജന സ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ദിക്ർ ചൊല്ലാൻ മറന്ന് പോയാൽ പ്രവേശിച്ച ശേഷം മനസ്സിൽ ദിക്ർ ചൊല്ലുന്നതിൽ കുഴപ്പമില്ല. നാവ് കൊണ്ട് ചൊല്ലരുത്.

കുളിക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ ഹമ്മാമുകളിൽ ഖുർആൻ പാരായണവും ദിക്ർ ചൊല്ലലും ഹറാം ഇല്ലെങ്കിലും കറാഹത്താണ് എന്നതാണ് ശരിയായ നിലപാട്. ഇവിടെ കൊടുത്ത റിപ്പോർട്ടിൽ ഇബ്രാഹീമുന്നഖഈ (റ) കുഴപ്പമില്ല എന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിൽ നിന്ന് തന്നെ കറാഹത്താണ് എന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ കറാഹത്തോടെ അനുവദനീയം എന്ന് മനസ്സിലാക്കാം.
ഹമ്മാം വൃത്തിയുള്ള ഇടം ആണെങ്കിൽ അനുവദനീയം എന്ന് നിരീക്ഷിച്ചവരുമുണ്ട്.
الله اعلم
കത്തെഴുതുമ്പോൾ തുടക്കത്തിൽ ബിസ്മില്ലാഹ് എഴുതുമല്ലോ അതിന് വുളൂഉ നിർബന്ധമില്ല.
🌳🌳🌳🌳🌳
ഹദീസ് 1️⃣8️⃣3️⃣
١٨٣ - حَدَّثَنَا إِسْمَاعِيلُ، قال: حَدَّثَنِي مَالِكٌ، عَنْ مَخْرَمَةَ بْنِ سُلَيْمَانَ، عَنْ كُرَيْبٍ مَوْلَى ابْنِ عَبَّاسٍ أَنَّ عَبْدَ اللَّهِ بْنَ عَبَّاسٍ أَخْبَرَهُ أَنَّهُ بَاتَ لَيْلَةً عِنْدَ مَيْمُونَةَ زَوْجِ النَّبِيِّ ﷺ وَهِيَ خَالَتُهُ، فَاضْطَجَعْتُ فِي عَرْضِ الْوِسَادَةِ وَاضْطَجَعَ رَسُولُ اللَّهِ ﷺ وَأَهْلُهُ فِي طُولِهَا، فَنَامَ رَسُولُ اللَّهِ ﷺ حَتَّى إِذَا انْتَصَفَ اللَّيْلُ أَوْ قَبْلَهُ بِقَلِيلٍ أَوْ بَعْدَهُ بِقَلِيلٍ، اسْتَيْقَظَ رَسُولُ اللَّهِ ﷺ فَجَلَسَ يَمْسَحُ النَّوْمَ عَنْ وَجْهِهِ بِيَدِهِ. ثُمَّ قَرَأَ الْعَشْرَ الْآيَاتِ الْخَوَاتِمَ مِنْ سُورَةِ آلِ عِمْرَانَ. ثُمَّ قَامَ إِلَى شَنٍّ مُعَلَّقَةٍ فَتَوَضَّأَ مِنْهَا فَأَحْسَنَ وُضُوءَهُ، ثُمَّ قَامَ يُصَلِّي، قال ابْنُ عَبَّاسٍ: فَقُمْتُ فَصَنَعْتُ مِثْلَ مَا صَنَعَ، ثُمَّ ذَهَبْتُ فَقُمْتُ إِلَى جَنْبِهِ، فَوَضَعَ يَدَهُ الْيُمْنَى عَلَى رَأْسِي وَأَخَذَ بِأُذُنِي الْيُمْنَى يَفْتِلُهَا، فَصَلَّى رَكْعَتَيْنِ ثُمَّ رَكْعَتَيْنِ ثُمَّ رَكْعَتَيْنِ ثُمَّ رَكْعَتَيْنِ ثُمَّ رَكْعَتَيْنِ ثُمَّ رَكْعَتَيْنِ، ثُمَّ أَوْتَرَ، ثُمَّ اضْطَجَعَ حَتَّى أَتَاهُ الْمُؤَذِّنُ فَقَامَ فَصَلَّى رَكْعَتَيْنِ خَفِيفَتَيْنِ، ثُمَّ خَرَجَ فَصَلَّى الصُّبْحَ.

ആശയ വിവർത്തനം :
ഇബ്നു അബ്ബാസ് (റ)വിന്റെ മൗലാ ആയിരുന്ന കുറൈബ് എന്നവർ പറയുന്നു: ഇബ്നുഅബ്ബാസ് (റ) അദ്ദേഹത്തോട് പറഞ്ഞു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പത്നിയും ഇബ്നു അബ്ബാസ് (റ)വിന്റെ മാതൃസഹോദരിയുമായ മൈമൂന (റ)യുടെ അടുക്കൽ അദ്ദേഹം (ഇബ്നു അബ്ബാസ് ) ഒരിക്കൽ രാത്രി താമസിച്ചു.  [ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു]:
ഞാൻ മെത്തയിൽ തിരശ്ചീനമായി കിടന്നു അല്ലാഹുവിൻ്റെ റസൂൽ (ﷺ)യും അവിടുത്തെ ഇണയും മെത്തയിൽ നീളത്തിലും കിടന്നു .അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഏകദേശം രാത്രി പകുതിയാവോളം ഉറങ്ങി . അവിടുന്ന്  ഉറക്കമുണർന്നു ഇരുന്ന ശേഷം കൈ കൊണ്ട് മുഖം തടവി .പിന്നീട് ആലു ഇമ്രാൻ സൂറത്തിലെ അവസാനത്തെ പത്തു സൂക്തങ്ങൾ ഓതി.അവിടുന്നു കെട്ടി തൂക്കിയിരുന്ന ഒരു പാത്രത്തില്‍ നിന്ന് വുളൂഉ എടുത്തു; അനന്തരം അല്ലാഹുവിൻ്റെ റസൂൽ (ﷺ) നമസ്ക്കരിക്കാന്‍ നിന്നു. അപ്പോള്‍ ഞാൻ എണീറ്റു അവിടുന്ന്  വുളൂഉ എടുത്തതുപോലെ ഞാനും വുളൂഉ എടുത്തു. എന്നിട്ട് ഞാൻ എണീറ്റു അവിടുത്തെ ചാരത്തു ചെന്ന് നിന്നു.അപ്പോൾ അവിടുന്ന് അവിടുത്തെ വലതു കൈ എന്റെ തലയിൽ വച്ച് എന്റെ വലതു ചെവിയിൽ പിടിച്ചു എന്നെ വലത്തോട്ട് മാറ്റി. അവിടുന്ന് രണ്ടു റകഅത്ത് നിസ്ക്കരിച്ചു.വീണ്ടും രണ്ടു റകഅത്ത് ,വീണ്ടും രണ്ടു റകഅത്ത് ,വീണ്ടും രണ്ടു റകഅത്ത് ,വീണ്ടും രണ്ടു റകഅത്ത് ,വീണ്ടും രണ്ടു റകഅത്ത് എന്നിങ്ങനെ അവിടുന്ന് നിസ്ക്കരിച്ചു പിന്നെ നബി(ﷺ) വിത്രാക്കി/ ഒറ്റയാക്കി നിസ്ക്കരിച്ചു(ആകെ 13 റക്അത്ത് ) ശേഷം അവിടുന്ന് ചെരിഞ്ഞു കിടന്നു. പിന്നീട് ബാങ്കു വിളിക്കാരന്‍ വന്നു നമസ്കാരത്തിന് ബാങ്ക് വിളിച്ചു. അപ്പോൾ നബി(ﷺ) എണീറ്റു ലഘുവായ രണ്ടു റകഅത്ത് നിസ്ക്കരിച്ചു. ശേഷം അവിടുന്ന് മസ്ജിദിലേക്ക് പുറപ്പെടുകയും മസ്ജിദിൽ സുബ്ഹു നിസ്ക്കരിക്കുകയും ചെയ്തു.
🌳🌳🌳🌳
ലഘു വിവരണം:

ഇവിടെ നബി(ﷺ) രാത്രി ഉറങ്ങി എണീറ്റ ശേഷം വുളൂഉ എടുക്കുന്നതിന് മുമ്പാണ് അവിടുന്ന്
ആലു ഇംറാൻ  190 മുതലുള്ള ആയത്തുകൾ ഓതിയത് എന്നത് കൊണ്ടാണ് വുളൂഉ ഇല്ലാതെ ഖുർആൻ പാരായണം അനുവദനീയമാണ് എന്നതിന് ഇമാം ബുഖാരീ ( റ ) തെളിവാക്കുന്നത്. വുളൂഓട് കൂടി ഖുർആൻ പാരായണം ഉത്തമമാണെങ്കിലും വുളൂഉ ഇല്ലാതെയും അനുവദനീയമാണ് എന്ന് മറ്റ് തെളിവുകൾ മുഖേന സ്ഥിരപ്പെട്ടിട്ടുണ്ട്.

ഈ ഹദീസ് ഈ വിഷയത്തിൽ ഖണ്ഡിതമായ തെളിവല്ല. കാരണം   നബി(ﷺ) വുളൂഉ ഇല്ലാതെയാണ് ഖുർആൻ പാരായണം ചെയ്തത് എന്നത് നിഗമനം മാത്രമാണ്. ഉറക്കം കൊണ്ട് മാത്രം അവിടുത്തെ വുളൂഉ മുറിയില്ല കാരണം നബിമാരുടെ ഹൃദയം ഉറങ്ങുകയില്ല എന്നത് സ്വഹീഹായ ഹദീസിൽ  സ്ഥിരപ്പെട്ടതാണ്. വുളൂഉ എടുത്തത് വുളൂഉ പുതുക്കാൻ വേണ്ടിയും ആവാമല്ലോ. വുളൂഉ മുറിയുന്ന എന്തെങ്കിലും മറ്റ് കാര്യങ്ങൾ ഉണ്ടായിട്ട് തന്നെ ആവണമെന്നില്ലല്ലോ.

രാത്രി ഉറങ്ങി എണീറ്റ ശേഷം,
إِنَّ فِى خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ لَأٓيَٰتٍ لِّأُوْلِى ٱلۡأَلۡبَٰبِ
എന്ന് മുതൽ സൂറത്ത് ആലു ഇംറാനിലെ അവസാനം വരെയാണ് നബി(ﷺ) ഓതിയത്.

നബി(ﷺ) യുടെ രാത്രി നിസ്ക്കാരം തുടക്കത്തിലെ ലഘുവായ രണ്ട് റക്അത്ത് ഉൾപ്പെടെ മിക്കവാറും 13 റക്അത്ത് ആയിരുന്നു.

بَاب مَنْ لَمْ يَتَوَضَّأْ إِلَّا مِنْ الْغَشْيِ الْمُثْقِلِ
ബോധക്കേടിനോളം വരാത്ത തളർച്ച (തലചുറ്റൽ, മൂടൽ പോലെ) മാത്രം കൊണ്ട് വുളൂഉ മുറിയില്ല എന്നത് സംബന്ധിച്ച അധ്യായം

ലഘു വിവരണം:
ഗശ് യ് (غَشْي) എന്നാൽ തളർച്ച മൂലമുണ്ടാകുന്ന തലചുറ്റലോ മയക്കമോ ആണ്. ഇത് കൂടുതലായാൽ അബോധാവസ്ഥ വന്നേക്കാം.
പൂർണ്ണമായ അബോധാവസ്ഥ (اغماء) വന്നാൽ വുളൂഉ മുറിയും. ചെറിയ ഒരു മയക്കമോ തളർച്ചയോ സംഭവിക്കുന്നത് കൊണ്ട് വുളൂഉ മുറിയുകയില്ല.
🌳🌳🌳🌳🌳
ഹദീസ്
1️⃣8️⃣4️⃣
١٨٤ - حَدَّثَنَا إِسْمَاعِيلُ، قال: حَدَّثَنِي مَالِكٌ، عَنْ هِشَامِ بْنِ عُرْوَةَ عَنْ امْرَأَتِهِ فَاطِمَةَ عَنْ جَدَّتِهَا أَسْمَاءَ بِنْتِ أَبِي بَكْرٍ أَنَّهَا قَالَتْ: أَتَيْتُ عَائِشَةَ زَوْجَ النَّبِيِّ ﷺ حِينَ خَسَفَتْ الشَّمْسُ، فَإِذَا النَّاسُ قِيَامٌ يُصَلُّونَ وَإِذَا هِيَ قَائِمَةٌ تُصَلِّي، فَقُلْتُ: مَا لِلنَّاسِ؟ فَأَشَارَتْ بِيَدِهَا نَحْوَ السَّمَاءِ، وَقَالَتْ: سُبْحَانَ اللَّهِ! فَقُلْتُ: آيَةٌ؟ فَأَشَارَتْ أَيْ نَعَمْ، فَقُمْتُ حَتَّى تَجَلَّانِي الْغَشْيُ، وَجَعَلْتُ أَصُبُّ فَوْقَ رَأْسِي مَاءً، فَلَمَّا انْصَرَفَ رَسُولُ اللَّهِ ﷺ حَمِدَ اللَّهَ وَأَثْنَى عَلَيْهِ، ثُمَّ قال: مَا مِنْ شَيْءٍ كُنْتُ لَمْ أَرَهُ إِلَّا قَدْ رَأَيْتُهُ فِي مَقَامِي هَذَا حَتَّى الْجَنَّةَ وَالنَّارَ، وَلَقَدْ أُوحِيَ إِلَيَّ أَنَّكُمْ تُفْتَنُونَ فِي الْقُبُورِ مِثْلَ أَوْ قَرِيبَ مِنْ فِتْنَةِ الدَّجَّالِ، لَا أَدْرِي أَيَّ ذَلِكَ قَالَتْ أَسْمَاءُ، يُؤْتَى أَحَدُكُمْ، فَيُقَالُ: مَا عِلْمُكَ بِهَذَا الرَّجُلِ؟ فَأَمَّا الْمُؤْمِنُ أَوْ الْمُوقِنُ لَا أَدْرِي أَيَّ ذَلِكَ قَالَتْ أَسْمَاءُ، فَيَقُولُ: هُوَ مُحَمَّدٌ رَسُولُ اللَّهِ، جَاءَنَا بِالْبَيِّنَاتِ وَالْهُدَى، فَأَجَبْنَا وَآمَنَّا وَاتَّبَعْنَا. فَيُقَالُ: نَمْ صَالِحًا، فَقَدْ عَلِمْنَا إِنْ كُنْتَ لَمُؤْمِنًا. وَأَمَّا الْمُنَافِقُ - أَوْ الْمُرْتَابُ لَا أَدْرِي أَيَّ ذَلِكَ قَالَتْ أَسْمَاءُ -، فَيَقُولُ: لَا أَدْرِي، سَمِعْتُ النَّاسَ يَقُولُونَ شَيْئًا فَقُلْتُهُ.
ആശയ വിവർത്തനം :

حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، قَالَ: حَدَّثَنَا وُهَيْبٌ، قَالَ: حَدَّثَنَا هِشَامٌ، عَنْ فَاطِمَةَ، عَنْ أَسْمَاءَ قَالَتْ: أَتَيْتُ عَائِشَةَ وَهِيَ تُصَلِّي فَقُلْتُ: مَا شَأْنُ النَّاسِ؟ فَأَشَارَتْ إِلَى السَّمَاءِ فَإِذَا النَّاسُ قِيَامٌ، فَقَالَتْ: سُبْحَانَ اللَّهِ. قُلْتُ: آيَةٌ، فَأَشَارَتْ بِرَأْسِهَا - أَيْ: نَعَمْ - فَقُمْتُ حَتَّى تَجَلَّانِي الْغَشْيُ، فَجَعَلْتُ أَصُبُّ عَلَى رَأْسِي الْمَاءَ، فَحَمِدَ اللَّهَ ﷿ النَّبِيُّ ﷺ وَأَثْنَى عَلَيْهِ، ثُمَّ قَالَ: مَا مِنْ شَيْءٍ لَمْ أَكُنْ أُرِيتُهُ إِلَّا رَأَيْتُهُ فِي مَقَامِي حَتَّى الْجَنَّةُ وَالنَّارُ. فَأُوحِيَ إِلَيَّ أَنَّكُمْ تُفْتَنُونَ فِي قُبُورِكُمْ مِثْلَ - أَوْ: قَرِيبَ، لَا أَدْرِي أَيَّ ذَلِكَ قَالَتْ أَسْمَاءُ - مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ، يُقَالُ: مَا عِلْمُكَ بِهَذَا الرَّجُلِ؟ فَأَمَّا الْمُؤْمِنُ - أَوْ: الْمُوقِنُ، لَا أَدْرِي بِأَيِّهِمَا قَالَتْ أَسْمَاءُ - فَيَقُولُ: هُوَ مُحَمَّدٌ رَسُولُ اللَّهِ جَاءَنَا بِالْبَيِّنَاتِ وَالْهُدَى، فَأَجَبْنَا وَاتَّبَعْنَا، هُوَ مُحَمَّدٌ ثَلَاثًا، فَيُقَالُ: نَمْ صَالِحًا، قَدْ عَلِمْنَا إِنْ كُنْتَ لَمُوقِنًا بِهِ، وَأَمَّا الْمُنَافِقُ - أَوْ: الْمُرْتَابُ، لَا أَدْرِي أَيَّ ذَلِكَ قَالَتْ أَسْمَاءُ - فَيَقُولُ: لَا أَدْرِي، سَمِعْتُ النَّاسَ يَقُولُونَ شَيْئًا فَقُلْتُهُ.
[الحديث ٨٦ - أطرافه في: ٧٢٨٧، ٢٥٢٠، ٢٥١٩، ١٣٧٣، ١٢٣٥، ١٠٦١، ١٠٥٤، ١٠٥٣، ٩٢٢، ١٨٤]

അസ്മാഉ് (റ) പറയുന്നു : ഞാൻ ഒരിക്കൽ ആഇശ (റ)യുടെ അടുക്കൽ ചെന്നപ്പോൾ അവർ നമസ്കാരത്തിൽ ആയിരുന്നു (ആളുകൾ ഗ്രഹണ നിസ്ക്കാരത്തിലായിരുന്നു എന്ന് വിവരണത്തിൽ കാണാം) ആളുകൾക്ക് എന്തുപറ്റിയെന്ന് ഞാൻ ചോദിച്ചു. സുബ്ഹാനല്ലാഹ് എന്നുപറഞ്ഞു കൊണ്ട് ആഇശ (റ) നമസ്കാരമധ്യേ ആകാശത്തേക്കു ചൂണ്ടിക്കാട്ടി. ഞാൻ പറഞ്ഞു: ഇതൊരു ദൃഷ്ടാന്തമാണ്❓  'അതെ' എന്ന് തലയാട്ടിക്കൊണ്ട് അവർ മറുപടി നൽകി. ഉടനെ ഞാനും ഗ്രഹണ നമസ്കാരത്തിൽ പ്രവേശിച്ചു . നമസ്കാരത്തിന്റെ ദൈർഘ്യം മൂലം എന്നെ തളർച്ച (ബോധം നഷ്ടപ്പെടാത്ത തരത്തിലുള്ള തലചുറ്റലും മൂടലും പോലെ) ബാധിച്ചു. അപ്പോൾ അപ്പോൾ ഞാൻ വെള്ളം എടുത്തു എന്റെ തലയിൽ ചൊരിഞ്ഞു. പിന്നീട് (നിസ്കാരം കഴിഞ്ഞ ശേഷം) നബി ﷺ ഖുത്വുബ ആരംഭിച്ചു കൊണ്ട് അല്ലാഹുവിനെ സ്തുതിച്ചു പ്രകീർത്തിച്ചു. തുടർന്ന് അവിടുന്ന്  പറഞ്ഞു : ഇതിനു മുമ്പ് എനിക്ക് കാണിച്ചു തന്നിട്ടില്ലാത്ത ഒരു വസ്തുവിനെയും എൻറെ ഈ നിൽപ്പിൽ ഞാൻ കാണാതിരുന്നിട്ടില്ല. സ്വർഗ്ഗം,നരകം എന്നിവ വരെ ഇവിടെ വെച്ച് ഞാൻ കണ്ടു. എനിക്ക് അല്ലാഹുവിങ്കൽ നിന്ന് ഇങ്ങനെ സന്ദേശം ലഭിച്ചു : "നിങ്ങൾ ഖബറുകളിൽ വച്ച് പരീക്ഷണങ്ങൾക്ക് വിധേയരാകും. ഭൂമുഖത്ത് ചുറ്റിസഞ്ചരിച്ചു കള്ളം പ്രചരിപ്പിക്കുന്ന ദജ്ജാലിന്റെ പരീക്ഷണങ്ങൾക്ക് തുല്യമായ അല്ലെങ്കിൽ അതിനടുത്ത നിലക്കുള്ള പരീക്ഷണം - (രണ്ടിൽ ഏതു വാക്കാണ് അസ്മാഉ് പറഞ്ഞതെന്ന് റാവിക്ക് ഉറപ്പില്ല). എന്നിട്ട് ഈ മനുഷ്യനെ (മുഹമ്മദു റസൂൽﷺയെ) കുറിച്ചു നിനക്കെന്താണറിവുള്ളതെന്നു ഖബറിലുള്ളവനോടു മലക്കുകൾ ചോദിക്കും. അപ്പോൾ സത്യവിശ്വാസി (അല്ലെങ്കിൽ ദൃഢ വിശ്വാസി രണ്ടിൽ ഏത് വാക്കാണ്  പറഞ്ഞതെന്ന് റാവിക്ക് ഓർമ്മയില്ല) പറയും: 'ഇത് അല്ലാഹുവിന്റെ റസൂലായ മുഹമ്മദ്ﷺ ആണ്. അദ്ദേഹം ഞങ്ങളുടെയടുക്കൽ വ്യക്തമായ ദൃഷ്ടാന്തങ്ങളും മാർഗ്ഗദർശനവും കൊണ്ടു വന്നു. അപ്പോൾ അദ്ദേഹത്തിന്റെ ഉൽബോധനങ്ങൾ ഞങ്ങൾ സ്വീകരിച്ച് പിൻപറ്റി. ഇത് മുഹമ്മദ് നബിﷺ തന്നെയാണ്.' ഇങ്ങനെ മൂന്നു പ്രാവശ്യം അവൻ പറയും. അപ്പോൾ, 'നീ സുഖമായി ഉറങ്ങിക്കൊള്ളുക. നീ ഇദ്ദേഹത്തിൽ ദൃഢമായി വിശ്വസിച്ചവനായിരുന്നുവെന്ന്  ഞങ്ങൾക്കറിവുണ്ട്' എന്നു മലക്കുകൾ പറയും. കപടവിശ്വാസി അഥവാ സംശയിച്ചു നിൽക്കുന്നവൻ (അസ്മാഉ് ഉപയോഗിച്ച വാക്കെന്തെന്ന് റാവിക്ക് ഉറപ്പില്ല) പറയും: എനിക്ക് യാഥാർത്ഥ്യമൊന്നും അറിവില്ല. മനുഷ്യർ എന്തോ പറയുന്നതു കേട്ടു ഞാനും അങ്ങനെ പറഞ്ഞു. അത്രമാത്രം''.

ലഘു വിവരണം:
- അസ്മാഉ (റ) ക്ക് നിസ്ക്കാരത്തിനിടയിൽ ബോധം നഷ്ടപ്പെടാത്ത തരത്തിലുള്ള തളർച്ച (غشي) ബാധിച്ചെങ്കിലും അവർ വീണ്ടും വുളൂഉ എടുക്കാതെ തളർച്ചയിൽ നിന്ന് ആശ്വാസം ലഭിക്കാൻ തലയിൽ വെള്ളം ഒഴിച്ചു നിസ്ക്കാരം തുടർന്നു എന്ന് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.

بَاب مَسْحِ الرَّأْسِ كُلِّهِ، لِقَوْلِ اللَّهِ تَعَالَى ﴿وَامْسَحُوا بِرُءُوسِكُمْ﴾
"*നിങ്ങളുടെ തലകളെ നിങ്ങൾ തടവുകയും ചെയ്യുക*" എന്ന ഖുർആൻ വചനത്തിൻ്റെ അടിസ്ഥാനത്തിൽ,
വുളൂഇൽ തല മുഴുവൻ തടവുന്നത് സംബന്ധിച്ച് പറയുന്ന അധ്യായം
وَقَالَ ابْنُ الْمُسَيَّبِ: الْمَرْأَةُ بِمَنْزِلَةِ الرَّجُلِ تَمْسَحُ عَلَى رَأْسِهَا. وَسُئِلَ مَالِكٌ: أَيُجْزِئُ أَنْ يَمْسَحَ بَعْضَ الرَّأْسِ؟ فَاحْتَجَّ بِحَدِيثِ عَبْدِ اللَّهِ بْنِ زَيْدٍ
ഇബ്നുൽ മുസയ്യിബ് ( റ ) പറഞ്ഞു: തല തടവുന്ന വിഷയത്തിൽ സ്ത്രീയും പുരുഷൻ്റെ സ്ഥാനത്താണ്. അവൾ തലക്ക് മേൽ തന്നെ തടവണം. മാലിക് ( റ ) യോട് ചോദിക്കപ്പെട്ടു: തലയിൽ നിന്ന് അൽപം തടവിയാൽ മതിയാകുമോ?
അപ്പോൾ അദ്ദേഹം അബ്ദുല്ലാഹിബ് സൈദിൻ്റെ ഹദീസ് പ്രകാരം തെളിവ് പിടിച്ചു.
🌳🌳🌳🌳🌳
ഇവിടെ മാലിക് ( റ ) സൂചിപ്പിച്ച ഹദീസിൻ്റെ ഒരു റിപ്പോർട്ട് ആണ് ഇമാം ബുഖാരി തുടർന്ന് കൊടുത്തിരിക്കുന്നത്: ഹദീസ് 1️⃣8️⃣5️⃣
١٨٥ - حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، قال: أَخْبَرَنَا مَالِكٌ، عَنْ عَمْرِو بْنِ يَحْيَى الْمَازِنِيِّ، عَنْ أَبِيهِ أَنَّ رَجُلًا قال لِعَبْدِ اللَّهِ بْنِ زَيْدٍ وَهُوَ جَدُّ عَمْرِو بْنِ يَحْيَى: أَتَسْتَطِيعُ أَنْ تُرِيَنِي كَيْفَ كَانَ رَسُولُ اللَّهِ ﷺ يَتَوَضَّأُ؟ فَقَالَ عَبْدُ اللَّهِ بْنُ زَيْدٍ: نَعَمْ فَدَعَا بِمَاءٍ فَأَفْرَغَ عَلَى يَدَيْهِ فَغَسَلَ مَرَّتَيْنِ، ثُمَّ مَضْمَضَ وَاسْتَنْثَرَ ثَلَاثًا، ثُمَّ غَسَلَ وَجْهَهُ ثَلَاثًا، ثُمَّ غَسَلَ يَدَيْهِ مَرَّتَيْنِ مَرَّتَيْنِ إِلَى الْمِرْفَقَيْنِ، ثُمَّ مَسَحَ رَأْسَهُ بِيَدَيْهِ فَأَقْبَلَ بِهِمَا وَأَدْبَرَ: بَدَأَ بِمُقَدَّمِ رَأْسِهِ حَتَّى ذَهَبَ بِهِمَا إِلَى قَفَاهُ، ثُمَّ رَدَّهُمَا إِلَى الْمَكَانِ الَّذِي بَدَأَ مِنْهُ، ثُمَّ غَسَلَ رِجْلَيْهِ.[الحديث ١٨٥ - أطرافه في: ١٩٩، ١٩٧، ١٩٢، ١٩١، ١٨٦]

അംറ് ബ്ൻ യഹ്‌യ, അദ്ദേഹത്തിൻ്റെ പിതാവിൽ നിന്ന് നിവേദനം: ഒരാൾ  അബ്ദുല്ലാഹ് ബ്ൻ സൈദ് (റ)നോട് - ഇദ്ദേഹം അംറ് ബ്ൻ യഹ്‌യയുടെ പിതാമഹൻ ആകുന്നു - ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂൽ (ﷺ) എങ്ങനെയാണ് വുളൂഅ് എടുത്തിരുന്നത് എന്ന് താങ്കൾക്ക് എനിക്ക് കാണിച്ചു തരാൻ സാധിക്കുമോ?" അപ്പോൾ അബ്ദുല്ലാഹ് ബ്ൻ സൈദ് (റ ) പറഞ്ഞു: "അതെ."
തുടർന്ന് അദ്ദേഹം വുളൂഅ് എടുക്കുന്നതിനുള്ള വെള്ളം വരുത്തി, എന്നിട്ട് അത് തൻ്റെ രണ്ട് കൈകളിലേക്ക് ഒഴിച്ചു, ശേഷം തൻ്റെ രണ്ട് കൈകളും രണ്ട് തവണ കഴുകി. പിന്നീട് മൂന്ന് തവണ വായിൽ വെള്ളം കൊപ്ളിക്കുകയും (മള്മള) മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും (ഇസ്തിൻശാഖ്/ഇസ്തിൻഥാർ) ചെയ്തു. ശേഷം തൻ്റെ മുഖം മൂന്ന് തവണ കഴുകി. പിന്നെ തൻ്റെ രണ്ട് കൈകളും മുഴങ്കൈകൾ വരെ രണ്ട് തവണ വീതം കഴുകി. പിന്നീട് തൻ്റെ തല തൻ്റെ രണ്ട് കൈകൾ കൊണ്ട് തടവി -കൈകൾ തലയിൽ
മുന്നോട്ടും  പിന്നോട്ടും   നടത്തിച്ചു തടവി , അതായത് തലയുടെ മുൻഭാഗത്ത് നിന്ന് തുടങ്ങി കൈകൾ പിൻകഴുത്ത് വരെ കൊണ്ടുപോയി, എന്നിട്ട് തുടങ്ങിയ സ്ഥലത്തേക്ക് തന്നെ മടക്കി കൊണ്ടുവന്നു. പിന്നീട് തൻ്റെ രണ്ട് കാലുകളും കഴുകി.
🌳🌳🌳🌳🌳
ലഘു വിവരണം :
വുളൂഇൽ തല മുഴുവനും തടവൽ നിർബന്ധമാണ് എന്ന വീക്ഷണമാണ് കൂടുതൽ ശരിയും സൂക്ഷ്മതയും. തലയിൽ നിന്ന് അൽപം തടവിയാലും അല്ലെങ്കിൽ മൂർദ്ധാവ് വരെ തടവിയാലും ഫർള് വീടുമെന്ന അഭിപ്രായക്കാരും തല മുഴുവൻ തടവലാണ് പൂർണ്ണത എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

بَاب غَسْلِ الرِّجْلَيْنِ إِلَى الْكَعْبَيْنِ
വുളൂഇൽ രണ്ട് കാലുകൾ രണ്ട് നെരിയാണികൾ വരെ കഴുകുന്നത് സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣8️⃣6️⃣
١٨٦ - حَدَّثَنَا مُوسَى، قال: حَدَّثَنَا وُهَيْبٌ، عَنْ عَمْرٍو، عَنْ أَبِيهِ قال: شَهِدْتُ عَمْرَو بْنَ أَبِي حَسَنٍ سَأَلَ عَبْدَ اللَّهِ بْنَ زَيْدٍ عَنْ وُضُوءِ النَّبِيِّ ﷺ، فَدَعَا بِتَوْرٍ مِنْ مَاءٍ فَتَوَضَّأَ لَهُمْ وُضُوءَ النَّبِيِّ ﷺ، فَأَكْفَأَ عَلَى يَدِهِ مِنْ التَّوْرِ فَغَسَلَ يَدَيْهِ ثَلَاثًا، ثُمَّ أَدْخَلَ يَدَهُ فِي التَّوْرِ فَمَضْمَضَ وَاسْتَنْشَقَ وَاسْتَنْثَرَ ثَلَاثَ غَرَفَاتٍ، ثُمَّ أَدْخَلَ يَدَهُ فَغَسَلَ وَجْهَهُ ثَلَاثًا، ثُمَّ غَسَلَ يَدَيْهِ مَرَّتَيْنِ إِلَى الْمِرْفَقَيْنِ، ثُمَّ أَدْخَلَ يَدَهُ فَمَسَحَ رَأْسَهُ فَأَقْبَلَ بِهِمَا وَأَدْبَرَ مَرَّةً وَاحِدَةً، ثُمَّ غَسَلَ رِجْلَيْهِ إِلَى الْكَعْبَيْنِ
അംറ് എന്നവർ  അദ്ദേഹത്തിൻ്റെ പിതാവിൽ നിന്ന് (യഹ്യ ബ്നു ഉമാറ) നിവേദനം: അദ്ദേഹം പറഞ്ഞു: അംറ് ബ്നു അബീ ഹസൻ എന്നവർ അബ്ദുല്ലാഹ് ബ്നു സൈദ് (റ)ട് നബി ﷺ യുടെ വുളൂഇനെക്കുറിച്ച്  ചോദിച്ചതിന് ഞാൻ സാക്ഷിയായിട്ടുണ്ട്. അപ്പോൾ അദ്ദേഹം (അബ്ദുല്ലാഹ് ബ്നു സൈദ്) ഒരു പാത്രം വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നിട്ട് അവർക്ക് വേണ്ടി നബി( ﷺ) യുടെ വുളൂഅ് പോലെ വുളൂഅ് എടുത്തു കാണിച്ചു കൊടുത്തു.
അദ്ദേഹം പാത്രത്തിൽ നിന്ന് തൻ്റെ കയ്യിലേക്ക് വെള്ളം ഒഴിച്ചു, എന്നിട്ട് തൻ്റെ രണ്ട് കൈകളും മൂന്ന് തവണ കഴുകി. പിന്നീട് തൻ്റെ കൈ പാത്രത്തിൽ പ്രവേശിപ്പിച്ചു, എന്നിട്ട് മൂന്ന് കോരലുകൾ കൊണ്ട് വായിൽ വെള്ളം കൊപ്ളിക്കുകയും (മള്മള) മൂക്കിൽ വെള്ളം കയറ്റുകയും ചീറ്റുകയും (ഇസ്തിൻശാഖ്/ഇസ്തിൻഥാർ) ചെയ്തു. പിന്നീട് അദ്ദേഹം തൻ്റെ കൈ വെള്ളത്തിൽ പ്രവേശിപ്പിച്ചു, എന്നിട്ട് തൻ്റെ മുഖം മൂന്ന് തവണ കഴുകി.
പിന്നെ തൻ്റെ രണ്ട് കൈകളും മുഴങ്കൈകൾ വരെ രണ്ട് തവണ കഴുകി. പിന്നീട് അദ്ദേഹം തൻ്റെ കൈ വെള്ളത്തിൽ പ്രവേശിപ്പിച്ചു, എന്നിട്ട് തൻ്റെ തല തടവി - രണ്ട് കൈകൾ കൊണ്ട് മുന്നോട്ടും  പിന്നോട്ടും തല ഒരു തവണ മാത്രം തടവി. പിന്നീട് തൻ്റെ രണ്ട് കാലുകൾ നെരിയാണികൾ വരെ കഴുകി.
🌳🌳🌳🌳
ലഘു വിവരണം :
വുളൂഇൻ്റെ പ്രവൃത്തികൾ നബി(ﷺ) മൂന്ന് തവണ ചെയ്തു എന്ന ഹദീസ് തെളിവാക്കിക്കൊണ്ട് അതിൽ മൂന്ന് തവണ തല തടവലും ഉൾപ്പെടും എന്ന വീക്ഷണ പ്രകാരം തല തടവലും മൂന്ന് തവണ സുന്നത്താണ് എന്നതാണ് ശാഫിഈ മദ്ഹബിലെ വീക്ഷണം. എന്നാൽ , തല തടവിയ വിവരണത്തിലൊന്നും  തന്നെ ഒരു തവണയിൽ കൂടുതൽ ചെയ്തതായി വന്നിട്ടില്ല എന്നത് കൊണ്ടാവാം തല തടവൽ ഒരു തവണ മാത്രമാണ് ശറആക്കപ്പെട്ടത് എന്നതാണ് ഹമ്പലീ മദ്ഹബിലെ വീക്ഷണം
الله اعلم
തല തടവൽ അല്ലാത്ത മറ്റു പ്രവർത്തികൾ എല്ലാം മൂന്ന് തവണ വീതം ചെയ്യലാണ് ഉത്തമം എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല.

بَاب اسْتِعْمَالِ فَضْلِ وَضُوءِ النَّاسِ
വുളൂഇന്ന് ഉപയോഗിച്ച വെള്ളത്തിൻ്റെ ബാക്കി വെള്ളം ഉപയോഗിക്കുന്നത് സംബന്ധിച്ച അധ്യായം
وَأَمَرَ جَرِيرُ بْنُ عَبْدِ اللَّهِ أَهْلَهُ أَنْ يَتَوَضَّئُوا بِفَضْلِ سِوَاكِهِ
ജരീർ ബ്നു അബ്ദില്ലാഹ് ( റ ) അദ്ദേഹത്തിൻ്റെ  സിവാക് ഇട്ട വെള്ളത്തിൻ്റെ ബാക്കി വെള്ളം കൊണ്ട് വുളൂഉ ചെയ്യാൻ അദ്ദേഹത്തിൻ്റെ കുടുംബത്തോട് നിർദ്ദേശിച്ചു.
🌳🌳🌳🌳
ഹദീസ് 1️⃣8️⃣7️⃣
١٨٧ - حَدَّثَنَا آدَمُ، قال: حَدَّثَنَا شُعْبَةُ، قال: حَدَّثَنَا الْحَكَمُ، قال: سَمِعْتُ أَبَا جُحَيْفَةَ يَقُولُ: خَرَجَ عَلَيْنَا رَسُولُ اللَّهِ ﷺ بِالْهَاجِرَةِ، فَأُتِيَ بِوَضُوءٍ فَتَوَضَّأَ، فَجَعَلَ النَّاسُ يَأْخُذُونَ مِنْ فَضْلِ وَضُوئِهِ فَيَتَمَسَّحُونَ بِهِ، فَصَلَّى النَّبِيُّ ﷺ الظُّهْرَ رَكْعَتَيْنِ وَالْعَصْرَ رَكْعَتَيْنِ، وَبَيْنَ يَدَيْهِ عَنَزَةٌ.[الحديث ١٨٧ - أطرافه في: ٥٨٥٩، ٥٧٨٦، ٣٥٦٦، ٣٥٥٣، ٦٣٤، ٦٣٣، ٥٠١، ٤٩٩، ٤٩٥، ٣٧٦]
അബൂ ജുഹൈഫ (റ) പറയുന്നു:  അല്ലാഹുവിൻ്റെ റസൂൽ ﷺ ഉച്ചസമയത്ത് ഞങ്ങളിലേക്ക് പുറപ്പെട്ട് വന്നു. അപ്പോൾ അവിടുത്തേക്ക് വുളൂഇനുള്ള വെള്ളം കൊണ്ടുവരപ്പെട്ടു. അവിടുന്ന് വുളൂഅ് എടുത്തു. ജനങ്ങൾ അവിടുത്തെ  വുളൂഇൻ്റെ ബാക്കി വെള്ളം എടുത്ത് (ബറകത്ത് ഉദ്ദേശിച്ച് കൊണ്ട് ) തടവാൻ തുടങ്ങി. ശേഷം നബി (ﷺ ) ളുഹ്ർ രണ്ട് റക്അത്തും അസ്വർ രണ്ട് റക്അത്തും ( ഖസ്റാക്കി ) നമസ്കരിച്ചു. നിസ്ക്കരിക്കുമ്പോൾ അവിടുത്തെ മുന്നിലായി ഒരു ചെറിയ കുന്തം നാട്ടിയിരുന്നു (സുത്ര ആയിട്ട്).
🌳🌳🌳🌳🌳
ഹദീസ് 1️⃣8️⃣8️⃣
١٨٨ - وَقَالَ أَبُو مُوسَى: دَعَا النَّبِيُّ ﷺ بِقَدَحٍ فِيهِ مَاءٌ، فَغَسَلَ يَدَيْهِ وَوَجْهَهُ فِيهِ، وَمَجَّ فِيهِ، ثُمَّ قال لَهُمَا: اشْرَبَا مِنْهُ، وَأَفْرِغَا عَلَى وُجُوهِكُمَا وَنُحُورِكُمَا
.[الحديث ١٨٨ - طرافاه في: ١٩٦، ٤٣٢٨]
അബൂ മൂസാ അൽ അശ്അരീ (റ) പറഞ്ഞു: നബി (ﷺ )വെള്ളമുള്ള ഒരു പാത്രം എടുക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് അതിൽ അവിടുത്തെ കൈകളും മുഖവും കഴുകി, തുടർന്ന് അവിടുന്ന് അതിലേക്ക്  തുപ്പി (അവിടുത്തെ ബറകത്തുള്ള ഉമിനീർ ആ വെള്ളത്തിലാക്കി). ശേഷം അവരോട് രണ്ട് പേരോടും - അതായത് ബിലാൽ (റ) നോടും അബൂ മൂസാ (റ) യോടും - പറഞ്ഞു: "നിങ്ങൾ അതിൽ നിന്നും കുടിക്കുക, എന്നിട്ട് ആ വെള്ളം നിങ്ങളുടെ മുഖത്തും കഴുത്തിലും ഒഴിക്കുക (തബർറുകിന് വേണ്ടിയാണ് ഇങ്ങനെ പറഞ്ഞത് ).
ഹദീസ് 1️⃣8️⃣9️⃣
١٨٩ - حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، قال: حَدَّثَنَا يَعْقُوبُ بْنُ إِبْرَاهِيمَ بْنِ سَعْدٍ، قال: حَدَّثَنَا أَبِي، عَنْ صَالِحٍ، عَنْ ابْنِ شِهَابٍ، قال: أَخْبَرَنِي مَحْمُودُ بْنُ الرَّبِيعِ، قال: وَهُوَ الَّذِي مَجَّ رَسُولُ اللَّهِ ﷺ فِي وَجْهِهِ وَهُوَ غُلَامٌ مِنْ بِئْرِهِمْ. وَقَالَ عُرْوَةُ عَنْ الْمِسْوَرِ، وَغَيْرِهِ: يُصَدِّقُ كُلُّ وَاحِدٍ مِنْهُمَا صَاحِبَهُ، وَإِذَا تَوَضَّأَ النَّبِيُّ ﷺ كَادُوا يَقْتَتِلُونَ عَلَى وَضُوئِهِ
മഹ്മൂദ് ബ്നു റബീഅ് (റ) പറയുന്നു: അദ്ദേഹം ചെറിയ കുട്ടിയായിരുന്നപ്പോഴാണ് നബി (ﷺ )അവരുടെ  കിണറ്റിൽ നിന്നുള്ള വെള്ളം എടുത്ത് അദ്ദേഹത്തിൻ്റെ മുഖത്തേക്ക് കവിൾക്കൊണ്ടു തുപ്പിയത് [ അവിടുന്ന് ചെറിയ കുട്ടികളോടൊപ്പം ഇതു പോലെയൊക്കെ കളിക്കുമായിരുന്നു].
ഉർവ, മിസ്‌വറിനെയും മറ്റുള്ളവരിൽ നിന്ന്  റിപ്പോർട്ട് ചെയ്യുന്നു -  അവരിൽ ഓരോരുത്തരും തൻ്റെ കൂട്ടുകാരനെ സത്യപ്പെടുത്തുന്നു:  നബി (ﷺ) വുളൂഅ് എടുത്താൽ,
അവിടുത്തെ വുളൂഇൻ്റെ ബാക്കി  വെള്ളത്തിനുവേണ്ടി സ്വഹാബികൾ  പരസ്പരം അടി കൂടുമായിരുന്നു
(നബിﷺ ഉപയോഗിച്ചതിൻ്റെ ബാക്കി വെള്ളം ബറകത്തിന് ലഭിക്കാൻ അവർ പരസ്പരം മത്സരിച്ചിരുന്നു എന്ന് സാരം )
ഹദീസ് 1️⃣9️⃣0️⃣
١٩٠ - حَدَّثَنَا عَبْدُ الرَّحْمَنِ بْنُ يُونُسَ، قال: حَدَّثَنَا حَاتِمُ بْنُ إِسْمَاعِيلَ، عَنْ الْجَعْدِ، قال: سَمِعْتُ السَّائِبَ بْنَ يَزِيدَ يَقُولُ: ذَهَبَتْ بِي خَالَتِي إِلَى النَّبِيِّ ﷺ، فَقَالَتْ: يَا رَسُولَ اللَّهِ إِنَّ ابْنَ أُخْتِي وَقِعٌ، فَمَسَحَ رَأْسِي وَدَعَا لِي بِالْبَرَكَةِ. ثُمَّ تَوَضَّأَ فَشَرِبْتُ مِنْ وَضُوئِهِ، ثُمَّ قُمْتُ خَلْفَ ظَهْرِهِ فَنَظَرْتُ إِلَى خَاتَمِ النُّبُوَّةِ بَيْنَ كَتِفَيْهِ مِثْلَ زِرِّ الْحَجَلَةِ.[الحديث ١٩٠ - أطرافه في: ٣٥٤٠، ٣٥٤١، ٦٣٥٢]

സാഇബു ബ്നു യസീദ് (റ) പറയുന്നു: എൻ്റെ മാതൃസഹോദരി എന്നെയും കൊണ്ട് നബി (ﷺ) യുടെ അടുക്കലേക്ക് പോയി. അപ്പോൾ അവർ പറഞ്ഞു: "അല്ലാഹുവിൻ്റെ ദൂതരേ, എൻ്റെ സഹോദരിയുടെ മകന് രോഗമുണ്ട്." അപ്പോൾ അവിടുന്ന് എൻ്റെ തലയിൽ തടവുകയും എനിക്ക്  അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അതിനുശേഷം അവിടുന്ന് വുളൂഅ് എടുത്തു. അപ്പോൾ ഞാൻ അവിടുത്തെ വുളൂഇൻ്റെ ബാക്കി വെള്ളം കുടിച്ചു. പിന്നെ ഞാൻ അവിടുത്തെ പുറകിൽ നിന്നുകൊണ്ട്, അവിടുത്തെ രണ്ട് ചുമലുകൾക്കിടയിലുള്ള നുബുവ്വത്തിൻ്റെ മുദ്രയെ നോക്കി. അത് ഒരു കോഴിയുടെ മുട്ടപോലെ ഉണ്ടായിരുന്നു.
🌳🌳🌳🌳🌳
ലഘു വിവരണം :

നബി(ﷺ) യുടെ മുടി, വിയർപ്പ്, ഉമിനീര് ഇവയുൾപ്പെടെയുള്ള ആസാറുകൾ പ്രത്യേകതയുള്ളതും ബറകത് ഉള്ളതുമാണ്. എന്നാൽ മറ്റുള്ളവരുടേത് ഇതിനോട് താരതമ്യം ചെയ്യാൻ തെളിവുകളില്ല.

വുളൂഇൻ്റെ അംഗങ്ങളിൽ ഉപയോഗിച്ച വെള്ളം ( മുസ്തഅ'മൽ ആയ വെള്ളം ) നജസല്ല എന്ന സൂചിപ്പിക്കാനാണ് ഇമാം ബുഖാരീ (റ) ഈ ഹദീസുകൾ ഈ അധ്യായത്തിൽ കൊണ്ടുവന്നിട്ടുള്ളത്. എന്നാൽ അത്തരം വെള്ളം ത്വാഹിറാണെങ്കിലും മറ്റൊന്നിനെ ശുദ്ധീകരിക്കാൻ പറ്റുന്ന ത്വഹൂറായ വെള്ളം അല്ല എന്നും  അഭിപ്രായമുണ്ട്

بَاب مَنْ مَضْمَضَ وَاسْتَنْشَقَ مِنْ غَرْفَةٍ وَاحِدَةٍ
ഒരു കോരൽ വെള്ളം കൊണ്ട് വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റിച്ചീറ്റുകയും ചെയ്തത് സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣9️⃣1️⃣
١٩١ - حَدَّثَنَا مُسَدَّدٌ، قال: حَدَّثَنَا خَالِدُ بْنُ عَبْدِ اللَّهِ، قال: حَدَّثَنَا عَمْرُو بْنُ يَحْيَى، عَنْ أَبِيهِ، عَنْ عَبْدِ اللَّهِ بْنِ زَيْدٍ أَنَّهُ أَفْرَغَ مِنْ الْإِنَاءِ عَلَى يَدَيْهِ فَغَسَلَهُمَا، ثُمَّ غَسَلَ أَوْ مَضْمَضَ وَاسْتَنْشَقَ مِنْ كَفَّةٍ وَاحِدَةٍ، فَفَعَلَ ذَلِكَ ثَلَاثًا. فَغَسَلَ يَدَيْهِ إِلَى الْمِرْفَقَيْنِ مَرَّتَيْنِ مَرَّتَيْنِ، وَمَسَحَ بِرَأْسِهِ مَا أَقْبَلَ وَمَا أَدْبَرَ، وَغَسَلَ رِجْلَيْهِ إِلَى الْكَعْبَيْنِ، ثُمَّ قال: هَكَذَا وُضُوءُ رَسُولِ اللَّهِ ﷺ.
അബ്ദുല്ലാഹിബ്നു സൈദ് (റ) വിൽ നിന്ന് നിവേദനം:
അദ്ദേഹം ഒരു പാത്രത്തിൽ നിന്ന് തന്റെ ഇരു കൈകളിലേക്കും വെള്ളം ഒഴിച്ചു, എന്നിട്ട് അവ കഴുകി.
പിന്നീട് അദ്ദേഹം ഒരു കൈക്കുമ്പിൾ വെള്ളം കൊണ്ട് വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്തു. അദ്ദേഹം അങ്ങനെ മൂന്ന് തവണ ചെയ്തു. (തുടർന്ന് മുഖം കഴുകിയത് ഈ റിപ്പോർട്ടിൽ വിട്ടു പോയതാണ് ).
ശേഷം, അദ്ദേഹം തന്റെ കൈകൾ രണ്ടും കൈമുട്ടുകളോടൊപ്പം രണ്ടു തവണ വീതം കഴുകി.
അദ്ദേഹം തന്റെ തലയുടെ മുൻഭാഗവും പിൻഭാഗവും ഉൾപ്പെടെ പൂർണ്ണമായി തടവി. ശേഷം
അദ്ദേഹം തന്റെ കാൽപാദങ്ങൾ രണ്ടും നെരിയാണികൾ ഉൾപ്പെടെ കഴുകി.
ശേഷം അദ്ദേഹം പറഞ്ഞു: റസൂലുല്ലാഹി (ﷺ)യുടെ വുളൂഅ് ഇപ്രകാരമായിരുന്നു.
بَاب مَسْحِ الرَّأْسِ مَرَّةً
വുളൂഇൽ തല ഒരു തവണ തടവൽ സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣9️⃣2️⃣
١٩٢ - حَدَّثَنَا سُلَيْمَانُ بْنُ حَرْبٍ، قال: حَدَّثَنَا وُهَيْبٌ، قال: حَدَّثَنَا عَمْرُو بْنُ يَحْيَى، عَنْ أَبِيهِ، قال: شَهِدْتُ عَمْرَو بْنَ أَبِي حَسَنٍ سَأَلَ عَبْدَ اللَّهِ بْنَ زَيْدٍ عَنْ وُضُوءِ النَّبِيِّ ﷺ، فَدَعَا بِتَوْرٍ مِنْ مَاءٍ فَتَوَضَّأَ لَهُمْ، فَكَفَأَ عَلَى يَدَيْهِ فَغَسَلَهُمَا ثَلَاثًا، ثُمَّ أَدْخَلَ يَدَهُ فِي الْإِنَاءِ فَمَضْمَضَ وَاسْتَنْشَقَ وَاسْتَنْثَرَ ثَلَاثًا بِثَلَاثِ غَرَفَاتٍ مِنْ مَاءٍ، ثُمَّ أَدْخَلَ يَدَهُ فِي الْإِنَاءِ فَغَسَلَ وَجْهَهُ ثَلَاثًا، ثُمَّ أَدْخَلَ يَدَهُ فِي الْإِنَاءِ فَغَسَلَ يَدَيْهِ إِلَى الْمِرْفَقَيْنِ مَرَّتَيْنِ مَرَّتَيْنِ، ثُمَّ أَدْخَلَ يَدَهُ فِي الْإِنَاءِ فَمَسَحَ بِرَأْسِهِ فَأَقْبَلَ بِيَدَيْهِ وَأَدْبَرَ بِهِمَا، ثُمَّ أَدْخَلَ يَدَهُ فِي الْإِنَاءِ فَغَسَلَ رِجْلَيْهِ.وَحَدَّثَنَا مُوسَى، قال: حَدَّثَنَا وُهَيْبٌ، قال: مَسَحَ رَأْسَهُ مَرَّةً.
അംറ് ബ്നു യഹ്യ അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു:
അദ്ദേഹം പറഞ്ഞു: അംറ് ബ്നു അബീ ഹസൻ, നബി (ﷺ)യുടെ വുളൂഇനെപ്പറ്റി അബ്ദുല്ലാഹിബ്നു സൈദ് (റ) നോട് ചോദിക്കുന്നത് ഞാൻ കണ്ടു.
അപ്പോൾ അദ്ദേഹം ഒരു പാത്രം വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നിട്ട് അവർക്ക് വേണ്ടി വുളൂഅ് എടുത്തു കാണിച്ചു.
അദ്ദേഹം തന്റെ കൈകളിൽ വെള്ളം  ഒഴിച്ച് മൂന്നു തവണ കഴുകി.
പിന്നീട് അദ്ദേഹം തന്റെ കൈ പാത്രത്തിൽ പ്രവേശിപ്പിച്ചു. എന്നിട്ട് മൂന്ന് കോരൽ വെള്ളം കൊണ്ട് മൂന്നു തവണ വായിൽ വെള്ളം കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റുകയും, ചീറ്റുകയും ചെയ്തു.
ശേഷം, അദ്ദേഹം തന്റെ കൈ പാത്രത്തിൽ പ്രവേശിപ്പിച്ചു. എന്നിട്ട് തന്റെ മുഖം മൂന്നു തവണ കഴുകി.
പിന്നീട് അദ്ദേഹം തന്റെ കൈ പാത്രത്തിൽ പ്രവേശിപ്പിച്ചു. എന്നിട്ട് കൈമുട്ടുകൾ ഉൾപ്പെടെ രണ്ടു കൈകളും രണ്ടു തവണ വീതം കഴുകി.
ശേഷം, അദ്ദേഹം തന്റെ കൈ പാത്രത്തിൽ പ്രവേശിപ്പിച്ചു. എന്നിട്ട് തല (ഒരു തവണ ) തടവി. അദ്ദേഹം തല തടവിയപ്പോൾ തന്റെ കൈകൾ മുന്നോട്ട് കൊണ്ടുവരികയും പിന്നോട്ട് കൊണ്ടുപോവുകയും ചെയ്തു.
ശേഷം, അദ്ദേഹം തന്റെ കൈ പാത്രത്തിൽ പ്രവേശിപ്പിച്ചു. എന്നിട്ട് തന്റെ കാൽപാദങ്ങൾ കഴുകി - ഉപ നിവേദകൻ വുഹൈബ് പറയുന്നു : അദ്ദേഹം തല ഒരു തവണ തടവി.

بَاب وُضُوء الرَّجُلِ مَعَ امْرَأَتِهِ، وَفَضْلُ وَضُوءِ الْمَرْأَةِ
പുരുഷൻ സ്ത്രീയുടെ കൂടെ വുളൂഉ ചെയ്യലും സ്ത്രീ ഉപയോഗിച്ച വെള്ളത്തിൻ്റെ ബാക്കി ഉപയോഗിക്കലും സംബന്ധിച്ച അധ്യായം
وَتَوَضَّأَ عُمَرُ بِالْحَمِيمِ مِنْ بَيْتِ نَصْرَانِيَّةٍ
ഉമർ ( റ ) ഒരു നസ്വ്-റാനീ സ്ത്രീയുടെ വീട്ടിൽ നിന്ന് ചൂടുവെള്ളം ഉപയോഗിച്ച് വുളൂഉ ചെയ്തു.
ഹദീസ് 1️⃣9️⃣3️⃣
١٩٣ - حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، قال: أَخْبَرَنَا مَالِكٌ، عَنْ نَافِعٍ، عَنْ عَبْدِ اللَّهِ بْنِ عُمَرَ أَنَّهُ قال: كَانَ الرِّجَالُ وَالنِّسَاءُ يَتَوَضَّؤُونَ فِي زَمَانِ رَسُولِ اللَّهِ ﷺ جَمِيعًا
അബ്ദുല്ലാഹിബ്നു ഉമർ (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "റസൂലുല്ലാഹി (ﷺ) യുടെ കാലത്ത് പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് വുളൂഅ് എടുക്കാറുണ്ടായിരുന്നു."
- എന്നാൽ ഇത് ഹിജാബിൻ്റെ ആയത്തിൻ്റെ മുമ്പായിരിക്കാം എന്നാണ് മനസ്സിലാക്കേണ്ടത്. മഹ്റമുകൾ ആയ പുരുഷൻമാരും സ്ത്രീകളും ഒന്നിച്ച് വുളൂഉ ചെയ്യുന്നതിൽ കുഴപ്പമില്ല. അന്യ സ്ത്രീ പുരുഷൻമാർ ശരീര ഭാഗങ്ങൾ പരസ്പരം കാണുന്ന വിധം ഒരുമിച്ച് വുളൂഉ ചെയ്യുന്നത് ഒഴിവാക്കണം
ലഘു വിവരണം :
പുരുഷൻ വുളൂഉ ചെയ്തതിൻ്റെ ബാക്കി വെള്ളം സ്ത്രീക്കും സ്ത്രീ വുളൂഉ ചെയ്തതിൻ്റെ ബാക്കി വെള്ളം പുരുഷനും ഉപയോഗിക്കാം.
വേദക്കാരോ മറ്റു അമുസ്ലിംകളോ ഉപയോഗിച്ച വെള്ളത്തിൻ്റെ ബാക്കി വെള്ളവും നജസ് ഉള്ളതല്ലെങ്കിൽ ഉപയോഗിക്കാം.

ആര് ഉപയോഗിച്ചതാണെങ്കിലും  ഫർളിൽ കഴുകുന്നതിന് ഉപയോഗിച്ച വെള്ളം  ശുദ്ധീകരണത്തിന് ഉപയോഗിക്കുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. പുതിയ വെള്ളം ഉപയോഗിക്കലാണ് സൂക്ഷ്മത. എന്നാൽ ആദ്യം കൈ കഴുകിയ ശേഷം, വെള്ള പാത്രത്തിൽ കൈ ഇട്ട് വെള്ളം ഉപയോഗിച്ചാൽ പാത്രത്തിൽ അവശേഷിക്കുന്ന വെള്ളം ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല.

بَاب صَبِّ النَّبِيِّ ﷺ وَضُوءَهُ عَلَى مُغْمى عَلَيْهِ
ബോധക്കേടുള്ള വ്യക്തിയുടെ മേൽ നബി (ﷺ) അവിടുത്തെ വുളൂഇൻ്റെ ബാക്കി വെള്ളം ഒഴിച്ചത് സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣9️⃣4️⃣
١٩٤ - حَدَّثَنَا أَبُو الْوَلِيدِ، قال: حَدَّثَنَا شُعْبَةُ، عَنْ مُحَمَّدِ بْنِ الْمُنْكَدِرِ، قال: سَمِعْتُ جَابِرًا يَقُولُ: جَاءَ رَسُولُ اللَّهِ ﷺ يَعُودُنِي وَأَنَا مَرِيضٌ لَا أَعْقِلُ، فَتَوَضَّأَ وَصَبَّ عَلَيَّ مِنْ وَضُوئِهِ، فَعَقَلْتُ، فَقُلْتُ: يَا رَسُولَ اللَّهِ، لِمَنْ الْمِيرَاثُ إِنَّمَا يَرِثُنِي كَلَالَةٌ؟ فَنَزَلَتْ آيَةُ الْفَرَائِضِ.
[الحديث ١٩٤ - أطرافه في: ٧٣٠٩، ٦٧٤٣، ٦٧٢٣، ٥٦٧٦، ٥٦٦٤، ٥٦٥١، ٤٥٧٧]
ജാബിർ (റ) പറയുന്നു: ഞാൻ ബോധമില്ലാത്ത നിലയിൽ രോഗിയായി കിടക്കുമ്പോൾ അല്ലാഹുവിന്റെ റസൂൽ (ﷺ) എന്നെ സന്ദർശിക്കാനായി വന്നു. അപ്പോൾ അവിടുന്ന് വുളൂഅ്  എടുക്കുകയും, ആ വുദൂഇന്റെ വെള്ളം എന്റെ മേൽ ഒഴിക്കുകയും ചെയ്തു. അതോടെ എനിക്ക് ബോധം തിരിച്ചു കിട്ടി. ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, എനിക്ക് 'കലാല'  മാത്രമാണ് അനന്തരം എടുക്കാനുള്ളത്. ആർക്കാണ് അനന്തരാവകാശം ലഭിക്കുക?" അപ്പോൾ അനന്തരാവകാശ നിയമങ്ങളുടെ ആയത്ത് അവതരിച്ചു.

ലഘു വിവരണം :

ബോധക്കേടിന് മുക്തമാവാൻ വെള്ളം ഒഴിക്കൽ ശറആക്കപ്പെട്ടതാണ്.

ഇവിടെ പരാമർശിച്ച ആയത്ത് കലാലത്തിൻ്റെ അനന്തരാവകാശം വ്യക്തമാക്കുന്ന ആയത്താണ്. സൂറത്തുന്നിസാഇലെ ( 176) പ്രസ്തുത ആയത്ത് ചുവടെ ചേർക്കുന്നു:
يَسۡتَفۡتُونَكَ قُلِ ٱللَّهُ يُفۡتِيكُمۡ فِى ٱلۡكَلَٰلَةِۚ إِنِ ٱمۡرُؤٌاْ هَلَكَ لَيۡسَ لَهُۥ وَلَدٌ وَلَهُۥٓ أُخۡتٌ فَلَهَا نِصۡفُ مَا تَرَكَۚ وَهُوَ يَرِثُهَآ إِن لَّمۡ يَكُن لَّهَا وَلَدٌۚ فَإِن كَانَتَا ٱثۡنَتَيۡنِ فَلَهُمَا ٱلثُّلُثَانِ مِمَّا تَرَكَۚ وَإِن كَانُوٓاْ إِخۡوَةً رِّجَالًا وَنِسَآءً فَلِلذَّكَرِ مِثۡلُ حَظِّ ٱلۡأُنثَيَيۡنِۗ يُبَيِّنُ ٱللَّهُ لَكُمۡ أَن تَضِلُّواْۗ وَٱللَّهُ بِكُلِّ شَىۡءٍ عَلِيمٌۢ
നബിയേ , അവര്‍ താങ്കളോട് മത വിധി തേടുന്നു. പറയുക: 'അല്ലാഹു നിങ്ങള്‍ക്കു 'കലാലത്തി'ന്‍റെ [പിതാവും സന്താനവുമില്ലാത്ത അനന്തരാവകാശത്തിന്‍റെ] കാര്യത്തില്‍ വിധി പ്രസ്താവിക്കുന്നു: ' അതായത് ഒരു മനുഷ്യന്‍ തനിക്ക് സന്താനമില്ലാതെയും, തനിക്കൊരു സഹോദരി ഉണ്ടായിക്കൊണ്ടും  മരണമടഞ്ഞുവെങ്കില്‍, അപ്പോള്‍ , അവന്‍ വിട്ടുപോയ സ്വത്തിന്‍റെ പകുതി അവള്‍ക്കുണ്ടായിരിക്കും. ഇനി അവളാണ് മരിച്ചതെങ്കിൽ അവൾ (മരണമടഞ്ഞവള്‍)ക്ക് സന്താനവുമില്ലെങ്കില്‍, അവന്‍ (സഹോദരന്‍) അവളെ അനന്തരമെടുക്കുക [അവളുടെ മുഴുവന്‍ സ്വത്തിനും അവൻ അവകാശിയാവും]. അവര്‍ [സഹോദരിമാര്‍] രണ്ടാളാണെങ്കില്‍ അവര്‍ക്ക് അയാള്‍ വിട്ടുപോയ സ്വത്തില്‍ നിന്നു മൂന്നില്‍ രണ്ടംശമുണ്ടായിരിക്കും. അവര്‍ പുരുഷന്‍മാരും, സ്ത്രീകളുമായ സഹോദരങ്ങളായിരുന്നെങ്കിലോ അപ്പോള്‍, ആണിന് രണ്ട് പെണ്ണിന്‍റെ ഓഹരിയുടെ അത്രയുണ്ടായിരിക്കും. നിങ്ങള്‍ പിഴച്ചു പോകുമെന്നുളളതിനാല്‍, അല്ലാഹു നിങ്ങള്‍ക്ക് വിവരിച്ചുതരുകയാണ്. അല്ലാഹുവാകട്ടെ, എല്ലാകാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു.

(മാതാവും പിതാവും ഒത്ത സഹോദരൻ / സഹോദരിക്ക് ആണ് ഈ തോത് ബാധകം )

بَاب الْغُسْلِ وَالْوُضُوءِ فِي الْمِخْضَبِ وَالْقَدَحِ وَالْخَشَبِ وَالْحِجَارَةِ
തൊട്ടി, പാനപാത്രം, മരത്തിൻ്റെ പാത്രം, കൽ പാത്രം എന്നിവയിലെ വെള്ളം ഉപയോഗിച്ച് കുളിക്കുകയും വുളൂഅ് എടുക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള അധ്യായം.
ഹദീസ് 1️⃣9️⃣5️⃣
١٩٥ - حَدَّثَنَا عَبْدُ اللَّهِ بْنُ مُنِيرٍ سَمِعَ عَبْدَ اللَّهِ بْنَ بَكْرٍ، قال: حَدَّثَنَا حُمَيْدٌ، عَنْ أَنَسٍ، قال: حَضَرَتْ الصَّلَاةُ، فَقَامَ مَنْ كَانَ قَرِيبَ الدَّارِ إِلَى أَهْلِهِ وَبَقِيَ قَوْمٌ، فَأُتِيَ رَسُولُ اللَّهِ ﷺ بِمِخْضَبٍ مِنْ حِجَارَةٍ فِيهِ مَاءٌ، فَصَغُرَ الْمِخْضَبُ أَنْ يَبْسُطَ فِيهِ كَفَّهُ، فَتَوَضَّأَ الْقَوْمُ كُلُّهُمْ. قُلْنَا: كَمْ كُنْتُمْ؟ قال: ثَمَانِينَ وَزِيَادَةً
അനസ് (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കൽ (അസ്ർ) നമസ്‌കാരത്തിനുള്ള സമയമായി. അപ്പോൾ വീടിന് അടുത്തുള്ളവർ അവരുടെ വീട്ടിലേക്ക് (വുളൂഉ എടുക്കാൻ) പോയി. ഒരു സംഘം ആളുകൾ അവിടെ ബാക്കിയായി. അപ്പോൾ അല്ലാഹുവിന്റെ റസൂൽ (ﷺ)ക്ക് ഒരു കല്ലുപാത്രത്തിൽ വെള്ളം കൊണ്ടുവന്ന് നൽകി. ആ കല്ലുപാത്രം നബി (ﷺ)ക്ക് കൈ അതിൽ നിവർത്തി വെക്കാൻ കഴിയാത്തത്ര ചെറുതായിരുന്നു. എന്നിട്ടും ആ സംഘത്തിലുള്ള എല്ലാവരും അതിൽ നിന്ന് വുളൂഅ് എടുത്തു. ഞങ്ങൾ (ഉപ നിവേദകർ അനസിനോട്) ചോദിച്ചു: "നിങ്ങൾ എത്ര പേരുണ്ടായിരുന്നു?" അദ്ദേഹം (അനസ് ) പറഞ്ഞു: "എൺപതും അതിലധികവും ആളുകളുണ്ടായിരുന്നു."

🌳നബി (ﷺ) കൈ ഇട്ടപ്പോൾ ബറകത്ത് കാരണം ആ വെള്ളം വർദ്ധിച്ചു. ഇത് അവിടുത്തെ മുഅജിസത്താണ്.
ഹദീസ് 1️⃣9️⃣6️⃣
١٩٦ - حَدَّثَنَا مُحَمَّدُ بْنُ الْعَلَاءِ، قال: حَدَّثَنَا أَبُو أُسَامَةَ، عَنْ بُرَيْدٍ، عَنْ أَبِي بُرْدَةَ، عَنْ أَبِي مُوسَى أَنَّ النَّبِيَّ ﷺ دَعَا بِقَدَحٍ فِيهِ مَاءٌ، فَغَسَلَ يَدَيْهِ وَوَجْهَهُ فِيهِ، وَمَجَّ فِيهِ
അബൂ മൂസാ (റ) വിൽ നിന്ന് നിവേദനം: നിശ്ചയം, നബി (ﷺ )വെള്ളമുള്ള ഒരു പാനപാത്രം ആവശ്യപ്പെട്ടു. അവിടുന്ന് അതിൽ തന്റെ കൈകളും മുഖവും കഴുകുകയും, അതിലേക്ക് വായിലുള്ള വെള്ളം തുപ്പുകയും ചെയ്തു.

ലഘു വിവരണം:
നബി(ﷺ) ഉമിനീർ ബറകത്തുള്ള താണ്. അത് കൊണ്ട് ബറകത്തെടുക്കാം. എന്നാൽ മറ്റുള്ളവരുടെ ഉമിനീരിന് ഈ വിധി ബാധകമല്ല. മനുഷ്യൻ്റെ ഉമിനീരിൽ മറ്റു നജസ് ഒന്നും കലർന്നിട്ടില്ലെങ്കിൽ അത് ശുദ്ധമാണ്; നജസല്ല.
ഹദീസ് 1️⃣9️⃣7️⃣
١٩٧ - حَدَّثَنَا أَحْمَدُ بْنُ يُونُسَ، قال: حَدَّثَنَا عَبْدُ الْعَزِيزِ بْنُ أَبِي سَلَمَةَ، قال: حَدَّثَنَا عَمْرُو بْنُ يَحْيَى، عَنْ أَبِيهِ، عَنْ عَبْدِ اللَّهِ بْنِ زَيْدٍ، قال: أَتَى رَسُولُ اللَّهِ ﷺ، فَأَخْرَجْنَا لَهُ مَاءً فِي تَوْرٍ مِنْ صُفْرٍ، فَتَوَضَّأَ، فَغَسَلَ وَجْهَهُ ثَلَاثًا، وَيَدَيْهِ مَرَّتَيْنِ مَرَّتَيْنِ، وَمَسَحَ بِرَأْسِهِ فَأَقْبَلَ بِهِ وَأَدْبَرَ، وَغَسَلَ.
അബ്ദുല്ലാഹ് ഇബ്നു സൈദ് (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "ഒരിക്കൽ അല്ലാഹുവിൻ്റെ റസൂൽ(ﷺ) ഞങ്ങളുടെ അടുത്തേക്ക് വന്നു. അപ്പോൾ ഞങ്ങൾ ചെമ്പുകൊണ്ടുള്ള ഒരു പാത്രത്തിൽ അവിടുത്തേക്ക് വെള്ളം എടുത്തു കൊടുത്തു. അപ്പോൾ അവിടുന്ന് വുളൂഅ് എടുത്തു; അവിടുത്തെ മുഖം മൂന്ന് തവണ കഴുകി, കൈകൾ ഈരണ്ട് തവണ കഴുകി, അവിടുത്തെ തല മുന്നോട്ടും പിന്നോട്ടും തടവി. അവിടുത്തെ കാലുകളും കഴുകി.
- ഇവിടെ വുളൂഉ പൂർണ്ണമായി പരാമർശിച്ചിട്ടില്ല. ചെമ്പ് പാത്രത്തിൽ വുളൂഉ ഉത്തമമല്ല എന്ന ചിലരുടെ നിലപാടിനെ ഖണ്ഡിക്കുന്നതിനാണ് ഇമാം ബുഖാരി ( റ ) ഈ ഹദീസ് ഇവിടെ കൊണ്ടു വന്നത്.
ഹദീസ് 1️⃣9️⃣8️⃣
١٩٨ - حَدَّثَنَا أَبُو الْيَمَانِ، قال: أَخْبَرَنَا شُعَيْبٌ، عَنْ الزُّهْرِيِّ، قال: أَخْبَرَنِي عُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ بْنِ عُتْبَةَ أَنَّ عَائِشَةَ قَالَتْ: لَمَّا ثَقُلَ النَّبِيُّ ﷺ وَاشْتَدَّ بِهِ وَجَعُهُ اسْتَأْذَنَ أَزْوَاجَهُ فِي أَنْ يُمَرَّضَ فِي بَيْتِي، فَأَذِنَّ لَهُ. فَخَرَجَ النَّبِيُّ ﷺ بَيْنَ رَجُلَيْنِ تَخُطُّ رِجْلَاهُ فِي الْأَرْضِ؛ بَيْنَ عَبَّاسٍ وَرَجُلٍ آخَرَ، قال عُبَيْدُ اللَّهِ: فَأَخْبَرْتُ عَبْدَ اللَّهِ بْنَ عَبَّاسٍ، فَقَالَ: أَتَدْرِي مَنْ الرَّجُلُ الْآخَرُ؟ قُلْتُ: لَا. قال: هُوَ عَلِيٌّ، وَكَانَتْ عَائِشَةُ ﵂ تُحَدِّثُ أَنَّ النَّبِيَّ ﷺ قال بَعْدَمَا دَخَلَ بَيْتَهُ وَاشْتَدَّ وَجَعُهُ: هَرِيقُوا عَلَيَّ مِنْ سَبْعِ قِرَبٍ لَمْ تُحْلَلْ أَوْكِيَتُهُنَّ، لَعَلِّي أَعْهَدُ إِلَى النَّاسِ. وَأُجْلِسَ فِي مِخْضَبٍ لِحَفْصَةَ زَوْجِ النَّبِيِّ ﷺ، ثُمَّ طَفِقْنَا نَصُبُّ عَلَيْهِ تِلْكَ حَتَّى طَفِقَ يُشِيرُ إِلَيْنَا أَنْ قَدْ فَعَلْتُنَّ. ثُمَّ خَرَجَ إِلَى النَّاسِ.
[الحديث ١٩٨ - أطرافه في: ٧٣٠٣، ٥٧١٤، ٤٤٤٥، ٤٤٤٢، ٣٣٨٤، ٣٠٩٩، ٢٥٨٨، ٧١٦، ٧١٣، ٧١٢، ٦٨٧، ٦٨٣، ٦٧٩، ٦٦٥، ٦٦٤]

ആഇശ (റ) യിൽ നിന്ന്  നിവേദനം: "നബി (ﷺ )ക്ക് രോഗം മൂർച്ഛിക്കുകയും വേദന കൂടുകയും ചെയ്തപ്പോൾ, എന്റെ വീട്ടിൽ വച്ച് ശുശ്രൂഷിക്കാൻ അവിടുന്ന് ഇതര ഭാര്യമാരോട് അനുവാദം ചോദിച്ചു. അവർ അതിന് അനുവാദം നൽകി. അപ്പോൾ നബി (ﷺ) രണ്ട് പേരുടെ ഇടയിലൂടെ നടന്നു പുറത്തു വന്നു. അവിടുത്തെ പാദങ്ങൾ നിലത്ത് ഉരസുന്നുണ്ടായിരുന്നു. അബ്ബാസ് (റ) വിന്റെയും മറ്റൊരാളുടെയും ഇടയിലൂടെ ആണ് നടന്നു വന്നത്." ഉബൈദുല്ലാഹ് (പറയുന്നു): ഞാൻ ഈ സംഭവം അബ്ദുല്ലാഹ് ഇബ്നു അബ്ബാസ് (റ) വിനെ അറിയിച്ചു. അപ്പോൾ അദ്ദേഹം ചോദിച്ചു: "ആ മറ്റേയാൾ ആരാണെന്ന് താങ്കൾക്കറിയാമോ?" ഞാൻ പറഞ്ഞു: "ഇല്ല." അദ്ദേഹം പറഞ്ഞു: "അത് അലി (റ) ആയിരുന്നു."
ആഇശ (റ) തുടർന്നു പറയുകയായിരുന്നു: "നബി ﷺ എൻ്റെ വീട്ടിൽ പ്രവേശിക്കുകയും രോഗം കഠിനമാവുകയും ചെയ്ത ശേഷം, അവിടുന്ന് പറഞ്ഞു: 'അഴിച്ചിട്ടില്ലാത്ത (കെട്ടുകൾ മാറ്റാത്ത) ഏഴ് തുകൽ പാത്രങ്ങളിലെ (ഖിർബുകളിലെ) വെള്ളം എൻ്റെ മേൽ ഒഴിക്കൂ, ഒരുപക്ഷേ എനിക്ക് ആളുകൾക്ക് വല്ല ഉപദേശവും നൽകാൻ കഴിഞ്ഞേക്കും.' തുടർന്ന് നബി (ﷺ)യുടെ ഭാര്യ ഹഫ്സ (റ) യുടെ ഒരു തളത്തിൽ (മിഖ്ദബിൽ) അവിടുത്തെ ഇരുത്തി. ശേഷം ഞങ്ങൾ ആ വെള്ളം അവിടുത്തെ മേൽ ഒഴിക്കാൻ തുടങ്ങി. അപ്പോൾ 'മതി, നിങ്ങൾ ചെയ്തു കഴിഞ്ഞു' എന്ന് അവിടുന്ന് ഞങ്ങൾക്ക് ആംഗ്യം കാണിക്കാൻ തുടങ്ങി. അതിനുശേഷം അവിടുന്ന് ജനങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു."

ലഘു വിവരണം:
കെട്ടഴിക്കാത്ത പാത്രത്തിലെ വെള്ളം ഉപയോഗിക്കാൻ പറഞ്ഞത് നല്ല തണുത്ത വെള്ളം ആകുന്നതിന് വേണ്ടി ആയിരിക്കാം.

രോഗിക്ക് ഏഴു തവണ വെള്ളം ഒഴിക്കുന്നതിന് പിന്നിൽ എന്തെങ്കിലും ഹിക്മത് ഉണ്ടായിരിക്കാം
الله اعلم

ആഇശ (റ) യിൽ നിന്ന്  നിവേദനം: "നബി (ﷺ )ക്ക് രോഗം മൂർച്ഛിക്കുകയും വേദന കൂടുകയും ചെയ്തപ്പോൾ, എന്റെ വീട്ടിൽ വച്ച് ശുശ്രൂഷിക്കാൻ അവിടുന്ന് ഇതര ഭാര്യമാരോട് അനുവാദം ചോദിച്ചു. അവർ അതിന് അനുവാദം നൽകി. അപ്പോൾ നബി (ﷺ) രണ്ട് പേരുടെ ഇടയിലൂടെ നടന്നു പുറത്തു വന്നു. അവിടുത്തെ പാദങ്ങൾ നിലത്ത് ഉരസുന്നുണ്ടായിരുന്നു. അബ്ബാസ് (റ) വിന്റെയും മറ്റൊരാളുടെയും ഇടയിലൂടെ ആണ് നടന്നു വന്നത്." ഉബൈദുല്ലാഹ് (പറയുന്നു): ഞാൻ ഈ സംഭവം അബ്ദുല്ലാഹ് ഇബ്നു അബ്ബാസ് (റ) വിനെ അറിയിച്ചു. അപ്പോൾ അദ്ദേഹം ചോദിച്ചു: "ആ മറ്റേയാൾ ആരാണെന്ന് താങ്കൾക്കറിയാമോ?" ഞാൻ പറഞ്ഞു: "ഇല്ല." അദ്ദേഹം പറഞ്ഞു: "അത് അലി (റ) ആയിരുന്നു."
ആഇശ (റ) തുടർന്നു പറയുകയായിരുന്നു: "നബി ﷺ എൻ്റെ വീട്ടിൽ പ്രവേശിക്കുകയും രോഗം കഠിനമാവുകയും ചെയ്ത ശേഷം, അവിടുന്ന് പറഞ്ഞു: 'അഴിച്ചിട്ടില്ലാത്ത (കെട്ടുകൾ മാറ്റാത്ത) ഏഴ് തുകൽ പാത്രങ്ങളിലെ (ഖിർബുകളിലെ) വെള്ളം എൻ്റെ മേൽ ഒഴിക്കൂ, ഒരുപക്ഷേ എനിക്ക് ആളുകൾക്ക് വല്ല ഉപദേശവും നൽകാൻ കഴിഞ്ഞേക്കും.' തുടർന്ന് നബി (ﷺ)യുടെ ഭാര്യ ഹഫ്സ (റ) യുടെ ഒരു തളത്തിൽ (മിഖ്ദബിൽ) അവിടുത്തെ ഇരുത്തി. ശേഷം ഞങ്ങൾ ആ വെള്ളം അവിടുത്തെ മേൽ ഒഴിക്കാൻ തുടങ്ങി. അപ്പോൾ 'മതി, നിങ്ങൾ ചെയ്തു കഴിഞ്ഞു' എന്ന് അവിടുന്ന് ഞങ്ങൾക്ക് ആംഗ്യം കാണിക്കാൻ തുടങ്ങി. അതിനുശേഷം അവിടുന്ന് ജനങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു."

ലഘു വിവരണം:
കെട്ടഴിക്കാത്ത പാത്രത്തിലെ വെള്ളം ഉപയോഗിക്കാൻ പറഞ്ഞത് നല്ല തണുത്ത വെള്ളം ആകുന്നതിന് വേണ്ടി ആയിരിക്കാം.

രോഗിക്ക് ഏഴു തവണ വെള്ളം ഒഴിക്കുന്നതിന് പിന്നിൽ എന്തെങ്കിലും ഹിക്മത് ഉണ്ടായിരിക്കാം
الله اعلم

بَاب الْوُضُوءِ مِن التَّوْرِ
ലോഹ പാത്രത്തിൽ (തൗറിൽ) നിന്നുള്ള വുളൂഇനെ കുറിച്ചുള്ള അധ്യായം
ഹദീസ് 1️⃣9️⃣9️⃣
١٩٩ - حَدَّثَنَا خَالِدُ بْنُ مَخْلَدٍ، قال: حَدَّثَنَا سُلَيْمَانُ، قال: حَدَّثَنِي عَمْرُو بْنُ يَحْيَى، عَنْ أَبِيهِ، قال: كَانَ عَمِّي يُكْثِرُ مِنْ الْوُضُوءِ، قال لِعَبْدِ اللَّهِ بْنِ زَيْدٍ: أَخْبِرْنِي كَيْفَ رَأَيْتَ النَّبِيَّ ﷺ يَتَوَضَّأُ؟ فَدَعَا بِتَوْرٍ مِنْ مَاءٍ، فَكَفَأَ عَلَى يَدَيْهِ فَغَسَلَهُمَا ثَلَاثَ مِرَارٍ، ثُمَّ أَدْخَلَ يَدَهُ فِي التَّوْرِ فَمَضْمَضَ وَاسْتَنْثَرَ ثَلَاثَ مَرَّاتٍ مِنْ غَرْفَةٍ وَاحِدَةٍ، ثُمَّ أَدْخَلَ يَدَهُ فَاغْتَرَفَ بِهَا، فَغَسَلَ وَجْهَهُ ثَلَاثَ مَرَّاتٍ، ثُمَّ غَسَلَ يَدَيْهِ إِلَى الْمِرْفَقَيْنِ مَرَّتَيْنِ مَرَّتَيْنِ، ثُمَّ أَخَذَ بِيَدِهِ مَاءً فَمَسَحَ رَأْسَهُ فَأَدْبَرَ بِهِ وَأَقْبَلَ، ثُمَّ غَسَلَ رِجْلَيْهِ، فَقَالَ: هَكَذَا رَأَيْتُ النَّبِيَّ ﷺ يَتَوَضَّأُ.
അംറ് ഇബ്നു യഹ്യാ അദ്ദേഹത്തിൻ്റെ പിതാവിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "എൻ്റെ പിതൃവ്യൻ ( അംറു ബ്നു അബീ ഹസൻ) അധികമായി വുളൂഅ് എടുക്കുന്ന ആളായിരുന്നു. അദ്ദേഹം അബ്ദുല്ലാഹ് ഇബ്നു സൈദ് (റ) വിനോട് ചോദിച്ചു: 'നബി (ﷺ) വുളൂഅ് എടുക്കുന്നത് താങ്കൾ എങ്ങനെയാണ് കണ്ടതെന്ന് എന്നോട് പറഞ്ഞു തരണം.'
അപ്പോൾ അദ്ദേഹം (അബ്ദുല്ലാഹ് ഇബ്നു സൈദ്) ഒരു ലോഹപാത്രത്തിൽ (തൗർ) വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നിട്ട് അദ്ദേഹം തൻ്റെ കൈകളിൽ ആ വെള്ളം ചെരിച്ച് ഒഴിക്കുകയും, അവയെ മൂന്ന് തവണ കഴുകുകയും ചെയ്തു. പിന്നീട് തൻ്റെ കൈ പാത്രത്തിൽ പ്രവേശിപ്പിച്ചു. ഒരൊറ്റ കോരൽ വീതം  കൊണ്ട് മൂന്ന് തവണ വായിൽ വെള്ളം കൊപ്ളിക്കുകയും  മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും  ചെയ്തു.
അതിനുശേഷം അദ്ദേഹം തൻ്റെ കൈ പാത്രത്തിൽ പ്രവേശിപ്പിച്ച് വെള്ളം കോരുകയും, തൻ്റെ മുഖം മൂന്ന് തവണ കഴുകുകയും ചെയ്തു. പിന്നീട് തൻ്റെ കൈകൾ മുട്ടുവരെ ഈരണ്ട് തവണ വീതം കഴുകി.
ശേഷം, അദ്ദേഹം കൈകൊണ്ട് വെള്ളം എടുക്കുകയും തൻ്റെ തല തടവുകയും  ചെയ്തു; കൈകൾ തലയിലൂടെ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചു. ശേഷം തൻ്റെ കാലുകൾ കഴുകി.
അതിനുശേഷം അദ്ദേഹം പറഞ്ഞു: 'ഇതുപോലെയാണ്  നബി (ﷺ) വുളൂഅ് ഞാൻ എടുക്കുന്നത് കണ്ടത്.'
ഹദീസ് 2️⃣0️⃣0️⃣
٢٠٠ - حَدَّثَنَا مُسَدَّدٌ، قال: حَدَّثَنَا حَمَّادٌ، عَنْ ثَابِتٍ، عَنْ أَنَسٍ أَنَّ النَّبِيَّ ﷺ دَعَا بِإِنَاءٍ مِنْ مَاءٍ، فَأُتِيَ بِقَدَحٍ رَحْرَاحٍ فِيهِ شَيْءٌ مِنْ مَاءٍ، فَوَضَعَ أَصَابِعَهُ فِيهِ، قال أَنَسٌ: فَجَعَلْتُ أَنْظُرُ إِلَى الْمَاءِ يَنْبُعُ مِنْ بَيْنِ أَصَابِعِهِ. قال أَنَسٌ: فَحَزَرْتُ مَنْ تَوَضَّأَ مَا بَيْنَ السَّبْعِينَ إِلَى الثَّمَانِينَ.
അനസ് (റ) വിൽ നിന്ന് നിവേദനം: നിശ്ചയം, നബി (ﷺ )വെള്ളമുള്ള ഒരു പാത്രം ആവശ്യപ്പെട്ടു. അപ്പോൾ പരന്ന വായ്‌ഭാഗമുള്ള ഒരു കോപ്പയിൽ (ഖദഹ്) കുറച്ച് വെള്ളവുമായി നബി  (ﷺ) യുടെ അടുത്തേക്ക് കൊണ്ടുവരപ്പെട്ടു. അപ്പോൾ അവിടുന്ന് തൻ്റെ വിരലുകൾ അതിൽ വച്ചു.
അനസ് (റ) പറയുന്നു: "അപ്പോൾ അവിടുത്തെ വിരലുകൾക്കിടയിലൂടെ വെള്ളം ഉറവെടുക്കുന്നത് ഞാൻ നോക്കിക്കൊണ്ടിരുന്നു."
അനസ് (റ) തുടർന്ന് പറഞ്ഞു: "വുളൂഅ് എടുത്തവരുടെ എണ്ണം ഞാൻ കണക്കാക്കി. അത് എഴുപതിനും എൺപതിനും ഇടയിലായിരുന്നു."
بَاب الْوُضُوءِ بِالْمُدِّ
ഒരു മുദ്ദ് വെള്ളം കൊണ്ട് വുളൂഉ ചെയ്യൽ സംബന്ധിച്ച അധ്യായം
ഹദീസ് 2️⃣0️⃣1️⃣
٢٠١ - حَدَّثَنَا أَبُو نُعَيْمٍ، قال: حَدَّثَنَا مِسْعَرٌ، قال: حَدَّثَنِي ابْنُ جَبْرٍ، قال: سَمِعْتُ أَنَسًا يَقُولُ: كَانَ النَّبِيُّ ﷺ يَغْسِلُ - أَوْ كَانَ يَغْتَسِلُ - بِالصَّاعِ إِلَى خَمْسَةِ أَمْدَادٍ وَيَتَوَضَّأُ بِالْمُدِّ
അനസ് (റ) പറയുന്നു: നബി (ﷺ) ഒരു സ്വാഅ് (ഏകദേശം മൂന്ന് ലിറ്റർ) മുതൽ അഞ്ച് മുദ്ദ് (ഏകദേശം നാല് ലിറ്റർ) വരെയുള്ള അളവ് വെള്ളം കൊണ്ടാണ് കുളിച്ചിരുന്നത്, കൂടാതെ അവിടുന്ന് ഒരു മുദ്ദ് (ഏകദേശം 600 - 800 മില്ലിലിറ്റർ) വെള്ളം കൊണ്ടാണ് വുളൂഅ് എടുത്തിരുന്നത്
🌳🌳🌳🌳🌳
ലഘു വിവരണം :

നാല് മുദ്ദ് ചേർന്നതാണ് ഒരു സ്വാഉ.

നബി (ﷺ) വുളൂഉ ചെയ്യുമ്പോഴും കുളിക്കുമ്പോഴും വെള്ളം മിതമായി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്.

എന്നാൽ, വുളൂഉ എടുക്കുന്നതിനോ കുളിക്കുന്നതിനോ ഇത്ര വെള്ളമേ ഉപയോഗിക്കാവൂ എന്ന് നിർബന്ധ നിബന്ധനയില്ല.
ഓരോരുത്തരുടെയും സാഹചര്യവും ആവശ്യവും അനുസരിച്ച് വെള്ളം ഉപയോഗിക്കാം.
വെള്ളം അവയവങ്ങളിലൂടെ ഒലിക്കൽ നിർബന്ധമാണ്.

ഒഴുകുന്ന നദിയിലാണെങ്കിൽ പോലും വുളൂഇൻ്റെ വിഷയത്തിൽ വെള്ളം അമിതവ്യയം ചെയ്യാൻ പാടില്ലെന്ന് സൂചിപ്പിക്കുന്ന ഒരു ഹദീസ് കാണുക :
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ مَرَّ بِسَعْدٍ وَهُوَ يَتَوَضَّأُ فَقَالَ ‏"‏ مَا هَذَا السَّرَفُ ‏"‏ ‏.‏ فَقَالَ أَفِي الْوُضُوءِ إِسْرَافٌ قَالَ ‏"‏ نَعَمْ وَإِنْ كُنْتَ عَلَى نَهَرٍ جَارٍ
അബ്ദുല്ലാഹ് ഇബ്നു അംറ് (റ) വിൽ നിന്ന് നിവേദനം: ഒരിക്കൽ സഅ്ദ് (റ) വുളൂഅ് എടുക്കുന്നതിനിടയിൽ അദ്ദേഹത്തിൻ്റെ അരികിലൂടെ നടന്നുപോയി. അപ്പോൾ അവിടുന്ന് ചോദിച്ചു: "ഇത് എന്ത് ദുർവ്യയം  ആണ്?"
അദ്ദേഹം ചോദിച്ചു: "വുളൂഇലും ദുർവ്യയം ഉണ്ടോ?"
അവിടുന്ന് പറഞ്ഞു: "അതെ, നീ ഒഴുകുന്ന പുഴയുടെ കരയിലാണെങ്കിൽ പോലും ( വെള്ളം  ദുർവ്യയം ചെയ്യരുത് എന്നർഥം)." - ഇബ്നു മാജ

بَاب الْمَسْحِ عَلَى الْخُفَّيْنِ
ഖുഫ്ഫകൾക്ക് മേൽ തടവൽ സംബന്ധിച്ച അധ്യായം

ഹദീസ് 2️⃣0️⃣2️⃣
٢٠٢ - حَدَّثَنَا أَصْبَغُ بْنُ الْفَرَجِ الْمِصْرِيُّ، عَنْ ابْنِ وَهْبٍ، قال: حَدَّثَنِي عَمْرُو، حَدَّثَنِي أَبُو النَّضْرِ، عَنْ أَبِي سَلَمَةَ بْنِ عَبْدِ الرَّحْمَنِ، عَنْ عَبْدِ اللَّهِ بْنِ عُمَرَ، عَنْ سَعْدِ بْنِ أَبِي وَقَّاصٍ عَنْ النَّبِيِّ ﷺ أَنَّهُ مَسَحَ عَلَى الْخُفَّيْنِ، وَأَنَّ عَبْدَ اللَّهِ بْنَ عُمَرَ سَأَلَ عُمَرَ عَنْ ذَلِكَ، فَقَالَ: نَعَمْ؛ إِذَا حَدَّثَكَ سَعْدٌ عَنْ النَّبِيّ ﷺ؛ فَلَا تَسْأَلْ عَنْهُ غَيْرَهُ
സഅദുബ്നു അബീ വഖാസ് (റ) വിൽ നിന്ന് നിവേദനം: നബി (ﷺ) വുളൂഇൽ ഖുഫ്ഫഃയുടെ (കാലുറകളുടെ) മുകളിൽ തടവി. അബ്ദുല്ലാഹിബ്നു ഉമർ (റ) അതേക്കുറിച്ച് ഉമർ (റ) നോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: അതെ. സഅദ് നബിയിൽ (ﷺ) നിന്ന് ഒരു കാര്യം നിന്നോട് പ്രസ്താവിച്ചാൽ മറ്റൊരാളോട് അതിനെക്കുറിച്ച് നീ ചോദിക്കേണ്ട.
- വിശ്വസ്തരുടെ ഖബറുൽ ആഹാദ് തെളിവാണ് എന്ന് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.

2

ഹദീസ് 2️⃣0️⃣3️⃣
٢٠٣ - حَدَّثَنَا عَمْرُو بْنُ خَالِدٍ الْحَرَّانِيُّ، قال: حَدَّثَنَا اللَّيْثُ، عَنْ يَحْيَى بْنِ سَعِيدٍ، عَنْ سَعْدِ بْنِ إِبْرَاهِيمَ، عَنْ نَافِعِ بْنِ جُبَيْرٍ، عَنْ عُرْوَةَ بْنِ الْمُغِيرَةِ، عَنْ أَبِيهِ الْمُغِيرَةِ بْنِ شُعْبَةَ عَنْ رَسُولِ اللَّهِ ﷺ أَنَّهُ خَرَجَ لِحَاجَتِهِ فَاتَّبَعَهُ الْمُغِيرَةُ بِإِدَاوَةٍ فِيهَا مَاءٌ فَصَبَّ عَلَيْهِ حِينَ فَرَغَ مِنْ حَاجَتِهِ، فَتَوَضَّأَ وَمَسَحَ عَلَى الْخُفَّيْنِ.
മുഗീറതുബ്നു ശുഅ്ബഃ (റ) വിൽ നിന്ന് നിവേദനം: റസൂലുല്ലാഹി (ﷺ ) അവിടുത്തെ പ്രാഥമിക ആവശ്യത്തിനായി പുറപ്പെട്ടു ( തബൂക്ക് യുദ്ധ യാത്രാവേളയിലായിരുന്നു ഇത് ). മുഗീറഃ (റ) വെള്ളമുള്ള ഒരു പാത്രവുമായി അവിടുത്തെ പിന്തുടർന്നു. നബി (ﷺ) അവിടുത്തെ ആവശ്യം നിർവ്വഹിച്ച ശേഷം മുഗീറഃ (റ) വുളൂഉ എടുക്കുന്നതിനായി അവിടുത്തേക്ക് വെള്ളം ഒഴിച്ചു കൊടുത്തു. അപ്പോൾ അവിടുന്ന് വുളൂഅ് എടുക്കുകയും ഖുഫ്ഫഃയുടെ (കാലുറകളുടെ) മുകളിൽ തടവുകയും ചെയ്തു.

ലഘു വിവരണം :

ഈ ഹദീസിൻ്റെ മറ്റൊരു റിപ്പോർട്ട് മുസ്നദ് അഹ്മദിൽ കാണുക:

📚 ഹദീസ്:
عَنِ الْمُغِيرَةِ بْنِ شُعْبَةَ، قَالَ: دَعَانِي رَسُولُ اللهِ ﷺ بِمَاءٍ، فَأَتَيْتُ خِبَاءً، فَإِذَا فِيهِ امْرَأَةٌ أَعْرَابِيَّةٌ، قَالَ: فَقُلْتُ: إِنَّ هَذَا رَسُولُ اللهِ ﷺ، وَهُوَ يُرِيدُ مَاءً يَتَوَضَّأُ، فَهَلْ عِنْدَكِ مِنْ مَاءٍ؟ قَالَتْ: بِأَبِي وَأُمِّي رَسُولُ اللهِ ﷺ، فَوَاللهِ مَا تُظِلُّ السَّمَاءُ، وَلَا تُقِلُّ الْأَرْضُ رُوحًا أَحَبَّ إِلَيَّ مِنْ رُوحِهِ، وَلَا أَعَزَّ، وَلَكِنَّ هَذِهِ الْقِرْبَةَ مَسْكُ مَيْتَةٍ، وَلَا أُحِبُّ أُنَجِّسُ بِهِ رَسُولَ اللهِ ﷺ، فَرَجَعْتُ إِلَى رَسُولِ اللهِ ﷺ، فَأَخْبَرْتُهُ، فَقَالَ: " ارْجِعْ إِلَيْهَا، فَإِنْ كَانَتْ دَبَغَتْهَا، فَهِيَ طَهُورُهَا " قَالَ: فَرَجَعْتُ إِلَيْهَا، فَذَكَرْتُ ذَلِكَ لَهَا، فَقَالَتْ: أَيْ وَاللهِ، لَقَدْ دَبَغْتُهَا، فَأَتَيْتُهُ بِمَاءٍ مِنْهَا وَعَلَيْهِ يَوْمَئِذٍ جُبَّةٌ شَامِيَّةٌ، وَعَلَيْهِ خُفَّانِ، وَخِمَارٌ، قَالَ: فَأَدْخَلَ يَدَيْهِ مِنْ تَحْتِ الْجُبَّةِ، قَالَ: مِنْ ضِيقِ كُمَّيْهَا، قَالَ: فَتَوَضَّأَ، فَمَسَحَ عَلَى الْخِمَارِ، وَالْخُفَّيْنِ
മുഗീറതുബ്നു ശുഅ്ബഃ (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: റസൂലുല്ലാഹി (ﷺ )എന്നെ അവിടുത്തേക്ക് വെള്ളം കൊണ്ടു കൊടുക്കാനായി വിളിച്ചു. അങ്ങനെ  ഞാൻ ഒരു കൂടാരത്തിനടുത്തെത്തി. അതിൽ ഒരു ഗ്രാമീണ വനിതയുണ്ടായിരുന്നു.  ഞാൻ ആ സ്ത്രീയോട് പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ ( ﷺ) ക്ക് വുളൂഅ് എടുക്കാൻ വെള്ളം ആവശ്യമുണ്ട്. താങ്കളുടെ അടുത്ത് വെള്ളവുമുണ്ടോ? അവർ പറഞ്ഞു: 'എൻ്റെ മാതാവും പിതാവും റസൂലുല്ലാഹി ﷺ ക്ക്  അർപ്പണം! അല്ലാഹുവാണ് സത്യം, ആകാശത്തിൻ്റെ തണലിലോ ഭൂമിയുടെ ചുമലിലോ അദ്ദേഹത്തിൻ്റെ ആത്മാവിനേക്കാൾ എനിക്ക് പ്രിയപ്പെട്ടതും ആദരണീയവുമായ മറ്റൊരു ആത്മാവുമില്ല. പക്ഷേ, ഈ തുകൽപ്പാത്രം ചത്ത മൃഗത്തിൻ്റെ തോലാണ്. അതുപയോഗിച്ച് റസൂലുല്ലാഹി (ﷺ)യെ അശുദ്ധമാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല'.ഇത് കേട്ട ഞാൻ ഞാൻ റസൂലുല്ലാഹി (ﷺ)യുടെ അടുത്തേക്ക് മടങ്ങിച്ചെന്ന് വിവരമറിയിച്ചു. അവിടുന്ന് പറഞ്ഞു: "അവളുടെ അടുത്തേക്ക് തിരിച്ചുചെല്ലുക. അവൾ ആ തുകൽ  ഊറക്കിട്ടതാണെങ്കിൽ  അത് അതിനെ ശുദ്ധീകരിക്കുന്നതാണ്."  [ഊറക്കിട്ടാൽ മൃഗങ്ങളുടെ തോൽ ശുദ്ധമാവും എന്നർഥം- നായയുടെയും പന്നിയുടെയും ഒഴികെ] അദ്ദേഹം പറഞ്ഞു: ഞാൻ ആ സ്ത്രീയുടെ അടുത്തേക്ക് മടങ്ങിച്ചെന്ന് അവരോട് വിവരം പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു: അതെ, അല്ലാഹുവാണ് സത്യം, ഞാൻ അത് ഊറക്കിട്ടിട്ടുണ്ട്. തുടർന്ന് ഞാൻ അതിലുള്ള വെള്ളവുമായി അവിടുത്തെ അടുത്തേക്ക് ചെന്നു. അന്നേ ദിവസം അവിടുന്ന് ഒരു ശാമീസ് കുപ്പായവും (ജുബ്ബ), രണ്ട് ഖുഫ്ഫഃകളും (കാലുറകൾ), ഒരു ഖിമാറും (തലപ്പാവ്) ധരിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: അവിടുന്ന് കുപ്പായത്തിൻ്റെ അടിയിലൂടെ കൈകൾ പുറത്തെടുത്തു. അതിൻ്റെ കൈയ്യുറകൾ ഇടുങ്ങിയതുകൊണ്ടാണ് അവിടുന്ന് അങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു (കുപ്പായക്കയ്യിൻ്റെ മേലെ തടവാതെ കൈകൾ മുട്ട് ഉൾപ്പെടെ കഴുകി എന്നർഥം ). എന്നിട്ട് അവിടുന്ന് വുളൂഅ് എടുക്കുകയും, വുളൂഇൽ തലപ്പാവിൻ്റെ മുകളിലും (തലയിൽ നിന്ന് അൽപം തടവി നിർത്താതെ ബാക്കി ഭാഗം തലപ്പാവിലും തടവി എന്ന് സാരം). ഖുഫ്ഫഃകളുടെ മുകളിലും തടവുകയും ചെയ്തു ( ഖുഫ്ഫകൾ ഊരി കാലുകൾ കഴുകാതെ ഖുഫ്ഫ കളുടെ മുകളിൽ തടവി എന്ന് സാരം - അവസാന ഭാഗത്തെ കുറിപ്പ് കൂടി കാണുക ).

*ശ്രദ്ധിക്കുക*

മാംസം തിന്നപ്പെടുന്ന മൃഗങ്ങൾ ശറഇയ്യായ അറുക്കപ്പെട്ടതാണെങ്കിൽ അവയുടെ തോൽ ശുദ്ധമാണ്. അറുക്കപ്പെട്ടതല്ലെങ്കിലും അവയുടെ തോൽ ഊറക്കിട്ടാൽ ശുദ്ധമാവും.

തിന്നപ്പെടാത്ത മൃഗങ്ങളുടെ തോൽ ഊറക്കിട്ടാൽ ശുദ്ധമാവുമോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഏതായാലും നായയുടെയും പന്നിയുടെയും തോൽ ഊറക്കിട്ടാലും ശുദ്ധമാകില്ല എന്നതാണ് ശരിയായ വീക്ഷണം.

3

3
ഹദീസ് 2️⃣0️⃣4️⃣
٢٠٤ - حَدَّثَنَا أَبُو نُعَيْمٍ، قال: حَدَّثَنَا شَيْبَانُ، عَنْ يَحْيَى، عَنْ أَبِي سَلَمَةَ، عَنْ جَعْفَرِ بْنِ عَمْرِو بْنِ أُمَيَّةَ الضَّمْرِيِّ أَنَّ أَبَاهُ أَخْبَرَهُ أَنَّهُ رَأَى النَّبِيَّ ﷺ يَمْسَحُ عَلَى الْخُفَّيْنِ. وَتَابَعَهُ حَرْبُ بْنُ شَدَّادٍ وَأَبَانُ عَنْ يَحْيَى.[الحديث ٢٠٤ - طرفه في ٢٠٥]
ജഅ്ഫർ ബിൻ അംറ് ബിൻ ഉമയ്യത്തുദ്ദ്വംരിയിൽ നിന്ന് നിവേദനം: അദ്ദേഹത്തിൻ്റെ പിതാവ് (അംറ് ബിൻ ഉമയ്യ: അദ്ദ്വംരി എന്നവർ) നബി (ﷺ)  വുളൂഇൽ ഖുഫ്ഫ:കൾക്ക്   മേൽ  തടവുന്നത് കണ്ടിട്ടുണ്ടെന്ന് അദ്ദേഹത്തെ വിവരം അറിയിച്ചു.

ഹദീസ് 2️⃣0️⃣5️⃣
٢٠٥ - حَدَّثَنَا عَبْدَانُ، قال: أَخْبَرَنَا عَبْدُ اللَّهِ، قال: أَخْبَرَنَا الْأَوْزَاعِيُّ، عَنْ يَحْيَى، عَنْ أَبِي سَلَمَةَ، عَنْ جَعْفَرِ بْنِ عَمْرِو، عَنْ أَبِيهِ، قال: رَأَيْتُ النَّبِيَّ ﷺ يَمْسَحُ عَلَى عِمَامَتِهِ وَخُفَّيْهِ وَتَابَعَهُ مَعْمَرٌ عَنْ يَحْيَى عَنْ أَبِي سَلَمَةَ، عَنْ عَمْرٍو، قال: رَأَيْتُ النَّبِيَّ ﷺ
ജഅ്ഫർ ബിൻ അംറ് എന്നവർ  അദ്ദേഹത്തിൻ്റെ പിതാവിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "നബി (ﷺ) വുളൂഇൽ അവിടുത്തെ തലപ്പാവിൻ്റെ മുകളിലും ഖുഫ്ഫ:കൾക്ക്    മുകളിലും തടവുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ലഘു വിവരണം :

ഇവിടെ നബി (ﷺ) വുളൂഇൽ തലപ്പാവിന് മേൽ തടവി എന്നത് കൊണ്ടുള്ള  ഉദ്ദേശ്യം തല മൂർദ്ധാവ് വരെ തടവുകയും ബാക്കി ഭാഗം തലപ്പാവിന് മേൽ തടവുകയും ചെയ്തു എന്നാണ്. അല്ലാതെ പൂർണ്ണമായും തലപ്പാവിന്മേൽ തടവി എന്നല്ല. മറ്റു റിപ്പോർട്ടുകളിൽ നിന്ന് ഇക്കാര്യം വ്യക്തമാവുന്നുണ്ട്.

4

بَاب إِذَا أَدْخَلَ رِجْلَيْهِ وَهُمَا طَاهِرَتَانِ
വുളൂഓട് കൂടി കാലുകൾ ഖുഫ്ഫകളിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച അധ്യായം

ഹദീസ് 2️⃣0️⃣6️⃣
٢٠٦ - حَدَّثَنَا أَبُو نُعَيْمٍ، قال: حَدَّثَنَا زَكَرِيَّاءُ، عَنْ عَامِرٍ، عَنْ عُرْوَةَ بْنِ الْمُغِيرَةِ، عَنْ أَبِيهِ، قال: كُنْتُ مَعَ النَّبِيِّ ﷺ فِي سَفَرٍ، فَأَهْوَيْتُ لِأَنْزِعَ خُفَّيْهِ، فَقَالَ: دَعْهُمَا؛ فَإِنِّي أَدْخَلْتُهُمَا طَاهِرَتَيْنِ. فَمَسَحَ عَلَيْهِمَا
ഉർവത്ത് ബ്നു മുഗീറ അദ്ദേഹത്തിൻ്റെ പിതാവിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "ഞാൻ നബി (ﷺ) യോടൊപ്പം ഒരു യാത്രയിലായിരിക്കുമ്പോൾ, അവിടുത്തെ ഖുഫ്ഫ: ഊരിയെടുക്കുന്നതിനായി ഞാൻ കുനിഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: 'നീ അവ രണ്ടിനെയും വിട്ടേക്കുക, കാരണം ഞാൻ അവ ധരിച്ചത് ശുദ്ധിയോടെയാണ് (വുളൂഓട് കൂടിയാണ് ). ശേഷം അവിടുന്ന് വുളൂഇൽ ഖുഫ്ഫകളുടെ മുകളിൽ തടവി."
🌳🌳🌳🌳🌳

*ഖുഫ്ഫ തടവൽ സംബന്ധിച്ച ചില കുറിപ്പുകൾ*

ഖുഫ്ഫകൾ തടവുക എന്നത് കൊണ്ടുദ്ദേശിക്കുന്ന വുളൂഉ ഉള്ളപ്പോൾ ധരിച്ച ഖുഫ്ഫകൾ ( കാലുറകൾ ) , പിന്നീട് വുളൂഉ മുറിഞ്ഞ് പുതുതായി വുളൂഉ എടുക്കുമ്പോൾ ഖുഫ്ഫകൾ അഴിച്ച് കാലുകൾ കഴുകുന്നതിന് പകരം ഖുഫ്ഫകൾക്ക് മേൽ തടവുക എന്നതാണ്.

ഖുഫ്ഫകൾ ധരിക്കുന്ന സമയത്ത് വുളൂഉ ഉണ്ടായിരിക്കണം എന്നത് ഇതിന് നിബന്ധനയാണ്.

നാട്ടിൽ താമസിക്കുന്ന ആൾക്ക് ഒരു ദിവസവും യാത്രക്കാരന് മൂന്ന് ദിവസവുമാണ് ഇപ്രകാരം തടവാൻ അനുമതിയുള്ളത്.

ഇബ്നു ഖുസൈമ രേഖപ്പെടുത്തിയ സഫ്‌വാൻ ബ്നു അസ്സാൽ റിപ്പോർട് ചെയ്ത ഹദീസിൽ ഇങ്ങിനെ കാണാം :
........نَعَمْ كُنَّا فِي الْجَيْشِ الَّذِي بَعَثَهُمْ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَأَمَرَنَا أَنْ نَمْسَحَ عَلَى الْخُفَّيْنِ إِذَا نَحْنُ أَدْخَلْنَاهُمَا عَلَى طُهُورٍ، ثَلَاثًا إِذَا سَافَرْنَا، وَلَيْلَةً إِذَا أَقَمْنَا، وَلَا نَخْلَعَهُمَا مِنْ غَائِطٍ وَلَا بَوْلٍ، وَلَا نَخْلَعَهُمَا إِلَّا مِنْ جَنَابَةٍ
അതെ , ഞങ്ങൾ നബി (ﷺ) അയച്ച ഒരു സൈന്യത്തിലായിരുന്നു.
വുളൂഓടു കൂടിയാണ് ഖുഫ്ഫ ധരിച്ചതെങ്കിൽ, യാത്രയിലാണെങ്കിൽ മൂന്നു ദിവസവും നാട്ടിലാണെങ്കിൽ ഒരു ദിവസവും ഖുഫ്ഫകൾക്ക്‌  മേൽ തടവാൻ നബി (ﷺ) ഞങ്ങൾക്ക് നിർദ്ദേശം നൽകി. ജനാബത്  (വലിയ അശുദ്ധി) ഉണ്ടായാലല്ലാതെ കാഷ്ടിക്കുക , മൂത്രിക്കുക പോലെ വുളൂഉ മുറിയുന്ന കാര്യങ്ങൾ ഉണ്ടാകുമ്പോൾ ഖുഫ്ഫകൾ അഴിക്കേണ്ടതില്ലെന്നും അവിടുന്ന് നിർദ്ദേശിച്ചു ( വുളൂഉ എടുക്കുമ്പോൾ ഖുഫ്ഫകൾക്ക് മേൽ തടവിയാൽ മതി എന്നർഥം).

ഖുഫ്ഫകൾക്കു മേൽ തടവൽ വുദുവിൽ മാത്രമേ ബാധകമാവൂ;കുളിയിൽ  ഇങ്ങിനെ തടവിയാൽ പോരാ.ഇക്കാര്യത്തിൽ  ഇജ്മാഉ ഉണ്ട്.

ഇനി ഒരാൾ സമയമാകുന്നതിനു മുമ്പ് ഖുഫ്ഫ ഊരിയാൽ വീണ്ടും വുളൂഉ എടുക്കുകയും കാലുകൾ കഴുകുകയും വേണമെന്ന് അഭിപ്രായമുണ്ട്. ഒരാൾ ഖുഫ്ഫ ഊരിയ ശേഷം വുളൂഉ മുറിയുകയും വീണ്ടും ഖുഫ്ഫ ധരിക്കുകയും ചെയ്താൽ പിന്നീട് വുളൂഉ ചെയ്യുമ്പോൾ ഖുഫ്ഫകൾക്ക് മേൽ തടവിയാൽ പോരാ.

ഖുഫ്ഫകൾക്കു മേൽ തടവൽ   നബി (ﷺ) യിൽ നിന്ന് മുതവാതിറാത്ത് ആയി, സ്ഥിരപ്പെട്ട ഒരു സുന്നത്ത് ആണ്.

ഖുഫ്ഫ ലെതർ കൊണ്ടുണ്ടാക്കുന്നതാണ് ; സോക്ക്സ് കമ്പിളിയോ പരുത്തിയോ നൈലോണോ മറ്റോ കൊണ്ട് നിർമ്മിച്ചതാവാം.

സോക്ക്‌സിന്മേൽ തടവുന്നത് സംബന്ധിച്ച് നബി (ﷺ)യിൽ നിന്ന് വന്ന പല ഹദീസുകളും ദുർബലമാണ് ; എന്നാൽ ഇവയിൽ ചിലതു സ്വഹീഹാണെന്നാണ് ചില മുഹദ്ദിസുകളുടെ പക്ഷം.സോക്ക്സിനെ ഖുഫ്ഫയോട് സദൃശമാക്കി കണക്കാക്കി കൊണ്ട് കൂടിയാണ് സോക്ക്‌സിന്മേൽ തടവാം എന്ന് ചില പണ്ഡിതന്മാർ നിലപാട് സ്വീകരിച്ചിരിക്കുന്നത്

സോക്ക്‌സിന്മേൽ തടവുന്നത്  ചില സ്വഹാബാക്കളിൽ നിന്ന് സ്ഥിരപ്പെട്ട റിപ്പോർട്ടുകൾ വന്നിട്ടുണ്ട് .

സോക്ക്‌സിന്മേൽ തടവുന്നത് അനുവദനീയമല്ല എന്നും ഖുഫ്ഫ മേൽ തടവുന്നത് മാത്രമേ അനുവദനീയമാവൂ എന്നും ഇമാമുകൾക്കിടയിൽ വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ട്.സോക്ക്‌സിന്മേൽ തടവാം എന്ന് പറഞ്ഞ പണ്ഡിതന്മാർ കട്ടിയുള്ള സോക്ക്സ് ആയിരിക്കണം എന്ന് ഉപാധി വച്ചിട്ടുണ്ട്.ഇമാം ശാഫിഈ , ഇബ്നു തൈമിയ്യ ഉൾപ്പെടെയുള്ളവർ ഈ വീക്ഷണം സ്വീകരിച്ചിരിക്കുന്നു.എന്നാൽ നേരിയ  സോക്ക്സ് ആണെങ്കിലും തടവാം എന്ന് മുൻകാല പണ്ഡിതന്മാർക്കിടയിൽ ഒറ്റപ്പെട്ട അഭിപ്രായമുണ്ട്.ഈ അഭിപ്രായമാണ് ശൈഖ് ഇബ്നു ഉസൈമീൻ പങ്ക് വയ്ക്കുന്നത്. എന്നാൽ കട്ടിയില്ലാത്ത സോക്സിന്മേൽ തടവുന്നത് ഒഴിവാക്കലാണ് സൂക്ഷ്മത
الله اعلم

بَاب مَنْ لَمْ يَتَوَضَّأْ مِنْ لَحْمِ الشَّاةِ وَالسَّوِيقِ
ആട്ടിറച്ചി, സവീഖ് എന്നിവ കഴിച്ചതിന് ശേഷം വുളൂഅ് ചെയ്യാത്തതിനെക്കുറിച്ചുള്ള അധ്യായം.
وَأَكَلَ أَبُو بَكْرٍ، وَعُمَرُ، وَعُثْمَانُ فَلَمْ يَتَوَضَّئُوا
അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ) എന്നിവർ (ഇവ) ഭക്ഷിച്ചു, എന്നിട്ട് അവർ വുളൂഅ് ചെയ്തില്ല.

ലഘു വിവരണം :

ഒട്ടക മാംസം അല്ലാത്ത മാംസം കഴിച്ചത് കൊണ്ടോ വേവിച്ച ഭക്ഷണമോ മറ്റു ഭക്ഷണങ്ങളോ കഴിച്ചത് കൊണ്ടോ വുളൂഉ മുറിയുകയില്ല എന്നാണ് ഈ അധ്യായം സൂചിപ്പിക്കുന്നത്.

സവീഖ് എന്നത് ഗോതമ്പ്, ബാർലി പോലുള്ളത് കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണ്.

ഹദീസ് 2️⃣0️⃣7️⃣
٢٠٧ - حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، أَخْبَرَنَا مَالِكٌ، عَنْ زَيْدِ بْنِ أَسْلَمَ، عَنْ عَطَاءِ بْنِ يَسَارٍ، عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ أَنَّ رَسُولَ اللَّهِ ﷺ أَكَلَ كَتِفَ شَاةٍ، ثُمَّ صَلَّى وَلَمْ يَتَوَضَّأْ.
[الحديث ٢٠٧ - طرفاه في: ٥٤٠٥، ٥٤٠٤]
അബ്ദുല്ലാഹ് ഇബ്നു അബ്ബാസിൽ (റ) വിൽ  നിന്ന് നിവേദനം:  അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഒരാട്ടിൻ്റെ തോളെല്ലിലെ മാംസം ഭക്ഷിച്ചു. പിന്നീട് അവിടുന്ന് പുതുതായി വുളൂഅ് ചെയ്യാതെ  നമസ്കരിച്ചു.

ഹദീസ് 2️⃣0️⃣8️⃣
٢٠٨ - حَدَّثَنَا يَحْيَى بْنُ بُكَيْرٍ، قال: حَدَّثَنَا اللَّيْثُ، عَنْ عُقَيْلٍ، عَنْ ابْنِ شِهَابٍ، قال: أَخْبَرَنِي جَعْفَرُ بْنُ عَمْرِو بْنِ أُمَيَّةَ أَنَّ أَبَاهُ أَخْبَرَهُ أَنَّهُ رَأَى رَسُولَ اللَّهِ ﷺ يَحْتَزُّ مِنْ كَتِفِ شَاةٍ، فَدُعِيَ إِلَى الصَّلَاةِ فَأَلْقَى السِّكِّينَ فَصَلَّى وَلَمْ يَتَوَضَّأْ.
[الحديث ٢٠٨ - أطرافه في: ٥٤٦٢، ٥٤٢٢، ٥٤٠٨، ٢٩٢٣، ٦٧٥]
ജഅ്ഫർ ഇബ്നു അംറ് ഇബ്നു ഉമയ്യ അദ്ദേഹത്തിൻ്റെ പിതാവ് അദ്ദേഹത്തെ അറിയിച്ചതായി  പറയുന്നു: 'അദ്ദേഹം അല്ലാഹുവിൻ്റെ റസൂൽ(ﷺ) ഒരാട്ടിൻ്റെ ചുമൽ മാംസത്തിൽ നിന്ന് കത്തി ഉപയോഗിച്ച് മുറിച്ചെടുത്തു (ഭക്ഷിക്കുന്നത്)കണ്ടു. അപ്പോൾ  നമസ്കാരത്തിനായി അദാൻ വിളിക്കപ്പെട്ടു. അവിടുന്ന് കത്തി താഴെ വച്ചു. എന്നിട്ട് പുതുതായി വുളൂഅ് ചെയ്യാതെ തന്നെ നമസ്കരിച്ചു.

بَاب مَنْ مَضْمَضَ مِنْ السَّوِيقِ وَلَمْ يَتَوَضَّأْ
സവീഖ് കഴിച്ചിട്ട് വായിൽ വെള്ളം കൊപ്ലിക്കുകയും പുതുതായി വുളൂഉ ചെയ്യാതിരിക്കുകയും ചെയ്തത് സംബന്ധിച്ച അധ്യായം
ഹദീസ് 2️⃣0️⃣9️⃣
٢٠٩ - حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، قال: أَخْبَرَنَا مَالِكٌ، عَنْ يَحْيَى بْنِ سَعِيدٍ، عَنْ بُشَيْرِ بْنِ يَسَارٍ مَوْلَى بَنِي حَارِثَةَ أَنَّ سُوَيْدَ بْنَ النُّعْمَانِ أَخْبَرَهُ أَنَّهُ خَرَجَ مَعَ رَسُولِ اللَّهِ ﷺ عَامَ خَيْبَرَ، حَتَّى إِذَا كَانُوا بِالصَّهْبَاءِ وَهِيَ أَدْنَى خَيْبَرَ، فَصَلَّى الْعَصْرَ ثُمَّ دَعَا بِالْأَزْوَادِ فَلَمْ يُؤْتَ إِلَّا بِالسَّوِيقِ، فَأَمَرَ بِهِ فَثُرِّيَ، فَأَكَلَ رَسُولُ اللَّهِ ﷺ وَأَكَلْنَا، ثُمَّ قَامَ إِلَى الْمَغْرِبِ فَمَضْمَضَ وَمَضْمَضْنَا، ثُمَّ صَلَّى وَلَمْ يَتَوَضَّأْ.
[الحديث ٢٠٩ - أطرافه في: ٥٤٥٥، ٥٤٥٤، ٥٣٩٠، ٥٣٨٤، ٤١٩٥، ٤١٧٥، ٢٩٨١، ٢١٥]
സു‌വൈദ് ഇബ്നു നുഅ്മാൻ (റ) പറയുന്നു: ഖൈബർ വർഷത്തിൽ അദ്ദേഹം അല്ലാഹുവിൻ്റെ റസൂൽ (ﷺ) യോടൊപ്പം യാത്ര പോയി. അങ്ങനെ അവർ ഖൈബറിനടുത്തുള്ള സ്വഹ്ബാഇൽ എത്തിയപ്പോൾ നബി (ﷺ) അസ്ർ നമസ്കരിച്ചു. ശേഷം ഭക്ഷണസാധനങ്ങൾ കൊണ്ടു വരാൻ ആവശ്യപ്പെട്ടു. എന്നാൽ സ്വവീഖ് അല്ലാതെ മറ്റൊന്നും കൊണ്ടുവരപ്പെട്ടില്ല. അപ്പോൾ നബി (ﷺ )അത് നനയ്ക്കാൻ കൽപ്പിച്ചു. അങ്ങനെ അത് നനക്കപ്പെട്ടു. അല്ലാഹുവിൻ്റെ റസൂൽ ( ﷺ) യും ഞങ്ങളും അത് ഭക്ഷിച്ചു. പിന്നീട് അവിടുന്ന് മഗ്‌രിബിനായി എഴുന്നേറ്റു. അപ്പോൾ അവിടുന്ന് വായിൽ  വെള്ളം കൊപ്ലിച്ചു. ഞങ്ങളും വായിൽ  വെള്ളം കൊപ്ലിച്ചു. ശേഷം പുതുതായി വുളൂഉ ചെയ്യാതെ നമസ്കരിച്ചു.

ഹദീസ് 2️⃣1️⃣0️⃣
٢١٠ - حَدَّثَنَا أَصْبَغُ، قال: أَخْبَرَنَا ابْنُ وَهْبٍ، قال: أَخْبَرَنِي عَمْرُو، عَنْ بُكَيْرٍ، عَنْ كُرَيْبٍ، عَنْ مَيْمُونَةَ أَنَّ النَّبِيَّ ﷺ أَكَلَ عِنْدَهَا كَتِفًا، ثُمَّ صَلَّى وَلَمْ يَتَوَضَّأْ
മൈമൂനയിൽ (റ) നിന്ന് നിവേദനം: നിശ്ചയം നബി (ﷺ) അവരുടെ അടുത്ത് വെച്ച് ഒരാട്ടിൻ്റെ ചുമൽ മാംസം ഭക്ഷിച്ചു. എന്നിട്ട് അവിടുന്ന് പുതുതായി വുളൂഅ് ചെയ്യാതെ നമസ്കരിച്ചു.

بَاب هَلْ يُمَضْمِضُ مِن اللَّبَنِ
പാൽ കുടിച്ചാൽ വായിൽ കൊപ്ലിക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച അധ്യായം

ഹദീസ് 2️⃣1️⃣1️⃣
٢١١ - حَدَّثَنَا يَحْيَى بْنُ بُكَيْرٍ، وَقُتَيْبَةُ قَالَا: حَدَّثَنَا اللَّيْثُ، عَنْ عُقَيْلٍ، عَنْ ابْنِ شِهَابٍ، عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ بْنِ عُتْبَةَ، عَنْ ابْنِ عَبَّاسٍ أَنَّ رَسُولَ اللَّهِ ﷺ شَرِبَ لَبَنًا فَمَضْمَضَ، وَقَالَ: إِنَّ لَهُ دَسَمًا.تَابَعَهُ يُونُسُ وَصَالِحُ بْنُ كَيْسَانَ عَنْ الزُّهْرِيِّ.
[الحديث ٢١١ - طرفه في: ٥٦٠٩]
ഇബ്നു അബ്ബാസിൽ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പാൽ കുടിച്ചു. എന്നിട്ട് അവിടുന്ന വായിൽ വെള്ളം കൊപ്ലിച്ചു ഇപ്രകാരം പറഞ്ഞു:  "തീർച്ചയായും പാലിന്ന് കൊഴുപ്പുണ്ട് (അഥവാ പാലിൽ കൊഴുപ്പിന്റെ അംശമുണ്ട്)."

*ലഘു വിവരണം :*

ഭക്ഷണം കഴിച്ച ശേഷം വായിൽ വെള്ളം കൊപ്ലിക്കുന്നത് / വായ കഴുകുന്നത് സുന്നത്താണ്. ഇത് ഭക്ഷണാവശിഷ്ടങ്ങൾ വായിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്യപ്പെടാൻ സഹായിക്കുന്നു നിസ്ക്കാരത്തിൽ നാവ്  ഭക്ഷണാവശിഷ്ടങ്ങളിലേക്ക് ചലിച്ച് നിസ്ക്കാരത്തിൽ നിന്ന് ശ്രദ്ധ തെറ്റുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കുന്നു ആരോഗ്യപരമായും ഇത് നല്ല ശീലമാണ്.

യാത്രക്കൊരുങ്ങുമ്പോൾ ഭക്ഷണം ഉൾപ്പെടെയുള്ള വിഭവങ്ങൾ മുൻകൂട്ടി സ്വരൂപിക്കുന്നത് നല്ലതാണ്.

യാത്ര സംഘത്തിലെ നേതാവ് എല്ലാവരുടെയും ഭക്ഷണം ഒരുമിച്ച് കൂടി ഭക്ഷണം ഇല്ലാത്തവർക്ക് കൂടി കൊടുക്കാൻ മുൻകൈ എടുക്കണം ഇതിന് സംഘാംഗങ്ങൾ സഹകരിക്കണം.

ആവശ്യമെങ്കിൽ ഭക്ഷണം കത്തി കൊണ്ട് മുറിക്കുന്നതിൽ തെറ്റില്ല ; അനാവശ്യമായി കത്തി ഉപയോഗിക്കരുത്.