MODULE 13:
സ്വഹീഹുൽ ബുഖാരി കിതാബുൽ ഈമാൻ ഹദീസ് 53 ഫത്ഹുൽ ബാരി തുടരുന്നു :
قَوْلُهُ : ( ثُمَّ قَالَ : إِنَّ وَفْدَ عَبْدِ الْقَيْسِ ) بَيَّنَ مُسْلِمٌ مِنْ طَرِيقِ غُنْدَرٍ عَنْ شُعْبَةَ السَّبَبَ فِي تَحْدِيثِ ابْنِ عَبَّاسٍ لِأَبِي جَمْرَةَ بِهَذَا الْحَدِيثِ ، فَقَالَ بَعْدَ قَوْلِهِ " وَبَيْنَ النَّاسِ " : فَأَتَتْهُ امْرَأَةٌ تَسْأَلُهُ عَنْ نَبِيذِ الْجَرِّ ، فَنَهَى عَنْهُ ، فَقُلْتُ : يَا ابْنَ عَبَّاسٍ إِنِّي أَنْتَبِذُ فِي جَرَّةٍ خَضْرَاءَ نَبِيذًا حُلْوًا فَأَشْرَبُ مِنْهُ فَتُقَرْقِرُ بَطْنِي ، قَالَ : لَا تَشْرَبْ مِنْهُ وَإِنْ كَانَ أَحْلَى مِنَ الْعَسَلِ . وَلِلْمُصَنِّفِ فِي أَوَاخِرِ الْمَغَازِي مِنْ طَرِيقِ قُرَّةَ عَنْ أَبِي جَمْرَةَ قَالَ : قُلْتُ لِابْنِ عَبَّاسٍ إِنَّ لِي جَرَّةً أَنْتَبِذُ فِيهَا فَأَشْرَبُهُ حُلْوًا ، إِنْ أَكْثَرْتُ مِنْهُ فَجَالَسْتُ الْقَوْمَ فَأَطَلْتُ الْجُلُوسَ خَشِيتُ أَنْ أَفْتَضِحَ ، فَقَالَ " قَدِمَ وَفْدُ عَبْدِ الْقَيْسِ " فَلَمَّا كَانَ أَبُو جَمْرَةَ مِنْ عَبْدِ الْقَيْسِ وَكَانَ حَدِيثُهُمْ يَشْتَمِلُ عَلَى النَّهْيِ عَنْ الِانْتِبَاذِ فِي الْجِرَارِ نَاسَبَ أَنْ يَذْكُرَهُ لَهُആശയ സംഗ്രഹം : സ്വഹീഹു മുസ്‌ലിമിലെ റിപ്പോർട്ടിൽ ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു അബൂ ജംറ എന്നവരോട് അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘം നബിയുടെ സന്നിധിയിൽ വന്ന സംഭവം വിശദീകരിക്കാനുണ്ടായ കാരണം വ്യക്തമാക്കുന്നുണ്ട്.പ്രസ്തുത റിപ്പോട്ടിൽ ഇങ്ങിനെ കാണാം : 'അപ്പോൾ മണ്ണ് പാത്രത്തിൽ പഴങ്ങൾ സൂക്ഷിച്ചു വച്ച് ഉണ്ടാക്കുന്ന ഒരു പാനീയം (നബീദ്) കുടിക്കുന്നതിന്റെ വിധി അന്വേഷിക്കാൻ ഒരു സ്ത്രീ അവിടെ വന്നു അപ്പോൾ ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു അത് പാടില്ലെന്ന് വ്യക്തമാക്കി .ഞാൻ പറഞ്ഞു : ഓ... ഇബ്നു അബ്ബാസ്,ഞാൻ ഒരു പച്ച മണ്ണ് പാത്രത്തിൽ മധുരമുള്ള നബീദ് ആണ് ഉണ്ടാക്കുന്നത്.എന്റെ വയർ അസ്വസ്ഥമാകുമ്പോൾ എനിക്ക് അത് കുടിക്കാമല്ലോ?അപ്പോൾ അദ്ദേഹം മറുപടി നൽകി : തേനിനേക്കാൾ മധുരമുണ്ടെങ്കിലും താങ്കൾ അത് കുടിക്കരുത്. https://sunnah.com/muslim/1/24 സ്വഹീഹുൽ ബുഖാരിയിൽ തന്നെ കിതാബുൽ മഗാസിയിൽ രേഖപ്പെടുത്തിയ ഹദീസിൽ അബൂ ജംറ ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിനോട് നബീദിന്റെ വിധി സംബന്ധിച്ച് ചോദിക്കുന്നുണ്ട് : അബൂ ജംറ ചോദിച്ചു : എനിക്ക് നബീദ് ഉണ്ടാക്കുന്ന ഒരു പാത്രമുണ്ട്.പഴങ്ങൾ അതിൽ ഇട്ടു നല്ല വണ്ണം മധുരമാകുമ്പോൾ ഞാൻ കുടിക്കും.കൂടുതലായി കുടിച്ചാൽ ഞാൻ കുറെ സമയം ജനങളുടെ കൂടെ ഇരിക്കും.ഞാൻ ലഹരി ബാധിച്ചവനായി അവർ എന്നെ മനസ്സിലാക്കിയാലോ എന്ന് എനിക്ക് ആശങ്കയാണ് .അപ്പോൾ ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു ,അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘം നബിയുടെ സന്നിധിയിൽ വന്ന സംഭവം അബൂ ജംറക്കു വിശദീകരിച്ചു കൊടുത്തു.അബൂ ജംറ അബ്ദുൽ ഖൈസിന്റെ ഗോത്രത്തിൽ പെട്ട ആളായിരുന്നതിനാൽ അദ്ദേഹത്തോട് നബീദ് കുടിക്കുന്നതിന്റെ നിഷിദ്ധത വ്യക്തമാക്കുന്ന ഈ ഹദീസ് പറഞ്ഞത് അനുയോജ്യം തന്നെ https://sunnah.com/bukhari/64/394\ وَفِي هَذَا دَلِيلٌ عَلَى أَنَّ ابْنَ عَبَّاسٍ لَمْ يَبْلُغْهُ نَسْخُ تَحْرِيمِ الِانْتِبَاذِ فِي الْجِرَارِ ، وَهُوَ ثَابِتٌ مِنْ حَدِيثِ بُرَيْدَةَ بْنِ الْحُصَيْبِ عِنْدَ مُسْلِمٍ وَغَيْرِهِ ....................(ഇബ്നു ഹജർ അൽ അസ്ഖലാനി പ്രസ്താവിക്കുന്നു )മണ്ണ് പാത്രങ്ങളിൽ (ജിറാർ)ഈത്തപ്പഴം പോലുള്ളവ വെള്ളത്തിലിട്ടു സൂക്ഷിച്ചു മധുരിക്കുമ്പോൾ കുടിക്കുന്ന രീതി (ഇൻതിബാദ്) നിരോധിച്ചു കൊണ്ടുള്ള വിധി ദുർബലപ്പെടുത്തിയിട്ടുണ്ട് എന്ന വിവരം ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹുവിനു ലഭിച്ചിട്ടില്ല എന്ന് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്. പ്രസ്തുത വിധി ദുർബലപ്പെടുത്തപ്പെട്ടതാണ് എന്ന് ബുറൈദത്ത് ബ്നുൽ ഹുസൈബിന്റെ ഹദീസിൽ സ്ഥിരപ്പെട്ടതാണ്..( ഇങ്ങിനെ പാനീയം ഉണ്ടാക്കി കുടിക്കൽ അനുവദനീയമാണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായമെങ്കിലും , പല ഇനം പഴങ്ങൾ ഒരേ പാത്രത്തിൽ ഇട്ടു സൂക്ഷിച്ചു മധുരിപ്പിക്കാൻ പാടില്ല,മൂന്ന് ദിവസത്തിൽ കൂടുതൽ സൂക്ഷിച്ചു ഉണ്ടാക്കുന്ന പാനീയം കുടിക്കാൻ പാടില്ല,ലഹരിയായി /മദ്യമായി മാറിയിട്ടുണ്ടെകിൽ കുടിക്കാൻ പാടില്ല, കൂടുതൽ കഴിച്ചാൽ ലഹരി ഉണ്ടാക്കുന്ന വസ്തു കുറച്ചു കഴിച്ചാലും നിഷിദ്ധം തന്നെ എന്നിങ്ങനെയുള്ള നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഈ അനുമതി.കൂടാതെ , ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിന്റെ അഭിപ്രായം ഇൻതിബാദ് നിരോധിച്ചു കൊണ്ടുള്ള വിധി ഇപ്പോഴും നില നിൽക്കുന്നു എന്നാണു എന്ന് ഇമാം നവവി വിശദീകരിക്കുന്നുണ്ട് :
ഇമാം നവവിയുടെ ശറഹു മുസ്ലിമിൽ നിന്ന് :شرح النووي على مسلميحيي بن شرف أبو زكريا النووي.......................وَفِي هَذَا دَلِيلٌ عَلَى جَوَازِ اسْتِفْتَاءِ الْمَرْأَةِ الرِّجَالَ الْأَجَانِبَ ، وَسَمَاعِهَا صَوْتَهُمْ ، وَسَمَاعِهِمْ صَوْتَهَا لِلْحَاجَةِ .وَفِي قَوْلِهِ ( إِنَّ وَفْدَ عَبْدِ الْقَيْسِ إِلَخْ ) دَلِيلٌ عَلَى أَنَّ مَذْهَبَ ابْنِ عَبَّاسٍ - رَضِيَ اللَّهُ عَنْهُ - أَنَّ النَّهْيَ عَنْ الِانْتِبَاذِ فِي هَذِهِ الْأَوْعِيَةِ لَيْسَ بِمَنْسُوخٍ بَلْ حُكْمُهُ بَاقٍ وَقَدْ قَدَّمْنَا بَيَانَ الْخِلَافِ فِيهِ സ്ത്രീക്ക് അന്യ പുരുഷന്മാരിൽ നിന്ന് ഫത്‍വ തേടാമെന്നും ആവശ്യത്തിന് വേണ്ടി അവളുടെ ശബ്ദം അന്യപുരുഷന്മാർക്കും അവരുടെ ശബ്ദം അവൾക്കും കേൾക്കണമെന്നും ഈ ഹദീസിൽ നിന്ന് തെളിവ് പിടിക്കാം.കൂടാതെ , ഇത്തരം പാത്രങ്ങളിൽ ഇൻതിബാദ് നിരോധിച്ചു കൊണ്ടുള്ള വിധി ദുർബലപ്പെടുത്തപ്പെട്ടിട്ടില്ലെന്നുംവിധി ഇപ്പോഴും നില നിൽക്കുന്നു എന്നുമാണ് ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിന്റെ അഭിപ്രായം എന്ന് മനസ്സിലാക്കാം
http://www.hadithportal.com/index.php?show=hadith&h_id=50&uid=0&sharh=17&book=31&bab_idALSO READ:شرح النووى على مسلمhttp://library.islamweb.net/newlibrary/display_book.php?bk_no=53&ID=15&idfrom=111&idto=118&bookid=53&startno=0
http://hadithportal.com/index.php?show=hadith&h_id=3788&uid=0&sharh=17&book=31&bab_id=897نيل الأوطارhttp://library.islamweb.net/newlibrary/display_book.php?idfrom=2614&idto=2615&bk_no=47&ID=1111المصنفعبد الله بن محمد بن أبي شيبة
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=10&bookhad=3303شرح الزرقاني على موطأ الإمام مالكhttp://library.islamweb.net/newlibrary/display_book.php?flag=1&bk_no=77&ID=2140
http://library.islamweb.net/newlibrary/display_book.php?idfrom=99&idto=100&bk_no=52&ID=42
MODULE 14:
ഫത്ഹുൽ ബാരി തുടരുന്നു :قَوْلُهُ : ( لَمَّا أَتَوُا النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ : مَنِ الْقَوْمُ ، أَوْ مَنِ الْوَفْدُ ) ........................ قَالَ النَّوَوِيُّ : الْوَفْدُ الْجَمَاعَةُ الْمُخْتَارَةُ لِلتَّقَدُّمِ فِي لُقِيِّ الْعُظَمَاءِ وَاحِدُهُمْ وَافِدٌ . قَالَ : وَوَفْدُ عَبْدِ الْقَيْسِ الْمَذْكُورُونَ كَانُوا أَرْبَعَةَ عَشَرَ رَاكِبًا ...........................ഇമാം നവവി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : വഫ്ദ് എന്നാൽ പ്രമുഖരെ കാണുന്നതിന് വേണ്ടി തെരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രതിനിധി സംഘമാണ്.അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘത്തിൽ പതിനാലു പേർ ഉണ്ടായിരുന്നു.(അവർ ആരെല്ലാമായിരുന്നു എന്ന് ഫത്ഹുൽ ബാരിയിൽ തുടർന്ന് വരുന്ന ചർച്ച ഇവിടെ ചേർക്കുന്നില്ല )...................................
ആഗതനു സ്വാഗതമോതാൻ സൗഹൃദ സന്ദേശമായി മർഹബാ എന്ന് പറയൽ സുന്നത്താണ്: قَوْلُهُ : ( مَرْحَبًا ) هُوَ مَنْصُوبٌ بِفِعْلٍ مُضْمَرٍ ، أَيْ : صَادَفْتُ رُحْبًا بِضَمِّ الرَّاءِ أَيْ سَعَةً ، وَالرَّحْبُ بِالْفَتْحِ الشَّيْءُ الْوَاسِعِ ، وَقَدْ يَزِيدُونَ مَعَهَا أَهْلًا ، أَيْ وَجَدْتُ أَهْلًا فَاسْتَأْنِسْ ، وَأَفَادَ الْعَسْكَرِيُّ أَنَّ أَوَّلَ مَنْ قَالَ مَرْحَبًا سَيْفُ بْنُ ذِي يَزَنَ ، وَفِيهِ دَلِيلٌ عَلَى اسْتِحْبَابِ تَأْنِيسِ الْقَادِمِ ، وَقَدْ تَكَرَّرَ ذَلِكَ مِنَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَفِي حَدِيثِ أُمِّ هَانِئٍ " مَرْحَبًا بِأُمِّ هَانِئٍ " وَفِي قِصَّةِ عِكْرِمَةَ بْنِ أَبِي جَهْلٍ " مَرْحَبًا بِالرَّاكِبِ الْمُهَاجِرِ " وَفِي قِصَّةِ فَاطِمَةَ " مَرْحَبًا بِابْنَتِي " وَكُلُّهَا صَحِيحَةٌ ...................ആദ്യമായി മർഹബാ/സ്വാഗതം എന്ന പദം ഉപയോഗിച്ചത് സൈഫു ബ്നു ദീ യസൻ എന്ന വ്യക്തിയാണെന്ന് പറയപ്പെടുന്നു . ആഗതനു സ്വാഗതമോതാൻ സൗഹൃദ സന്ദേശമായി മർഹബാ എന്ന് പറയൽ സുന്നത്താണ് എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.മറ്റൊരു ഹദീസിൽ റസൂൽ ഉമ്മു ഹാനിഇന് സ്വാഗതം എന്ന് അബൂ താലിബിന്റെ പുത്രി ഉമ്മു ഹാനിഇനോട് പറയുന്നതായി വന്നിട്ടുണ്ട്.അബൂ ജഹലിന്റെ പുത്രൻ ഇക്രിമയോടും നബി മർഹബ പറഞ്ഞിട്ടുണ്ട്.സ്വന്തം പുത്രി ഫാത്തിമ റദിയല്ലാഹു അന്ഹായോട് مَرْحَبًا بِابْنَتِيഎന്റെ മകൾക്കു സ്വാഗതം എന്ന് റസൂൽ പറഞ്ഞിട്ടുണ്ട്.ഇതെല്ലാം സ്വഹീഹായ റിപ്പോർട്ടുകളാണ് ......................تحفة الأحوذيhttp://library.islamweb.net/newlibrary/display_book.php?idfrom=5251&idto=5254&bk_no=56&ID=1725مرقاة المفاتيح شرح مشكاة المصابيحhttp://library.islamweb.net/newlibrary/display_book.php?idfrom=7919&idto=7934&bk_no=79&ID=198
MODULE 15:
ചർച്ച 4 സ്ത്രീയുടെ ശബ്ദം ഔറത്താണോ ?
സ്ത്രീകൾ ഒരു ന്യായമായി ആവശ്യത്തിന് വേണ്ടി അന്യ പുരുഷന്മാരുമായി സംസാരിക്കുന്നതും അന്യ പുരുഷന്മാരും അന്യ സ്ത്രീകളും ശബ്ദം പരസ്പരം കേൾക്കുന്നതും മുത് ലഖായി ഖുർആനോ സുന്നത്തോ നിരോധിച്ചതായി കാണുന്നില്ല. പുരുഷന്മാർ കൂടി ഉള്ള ഒരു തജ്‌വീദ് വാട്ട്സ് ആപ് ഗ്രൂപ്പിൽ അല്ലെങ്കിൽ ദീനിയ്യായ ഒരു ചോദ്യോത്തര ഗ്രൂപ്പിൽ സ്ത്രീകൾ ഓഡിയോ വഴി സംസാരിക്കേണ്ടി വരുമ്പോൾ അങ്ങിനെചെയ്യുന്നതിൽ അപാകതയുമില്ല.ഇനി ഒരു ഇല്മിൻറെ മജ്ലിസിൽ സ്ത്രീകൾ സംശയ നിവാരണം നടത്തുന്നതിനും എഴുതി ചോദിക്കണം എന്ന് നിബന്ധന വയ്ക്കുകയോ നിര്ബന്ധിക്കുകയോ ചെയ്യേണ്ടതില്ല.എന്നാൽ ഫിത്നകൾ ഭയപ്പെടുന്ന ഒരു സ്ത്രീ സ്വന്തം സുരക്ഷിതത്വത്തിനു കൂടുതൽ സുരക്ഷിതമായ മാർഗ്ഗം ഏതാണെന്നു സന്ദർഭവും സാഹചര്യവും എല്ലാം പരിഗണിച്ചു തീരുമാനിക്കേണ്ടതാണ്.ഫിത്നകൾ വർധിച്ച കാലഘട്ടമാണ് ആധുനിക കാലഘട്ടം എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.സ്ത്രീ ശരീരത്തെയും സ്ത്രീ ശബ്ദത്തെയും പുരുഷൻ ലൈംഗിക അഭിനിവേശത്തോടെയാണ് കാണുന്നതും കേൾക്കുന്നതും എങ്കിൽ അത് ഹറാം ആണെന്നതിൽ പക്ഷാന്തരമില്ല.തിരിച്ചാണെങ്കിലും തഥൈവ.
റബീഅ ഗോത്രക്കാരായ അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘം തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് ദീനീ കാര്യങ്ങൾ ചോദിച്ചറിഞ്ഞ സംഭവം ഇബ്നു അബ്ബാസ് റദിയള്ളാഹു അന്ഹു അദ്ധേഹത്തിന്റെ പരിഭാഷകനും റബീഅ ഗോത്രത്തിലെ ഒരു അംഗവുമായിരുന്ന അബൂ ജംറയോട് വിവരിച്ചത്, പഴങ്ങൾ പ്രത്യേക മണ്പാത്രങ്ങളിൽ വെള്ളത്തിൽ കുറെ സമയം സൂക്ഷിച്ചു മധുരിപ്പിച്ചു നബീദ് ഉണ്ടാക്കി കുടിക്കുന്നതിന്റെ വിധി സംബന്ധിച്ച് ഒരു സ്ത്രീ വന്നു ഇബ്നു അബ്ബാസ് റദിയള്ളാഹു അന്ഹുവിനോട് ചോദിച്ച സന്ദർഭത്തിലായിരുന്നു എന്ന് സ്വഹീഹ് മുസ്ലിമിലെ ഹദീസിൽ കാണാം.
പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ, ശറഹു മുസ്‌ലിമിൽ ഇമാം നവവി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു :شرح النووي على مسلميحيي بن شرف أبو زكريا النووي..........................وَفِي هَذَا دَلِيلٌ عَلَى جَوَازِ اسْتِفْتَاءِ الْمَرْأَةِ الرِّجَالَ الْأَجَانِبَ ، وَسَمَاعِهَا صَوْتَهُمْ ، وَسَمَاعِهِمْ صَوْتَهَا لِلْحَاجَةِ........................സ്ത്രീക്ക് അന്യ പുരുഷന്മാരിൽ നിന്ന് ഫത്‍വ തേടാമെന്നും ആവശ്യത്തിന് വേണ്ടി അവളുടെ ശബ്ദം അന്യപുരുഷന്മാർക്കും അവരുടെ ശബ്ദം അവൾക്കും കേൾക്കണമെന്നും ഈ ഹദീസിൽ നിന്ന് തെളിവ് പിടിക്കാം.....................http://library.islamweb.net/newlibrary/display_book.php?bk_no=53&ID=9&idfrom=86&idto=637&bookid=53&startno=15
ഇമാം നവവി റഹിമഹുല്ലാഹിയുടെ റൗദത്തു താലിബീൻ വ ഉംദത്തുൽ മുഫ്ത്തിന് എന്ന കിതാബിൽ നിന്ന് :روضة الطالبين وعمدة المفتينأبو زكريا يحيى بن شرف النووي........................... نَظَرُ الرَّجُلِ إِلَى الْمَرْأَةِ ، فَيَحْرُمُ نَظَرُهُ إِلَى عَوْرَتِهَا مُطْلَقًا ، وَإِلَى وَجْهِهَا وَكَفَّيْهَا إِنْ خَافَ فِتْنَةً . وَإِنْ لَمْ يَخَفْ ، فَوَجْهَانِ ، قَالَ أَكْثَرُ الْأَصْحَابِ لَا سِيَّمَا الْمُتَقَدِّمُونَ : لَا يَحْرُمُ ، لِقَوْلِ اللَّهِ تَعَالَى : ( وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ) النّور : 31 - وَهُوَ مُفَسَّرٌ بِالْوَجْهِ وَالْكَفَّيْنِ ، لَكِنْ يُكْرَهُ ، قَالَهُ الشَّيْخُ أَبُو حَامِدٍ وَغَيْرُهُ . وَالثَّانِي : يَحْرُمُ ، قَالَهُ الِاصْطَخْرِيُّ وَأَبُو عَلِيٍّ الطَّبَرِيُّ ، وَاخْتَارَهُ الشَّيْخُ أَبُو مُحَمَّدٍ ، وَالْإِمَامُ ، وَبِهِ قَطَعَ صَاحِبُ ( الْمُهَذَّبِ ) وَالرُّويَانِيُّ ..............................ആശയ സംഗ്രഹം : അന്യപുരുഷൻ അന്യസ്ത്രീയുടെ ഔറത്തിലേക്കു നോക്കൽ അവനു നിഷിദ്ധമാണ്.ഫിത്ന ഭയപ്പെടുന്നുവെങ്കിൽ അവളുടെ മുഖത്തേക്കും മുൻകൈകളിലേക്കും നോക്കലും ഹറാം തന്നെ.ഫിത്ന ഭയപ്പെടുന്നില്ലെങ്കിൽ മുൻകൈകളിലേക്കും മുഖത്തേക്കും നോക്കുന്നത് സംബന്ധിച്ച് രണ്ടു അഭിപ്രായങ്ങളുണ്ട്. ഭൂരിഭാഗം പണ്ഡിതന്മാരും, പ്രത്യേകിച്ച് മുൻകാലക്കാരായ പണ്ഡിതന്മാർ , അത് നിഷിദ്ധം അല്ല എന്ന അഭിപ്രായക്കാരാണ്. പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 024 നൂര്‍ 31 ൽ പറയുന്ന ,وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا'അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും' എന്ന പരാമർശത്തിൽ പ്രത്യക്ഷമായതൊഴിച്ച് എന്നാൽ മുഖവും മുൻകൈകളും ആണ് എന്ന വ്യാഖ്യാന പ്രകാരമാണ് ഈ നിലപാട്.എന്നിരുന്നാലും മുഖവും മുൻകൈകളും നോക്കൽ കറാഹത്താണ് /അനഭിലഷണീയമാണ് എന്നതാണ് ശൈഖ് അബൂ ഹാമിദിന്റെയും മറ്റും നിലപാട്. അന്യ പുരുഷൻ അന്യ സ്ത്രീയുടെ മുഖത്തേക്കും മുൻകൈകളിലേക്കും ഉൾപ്പെടെ നോക്കൽ നിഷിദ്ധമാണ് എന്നതാണ് രണ്ടാമത്തെ വീക്ഷണം.........................وَصَوْتُهَا لَيْسَ بِعَوْرَةٍ عَلَى الْأَصَحِّ ، لَكِنْ يَحْرُمُ الْإِصْغَاءُ إِلَيْهِ عِنْدَ خَوْفِ الْفِتْنَةِ . وَإِذَا قَرَعَ بَابَهَا ، فَيَنْبَغِي أَنْ لَا تُجِيبَ بِصَوْتٍ رَخِيمٍ ، بَلْ تُغَلِّظُ صَوْتَهَا
قُلْتُ : هَذَا الَّذِي ذَكَرَهُ مِنْ تَغْلِيظِ صَوْتِهَا ، كَذَا قَالَهُ أَصْحَابُنَا . قَالَ إِبْرَاهِيمُ الْمَرُّوذِيُّ : طَرِيقُهَا أَنْ تَأْخُذَ ظَهْرَ كَفِّهَا بِفِيهَا وَتُجِيبَ كَذَلِكَ . - وَاللَّهُ أَعْلَمُ ആശയ സംഗ്രഹം : സ്ത്രീയുടെ ശബ്ദം ഔറത് അല്ല എന്നതാണ് ഏറ്റവും ശരിയായ വീക്ഷണം.എങ്കിലും നാശം ഭയപ്പെടുന്ന ഘട്ടങ്ങളിൽ അന്യസ്ത്രീയുടെ ശബ്ദം അന്യ പുരുഷൻ ശ്രദ്ധിച്ചു കേൾക്കൽ നിഷിദ്ധമാണ്.സ്ത്രീ താമസിക്കുന്ന വീട്ടിൽ ഒരാൾ വന്നു വാതിലിൽ മുട്ടിയാൽ വളരെ മൃദുലമായ ശബ്ദത്തിൽ മറുപടി പറയാതെ അലപം ഗൗരവത്തിൽ സംസാരിക്കുകയാണ് സ്ത്രീ ചെയ്യേണ്ടത്.ഇബ്റാഹീമുൽ മറൂദി ഇതിന്റെ ഒരു രീതി പറഞ്ഞു തരുന്നത് കാണുക : അവളുടെ മുന്കയ്യിന്റെ പള്ള വായോടു ചേർത്ത് പിടിച്ചു മറുപടി പറയുക( ശബ്ദം പരുക്കനാക്കുവാൻ).http://library.islamweb.net/newlibrary/display_book.php?flag=1&bk_no=95&ID=1357
MODULE 16:_______________-പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 033 അഹ്സാബ് 32:يَا نِسَاء النَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ النِّسَاء
إِنِ اتَّقَيْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًاപ്രവാചക പത്നിമാരേ, മറ്റേത് സ്ത്രീകളെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യപുരുഷന്മാരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക. وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَى
وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ
إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًاനിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകന്‍റെ ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.وَاذْكُرْنَ مَا يُتْلَى فِي بُيُوتِكُنَّ مِنْ آيَاتِ اللَّهِ وَالْحِكْمَةِ
إِنَّ اللَّهَ كَانَ لَطِيفًا خَبِيرًاനിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
തഫ്സീർ ഇബ്നു കസീറിൽ നിന്ന്:تفسير ابن كثيرإسماعيل بن عمر بن كثير القرشي الدمشقي
هَذِهِ آدَابٌ أَمَرَ اللَّهُ تَعَالَى بِهَا نِسَاءَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَنِسَاءُ الْأُمَّةِ تَبَعٌ لَهُنَّ فِي ذَلِكَ .........................ആശയ സംഗ്രഹം : ഈ ആയത്തിൽ അല്ലാഹു കൽപ്പിച്ച നിർദ്ദേശങ്ങൾ നബിപത്നിമാർ പാലിക്കേണ്ട അദബുകളാണ്.ഉമ്മത്തിലെ മറ്റു സ്ത്രീകളും അവരെ പിന്തുടർന്നു കൊണ്ട് ഈ അദബുകൾ പാലിക്കാൻ ബാധ്യസ്ഥരാണ്.നബി പത്നിമാർ തഖ്‌വ പാലിക്കുന്നവരാകണമെങ്കിൽ അവർ ഈ കൽപ്പനകൾ പാലിക്കണമെന്നും അവർ മറ്റേതൊരു സ്ത്രീയെക്കാളും പുണ്യത്തിലും സ്ഥാനത്തിലും മികച്ചവരാണെന്നും അല്ലാഹു നബി പത്നിമാരെ അഭിസംബോധന ചെയ്തു കൊണ്ട് ഉണർത്തുകയാണ്.ثُمَّ قَالَ : ( فَلَا تَخْضَعْنَ بِالْقَوْلِ )
قَالَ السُّدِّيُّ وَغَيْرُهُ : يَعْنِي بِذَلِكَ تَرْقِيقَ الْكَلَامِ إِذَا خَاطَبْنَ الرِّجَالَ; وَلِهَذَا قَالَ : ( فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ ) أَيْ : دَغَلٌ ، ( وَقُلْنَ قَوْلًا مَعْرُوفًا ) : قَالَ ابْنُ زَيْدٍ : قَوْلًا حَسَنًا جَمِيلًا مَعْرُوفًا فِي الْخَيْرِ
وَمَعْنَى هَذَا : أَنَّهَا تُخَاطِبُ الْأَجَانِبَ بِكَلَامٍ لَيْسَ فِيهِ تَرْخِيمٌ ، أَيْ : لَا تُخَاطِبِ الْمَرْأَةُ الْأَجَانِبَ كَمَا تُخَاطِبُ زَوْجَهَا ആശയ സംഗ്രഹം : فَلَا تَخْضَعْنَ بِالْقَوْلِ ''അനുനയ സ്വരത്തില്‍ അന്യപുരുഷന്മാരോട് അന്യസ്ത്രീകൾ സംസാരിക്കരുത്'' എന്ന് പറഞ്ഞതിന്റെ ആശയം സ്ത്രീകൾ അന്യപുരുഷന്മാരോട് സംസാരിക്കുമ്പോൾ മൃദുലമായ സംസാര രീതി പിന്തുടരരുത് എന്നാണെന്നും അതിനാലാണ് തുടർന്നുള്ള ഭാഗത്തു فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ'അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് ( അഥവാ വൈകൃതമുള്ളവന്)മോഹം തോന്നിയേക്കും' എന്ന് പറഞ്ഞിരിക്കുന്നതെന്നും ഇമാം സുദ്ദിയും മറ്റും പ്രസ്താവിക്കുന്നു. وَقُلْنَ قَوْلًا مَعْرُوفًا'നിങ്ങള്‍ ന്യായമായ വാക്ക് പറഞ്ഞു കൊള്ളുക' നന്മയിൽ അധിഷ്ഠിതമായ നല്ല ഭംഗിയുള്ള സംസാരം സംസാരിക്കുക' എന്നാണെന്നു ഇബ്നു സൈദു വിശദീകരിക്കുന്നു.
(ഇബ്നു കസീർ തുടരുന്നു) : ഇതിന്റെ ആശയം സ്ത്രീകൾ സ്വന്തം ഭർത്താക്കന്മാരോട് മൃദുലമായി സംസാരിക്കുന്നതു പോലെ അന്യപുരുഷന്മാരോട് മൃദുലമായി സംസാരിക്കരുത് എന്നാണു. وَقَوْلُهُ : ( وَقَرْنَ فِي بُيُوتِكُنَّ ) أَيِ : الْزَمْنَ بُيُوتَكُنَّ فَلَا تَخْرُجْنَ لِغَيْرِ حَاجَةٍ وَمِنِ الْحَوَائِجِ الشَّرْعِيَّةِ الصَّلَاةُ فِي الْمَسْجِدِ بِشَرْطِهِ ..............................ആവശ്യത്തിനല്ലാതെ സ്ത്രീകൾ വീട് വിട്ടു പുറത്തു പോകരുത് എന്നാണു وَقَرْنَ فِي بُيُوتِكُنَّ'നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക' എന്ന് പറഞ്ഞതിന്റെ താല്പര്യം. നിബന്ധന പാലിച്ചു കൊണ്ട് സ്ത്രീ മസ്ജിദിൽ പോവുക എന്നത് ശറഇയ്യായ ആവശ്യങ്ങളിൽ പെട്ടതാണ്....................... http://library.islamweb.net/newlibrary/display_book.php?idfrom=1488&idto=1488&bk_no=49&ID=1523
الاختلاط بين الرجال والنساءhttp://shamela.ws/browse.php/book-26006/page-36تفسير القرطبيمحمد بن أحمد الأنصاري القرطبيhttp://library.islamweb.net/newlibrary/display_book.php?bk_no=48&ID=&idfrom=2754&idto=2812&bookid=48&startno=26الفقه على المذاهب الأربعةhttp://shamela.ws/browse.php/book-9849/page-1871
MODULE 17:
قَوْلُهُ : ( غَيْرَ خَزَايَا ) ...................... قَوْلُهُ ( وَلَا نَدَامَى ) ..........................وَوَقَعَ فِي رِوَايَةِ النَّسَائِيِّ مِنْ طَرِيقِ قُرَّةَ فَقَالَ " مَرْحَبًا بِالْوَفْدِ لَيْسَ الْخَزَايَا وَلَا النَّادِمِينَ " وَهِيَ لِلطَّبَرَانِيِّ مِنْ طَرِيقِ شُعْبَةَ أَيْضًا ، قَالَ ابْنُ أَبِي جَمْرَةَ : بَشَّرَهُمْ بِالْخَيْرِ عَاجِلًا وَآجِلًا ; لِأَنَّ النَّدَامَةَ إِنَّمَا تَكُونُ فِي الْعَاقِبَةِ ، فَإِذَا انْتَفَتْ ثَبَتَ ضِدُّهَا . وَفِيهِ دَلِيلٌ عَلَى جَوَازِ الثَّنَاءِ عَلَى الْإِنْسَانِ فِي وَجْهِهِ إِذَا أُمِنَ عَلَيْهِ الْفِتْنَةُ ആശയ സംഗ്രഹം : നിങ്ങൾ നിന്ദിതരോ ദുഖിതരോ അല്ലെന്നും നിന്ദിതർ ആവുന്ന സാഹചര്യമോ ഖേദിക്കേണ്ട സാഹചര്യമോ നിങ്ങൾക്ക് ഉണ്ടാവുകയില്ല എന്നും നബി അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘത്തെ / റബീഅ ഗോത്രക്കാരെ അറിയിക്കുകയാണ്.അബൂ ജംറ പറയുന്നു :ഈ വാക്കുകളിലൂടെ ഉടനെയും പിന്നീടും അവർക്കു സന്തോഷ വാർത്ത അറിയിക്കുകയാണ് നബി.കാരണം ഖേദമുണ്ടാവുന്നതു ഒരു മനുഷ്യന്റെ അവസാന നിമിഷത്തിലാണല്ലോ.അപ്പോൾ ഖേദമുണ്ടാവില്ല എന്ന് പറഞ്ഞാൽ സന്തോഷവും സംതൃപ്തിയും ഉള്ള ജനതയാണ് അവർ എന്നത് വ്യക്തമാണല്ലോ.ഫിത്ന ഭയപ്പെടുന്നില്ലെങ്കിൽ മുഖത്ത് നോക്കി പ്രശംസിക്കുന്നതിൽ പന്തികേടില്ല എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം
ചർച്ച 5 : മുഖസ്തുതി പറയാമോ ?
ഇസ്രാഉ മിഅറാജിന്റെ രാത്രിയിൽ തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ പല പ്രവാചകന്മാരും مَرْحَبًا بِالنَّبِيِّ الصَّالِحِ وَالأَخِ الصَّالِحِ'സ്വാലിഹായ സഹോദരന് , സ്വാലിഹായ പ്രവാചകന് സ്വാഗതം ' എന്ന് പ്രശംസിച്ചു സ്വാഗതമോതിയതു നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട് .റബീഅ ഗോത്രക്കാരായ അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘത്തെയും 'നിന്ദിതരോ ദുഖിതരോ അല്ലാത്ത സമൂഹം' എന്ന് നബി പ്രശംസിച്ചുവല്ലോ. ഫിത്ന ഭയപ്പെടുന്നില്ലെങ്കിൽ മുഖത്ത് നോക്കി പ്രശംസിക്കുന്നതിൽ പന്തികേടില്ല എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം https://sunnah.com/bukhari/60/17
http://library.islamweb.net/newlibrary/display_book.php?bk_no=52&ID=&idfrom=13&idto=110&bookid=52&startno=44
MODULE 18:
സ്വഹീഹുൽ ബുഖാരി :كتاب الأدبകിതാബുൽ അദബ്باب مَا يُكْرَهُ مِنَ التَّمَادُحِഅനഭിലഷണീയമായ പ്രശംസിക്കൽ സംബന്ധിച്ച് പറയുന്ന ബാബു
حَدَّثَنَا آدَمُ، حَدَّثَنَا شُعْبَةُ، عَنْ خَالِدٍ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرَةَ، عَنْ أَبِيهِ، أَنَّ رَجُلاً، ذُكِرَ عِنْدَ النَّبِيِّ صلى الله عليه وسلم فَأَثْنَى عَلَيْهِ رَجُلٌ خَيْرًا، فَقَالَ النَّبِيُّ صلى الله عليه وسلم " وَيْحَكَ قَطَعْتَ عُنُقَ صَاحِبِكَ ـ يَقُولُهُ مِرَارًا ـ إِنْ كَانَ أَحَدُكُمْ مَادِحًا لاَ مَحَالَةَ فَلْيَقُلْ أَحْسِبُ كَذَا وَكَذَا. إِنْ كَانَ يُرَى أَنَّهُ كَذَلِكَ، وَحَسِيبُهُ اللَّهُ، وَلاَ يُزَكِّي عَلَى اللَّهِ أَحَدًا ". قَالَ وُهَيْبٌ عَنْ خَالِدٍ " وَيْلَكَ ".ആശയ സംഗ്രഹം : അബ്ദു റഹ്മാന് ബ്നു അബീ ബക്ര അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു : ഒരു വ്യക്തിയെ സംബന്ധിച്ച് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുക്കൽ പരാമർശിക്കപ്പെട്ടു .അപ്പോൾ മറ്റൊരു വ്യക്തി അദ്ദേഹത്തെ സംബന്ധിച്ച നന്മകൾ വളരെയധികം പുകഴ്ത്തിപ്പറഞ്ഞു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഇങ്ങിനെ പ്രതികരിച്ചു : ' (വൈഹക)താങ്കൾക്കു അല്ലാഹുവിന്റെ കാരുണ്യമുണ്ടാകട്ടേ.... താങ്കൾ താങ്കളുടെ സുഹൃത്തിന്റെ കഴുത്തറത്തിരിക്കുന്നു.നബി പല തവണ(മൂന്നു തവണ എന്ന് റിപ്പോർട്ടുണ്ട്) ഇത് ആവർത്തിച്ചു പറഞ്ഞു.തുടർന്ന് നബി പറഞ്ഞു : ''നിങ്ങളിൽ ആർക്കെങ്കിലും മറ്റൊരാളെ പ്രശംസിച്ചു പറയൽ അത്യാവശ്യമാണെങ്കിൽ അവൻ ഇപ്രകാരം പറയട്ടെ : ' അദ്ദേഹം ഇന്നാലിന്ന പോലെയാണ് /അങ്ങനെയൊക്കെയാണ്' ; അതും അയാൾ അങ്ങനെയൊക്കെയാണ് എന്ന് യഥാർത്ഥത്തിൽ നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ ''. ആർക്കും ആരെയും അല്ലാഹുവിന്റെ മുമ്പിൽ പുണ്യവത്കരിക്കാൻ കഴിയില്ല.(മറ്റൊരു റിപ്പോർട്ടിൽ 'വൈഹക' എന്ന വാക്കിനു പകരം 'വൈലക' എന്ന പദമാണ്).https://sunnah.com/bukhari/78/91മരണപ്പെട്ട ഒരു വ്യക്തിയെ അമിതമായി മഹത്വവത്ക്കരിക്കുന്നതും തിരു നബി നിരോധിച്ചതായി ഹദീസിൽ കാണാം .വിശദ വിവരം ഈ ലിങ്കിൽ https://hadeesukaliloode.blogspot.com/2015/04/blog-post_2.html
MODULE 18:
ഈ ഹദീസിന്റെ വിശദീകരണം ഫത്ഹുൽ ബാരിയിൽ നിന്ന് : فتح الباري شرح صحيح البخاريأحمد بن علي بن حجر العسقلاني
قَالَ ابْنُ بَطَّالٍ : حَاصِلُ النَّهْيِ أَنَّ مَنْ أَفْرَطَ فِي مَدْحِ آخَرَ بِمَا لَيْسَ فِيهِ لَمْ يَأْمَنْ عَلَى الْمَمْدُوحِ الْعُجْبَ لِظَنِّهِ أَنَّهُ بِتِلْكَ الْمَنْزِلَةِ ، فَرُبَّمَا ضَيَّعَ الْعَمَلَ وَالِازْدِيَادَ مِنَ الْخَيْرِ اتِّكَالًا عَلَى مَا وُصِفَ بِهِ ، وَلِذَلِكَ تَأَوَّلَ الْعُلَمَاءُ فِي الْحَدِيثِ الْآخَرِ احْثُوا فِي وُجُوهِ الْمَدَّاحِينَ التُّرَابَ أَنَّ الْمُرَادَ مَنْ يَمْدَحُ النَّاسَ فِي وُجُوهِهِمْ بِالْبَاطِلِ ، وَقَالَ عُمَرُ : الْمَدْحُ هُوَ الذَّبْحُ ആശയ സംഗ്രഹം : ഒരാൾ മറ്റൊരാളെ പ്രശംസിക്കുന്ന വിഷയത്തിൽ (മദ്ഹ് പറയൽ) അതിരു കവിയൽ സംബന്ധിച്ച നിരോധനമാണ് ഈ ഹദീസിൽ നിന്ന് ലഭ്യമാകുന്ന ആശയം.ഇത് ചിലപ്പോൾ ആ വ്യക്തി പ്രശംസകൻ പറയുന്ന പദവിയിൽ എത്തിയിട്ടുണ്ടെന്ന വിചാരത്തിൽ അദ്ദേഹത്തെ പൊങ്ങച്ചത്തിലേക്കു നയിക്കുക എന്നതും വിദൂരമല്ല.ചിലപ്പോൾ അദ്ദേഹത്തെ സംബന്ധിച്ച് പറയപ്പെട്ട മദ്ഹിൽ ആശ്രയിച്ചു അയാൾ നന്മ ചെയ്യുന്നത് വർദ്ധിപ്പിക്കുന്നതും അമലുകളും നഷ്ടപ്പെടുത്തി എന്നും വരാം.അതിനാലാണ് പണ്ഡിതന്മാർ احْثُوا فِي وُجُوهِ الْمَدَّاحِينَ التُّرَابَ...........................'സ്തുതി പാടകരുടെ മുഖത്ത് നിങ്ങൾ മണ്ണ് വാരിയെറിയൂ ' എന്ന നബിവചനത്തെ ഒരാളുടെ മുഖത്ത് നോക്കി ഇല്ലാത്ത മദ്ഹ്/പ്രശംസ പറയുന്നവരെ സംബന്ധിച്ചാണ് അത് എന്ന് വിശദീകരിച്ചത്.ഉമർ റദിയല്ലാഹു അന്ഹു പറഞ്ഞു : മദ്ഹ് /പ്രശംസ അറവാണ്......................... وَأَمَّا الْأَثَرُ عَنْ عُمَرَ فَوَرَدَ مَرْفُوعًا أَخْرَجَهُ ابْنُ مَاجَهْ وَأَحْمَدُ مِنْ حَدِيثِ مُعَاوِيَةَ " سَمِعْتُ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَقُولُ " فَذَكَرَهُ بِلَفْظِ إِيَّاكُمْ وَالتَّمَادُحُ فَإِنَّهُ الذَّبْحُ وَإِلَى لَفْظِ هَذِهِ الرِّوَايَةِ رَمَزَ الْبُخَارِيُّ فِي التَّرْجَمَةِ ، وَأَخْرَجَهُ الْبَيْهَقِيُّ فِي " الشُّعَبِ " مُطَوَّلًا وَفِيهِ وَإِيَّاكُمْ وَالْمَدْحَ فَإِنَّهُ مِنَ الذَّبْحِ وَأَمَّا مَا مُدِحَ بِهِ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقَدْ أَرْشَدَ مَادِحِيهِ إِلَى مَا يَجُوزُ مِنْ ذَلِكَ بِقَوْلِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَا تُطْرُونِي كَمَا أَطْرَتِ النَّصَارَى عِيسَى ابْنَ مَرْيَمَ الْحَدِيثَ .............................നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ മദ്ഹ് പറയുന്നവന് എത്ര മാത്രം മദ്ഹ് പറയൽ അനുവദനീയമാകും എന്നതിലേക്ക് താഴെ ചേർത്ത ഹദീസിലൂടെ മാർഗ്ഗ ദർശനം നടത്തിയിട്ടുണ്ട്.ഹദീസ് കാണുക :
സ്വഹീഹുൽ ബുഖാരി كتاب أحاديث الأنبياء
حَدَّثَنَا الْحُمَيْدِيُّ، حَدَّثَنَا سُفْيَانُ، قَالَ سَمِعْتُ الزُّهْرِيَّ، يَقُولُ أَخْبَرَنِي عُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ، عَنِ ابْنِ عَبَّاسٍ، سَمِعَ عُمَرَ ـ رضى الله عنه ـ يَقُولُ عَلَى الْمِنْبَرِ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ " لاَ تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللَّهِ وَرَسُولُهُ "ആശയ സംഗ്രഹം : ഉമർ റദിയല്ലാഹു അന്ഹു മിമ്പറിൽ നിന്ന് പ്രസംഗിച്ചു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് : ' നിങ്ങൾ നസാറാക്കൾ മർയമിന്റെ പുത്രനെ പ്രശംസിച്ചത് പോലെ എന്നെ പ്രശംസിക്കുന്നതിൽ / മദ്ഹ് പറയുന്നതിൽ അതിരു കവിയരുത്; കാരണം ഞാൻ അല്ലാഹുവിന്റെ ദാസനാണ്.നിങ്ങൾ (എന്നെ സംബന്ധിച്ച് അല്ലാഹുവിന്റെ ദാസനും ദൂതനും എന്ന് പറയൂ.'
https://sunnah.com/bukhari/60/115
http://library.islamweb.net/newlibrary/display_book.php?bk_no=52&ID=3392&idfrom=11078&idto=11081&bookid=52&startno=1
MODULE 19:......................قَالَ ابْنُ عُيَيْنَةَ : مَنْ عَرَفَ نَفْسَهُ لَمْ يَضُرَّهُ الْمَدْحُ ، وَقَالَ بَعْضُ السَّلَفِ : إِذَا مُدِحَ الرَّجُلُ فِي وَجْهِهِ فَلْيَقُلِ : اللَّهُمَّ اغْفِرْ لِي مَا لَا يَعْلَمُونَ ، وَلَا تُؤَاخِذنِي بِمَا يَقُولُونَ ، وَاجْعَلْنِي خَيْرًا مِمَّا يَظُنُّونَ ، أَخْرَجَهُ الْبَيْهَقِيُّ فِي " الشُّعَبِ "ആശയ സംഗ്രഹം : ഇബ്നു ഉയൈയ്ന റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ഒരാൾക്ക് സ്വന്തം നഫ്സിനെ സംബന്ധിച്ച് ബോധ്യമുണ്ടെങ്കിൽ മറ്റുള്ളവർ അയാളെ പ്രശംസിക്കുന്നത് അയാൾക്ക് പ്രശ്നമാവുകയില്ല.ചില സലഫുകൾ ഇങ്ങിനെ പ്രസ്താവിച്ചിട്ടുണ്ട് : ' ഒരാളുടെ മുഖത്ത് നോക്കി (സാന്നിധ്യത്തിൽ ) മറ്റാരെങ്കിലും പ്രശംസിച്ചാൽ/ മദ്ഹ് പറഞ്ഞാൽ പ്രശംസിക്കപ്പെട്ടവൻ ഇങ്ങിനെ പറയട്ടെ :اللَّهُمَّ اغْفِرْ لِي مَا لَا يَعْلَمُونَ ، وَلَا تُؤَاخِذنِي بِمَا يَقُولُونَ ، وَاجْعَلْنِي خَيْرًا مِمَّا يَظُنُّونَ 'അല്ലാഹുവേ...അവർ അറിയാത്തതിന് എനിക്ക് പൊറുത്തു തരേണമേ ... അവർ പറയുന്ന വിഷയം കൊണ്ട് നീ എന്നെ പിടി കൂടരുതേ....അവർ എന്നെ സംബന്ധിച്ച് വിചാരിക്കുന്നതിനേക്കാൾ എന്നെ നീ ഉത്തമനാക്കേണമേ 'http://library.islamweb.net/newlibrary/display_book.php?bk_no=52&ID=3392&idfrom=11078&idto=11081&bookid=52&startno=1
FOR ADDITIONAL READING:المصنفعبد الله بن محمد بن أبي شيبة
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=10&bookhad=3619حديث التقي بن المجدhttp://shamela.ws/browse.php/book-9426/page-2
MODULE 20:
ഫത്ഹുൽ ബാരി തുടരുന്നു:......................قَوْلُهُ : ( فَقَالُوا : يَا رَسُولَ اللَّهِ ) فِيهِ دَلِيلٌ عَلَى أَنَّهُمْ كَانُوا حِينَ الْمُقَابَلَةِ مُسْلِمِينَ ، وَكَذَا فِي قَوْلِهِمْ " كُفَّارُ مُضَرَ " وَفِي قَوْلِهِمْ " اللَّهُ وَرَسُولُهُ أَعْلَمُ " ............................ وَيَدُلُّ عَلَى سَبْقِهِمْ إِلَى الْإِسْلَامِ أَيْضًا مَا رَوَاهُ الْمُصَنِّفُ فِي الْجُمُعَةِ مِنْ طَرِيقِ أَبِي جَمْرَةَ أَيْضًا عَنِ ابْنِ عَبَّاسٍ قَالَ : إِنَّ أَوَّلَ جُمُعَةٍ جُمِّعَتْ - بَعْدَ جُمُعَةٍ فِي مَسْجِدِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - - فِي مَسْجِدِ عَبْدِ الْقَيْسِ بِجُوَاثَى مِنْ الْبَحْرَيْنِ ، وَجُوَاثَى بِضَمِّ الْجِيمِ وَبَعْدَ الْأَلِفِ مُثَلَّثَةٌ مَفْتُوحَةٌ ، وَهِيَ قَرْيَةٌ شَهِيرَةٌ لَهُمْ ، وَإِنَّمَا جَمَّعُوا بَعْدَ رُجُوعِ وَفْدِهِمْ إِلَيْهِمْ فَدَلَّ عَلَى أَنَّهُمْ سَبَقُوا جَمِيعَ الْقُرَى إِلَى الْإِسْلَامِആശയ സംഗ്രഹം : ' യാ റസൂലല്ലാഹ് ' (അല്ലാഹുവിന്റെ ദൂതരേ....) എന്ന് അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘത്തിലുള്ളവർ നബിയെ അഭിസംബോധന ചെയ്യുന്നതിൽ നിന്നും അവർ മുസ്ലിംകളായ ശേഷമാണു നബിയെ കാണാൻ വന്നത് എന്ന് മനസ്സിലാക്കാം.കൂടാതെ 'മുദർ ഗോത്രക്കാരായ സത്യനിഷേധികൾ' എന്ന് അവർ അവരുടെ ശത്രുക്കളെ സംബന്ധിച്ച് പരാമർശിച്ചതും ' അല്ലാഹുവും അവന്റെ റസൂലുമാണ് ഏറ്റവും അറിയുക' എന്ന് പറഞ്ഞതും അത് തന്നെയാണ് സൂചിപ്പിക്കുന്നത്............................... സ്വഹീഹുൽ ബുഖാരിയിൽ തന്നെ കിതാബുൽ ജുമുഅയിൽ വന്ന ഒരു ഹദീസും അവർ നേരത്തെ ഇസ്‌ലാം സ്വീകരിച്ചിരുന്നു എന്ന അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നു.പ്രസ്തുത ഹദീസ് ചുവടെ ചേർക്കുന്നു :
സ്വഹീഹുൽ ബുഖാരി,കിതാബുൽ ജുമുഅ:باب الْجُمُعَةِ فِي الْقُرَى وَالْمُدْنِ حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى، قَالَ حَدَّثَنَا أَبُو عَامِرٍ الْعَقَدِيُّ، قَالَ حَدَّثَنَا إِبْرَاهِيمُ بْنُ طَهْمَانَ، عَنْ أَبِي جَمْرَةَ الضُّبَعِيِّ، عَنِ ابْنِ عَبَّاسٍ، أَنَّهُ قَالَ إِنَّ أَوَّلَ جُمُعَةٍ جُمِّعَتْ بَعْدَ جُمُعَةٍ فِي مَسْجِدِ رَسُولِ اللَّهِ صلى الله عليه وسلم فِي مَسْجِدِ عَبْدِ الْقَيْسِ بِجُوَاثَى مِنَ الْبَحْرَيْنِ.ആശയ സംഗ്രഹം : ഇബ്നു അബ്ബാസ് റാദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മസ്ജിദിൽ വച്ച് നടന്ന ജുമുഅക്ക് ശേഷം നടക്കപ്പെട്ട പ്രഥമ ജുമുഅ ബഹ്‌റൈനിൽ ജൂവാസയിൽ അബ്ദുൽ ഖൈസ് ഗോത്രക്കാരുടെ (റബീഅ ഗോത്രക്കാരിലെ ഒരു ഉപവിഭാഗം) മസ്ജിദിൽ സംഘടിക്കപ്പെട്ട ജുമുഅഃയായിരുന്നു.https://sunnah.com/bukhari/11/17 http://library.islamweb.net/newlibrary/display_book.php?idfrom=99&idto=100&bk_no=52&ID=42 MODULE 21:........................ഫത്ഹുൽ ബാരി തുടരുന്നു: كَيْفَ قَالَ أَرْبَعًا وَالْمَذْكُورَاتُ خَمْسٌ ؟ وَقَدْ أَجَابَ عَنْهُ الْقَاضِي عِيَاضُ - تَبَعًا لِابْنِ بَطَّالٍ - بِأَنَّ الْأَرْبَعَ مَا عَدَا أَدَاءَ الْخُمُسِ ، قَالَ : كَأَنَّهُ أَرَادَ إِعْلَامَهُمْ بِقَوَاعِدِ الْإِيمَانِ وَفُرُوضِ الْأَعْيَانِ ، ثُمَّ أَعْلَمَهُمْ بِمَا يَلْزَمُهُمْ إِخْرَاجُهُ إِذَا وَقَعَ لَهُمْ جِهَادٌ لِأَنَّهُمْ كَانُوا بِصَدَدِ مُحَارَبَةِ كُفَّارِ مُضَرَ ، وَلَمْ يَقْصِدْ ذِكْرَهَا بِعَيْنِهَا لِأَنَّهَا مُسَبَّبَةٌ عَنِ الْجِهَادِ ، وَلَمْ يَكُنِ الْجِهَادُ إِذْ ذَاكَ فَرْضَ عَيْنٍ . قَالَ : وَكَذَلِكَ لَمْ يَذْكُرِ الْحَجَّ لِأَنَّهُ لَمْ يَكُنْ فُرِضَ . وَقَالَ غَيْرُهُ : قَوْلُهُ " وَأَنْ تُعْطُوا " مَعْطُوفٌ عَلَى قَوْلِهِ " بِأَرْبَعٍ " أَيْ : آمُرُكُمْ بِأَرْبَعٍ وَبِأَنْ تُعْطُوا ، وَيَدُلُّ عَلَيْهِ الْعُدُولُ عَنْ سِيَاقِ الْأَرْبَعِ وَالْإِتْيَانُ بِأَنْ وَالْفِعْلِ مَعَ تَوَجُّهِ الْخِطَابِ إِلَيْهِمْ ، قَالَ ابْنُ التِّينِ : لَا يَمْتَنِعُ الزِّيَادَةَ إِذَا حَصَلَ الْوَفَاءُ بِوَعْدِ الْأَرْبَعِ . قُلْتُ : وَيَدُلُّ عَلَى ذَلِكَ لَفْظُ رِوَايَةِ مُسْلِمٍ مِنْ حَدِيثِ أَبِي سَعِيدٍ الْخُدْرِيِّ فِي هَذِهِ الْقِصَّةِ " آمُرُكُمْ بِأَرْبَعٍ : اعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ، وَأَقِيمُوا الصَّلَاةَ ، وَآتُوا الزَّكَاةَ ، وَصُومُوا رَمَضَانَ ، وَأَعْطُوا الْخُمُسَ مِنَ الْغَنَائِمِ " . وَقَالَ الْقَاضِي أَبُو بَكْرِ بْنُ الْعَرَبِيِّ : وَيُحْتَمَلُ أَنْ يُقَالَ إِنَّهُ عَدَّ الصَّلَاةَ وَالزَّكَاةَ وَاحِدَةً لِأَنَّهَا قَرِينَتُهَا فِي كِتَابِ اللَّهِ ، وَتَكُونُ الرَّابِعَةُ أَدَاءَ الْخُمُسِ ، أَوْ أَنَّهُ لَمْ يَعُدَّ أَدَاءَ الْخُمُسِ لِأَنَّهُ دَاخِلٌ فِي عُمُومِ إِيتَاءِ الزَّكَاةِ ، وَالْجَامِعُ بَيْنَهَمَا أَنَّهُمَا إِخْرَاجُ مَالٍ مُعَيَّنٍ فِي حَالٍ دُونَ حَالٍ ............................. ആശയ സംഗ്രഹം : അഞ്ചു കാര്യങ്ങൾ നബി റബീഅ ഗോത്രക്കാരോട് കൽപ്പിച്ചല്ലോ ; പിന്നെ എന്താണ് നാല് കാര്യങ്ങൾ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നു എന്ന് പറഞ്ഞത് .ഖുമുസിന്റെ /യുദ്ധാര്ജ്ജിത സ്വത്തിന്റെ അഞ്ചിലൊന്ന് സംബന്ധിച്ച കൽപ്പന കൂടാതെയാണ് നാല് കാര്യങ്ങൾ എന്നതാണ് ഇബ്നു ബത്താലിന്റെയും ഖാദീ ഇയാദിന്റെയും നിരീക്ഷണം . ജിഹാദ് ഉണ്ടായാൽ മാത്രം ബാധകവുന്ന ഖുമുസിന്റെ വിഷയം അതിനെ തുടർന്ന് നബി പരാമർശിച്ചാണ്,ഇപ്രകാരം തന്നെ ഹജ്ജ് പരാമര്ശിക്കാതിരിക്കാൻ കാരണം ഹജ്ജ് അന്ന് നിർബന്ധമാക്കപ്പെട്ടിരുന്നില്ലാത്തതിനാലാണ് എന്നും ഖദീ ഇയാദ് വിശദീകരിക്കുന്നു.നാല് കാര്യങ്ങൾ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നു എന്ന് പറഞ്ഞു നബി ആ നാല് കാര്യങ്ങൾ പരാമർശിച്ച ശേഷം ഗനീമത് മുതലിന്റെ അഞ്ചിലൊന്നിന്റെ വിതരണം സംബന്ധിച്ച് അതിനോട് അത്‍ഫാക്കി പറഞ്ഞതാണ് എന്ന അഭിപ്രായവുമുണ്ട്. നിസ്‌കാരവും സകാത്തും അല്ലാഹു ഖുർആനിൽ പലപ്പോഴും ഒരുമിച്ചു പരാമര്ശിച്ചിട്ടുള്ളതിനാൽ അതിനെ രണ്ടിനെയും ഒരു നമ്പറിൽ എണ്ണിയതാവാം, ഖുമുസിന്റെ വിതരണം സക്കാത്തിൽ ഉൾപ്പെടുന്നു എന്ന നിലക്ക് കണക്കാക്കിയതാവാം എന്നിങ്ങനെയുള്ള വിശദീകരണങ്ങളും ഉണ്ട്.............................قَوْلُهُ : ( وَأَخْبِرُوا بِهِنَّ مَنْ وَرَاءَكُمْ ) بِفَتْحِ مَنْ وَهِيَ مَوْصُولَةٌ ، وَوَرَاءَكُمْ يَشْمَلُ مَنْ جَاءُوا مِنْ عِنْدِهِمْ وَهَذَا بِاعْتِبَارِ الْمَكَانِ ، وَيَشْمَلُ مَنْ يَحْدُثُ لَهُمْ مِنَ الْأَوْلَادِ وَغَيْرِهِمْ وَهَذَا بِاعْتِبَارِ الزَّمَانِ ، فَيُحْتَمَلُ إِعْمَالُهَا فِي الْمَعْنَيَيْنِ مَعًا حَقِيقَةً وَمَجَازًا .........................നിങ്ങളുടെ പിറകിൽ ഉള്ളവരെയും ഈ സന്ദേശം അറിയിക്കുക എന്ന് നബി പറഞ്ഞത് അവരുടെ നാട്ടിൽ അവശേഷിക്കുന്നവരോടും അവരുടെ അടുത്ത തലമുറകളോടും അറിയിക്കുക എന്നീ രണ്ടു അർത്ഥങ്ങളിലും ആകാവുന്നതാണ്. ...........................സ്വഹീഹുൽ ബുഖാരി കിതാബിൽ ഈമാൻ ഹദീസ് നമ്പർ 53 ( بَاب أَدَاءُ الْخُمُسِ مِنْ الْإِيمَانِ )ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു. അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ Contact : 8848787706
സ്വഹീഹുൽ ബുഖാരി,കിതാബുൽ ജുമുഅ:باب الْجُمُعَةِ فِي الْقُرَى وَالْمُدْنِ حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى، قَالَ حَدَّثَنَا أَبُو عَامِرٍ الْعَقَدِيُّ، قَالَ حَدَّثَنَا إِبْرَاهِيمُ بْنُ طَهْمَانَ، عَنْ أَبِي جَمْرَةَ الضُّبَعِيِّ، عَنِ ابْنِ عَبَّاسٍ، أَنَّهُ قَالَ إِنَّ أَوَّلَ جُمُعَةٍ جُمِّعَتْ بَعْدَ جُمُعَةٍ فِي مَسْجِدِ رَسُولِ اللَّهِ صلى الله عليه وسلم فِي مَسْجِدِ عَبْدِ الْقَيْسِ بِجُوَاثَى مِنَ الْبَحْرَيْنِ.ആശയ സംഗ്രഹം : ഇബ്നു അബ്ബാസ് റാദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മസ്ജിദിൽ വച്ച് നടന്ന ജുമുഅക്ക് ശേഷം നടക്കപ്പെട്ട പ്രഥമ ജുമുഅ ബഹ്‌റൈനിൽ ജൂവാസയിൽ അബ്ദുൽ ഖൈസ് ഗോത്രക്കാരുടെ (റബീഅ ഗോത്രക്കാരിലെ ഒരു ഉപവിഭാഗം) മസ്ജിദിൽ സംഘടിക്കപ്പെട്ട ജുമുഅഃയായിരുന്നു.https://sunnah.com/bukhari/11/17 http://library.islamweb.net/newlibrary/display_book.php?idfrom=99&idto=100&bk_no=52&ID=42 MODULE 21:........................ഫത്ഹുൽ ബാരി തുടരുന്നു: كَيْفَ قَالَ أَرْبَعًا وَالْمَذْكُورَاتُ خَمْسٌ ؟ وَقَدْ أَجَابَ عَنْهُ الْقَاضِي عِيَاضُ - تَبَعًا لِابْنِ بَطَّالٍ - بِأَنَّ الْأَرْبَعَ مَا عَدَا أَدَاءَ الْخُمُسِ ، قَالَ : كَأَنَّهُ أَرَادَ إِعْلَامَهُمْ بِقَوَاعِدِ الْإِيمَانِ وَفُرُوضِ الْأَعْيَانِ ، ثُمَّ أَعْلَمَهُمْ بِمَا يَلْزَمُهُمْ إِخْرَاجُهُ إِذَا وَقَعَ لَهُمْ جِهَادٌ لِأَنَّهُمْ كَانُوا بِصَدَدِ مُحَارَبَةِ كُفَّارِ مُضَرَ ، وَلَمْ يَقْصِدْ ذِكْرَهَا بِعَيْنِهَا لِأَنَّهَا مُسَبَّبَةٌ عَنِ الْجِهَادِ ، وَلَمْ يَكُنِ الْجِهَادُ إِذْ ذَاكَ فَرْضَ عَيْنٍ . قَالَ : وَكَذَلِكَ لَمْ يَذْكُرِ الْحَجَّ لِأَنَّهُ لَمْ يَكُنْ فُرِضَ . وَقَالَ غَيْرُهُ : قَوْلُهُ " وَأَنْ تُعْطُوا " مَعْطُوفٌ عَلَى قَوْلِهِ " بِأَرْبَعٍ " أَيْ : آمُرُكُمْ بِأَرْبَعٍ وَبِأَنْ تُعْطُوا ، وَيَدُلُّ عَلَيْهِ الْعُدُولُ عَنْ سِيَاقِ الْأَرْبَعِ وَالْإِتْيَانُ بِأَنْ وَالْفِعْلِ مَعَ تَوَجُّهِ الْخِطَابِ إِلَيْهِمْ ، قَالَ ابْنُ التِّينِ : لَا يَمْتَنِعُ الزِّيَادَةَ إِذَا حَصَلَ الْوَفَاءُ بِوَعْدِ الْأَرْبَعِ . قُلْتُ : وَيَدُلُّ عَلَى ذَلِكَ لَفْظُ رِوَايَةِ مُسْلِمٍ مِنْ حَدِيثِ أَبِي سَعِيدٍ الْخُدْرِيِّ فِي هَذِهِ الْقِصَّةِ " آمُرُكُمْ بِأَرْبَعٍ : اعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ، وَأَقِيمُوا الصَّلَاةَ ، وَآتُوا الزَّكَاةَ ، وَصُومُوا رَمَضَانَ ، وَأَعْطُوا الْخُمُسَ مِنَ الْغَنَائِمِ " . وَقَالَ الْقَاضِي أَبُو بَكْرِ بْنُ الْعَرَبِيِّ : وَيُحْتَمَلُ أَنْ يُقَالَ إِنَّهُ عَدَّ الصَّلَاةَ وَالزَّكَاةَ وَاحِدَةً لِأَنَّهَا قَرِينَتُهَا فِي كِتَابِ اللَّهِ ، وَتَكُونُ الرَّابِعَةُ أَدَاءَ الْخُمُسِ ، أَوْ أَنَّهُ لَمْ يَعُدَّ أَدَاءَ الْخُمُسِ لِأَنَّهُ دَاخِلٌ فِي عُمُومِ إِيتَاءِ الزَّكَاةِ ، وَالْجَامِعُ بَيْنَهَمَا أَنَّهُمَا إِخْرَاجُ مَالٍ مُعَيَّنٍ فِي حَالٍ دُونَ حَالٍ ............................. ആശയ സംഗ്രഹം : അഞ്ചു കാര്യങ്ങൾ നബി റബീഅ ഗോത്രക്കാരോട് കൽപ്പിച്ചല്ലോ ; പിന്നെ എന്താണ് നാല് കാര്യങ്ങൾ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നു എന്ന് പറഞ്ഞത് .ഖുമുസിന്റെ /യുദ്ധാര്ജ്ജിത സ്വത്തിന്റെ അഞ്ചിലൊന്ന് സംബന്ധിച്ച കൽപ്പന കൂടാതെയാണ് നാല് കാര്യങ്ങൾ എന്നതാണ് ഇബ്നു ബത്താലിന്റെയും ഖാദീ ഇയാദിന്റെയും നിരീക്ഷണം . ജിഹാദ് ഉണ്ടായാൽ മാത്രം ബാധകവുന്ന ഖുമുസിന്റെ വിഷയം അതിനെ തുടർന്ന് നബി പരാമർശിച്ചാണ്,ഇപ്രകാരം തന്നെ ഹജ്ജ് പരാമര്ശിക്കാതിരിക്കാൻ കാരണം ഹജ്ജ് അന്ന് നിർബന്ധമാക്കപ്പെട്ടിരുന്നില്ലാത്തതിനാലാണ് എന്നും ഖദീ ഇയാദ് വിശദീകരിക്കുന്നു.നാല് കാര്യങ്ങൾ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നു എന്ന് പറഞ്ഞു നബി ആ നാല് കാര്യങ്ങൾ പരാമർശിച്ച ശേഷം ഗനീമത് മുതലിന്റെ അഞ്ചിലൊന്നിന്റെ വിതരണം സംബന്ധിച്ച് അതിനോട് അത്‍ഫാക്കി പറഞ്ഞതാണ് എന്ന അഭിപ്രായവുമുണ്ട്. നിസ്‌കാരവും സകാത്തും അല്ലാഹു ഖുർആനിൽ പലപ്പോഴും ഒരുമിച്ചു പരാമര്ശിച്ചിട്ടുള്ളതിനാൽ അതിനെ രണ്ടിനെയും ഒരു നമ്പറിൽ എണ്ണിയതാവാം, ഖുമുസിന്റെ വിതരണം സക്കാത്തിൽ ഉൾപ്പെടുന്നു എന്ന നിലക്ക് കണക്കാക്കിയതാവാം എന്നിങ്ങനെയുള്ള വിശദീകരണങ്ങളും ഉണ്ട്.............................قَوْلُهُ : ( وَأَخْبِرُوا بِهِنَّ مَنْ وَرَاءَكُمْ ) بِفَتْحِ مَنْ وَهِيَ مَوْصُولَةٌ ، وَوَرَاءَكُمْ يَشْمَلُ مَنْ جَاءُوا مِنْ عِنْدِهِمْ وَهَذَا بِاعْتِبَارِ الْمَكَانِ ، وَيَشْمَلُ مَنْ يَحْدُثُ لَهُمْ مِنَ الْأَوْلَادِ وَغَيْرِهِمْ وَهَذَا بِاعْتِبَارِ الزَّمَانِ ، فَيُحْتَمَلُ إِعْمَالُهَا فِي الْمَعْنَيَيْنِ مَعًا حَقِيقَةً وَمَجَازًا .........................നിങ്ങളുടെ പിറകിൽ ഉള്ളവരെയും ഈ സന്ദേശം അറിയിക്കുക എന്ന് നബി പറഞ്ഞത് അവരുടെ നാട്ടിൽ അവശേഷിക്കുന്നവരോടും അവരുടെ അടുത്ത തലമുറകളോടും അറിയിക്കുക എന്നീ രണ്ടു അർത്ഥങ്ങളിലും ആകാവുന്നതാണ്. ...........................സ്വഹീഹുൽ ബുഖാരി കിതാബിൽ ഈമാൻ ഹദീസ് നമ്പർ 53 ( بَاب أَدَاءُ الْخُمُسِ مِنْ الْإِيمَانِ )ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു. അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ Contact : 8848787706
ABBAS PARAMBADANالسلام عليكم