صحيح البخاري مع فتح الباري

صحيح البخاري مع فتح الباري
صحيح البخاري مع فتح الباري

Saturday, 3 March 2018

PART 1- സ്വഹീഹുൽ ബുഖാരി കിതാബുൽ ഈമാൻ - بَاب أَدَاءُ الْخُمُسِ مِنْ الْإِيمَانِ ' ഗനീമത് സ്വത്തിന്റെ അഞ്ചിലൊന്നിന്റെ വിതരണം സത്യ വിശ്വാസത്തിന്റെ ഭാഗമാണ് ' എന്ന തലക്കെട്ടിലുള്ള ബാബിലെ ഹദീസും വിശദീകരണവും

السلام عليكم و رحمة الله*
🍋🍋🍋🍋🍋🍋🍋
ഹദീസ് സെഷൻ 67

സ്വഹീഹുൽ ബുഖാരി കിതാബുൽ ഈമാൻ എന്ന ഭാഗത്തു
بَاب أَدَاءُ الْخُمُسِ مِنْ الْإِيمَانِ
' ഗനീമത് സ്വത്തിന്റെ അഞ്ചിലൊന്നിന്റെ വിതരണം സത്യ വിശ്വാസത്തിന്റെ ഭാഗമാണ് ' എന്ന തലക്കെട്ടിലുള്ള ബാബിലെ ഹദീസും  (ഹദീസ് നമ്പർ 53) പ്രസ്തുത ഹദീസിനു ഇബ്നു ഹജർ അൽ അസ്ഖലാനി റഹിമഹുല്ലാഹ് ഫത്ഹുൽ ബാരിയിൽ നൽകിയ വിശദീകരണത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങളും ഈ ഹദീസുമായി ബന്ധപ്പെട്ടു താഴെ പരാമർശിക്കുന്ന വിഷയങ്ങളിൽ ഉള്ള ചർച്ചകളുമാണ്  ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
1. ഭരണാധികാരിക്ക് / ജഡ്ജിക്ക് കക്ഷികളുടെ സംസാരം മനസ്സിലാക്കാൻ ഒരു തർജ്ജുമാക്കാരൻ മതിയോ ?
2.വിശുദ്ധ ഖുർആനും മറ്റു മതപരമായ അറിവുകളും പഠിപ്പിക്കുന്നതിന് ശമ്പളം സ്വീകരിക്കാമോ ? ശറഇയ്യായ മന്ത്രങ്ങൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നവർ അതിനു കൂലി സ്വീകരിക്കാമോ?
3.നിസ്‌ക്കാരങ്ങൾക്കു ഇമാമത്തു നിൽക്കുന്നതിനും  , വാങ്ക് / ബാങ്ക് /അദാൻ വിളിക്കുന്നതിനും പ്രതിഫലം സ്വീകരിക്കാമോ  ?
4.സ്ത്രീയുടെ ശബ്ദം ഔറത്താണോ ?
5.മുഖസ്തുതി പറയാമോ ?

YOU TUBE LINK : https://www.youtube.com/playlist?list=PLf1c4fdPOOYCWfOhtAD8mB4rTIq2Wr0pX

MODULE 01

بَاب أَدَاءُ الْخُمُسِ مِنْ الْإِيمَانِ
സ്വഹീഹുൽ ബുഖാരി
ഹദീസ്  53
حَدَّثَنَا عَلِيُّ بْنُ الْجَعْدِ قَالَ أَخْبَرَنَا شُعْبَةُ عَنْ أَبِي جَمْرَةَ قَالَ كُنْتُ أَقْعُدُ مَعَ ابْنِ عَبَّاسٍ يُجْلِسُنِي عَلَى سَرِيرِهِ فَقَالَ أَقِمْ عِنْدِي حَتَّى أَجْعَلَ لَكَ سَهْمًا مِنْ مَالِي فَأَقَمْتُ مَعَهُ شَهْرَيْنِ ثُمَّ قَالَ إِنَّ وَفْدَ عَبْدِ الْقَيْسِ لَمَّا أَتَوْا النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ الْقَوْمُ أَوْ مَنْ الْوَفْدُ قَالُوا رَبِيعَةُ قَالَ مَرْحَبًا بِالْقَوْمِ أَوْ بِالْوَفْدِ غَيْرَ خَزَايَا وَلَا نَدَامَى فَقَالُوا يَا رَسُولَ اللَّهِ إِنَّا لَا نَسْتَطِيعُ أَنْ نَأْتِيكَ إِلَّا فِي الشَّهْرِ الْحَرَامِ وَبَيْنَنَا وَبَيْنَكَ هَذَا الْحَيُّ مِنْ كُفَّارِ مُضَرَ فَمُرْنَا بِأَمْرٍ فَصْلٍ نُخْبِرْ بِهِ مَنْ وَرَاءَنَا وَنَدْخُلْ بِهِ الْجَنَّةَ وَسَأَلُوهُ عَنْ الْأَشْرِبَةِ فَأَمَرَهُمْ بِأَرْبَعٍ وَنَهَاهُمْ عَنْ أَرْبَعٍ أَمَرَهُمْ بِالْإِيمَانِ بِاللَّهِ وَحْدَهُ قَالَ أَتَدْرُونَ مَا الْإِيمَانُ بِاللَّهِ وَحْدَهُ قَالُوا اللَّهُ وَرَسُولُهُ أَعْلَمُ قَالَ شَهَادَةُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ وَإِقَامُ الصَّلَاةِ وَإِيتَاءُ الزَّكَاةِ وَصِيَامُ رَمَضَانَ وَأَنْ تُعْطُوا مِنْ الْمَغْنَمِ الْخُمُسَ وَنَهَاهُمْ عَنْ أَرْبَعٍ عَنْ الْحَنْتَمِ وَالدُّبَّاءِ وَالنَّقِيرِ وَالْمُزَفَّتِ وَرُبَّمَا قَالَ الْمُقَيَّرِ وَقَالَ احْفَظُوهُنَّ وَأَخْبِرُوا بِهِنَّ مَنْ وَرَاءَكُمْ
ആശയ സംഗ്രഹം : അബൂ ജംറ എന്നവർ (ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിന്റെ തർജ്ജുമക്കാരൻ ആയിരുന്നു ആദ്ദേഹം )റിപ്പോർട്ട് ചെയ്യുന്നു :ഞാൻ ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിന്റെ കൂടെ ഇരിക്കുകയായിരുന്നു .ഇബ്നു  അബ്ബാസ് റദിയല്ലാഹു അന്ഹു അദ്ദേഹത്തിന്റെ കൂടെ എന്നെ അദ്ദേഹത്തിന്റെ കട്ടിലിൽ ഇരുത്തി.തുടർന്ന് അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു :താങ്കൾ എന്റെ കൂടെ താമസിക്കുക. ഞാൻ താങ്കൾക്കു എന്റെ സമ്പത്തിന്റെ ഒരു ഓഹരി നൽകാം.അങ്ങിനെ ഞാൻ അദ്ധേഹത്തിന്റെ കൂടെ രണ്ടു മാസം താമസിച്ചു.ഒരിക്കൽ അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു : അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് ചെന്നപ്പോൾ നബി ചോദിച്ചു : ആരാണീ പ്രതിനിധി സംഘം?അവർ പറഞ്ഞു : റബീഅ ഗോത്രക്കാരാണ്.നബി പറഞ്ഞു : നിന്ദ്യതയോ ഖേദമോ ഇല്ലാത്ത അവസ്ഥയിൽ ( നിങ്ങൾ നിന്ദിതരാവുകയോ  ഖേദിക്കേണ്ടി വരികയോ ചെയ്യില്ല) റബീഅ സമൂഹത്തിനു/ഗോത്രത്തിനു സ്വാഗതം, അവർ പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ.. ഞങ്ങൾക്ക് താങ്കളുടെ അടുത്തെ യുദ്ധം നിഷിദ്ധമായ മാസങ്ങളിൽ അല്ലാതെ വരാൻ സാധിക്കുകയില്ല.ഞങ്ങൾക്കും താങ്കൾക്കുമിടയിൽ (വഴി മദ്ധ്യേ ) സത്യ നിഷേധികളായ മുദർ ഗോത്രക്കാരുണ്ട്. അതിനാൽ  വ്യക്തമായ / സത്യവും അസത്യവും വേർതിരിക്കുന്ന കാര്യം കൊണ്ട് ഞങ്ങളോട്  കൽപ്പിക്കൂ.അത് ഞങ്ങൾക്ക് ഞങ്ങളുടെ നാട്ടിലുള്ളവർ അറിയിക്കുകയും അത് പ്രകാരം പ്രവർത്തിച്ചു ഞങ്ങൾക്ക് സ്വർഗ്ഗം നേടുകയും ചെയ്യാം. അവർ പാനീയങ്ങൾ സംബന്ധിച്ചും നബിയോട് ചോദിച്ചു . തിരു നബി അവരോടു നാല് കാര്യങ്ങൾ കൽപ്പിക്കുകയും നാല് കാര്യങ്ങൾ നിരോധിക്കുകയും ചെയ്തു.അല്ലാഹു ഏകനാണെന്നു വിശ്വസിക്കാൻ അവരോടു നബി കൽപ്പിച്ചു .അല്ലാഹു ഏകനാണെന്നു വിശ്വസിക്കുക എന്നാൽ എന്താണെന്ന് നിങ്ങള്ക്ക് അറിയുമോ എന്ന് നബി ചോദിച്ചു. അവർ പറഞ്ഞു : അല്ലാഹുവിനും അവന്റെ റസൂലിനും ഏറ്റവും അറിയാം.അപ്പോൾ നബി പറഞ്ഞു : അല്ലാഹുവല്ലാതെ ആരാധനക്ക് അർഹൻ മറ്റാരുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതൻ  ആണെന്നും സാക്ഷ്യപ്പെടുത്തലും നിസ്ക്കാരം നില നിർത്തലും സകാത്ത് / നിർബന്ധ ധാനം കൊടുത്തു  വീട്ടലും റമദാൻ മാസത്തിൽ നോമ്പ് നോൽക്കലും ഗനീമത്ത് മുതലിൽ നിന്ന് ( യുദ്ധാർജ്ജിത സമ്പത്ത്) അഞ്ചിലൊന്ന് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നൽകലുമാണത്.(ഹജ്ജ് ഇവിടെ പരാമർശിക്കാത്തതു സംബന്ധിച്ച വിശദീകരണം ഫത്ഹുൽ ബാരിയിൽ വരുന്നുണ്ട് ; ഇൻ ഷാ അല്ലാഹ് )പിന്നീട് നബി അവർക്കു നാല് കാര്യങ്ങൾ നിഷിദ്ധമായി പ്രഖ്യാപിച്ചു. ലഹരി വസ്തുക്കൾ ഉണ്ടാക്കാൻ അവർ ഉപയോഗിച്ചിരുന്ന   الْحَنْتَمِ ,الدُّبَّاءِ
النَّقِيرِ ,الْمُزَفَّتِ
, എന്നീ പാത്രങ്ങൾ ആയിരുന്നു അവ. തുടർന്ന് നബി പറഞ്ഞു : ഇക്കാര്യങ്ങൾ മന പാഠമാക്കുക .ഇവ നിങ്ങളുടെ നാട്ടിൽ ഉള്ളവരെയും നിങ്ങളുടെ  വരും തലമുറയെയും അറിയിക്കുക
http://library.islamweb.net/newlibrary/display_book.php?idfrom=99&idto=100&bk_no=52&ID=42

https://sunnah.com/bukhari/2

MODULE 02:
ഈ ഹദീസിന്റെ വിശദീകരമായി ഫത്ഹുൽ ബാരിയിൽ വന്ന ഭാഗങ്ങൾ കാണുക :
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
ബാബിന്റെ ടൈറ്റിൽ
قَوْلُهُ : ( بَابُ أَدَاءِ الْخُمُسِ مِنَ الْإِيمَانِ ) هُوَ بِضَمِّ الْخَاءِ الْمُعْجَمَةِ ، وَهُوَ الْمُرَادُ بِقَوْلِهِ تَعَالَى وَاعْلَمُوا أَنَّمَا غَنِمْتُمْ مِنْ شَيْءٍ فَأَنَّ لِلَّهِ خُمُسَهُ [ ص: 158 ] الْآيَةَ . وَقِيلَ إِنَّهُ رُوِيَ هُنَا بِفَتْحِ الْخَاءِ وَالْمُرَادُ قَوَاعِدُ الْإِسْلَامِ الْخَمْسُ الْمَذْكُورَةُ فِي حَدِيثِ " بُنِيَ الْإِسْلَامُ عَلَى خَمْسٍ " وَفِيهِ بُعْدٌ ; لِأَنَّ الْحَجَّ لَمْ يُذْكَرْ هُنَا وَلِأَنَّ غَيْرَهُ مِنَ الْقَوَاعِدِ قَدْ تَقَدَّمَ ، وَلَمْ يُرِدْ هُنَا إِلَّا ذِكْرَ خُمُسِ الْغَنِيمَةِ فَتَعَيَّنَ أَنْ يَكُونَ الْمُرَادُ إِفْرَادَهُ بِالذِّكْرِ
.............................
ആശയ സംഗ്രഹം : ഈ ബാബിനു
بَابُ أَدَاءِ الْخُمُسِ مِنَ الْإِيمَانِ
'ഖുമുസ് അഥവാ അഞ്ചിലൊന്ന് വീട്ടൽ സത്യ വിശ്വാസത്തിൽ പെട്ടതാണ് ' എന്നതാണ് ടൈറ്റിൽ കൊടുത്തിരിക്കുന്നത്.സൂറത്തുൽ അൻഫാൽ 41 - ആം ആയത്തിൽ പരാമർശിച്ച ശത്രുക്കളിൽ നിന്ന് യുദ്ധസമയത്തു പിടിച്ചെടുക്കുന്ന യുദ്ധാർജ്ജിത മുതലിൽ നിന്നുള്ള വിഹിതം ആണ് ഇവിടെ ഉദ്ദേശ്യം.പ്രസ്തുത സൂക്തം കാണുക :
 ( وَاعْلَمُوا أَنَّمَا غَنِمْتُمْ مِنْ شَيْءٍ فَأَنَّ لِلَّهِ خُمُسَهُ وَلِلرَّسُولِ وَلِذِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينِ وَابْنِ السَّبِيلِ إِنْ كُنْتُمْ آمَنْتُمْ بِاللَّهِ وَمَا أَنْزَلْنَا عَلَى عَبْدِنَا يَوْمَ الْفُرْقَانِ يَوْمَ الْتَقَى الْجَمْعَانِ وَاللَّهُ عَلَى كُلِّ شَيْءٍ قَدِيرٌ ( 41 )
നിങ്ങള്‍ ( യുദ്ധത്തില്‍ ) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്‍റെ അഞ്ചിലൊന്ന്‌ അല്ലാഹുവിനും റസൂലിനും ( റസൂലിന്‍റെ ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുവിന്‍. അല്ലാഹുവിലും സത്യാസത്യവിവേചനത്തിന്‍റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ നമ്മുടെ ദാസന്‍റെ മേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.
ഖംസ്/അഞ്ചു എന്ന ഒരു റിപ്പോർട്ട് ഉണ്ടെന്നും അങ്ങനെയാവുമ്പോൾ ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളാകാം അർത്‌ഥം എന്നും അഭിപ്രായമുണ്ടെങ്കിലും ഇത് സാധ്യത വിദൂരമായ ഒരു വിശദീകരണമാണ്‌.കാരണം ഇവിടെ ഹജ്ജ് പരാമർശിക്കുന്നില്ല.   കൂടാതെ  ഹജ്ജ് ഒഴികെയുള്ള മറ്റു സ്തംഭങ്ങളെ  ആദ്യം  തന്നെ പരാമർശിക്കുന്നുണ്ടല്ലോ.അതിനാൽ ഇവിടെ ഉദ്ദേശ്യം ഗനീമത് മുതലിന്റെ അഞ്ചിലൊന്ന് തന്നെ.
قَوْلُهُ : ( عَنْ أَبِي جَمْرَةَ ) هُوَ بِالْجِيمِ وَالرَّاءِ كَمَا تَقَدَّمَ ، وَاسْمُهُ نَصْرُ بْنُ عِمْرَانَ بْنِ نُوحِ بْنِ مَخْلَدٍ الضُّبَعِيُّ بِضَمِّ الضَّادِ الْمُعْجَمَةِ وَفَتْحِ الْمُوَحَّدَةِ ، مِنْ بَنِي ضُبَيْعَةَ أَوَّلَهُ مُصَغَّرًا وَهُمْ بَطْنٌ مِنْ عَبْدِ الْقَيْسِ كَمَا جَزَمَ بِهِ الرَّشَاطِيُّ ، وَفِي بَكْرِ بْنِ وَائِلٍ بَطْنٌ يُقَالُ لَهُمْ بَنُو ضُبَيْعَةَ أَيْضًا ، وَقَدْ وَهَمَ مَنْ نَسَبَ أَبَا جَمْرَةَ إِلَيْهِمْ مِنْ شُرَّاحِ الْبُخَارِيِّ ، فَقَدْ رَوَى الطَّبَرَانِيُّ وَابْنُ مَنْدَهْ فِي تَرْجَمَةِ نُوحِ بْنِ مَخْلَدٍ جَدِّ أَبِي جَمْرَةَ أَنَّهُ قَدِمَ عَلَى رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقَالَ لَهُ : مِمَّنْ أَنْتَ ؟ قَالَ : مِنْ ضُبَيْعَةِ رَبِيعَةَ . فَقَالَ : خَيْرُ رَبِيعَةَ عَبْدُ الْقَيْسِ ثُمَّ الْحَيُّ الَّذِينَ أَنْتَ مِنْهُمْ
ആശയ സംഗ്രഹം : അബൂ ഹംസ എന്നവർ റബീഅ ഗോത്രത്തിന്റെ ഒരു ഭാഗമായ ദുബൈഗയിൽ പെട്ട വ്യക്തിയായിരുന്നു.അദ്ധേഹത്തിന്റെ പൂർണ്ണ നാമം نَصْرُ بْنُ عِمْرَانَ بْنِ نُوحِ بْنِ مَخْلَدٍ الضُّبَعِيُّ എന്നായിരുന്നു. ത്വബ്റാനിയും ഇബ്നു മന്ദയും രേഖപ്പെടുത്തിയ ഒരു ഹദീസിൽ ഇങ്ങിനെ കാണാം : അബൂ ഹംസയുടെ വലിയുപ്പ നൂഹ് ബ്നു മഖ് ലദു നബിയുടെ അടുത്ത് വന്നപ്പോൾ നബി ചോദിച്ചു :താങ്കൾ ഏതു വിഭാഗത്തിൽ നിന്നാണ് ? റബീഅ ഗോത്രക്കാരിൽ പെട്ട ദുബൈഗയിൽ പെട്ട വ്യക്തിയാണ്.അപ്പോൾ നബി പറഞ്ഞു : റബീഅ ഗോത്രക്കാരിൽ ഉത്തമർ അബ്ദുൽ ഖൈസ് ആണ്,പിന്നെ നിങ്ങളുടെ ഈ വിഭാഗവും
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=87&bookhad=16810


MODULE 03:

قَوْلُهُ : ( كُنْتُ أَقْعُدُ مَعَ ابْنِ عَبَّاسٍ ) بَيَّنَ الْمُصَنِّفُ فِي الْعِلْمِ مِنْ رِوَايَةِ غُنْدَرٍ ، عَنْ شُعْبَةَ السَّبَبَ فِي إِكْرَامِ ابْنِ عَبَّاسٍ لَهُ وَلَفْظُهُ " كُنْتُ أُتَرْجِمُ بَيْنَ ابْنِ عَبَّاسٍ وَبَيْنَ النَّاسِ " قَالَ ابْنُ الصَّلَاحِ : أَصْلُ التَّرْجَمَةِ التَّعْبِيرُ عَنْ لُغَةٍ بِلُغَةٍ ، وَهُوَ عِنْدِي هُنَا أَعَمُّ مِنْ ذَلِكَ ، وَأَنَّهُ كَانَ يُبَلِّغُ كَلَامَ ابْنَ عَبَّاسٍ إِلَى مَنْ خَفِيَ عَلَيْهِ وَيُبَلِّغُهُ كَلَامَهُمْ ، إِمَّا لِزِحَامٍ أَوْ لِقُصُورِ فَهْمٍ . قُلْتُ : الثَّانِي أَظْهَرُ ; لِأَنَّهُ كَانَ جَالِسًا مَعَهُ عَلَى سَرِيرِهِ ، فَلَا فَرْقَ فِي الزِّحَامِ بَيْنَهُمَا إِلَّا أَنْ يُحْمَلَ عَلَى أَنَّ ابْنِ عَبَّاسٍ كَانَ فِي صَدْرِ السَّرِيرِ وَكَانَ أَبُو جَمْرَةَ فِي طَرَفِهِ الَّذِي يَلِي مَنْ يُتَرْجِمُ عَنْهُمْ ، وَقِيلَ إِنَّ أَبَا جَمْرَةَ كَانَ يَعْرِفُ الْفَارِسِيَّةَ فَكَانَ يُتَرْجِمُ لِابْنِ عَبَّاسٍ بِهَا
ആശയ സംഗ്രഹം ; അബൂ ജംറയെ ഇബ്നു  അബ്ബാസ് റദിയല്ലാഹു അന്ഹു  ആദരിക്കാൻ കാരണം അദ്ദേഹം ഇബ്നു  അബ്ബാസ് റദിയല്ലാഹു അന്ഹുവിനും ജങ്ങൾക്കും ഇടയിൽ പരിഭാഷകൻ ആയതിനാലായിരുന്നു  സ്വഹീഹ് മുസ്ലിമിലെ ഒരു റിപ്പോർട്ടിൽ ' ഞാൻ  ഇബ്നു  അബ്ബാസിനും ജനങ്ങൾക്കും ഇടയിൽ പരിഭാഷപ്പെടുത്തിയിരുന്നു' എന്ന് അബൂ ജംറ പറയുന്നതായി വ്യക്തമായി വന്നിട്ടുണ്ട്.
https://sunnah.com/bukhari/3/29
ഇബ്നുസ്സ്വലാഹ് പറയുന്നു : ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്കു പരിഭാഷപ്പെടുത്തലാണ് തർജ്ജമ.എന്നാൽ എന്റെ വീക്ഷണത്തിൽ ഇവിടെ അത് കുറേക്കൂടി വിശാലമായ അർത്ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളത്.കാരണം അബൂ ജംറ ഇബ്നു അബ്ബാസ് പറയുന്ന ആശയങ്ങൾ ജനങ്ങൾക്ക് എത്തിച്ചു കൊടുത്തിരുന്നു.ഇത് ഒരു പക്ഷെ ജനത്തിരക്ക് മൂലമാവാം; ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു പറയുന്ന കാര്യങ്ങൾ ശരിക്കും മനസ്സിലാക്കാത്ത ജനങ്ങൾക്ക് വിശദീകരിച്ചു കൊടുത്തിരുന്നതുമാവാം.രണ്ടാമത്തെ വീക്ഷണമാണ്  കൂടുതൽ വ്യക്തമായത് എന്നാണു ഞാൻ( ഇബ്നു ഹജർ) മനസ്സിലാക്കുന്നത്.കൂടാതെ അബൂ ജംറക്കു പേർഷ്യൻ ഭാഷ അറിയാമായിരുന്നു എന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
 قَالَ الْقُرْطُبِيُّ : فِيهِ دَلِيلٌ عَلَى أَنَّ ابْنَ عَبَّاسٍ كَانَ يَكْتَفِي فِي التَّرْجَمَةِ بِوَاحِدٍ . قُلْتُ وَقَدْ بَوَّبَ عَلَيْهِ الْبُخَارِيُّ فِي أَوَاخِرِ كِتَابِ الْأَحْكَامِ كَمَا سَيَأْتِي . وَاسْتَنْبَطَ مِنْهُ ابْنُ التِّينِ جَوَازَ أَخْذِ الْأُجْرَةِ عَلَى التَّعْلِيمِ لِقَوْلِهِ " حَتَّى أَجْعَلَ لَكَ سَهْمًا مِنْ مَالِي " وَفِيهِ نَظَرٌ ، لِاحْتِمَالِ أَنْ يَكُونَ إِعْطَاؤُهُ ذَلِكَ كَانَ بِسَبَبِ الرُّؤْيَا الَّتِي رَآهَا فِي الْعُمْرَةِ قَبْلَ الْحَجِّ كَمَا سَيَأْتِي عِنْدَ الْمُصَنِّفِ صَرِيحًا فِي الْحَجِّ . وَقَالَ غَيْرُهُ : هُوَ أَصْلٌ فِي اتِّخَاذِ الْمُحَدِّثِ الْمُسْتَمْلِي
 ആശയ സംഗ്രഹം : ദ്വി ഭാഷിയായി / പരിഭാഷകനായി ഒരാൾ മതി എന്ന നിലപാട് ഇബ്നു അബ്ബാസ് റദിയല്ലാഹു സ്വീകരിച്ചിരുന്നുവെന്നു ഈ ഹദീസിൽ നിന്ന് വ്യക്തമാണ് എന്ന് ഇമാം ഖുർതുബി നിരീക്ഷിക്കുന്നു.അദ്ധ്യാപനത്തിനു കൂലി വാങ്ങാം എന്ന് ഈ ഹദീസിൽ നിന്ന് ഇബ്നു തീൻ തെളിവ് പിടിച്ചിരിക്കുന്നു.'ഞാൻ താങ്കൾക്കു എന്റെ സമ്പത്തിന്റെ ഒരു ഓഹരി നൽകാം' എന്ന് ഇബ്നു അബ്ബാസ്  റദിയല്ലാഹു അന്ഹു പറയുന്നതാണ് ഇതിനു തെളിവായി പറയുന്നത്.എന്നാൽ ഇങ്ങിനെ തെളിവ് പിടിച്ചതിൽ ഭിന്നാഭിപ്രായമുണ്ട്.കാരണം ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു അദ്ദേഹത്തിന് സമ്പത്തിന്റെ ഒരു വിഹിതം നൽകിയത് അദ്ദേഹം കണ്ട ഒരു സ്വപ്നത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.ഇത് കിതാബുൽ ഹജ്ജിലെ ഹദീസിൽ വ്യക്തമായി വരുന്നുണ്ട്

http://library.islamweb.net/newlibrary/display_book.php?idfrom=99&idto=100&bk_no=52&ID=42

MODULE 04

ചർച്ച 1 :

 ഭരണാധികാരിക്ക് / ജഡ്ജിക്ക് കക്ഷികളുടെ സംസാരം മനസ്സിലാക്കാൻ ഒരു തർജ്ജുമാക്കാരൻ മതിയോ ?

സ്വഹീഹുൽ ബുഖാരി 
كتاب الأحكام   
കിതാബുൽ അഹ്‌കാം 
باب تَرْجَمَةِ الْحُكَّامِ، وَهَلْ يَجُوزُ تُرْجُمَانٌ وَاحِدٌ
ഭരണാധികാരികളുടെ / ന്യാധിപന്മാരുടെ പരിഭാഷകരെ സംബന്ധിച്ചും ഒരു പരിഭാഷകൻ മാത്രം അനുവദനീയമാവുമോ എന്നതും സംബന്ധിച്ച് പറയുന്ന ബാബ്
وَقَالَ خَارِجَةُ بْنُ زَيْدِ بْنِ ثَابِتٍ عَنْ زَيْدِ بْنِ ثَابِتٍ، أَنَّ النَّبِيَّ صلى الله عليه وسلم أَمَرَهُ أَنْ يَتَعَلَّمَ كِتَابَ الْيَهُودِ، حَتَّى كَتَبْتُ لِلنَّبِيِّ صلى الله عليه وسلم كُتُبَهُ، وَأَقْرَأْتُهُ كُتُبَهُمْ إِذَا كَتَبُوا إِلَيْهِ.
ആശയ സംഗ്രഹം: സൈദു ബ്നു സാബിത് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : (യഹൂദരുടെ എഴുത്തുകൾ പഠിക്കാൻ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അദ്ദേഹത്തോട് കല്പിച്ചിരുന്നു) . നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ എഴുത്തുകൾ / രേഖകൾ നബിക്കു വേണ്ടി ഞാൻ യഹൂദർക്ക് എഴുതുമായിരുന്നു.അവർ നബിക്കു എഴുതുന്ന എഴുത്തുകൾ ഞാൻ നബിക്കു വായിച്ചു കേൾപ്പിക്കുമായിരുന്നു.
وَقَالَ عُمَرُ وَعِنْدَهُ عَلِيٌّ وَعَبْدُ الرَّحْمَنِ وَعُثْمَانُ مَاذَا تَقُولُ هَذِهِ قَالَ عَبْدُ الرَّحْمَنِ بْنُ حَاطِبٍ فَقُلْتُ  تُخْبِرُكَ بِصَاحِبِهَا الَّذِي صَنَعَ بِهَا 
ഒരിക്കൽ  അലി  റദിയല്ലാഹു അന്ഹു, അബ്ദു റഹ്‌മാന്‌  ബ്നു ഔഫ്  റദിയല്ലാഹു അന്ഹു, ഉസ്മാൻ  റദിയല്ലാഹു അന്ഹു എന്നിവരുടെ സാന്നിധ്യത്തിൽ ഉമർ റദിയല്ലാഹു അന്ഹു ഉള്ളപ്പോൾ (ഗർഭിണിയായി കാണപ്പെട്ട) ഒരു  സ്ത്രീയെ   സംബന്ധിച്ച് ചോദിച്ചു : ഈ സ്ത്രീ എന്താണ് പറയുന്നത്?  അപ്പോൾ അബ്ദു റഹ്‌മാന്‌ ബ്നു ഹാതിബ് പറഞ്ഞു : അവൾ താങ്കളോട് പറയുന്നത് അവളുമായി അവിഹിത ബന്ധത്തിലേർപ്പെട്ട ഒരാളെ സംബന്ധിച്ചാണ്.
وَقَالَ أَبُو جَمْرَةَ كُنْتُ أُتَرْجِمُ بَيْنَ ابْنِ عَبَّاسٍ وَبَيْنَ النَّاسِ
അബൂ ജംറ പ്രസ്താവിക്കുന്നു : ഞാൻ  ഇബ്നു  അബ്ബാസ് റദിയല്ലാഹു അന്ഹുവിനും  ജനങ്ങൾക്കും ഇടയിൽ പരിഭാഷപ്പെടുത്തിയിരുന്നു.
 وَقَالَ بَعْضُ النَّاسِ لاَ بُدَّ لِلْحَاكِمِ مِنْ مُتَرْجِمَيْنِ‏
ചിലർ പറയുന്നു : ഒരു ഭരണാധികാരിക്ക്/ ന്യായാധിപന്  രണ്ടു പരിഭാഷകർ അത്യാവശ്യമാണ് .
https://sunnah.com/bukhari/93/56

........................
قَوْلُهُ ( وَهَلْ يَجُوزُ تَرْجُمَانٌ وَاحِدٌ ) يُشِيرُ إِلَى الِاخْتِلَافِ فِي ذَلِكَ فَالِاكْتِفَاءُ بِالْوَاحِدِ قَوْلُ الْحَنَفِيَّةِ وَرِوَايَةٌ عَنْ أَحْمَدَ وَاخْتَارَهَا الْبُخَارِيُّ وَابْنُ الْمُنْذِرِ وَطَائِفَةٌ ، وَقَالَ الشَّافِعِيٌّ وَهِيَ الرِّوَايَةُ الرَّاجِحَةُ عِنْدَ الْحَنَابِلَةِ " إِذَا لَمْ يَعْرِفِ الْحَاكِمُ لِسَانَ الْخَصْمِ ، لَمْ يَقْبَلْ فِيهِ إِلَّا عَدْلَيْنِ " لِأَنَّهُ نَقْلُ مَا خَفِيَ عَلَى الْحَاكِمِ إِلَيْهِ فِيمَا يَتَعَلَّقُ بِالْحُكُومَةِ فَيُشْتَرَطُ فِيهِ الْعَدْلُ كَالشَّهَادَةِ ، وَلِأَنَّهُ أَخْبَرَ الْحَاكِمَ بِمَا لَمْ يَفْهَمْهُ فَكَانَ كَنَقْلِ الْإِقْرَارِ إِلَيْهِ مِنْ غَيْرِ مَجْلِسِهِ 
 'ഭരണാധികാരിക്കും /  വിധി കർത്താവിനും  ഒരു പരിഭാഷകൻ മാത്രം അനുവദനീയമാവുമോ?'എന്ന തലക്കെട്ട് നൽകിയതിലൂടെ ഈ വിഷയത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട് എന്നതിലേക്ക് ഒരു സൂചന നൽകുന്നുണ്ട്.ഒരു പരിഭാഷകൻ മതിയാവും എന്നതാണ് ഹനഫീ മദ്ഹബിലെ വീക്ഷണം . ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹിയിൽ നിന്നുള്ള ഒരു റിപ്പോർട്ടും ഇമാം ബുഖാരിയും ഇബ്നുൽ മുന്ദിറും ഒരു സംഘം പണ്ഡിതന്മാരും തെരഞ്ഞെടുത്ത അഭിപ്രായവും ഇത് തന്നെ.വിധി കർത്താവിനു കക്ഷികളുടെ ഭാഷ അറിയില്ലെങ്കിൽ രണ്ടു നീതിമാന്മാർ പരിഭാഷകരായി വേണം എന്നതാണ് ശാഫിഈ റഹിമഹുല്ലാഹിയുടെ അഭിപ്രായം. ഹംബലികളുടെ പ്രബലമായ വീക്ഷണവും ഇത് തന്നെ.കാരണം ഇവിടെ പരിഭാഷകൻ നിർവഹിക്കുന്ന ജോലി വിധിയുമായി ബന്ധപ്പെട്ടതും എന്നാൽ വിധികർത്താവിനു  വ്യക്തമാകാത്തതുമായ കാര്യം കക്ഷിയിൽ നിന്ന് ഉദ്ധരിച്ചു കൊടുക്കുക എന്നതാണ് . അപ്പോൾ ഇത് സാക്ഷ്യം പോലെ  തന്നെ നിബന്ധനയുള്ള സംഗതിയാണ്.

http://library.islamweb.net/newlibrary/display_book.php?idfrom=13163&idto=13164&bk_no=52&ID=3968

MODULE 05:

ചർച്ച 2 :

ചർച്ച : വിശുദ്ധ ഖുർആനും മറ്റു മതപരമായ അറിവുകളും പഠിപ്പിക്കുന്നതിന് ശമ്പളം സ്വീകരിക്കാമോ ? ശറഇയ്യായ മന്ത്രങ്ങൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നവർ അതിനു കൂലി സ്വീകരിക്കാമോ?

صحيح مسلم
സ്വഹീഹു മുസ്‌ലിം
  كتاب السلام
കിതാബുസ്സലാം 
بَاب جَوَازِ أَخْذِ الْأُجْرَةِ عَلَى الرُّقْيَةِ بِالْقُرْآنِ وَالْأَذْكَارِ 
ഖുർആനും ദിക്റുകളും ഉപയോഗിച്ച് റുഖയ്യ / മന്ത്രം നടത്തുന്നതിന് പ്രതിഫലം സ്വീകരിക്കാമോ എന്നത് സംബന്ധിച്ച ബാബ്

 حَدَّثَنَا يَحْيَى بْنُ يَحْيَى التَّمِيمِيُّ أَخْبَرَنَا هُشَيْمٌ عَنْ أَبِي بِشْرٍ عَنْ أَبِي الْمُتَوَكِّلِ عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّ نَاسًا مِنْ أَصْحَابِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانُوا فِي سَفَرٍ فَمَرُّوا بِحَيٍّ مِنْ أَحْيَاءِ الْعَرَبِ فَاسْتَضَافُوهُمْ فَلَمْ يُضِيفُوهُمْ فَقَالُوا لَهُمْ هَلْ فِيكُمْ رَاقٍ فَإِنَّ سَيِّدَ الْحَيِّ لَدِيغٌ أَوْ مُصَابٌ فَقَالَ رَجُلٌ مِنْهُمْ نَعَمْ فَأَتَاهُ فَرَقَاهُ بِفَاتِحَةِ الْكِتَابِ فَبَرَأَ الرَّجُلُ فَأُعْطِيَ قَطِيعًا مِنْ غَنَمٍ فَأَبَى أَنْ يَقْبَلَهَا وَقَالَ حَتَّى أَذْكُرَ ذَلِكَ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَذَكَرَ ذَلِكَ لَهُ فَقَالَ يَا رَسُولَ اللَّهِ وَاللَّهِ مَا رَقَيْتُ إِلَّا بِفَاتِحَةِ الْكِتَابِ فَتَبَسَّمَ وَقَالَ وَمَا أَدْرَاكَ أَنَّهَا رُقْيَةٌ ثُمَّ قَالَ خُذُوا مِنْهُمْ وَاضْرِبُوا لِي بِسَهْمٍ مَعَكُمْ 
.......................
ആശയ സംഗ്രഹം : അബൂ സഈദിൽ  ഖുദ്‌രി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കുറച്ചു സഖാക്കൾ ഒരു യാത്രക്കിടെ  ഒരു അറബ് ഗോത്രത്തിനരികിലൂടെ സഞ്ചരിക്കാൻ ഇടയായി .ആ ഗോത്രക്കാരോട് അവർ ആതിഥേയത്വം അഭ്യർത്ഥിച്ചെങ്കിലും അവർ അഭ്യർത്ഥന നിരസിച്ചു.തുടർന്ന് ആ ഗോത്രക്കാർ നബിയുടെ സഖാക്കളോട് ചോദിച്ചു : ഞങ്ങളുടെ ഗോത്ര നേതാവിനെ തേൾ കടിച്ചിരിക്കുന്നു ; നിങ്ങളിൽ മന്ത്രിക്കുന്ന ആരെങ്കിലും ഉണ്ടോ? അപ്പോൾ സ്വഹാബാക്കളിൽ / സഖാക്കളിൽ നിന്ന് ഒരാൾ(അബൂ സഈദിൽ ഖുദ്‌രി റദിയല്ലാഹു അന്ഹു തന്നെയായിരുന്നു ആ വ്യക്തി) പറഞ്ഞു : അതെ .അങ്ങിനെ അദ്ദേഹം സൂറത്തുൽ ഫാതിഹ ഉപയോഗിച്ച് അവരുടെ ഗോത്ര നേതാവിനെ മന്ത്രിച്ചു . അദ്ദേഹത്തിന് സുഖപ്പെട്ടു.ആ ഗോത്രക്കാർ (കൂലിയായി  ) കുറച്ചു ആടുകളെ (മുപ്പതു ആടുകളെ) സ്വഹാബാക്കൾക്കു നൽകി.എന്നാൽ സ്വഹാബി   റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് ആ വിഷയത്തിൽ ഒരു വിധി കിട്ടാതെ അത് സ്വീകരിക്കാൻ വിസമ്മതിച്ചു.അദ്ദേഹം  നബിയെ സമീപിച്ചു നബിയോട് ഇങ്ങിനെ പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ.. ഞാൻ ഫാതിഹ സൂറത്തു മാത്രമേ മന്ത്രത്തിനു ഉപയോഗിച്ചിട്ടുള്ളൂ.അപ്പോൾ നബി പുഞ്ചിരിച്ചു ചോദിച്ചു : താങ്കൾക്കു എങ്ങിനെയാണ് ഫാതിഹ മന്ത്രമാണ് എന്ന് അറിഞ്ഞത്? തുടർന്ന് നബി പറഞ്ഞു: നിങ്ങൾ ആ ആടുകളെ അവരിൽ നിന്ന് സ്വീകരിക്കൂ; നിങ്ങളുടെ കൂട്ടത്തിൽ എനിക്ക് ഒരു  ഓഹരിയും തരൂ.
..........................

ഈ ഹദീസിനു ശറഹു മുസ്‌ലിമിൽ ഇമാം നവവി റഹിമഹുല്ലാഹ് നൽകിയ വിശദീകരണത്തിൽ നിന്ന് :
شرح النووي على مسلم
يحيي بن شرف أبو زكريا النووي
..........................
قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( مَا أَدْرَاكَ أَنَّهَا رُقْيَةٌ ؟ ) فِيهِ التَّصْرِيحُ بِأَنَّهَا رُقْيَةٌ ، فَيُسْتَحَبُّ أَنْ يُقْرَأَ بِهَا عَلَى اللَّدِيغِ وَالْمَرِيضِ وَسَائِرِ أَصْحَابِ الْأَسْقَامِ وَالْعَاهَاتِ
ആശയ സംഗ്രഹം : 'താങ്കൾക്കു എങ്ങിനെയാണ് ഫാതിഹ മന്ത്രമാണ് എന്ന് അറിഞ്ഞത്?' എന്ന് നബി ചോദിച്ചതിൽ നിന്നും സൂറത്തുൽ ഫാതിഹ റുഖയ്യ / മന്ത്രം ആണെന്ന് വ്യക്തമാണ്.വിഷ ജന്തുക്കളുടെ കടിയേറ്റ വ്യക്തി , രോഗി,മറ്റു അവശതകൾ /ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തി എന്നിവർക്കെല്ലാം സൂറത്തുൽ ഫാതിഹ ഉപയോഗിച്ച് മന്ത്രിക്കൽ മുസ്തഹബ്ബാണ് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. 
قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( خُذُوا مِنْهُمْ وَاضْرِبُوا لِي بِسَهْمٍ مَعَكُمْ ) هَذَا تَصْرِيحٌ بِجَوَازِ أَخْذِ الْأُجْرَةِ عَلَى الرُّقْيَةِ بِالْفَاتِحَةِ وَالذِّكْرِ ، وَأَنَّهَا حَلَالٌ لَا كَرَاهَةَ فِيهَا ، وَكَذَا الْأُجْرَةُ عَلَى تَعْلِيمِ الْقُرْآنِ ، وَهَذَا مَذْهَبُ الشَّافِعِيِّ وَمَالِكٍ وَأَحْمَدَ وَإِسْحَاقَ وَأَبِي ثَوْرٍ وَآخَرِينَ مِنَ السَّلَفِ وَمَنْ بَعْدَهُمْ ، وَمَنَعَهَا أَبُو حَنِيفَةَ فِي تَعْلِيمِ الْقُرْآنِ ، وَأَجَازَهَا فِي الرُّقْيَةِ 
ആശയ സംഗ്രഹം : 'നിങ്ങൾ ആ ആടുകളെ അവരിൽ നിന്ന് സ്വീകരിക്കൂ; നിങ്ങളുടെ കൂട്ടത്തിൽ എനിക്ക് ഒരു  ഓഹരിയും തരൂ' എന്ന് നബി പറഞ്ഞതിൽ നിന്ന് ഖുർആനും ദിക്റുകളും ഉപയോഗിച്ച് റുഖയ്യ / മന്ത്രം നടത്തുന്നതിന് പ്രതിഫലം സ്വീകരിക്കൽ അനുവദനീയമാണെന്നും അതിൽ കറാഹത്തു ഇല്ലെന്നും വ്യക്തമായി മനസ്സിലാക്കാം.ഇപ്രകാരം തന്നെ ഖുർആൻ പഠിപ്പിക്കുന്നതിനുംകൂലി സ്വീകരിക്കാവുന്നതാണ് .ഇതാണ് ഇമാം ശാഫിഈ , ഇമാം മാലിക്, ഇമാം അഹ്മദ് ബ്നു ഹന്ബൽ , ഇസ് ഹാഖ്‌ , അബൂ സൗർ എന്നിവരുടെയും  സലഫുകളിൽ നിന്ന് മറ്റു പലരുടെയും അവർക്കു ശേഷമുള്ളവരുടെയും നിലപാട്. എന്നാൽ റുഖയ്യക്ക് /മന്ത്രത്തിനു കൂലി സ്വീകരിക്കൽ അനുവദനീയമാണെങ്കിലും ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി സ്വീകരിക്കാൻ പാടില്ല എന്നതാണ് ഇമാം അബൂ ഹനീഫയുടെ നിലപാട്.
.............................
وَأَمَّا قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ( وَاضْرِبُوا لِي بِسَهْمٍ ) فَإِنَّمَا قَالَهُ تَطْيِيبًا لِقُلُوبِهِمْ ، وَمُبَالَغَةً فِي تَعْرِيفِهِمْ أَنَّهُ حَلَالٌ لَا شُبْهَةَ فِيهِ 
...........................
റുഖയ്യക്ക്  കൂലി സ്വീകരിക്കുന്നതിൽ ഒരു ശുബ്ഹത്തും അത് അനുവദനീയമാണെന്നും സ്വഹാബാക്കൾക്കു വ്യക്തമായി ബോധ്യപ്പെടുന്നതിനും അവരുടെ മനസ്സിന് സംതൃപ്തി ഉണ്ടാവുന്നതിനുമാണ് 'നിങ്ങളുടെ കൂട്ടത്തിൽ എനിക്ക് ഒരു  ഓഹരിയും തരൂ' എന്ന് നബി പറഞ്ഞത്.
.......................
http://library.islamweb.net/Newlibrary/display_book.php?flag=1&bk_no=53&ID=6631

_________________

MODULE 06:

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ 40 -43 കാണുക :
يَا بَنِي إِسْرَائِيلَ اذْكُرُواْ نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَوْفُواْ بِعَهْدِي أُوفِ بِعَهْدِكُمْ وَإِيَّايَ فَارْهَبُونِ
ഇസ്രായീല്‍ സന്തതികളേ,  ഞാന്‍ നിങ്ങള്‍ക്ക്‌ ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും, എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവൂ.
وَآمِنُواْ بِمَا أَنزَلْتُ مُصَدِّقًا لِّمَا مَعَكُمْ وَلاَ تَكُونُواْ أَوَّلَ كَافِرٍ بِهِ وَلاَ تَشْتَرُواْ بِآيَاتِي ثَمَنًا قَلِيلاً وَإِيَّايَ فَاتَّقُونِ
നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട്‌ ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ ( ഖുര്‍ആനില്‍ ) നിങ്ങള്‍ വിശ്വസിക്കൂ. അതിനെ ആദ്യമായി തന്നെ നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്‌. തുച്ഛമായ വിലയ്ക്ക്‌ ( ഭൌതിക നേട്ടത്തിനു ) പകരം എന്‍റെവചനങ്ങള്‍ നിങ്ങള്‍ വിറ്റുകളയുകയും ചെയ്യരുത്‌. എന്നോട്‌ മാത്രം നിങ്ങള്‍ ഭയഭക്തി പുലര്‍ത്തുക.
وَلاَ تَلْبِسُواْ الْحَقَّ بِالْبَاطِلِ وَتَكْتُمُواْ الْحَقَّ وَأَنتُمْ تَعْلَمُونَ
നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌. അറിഞ്ഞുകൊണ്ട്‌ സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌.

തഫ്സീർ അൽ ഖുർതുബിയിൽ നിന്ന്: 

تفسير القرطبي
محمد بن أحمد الأنصاري القرطبي

الثَّانِيَةُ : وَقَدِ اخْتَلَفَ الْعُلَمَاءُ فِي أَخْذِ الْأُجْرَةِ عَلَى تَعْلِيمِ الْقُرْآنِ وَالْعِلْمِ - لِهَذِهِ الْآيَةِ وَمَا كَانَ فِي مَعْنَاهَا فَمَنَعَ ذَلِكَ الزُّهْرِيُّ وَأَصْحَابُ الرَّأْيِ وَقَالُوا : لَا يَجُوزُ أَخْذُ الْأُجْرَةِ عَلَى تَعْلِيمِ الْقُرْآنِ لِأَنَّ تَعْلِيمَهُ وَاجِبٌ مِنَ الْوَاجِبَاتِ الَّتِي يُحْتَاجُ فِيهَا إِلَى نِيَّةِ التَّقَرُّبِ وَالْإِخْلَاصِ فَلَا يُؤْخَذُ عَلَيْهَا أُجْرَةٌ كَالصَّلَاةِ وَالصِّيَامِ ، وَقَدْ قَالَ تَعَالَى : وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا . وَرَوَى ابْنُ عَبَّاسٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مُعَلِّمُو صِبْيَانِكُمْ شِرَارُكُمْ أَقَلُّهُمْ رَحْمَةً بِالْيَتِيمِ وَأَغْلَظُهُمْ عَلَى الْمِسْكِينِ . وَرَوَى أَبُو هُرَيْرَةَ قَالَ : قُلْتُ يَا رَسُولَ اللَّهِ مَا تَقُولُ فِي الْمُعَلِّمِينَ قَالَ دِرْهَمُهُمْ حَرَامٌ وَثَوْبُهُمْ سُحْتٌ وَكَلَامُهُمْ رِيَاءٌ وَرَوَى عُبَادَةُ بْنُ الصَّامِتِ قَالَ : عَلَّمْتُ نَاسًا مِنْ أَهْلِ الصُّفَّةِ الْقُرْآنَ وَالْكِتَابَةَ ، فَأَهْدَى إِلَيَّ رَجُلٌ مِنْهُمْ قَوْسًا فَقُلْتُ : لَيْسَتْ بِمَالٍ وَأَرْمِي عَنْهَا فِي سَبِيلِ اللَّهِ فَسَأَلْتُ عَنْهَا رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : إِنْ سَرَّكَ أَنْ تُطَوَّقَ بِهَا طَوْقًا مِنْ نَارٍ فَاقْبَلْهَا 
ആശയ സംഗ്രഹം : ഈ ആയത്തിന്റെയും(41 ) ഇതേ ആശയത്തിൽ വന്ന ആയത്തുകളുടെയും  അടിസ്ഥാനത്തിൽ ഖുർആനും മറ്റു ദീനീ വിജ്ഞാനങ്ങളും പഠിപ്പിക്കുന്നതിന് കൂലി സ്വീകരിക്കാമോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്ക് ഭിന്ന വീക്ഷണങ്ങളുണ്ട്.സുഹ്രിയും അസ് ഹാബ് റഅയും (ഹനഫികൾ) പാടില്ല എന്ന വീക്ഷണം പുലർത്തുന്നു.അവർ ഇങ്ങിനെ പ്രസ്താവിച്ചിരിക്കുന്നു: ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി സ്വീകരിക്കൽ അനുവദനീയമല്ല;കാരണം ഖുർആൻ പഠിപ്പിക്കൽ നിർബന്ധമാണ്‌. അത് അല്ലാഹുവിനോടുള്ള സാമീപ്യം ലഭിക്കൽ എന്ന നിയ്യത്തോടെ ഇഖ്‌ലാസോടു കൂടിയായിരിക്കണം.അത് കൊണ്ട് തന്നെ നിസ്ക്കാരം, നോമ്പ് എന്നിവ പോലെ തന്നെ ഖുർആൻ പഠിപ്പിക്കുന്നതിനും കൂലി വാങ്ങാൻ പാടില്ല.അല്ലാഹു പറയുന്നു :'തുച്ഛമായ വിലയ്ക്ക്‌ ( ഭൌതിക നേട്ടത്തിനു ) പകരം എന്‍റെവചനങ്ങള്‍ നിങ്ങള്‍ വിറ്റുകളയുകയും ചെയ്യരുത്‌' .
       നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞതായി ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നവർ നിങ്ങളിൽ ഏറ്റവും മോശക്കാരാണ്,യതീമുകളോട് കാരുണ്യം ഇല്ലാത്തവരും അഗതികളോട് പരുഷമായി പെരുമാറുന്നവരുമാണ്( പരിഭാഷകന്റെ കുറിപ്പ് :ശ്രദ്ധിക്കുക.ഈ ഹദീസിന്റെ ആധികാരികത സ്ഥിരപ്പെട്ടതല്ല എന്ന് കാണുന്നു.
http://www.almeshkat.net/vb/showthread.php?t=81114&page=11
ഇനി ഇങ്ങിനെ ഒരു ഹദീസ് ഉണ്ടെങ്കിൽ തന്നെ അത് മോശക്കാരായ അദ്ധ്യാപകരെ കുറിച്ചാകാം .അല്ലാഹു ഏറ്റവും അറിയുന്നവൻ.)
        അബൂ ഹുറൈറ ഒരിക്കൽ നബിയോട് ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ... ഈ  അദ്ധ്യാപകരുടെ  കാര്യത്തിൽ താങ്കൾ എന്താണ് പറയുന്നത്?  അപ്പോൾ നബി പറഞ്ഞു : അവരുടെ ദിർഹം ഹറാമാണ് .അവരുടെ വസ്ത്രം നിഷിദ്ധമായ സമ്പാദ്യമാണ്.അവരുടെ സംസാരം പൊങ്ങച്ചമാണ്‌ (പരിഭാഷകന്റെ കുറിപ്പ് : ഈ ഹദീസിന്റെ പരമ്പര ഈ തഫ്സീറിൽ ഇല്ല)
        ഉബാദത്തു ബ്നു സ്സാമിത് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഞാൻ സുഫ്ഫത്തിന്റെ അഹ്ലുകാരിൽ പെട്ട ചിലരെ ഖുർആനും എഴുത്തു വിദ്യയും  അഭ്യസിപ്പിച്ചു.അപ്പോൾ അവർ എനിക്ക് ഒരു വില്ല് സമ്മാനമായി/ഹദ്‌യ നൽകി .ഞാൻ റസൂലിനോട് പറഞ്ഞു : ഇത് സമ്പത്തൊന്നുമല്ലല്ലോ( അപ്പോൾ സ്വീകരിക്കുന്നതിൽ കുഴപ്പമില്ലല്ലോ)എനിക്ക് അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദിന് ഇത് ഉപയോഗിക്കാമല്ലോ അപ്പോൾ തിരു നബി ഇങ്ങിനെ പ്രതിവചിച്ചു : നിനക്ക് നരകത്തിൽ നിന്നുള്ള ഒരു നെക്ക്ലെസ് ധരിപ്പിക്കപ്പെടണമെന്നു ആഗ്രഹമുണ്ടെങ്കിൽ ആ  ഹദ്‌യ സ്വീകരിച്ചോളൂ 
(സുനനു അബീ ദാവൂദ് , സുനനു ഇബ്നു മാജ )
https://sunnah.com/abudawud/24/1
വിശദീകരണം ഇൻ ഷാ അല്ലാഹ് അടുത്ത മോഡ്യൂളിൽ 
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&ID=389


MODULE 07:

മൊഡ്യൂൾ 6 - ൽ പരാമർശിച്ച സുനനു അബീ ദാവൂദിലെ ഹദീസിനു ഔനുൽ മഅബൂദ് എന്ന ശറഹു കിതാബിൽ നൽകിയിട്ടുള്ള വിശദീകരണത്തിൽ നിന്ന് :
عون المعبود
محمد شمس الحق العظيم آبادي

قَالَ الْخَطَّابِيُّ : اخْتَلَفَ قَوْمٌ مِنَ الْعُلَمَاءِ فِي مَعْنَى هَذَا الْحَدِيثِ وَتَأْوِيلِهِ ؛ فَذَهَبَ بَعْضُهُمْ إِلَى ظَاهِرِهِ فَرَأَوْا أَنَّ أَخْذَ الْأُجْرَةِ عَلَى تَعْلِيمِ الْقُرْآنِ غَيْرُ مُبَاحٍ وَإِلَيْهِ ذَهَبَ الزُّهْرِيُّ وَأَبُو حَنِيفَةَ وَإِسْحَاقُ ابْنُ رَاهْوَيْهِ ، وَقَالَ طَائِفَةٌ : لَا بَأْسَ بِهِ مَا لَمْ يُشْتَرَطْ ، وَهُوَ قَوْلُ الْحَسَنِ الْبَصْرِيِّ وَابْنِ سِيرِينَ وَالشَّعْبِيِّ ، وَأَبَاحَ ذَلِكَ آخَرُونَ ، وَهُوَ مَذْهَبُ عَطَاءٍ وَمَالِكٍ وَالشَّافِعِيِّ وَأَبِي ثَوْرٍ ، وَاحْتَجُّوا بِحَدِيثِ سَهْلِ بْنِ سَعْدٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لِلرَّجُلِ الَّذِي خَطَبَ الْمَرْأَةَ فَلَمْ يَجِدْ لَهَا مَهْرًا زَوَّجْتُكَهَا عَلَى مَا مَعَكَ مِنَ الْقُرْآنِ
 وَتَأَوَّلُوا حَدِيثَ عُبَادَةَ عَلَى أَنَّهُ كَانَ تَبَرَّعَ بِهِ ، وَنَوَى الِاحْتِسَابَ فِيهِ وَلَمْ يَكُنْ قَصْدُهُ وَقْتَ التَّعْلِيمِ إِلَى طَلَبِ عِوَضٍ وَنَفْعٍ فَحَذَّرَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِبْطَالَ أَجْرِهِ وَتَوَعَّدَهُ عَلَيْهِ ، وَكَانَ سَبِيلُ عُبَادَةَ فِي هَذَا سَبِيلَ مَنْ رَدَّ ضَالَّةً لِرَجُلٍ أَوِ اسْتَخْرَجَ لَهُ مَتَاعًا قَدْ غَرِقَ فِي بَحْرٍ تَبَرُّعًا وَحِسْبَةً فَلَيْسَ لَهُ أَنْ يَأْخُذَ عَلَيْهِ عِوَضًا ، وَلَوْ أَنَّهُ طَلَبَ لِذَلِكَ أُجْرَةً قَبْلَ أَنْ يَفْعَلَهُ حِسْبَةً كَانَ ذَلِكَ جَائِزًا . وَأَهْلُ الصُّفَّةِ قَوْمٌ فُقَرَاءَ كَانُوا يَعِيشُونَ بِصَدَقَةِ النَّاسِ ، فَأَخْذُ الْمَالِ مِنْهُمْ مَكْرُوهٌ وَدَفْعُهُ إِلَيْهِمْ مُسْتَحَبٌّ 
ആശയ സംഗ്രഹം : ഖത്താബി പ്രസ്താവിക്കുന്നു: ഈ ഹദീസിന്റെ ആശയത്തിലും വ്യാഖ്യാനത്തിലും പണ്ഡിതന്മാർക്ക് ഭിന്ന വീക്ഷണങ്ങളുണ്ട്.ചിലർ ഹദീസിന്റെ ബാഹ്യാർത്ഥം പരിഗണിച്ചു കൊണ്ട് ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി സ്വീകരിക്കൽ അനുവദനീയമല്ല എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നു.സുഹ്‌രി , ഇമാം അബൂ ഹനീഫ, ഇസ് ഹാഖ് ബ്നു റാഹവൈഹി എന്നിവർ ഈ നിലപാടുകാരാണ്. നിബന്ധന വയ്ക്കാതെ കൂലി സ്വീകരിക്കുന്നതിൽ കുഴപ്പമില്ലെന്നതാണ് മറ്റൊരു വിഭാഗം പണ്ഡിതന്മാരുടെ നിരീക്ഷണം.ഹസനുൽ ബസരി, ഇബ്നു സീരീൻ, ശഅബി എന്നിവർ ഈ വീക്ഷണ ഗതിക്കാരാണ്.അതാഉ, ഇമാം മാലിക്, ഇമാം ശാഫിഈ , അബൂ സൗർ എന്നിവരുടെ വീക്ഷണത്തിൽ ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി വാങ്ങൽ അനുവദനീയമാണ്.ഒന്നും മഹ്റായി നൽക്കാനില്ലാതിരുന്ന സ്വഹാബിയോട്  താൻ പഠിച്ചിരുന്ന ഖുർആൻ സ്ത്രീക്ക് മഹ്റായി നൽകി  നികാഹ് ചെയ്യാൻ നബി നിർദ്ദേശം നൽകിയ സംഭവം വിവരിക്കുന്ന  സഹല് ബ്നു  ബ്നു സഅദു റദിയല്ലാഹു അന്ഹുവിന്റെ ഹദീസാണ് ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി സ്വീകരിക്കൽ അനുവദനീയമാണ് എന്ന പക്ഷക്കാർ തെളിവായി ഉദ്ധരിക്കുന്നത്.
https://sunnah.com/bukhari/67/25
   
 ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി വാങ്ങൽ അനുവദനീയമാണ് എന്ന വീക്ഷണക്കാർ ഉബാദത്തു ബ്നു സ്സ്വാമിത് റദിയല്ലാഹു അന്ഹുവിന്റെ ഹദീസിനെ  ഇങ്ങിനെ വ്യാഖ്യാനിക്കുന്നു :  ഉബാദത്തു ബ്നു സ്സ്വാമിത് റദിയല്ലാഹു അന്ഹു സ്വന്തം ഇഷ്ട്ട പ്രകാരം സുഫ്ഫത്തിന്റെ അഹ്ലുകാർക്കു ഖുർആൻ പഠിപ്പിച്ചതാണ്.അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം മാത്രമാണ് സ്വഹാബി ഉദ്ദേശിച്ചത്.പകരമായി മറ്റൊരു ഉപകാരവും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.അപ്പോൾ അദ്ദേഹത്തിന്റെ കൂലി നഷ്ടപ്പെടാതിരിക്കാൻ മുന്നറിയിപ്പ് നൽകുകയാണ് നബി ചെയ്തത്.ഇവിടെ ഉബാദത്തു അവർകൾ നഷ്ട്ടപ്പെട്ട മുതൽ തിരിച്ചു കൊടുക്കാൻ സഹായിച്ചത് പോലെയാണ്.അല്ലെങ്കിൽ  കടലിൽ മുങ്ങിപ്പോയ ഒരു സാധനം എടുത്തു കൊടുത്തത്  പോലെയാണ്.എന്നാൽ ഖുർആൻ പഠിപ്പിക്കുന്നതിന് മുമ്പ് കൂലി തേടിയിരുന്നെങ്കിൽ അത് അനുവദനീയമാകുമായിരുന്നു.കൂടാതെ സുഫ്ഫത്തിന്റെ അഹ്ലുകാർ ദരിദ്രരായിരുന്നു.അവർ ജനങ്ങളുടെ സ്വദഖ  കൊണ്ടാണ് ജീവിച്ചിരുന്നത്.അപ്പോൾ അവരെ ഖുർആൻ പഠിപ്പിക്കുന്നതിന് അവരുടെ പക്കൽ നിന്ന് സമ്പത്ത് സ്വീകരിക്കൽ അനഭിലഷണീയവും / കറാഹത്തും അവർക്കു സമ്പത്തു നൽകൽ മുസ്തഹബ്ബും/ഉത്തമം ആണ് .
       (സഹല് ബ്നു  ബ്നു സഅദു റദിയല്ലാഹു അന്ഹുവിന്റെ ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ കിതാബു നികാഹിൽ വന്ന പ്രകാരം ചുവടെ ചേർക്കുന്നു :

صحيح البخاري
كتاب النكاح

بَابُ تَزْوِيجِ الْمُعْسِرِ لِقَوْلِهِ تَعَالَى: {إِنْ يَكُونُوا فُقَرَاءَ يُغْنِهِمُ اللَّهُ مِنْ فَضْلِهِ}

حَدَّثَنَا قُتَيْبَةُ، حَدَّثَنَا عَبْدُ الْعَزِيزِ بْنُ أَبِي حَازِمٍ، عَنْ أَبِيهِ، عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ، قَالَ جَاءَتِ امْرَأَةٌ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَتْ يَا رَسُولَ اللَّهِ جِئْتُ أَهَبُ لَكَ نَفْسِي قَالَ فَنَظَرَ إِلَيْهَا رَسُولُ اللَّهِ صلى الله عليه وسلم فَصَعَّدَ النَّظَرَ فِيهَا وَصَوَّبَهُ ثُمَّ طَأْطَأَ رَسُولُ اللَّهِ صلى الله عليه وسلم رَأْسَهُ فَلَمَّا رَأَتِ الْمَرْأَةُ أَنَّهُ لَمْ يَقْضِ فِيهَا شَيْئًا جَلَسَتْ فَقَامَ رَجُلٌ مِنْ أَصْحَابِهِ فَقَالَ يَا رَسُولَ اللَّهِ إِنْ لَمْ يَكُنْ لَكَ بِهَا حَاجَةٌ فَزَوِّجْنِيهَا‏.‏ فَقَالَ ‏"‏ وَهَلْ عِنْدَكَ مِنْ شَىْءٍ ‏"‏‏.‏ قَالَ لاَ وَاللَّهِ يَا رَسُولَ اللَّهِ‏.‏ فَقَالَ ‏"‏ اذْهَبْ إِلَى أَهْلِكَ فَانْظُرْ هَلْ تَجِدُ شَيْئًا ‏"‏‏.‏ فَذَهَبَ ثُمَّ رَجَعَ فَقَالَ لاَ وَاللَّهِ مَا وَجَدْتُ شَيْئًا‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ انْظُرْ وَلَوْ خَاتَمًا مِنْ حَدِيدٍ ‏"‏‏.‏ فَذَهَبَ ثُمَّ رَجَعَ فَقَالَ لاَ وَاللَّهِ يَا رَسُولَ اللَّهِ وَلاَ خَاتَمًا مِنْ حَدِيدٍ وَلَكِنْ هَذَا إِزَارِي ـ قَالَ سَهْلٌ مَا لَهُ رِدَاءٌ فَلَهَا نِصْفُهُ ـ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ مَا تَصْنَعُ بِإِزَارِكَ إِنْ لَبِسْتَهُ لَمْ يَكُنْ عَلَيْهَا مِنْهُ شَىْءٌ وَإِنْ لَبِسَتْهُ لَمْ يَكُنْ عَلَيْكَ شَىْءٌ ‏"‏‏.‏ فَجَلَسَ الرَّجُلُ حَتَّى إِذَا طَالَ مَجْلِسُهُ قَامَ فَرَآهُ رَسُولُ اللَّهِ صلى الله عليه وسلم مُوَلِّيًا فَأَمَرَ بِهِ فَدُعِيَ فَلَمَّا جَاءَ قَالَ ‏"‏ مَاذَا مَعَكَ مِنَ الْقُرْآنِ ‏"‏‏.‏ قَالَ مَعِي سُورَةُ كَذَا وَسُورَةُ كَذَا عَدَّدَهَا‏.‏ فَقَالَ ‏"‏ تَقْرَؤُهُنَّ عَنْ ظَهْرِ قَلْبِكَ ‏"‏‏.‏ قَالَ نَعَمْ‏.‏ قَالَ ‏"‏ اذْهَبْ فَقَدْ مَلَّكْتُكَهَا بِمَا مَعَكَ مِنَ الْقُرْآنِ ‏"‏‏.‏
ആശയ സംഗ്രഹം : സഹല് ബ്നു  ബ്നു സഅദു അസ്സാഇദീ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് ഒരു സ്ത്രീ വന്നു ഇപ്രകാരം പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ... ഞാൻ  മഹ്‌റില്ലാതെ നികാഹിലൂടെ എന്നെ താങ്കൾക്കു സമർപ്പിക്കാൻ വന്നതാണ് .( മഹ്‌റില്ലാതെ വിവാഹം കഴിക്കൽ സ്ത്രീ അനുവദിച്ചാൽ പോലും തിരു നബിക്കു ഒഴികെ അനുവാദമില്ല- സൂറ അഹ്സാബ് 50 - ആം വചനവും വിശദീകരണവും കാണുക )
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=51&surano=33&ayano=50
അപ്പോൾ തിരു നബി അവരെ ശ്രദ്ധിച്ചു നോക്കി .ശേഷം നബി തല താഴ്ത്തി .തിരു നബിയുടെ മൗനം കണ്ടപ്പോൾ ആ സ്ത്രീ അവിടെ ഇരുന്നു.അപ്പോൾ തിരു നബിയുടെ സഖാക്കളിൽ ഒരാൾ എണീറ്റു ഇപ്രകാരം പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ...താങ്കൾക്കു അവരെ ആവശ്യമില്ലെങ്കിൽ എനിക്ക് അവരെ വിവാഹം കഴിപ്പിച്ചു തരൂ.അപ്പോൾ നബി ആ സ്വഹാബിയോട് ചോദിച്ചു : (അവൾക്കു മഹ്റായി നൽകാൻ) താങ്കളുടെ കയ്യിൽ വല്ലതുമുണ്ടോ ?അദ്ദേഹം പറഞ്ഞു : 'അല്ലാഹുവാണ , ഇല്ല അല്ലാഹുവിന്റെ ദൂതരേ...'നബി പറഞ്ഞു : 'താങ്കൾ താങ്കളുടെ കുടുംബത്തിൽ ചെന്ന് വല്ലതും ഉണ്ടോ എന്ന് നോക്കൂ'.സ്വഹാബി വീട്ടിൽ പോയി മടങ്ങി വന്നു ഇപ്രകാരം പറഞ്ഞു : ഇല്ല , അല്ലാഹുവാണ എനിക്കൊന്നും കിട്ടിയില്ല.അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ഒരു ഇരുമ്പു മോതിരം എങ്കിലും ഉണ്ടോ എന്ന് നോക്കൂ.സ്വഹാബി വീട്ടിൽ പോയി മടങ്ങി വന്നു ഇപ്രകാരം പറഞ്ഞു : ഇല്ല , അല്ലാഹുവാണ
 ,അല്ലാഹുവിന്റെ ദൂതരേ... ഒരു ഇരുമ്പു മോതിരം പോലും ഇല്ല'.പക്ഷെ ഇതാ എന്റെ അര മുണ്ടു.( അതായത്  അതിന്റെ പകുതി സ്ത്രീക്ക് കൊടുക്കാമെന്ന അർത്ഥത്തിൽ).അപ്പോൾ നബി പറഞ്ഞു :ഈ അര മുണ്ടു കൊണ്ട് താങ്കൾ എന്ത് ചെയ്യാനാണ്.ഇത് താങ്കൾ ധരിച്ചാൽ അവൾ നഗ്നയാകും , അവൾ ധരിച്ചാൽ താങ്കൾ നഗ്നനാകും.ആ സ്വഹാബി കുറെ സമയം അവിടെ ഇരുന്നു.അദ്ദേഹം പിരിഞ്ഞു പോകുന്നത് കണ്ടപ്പോൾ റസൂലുല്ലാഹി അദ്ദേഹത്തെ തിരിച്ചു വിളിക്കാൻ നിർദ്ദേശിച്ചു.അദ്ദേഹം തിരിച്ചു വന്നപ്പോൾ നബി ചോദിച്ചു : താങ്കൾ ഖുർആനിൽ നിന്ന് എന്ത് പഠിച്ചിട്ടുണ്ട്? ഇന്നാലിന്ന സൂറത്തുകളൊക്കെ പഠിച്ചിട്ടുണ്ട് എന്ന് ആ സ്വഹാബി എണ്ണിയെണ്ണി നബിയോട് പറഞ്ഞു.അപ്പോൾ നബി ചോദിച്ചു : ഈ സൂറത്തുകൾ താങ്കൾക്കു മന പാഠം പാരായണം ചെയ്യാൻ സാധിക്കുമോ? സ്വഹാബി പറഞ്ഞു: അതെ .അപ്പോൾ നബി പറഞ്ഞു : പൊയ്ക്കോളൂ ... ഞാൻ ഇവളെ താങ്കളുടെ പക്കലുള്ള/ താങ്കൾ മന പാഠമാക്കിയ ഖുർആനിന് പകരമായി ( ആ സ്വഹാബി വനിതക്ക്  ഖുർആൻ പഠിപ്പിക്കുക എന്നതാണ് ഇവിടെ മഹ്റായി നിശ്ചയിച്ചത് ) വിവാഹം ചെയ്തു തന്നിരിക്കുന്നു.
https://sunnah.com/bukhari/67/25

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=53&ID=4212


MODULE 08

തഫ്സീർ ഖുർതുബി തുടരുന്നു (മൊഡ്യൂൾ 6 - ന്റെ തുടർച്ച ):
...................
 وَأَجَازَ أَخْذَ الْأُجْرَةِ عَلَى تَعْلِيمِ الْقُرْآنِ مَالِكٌ وَالشَّافِعِيُّ وَأَحْمَدُ وَأَبُو ثَوْرٍ وَأَكْثَرُ الْعُلَمَاءِ لِقَوْلِهِ عَلَيْهِ السَّلَامُ فِي حَدِيثِ ابْنِ عَبَّاسٍ حَدِيثِ الرُّقْيَةِ إِنَّ أَحَقَّ مَا أَخَذْتُمْ عَلَيْهِ أَجْرًا كِتَابُ اللَّهِ أَخْرَجَهُ الْبُخَارِيُّ وَهُوَ نَصٌّ يَرْفَعُ الْخِلَافَ فَيَنْبَغِي أَنْ يُعَوَّلَ عَلَيْهِ  
ആശയ സംഗ്രഹം : ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്ത  റുഖയ്യയുടെ ഹദീസിന്റെ അടിസ്ഥാനത്തിൽ , ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി സ്വീകരിക്കൽ അനുവദനീയമാണ് എന്നതാണ് ഇമാം മാലിക്, ഇമാം ശാഫിഈ , ഇമാം അഹ്മദ് ബ്നു ഹന്ബൽ , അബൂ സൗർ എന്നിവർ ഉൾപ്പെടെ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും നിലപാട്.സ്വഹീഹുൽ ബുഖാരിയിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രസ്തുത ഹദീസിൽ 
 إِنَّ أَحَقَّ مَا أَخَذْتُمْ عَلَيْهِ أَجْرًا كِتَابُ اللَّهِ
' നിങ്ങൾ കൂലി സ്വീകരിക്കുന്നതിൽ ഏറ്റവും അവകാശപ്പെട്ടത് അല്ലാഹുവിന്റെ ഗ്രൻഥം ഉപയോഗിച്ച് നടത്തിയ റുഖയ്യക്കാണ്' എന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നതായി  വന്നിട്ടുള്ളതിനാൽ ഇത് ഈ വിഷയത്തിലെ അഭിപ്രായ വ്യത്യാസം ഇല്ലാതാക്കുന്ന വ്യക്തമായ പ്രമാണമാണ്; അതിന്മേൽ ആശ്രയിക്കൽ അത്യാവശ്യമാണ്.
وَأَمَّا مَا احْتَجَّ بِهِ الْمُخَالِفُ مِنَ الْقِيَاسِ عَلَى الصَّلَاةِ وَالصِّيَامِ فَفَاسِدٌ ، لِأَنَّهُ فِي مُقَابَلَةِ النَّصِّ ثُمَّ إِنَّ بَيْنَهُمَا فُرْقَانًا وَهُوَ أَنَّ الصَّلَاةَ وَالصَّوْمَ عِبَادَاتٌ مُخْتَصَّةٌ بِالْفَاعِلِ ، وَتَعْلِيمُ الْقُرْآنِ عِبَادَةٌ مُتَعَدِّيَةٌ لِغَيْرِ الْمُعَلِّمِ فَتَجُوزُ الْأُجْرَةُ عَلَى مُحَاوَلَتِهِ النَّقْلَ كَتَعْلِيمِ كِتَابَةِ الْقُرْآنِ ، قَالَ ابْنُ الْمُنْذِرِ وَأَبُو حَنِيفَةَ يُكْرَهُ تَعْلِيمُ الْقُرْآنِ بِأُجْرَةٍ وَيَجُوزُ أَنْ يَسْتَأْجِرَ الرَّجُلَ يَكْتُبُ لَهُ لَوْحًا أَوْ شِعْرًا أَوْ غِنَاءً مَعْلُومًا بِأَجْرٍ مَعْلُومٍ . فَيُجَوِّزُ الْإِجَارَةَ فِيمَا هُوَ مَعْصِيَةٌ وَيُبْطِلُهَا فِيمَا هُوَ طَاعَةٌ 
ആശയ സംഗ്രഹം : എന്നാൽ  എതിരഭിപ്രായക്കാർ  നിസ്‌ക്കാരത്തോടും നോമ്പിനോടും  ഇതിനെ ഖിയാസാക്കുന്നതു ഫാസിദാണ്/ശരിയല്ല. കാരണം നിസ്‌കാരവും നോമ്പുമൊക്കെ അത് ചെയ്യുന്ന വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഇബാദത്താണ്.എന്നാൽ ഖുർആൻ പഠിപ്പിക്കുക എന്നത് അത് പഠിപ്പിക്കുന്ന വ്യക്തിയിൽ നിന്ന് പഠിതാവിലേക്കു വിട്ടു കടക്കുന്ന ഒരു ആരാധനയാണ് . അതിനാൽ അത് രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. അപ്പോൾ ഖുർആൻ എഴുത്തു വിദ്യ പഠിപ്പിക്കുന്നതിന് എന്ന പോലെ ഖുർആൻ പഠിപ്പിക്കുന്നതിനും കൂലി സ്വീകരിക്കൽ അനുവദനീയമാണ്.
       ഇബ്നുൽ മുന്ദിറും ഇമാം അബൂ ഹനീഫയും പറയുന്നു : കൂലി സ്വീകരിച്ചു ഖുർആൻ പഠിപ്പിക്കൽ കറാഹത്താണ്.എന്നാൽ  ഒരു നിശ്ചിത ഫലകമോ  കവിതയോ പാട്ടോ ഒരു നിശ്ചിത കൂലിക്കു എഴുതിക്കൊടുക്കാവുന്നതാണ്.അപ്പോൾ അവർ  (ഖുർതുബി പറയുന്നു) പാപകരമായ കാര്യത്തിൽ കൂലി സ്വീകരിക്കുന്നത് അനുവദിക്കുകയും അല്ലാഹുവിനു വഴിപ്പെടുന്ന വിഷയത്തിൽ കൂലി സ്വീകരിക്കുന്നത് തടയുകയും ചെയ്യുന്നു ? 
وَأَمَّا الْجَوَابُ عَنِ الْآيَةِ - فَالْمُرَادُ بِهَا بَنُو إِسْرَائِيلَ ، وَشَرْعُ مَنْ قَبْلَنَا هَلْ هُوَ شَرْعٌ لَنَا ، فِيهِ خِلَافٌ ، وَهُوَ لَا يَقُولُ بِهِ 

جَوَابٌ ثَانٍ : وَهُوَ أَنْ تَكُونَ الْآيَةُ فِيمَنْ تَعَيَّنَ عَلَيْهِ التَّعْلِيمُ فَأَبَى حَتَّى يَأْخُذَ عَلَيْهِ أَجْرًا فَأَمَّا إِذَا لَمْ يَتَعَيَّنْ فَيَجُوزُ لَهُ أَخْذُ الْأُجْرَةِ بِدَلِيلِ السُّنَّةِ فِي ذَلِكَ وَقَدْ يَتَعَيَّنُ عَلَيْهِ إِلَّا أَنَّهُ لَيْسَ عِنْدَهُ مَا يُنْفِقُهُ عَلَى نَفْسِهِ وَلَا عَلَى عِيَالِهِ فَلَا يَجِبُ عَلَيْهِ التَّعْلِيمُ وَلَهُ أَنْ يُقْبِلَ عَلَى صَنْعَتِهِ وَحِرْفَتِهِ ، وَيَجِبُ عَلَى الْإِمَامِ أَنْ يُعِينَ لِإِقَامَةِ الدِّينِ إِعَانَتَهُ ، وَإِلَّا فَعَلَى الْمُسْلِمِينَ لِأَنَّ الصِّدِّيقَ رَضِيَ اللَّهُ عَنْهُ لَمَّا  وُلِّيَ الْخِلَافَةَ وَعُيِّنَ لَهَا لَمْ يَكُنْ عِنْدَهُ مَا يُقِيمُ بِهِ أَهْلَهُ فَأَخَذَ ثِيَابًا وَخَرَجَ إِلَى السُّوقِ فَقِيلَ لَهُ فِي ذَلِكَ فَقَالَ وَمِنْ أَيْنَ أُنْفِقُ عَلَى عِيَالِي فَرَدُّوهُ وَفَرَضُوا لَهُ كِفَايَتَهُ 
ആശയ സംഗ്രഹം : അപ്പോൾ പിന്നെ ഇവിടെ ആയത്തിൽ പരാമർശിച്ച
 وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا
'തുച്ഛമായ വിലയ്ക്ക്‌ ( ഭൌതിക നേട്ടത്തിനു ) പകരം എന്‍റെവചനങ്ങള്‍ നിങ്ങള്‍ വിറ്റുകളയുകയും ചെയ്യരുത്‌'
 എന്ന നിരോധനമാകട്ടെ 
 അതിനു രണ്ടു തരത്തിൽ വിശദീകരണം പറയാവുന്നതാണ്.ഒന്ന് അത് ഇസ്രാഈല്യരുടെ നിയമമാണ് അത് നമുക്ക് എങ്ങിനെ ശറഉ ആകും?രണ്ടാമത്തെ വിശദീകരണം കൂലി സ്വീകരിക്കുന്നതിലെ നിരോധനം എന്നത് പഠിപ്പിക്കുന്നതിനായി നിർണ്ണിതമായി നിയോഗിക്കപ്പെടുകയും കൂലി സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്ത വ്യക്തിയുടെ കേസിലാണ്.എന്നാൽ നിര്ണയിക്കപ്പെട്ടിട്ടില്ലാത്ത വ്യക്തിക്ക് അധ്യാപനത്തിനു കൂലി സ്വീകരിക്കാം.സുന്നത്തിൽ അതിനു തെളിവുണ്ട്.ചിലപ്പോൾ സ്വന്തം ചെലവിനും സ്വന്തം കുടുംബത്തിന്റെ ചെലവിനും മറ്റു വകയില്ലാത്തവനെ ഖുർആൻ പഠിപ്പിക്കുന്നതിന് നിർണ്ണയിച്ചു ഏൽപ്പിക്കുന്ന സാഹചര്യമുണ്ടാവാം.അപ്പോൾ അദ്ദേഹത്തിന് (കൂലി സ്വീകരിക്കാതെ) ഖുർആൻ പഠിപ്പിക്കൽ നിർബന്ധമില്ല.അയാൾക്ക് അയാളുടെ അദ്ധ്വാനത്തിനു കൂലി സ്വീകരിച്ചു കൊണ്ട് ഖുർആൻ പഠിപ്പിക്കാവുന്നതാണ്. ദീനുൽ ഇസ്‌ലാം നില നിർത്തുന്നതിനായി ഇത്തരം വ്യക്തികളെ സഹായിക്കൽ മുസ്ലിം ഭരണാധികാരിയുടെയോ അല്ലെങ്കിൽ മുസ്ലിം പൊതു സമൂഹത്തിന്റെയോ ബാധ്യതയാണ്.അബൂ ബക്കർ സിദ്ദീഖ് റദിയല്ലാഹു അൻഹുവിനെ ഖിലാഫത്തു ഏൽപ്പിച്ചപ്പോൾ അദ്ധേഹത്തിന്റെ പക്കൽ അദ്ധേഹത്തിന്റെ കുടുംബത്തിന് ചെലവഴിക്കാനുള്ള വകയില്ലായിരുന്നു.അതിനാൽ ഒരു വസ്ത്രവും എടുത്തു മഹാനവർകൾ ചന്തയിലേക്കിറങ്ങി.അത് സംബന്ധിച്ച് ജനങ്ങൾ അദ്ദേഹത്തോട് ചോദിച്ചു.അപ്പോൾ ഖലീഫ മറുപടി പറഞ്ഞു : എന്റെ കുടുംബത്തിന് ഞാൻ എവിടെ ഉപജീവന മാർഗ്ഗം കണ്ടെത്തും ? അപ്പോൾ ഖലീഫയുടെ കുടുംബത്തിന് അത്യാവശ്യമായതു എടുക്കാൻ തീരുമാനമാകുകയാണുണ്ടായത് 
.....................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&ID=389

MODULE 09
ചർച്ച 3 :
 നിസ്‌ക്കാരങ്ങൾക്കു ഇമാമത്തു നിൽക്കുന്നതിനും  , വാങ്ക് / ബാങ്ക് /അദാൻ വിളിക്കുന്നതിനും പ്രതിഫലം സ്വീകരിക്കാമോ  ?

ഇത്തരം ദീനീ സേവനങ്ങൾക്കായി നിയോഗിക്കപ്പെടുന്ന വ്യക്തികൾക്ക് വഖ്ഫ് സ്വത്തിൽ നിന്നോ മുസ്ലിം രാഷ്ട്രത്തിന്റെ പൊതു ഖജനാവിൽ/ബൈത്തുൽ മാലിൽ നിന്നോ പ്രതിഫലം നൽകാം എന്ന് പണ്ഡിതാഭിപ്രായങ്ങളുണ്ട്.നിബന്ധന വയ്ക്കാതെ ഹദ്‌യ എന്ന നിലയിൽ സ്വീകരിക്കുന്നതിൽ  പ്രശ്നമില്ല.ഉപജീവന മാർഗ്ഗം തേടിപ്പോവാൻ ഇതിനായി നിയോഗിക്കപ്പെടുന്ന വ്യക്തികൾക്ക് അസാധ്യമാവുമെന്നതിനാൽ പ്രതിഫലം സ്വീകരിക്കാം എന്ന വീക്ഷണം സ്വീകരിക്കാമെങ്കിലും, സാമ്പത്തിക ഭദ്രതയുള്ളവർ ഒരു പ്രതിഫലവും സ്വീകരിക്കാതെ സേവനം ചെയ്യുന്നത് തന്നെയാണ് ഉചിതം. വ്യത്യസ്ത അഭിപ്രായങ്ങൾ പരിഗണിക്കുമ്പോൾ, പ്രതിഫലം സ്വീകരിക്കുന്നവർ 'ഇത് ഞാൻ എന്റെ ജോലിക്കു വാങ്ങുന്ന കൂലിയാണ് ,ഇത് എന്റെ അവകാശമാണ്  എന്നൊന്നും  കരുതാതെ ഇതൊരു ദീനീ സേവനമാണെന്നും അല്ലാഹുവിന്റെ തൃപ്തി മാത്രമാണ് എന്റെ ഉദ്ദേശ്യമെന്നും ഞാൻ ഈ സേവനത്തിനായി കൂടുതൽ സമയം വിനിയോഗിക്കേണ്ടതിനാൽ എനിക്ക്  മറ്റു ഉപജീവന മാർഗ്ഗങ്ങൾ സ്വീകരിക്കാൻ പ്രയാസമുള്ളതു കൊണ്ട് ഞാൻ പ്രതിഫലം സ്വീകരിക്കുകയാണെന്നും മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ് സൂക്ഷ്മത .വിശദീകരണം ഇബാറത്തുകൾ സഹിതം ചുവടെ ചേർക്കുന്നു .

സുനനു ന്നസാഈ 
കിതാബുൽ അദാൻ 
.....................
 عَنْ عُثْمَانَ بْنِ أَبِي الْعَاصِ، قَالَ قُلْتُ يَا رَسُولَ اللَّهِ اجْعَلْنِي إِمَامَ قَوْمِي ‏.‏ فَقَالَ ‏ "‏ أَنْتَ إِمَامُهُمْ وَاقْتَدِ بِأَضْعَفِهِمْ وَاتَّخِذْ مُؤَذِّنًا لاَ يَأْخُذُ عَلَى أَذَانِهِ أَجْرًا ‏"‏ ‏.‏
ആശയ സംഗ്രഹം : ഉസ്മാനു ബ്നു അബുൽ ആസ് റദിയല്ലാഹു റിപ്പോർട്ട് ചെയ്യുന്നു : അല്ലാഹുവിന്റെ ദൂതരേ... എന്നെ എന്റെ ജനതയുടെ ഇമാമാക്കി നിശ്ചയിക്കൂ...അപ്പോൾ നബി പറഞ്ഞു : താങ്കൾ അവരുടെ ഇമാമാണ് ( താങ്കളെ അവരുടെ ഇമാമായി നിശ്ചയിച്ചിരിക്കുന്നു)അവരിലെ ഏറ്റവും ബലഹീനരെ പരിഗണിക്കുക (ഇമാം നിൽക്കുമ്പോൾ    ഖുർആൻ പാരായണത്തിലും മറ്റും കുറെ ദൈർഘ്യം വരുത്തി അവർക്കു ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന് ആശയം ).ബാങ്ക് വിളിക്കുന്നതിന്‌ കൂലി  വാങ്ങാത്ത ഒരു മുഅദ്ദിനെ നിയമിക്കുകയും ചെയ്യുക.

 (മുസ്നദ് അഹ്മദ് , സുനനു അബീ ദാവൂദ് എന്നീ ഗ്രൻഥങ്ങളിലും ഈ ഹദീസ് കാണാം) 

മിർഖാത്തുൽ മഫാതീഹിൽ നിന്ന് :
مرقاة المفاتيح شرح مشكاة المصابيح

علي بن سلطان محمد القاري

..........................
( وَاتَّخِذْ مُؤَذِّنًا )
 أَمْرُ نَدْبٍ ( لَا يَأْخُذُ عَلَى أَذَانِهِ أَجْرًا ) قَالَ ابْنُ الْهُمَامِ : وَرَدَ مِنْ رِوَايَةِ أَبِي دَاوُدَ ، عَنِ ابْنِ عَبَّاسٍ : ( وَلْيُؤَذِّنْ لَكُمْ خِيَارُكُمْ وَيَؤُمَّكُمْ قُرَّاؤُكُمْ ) ، فَعَلِمَ أَنَّ الْمُرَادَ أَنَّ الْمُسْتَحَبَّ كَوْنُ الْمُؤَذِّنِ عَالِمًا عَامِلًا أَنَّ الْعَالِمَ الْفَاسِقَ لَيْسَ مِنَ الْخِيَارِ ; لِأَنَّهُ أَشَدُّ عَذَابًا مِنَ الْجَاهِلِ الْفَاسِقِ عَلَى أَحَدِ الْقَوْلَيْنِ . كَمَا تَشْهَدُ لَهُ الْأَحَادِيثُ الصَّحِيحَةُ ، ثُمَّ يَدْخُلُ فِي كَوْنِهِ خِيَارًا أَنْ لَا يَأْخُذَ أَجْرًا ; فَإِنَّهُ لَا يَحِلُّ لِلْمُؤَذِّنِ وَلَا لِلْإِمَامِ . قَالُوا : فَإِنْ لَمْ يُشَارِطْهُمْ عَلَى شَيْءٍ ، لَكِنْ عَرَفُوا حَاجَتَهُ ، فَجَمَعُوا لَهُ فِي كُلِّ وَقْتٍ شَيْئًا كَانَ حَسَنًا وَيَطِيبُ لَهُ ، وَعَلَى هَذَا الْمَعْنَى لَا يَحِلُّ لَهُ أَخْذُ شَيْءٍ عَلَى ذَلِكَ ، لَكِنْ يَنْبَغِي لِلْقَوْمِ أَنْ يَهْدُوا لَهُ 
................................
ആശയ സംഗ്രഹം : ഇബ്നുൽ ഹുമാം പ്രസ്താവിക്കുന്നു : ഇബ്നു അബ്ബാസ് റദിയള്ളാഹു അന്ഹുവിന്റെ ഒരു റിപ്പോർട്ടിൽ 
وَلْيُؤَذِّنْ لَكُمْ خِيَارُكُمْ وَيَؤُمَّكُمْ قُرَّاؤُكُمْ 
' നിങ്ങളിൽ  ഏറ്റവും ഉത്തമർ നിങ്ങൾക്ക് ബാങ്ക് വിളിക്കട്ടെ, നിങ്ങളിൽ ഏറ്റവും നന്നായി ഖുർആൻ പാരായണം ചെയ്യുന്നവർ നിങ്ങൾക്ക് ഇമാം നിൽക്കട്ടെ
       ഇതിൽ നിന്നും മുഅദ്ദിൻ അമൽ ചെയ്യുന്ന/പ്രവർത്തിക്കുന്ന  പണ്ഡിതൻ ആകുന്നതാണ് ഉത്തമം എന്ന് വ്യക്തമാണ് . കാരണം ഫാസിഖ് ആയ പണ്ഡിതൻ ഉത്തമന്മാരിൽ   പെടുന്നില്ല .ഫാസിഖ് ആയ ജാഹിലിനെക്കാൾ പ്രശ്നക്കാരനാണ് ഫാസിഖ് ആയ പണ്ഡിതൻ.
കൂലി സ്വീകരിക്കാതിരിക്കുക എന്നതും ഉത്തമന്മാരുടെ സ്വഭാവമാണ്. കാരണം നിസ്‌കരിക്കാൻ ഇമാം നിൽക്കുന്നവനും ബാങ്ക് വിളിക്കുന്നതിന്‌ മുഅദ്ദിനും കൂലി വാങ്ങൽ അനുവദനീയമല്ല; ജനങ്ങളോട് നിബന്ധന വച്ചിട്ടില്ലെങ്കിലും പാടില്ല  എന്ന് പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നു
     എന്നാൽ ജനങ്ങൾ ഇമാം നിൽക്കുന്ന വ്യക്തിയുടെയും മുഅദ്ദിനിന്റെയും ആവശ്യം കണ്ടറിഞ്ഞു ഓരോ സമയത്തും എന്തെങ്കിലും സ്വരൂപിച്ചു നൽകേണ്ടതാണ്.പ്രതിഫലം എന്ന നിലയിൽ സ്വീകരിക്കരുത്.എന്നാൽ ഹദ്യ എന്ന നിലയിൽ ജനങ്ങൾ അവർക്കു നൽകേണ്ടതാണ്..  
        
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=79&ID=1346

ഇമാം ശാഫിഈ  റഹിമഹുല്ലാഹിയുടെ കിതാബുൽ ഉമ്മിൽ നിന്ന് (link below):
الأم
محمد بن إدريس الشافعي

http://library.islamweb.net/newlibrary/display_book.php?bk_no=31&ID=&idfrom=245&idto=261&bookid=31&startno=2

MODULE 10

ഹമ്പലീ ഫിഖ്ഹ് ഗ്രൻഥം കശ്ശാഫുൽ ഖന്നാഇൽ നിന്ന്: 
كشاف القناع عن متن الإقناع
منصور بن يونس البهوتي

( وَمَنْ صَلَّى بِأُجْرَةٍ لَمْ يُصَلَّ خَلْفَهُ ، قَالَهُ ) 
مُحَمَّدُ بْنُ تَمِيمٍ 

قَالَ أَبُو دَاوُد سَمِعْتُ أَحْمَدَ يَسْأَلُ عَنْ إمَامٍ قَالَ أُصَلِّي بِكُمْ رَمَضَانَ بِكَذَا وَكَذَا دِرْهَمًا ؟ قَالَ أَسْأَلُ اللَّهَ الْعَافِيَةَ ، مَنْ يُصَلِّي خَلْفَ هَذَا ؟

 ( فَإِنْ دُفِعَ إلَيْهِ ) 
أَيْ الْإِمَامِ ( شَيْءٌ بِغَيْرِ شَرْطٍ ، فَلَا بَأْسَ نَصًّا ) وَكَذَا لَوْ كَانَ يُعْطَى مِنْ بَيْتِ الْمَالِ أَوْ مِنْ وَقْفٍ 
മുഹമ്മദ് ഇബ്നു  തമീം പ്രസ്താവിക്കുന്നു : കൂലിക്കു വേണ്ടി നിസ്‌ക്കരിക്കുന്നവന്റെ പിറകിൽ നിസ്‌ക്കരിക്കരുത് .

അബൂ ദാവൂദ് പ്രസ്താവിക്കുന്നു : ' ഇത്ര ഇത്ര ദിർഹം തന്നാൽ ഞാൻ റമദാനിൽ നിങ്ങൾക്ക് ഇമാമായി നിസ്‌ക്കരിക്കാം ' എന്ന് പറഞ്ഞ ഒരു ഇമാമിനെ സംബന്ധിച്ച് ഇമാം അഹ്മദ് റഹിമഹുല്ലാഹ് പറഞ്ഞു " 'ഞാൻ അല്ലാഹുവിനോട് ആഫിയത്ത് ചോദിക്കുന്നു.ആരാണ് ഇയാളുടെ പിറകിൽ നിസ്‌ക്കരിക്കുന്നതു?

ഇനി ഇമാമിന് നിബന്ധന വയ്ക്കാതെ വല്ലതും നൽകിയാൽ അത് കുഴപ്പമില്ല.ഇപ്രകാരം തന്നെ ബൈത്തുൽ മാലിൽ നിന്നും വഖ്ഫ് സ്വത്തിൽ നിന്നും നൽകുന്നതിനും കുഴപ്പമില്ല 


http://library.islamweb.net/newlibrary/display_book.php?bk_no=16&ID=86&idfrom=1095&idto=1185&bookid=16&startno=12

 അൽ ഫുറൂഇൽ നിന്ന് :
الفروع
محمد بن مفلح بن محمد المقدسي

وَيَحْرُمُ أَخْذُ أُجْرَةٍ عَلَيْهِمَا عَلَى الْأَصَحِّ ( و هـ ) وَنَقَلَ حَنْبَلٌ يُكْرَهُ
ബാങ്കും ഇഖാമത്തും വിളിക്കുന്നതിന്‌ കൂലി സ്വീകരിക്കൽ ഹറാമാണ്/നിഷിദ്ധമാണ്  എന്നതാണ് ഏറ്റവും ശരിയായ അഭിപ്രായം; കറാഹത്താണ് /അനഭിലഷണീയമാണ് എന്ന അഭിപ്രായവും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
https://library.islamweb.net/newlibrary/display_book.php?idfrom=391&idto=397&bk_no=28&ID=44

MODULE 11

സുനനു ന്നസാഈ

കിതാബുൽ അദാൻ

أَخْبَرَنَا إِبْرَاهِيمُ بْنُ الْحَسَنِ، وَيُوسُفُ بْنُ سَعِيدٍ، - وَاللَّفْظُ لَهُ - قَالاَ حَدَّثَنَا حَجَّاجٌ، عَنِ ابْنِ جُرَيْجٍ، قَالَ حَدَّثَنِي عَبْدُ الْعَزِيزِ بْنُ عَبْدِ الْمَلِكِ بْنِ أَبِي مَحْذُورَةَ، أَنَّ عَبْدَ اللَّهِ بْنَ مُحَيْرِيزٍ، أَخْبَرَهُ - وَكَانَ، يَتِيمًا فِي حَجْرِ أَبِي مَحْذُورَةَ حَتَّى جَهَّزَهُ إِلَى الشَّامِ - قَالَ قُلْتُ لأَبِي مَحْذُورَةَ إِنِّي خَارِجٌ إِلَى الشَّامِ وَأَخْشَى أَنْ أُسْأَلَ عَنْ تَأْذِينِكَ فَأَخْبَرَنِي أَنَّ أَبَا مَحْذُورَةَ قَالَ لَهُ خَرَجْتُ فِي نَفَرٍ فَكُنَّا بِبَعْضِ طَرِيقِ حُنَيْنٍ مَقْفَلَ رَسُولِ اللَّهِ صلى الله عليه وسلم مِنْ حُنَيْنٍ فَلَقِيَنَا رَسُولُ اللَّهِ صلى الله عليه وسلم فِي بَعْضِ الطَّرِيقِ فَأَذَّنَ مُؤَذِّنُ رَسُولِ اللَّهِ صلى الله عليه وسلم بِالصَّلاَةِ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فَسَمِعْنَا صَوْتَ الْمُؤَذِّنِ وَنَحْنُ عَنْهُ مُتَنَكِّبُونَ فَظَلِلْنَا نَحْكِيهِ وَنَهْزَأُ بِهِ فَسَمِعَ رَسُولُ اللَّهِ صلى الله عليه وسلم الصَّوْتَ فَأَرْسَلَ إِلَيْنَا حَتَّى وَقَفْنَا بَيْنَ يَدَيْهِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ أَيُّكُمُ الَّذِي سَمِعْتُ صَوْتَهُ قَدِ ارْتَفَعَ ‏"‏ ‏.‏ فَأَشَارَ الْقَوْمُ إِلَىَّ وَصَدَقُوا فَأَرْسَلَهُمْ كُلَّهُمْ وَحَبَسَنِي فَقَالَ ‏"‏ قُمْ فَأَذِّنْ بِالصَّلاَةِ ‏"‏ ‏.‏ فَقُمْتُ فَأَلْقَى عَلَىَّ رَسُولُ اللَّهِ صلى الله عليه وسلم التَّأْذِينَ هُوَ بِنَفْسِهِ قَالَ ‏"‏ قُلِ اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ‏"‏ ‏.‏ ثُمَّ قَالَ ‏"‏ ارْجِعْ فَامْدُدْ صَوْتَكَ ‏"‏ ‏.‏ ثُمَّ قَالَ ‏"‏ قُلْ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ حَىَّ عَلَى الصَّلاَةِ حَىَّ عَلَى الصَّلاَةِ حَىَّ عَلَى الْفَلاَحِ حَىَّ عَلَى الْفَلاَحِ اللَّهُ أَكْبَرُ اللَّهُ أَكْبَرُ لاَ إِلَهَ إِلاَّ اللَّهُ ‏"‏ ‏.‏ ثُمَّ دَعَانِي حِينَ قَضَيْتُ التَّأْذِينَ فَأَعْطَانِي صُرَّةً فِيهَا شَىْءٌ مِنْ فِضَّةٍ فَقُلْتُ يَا رَسُولَ اللَّهِ مُرْنِي بِالتَّأْذِينِ بِمَكَّةَ ‏.‏ فَقَالَ ‏"‏ قَدْ أَمَرْتُكَ بِهِ ‏"‏ ‏.‏ فَقَدِمْتُ عَلَى عَتَّابِ بْنِ أَسِيدٍ عَامِلِ رَسُولِ اللَّهِ صلى الله عليه وسلم بِمَكَّةَ فَأَذَّنْتُ مَعَهُ بِالصَّلاَةِ عَنْ أَمْرِ رَسُولِ اللَّهِ صلى الله عليه وسلم ‏.‏
ആശയ സംഗ്രഹം : അബ്ദുൽ മലിക് ബ്നു അബൂ മഹദൂറായുടെ പുത്രൻ  അബ്ദുൽ അസീസ് റിപ്പോർട്ട് ചെയ്യുന്നു : അബ്ദുല്ലാഹി ബ്നു മുഹൈരിസ് ശാമിലേക്കു യാത്ര പോകുന്നത് വരെ അബൂ മഹദൂറായുടെ  കീഴിൽ വളർന്ന ഒരു അനാഥനായിരുന്നു. അദ്ദേഹം ഒരിക്കൽ അബ്ദുൽ അസീസിനോട് പറഞ്ഞു : ' ഞാൻ അബൂ മഹദൂറായോട് പറഞ്ഞു : ' ഞാൻ ശാമിലേക്കു പുറപ്പെടുകയാണല്ലോ.നിങ്ങളുടെ ബാങ്ക് വിളിയെ സംബന്ധിച്ച് എന്നോട് ചോദിക്കപ്പെട്ടേക്കാം.അതെ സംബന്ധിച്ച് അബൂ മഹദൂറാ അദ്ദേഹത്തിന് ഇപ്രകാരം പറഞ്ഞു കൊടുത്തതായി അബ്ദുല്ലാഹി ബ്നു മുഹൈരിസ് എന്നോട് (അബ്ദുൽ അസീസിനോട്) പറഞ്ഞു : ഒരിക്കൽ ഞാൻ ഒരു സംഘത്തോടൊപ്പം യാത്ര പുറപ്പെട്ടു.  ഞങ്ങൾ ഹുനൈനിലേക്കുള്ള വഴിയിലായിരുന്നു.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഹുനൈനിൽ നിന്ന് തിരിച്ചു വരികയായിരുന്നു.വഴി മദ്ധ്യേ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഞങ്ങളെ കണ്ടു.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സാന്നിദ്ധ്യത്തിൽ റസൂലിന്റെ മുഅദ്ദിൻ ബാങ്ക് വിളിച്ചു.ഞങ്ങൾ റസൂലിന്റെ മുഅദ്ദിനിന്റെ  ബാങ്ക് വിളി ശബ്ദം അലക്ഷ്യമായി കേട്ട്  കൊണ്ടിരുന്നു ഞങ്ങൾ അയാളെ കളിയാക്കുകയും അയാൾ പറയുന്നത് പോലെ (പരിഹാസ  രൂപേണ ) ആവർത്തിക്കുകയും ചെയ്തു കൊണ്ടിരുന്നു.ഞങ്ങളുടെ ശബ്ദം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം കേട്ടു.ഞങ്ങളോട് റസൂലിന്റെ അടുത്ത് ചെല്ലാൻ പറഞ്ഞു.ഞങ്ങൾ നബിയുടെ മുമ്പിൽ സന്നിഹിതരായി . 
തിരു നബി ഞങ്ങളോട് ചോദിച്ചു : നിങ്ങളിൽ ആരുടെ ശബ്ദമാണ് ഞാൻ ഉച്ചത്തിലായി കേട്ടത് ? ജനങ്ങളെല്ലാം എന്നിലേക്ക് വിരൽ ചൂണ്ടി.അവർ പറഞ്ഞത് സത്യമായിരുന്നു.നബി എല്ലാവരെയും വിട്ടയച്ചു.എന്നെ മാത്രം അവിടെ പിടിച്ചു വച്ചു. നബി എന്നോട് പറഞ്ഞു : എണീറ്റ് നിസ്‌ക്കാരത്തിനുള്ള ബാങ്ക് വിളിക്കൂ. ഞാൻ എണീറ്റ് നിന്നു . നബി തന്നെ എന്നെ ബാങ്കിന്റെ വചനങ്ങൾ  പഠിപ്പിച്ചു നബി പറഞ്ഞു .താങ്കൾ ഇപ്രകാരം ചൊല്ലൂ :
 اللَّهُ أَكْبَرُ اللَّهُ أَكْبَرُ
അല്ലാഹു ഏറ്റവും വലിയവൻ,അല്ലാഹു ഏറ്റവും വലിയവൻ
 اللَّهُ أَكْبَرُ اللَّهُ أَكْبَرُ 
അല്ലാഹു ഏറ്റവും വലിയവൻ,അല്ലാഹു ഏറ്റവും വലിയവൻ
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു 
 أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ 
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു 
أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു 
 أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു 

എന്നിട്ടു നബി പറഞ്ഞു : താങ്കൾ ഇപ്രകാരം നീട്ടി ചൊല്ലൂ...ആവർത്തിച്ചു ചൊല്ലൂ... വീണ്ടും നബി പറഞ്ഞു : താങ്കൾ ഇപ്രകാരം ചൊല്ലൂ:
 أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു 
 أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു 
 أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു
 أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു
 حَىَّ عَلَى الصَّلاَةِ
നിസ്‌ക്കാരത്തിലേക്കു വരൂ 
 حَىَّ عَلَى الصَّلاَةِ
നിസ്‌ക്കാരത്തിലേക്കു വരൂ 
 حَىَّ عَلَى الْفَلاَحِ
വിജയത്തിലേക്ക്  വരൂ 
 حَىَّ عَلَى الْفَلاَحِ
വിജയത്തിലേക്ക്  വരൂ 
 اللَّهُ أَكْبَرُ اللَّهُ أَكْبَرُ
അല്ലാഹു ഏറ്റവും വലിയവൻ,അല്ലാഹു ഏറ്റവും വലിയവൻ
 لاَ إِلَهَ إِلاَّ اللَّهُ 
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി   മറ്റാരുമില്ല  
   പിന്നീട് എന്റെ ബാങ്ക് വിളി കഴിഞ്ഞ ശേഷം നബി എന്നെ വിളിച്ചു എനിക്ക്  വെള്ളിയുള്ള ഒരു കിഴി സമ്മാനിച്ചു /നൽകി. അപ്പോൾ ഞാൻ പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ.... എന്നോട്  മക്കയിൽ ബാങ്ക് വിളിക്കാൻ കല്പിച്ചാലും അപ്പോൾ നബി പറഞ്ഞു : ഞാൻ താങ്കളോട് അതിനു കല്പിച്ചിരിക്കുന്നു.അങ്ങിനെ ഞാൻ മക്കയിൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ  ഗവർണർ അത്താബു   ബ്നു അസീദിന്റെ അടുത്ത് ചെന്നു. റസൂലിന്റെ കൽപ്പന അനുസരിച്ചു ഞാൻ അദ്ദേഹത്തോടൊപ്പം മക്കയിൽ ബാങ്ക് വിളിക്കുകയും ചെയ്തു.  https://sunnah.com/urn/1106360

MODULE 12:

 ഇമാം  സുയൂതി യുടെ ശറഹിൽ നിന്ന് : 
   شرح السيوطي لسنن النسائي
جلال الدين عبد الرحمن بن أبي بكر السيوطي
.........................
اسْتَدَلَّ بِهِ ابْنُ حِبَّانَ عَلَى الرُّخْصَةِ فِي أَخْذِ الْأُجْرَةِ ، وَعَارَضَ بِهِ الْحَدِيثَ الْوَارِدَ فِي النَّهْيِ عَنْ ذَلِكَ ، قَالَ ابْنُ سَيِّدِ النَّاسِ : وَلَا دَلِيلَ فِيهِ لِوَجْهَيْنِ ، الْأَوَّلُ : حَدِيثُ أَبِي مَحْذُورَةَ هَذَا مُتَقَدِّمٌ قَبْلَ إِسْلَامِ عُثْمَانَ بْنِ أَبِي الْعَاصِ الرَّاوِي لِحَدِيثِ النَّهْيِ فَحَدِيثُ عُثْمَانَ مُتَأَخِّرٌ بِيَقِينٍ . الثَّانِي : أَنَّهَا وَاقِعَةٌ يَتَطَرَّقُ إِلَيْهَا الِاحْتِمَالُ ، بَلْ أَقْرَبُ الِاحْتِمَالَاتِ فِيهَا أَنْ يَكُونَ مِنْ بَابِ التَّأْلِيفِ لِحَدَاثَةِ عَهْدِهِ بِالْإِسْلَامِ ، كَمَا أَعْطَى حِينَئِذٍ غَيْرَهُ مِنَ الْمُؤَلَّفَةِ قُلُوبُهُمْ ، وَوَقَائِعُ الْأَحْوَالِ إِذَا تَطَرَّقَ إِلَيْهَا الِاحْتِمَالُ سَلَبَهَا الِاسْتِدْلَالَ لِمَا يَبْقَى فِيهَا مِنَ الْإِجْمَالِ
ആശയ സംഗ്രഹം:ബാങ്ക് വിളിക്കുന്നതിന്‌ കൂലി സ്വീകരിക്കുന്നതിന് ഇളവുണ്ട് എന്നതിന് ഈ ഹദീസ് ഇബ്നു ഹിബ്ബാൻ തെളിവായി സ്വീകരിച്ചിരിക്കുന്നു.എന്നാൽ ഇബ്നു സയ്യിദിന്നാസ് ഈ അഭിപ്രായത്തെ രണ്ടു കാരണങ്ങളാൽ ഖണ്ഡിച്ചിരിക്കുന്നു. അദ്ദേഹം പറയുന്നു:  ബാങ്ക് വിളിക്കുന്നതിന്‌ കൂലി സ്വീകരിക്കാം എന്നതിന് ഈ ഹദീസ് രണ്ടു  കാരണങ്ങളാൽ തെളിവല്ല. ഒന്ന് : അബൂ മഹദൂറാ യുടെ കൂലി സ്വീകരിക്കുന്നതിൽ ഇളവ് സൂചിപ്പിക്കുന്ന ഹദീസ് അതിലെ നിരോധനം സൂചിപ്പിക്കുന്ന ഹദീസ് റിപ്പോർട്ട് ചെയ്ത  ഉസ്മാന്  ബ്നുൽ ആസിന്റെ ഇസ്‌ലാം സ്വീകരണത്തിന് മുമ്പാണ്.അതിനാൽ നിരോധനം സൂചിപ്പിക്കുന്ന ഹദീസ് ആണ് പിന്നീട് വന്നിട്ടുള്ളതു എന്നത്  ഉറപ്പാണ്. രണ്ടു : അബൂ മഹദൂറാ യുടെ ഹദീസിൽ ബാങ്ക് വിളിച്ചതിനു നബി വെള്ളിക്കിഴി നൽകിയത് പുതുതായി ഇസ്‌ലാമിൽ വന്നയാൾക്കു ഇസ്‌ലാമിനോട് ഹൃദയം ഇണക്കം  വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാവാം.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=57&ID=816
 ഈ ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു 

FOR ADDITIONAL READING:

ഹനഫീ ഫിഖ്ഹ് ഗ്രൻഥം അൽ ബഹ്‌റു റാഇഖിൽ  നിന്ന് :
البحر الرائق شرح كنز الدقائق
زين الدين بن إبراهيم (ابن نجيم)
http://library.islamweb.net/NEWLIBRARY/display_book.php?bk_no=29&ID=72&idfrom=332&idto=894&bookid=29&startno=12
ഇബ്നു ഖുദ്‌ദാമ  റഹിമഹുല്ലാഹിയുടെ അൽ മുഗ്‌നിയിൽ നിന്ന് 
المغني
موفق الدين عبد الله بن أحمد بن قدامة

http://library.islamweb.net/NewLibrary/display_book.php?bk_no=15&ID=865&idfrom=906&idto=908&bookid=15&startno=2

PLEASE READ PART 2 ALSO

No comments:

Post a Comment