صحيح البخاري مع فتح الباري

صحيح البخاري مع فتح الباري
صحيح البخاري مع فتح الباري

Wednesday, 18 June 2025

സ്വഹീഹുൽ ബുഖാരീ- ഹദീസുകൾ9️⃣4️⃣ _ 1️⃣2️⃣5️⃣كتاب العلم

സ്വഹീഹുൽ ബുഖാരീ- ഹദീസുകൾ
9️⃣4️⃣ _ 1️⃣2️⃣5️⃣
كتاب العلم
മലയാള വിവർത്തനവും വീഡിയോയും സഹിതം
🌹🌹🌹🌹🌹
വീഡിയോ പ്ലേ ലിസ്റ്റ്:
 (بدء الوحي _ ايمان)
 https://www.youtube.com/playlist?list=PLf1c4fdPOOYBv5ZKqxvhd_CC5bJjOYRmN
العلم
https://www.youtube.com/playlist?list=PLf1c4fdPOOYDjhZwxLBkPzZWOLfsngN_d
ബ്ലോഗ്സ്
بدء الوحي 
ഹദീസ് 1-7
https://bukhariwithfathulbarimalayalam.blogspot.com/2025/06/blog-post.html
الإيمان 
ഹദീസ് 8-30
http://bukhariwithfathulbarimalayalam.blogspot.com/2025/06/2-3.html
الإيمان
ഹദീസ് 31 - 45
http://bukhariwithfathulbarimalayalam.blogspot.com/2025/06/3-4.html
ഹദീസ് 46-58
https://bukhariwithfathulbarimalayalam.blogspot.com/2025/06/45-5-6.html
العلم
ഹദീസ് 59 -93
https://bukhariwithfathulbarimalayalam.blogspot.com/2025/06/6-7.html
_______________________

باب مَنْ أَعَادَ الْحَدِيثَ ثَلاَثًا لِيُفْهَمَ عَنْهُ

ഹദീസ് (സംസാരം) മനസ്സിലാകാൻ വേണ്ടി മൂന്ന് പ്രാവശ്യം ആവർത്തിക്കൽ സംബന്ധിച്ചു പറയുന്ന അധ്യായം
فَقَالَ : " أَلَا وَقَوْلُ الزُّورِ ". فَمَا زَالَ يُكَرِّرُهَا. وَقَالَ ابْنُ عُمَرَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " هَلْ بَلَّغْتُ ". - ثَلَاثًا.

നബി (ﷺ) പറഞ്ഞു: "അറിയുക, വ്യാജവാക്കുകൾ പറയരുത്". നബി (ﷺ)  ഇത് ആവർത്തിച്ച് കൊണ്ടേയിരുന്നു.
ഇബ്നു ഉമർ (റ) പറഞ്ഞു:  "ഞാൻ (നിങ്ങൾക്ക്) എത്തിച്ചു തന്നില്ലയോ?", എന്ന് നബി (ﷺ) മൂന്ന് പ്രാവശ്യം ചോദിച്ചു.
🌹🌹🌹🌹🌹
ഈ തഅലീഖിൽ കൊടുത്ത ഹദീസിൻ്റെ പൂർണ്ണ രൂപത്തിൻ്റെ ഒരു റിപ്പോർട്ട് താഴെ ചേർക്കുന്നു :
حَدَّثَنَا مُسَدَّدٌ، حَدَّثَنَا بِشْرُ بْنُ الْمُفَضَّلِ، حَدَّثَنَا الْجُرَيْرِيُّ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرَةَ، عَنْ أَبِيهِ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏"‏ أَلاَ أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ ‏"‏‏.‏ ثَلاَثًا‏.‏ قَالُوا بَلَى يَا رَسُولَ اللَّهِ‏.‏ قَالَ ‏"‏ الإِشْرَاكُ بِاللَّهِ، وَعُقُوقُ الْوَالِدَيْنِ ‏"‏‏.‏ وَجَلَسَ وَكَانَ مُتَّكِئًا فَقَالَ ‏"‏ أَلاَ وَقَوْلُ الزُّورِ ‏"‏‏.‏ قَالَ فَمَا زَالَ يُكَرِّرُهَا حَتَّى قُلْنَا لَيْتَهُ سَكَتَ‏.‏
അബൂ ബക്റ (റ) യിൽ നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു : ഞാൻ നിങ്ങൾക്ക് വൻ പാപങ്ങളിൽ വച്ച് ഏറ്റവും വലിയവയെ കുറിച്ച് പറഞ്ഞു തരട്ടെയോ❓ മൂന്ന് തവണ അവിടുന്ന് ഇങ്ങനെ ചോദിച്ചു. സ്വഹാബാക്കൾ പറഞ്ഞു: അതെ , അല്ലാഹുവിൻ്റെ റസൂലേ. അവിടുന്ന് പറഞ്ഞു : അല്ലാഹുവിൽ പങ്ക് ചേർക്കൽ, മാതാപിതാക്കളെ നിന്ദിക്കൽ. അവിടുന്ന് ചാരിയിരുന്നിട്ട് പറഞ്ഞു : വ്യാജ വാക്കുകൾ പറയരുത്.നബി (ﷺ) ഇത് ആവർത്തിച്ച് കൊണ്ടിരുന്നു - അവിടുന്ന് മൗനം പാലിച്ചെങ്കിൽ എന്ന് ഞങ്ങൾ പറയുന്നത് വരേക്കും (അവിടുത്തോടുള്ള ഇഷ്ടം കാരണം) - ബുഖാരീ
https://sunnah.com/bukhari:2654
രണ്ടാമത്തെ തഅലീഖിൽ ,
هَلْ بَلَّغْتُ
( ഞാൻ നിങ്ങൾക്ക് എത്തിച്ച് തന്നില്ലയോ) എന്ന് അവിടുന്ന് പറയുന്നത് ഹജ്ജതുൽ വിദാഇലാണ്.
🌹🌹🌹🌹🌹
ഹദീസ് 9️⃣4️⃣
٩٤ - حَدَّثَنَا عَبْدَةُ، قَالَ: حَدَّثَنَا عَبْدُ الصَّمَدِ، قَالَ: حَدَّثَنَا عَبْدُ اللَّهِ بْنُ الْمُثَنَّى، قَالَ: حَدَّثَنَا ثُمَامَةُ بْنُ عَبْدِ اللَّهِ، عَنْ أَنَسٍ، عَنْ النَّبِيِّ ﷺ، أَنَّهُ كَانَ إِذَا سَلَّمَ سَلَّمَ ثَلَاثًا، وَإِذَا تَكَلَّمَ بِكَلِمَةٍ أَعَادَهَا ثَلَاثًا.[الحديث ٩٤ - طرفاه في: ٦٢٤٤، ٩٥]
അനസ്(റ)വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) സലാം പറയുമ്പോള്‍ മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കും. എന്തെങ്കിലും സംസാരിച്ചാല്‍ മൂന്ന് പ്രാവശ്യം അതിനെ മടക്കിപ്പറയും.
🌹🌹🌹🌹🌹
ഹദീസ് 9️⃣5️⃣
٩٥ - حَدَّثَنَا عَبْدَةُ بْنُ عَبْدِ اللَّهِ، حَدَّثَنَا عَبْدُ الصَّمَدِ، قَالَ: حَدَّثَنَا عَبْدُ اللَّهِ بْنُ الْمُثَنَّى، قَالَ: حَدَّثَنَا ثُمَامَةُ بْنُ عَبْدِ اللَّهِ، عَنْ أَنَسٍ، عَنْ النَّبِيِّ ﷺ، أَنَّهُ كَانَ إِذَا تَكَلَّمَ بِكَلِمَةٍ أَعَادَهَا ثَلَاثًا حَتَّى تُفْهَمَ عَنْهُ، وَإِذَا أَتَى عَلَى قَوْمٍ فَسَلَّمَ عَلَيْهِمْ سَلَّمَ عَلَيْهِمْ ثَلَاثًا.
അനസ്(റ)ൽ നിന്ന് നിവേദനം: നബി (ﷺ) ഒരു വാക്ക് സംസാരിച്ചാല്‍,
ജനങ്ങള്‍ അത് ശരിക്കും ഗ്രഹിക്കുന്നതുവരെ, മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു പറയും.  ഒരു കൂട്ടം ആളുകളുടെ അടുക്കല്‍ ചെന്നിട്ട് അവര്‍ക്ക് സലാം പറയുമ്പോള്‍ മൂന്ന് പ്രാവശ്യം സലാം പറയുകയും ചെയ്തിരുന്നു.
🌹🌹🌹🌹🌹
ഹദീസ് 9️⃣6️⃣
٩٦ - حَدَّثَنَا مُسَدَّدٌ، قَالَ: حَدَّثَنَا أَبُو عَوَانَةَ، عَنْ أَبِي بِشْرٍ، عَنْ يُوسُفَ بْنِ مَاهَكَ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: تَخَلَّفَ رَسُولُ اللَّهِ ﷺ فِي سَفَرٍ سَافَرْنَاهُ، فَأَدْرَكَنَا وَقَدْ أَرْهَقْنَا الصَّلَاةَ صَلَاةَ الْعَصْرِ وَنَحْنُ نَتَوَضَّأُ، فَجَعَلْنَا نَمْسَحُ عَلَى أَرْجُلِنَا، فَنَادَى بِأَعْلَى صَوْتِهِ: وَيْلٌ لِلْأَعْقَابِ مِنْ النَّارِ. مَرَّتَيْنِ أَوْ ثَلَاثًا
അബ്ദുല്ലാഹിബ്നു അംറ്(റ) ൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഒരു യാത്രയില്‍ അല്ലാഹുവിന്റെ റസൂൽ (ﷺ) ഞങ്ങളുടെ കുറെ പിന്നിലായിപ്പോയി. പിന്നീട് അവിടുന്ന് ഞങ്ങളുടെ അടുക്കലെത്തിയപ്പോള്‍ നമസ്കാര സമയം തീരാറായിരുന്നു. ഞങ്ങള്‍ വുദൂഉ ചെയ്തു കൊണ്ടിരിക്കുകയായിരുന്നപ്പോൾ  കൈകാലുകള്‍ തടവാന്‍ തുടങ്ങി (ശരിക്കും കഴുകാതെ). അന്നേരം അവിടുന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: മടമ്പു കാലുകള്‍ക്ക് വമ്പിച്ച നരക ശിക്ഷ. രണ്ടോ മൂന്നോ പ്രാവശ്യം നബി (ﷺ) ഇങ്ങനെ വിളിച്ചു പറഞ്ഞു (വുദൂഉ ചെയ്യുമ്പോൾ മടമ്പുകാൽ സൂക്ഷിച്ച് നന്നായി കഴുകി എന്ന് ഉറപ്പ് വരുത്തണം)
🌹🌹🌹🌹🌹
ലഘു വിവരണം :

അധ്യാപകൻ / ഉപദ്ദേശി ഒരു കാര്യം പറഞ്ഞ് കൊടുക്കുമ്പോൾ അത് വിദ്യാർഥികൾക്ക് / ജനങ്ങൾക്ക് മനസ്സിലാകുന്നത് വരെ ആവർത്തിക്കണം. മൂന്ന് തവണ എന്ന് നിബന്ധനയില്ല.
ആവർത്തനം ( Revision and Repetition ) പഠനം എളുപ്പമാക്കുന്നു.

സലാം പറയുന്നത് സലാം പറയപ്പെട്ട വ്യക്തി കേട്ടില്ലെങ്കിൽ സലാം ആവർത്തിക്കണം.
🔴🔴🔴🔴🔴

باب تَعْلِيمِ الرَّجُلِ أَمَتَهُ وَأَهْلَهُ
സ്വന്തം  കുടുംബത്തെയും അടിമ സ്ത്രീയെയും പഠിപ്പിക്കൽ സംബന്ധിച്ച അധ്യായം

ഹദീസ് 9️⃣7️⃣
٩٧ - أَخْبَرَنَا مُحَمَّدٌ - هُوَ ابْنُ سَلَامٍ -، حَدَّثَنَا الْمُحَارِبِيُّ، قَالَ: حَدَّثَنَا صَالِحُ بْنُ حَيَّانَ، قَالَ: قَالَ عَامِرٌ الشَّعْبِيُّ:، حَدَّثَنِي أَبُو بُرْدَةَ، عَنْ أَبِيهِ، قَالَ: قَالَ رَسُولُ اللَّهِ ﷺ: ثَلَاثَةٌ لَهُمْ أَجْرَانِ: رَجُلٌ مِنْ أَهْلِ الْكِتَابِ آمَنَ بِنَبِيِّهِ وَآمَنَ بِمُحَمَّدٍ ﷺ، وَالْعَبْدُ الْمَمْلُوكُ إِذَا أَدَّى حَقَّ اللَّهِ وَحَقَّ مَوَالِيهِ، وَرَجُلٌ كَانَتْ عِنْدَهُ أَمَةٌ فَأَدَّبَهَا فَأَحْسَنَ تَأْدِيبَهَا، وَعَلَّمَهَا فَأَحْسَنَ تَعْلِيمَهَا، ثُمَّ أَعْتَقَهَا فَتَزَوَّجَهَا، فَلَهُ أَجْرَانِ.

ثُمَّ قَالَ عَامِرٌ: أَعْطَيْنَاكَهَا بِغَيْرِ شَيْءٍ، قَدْ كَانَ يُرْكَبُ فِيمَا دُونَهَا إِلَى الْمَدِينَةِ.
[الحديث ٩٧ - أطرافه في: ٥٠٨٣، ٣٤٤٦، ٣٠١١، ٢٥٥١، ٢٥٤٧، ٢٥٤٤]
ആമിർ അശ്ശഅബീ പറഞ്ഞു : എന്നോട്
അബൂബുർദ അദ്ദേഹത്തിൻ്റെ പിതാവിൽ നിന്ന് (അബൂ മൂസൽ അശ്അരീ) ഉദ്ധരിച്ച് കൊണ്ട് പറഞ്ഞു :
അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "മൂന്ന് പേർക്ക് ഇരട്ടി പ്രതിഫലം ലഭിക്കും.

1.
അഹ്ലു കിതാബുകാരിൽ പെട്ട (യഹൂദീ - നസാറാ)  ഒരാൾ അദ്ദേഹത്തിൻ്റെ  നബിയിൽ വിശ്വസിച്ചു.
അതോടൊപ്പം മുഹമ്മദ് നബി (ﷺ) യിലും വിശ്വസിച്ചു - അങ്ങനെയുള്ള വ്യക്തി

2. മറ്റൊരുത്തന്റെ ഉടമസ്ഥതയിൽ ജീവിക്കുന്ന അടിമ അല്ലാഹുവിനോടും തന്റെ യജമാനനോടുമുള്ള ബാധ്യതകൾ നിറവേറ്റിക്കൊണ്ട് ജീവിച്ചു -അങ്ങനെയുള്ള വ്യക്തി
3. മറ്റൊരാൾ അവന്റെ ഉടമസ്ഥതയിൽ ഒരു അടിമസ്ത്രീയുണ്ട്. അവൾക്കവൻ സംസ്ക്കാരവും ദീനീ വിജ്ഞാനവും പഠിപ്പിച്ചു. നല്ല നിലക്ക് വിദ്യ അഭ്യസിപ്പിച്ചു. അവളെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുകയും അവളെ വിവാഹം ചെയ്യുകയും ചെയ്തു -അങ്ങനെയുള്ള വ്യക്തി
ഈ മൂന്ന് വിഭാഗത്തിനും  ഇരട്ടി പ്രതിഫലമുണ്ട്.

തുടർന്ന് ആമിർ അശ്ശഅബീ ( ഖുറാസാനിൽ നിന്ന് അദ്ദേഹത്തോട് ഈ ഹദീസുമായി ബന്ധപ്പെട്ട്  ഫത്വ ചോദിച്ച ഒരു വ്യക്തിയോട്) പറഞ്ഞു: ഞാൻ താങ്കൾക്ക് ഈ ഹദീസ് പറഞ്ഞ് തന്നത് ഭൗതികമായ ഒരു പ്രതിഫലവും വാങ്ങാതെയാണ്. ഇതിനേക്കാൾ ചെറിയ കാര്യത്തിന് (പല വിഷയങ്ങളിൽ അറിവ്  ലഭിക്കാൻ) ആളുകൾ മദീനയിലേക്ക് വണ്ടി കയറാറുണ്ടായിരുന്നു [ ഇത് അത്രയും മൂല്യമുള്ള മഹത്തരമായ ഹദീസാണെന്ന് സംശയം ചോദിച്ച ആളെ ബോധ്യപ്പെടുത്തുകയാണ് )
🌹🌹🌹🌹🌹
ലഘു വിവരണം :

അടിമ സ്ത്രീയെ ദീൻ പഠിപ്പിക്കുന്നതിന് പുണ്യമുണ്ടെങ്കിൽ സ്വന്തം കുടുംബത്തെ ദീൻ പഠിപ്പിക്കുന്നതിന് അതിലേറെ പുണ്യമുണ്ടെന്ന് ഖിയാസാക്കി കൊണ്ടാണ് ഇമാം ബുഖാരി ടൈറ്റിൽ കൊടുത്തിട്ടുള്ളത്.

നമ്മുടെ കീഴിലുള്ള വേലക്കാർക്കും തൊഴിലാളികൾക്കും കീഴുദ്യോഗസ്ഥർക്കുമെല്ലാം ദീനിൻ്റെ വെളിച്ചമെത്തിക്കൽ പുണ്യ കർമ്മമാണ്.

അടിമ വിമോചനത്തിൻ്റെ പുണ്യവും ഈ ഹദീസ് സൂചിപ്പിക്കുന്നു.
🌹🌹🌹🌹🌹
*അഹ് ലു കിതാബുകാർ ഇസ്ലാം സ്വീകരിച്ചാൽ ഇരട്ടി പ്രതിഫലം ലഭിക്കുമെന്നതിൻ്റെ വിവരണം* :

താഴെ ചേർത്ത ഖുർആൻ വചനങ്ങൾ ശ്രദ്ധിക്കുക :

(അൽ ഖസ്വസ്വ്  28 : 52-54)
ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ مِن قَبۡلِهِۦ هُم بِهِۦ يُؤۡمِنُونَ
ഇതിനുമുമ്പ് നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ തന്നെയും ഈ ഖുര്‍ആനില്‍ വിശ്വസിക്കുന്നു.
وَإِذَا يُتۡلَىٰ عَلَيۡهِمۡ قَالُوٓاْ ءَامَنَّا بِهِۦٓ إِنَّهُ ٱلۡحَقُّ مِن رَّبِّنَآ إِنَّا كُنَّا مِن قَبۡلِهِۦ مُسۡلِمِينَ
ഇതവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവര്‍ പറയും: 'ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു; നിശ്ചയമായും, ഇതു നമ്മുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥമാകുന്നു; ഞങ്ങള്‍ ഇതിനുമുമ്പേ 'മുസ്‌ലിം'കളായിരിക്കുന്നു.
أُوْلَٰٓئِكَ يُؤۡتَوۡنَ أَجۡرَهُم مَّرَّتَيۡنِ بِمَا صَبَرُواْ وَيَدۡرَءُونَ بِٱلۡحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ
അക്കൂട്ടര്‍ക്ക് - അവര്‍ ക്ഷമിച്ചതു നിമിത്തം - അവരുടെ പ്രതിഫലം രണ്ടു പ്രാവശ്യം [ഇരട്ടിയായി] നല്‍കപ്പെടുന്നതാകുന്നു. അവര്‍, നന്‍മകൊണ്ട് തിന്‍മയെ തടുക്കുന്നു. നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യുന്നു.
🔴🔴🔴🔴🔴

*باب عِظَةِ الإِمَامِ النِّسَاءَ وَتَعْلِيمِهِنَّ*
ഇമാം സ്ത്രീകള്‍ക്ക് വേണ്ടി ഉപദേശം നല്‍കലും അവരെ പഠിപ്പിക്കലും സംബന്ധിച്ച് പറയുന്ന അധ്യായം

ഹദീസ് 9️⃣8️⃣
٩٨ - حَدَّثَنَا سُلَيْمَانُ بْنُ حَرْبٍ، قَالَ: حَدَّثَنَا شُعْبَةُ، عَنْ أَيُّوبَ، قَالَ: سَمِعْتُ عَطَاءً، قَالَ: سَمِعْتُ ابْنَ عَبَّاسٍ، قَالَ: أَشْهَدُ عَلَى النَّبِيِّ ﷺ أَوْ قَالَ عَطَاءٌ: أَشْهَدُ عَلَى ابْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ ﷺ خَرَجَ وَمَعَهُ بِلَالٌ فَظَنَّ أَنَّهُ لَمْ يُسْمِعْ، فَوَعَظَهُنَّ وَأَمَرَهُنَّ بِالصَّدَقَةِ، فَجَعَلَتْ الْمَرْأَةُ تُلْقِي الْقُرْطَ وَالْخَاتَمَ، وَبِلَالٌ يَأْخُذُ فِي طَرَفِ ثَوْبِهِ.

وَقَالَ إِسْمَاعِيلُ عَنْ أَيُّوبَ عَنْ عَطَاءٍ، وَقَالَ عَنْ ابْنِ عَبَّاسٍ: أَشْهَدُ عَلَى النَّبِيِّ ﷺ.[الحديث ٩٨ - أطرافه في: ٧٣٢٥، ٥٨٨٣، ٥٨٨١، ٥٨٨٠، ٥٢٤٩، ٤٨٩٥، ١٤٤٩، ١٤٣١، ٩٨٩، ٩٧٩، ٩٧٧، ٩٧٥، ٩٦٤، ٩٦٢، ٨٦٣]
ഇബ്നുഅബ്ബാസ് (റ) പറഞ്ഞു:
നബി(ﷺ) പറഞ്ഞതായി ഞാൻ സാക്ഷ്യപ്പെടുത്തുന്നു . (അല്ലെങ്കിൽ അത്വാഉ ഇബ്നു അബ്ബാസ് ഇപ്രകാരം പറഞ്ഞതായി ഞാൻ സാക്ഷ്യപ്പെടുത്തുന്നു ).

[ഇബ്നു അബ്ബാസ് (റ) പറഞ്ഞു ] :
ഒരിക്കൽ  (ഈദ് മുസ്വല്ലയിൽ  വച്ച് നബി (ﷺ) നടത്തിയ ഖുത്വുബ ) സ്ത്രീകൾ നല്ല പോലെ കേട്ടിട്ടില്ലെന്നു നബി (ﷺ) ക്ക് തോന്നി. തന്നിമിത്തം ബിലാൽ (റ) നെയും  കൂട്ടി സ്ത്രീകൾ ഇരിക്കുന്ന ഭാഗത്തേക്ക് ചെന്നിട്ട് നബി (ﷺ) അവർക്ക് ഉപദേശം നൽകി. അവരോട്  സ്വദഖ ചെയ്യാനുപദേശിച്ചു. അപ്പോൾ സ്ത്രീകൾ കാതിൽ തൂക്കിയിട്ടിരുന്ന ആഭരണങ്ങളും വിരലിലെ മോതിരവും ഊരിയെടുത്ത് സംഭാവന ചെയ്യാൻ തുടങ്ങി. ബിലാൽ (റ) വസ്ത്രത്തിന്റെ തല കാണിച്ച് അത് സ്വീകരിച്ചു കൊണ്ടിരുന്നു.
🌹🌹🌹🌹🌹
ഈ ഹദീസിൻ്റെ കുറച്ച് കൂടി വിശദമായ ഒരു റിപ്പോർട്ട് സ്വഹീഹുൽ ബുഖാരിയിൽ തന്നെ വന്നത് ചുവടെ ചേർക്കുന്നു :

حَدَّثَنَا ابْنُ أَبِي مَرْيَمَ، أَخْبَرَنَا مُحَمَّدُ بْنُ جَعْفَرٍ، قَالَ أَخْبَرَنِي زَيْدٌ، عَنْ عِيَاضِ بْنِ عَبْدِ اللَّهِ، عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم فِي أَضْحًى أَوْ فِطْرٍ إِلَى الْمُصَلَّى ثُمَّ انْصَرَفَ فَوَعَظَ النَّاسَ وَأَمَرَهُمْ بِالصَّدَقَةِ فَقَالَ ‏"‏ أَيُّهَا النَّاسُ تَصَدَّقُوا ‏"‏‏.‏ فَمَرَّ عَلَى النِّسَاءِ فَقَالَ ‏"‏ يَا مَعْشَرَ النِّسَاءِ تَصَدَّقْنَ، فَإِنِّي رَأَيْتُكُنَّ أَكْثَرَ أَهْلِ النَّارِ ‏"‏‏.‏ فَقُلْنَ وَبِمَ ذَلِكَ يَا رَسُولَ اللَّهِ قَالَ ‏"‏ تُكْثِرْنَ اللَّعْنَ وَتَكْفُرْنَ الْعَشِيرَ، مَا رَأَيْتُ مِنْ نَاقِصَاتِ عَقْلٍ وَدِينٍ أَذْهَبَ لِلُبِّ الرَّجُلِ الْحَازِمِ مِنْ إِحْدَاكُنَّ يَا مَعْشَرَ النِّسَاءِ ‏"‏‏.‏ ثُمَّ انْصَرَفَ فَلَمَّا صَارَ إِلَى مَنْزِلِهِ جَاءَتْ زَيْنَبُ امْرَأَةُ ابْنِ مَسْعُودٍ تَسْتَأْذِنُ عَلَيْهِ فَقِيلَ يَا رَسُولَ اللَّهِ هَذِهِ زَيْنَبُ فَقَالَ ‏"‏ أَىُّ الزَّيَانِبِ ‏"‏‏.‏ فَقِيلَ امْرَأَةُ ابْنِ مَسْعُودٍ‏.‏ قَالَ ‏"‏ نَعَمِ ائْذَنُوا لَهَا ‏"‏‏.‏ فَأُذِنَ لَهَا قَالَتْ يَا نَبِيَّ اللَّهِ إِنَّكَ أَمَرْتَ الْيَوْمَ بِالصَّدَقَةِ، وَكَانَ عِنْدِي حُلِيٌّ لِي، فَأَرَدْتُ أَنْ أَتَصَدَّقَ بِهِ، فَزَعَمَ ابْنُ مَسْعُودٍ أَنَّهُ وَوَلَدَهُ أَحَقُّ مَنْ تَصَدَّقْتُ بِهِ عَلَيْهِمْ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏"‏ صَدَقَ ابْنُ مَسْعُودٍ، زَوْجُكِ وَوَلَدُكِ أَحَقُّ مَنْ تَصَدَّقْتِ بِهِ عَلَيْهِمْ ‏"‏‏.

ആശയ വിവർത്തനം :

അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഒരു ഈദുൽ ഫിത്വർ ദിനത്തിലോ ഈദുൽ അദ്ഹാ ദിനത്തിലോ ഈദ് മുസ്വല്ലാ (മൈതാനം) യിലേക്ക് പുറപ്പെട്ട് ഈദ്  നിസ്ക്കാരം കഴിഞ്ഞ ശേഷം ജനങ്ങൾക്ക് ഉപദേശം നൽകി അവരോട് ദാനധർമ്മങ്ങൾ ചെയ്യാൻ നിർദ്ദേശിച്ചു. അവിടുന്ന് പറഞ്ഞു : "അല്ലയോ ജനങ്ങളേ, നിങ്ങൾ സ്വദഖ ചെയ്യൂ". തുടർന്ന് നബി(ﷺ) സ്ത്രീകളുടെ ഭാഗത്തേക്ക് പോയി പ്രത്യേകം ഉപദേശം നൽകി. അവിടുന്ന് പറഞ്ഞു : " അല്ലയോ സ്ത്രീ സമൂഹമേ , നിങ്ങൾ സ്വദഖ ചെയ്യുക. കാരണം ഞാൻ നരകക്കാരിൽ കൂടുതലായി കണ്ടത് സ്ത്രീകളെയാണ്. അപ്പോൾ സ്ത്രീകൾ ചോദിച്ചു : " അതെന്ത് കൊണ്ടാണ് അല്ലാഹുവിൻ്റെ റസൂലേ, നിങ്ങൾ ശാപ വാക്കുകൾ വർദ്ധിപ്പിക്കുകയും ഭർത്താക്കൻമാരോട് നന്ദികേട് കാണിക്കുകയും ചെയ്യുന്നു. ( ഒരു ഹദീസിൽ, ഭർത്താവ് ഒരു സ്ത്രീക്ക് കുറേ നന്മകൾ ചെയ്ത് അയാളിൽ നിന്ന് വല്ലപ്പോഴും അവൾക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും സംഭവിക്കുമ്പോൾ 'നിങ്ങളിൽ നിന്ന്  ഒരു നന്മയും ഞാൻ കണ്ടിട്ടില്ല'  എന്ന് നന്ദികേടിൻ്റെ വാക്ക് പറയുന്ന സ്ത്രീയെ പറ്റി പറയുന്നുണ്ട് - എല്ലാ സ്ത്രീകളും അങ്ങനെയാണെന്നല്ല ).നിങ്ങൾ പുരുഷനെ അപേക്ഷിച്ച് പൊതുവെ  ദീനിലും ബുദ്ധിയിലും കുറവുള്ളവരാണ്. ദൃഢ ചിത്തനായ ഒരു പുരുഷൻ്റെ ബുദ്ധി പോക്കിക്കളയാൻ നിങ്ങളെ പോലെ കഴിവുള്ള ആരെയും ഞാൻ കണ്ടിട്ടില്ല. ഓ സ്ത്രീ സമൂഹമേ".

പിന്നീട് നബി (ﷺ) വീട്ടിലേക്ക് തിരിച്ചു പോയി. അവിടുന്ന്  വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഇബ്നു മസ്ഊദ് (റ) ൻ്റെ ഭാര്യ സൈനബ് (റ) നബിയുടെ അടുത്തു വരാൻ അനുവാദം ചോദിച്ച് വന്നിരിക്കുന്നു. നബി (ﷺ) ചോദിച്ചു : ഏത് സൈനബയാണ് വന്നിരിക്കുന്നത്❓ പറയപ്പെട്ടു : ' ഇബ്നു മസ്ഊദ് (റ) ൻ്റെ ഭാര്യ സൈനബ് ആണ്'. അവിടുന്ന് പറഞ്ഞു : "അതെ , അവൾക്ക് അനുമതി നൽകൂ". അങ്ങനെ സൈനബ് ( റ ) ന് പ്രവേശനാനുമതി നൽകി. സൈനബ് (റ) പറഞ്ഞു : അല്ലാഹുവിൻ്റെ നബിയേ, ഇന്ന് താങ്കൾ സ്വദഖ ചെയ്യാൻ കല്പിച്ചു. എൻ്റെ പക്കൽ എൻ്റെ ആഭരണമുണ്ട്. അത് ഞാൻ സ്വദഖ ചെയ്യാൻ ഉദ്ദേശിക്കുന്നു. അപ്പോൾ എൻ്റെ ഭർത്താവു ഇബ്നു മസ്ഊദ്, അദ്ദേഹവും മകനുമാണ് സ്വദഖക്ക് ഏറ്റവും അർഹർ എന്ന് വാദിക്കുന്നു . നബി (ﷺ) പറഞ്ഞു : "ഇബ്നു മസ്ഊദ് സത്യം പറഞ്ഞു. നിൻ്റെ സ്വദഖക്ക് ഏറ്റവും അർഹർ നിൻ്റെ ഭർത്താവും മകനുമാണ്". ( ഇബ്നു മസ്ഊദ് പാവപ്പെട്ട ആളായിരുന്നു).

ലഘു വിവരണം :

സ്വർഗ്ഗത്തിലും സ്ത്രീകളാണ് കൂടുതൽ എന്ന് സൂചിപ്പിക്കുന്ന ചില ഹദീസുകളുണ്ട്.

ശിർക്കല്ലാത്ത പാപങ്ങൾ കാരണം നരകത്തിൽ പ്രവേശിക്കുന്ന സ്ത്രീകൾ ( പുരുഷൻമാർ ആണെങ്കിലും ) നരകത്തിൽ ശാശ്വത വാസികളാവുകയില്ല.

ദാന ധർമ്മങ്ങൾ അധികരിപ്പിക്കുന്നത് നരക ശിക്ഷയിൽ നിന്ന് രക്ഷക്ക് കാരണമാണ്.
സ്ത്രീകൾ പ്രത്യേകിച്ചും ദാന ധർമ്മങ്ങൾ അധികരിപ്പിക്കണം.

സ്ത്രീകൾക്ക് സ്വന്തം സമ്പത്തിൽ നിന്ന് ചെലവാക്കാനോ സ്വദഖ ചെയ്യാനോ ഭർത്താവിൻ്റെ അനുമതി ആവശ്യമില്ല.

ഭർത്താവിനോട് നന്ദികേട് കാണിക്കുന്നതിനെ കുഫ്ർ എന്ന് വിപക്ഷിച്ചിരിക്കുന്നു. ഇത് യഥാർഥ കുഫ്ർ ( ഇസ്ലാമിൽ നിന്ന് പുറത്ത് പോവുന്ന കുഫ്ർ ) - ൻ്റെ താഴെ ഗ്രേഡിൽ വരുന്ന കുഫ്റാണ്. എന്നാൽ ഇത് ഗൗരവമുള്ളതും നരക പ്രവേശനത്തിന് ഇടയാക്കുന്നതുമാണ്.

ശാപവാക്കുകൾ പറയുന്ന സ്വഭാവം സ്ത്രീകൾക്ക് പുരുഷൻമാരേക്കാൾ ആപേക്ഷികമായി കൂടുതലാണ്. ഇത് സ്ത്രീകൾ ശ്രദ്ധിക്കേണ്ടതാണ്.

ഈദ് മുസ്വല്ലയിൽ ( ഈദ് ഗാഹ് )ഈദ് നമസ്ക്കാരം നടത്തുന്നതാണ് കൂടുതൽ ഉത്തമം (മസ്ജിദിൽ വച്ച് നടത്തിയാലും ശരിയാകുമെങ്കിലും).

ഈദ് നിസ്ക്കാരത്തിനും ഈദ് ഖുത്വുബ കേൾക്കാനും സ്ത്രീകളും പോവണം.

ആവശ്യമെങ്കിൽ, ഇമാം സ്ത്രീകൾക്ക് പ്രത്യേകം ഉപദേശങ്ങൾ നൽകണം.

باب الْحِرْصِ عَلَى الْحَدِيثِ
നബി(ﷺ)യുടെ  ഹദീസ് പഠിക്കാനുള്ള അതിയായ താൽപര്യം സംബന്ധിച്ച് പറയുന്ന അധ്യായം
🔴🔴🔴🔴🔴
ഹദീസ് 9️⃣9️⃣
٩٩ - حَدَّثَنَا عَبْدُ الْعَزِيزِ بْنُ عَبْدِ اللَّهِ، قَالَ: حَدَّثَنِي سُلَيْمَانُ، عَنْ عَمْرِو بْنِ أَبِي عَمْرٍو، عَنْ سَعِيدِ بْنِ أَبِي سَعِيدٍ الْمَقْبُرِيِّ، عَنْ أَبِي هُرَيْرَةَ، أَنَّهُ قَالَ: قِيلَ(قلت): يَا رَسُولَ اللَّهِ، مَنْ أَسْعَدُ النَّاسِ بِشَفَاعَتِكَ يَوْمَ الْقِيَامَةِ؟ قَالَ رَسُولُ اللَّهِ ﷺ: لَقَدْ ظَنَنْتُ يَا أَبَا هُرَيْرَةَ أَنْ لَا يَسْأَلُنِي عَنْ هَذَا الْحَدِيثِ أَحَدٌ أَوَّلُ مِنْكَ، لِمَا رَأَيْتُ مِنْ حِرْصِكَ عَلَى الْحَدِيثِ، أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ الْقِيَامَةِ مَنْ قَالَ: لَا إِلَهَ إِلَّا اللَّهُ خَالِصًا مِنْ قَلْبِهِ، أَوْ: نَفْسِهِ.[الحديث ٩٩ - طرفه في: ٦٥٧٠]
അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: (ഞാൻ ചോദിച്ചു): "അല്ലാഹുവിന്റെ റസൂലേ, ഖിയാമത്തു നാളിൽ  അങ്ങയുടെ ശുപാര്‍ശ മുഖേന വിജയം കരസ്ഥമാക്കാന്‍ കൂടുതല്‍ ഭാഗ്യം സിദ്ധിക്കുന്നത് ആര്‍ക്കായിരിക്കും❓ അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: ഓ, അബൂഹുറൈറ!
ഹദീസ് പഠിക്കുവാനുളള താങ്കളുടെ അതിയായ താൽപര്യം ഞാൻ മനസ്സിലാക്കിയതിനാൽ ,
ഈ വിവരം സംബന്ധിച്ച് താങ്കൾക്ക് മുമ്പ് ആരും എന്നോട് ചോദിക്കുകയില്ലെന്ന് ഞാന്‍ ഊഹിച്ചിരുന്നു !  ഖിയാമത്ത് നാളിൽ, എന്റെ ശുപാര്‍ശ മുഖേന ഏറ്റവും സൗഭാഗ്യം സിദ്ധിക്കുന്നവന്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് [ അല്ലാഹു ഒഴികെ യാതൊരു ആരാധ്യനുമില്ലെന്ന് ] നിഷ്ക്കളങ്കമായി പറഞ്ഞവനാണ്
🌹🌹🌹🌹🌹

ലഘു വിവരണം:

"ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന് നാവ് കൊണ്ട് ഉരുവിട്ടത് കൊണ്ട് മാത്രം ഒരാൾക്ക് സ്വർഗ്ഗ പ്രവേശനം സാധ്യമാവില്ല.

"ലാ ഇലാഹ ഇല്ലല്ലാഹ് " എന്നതിൻ്റെ ആശയം പൂർണ്ണമായി മനസ്സിൽ ഉറപ്പിച്ച് ശിർക്ക് പരമായ കാര്യങ്ങളിൽ നിന്ന് പൂർണ്ണമായും മുക്തനായാൽ മാത്രമേ വിജാലിക്കാനാവൂ.

"ലാ ഇലാഹ ഇല്ലല്ലാഹ് " എന്നതിൽ ആത്മാർഥമായി വിശ്വസിക്കുക എന്ന് പറയുന്നതിൽ, "മുഹമ്മദു ർറസൂലുല്ലാഹ്" വിശ്വസിക്കലും അനുബന്ധമായി വരുന്ന മറ്റു നിർബന്ധ വിശ്വാസങ്ങളും ഉൾപ്പെടുമെന്ന് "അൽ ഈമാനു ബില്ലാഹി വഹ്ദഹു" എന്നതിൻ്റെ വിശദീകരണത്തിൽ നബിﷺ മറ്റു നിർബന്ധ വിശ്വാസ കാര്യങ്ങളെ കൂടി എണ്ണിയതിൽ നിന്ന് വ്യക്തമാണ് ( അബ്ദുൽ ഖൈസ് പ്രതിനിധി സംഘത്തിൻ്റെ ഹദീസ് - ഹദീസ് 7️⃣8️⃣ കാണുക )

നബി(ﷺ)യുടെ ശഫാഅത്ത് പല തരത്തിലുണ്ട്. അല്ലാഹു  പ്രകാരം മാത്രമാണ് ശഫാഅത്ത് ലഭിക്കുക.

1. മഹ്ശറിൽ വിചാരണക്കായി ദീർഘ സമയം നിർത്തപ്പെടുന്ന മൗഖിഫിൽ വിചാരണ നടത്തി തീരുമാനമാക്കാൻ വേണ്ടി നടത്തുന്ന ശഫാഅത്തുൽ ഉള്മാ (شفاعة العظمى)
2. സ്വർഗ്ഗക്കാർക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാനുള്ള ശഫാഅത്ത് - നബി (ﷺ) സ്വർഗ്ഗ വാതിൽക്കൽ ചെന്ന ശേഷം മാത്രമാണ് സ്വർഗ്ഗം തുറന്ന് കൊടുക്കപ്പെടുക.
3. നബി(ﷺ) യുടെ ഉമ്മത്തിൽ നിന്ന് ഹിസാബില്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ അർഹരായവർക്ക് വേണ്ടിയുള്ള ശഫാഅത്ത്.
4. ചില സ്വർഗ്ഗവാസികൾക്ക് പദവി (ഗ്രേഡ്) ഉയർത്താൻ വേണ്ടിയുള്ള ശഫാഅത്ത്
5. ചില സത്യവിശ്വാസികൾ പാപങ്ങൾ കാരണത്താൽ നരക ശിക്ഷക്ക് അർഹരാകുമെങ്കിലും അവർ നരക ശിക്ഷ തീരെ ഇല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിന് വേണ്ടിയുള്ള ശഫാഅത്ത്
6. ചില സത്യവിശ്വാസികൾ പാപങ്ങൾ കാരണത്താൽ നരക ശിക്ഷക്ക് അർഹരാകുന്നതിനാൽ നിശ്ചിത കാലം നരക ശിക്ഷ കഴിഞ്ഞ ശേഷം അവർക്ക് സ്വർഗ്ഗ പ്രവേശനം സാധ്യമാവുന്നതിന് വേണ്ടിയുള്ള ശഫാഅത്ത്
7. നബി(ﷺ) യെ ശത്രുക്കളിൽ നിന്ന് സംരക്ഷണം നൽകിയ എന്നാൽ *ലാ ഇലാഹ ഇല്ലല്ലാഹ്* പ്രഖ്യാപിക്കാൻ വിസമ്മതിച്ച അബൂ ത്വാലിബിന് നരക ശിക്ഷയിൽ ലഘൂകരണത്തിന് വേണ്ടിയുള്ള ശഫാഅത്ത്- എന്നാൽ ഇത് കാരണം അബൂത്വാലിബിന് നരക മോചനം സാധ്യമാവില്ലെങ്കിലും, ശിക്ഷയിൽ ലഘൂകരണം ലഭിക്കും [ നരകത്തിൽ ഏറ്റവും ലഘുവായ ശിക്ഷ കിട്ടുന്ന അബൂ ത്വാലിബിനുള്ള ശിക്ഷ തീ കൊണ്ടുള്ള രണ്ട് ചെരിപ്പുകൾ ധരിപ്പിക്കുക എന്നതാണ്. അത് കാരണം തന്നെ അദ്ദേഹത്തിൻ്റെ തലച്ചോറ് തിളക്കും എന്ന് ഹദീസിൽ വന്നിട്ടുണ്ട്)
*അല്ലാഹു നമ്മെ നരക ശിക്ഷയിൽ നിന്ന് കാക്കട്ടേ*

ഖുത്വുബിയ്യത്തിൽ മുഹ്യിദ്ദീൻ ശൈഖിനോടാണ് നരകമോചനം തേടുന്നത്. ഇത് ശിർക്കാണ്. "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന വിശ്വാസത്തിന് എതിരാണ്. കൂട്ടരേ, ശൈഖിനോടല്ല; അല്ലാഹുവോട് മാത്രമാണ് നരകമോചനം തേടേണ്ടത്. എന്നാലേ രക്ഷയുള്ളൂ.ഇലാഹ് എന്ന വിശ്വാസമില്ലാതെയാണ് ശൈഖിനോട് തേടുന്നത് എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല. അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട നരകമോചനവും ഹിദായത്തു തൗഫീഖും ശൈഖിനോട് ചോദിക്കുന്നതിലൂടെ ശൈഖിനെ ഇലാഹാക്കുകയാണ് ചെയ്യുന്നത്.

باب كَيْفَ يُقْبَضُ الْعِلْمُ
ദീനീ വിജ്ഞാനം എടുത്തു മാറ്റപ്പെടുന്ന (അപ്രത്യക്ഷമാകുന്ന) രീതി സംബന്ധിച്ച് പറയുന്ന അധ്യായം
🔴🔴🔴🔴🔴
وَكَتَبَ عُمَرُ بْنُ عَبْدِ الْعَزِيزِ إِلَى أَبِي بَكْرِ بْنِ حَزْمٍ: انْظُرْ مَا كَانَ مِنْ حَدِيثِ رَسُولِ اللَّهِ ﷺ فَاكْتُبْهُ؛ فَإِنِّي خِفْتُ دُرُوسَ الْعِلْمِ وَذَهَابَ الْعُلَمَاءِ، وَلَا تَقْبَلْ إِلَّا حَدِيثَ النَّبِيِّ ﷺ، وَلْتُفْشُوا الْعِلْمَ وَلْتَجْلِسُوا حَتَّى يُعَلَّمَ مَنْ لَا يَعْلَمُ؛ فَإِنَّ الْعِلْمَ لَا يَهْلِكُ حَتَّى يَكُونَ سِرًّا، حَدَّثَنَا الْعَلَاءُ بْنُ عَبْدِ الْجَبَّارِ، قَالَ: حَدَّثَنَا عَبْدُ الْعَزِيزِ بْنُ مُسْلِمٍ، عَنْ عَبْدِ اللَّهِ بْنِ دِينَارٍ بِذَلِكَ. يَعْنِي: حَدِيثَ عُمَرَ بْنِ عَبْدِ الْعَزِيزِ إِلَى قَوْلِهِ: ذَهَابَ الْعُلَمَاءِ
ഉമറുബ്നു അബ്ദുൽ അസീസ് (റ) - ഹിജ്റ [61 - 101] അബൂബക്കറുബ്നു ഹസ്മിന്  ഇങ്ങിനെ എഴുതി : "നബി (ﷺ) യുടെ ഹദീസ് (താങ്കളുടെ നാട്ടിൽ) കിട്ടുന്നതെല്ലാം നോക്കുകയും രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുക. തീർച്ചയായും വിജ്ഞാനത്തിന്റെ പഠനവും പണ്ഡിതൻമാരുടെ തിരോധാനവും ഞാൻ ഭയപ്പെടുന്നു." [തുടർന്ന് പറയുന്ന വാക്കുകൾ ഇമാം ബുഖാരിയുടെ വിശദീകരണമാണെന്നാണ് ഫത്ഹുൽ ബാരിയിൽ നിന്ന് മനസ്സിലാവുന്നത് ] . നബി (ﷺ) യുടെ ഹദീസല്ലാതെ മറ്റൊന്നും സ്വീകരിക്കപ്പെടരുത് (അവിടുത്തെ ഹദീസ് അല്ലാത്തത് അവിടുത്തെ ഹദീസ് ആയി രേഖപ്പെടുത്തരുത്). അങ്ങിനെ നിങ്ങൾ വിജ്ഞാനം പ്രചരിപ്പിക്കുക. അറിവില്ലാത്തവർക്ക് പഠിപ്പിക്കാൻ വേണ്ടി നിങ്ങൾ തയ്യാറായിരിക്കുക. വിജ്ഞാനം രഹസ്യമാക്കി വയ്ക്കുന്നത് വരെ അത് നശിക്കുകയില്ല.
അലാഅ് ബ്നു അബ്ദുൽ ജബ്ബാർ പറയുന്നു:  അബ്ദുൽ അസീസ് ബ്നു മുസ്‌ലിം, അബ്ദുള്ളാഹിബ്നു ദീനാറിൽ നിന്ന് ഈ റിപ്പോർട്ട്  പറഞ്ഞു _ അതായത് ഉമറുബ്നു അബ്ദുൽ അസീസ് (റ) 'പണ്ഡിതൻമാരുടെ തിരോധാനത്തെയും ഞാൻ ഭയപ്പെടുന്നു' എന്നത് വരെയുള്ള റിപ്പോർട്ട് .
🌹🌹🌹🌹🌹
ലഘു വിവരണം :

ഹിജ്റ ഒന്നാം നൂറ്റാണ്ടിൻ്റെ അവസാനത്തിലാണ് ഹദീസുകൾ വ്യവസ്ഥാപിതമായി ക്രോഡീകരിക്കപ്പെട്ട് തുടങ്ങിയത്. എന്നാൽ നബിﷺയുടെ കാലത്ത് തന്നെ ഹദീസുകൾ എഴുതി വച്ചിരുന്നു. ആദ്യ കാലഘട്ടത്തിൽ , ഖുർആനുമായി മിക്സാവാതിരിക്കാൻ അവിടുന്ന് ഹദീസ് എഴുതി വയ്ക്കുന്നത് നിരുത്സാഹപ്പെടുത്തിയതായും മനസ്സിലാക്കാം.
കൂടുതൽ അറിയാൻ ഈ ബ്ലോഗ് വായിക്കുക:
https://hadeesukaliloode.blogspot.com/2015/04/blog-post_12.html
ഇവിടെ  തഅലീഖ് ആയി കൊടുത്തിട്ടുള്ള പ്രസ്തുത റിപ്പോർട്ടിൻ്റെ സനദോട് കൂടിയ റിപ്പോർട്ട് അബൂ നുഐം ( റ ) ൻ്റെ താരീഖു അസ്ബാബഹാനിൽ വന്നത് ചുവടെ ചേർക്കുന്നു:
(https://shamela.ws/book/1714/1908)
حَدَّثَنَا الْحُسَيْنُ بْنُ مُحَمَّدِ بْنِ عَلِيٍّ، ثنا ابْنُ الْجَارُودِ، ثنا إِسْمَاعِيلُ بْنُ عَبْدِ اللَّهِ، ثنا دِرْهَمُ بْنُ مُظَاهِرٍ، ثنا عَبْدُ الْعَزِيزِ بْنُ مُسْلِمٍ، عَنْ عَبْدِ اللَّهِ بْنِ دِينَارٍ، قَالَ: كَتَبَ عُمَرُ بْنُ عَبْدِ الْعَزِيزِ إِلَى الْآفَاقِ: «انْظُرُوا حَدِيثَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَاجْمَعُوهُ وَاحْفَظُوهُ؛ فَإِنِّي أَخَافُ دُرُوسَ الْعِلْمِ، وَذَهَابَ الْعُلَمَاءِ»
ഉമറു ബ്നു അബ്ദിൽ അസീസ് (റ) പ്രവിശ്യകളിലേക്ക് കത്തെഴുതി :
"നബി (ﷺ) യുടെ ഹദീസ് നിങ്ങൾ നോക്കുകയും സമാഹരിക്കുകയും
(മനപാഠമാക്കിയും രേഖപ്പെടുത്തിയും)
സംരക്ഷിക്കുകയും  ചെയ്യുക. തീർച്ചയായും വിജ്ഞാനത്തിന്റെ പഠനവും (അത് വേണ്ട വിധം നടന്നില്ലെങ്കിലോ എന്ന് ) പണ്ഡിതൻമാരുടെ മരണവും ഞാൻ ഭയപ്പെടുന്നു."

മദീന പ്രവിശ്യയിൽ ഉമറു ബ്നു അബ്ദിൽ അസീസ് (റ) നിയോഗിച്ച ഗവർണറായിരുന്നു താബിഈ പണ്ഡിതനായിരുന്ന അബൂ ബക്ർ ബ്നു അബീ ഹസ്മ്. ഉപ്പാൻ്റെ വല്ലിപ്പയിലേക്ക് ചേർത്താണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മുഴുവൻ പേര്
أَبو بَكْرِ ابْنُ مُحَمَّدِ بْنِ عَمْرِو بْنِ حَزْمٍ الْأَنْصَارِيٌّ
🔴🔴🔴🔴🔴
ഹദീസ് 1️⃣0️⃣0️⃣
١٠٠ - حَدَّثَنَا إِسْمَاعِيلُ بْنُ أَبِي أُوَيْسٍ، قَالَ: حَدَّثَنِي مَالِكٌ، عَنْ هِشَامِ بْنِ عُرْوَةَ، عَنْ أَبِيهِ، عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: إِنَّ اللَّهَ لَا يَقْبِضُ الْعِلْمَ انْتِزَاعًا يَنْتَزِعُهُ مِنْ الْعِبَادِ، وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ حَتَّى إِذَا لَمْ يُبْقِ عَالِمًا اتَّخَذَ النَّاسُ رُءُوسًا جُهَّالًا، فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ فَضَلُّوا وَأَضَلُّوا.[الحديث ١٠٠ - طرفه في: ٧٣٠٧]
അബ്ദുല്ലാഹിബ്നു അംറ് ബ്നുൽ ആസ്വ്(റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് : "അല്ലാഹു ദീനീ വിജ്ഞാനത്തെ ഒറ്റയടിക്ക് മനുഷ്യരില്‍ നിന്ന് ഊരിയെടുക്കുകയില്ല. എന്നാല്‍ പണ്ഡിതന്മാരുടെ മരണം മുഖേന  അല്ലാഹു മനുഷ്യരില്‍ നിന്ന് ദീനീ വിജ്ഞാനത്തെ ക്രമേണയായി പിടിച്ചെടുക്കും. അവസാനം ഭൂമുഖത്തു ഒരു പണ്ഡിതനും അവശേഷിക്കാത്ത ഘട്ടം വരുമ്പോള്‍ ചില മൂഢന്മാരെ മനുഷ്യര്‍ നേതാക്കളാക്കി വയ്ക്കും. എന്നിട്ടു അവരോട് ദീനീ കാര്യങ്ങള്‍ ചോദിക്കുകയും അപ്പോള്‍ അവര്‍ അറിവില്ലാതെ വിധി കൊടുക്കുകയും അങ്ങിനെ അവര്‍ സ്വയം വഴി തെറ്റുകയും മറ്റുള്ളവരെ വഴി തെറ്റിക്കുകയും ചെയ്യും.
🌹🌹🌹🌹🌹
ലഘു വിവരണം :

ദീനീ വിജ്ഞാനം പഠിക്കുന്നതിൻ്റെയും അത് സംരക്ഷിക്കുന്നതിൻ്റെയും പ്രാധാന്യവും ദീനിയ്യായ അറിവില്ലാത്തവർ നേതാക്കളാകുന്നതിൻ്റെ അപകടവും ഈ ഹദീസ് സൂചിപ്പിക്കുന്നു.

باب هَلْ يُجْعَلُ لِلنِّسَاءِ يَوْمٌ عَلَى حِدَةٍ فِي الْعِلْمِ
സ്ത്രീകൾക്ക് മാത്രമായി  ദീനീ വിജ്ഞാന സദസ്സിന് പ്രത്യേക ദിവസം നിശ്ചയിക്കൽ സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣0️⃣1️⃣
١٠١ - حَدَّثَنَا آدَمُ، قَالَ: حَدَّثَنَا شُعْبَةُ، قَالَ: حَدَّثَنِي ابْنُ الْأَصْبَهَانِيِّ، قَالَ: سَمِعْتُ أَبَا صَالِحٍ ذَكْوَانَ يُحَدِّثُ عَنْ أَبِي سَعِيدٍ الْخُدْرِيِّ: قَالَتْ النِّسَاءُ لِلنَّبِيِّ ﷺ غَلَبَنَا عَلَيْكَ الرِّجَالُ، فَاجْعَلْ لَنَا يَوْمًا مِنْ نَفْسِكَ فَوَعَدَهُنَّ يَوْمًا لَقِيَهُنَّ فِيهِ فَوَعَظَهُنَّ وَأَمَرَهُنَّ، فَكَانَ فِيمَا قَالَ لَهُنَّ: مَا مِنْكُنَّ امْرَأَةٌ تُقَدِّمُ ثَلَاثَةً مِنْ وَلَدِهَا إِلَّا كَانَ لَهَا حِجَابًا مِنْ النَّارِ، فَقَالَتْ امْرَأَةٌ: وَاثْنَتَيْنِ؟ فَقَالَ: وَاثْنَتَيْنِ
അബൂസഇദുല്‍ ഖുദ്രി(റ)ൽ നിന്ന് നിവേദനം:  സ്ത്രീകള്‍ ഒരിക്കല്‍ നബി(ﷺ) യോട് പറഞ്ഞു: താങ്കളെ സമീപിക്കുന്നതില്‍ പുരുഷന്മാര്‍ ഞങ്ങളെ പരാജയപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് താങ്കള്‍ ഞങ്ങള്‍ക്ക് ദീനീ വിജ്ഞാനം നല്‍കാന്‍ പ്രത്യേകമായി ഒരു ദിവസം നിശ്ചയിച്ചുതന്നാലും. അപ്പോള്‍ നബി(ﷺ) അവര്‍ക്ക് ഒരു നിശ്ചിത  ദിവസം (ഒരു സ്വഹാബി വനിതയുടെ വീട്ടിൽ ) നിശ്ചയിച്ചുകൊടുക്കുകയും അന്ന് അവരുടെ അടുക്കല്‍ ചെല്ലുകയും അവര്‍ക്ക് ഉപദേശം കൊടുക്കുകയും അവരോട് (സ്വദഖ ചെയ്യാൻ) കല്‍പ്പിക്കുകയും ചെയ്തു. അങ്ങനെ നബി (ﷺ) അവരെ ഉപദേശിച്ച കൂട്ടത്തില്‍ ഇപ്രകാരം പറയുകയുണ്ടായി: "തനിക്ക് മുമ്പ് തന്നെ തന്റെ മൂന്ന് സന്താനങ്ങൾ മരിച്ചു പോയിട്ടുള്ള ഏത് സത്യവിശ്വാസിനിക്കും, നരകത്തിനും ആ സ്ത്രീകള്‍ക്കും ഇടയില്‍ ആ സന്താനങ്ങള്‍ ഒരു മറയായി നിലകൊളളാതിരിക്കില്ല." (അതായത്, ആ മാതാക്കൾ നരകത്തിൽ പ്രവേശിക്കുകയില്ല). അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു : രണ്ടു സന്താനങ്ങൾ ആണെങ്കിലോ ❓ നബി (ﷺ) പറഞ്ഞു : "രണ്ടു സന്താനങ്ങൾ ആയാലും അങ്ങനെതന്നെ"🌹🌹🌹🌹🌹

ഹദീസ് 1️⃣0️⃣2️⃣
١٠٢ - حدثنا مُحَمَّدُ بْنُ بَشَّارٍ، قَالَ: حَدَّثَنَا غُنْدَرٌ، قَالَ: حَدَّثَنَا شُعْبَةُ، عَنْ عَبْدِ الرَّحْمَنِ بْنِ الْأَصْبَهَانِيِّ، عَنْ ذَكْوَانَ، عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنْ النَّبِيِّ ﷺ بِهَذَا.وَعَنْ عَبْدِ الرَّحْمَنِ بْنِ الْأَصْبَهَانِيِّ قَالَ: سَمِعْتُ أَبَا حَازِمٍ، عَنْ أَبِي هُرَيْرَةَ قَالَ: ثَلَاثَةً لَمْ يَبْلُغُوا الْحِنْثَ
[الحديث ١٠٢ - طرفه في: ١٢٥٠]
ആശയ വിവർത്തനം :
അബൂ സഈദുൽ ഖുദ്രി (റ) റിപ്പോർട്ട് ചെയ്ത ഈ ഹദീസ് (മുകളിലെ ഹദീസ് 101) മറ്റൊരു സനദ് വഴിയും ഇമാം ബുഖാരിക്ക് ലഭിച്ചത് പരാമർശിച്ച ശേഷം പറയുന്നു :
അബൂഹുറൈറ (റ) ൽ നിന്ന്: "തെറ്റ് ചെയ്തതിന് ശിക്ഷ ബാധകമാവുന്ന പ്രായത്തിന് മുമ്പ് ( അതായത് ശറഈ നിയമപ്രകാരമുള്ള പ്രായപൂർത്തി എത്തുന്നതിന് മുമ്പ് ) മൂന്നു സന്താനങ്ങൾ മരിച്ച സ്ത്രീകൾക്കും നരകത്തിനും ഇടയിൽ മറയിടപ്പെടുന്നതാണ്.
🌹🌹🌹🌹🌹

ലഘു വിവരണം:

സ്വഹാബി വനിതകൾ ദീനീ വിജ്ഞാനം നേടുന്നതിൽ അതീവ തൽപരരായിരുന്നു.

സ്വഹാബി വനിതകൾ പുരുഷൻമാർ ഉള്ള പൊതു ദീനീ വിജ്ഞാന സദസ്സുകളിൽ പങ്കെടുത്തിടുത്തിരുന്നത് കൂടാതെ, അവർക്കായി അവർ ആവശ്യപ്പെട്ട പ്രകാരം പ്രത്യേകം ദീനീ വിജ്ഞാന സദസ്സുകൾ നബിﷺ ക്രമീകരിച്ചിരുന്നു.

രണ്ടോ മൂന്നോ സന്താനങ്ങൾ പ്രായപൂർത്തി ആകുന്നതിന് മുമ്പ് മരിച്ച സത്യവിശ്വാസിനികൾക്ക് അവരുടെ ക്ഷമ കാരണമായി നരകത്തിൽ നിന്ന് അല്ലാഹു രക്ഷ നൽകും - ഈ വാഗ്ദാനം കുട്ടികളുടെ പിതാക്കൾക്കും ബാധകമാണെന്ന് മറ്റു ഹദീസുകളിൽ നിന്ന് വ്യക്തമാണ്

🌹🌹🌹🌹🌹

ഹദീസ് 1️⃣0️⃣3️⃣
١٠٣ - حَدَّثَنَا سَعِيدُ بْنُ أَبِي مَرْيَمَ، قَالَ: أَخْبَرَنَا نَافِعُ بْنُ عُمَرَ، قَالَ: حَدَّثَنِي ابْنُ أَبِي مُلَيْكَةَ، أَنَّ عَائِشَةَ زَوْجَ النَّبِيِّ ﷺ كَانَتْ لَا تَسْمَعُ شَيْئًا لَا تَعْرِفُهُ إِلَّا رَاجَعَتْ فِيهِ حَتَّى تَعْرِفَهُ، وَأَنَّ النَّبِيَّ ﷺ قَالَ: مَنْ حُوسِبَ عُذِّبَ. قَالَتْ عَائِشَةُ: فَقُلْتُ: أَوَلَيْسَ يَقُولُ اللَّهُ تَعَالَى: ﴿فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا﴾ قَالَتْ: فَقَالَ: إِنَّمَا ذَلِكِ الْعَرْضُ، وَلَكِنْ مَنْ نُوقِشَ الْحِسَابَ يَهْلِكْ.[الحديث ١٠٣ - أطرافه في: ٦٥٣٧، ٦٥٣٦، ٤٩٣٩]
ഇബ്നു അബീ മുലൈകയിൽ നിന്ന് നിവേദനം:
ആഇശ(റ)  അവര്‍ക്ക് മനസ്സിലാകാത്ത എന്തു കേള്‍ക്കുമ്പോഴും അത് മനസ്സിലാകുന്നത് വരെ അവര്‍ ആവർത്തിച്ച് (വിശദീകരണം) തേടുമായിരുന്നു.ഒരിക്കല്‍ നബി(ﷺ)  പറഞ്ഞു: "വല്ലവനും വിചാരണ ചെയ്യപ്പെട്ടാല്‍ ശിക്ഷിക്കപ്പെട്ടത് തന്നെ."
ആഇശ(റ) പറയുന്നു :
ഇത് കേട്ടപ്പോൾ  ഞാൻ  ചോദിച്ചു :
"അല്ലാഹു പറയുന്നില്ലേ ❓
‏{‏فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا‏}‏
[എന്നാല്‍ ഏതൊരുവന്ന്‌ തന്‍റെ  വലതുകയ്യില്‍ കിതാബ് അഥവാ കർമ്മ രേഖ നല്‍കപ്പെട്ടുവോ, അവന്‍ ലഘുവായ വിചാരണയ്ക്ക്‌ വിധേയനാകുന്നതാണ്‌(84:8)] എന്ന് ⁉️" - (അതായത് അപ്പോൾ സത്യ വിശ്വാസിക്കും ഹിസാബ് ഉണ്ടല്ലോ, അപ്പോൾ പിന്നെ വിചാരണ ചെയ്യപ്പെടുന്നവർ ശിക്ഷിക്കപ്പെടും എന്ന് നബി (ﷺ) പറഞ്ഞത് എങ്ങനെ എന്നാണ് അവരുടെ സംശയം ). നബി (ﷺ) പറഞ്ഞു: "മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി അല്ലാഹുവിന്റെ മുമ്പില്‍ പ്രദർശിപ്പിക്കപ്പെടുന്നതിനെക്കുറിച്ചാണ് അപ്പറഞ്ഞത്
(ലഘുവായ ഹിസാബ്  എന്ന് പറഞ്ഞത്). എന്നാല്‍ വല്ലവന്റെയും വിചാരണ നിഷ്കൃഷ്ടമായി പരിശോധിച്ചു കഴിഞ്ഞാല്‍ അവന്‍ നശിച്ചതുതന്നെ
🌹🌹🌹🌹🌹
ലഘു വിവരണം:

ഹദീസിൽ പരാമർശിക്കപ്പെട്ട ആയത്ത് ഉൾക്കൊള്ളുന്ന സൂറത്തുൽ ഇൻഷിഖാഖിലെ വചനങ്ങൾ ചുവടെ ചേർക്കുന്നു
فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ
فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا
وَيَنقَلِبُ إِلَى أَهْلِهِ مَسْرُورًا
എന്നാല്‍ ( പരലോകത്ത്‌ ) ഏതൊരുവന്ന്‌ തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ,
അവന്‍ ലഘുവായ വിചാരണയ്ക്ക്‌ ( മാത്രം ) വിധേയനാകുന്നതാണ്‌
അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക്‌ സന്തുഷ്ടനായിക്കൊണ്ട്‌ തിരിച്ചുപോകുകയും ചെയ്യും
🌹🌹🌹🌹🌹
ഈ ഹദീസ് ഉൾക്കൊള്ളുന്ന പാഠങ്ങൾ:

ഹദീസിന്റെ ആശയം വ്യക്തമായി മനസ്സിലാക്കുന്നതിനു ആഇശ (റ)ക്ക് ഉണ്ടായിരുന്ന താല്പര്യവും ജിജ്ഞാസയും

ആവശ്യമായിടത്ത് സംവാദമാകാം

വിശുദ്ധ ഖുർആൻ അടിസ്ഥാനമാക്കി കൊണ്ടാണ് സുന്നത്തിനെ സ്വീകരിക്കേണ്ടത്.

അന്ത്യനാളിൽ കണിശമായ വിചാരണക്ക് വിധേയരാവുന്ന ജനങ്ങൾ എല്ലാം നശിച്ചവരാണ്.
🌹🌹🌹🌹🌹
സംശയ നിവാരണത്തിന് വേണ്ടി ചോദിക്കുന്ന ചോദ്യങ്ങൾ സൂറത്ത് മാഇദ 101 ൽ അല്ലാഹു പറഞ്ഞ,
يَا أَيُّهَا الَّذِينَ آمَنُواْ لاَ تَسْأَلُواْ عَنْ أَشْيَاء إِن تُبْدَ لَكُمْ تَسُؤْكُمْ
(സത്യവിശ്വാസികളേ,നിങ്ങള്‍ക്ക്‌ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്ക്  പ്രയാസമുണ്ടാക്കുന്ന  ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്‌) എന്ന
വചനത്തിലൂടെ നിരോധിക്കപ്പെട്ട ചോദ്യങ്ങളുടെ പരിധിയിൽ വരില്ല.

ഒരിക്കൽ നബി പത്നി ഹഫ്സ (റ),
لَا يَدْخُلِ النَّارَ أَحَدٌ مِمَّنْ شَهِدَ بَدْرًا وَالْحُدَيْبِيَةَ
(ബദ്രിലോ ഹുദൈബിയ്യയിലോ പങ്കെടുത്ത സഹാബാക്കൾ നരകത്തിൽ പ്രവേശിക്കുകയില്ല) എന്ന ഹദീസ് കേട്ടപ്പോൾ  നബി(ﷺ)യോട് ചോദിച്ചു: "അല്ലാഹു പറയുന്നില്ലേ,
وَإِن مِّنكُمْ إِلاَّ وَارِدُهَا كَانَ عَلَى رَبِّكَ حَتْمًا مَّقْضِيًّا
അതിനടുത്ത്‌ (നരകത്തിനടുത്ത്‌ ) വരാത്തവരായി നിങ്ങളില്‍ ആരും തന്നെയില്ല. നിന്‍റെ രക്ഷിതാവിന്‍റെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്‌(സൂറത്ത് മർയം 71). ഇത് കേട്ട നബി (ﷺ )മറുപടി പറഞ്ഞത് മർയം സൂറത്തിലെ തൊട്ടടുത്ത വചനമാണ്:
ثُمَّ نُنَجِّي الَّذِينَ اتَّقَوا وَّنَذَرُ الظَّالِمِينَ فِيهَا جِثِيًّا
(തഖ്വ പാലിച്ചവരെ പിന്നീട്‌ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട്‌ നാം നരകത്തിൽ വിട്ടേക്കുകയും ചെയ്യുന്നതാണ്‌)
- അതായത് എല്ലാവരും നരകത്തിൻ്റെ മുകളിലൂടെയുള്ള സ്വിറാത്വ് പാലത്തിലൂടെ സഞ്ചരിക്കേണ്ടതാണല്ലോ .ഇത് എല്ലാവരും നരകത്തിൽ പ്രവേശിക്കുമെന്ന  അർഥത്തിലാകണമെന്നില്ല.

സൂറത്തുൽ ആൻആമിലെ  82 ആം വചനം,
الَّذِينَ آمَنُواْ وَلَمْ يَلْبِسُواْ إِيمَانَهُم بِظُلْمٍ أُوْلَـئِكَ لَهُمُ الأَمْنُ وَهُم مُّهْتَدُونَ
(വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം / അക്രമം  കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ്‌ നിര്‍ഭയത്വമുള്ളത്‌. അവര്‍ തന്നെയാണ്‌ നേര്‍മാര്‍ഗം പ്രാപിച്ചവര്‍) എന്ന ആയത്ത് അവതരിച്ചപ്പോൾ  സഹാബാക്കൾ ചോദിച്ചു: "ഞങ്ങളിൽ സ്വന്തത്തോട്‌ അതിക്രമം ചെയ്യാത്തവർ ആരുണ്ട്‌⁉️" അപ്പോൾ അവിടുന്ന്  മറുപടി നല്കിയത് ഈ ആയത്തിൽ ളുല്മു /അതിക്രമം കൊണ്ട് ഉദ്ദേശ്യം ശിർക്ക് ആണെന്നാണ്.

باب لِيُبَلِّغِ الْعِلْمَ الشَّاهِدُ الْغَائِبَ
ഹാജറുള്ളവർ ഹാജരില്ലാത്തവർക്ക് ദീനീ
വിജ്ഞാനം എത്തിച്ച് കൊടുക്കട്ടെ എന്ന നബിവചനം സംബന്ധിച്ച അധ്യായം
قَالَهُ ابْنُ عَبَّاسٍ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.
ഇത് നബി(ﷺ)യിൽ നിന്ന് ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്തതാണ്.
- *ശ്രദ്ധിക്കുക*
ഇബ്നു അബ്ബാസ് (റ) ദീനീ വിജ്ഞാനം (العلم) എത്തിച്ചു കൊടുക്കുക എന്ന പദപ്രയോഗം നടത്തിയിട്ടില്ല. എന്നാൽ ആശയം ദീനീ വിജ്ഞാനം ആയതിനാൽ ഇമാം ബുഖാരീ ( റ ) അങ്ങനെ പരാമർശിച്ചതാണ്. ഇതിനെ رواية بالمعنى എന്ന് പറയാം.

ഹദീസ് 1️⃣0️⃣4️⃣
١٠٤ - حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، قَالَ: حَدَّثَنِي اللَّيْثُ، قَالَ: حَدَّثَنِي سَعِيدٌ، عَنْ أَبِي شُرَيْحٍ أَنَّهُ قَالَ لِعَمْرِو بْنِ سَعِيدٍ - وَهُوَ يَبْعَثُ الْبُعُوثَ إِلَى مَكَّةَ - ائْذَنْ لِي أَيُّهَا الْأَمِيرُ أُحَدِّثْكَ قَوْلًا قَامَ بِهِ النَّبِيُّ ﷺ الْغَدَ مِنْ يَوْمِ الْفَتْحِ سَمِعَتْهُ أُذُنَايَ وَوَعَاهُ قَلْبِي، وَأَبْصَرَتْهُ عَيْنَايَ حِينَ تَكَلَّمَ بِهِ: حَمِدَ اللَّهَ وَأَثْنَى عَلَيْهِ، ثُمَّ قَالَ: إِنَّ مَكَّةَ حَرَّمَهَا اللَّهُ وَلَمْ يُحَرِّمْهَا النَّاسُ، فَلَا يَحِلُّ لِامْرِئٍ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ أَنْ يَسْفِكَ بِهَا دَمًا، وَلَا يَعْضِدَ
بِهَا شَجَرَةً. فَإِنْ أَحَدٌ تَرَخَّصَ لِقِتَالِ رَسُولِ اللَّهِ ﷺ فِيهَا، فَقُولُوا: إِنَّ اللَّهَ قَدْ أَذِنَ لِرَسُولِهِ وَلَمْ يَأْذَنْ لَكُمْ، وَإِنَّمَا أَذِنَ لِي فِيهَا سَاعَةً مِنْ نَهَارٍ، ثُمَّ عَادَتْ حُرْمَتُهَا الْيَوْمَ كَحُرْمَتِهَا بِالْأَمْسِ، وَلْيُبَلِّغْ الشَّاهِدُ الْغَائِبَ. فَقِيلَ لِأَبِي شُرَيْحٍ: مَا قَالَ عَمْرٌو؟ قَالَ: أَنَا أَعْلَمُ مِنْكَ يَا أَبَا شُرَيْحٍ، لَا يُعِيذُ عَاصِيًا، وَلَا فَارًّا بِدَمٍ، وَلَا فَارًّا بِخَرْبَةٍ [الحديث ١٠٤ طرفاه في: ٤٢٩٥، ١٨٣٢]
ആശയ വിവർത്തനം :

അബൂ ശുറൈഹ് അൽ ഖുസാഈ (റ) എന്ന സ്വഹാബിയിൽ നിന്നുള്ള നിവേദനം :  മദീനയിൽ യസീദ് ബ്നു മുആവിയയുടെ ഗവർണറായിരുന്ന അംറു ബ്നു സഈദ് എന്ന ഭരണാധികാരി, യസീദിന് ബൈഅത്ത് ചെയ്യാൻ വിസമ്മതിച്ച് മക്കയിൽ അഭയം തേടിയ അബ്ദുല്ലാഹിബ്നു സുബൈർ (റ) എന്ന സ്വഹാബിയെ വധിക്കാൻ  മക്കയിലേക്ക് സൈന്യത്തെ അയച്ച സന്ദർഭത്തിൽ, അദ്ദേഹം
(അബൂ ശുറൈഹ് ) അംറു ബ്നു സഈദിനോട് പറഞ്ഞു: "അല്ലയോ അമീർ , താങ്കൾ എനിക്ക് അനുമതി നൽകൂ. ഫത്ഹ് മക്ക ദിവസത്തിൻ്റെ പിറ്റേന്ന് അല്ലാഹുവിൻ്റെ റസൂൽ (ﷺ) എണീറ്റ് നിന്ന് നടത്തിയ പ്രഖ്യാപനം ഞാൻ താങ്കൾക്ക് പറഞ്ഞു തരാം. നബി (ﷺ) ആ പ്രഖ്യാപനം നടത്തിയപ്പോൾ
എന്റെ രണ്ടു ചെവിയും അത്  കേൾക്കുകയും എൻ്റെ ഹൃദയം അത് മന:പാഠമാക്കുകയും എന്റെ രണ്ടു കണ്ണുകളും അത്  കണ്ടിട്ടുമുണ്ട്.
നബി (ﷺ) അല്ലാഹുവിനെ സ്തുതിക്കുകയും അവൻ്റെ മഹത്വത്തെ പ്രകീർത്തനം ചെയ്യുകയും ചെയ്തു. പിന്നീട് അവിടുന്ന് ഇപ്രകാരം  പറഞ്ഞു: "മക്കയെ ആദരണീയമാക്കി വെച്ചത് മനുഷ്യരല്ല; അല്ലാഹുവാണ്. അതുകൊണ്ട് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന മനുഷ്യന് മക്കയിൽ വച്ച് വല്ലവരുടേയും രക്തം ഒഴുക്കാനോ മക്കയിലെ വല്ല വൃക്ഷവും മുറിക്കാനോ ഒരിക്കലും പാടില്ല. അപ്പോൾ അല്ലാഹുവിന്റെ റസൂൽ (മക്കാ വിജയദിനം) അവിടെ വച്ച് യുദ്ധം ചെയ്ത കാരണം കൊണ്ട് അതൊരു ഒഴികഴിവായി വല്ലവരും എടുത്തുകാണിച്ചാൽ, 'അല്ലാഹു തന്റെ റസൂലിന് മാത്രമാണ് അങ്ങനെ യുദ്ധം ചെയ്യാൻ അനുമതി നൽകിയിട്ടുള്ളതെന്നും നിങ്ങൾക്ക് അനുമതി നൽകിയിട്ടില്ലെന്നും നിങ്ങളവരോടു പറഞ്ഞേക്കണം.എനിക്ക് തന്നെ അല്ലാഹു യുദ്ധത്തിന് അനുമതി നൽകിയത് ഒരു പകൽ സമയം അൽപ സമയം മാത്രമാണ് ( ഇത് മക്കാ വിജയ ദിവസം സൂര്യോദയം മുതൽ അസ്ർ വരെ ആയിരുന്നു). പിന്നീട് മക്കയുടെ ആദരണീയത അതിന്റെ ഇന്നലത്തെ ആദരണീയത പോലെ തന്നെ തിരിച്ചു വന്നു. ഇവിടെ ഹാജരുള്ളവർ ഹാജരില്ലാത്തവർക്ക് ഈ സന്ദേശം എത്തിച്ചുകൊള്ളട്ടെ.

ഈ ഹദീസ് പറഞ്ഞ ശേഷം അബൂ ശുറൈഹ് എന്ന സ്വഹാബിയോട് ചോദിക്കപ്പെട്ടു : "എന്നിട്ട് അംറു ബ്നു സഈദ് എന്ത് പറഞ്ഞു ❓". (അബൂ ശുറൈഹ് മറുപടി പറഞ്ഞു ) : അംറു ബ്നു സഈദ് പറഞ്ഞു : " ഓ , അബൂ ശുറൈഹ് , എനിക്ക് നിന്നെക്കാളും അറിയാം - എന്നാൽ മക്ക ഒരു ധിക്കാരിക്കോ, കൊലപാതകമോ നാശമോ / മോഷണമോ  ഉണ്ടാക്കി ഓടി രക്ഷപ്പെട്ടവനോ അഭയം നൽകുകയില്ല.
🔴🔴🔴🔴🔴

ലഘു വിവരണം

ഇവിടെ  അംറു ബ്നു സഈദിൻ്റെ ധിക്കാര സ്വരം വ്യക്തമാണ്. അദ്ദേഹം പറഞ്ഞത് താത്വികമായി ശരിയാണ്. പക്ഷേ, അബ്ദു ല്ലാഹി ബ്നു സുബൈർ (റ) നെ വധിക്കാൻ ന്യായീകരണമായി ഈ പറഞ്ഞ ആരോപണങ്ങൾ എല്ലാം തന്നെ മഹാനായ ആ സ്വഹാബിയെ പറ്റി വെറുതെ ആരോപിച്ചത് മാത്രമാണ്. യസീദിനെ ഖലീഫയായി അംഗീകരിക്കാൻ അബ്ദുല്ലാഹി ബ്നു സുബൈർ (റ) കൂട്ടാക്കാത്തതായിരുന്നു യഥാർഥ കാരണം. എന്നാൽ യസീദിൻ്റെ കാല ശേഷം അബ്ദുൽ മലികു ബ്നു മർവാൻ്റെ ഭരണ കാലത്ത് അദ്ദേഹത്തിൻ്റെ സേനാ നായകൻ   ഹജ്ജാജു ബ്നു യൂസുഫിൻ്റെ നേതൃത്വത്തിലാണ് അബ്ദുല്ലാഹിബ്നു സുബൈർ ( റ ) നെ വധിച്ചത്.

باب إِثْمِ مَنْ كَذَبَ عَلَى النَّبِيِّ صلى الله عليه وسلم
നബി (ﷺ) യുടെ പേരിൽ കളവ് പറയുന്നവൻ്റെ കുറ്റം സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣0️⃣6️⃣
١٠٦ - حَدَّثَنَا عَلِيُّ بْنُ الْجَعْدِ، قَالَ: أَخْبَرَنَا شُعْبَةُ، قَالَ: أَخْبَرَنِي مَنْصُورٌ، قَالَ: سَمِعْتُ رِبْعِيَّ بْنَ حِرَاشٍ، يَقُولُ: سَمِعْتُ عَلِيًّا، يَقُولُ: قَالَ النَّبِيُّ ﷺ: لَا تَكْذِبُوا عَلَيَّ فَإِنَّهُ مَنْ كَذَبَ عَلَيَّ فَلْيَلِجْ النَّارَ
അലി(റ)വിൽ നിന്ന് നിവേദനം: നബി (ﷺ) പറയുന്നതായി ഞാന്‍ കേട്ടു. നിങ്ങള്‍ എന്റെ പേരില്‍ കളവ്  പറയരുത്. കാരണം വല്ലവനും എന്റെ പേരില്‍ കളവ് പറഞ്ഞാല്‍ അവന്‍ നരകത്തില്‍ പ്രവേശിക്കട്ടേ

ഹദീസ് 1️⃣0️⃣7️⃣
١٠٧ - حَدَّثَنَا أَبُو الْوَلِيدِ، قَالَ: حَدَّثَنَا شُعْبَةُ، عَنْ جَامِعِ بْنِ شَدَّادٍ، عَنْ عَامِرِ بْنِ عَبْدِ اللَّهِ بْنِ الزُّبَيْرِ، عَنْ أَبِيهِ، قَالَ: قُلْتُ لِلزُّبَيْرِ: إِنِّي لَا أَسْمَعُكَ تُحَدِّثُ عَنْ رَسُولِ اللَّهِ ﷺ كَمَا يُحَدِّثُ فُلَانٌ وَفُلَانٌ، قَالَ: أَمَا إِنِّي لَمْ أُفَارِقْهُ، وَلَكِنْ سَمِعْتُهُ يَقُولُ: مَنْ كَذَبَ عَلَيَّ فَلْيَتَبَوَّأْ مَقْعَدَهُ مِنْ النَّارِ
അബ്ദുല്ലാഹിബ്നു സുബൈര്‍(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞാനൊരിക്കല്‍ സുബൈര്‍(റ)നോട് (പിതാവിനോട്)ചോദിച്ചു. ഇന്നിന്ന ആളുകള്‍ അല്ലാഹുവിന്റെ റസൂൽ (ﷺ) യില്‍ നിന്ന് ഉദ്ധരിക്കുന്നതുപോലെ നിങ്ങള്‍ നബി (ﷺ) യില്‍ നിന്ന് ഉദ്ധരിക്കുന്നത് ഞാന്‍ കേള്‍ക്കുന്നില്ലല്ലോ❓ അദ്ദേഹം പറഞ്ഞു: ഞാന്‍ നബി(ﷺ)യെ പിരിയാറുണ്ടായിരുന്നില്ല. എന്നാല്‍ നബി(ﷺ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: "എന്റെ പേരില്‍ വല്ലവനും കളവ് പറഞ്ഞാല്‍ അവന്റെ ഇരിപ്പിടം അവന്‍ നരകത്തില്‍ ഒരുക്കിവെച്ചുകൊള്ളട്ടെ." (
ഹദീസ്  ഉദ്ധരിക്കുമ്പോൾ കളവ് വന്ന് പോകുമോ എന്ന് പേടിച്ചിട്ടാണ് ഞാൻ അധികം ഹദീസ് ഉദ്ധരിക്കാത്തത് എന്നർഥം ).

ഹദീസ് 1️⃣0️⃣8️⃣
١٠٨ - حَدَّثَنَا أَبُو مَعْمَرٍ، قَالَ: حَدَّثَنَا عَبْدُ الْوَارِثِ، عَنْ عَبْدِ الْعَزِيزِ، قَالَ أَنَسٌ: إِنَّهُ لَيَمْنَعُنِي أَنْ أُحَدِّثَكُمْ حَدِيثًا كَثِيرًا، أَنَّ النَّبِيَّ ﷺ قَالَ: مَنْ تَعَمَّدَ عَلَيَّ كَذِبًا فَلْيَتَبَوَّأْ مَقْعَدَهُ مِنْ النَّارِ.
അനസ് (റ) പറയുന്നു:- നിശ്ചയം ഞാൻ നിങ്ങളോട് ധാരാളം ഹദീസുകൾ പറയുന്നതിൽ നിന്നും എന്നെ തടയുന്നത്, നിശ്ചയം നബി (ﷺ) ഇപ്രകാരം പറഞ്ഞിരിക്കുന്നു എന്നതാണ് : "ആരെങ്കിലും കരുതിക്കൂട്ടി എന്റെ മേൽ കളവ് കെട്ടിച്ചമച്ച് പറഞ്ഞാൽ, നരകത്തിൽ തനിക്കുള്ള ഇരിപ്പിടം അവൻ ഒരുക്കി വച്ചുകൊള്ളട്ടെ.

ഹദീസ് 1️⃣0️⃣9️⃣
١٠٩ - حَدَّثَنَا مَكِّيُّ بْنُ إِبْرَاهِيمَ، قَالَ: حَدَّثَنَا يَزِيدُ بْنُ أَبِي عُبَيْدٍ، عَنْ سَلَمَةَ قَالَ: سَمِعْتُ النَّبِيَّ ﷺ يَقُولُ: مَنْ يَقُلْ عَلَيَّ مَا لَمْ أَقُلْ فَلْيَتَبَوَّأْ مَقْعَدَهُ مِنْ النَّارِ
സലമ (റ) ൽ നിന്ന് നിവേദനം
നബി (ﷺ) പറയുന്നതായി ഞാൻ കേട്ടു:
"ഞാൻ പറയാത്തത് എന്റെ പേരിൽ വല്ലവനും പറഞ്ഞാൽ നരകത്തിൽ അവനുള്ള ഇരിപ്പിടം അവൻ ഒരുക്കി വച്ചു കൊള്ളട്ടെ".

ഹദീസ് 1️⃣1️⃣0️⃣
١١٠ - حَدَّثَنَا مُوسَى، قَالَ: حَدَّثَنَا أَبُو عَوَانَةَ، عَنْ أَبِي حَصِينٍ، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ، عَنْ النَّبِيِّ ﷺ قَالَ: تَسَمَّوْا بِاسْمِي وَلَا تَكْتَنُوا بِكُنْيَتِي، وَمَنْ رَآنِي فِي الْمَنَامِ فَقَدْ رَآنِي؛ فَإِنَّ الشَّيْطَانَ لَا يَتَمَثَّلُ فِي صُورَتِي، وَمَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنْ النَّارِ.[الحديث ١١٠ - أطرافه في: ٦٩٩٣، ٦١٩٧، ٦١٨٨، ٣٥٣٩]
അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം :
നബി (ﷺ) പറഞ്ഞു: "എന്റെ പേര് നിങ്ങൾ ഇട്ട് കൊള്ളുക (നിങ്ങളുടെ സന്താനങ്ങൾക്ക് എൻ്റെ പേരിടാം). എന്നാൽ എന്റെ 'കുൻയത്ത് നാമം' പേരിടാൻ ഉപയോഗിക്കരുത്. എന്നെ വല്ലവനും സ്വപ്നത്തിൽ കണ്ടാൽ യഥാർത്ഥത്തിൽ എന്നെ തന്നെയാണ് അവൻ കണ്ടത്. ശൈത്വാൻ എന്റെ രൂപം കൈകൊള്ളുകയില്ല. എന്റെ പേരിൽ വല്ലവനും മന:പൂർവ്വം കളവ് കെട്ടിച്ചുമത്തിയാൽ നരകത്തിൽ തനിക്കുള്ള ഇരിപ്പിടം അവൻ ഒരുക്കി വച്ചുകൊള്ളട്ടെ"
🌹🌹🌹🌹🌹

ലഘു വിവരണം :

ജനങ്ങളെ
സൽകർമ്മങ്ങൾക്ക്  പ്രേരിപ്പിക്കാനും ദുഷ്കർമ്മങ്ങളിൽ നിന്ന് അകറ്റാനും മറ്റും ചില ജാഹിലീങ്ങൾ
പിൽക്കാലത്ത് നബി (ﷺ)യുടെ പേരിൽ ഹദീസുകൾ കെട്ടിച്ചമച്ചുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, അവിടുന്ന് പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ ദീനിൽ ഇല്ലാത്ത കാര്യങ്ങൾ ദീനിൻ്റെ ഭാഗമായി തെറ്റിദ്ധരിക്കപ്പെടാൻ കാരണമാകുമെന്ന കാര്യവും ഈ വിഷയത്തിൽ നബി (ﷺ) നൽകിയ മുന്നറിയിപ്പുകൾ അവർ ശ്രദ്ധിച്ചില്ല. ഈ വിഭാഗത്തിൻ്റെ ഉദ്ദേശ്യം നല്ലതാണെങ്കിലും ഇത് വലിയ തെറ്റായ കാര്യം തന്നെയാണ്.

ചിലർ ഇസ്ലാമിനെ തകർക്കാൻ വേണ്ടി ദുരുദ്ദേശ്യത്തോടെ ഹദീസുകൾ കെട്ടിച്ചമച്ചിട്ടുണ്ട്.

സുബൈർ (റ) പോലെ ചില സ്വഹാബികൾ നബി വചനങ്ങൾ അധികമായി ഉദ്ധരിക്കാൻ കാരണം, ഹദീസ് ഉദ്ധരിക്കുമ്പോൾ അറിയാതെ അബദ്ധത്തിൽ തെറ്റിയാൽ പോലും റിപ്പോർട്ടിംഗ് അധികരിച്ചാൽ അബദ്ധങ്ങൾ വർദ്ധിക്കുകയും അത് കുറ്റകരമാവുകയും ദീൻ അല്ലാത്ത കാര്യം ദീൻ ആയി ജനം മനസ്സിലാക്കുകയും ചെയ്തേക്കുമോ എന്ന ഭയമായിരുന്നു.

അബൂ ഹുറൈറ (റ) പോലുള്ള ചില സ്വഹാബികൾ അധികമായി ഹദീസുകൾ റിപ്പോർട്ട് ചെയ്തത് അവർക്ക് ഖണ്ഡിതമായി ഉറപ്പുള്ളത് കൊണ്ടും ഹദീസ് മറച്ച് വയ്ക്കുന്നത് കുറ്റകരമാണ് എന്ന് ഭയന്നത് കൊണ്ടുമാവാം.

അനസ് (റ) ഹദീസ് അധികം പറയുന്നത് ഭയപ്പെട്ടുവെങ്കിലും അദ്ദേഹം ദീർഘ കാലം ജീവിച്ചത് കൊണ്ട് ധാരാളം ഹദീസുകൾ അദ്ദേഹത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

നബി (ﷺ) യെ സ്വപ്നം കാണാതെ കണ്ടു എന്ന് പറയുന്നതും നിരോധത്തിൻ്റെ പരിധിയിൽ വന്നേക്കാം.

നബി(ﷺ) യുടെ മേൽ കളവ് പറയുന്നത് മറ്റുള്ളവരുടെ മേൽ കളവ് പറയുന്നതിനേക്കാൾ ഗൗരവതരമാണ്. കാരണം നബി (ﷺ) പറയാത്തത് പറഞ്ഞു എന്ന് പ്രചരിപ്പിക്കുമ്പോൾ അത് ദീനിൻ്റെ ഭാഗമായി ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയാക്കിയേക്കാം

بَاب كِتَابَةِ الْعِلْمِ
അറിവ് രേഖപ്പെടുത്തൽ സംബന്ധിച്ച് പറയുന്ന അധ്യായം
(Data collection, Recording & Storage)
🌹🌹🌹🌹🌹
ഹദീസ് 1️⃣1️⃣1️⃣
١١١ - حَدَّثَنَا مُحَمَّدُ بْنُ سَلَامٍ، قَالَ: أَخْبَرَنَا وَكِيعٌ، عَنْ سُفْيَانَ، عَنْ مُطَرِّفٍ، عَنْ الشَّعْبِيِّ، عَنْ أَبِي جُحَيْفَةَ، قَالَ: قُلْتُ لِعَلِيِّ: هَلْ عِنْدَكُمْ كِتَابٌ؟ قَالَ: لَا، إِلَّا كِتَابُ اللَّهِ أَوْ فَهْمٌ أُعْطِيَهُ رَجُلٌ مُسْلِمٌ، أَوْ مَا فِي هَذِهِ الصَّحِيفَةِ، قَالَ: قُلْتُ: فَمَا فِي هَذِهِ الصَّحِيفَةِ؟ قَالَ: الْعَقْلُ وَفَكَاكُ الْأَسِيرِ، وَلَا يُقْتَلُ مُسْلِمٌ بِكَافِرٍ.[الحديث ١١١ - أطرافه في: ٧٣٠٠، ٦٩١٥، ٦٩٠٣، ٦٧٥٥، ٣١٧٩، ٣١٧٢، ٣٠٤٧، ١٨٧٠]
അബൂ ജുഹൈഫ (റ) പറയുന്നു:  ഞാൻ അലി (റ) വിനോട് ചോദിച്ചു:  താങ്കളുടെ (അഹ് ലു ബൈത്തിന്റെ) പക്കൽ വല്ല ഗ്രന്ഥവും പ്രത്യേകമായുണ്ടോ❓ അലി (റ) മറുപടി പറഞ്ഞു: "അല്ലാഹുവിന്റെ കിതാബോ (ഖുർആൻ ) അല്ലെങ്കിൽ അല്ലാഹു ഒരു മുസ്‌ലിമിനു അനുഗ്രഹിച്ചു നൽകുന്ന ഗ്രഹണശക്തിയോ (ഫഹ്മ്) അല്ലെങ്കിൽ എന്റെ കയ്യിലുള്ള ഈ ഏടിൽ ഉള്ളതോ അല്ലാതെ ഇല്ല. അപ്പോൾ ഞാൻ ചോദിച്ചു. എന്താണ് ഈ ഏടിലുള്ളത്❓ അലി (റ) മറുപടി പറഞ്ഞു: കൊല്ലപ്പെട്ടവന്റെ ബന്ധുക്കൾക്ക്‌ ഘാതകൻ നല്കുന്ന നഷ്ട പരിഹാരം (ദിയത്ത്), ശത്രുക്കളിൽ നിന്ന് ബന്ധികളെ മോചിപ്പിക്കുന്നതിനു നല്കുന്ന മോചന ദ്രവ്യം, ഒരു അവിശ്വാസിയെ കൊന്നതിനു പകരമായി ഒരു മുസ്‌ലിമിനെ കൊല്ലരുതെന്ന നിയമം എന്നിവയാണത്
🌹🌹🌹🌹🌹
ലഘു വിവരണം :

അഹ്ലു ബൈതിനു പ്രത്യേകിച്ച് അലി (റ) ന്, മറ്റുള്ളവർക്ക് നബി(ﷺ)  അറിയിക്കാത്ത ചില വഹ്  യിന്റെ അറിവുകൾ രഹസ്യമായി അറിയിച്ചിരുന്നു എന്ന ശീഈകളുടെയും ചില ത്വരീഖതുകാരുടെയുമൊക്കെ  വാദം തെറ്റാണെന്ന് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.

എന്നാൽ അല്ലാഹു ഗ്രാഹ്യശക്തിയും തൗഫീഖും നൽകിയ വ്യക്തിക്ക് ഖുർആനിൽ നിന്ന് പല വിധികളും ഇസ്തിൻബാത്വ് ചെയ്തെടുക്കാൻ സാധിക്കും. അത് തീർത്തും ഖുർആനിൻ്റെയും സുന്നത്തിൻ്റെയും അടിസ്ഥാനത്തിൽ മാത്രമായിരിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങൾ അലി (റ) രേഖപ്പെടുത്തി വച്ചിരുന്നു എന്ന് മനസ്സിലാക്കാം.

ഇസ്ലാമിൻ്റെ ശിക്ഷാ നിയമങ്ങൾ നടപ്പിലാക്കേണ്ടത് ഇസ്ലാമിക രാജ്യത്ത് ശരീഅത്ത് കോടതിയുടെ വിധി പ്രകാരമാണ്. ഇസ്ലാമികേതര രാജ്യങ്ങളിൽ ഇത് ബാധകമല്ല. ഇസ്ലാമിക ഭരണകൂടമാണെങ്കിലും  വ്യക്തികളോ ഗ്രൂപ്പുകളോ നിയമം കൈയ്യിലെടുക്കാവതല്ല.

ഒരു മുസ്ലിം ഒരു കാഫിറിനെ  വധിച്ചാൽ ആ മുസ്ലിമിനെ വധിക്കുന്ന വിഷയത്തിൽ സാഹചര്യമനുസരിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും, മുസ്ലിംകളോട് യുദ്ധം പ്രഖ്യാപിക്കാത്ത ഒരു കാഫിറിനെ അന്യായമായി വധിച്ചാൽ ഘാതകനായ മുസ്ലിമിന് വധ ശിക്ഷ തന്നെ നൽകണം എന്നതാണ് ശരിയായ അഭിപ്രായം. ചില സാഹചര്യങ്ങളിൽ 100 ചാട്ടവാറടിയും ഒരു വർഷം ജയിൽ ശിക്ഷയും പറയുന്നുണ്ട്. വധിക്കപ്പെട്ടവൻ്റെ അനന്തരാവകാശികൾ നഷ്ടപരിഹാരം (ദിയത്) സ്വീകരിച്ച് മാപ്പാക്കാൻ തയ്യാറായാൽ ദിയത് നൽകിയാൽ മതി. കൊലപാതകി കാഫിറും കൊല്ലപ്പെട്ടയാൾ മുസ്ലിമും ആണെങ്കിലും കൊല്ലപ്പെട്ടവൻ്റെ ബന്ധു ദിയത്ത് സ്വീകരിച്ച് മാപ്പാക്കിയാൽ വധ ശിക്ഷയിൽ നിന്ന് ഒഴിവാകാം. എന്നാൽ ഏത് സാഹചര്യത്തിലും ബന്ധുവിനെ ഭീഷണിപ്പെടുത്തിയും മറ്റും നിർബന്ധിക്കരുത്.
🌹🌹🌹🌹🌹
ഖുർആൻ പറയുന്നു :
.... مَن قَتَلَ نَفۡسًۢا بِغَيۡرِ نَفۡسٍ أَوۡ فَسَادٍ فِى ٱلۡأَرۡضِ فَكَأَنَّمَا قَتَلَ ٱلنَّاسَ جَمِيعًا وَمَنۡ أَحۡيَاهَا فَكَأَنَّمَآ أَحۡيَا ٱلنَّاسَ جَمِيعًاۚ.... (من المائدة 32)
ഒരു മനുഷ്യനെ വധിച്ചതിനോ, അല്ലെങ്കില്‍ ഭൂമിയില്‍ വല്ല കുഴപ്പവും ചെയ്തതിനോ അല്ലാതെ [അതായത് ശരീഅത്ത് വിധിക്കുന്ന വധശിക്ഷ അല്ലാതെ ] ആരെങ്കിലും ഒരു മനുഷ്യനെ കൊലപ്പെടുത്തിയാല്‍, അവന്‍ മനുഷ്യരെ മുഴുവന്‍ കൊല ചെയ്തതു പോലെയാകുന്നു.ആരെങ്കിലും ഒരു മനുഷ്യനെ  ജീവിപ്പിക്കുന്നതായാല്‍ (ഒരു മനുഷ്യ ജീവൻ രക്ഷപ്പെടുത്തിയാൽ) അവന്‍ മനുഷ്യരെ മുഴുവന്‍ ജീവിപ്പിച്ചതു പോലെയാകുന്നു.  [ഈ ആയത്തിൽ ഒരു മുസ്ലിമിനെ വധിച്ചാൽ എന്നല്ല ഒരു മനുഷ്യനെ വധിച്ചാൽ എന്നാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക]

ഒരു നബിവചനം കാണുക :
مَنْ قَتَلَ مُعَاهَدًا لَمْ يَرَحْ رَائِحَةَ الْجَنَّةِ، وَإِنَّ رِيحَهَا تُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا
ഒരാൾ മുസ്ലിംകളുമായി സന്ധിയിലുള്ള ഒരു അമുസ്ലിമിനെ വധിച്ചാൽ അവന്ന് സ്വർഗ്ഗത്തിൻ്റെ പരിമളം പോലും ലഭിക്കില്ല; സ്വർഗത്തിൻ്റെ പരിമളമാവട്ടെ, നാൽപത് വർഷം വഴിദൂരം വരെ എത്തുന്നതാണ് [മതേതര ഭരണകൂടങ്ങൾ പോലെ ഇസ്ലാമികേതര ഭരണകൂടങ്ങളിലെ അമുസ്ലിംകൾ ഈ ഗണത്തിൽ പെടുമെന്ന് മനസ്സിലാക്കാം]
🌹🌹🌹🌹🌹
ചില തരം കൊലപാതകങ്ങളിൽ ( قتل الغيلة) ബന്ധു മാപ്പാക്കിയാൽ പോലും വധ ശിക്ഷയിൽ നിന്ന് ഒഴിവാക്കരുതെന്ന് മാലികീ മദ്ഹബിൽ അഭിപ്രായമുണ്ട്. സ്വത്ത് പിടിച്ചെടുക്കാനും ഫസാദും ഉദ്ദേശിച്ചും ചതിയിൽ പെടുത്തിയും കുറേ പേർ ഒന്നിച്ച് ചേർന്നും  ഒരാളെ കൊലപ്പെടുത്തുന്നത് ഈ ഇനം കൊലപാതകത്തിൽ പെടുമെന്ന് മനസ്സിലാക്കുന്നു
الله اعلم

بَاب كِتَابَةِ الْعِلْمِ
അറിവ് രേഖപ്പെടുത്തൽ സംബന്ധിച്ച് പറയുന്ന അധ്യായം
(Data collection, Recording & Storage)- തുടരുന്നു
🌹🌹🌹🌹🌹
ഹദീസ് 1️⃣1️⃣2️⃣
١١٢ - حَدَّثَنَا أَبُو نُعَيْمٍ الْفَضْلُ بْنُ دُكَيْنٍ، قَالَ: حَدَّثَنَا شَيْبَانُ، عَنْ يَحْيَى، عَنْ أَبِي سَلَمَةَ، عَنْ أَبِي هُرَيْرَةَ، أَنَّ خُزَاعَةَ قَتَلُوا رَجُلًا مِنْ بَنِي لَيْثٍ عَامَ فَتْحِ مَكَّةَ بِقَتِيلٍ مِنْهُمْ قَتَلُوهُ، فَأُخْبِرَ بِذَلِكَ النَّبِيُّ ﷺ، فَرَكِبَ رَاحِلَتَهُ، فَخَطَبَ فَقَالَ: إِنَّ اللَّهَ حَبَسَ عَنْ مَكَّةَ الْقَتْلَ - أَوْ: الْفِيلَ، شك أَبُو عَبْد اللَّهِ - وَسُلِّطَ عَلَيْهِمْ  وَرَسُولُ اللَّهِ ﷺ وَالْمُؤْمِنِينَ، أَلَا وَإِنَّهَا لَمْ تَحِلَّ لِأَحَدٍ قَبْلِي، وَلَمْ تَحِلَّ لِأَحَدٍ بَعْدِي، أَلَا وَإِنَّهَا حَلَّتْ لِي سَاعَةً مِنْ نَهَارٍ، أَلَا وَإِنَّهَا سَاعَتِي هَذِهِ حَرَامٌ، لَا يُخْتَلَى شَوْكُهَا وَلَا يُعْضَدُ شَجَرُهَا، وَلَا تُلْتَقَطُ سَاقِطَتُهَا إِلَّا لِمُنْشِدٍ، فَمَنْ قُتِلَ فَهُوَ بِخَيْرِ النَّظَرَيْنِ: إِمَّا أَنْ يُعْقَلَ، وَإِمَّا أَنْ يُقَادَ أَهْلُ الْقَتِيلِ. فَجَاءَ رَجُلٌ مِنْ أَهْلِ الْيَمَنِ فَقَالَ: اكْتُبْ لِي يَا رَسُولَ اللَّهِ، فَقَالَ: اكْتُبُوا لِأَبِي فُلَانٍ، فَقَالَ رَجُلٌ مِنْ قُرَيْشٍ: إِلَّا الْإِذْخِرَ يَا رَسُولَ اللَّهِ؛ فَإِنَّا نَجْعَلُهُ فِي بُيُوتِنَا وَقُبُورِنَا، فَقَالَ النَّبِيُّ ﷺ: إِلَّا الْإِذْخِرَ إِلَّا الْإِذْخِرَ. قَالَ أَبُو عَبْد اللَّهِ: يُقَالُ: يُقَادُ بِالْقَافِ، فَقِيلَ لِأَبِي عَبْدِ اللَّهِ: أَيُّ شَيْءٍ كَتَبَ لَهُ؟ قَالَ: كَتَبَ لَهُ هَذِهِ الْخُطْبَةَ.[الحديث ١١٢ - طرفاه في: ٦٨٨٠، ٢٤٣٤]
ആശയ വിവർത്തനം :

അബുഹുറൈറ (റ) വിൽ നിന്ന് നിവേദനം:
ഖുസാഅ ഗോത്രക്കാർ (അവരിൽ പെട്ട ഖിറാശു ബ്നു ഉമയ്യത്ത് അൽ ഖുസാഈ) അവരുടെ ഗോത്രത്തിൽ  നിന്ന് (ജാഹിലിയ്യാ കാലത്ത്) ബനൂ ലൈസ് ഗ്രോത്രക്കാരാൽ വധിക്കപ്പെട്ട ഒരാൾക്ക് (അഹ്മർ) പ്രതികാരമായി ബനൂ ലൈസ് ഗോത്രത്തിലെ ഒരാളെ വധിച്ചു. ഇക്കാര്യം നബി (ﷺ)അറിഞ്ഞപ്പോൾ ഒരു വാഹനപ്പുറത്ത് യാത്ര ചെയ്ത് നബി (ﷺ) അവിടെ എത്തി ജനങ്ങളോട് ഇപ്രകാരം പ്രഭാഷണം നടത്തി :
നിശ്ചയം, അല്ലാഹു മക്കയെ അവിടെ കൊല നടക്കുന്നതിൽനിന്ന്
(അല്ലെങ്കിൽ  ആനപ്പടയിൽനിന്ന് - ഏത് വാക്കാണ് നബി പറഞ്ഞതെന്ന് റാവിക്ക് സംശയം) തടഞ്ഞു. ആ പ്രദേശക്കാരിൽ അല്ലാഹുവിന്റെ റസൂൽ(ﷺ)ക്കും സത്യവിശ്വാസികൾക്കും ആധിപത്യം നൽകപ്പെട്ടു.  അറിയുക; എനിക്കു മുമ്പോ ശേഷമോ ആർക്കും അതിന്റെ  നിരോധനത്തെ ലംഘിക്കാൻ (അവിടെ യുദ്ധം നടത്താൻ) അനുവാദം നൽകപ്പെട്ടിട്ടില്ല എനിക്ക് യുദ്ധം അനുവദിക്കപ്പെട്ടത് തന്നെ പകലിൽ അല്പസമയം മാത്രമാണ് (ഇത് മക്കാ വിജയ ദിവസം സൂര്യോദയം മുതൽ അസ്ർ വരെ ആയിരുന്നു).  അറിയുക! ഈ സമയം, ഇത് പവിത്രമാണ്. മക്കയിലെ മുള്ളുകൾ മുറിച്ചെടുക്കാനോ മരം മുറിക്കാനോ വീണുപോയത് എടുക്കാനോ (എന്തെങ്കിലും നഷ്ടപ്പെട്ടാൽ അതിൻ്റെ ഉടമസ്ഥനും അത് പരസ്യപ്പെടുത്താനും ഉടമസ്ഥൻ വരുമ്പോൾ തിരിച്ചു കൊടുക്കാനായി  സൂക്ഷിക്കുവാനും ഒഴികെ) പാടുള്ളതല്ല.
അവിടെവെച്ച് ആരെങ്കിലും വധിക്കപ്പെട്ടാൽ രണ്ടിലൊരു കാര്യം അവന്റെ കാര്യത്തിൽ ചെയ്യാം. ഒന്നുകിൽ നഷ്ടപരിഹാരത്തുക നൽകാം. അല്ലെങ്കിൽ വധിക്കപ്പെട്ടവന്റെ ബന്ധുക്കൾക്ക് പ്രതിക്രിയ നടത്താം." അപ്പോൾ ഒരു യമൻകാരൻ (അബൂ ശാഹ്) വന്ന് പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ, എനിക്കിത് എഴുതിത്തന്നാലും. അപ്പോൾ റസൂൽ (ﷺ) പറഞ്ഞു: "ഇയാൾക്കിത് എഴുതിക്കൊടുക്കുവിൻ. അപ്പോൾ ഖുറൈശികളിൽ പെട്ട ഒരാൾ പറഞ്ഞു: [അബ്ബാസ് (റ)] അല്ലാഹുവിന്റെ റസൂലേ, ഇദ്ഖിർ ചെടിയെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിത്തരണം. ഞങ്ങൾക്ക് അത് കൊണ്ട് വീട് മേയണം. ഖബറുകളിൽ വയ്ക്കുകയും വേണം. അപ്പോൾ നബി(ﷺ) പറഞ്ഞു. ഇദ്ഖിർ ഒഴികെ, ഇദ്ഖിർ ഒഴികെ.
🌹🌹🌹🌹🌹

ലഘു വിവരണം :

മക്ക എന്ന പവിത്ര പ്രദേശത്തെ വിഗ്രഹാരാധകരുടെ നാടായിരുന്ന സമയത്ത് പോലും, ഹബ്ശ (എത്യോപ്യ)ക്കാരനായ അബ്റഹത് രാജാവിൻ്റെ ആനപ്പടയിൽ നിന്ന് അല്ലാഹു തടഞ്ഞതും രക്ഷിച്ചതുമാണ്. ഇക്കാര്യം സൂറത്തുൽ ഫീലിൽ പരാമർശിച്ചിട്ടുണ്ട്.

നബി (ﷺ) യും മുഹാജിറുകളായ സ്വഹാബാക്കളും ശത്രുക്കളുടെ ആക്രമണം ശക്തമായപ്പോൾ സ്വന്തം നാടായ മക്ക വിട്ട്  അല്ലാഹുവിൻ്റെ നിർദ്ദേശ പ്രകാരം മദീനയിലേക്ക് ഹിജ്റ പോയി.
പിന്നീട് മുസ്ലിം ഉമ്മത്തിന് ശക്തി കൈ വന്ന ശേഷം ഫത്ഹ് മക്ക ദിവസം മക്കയെ പൂർണ്ണമായും ബിംബങ്ങളിൽ നിന്ന് മുക്തമാക്കുന്നതിന് അല്ലാഹു അൽപ സമയം അവിടുത്തേക്ക്  യുദ്ധം അനുവദിച്ചു.

മക്കയിലെ മരങ്ങൾ മുറിക്കാൻ പാടില്ല. എന്നാൽ വഴിയിൽ വളരെ പ്രയാസം ഉണ്ടാക്കുന്ന തരത്തിലോ മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാവുമ്പോഴോ മുറിക്കാവുന്നതാണ് എന്ന് പണ്ഡിതൻമാരുടെ ഫത്വകളിൽ കാണാം.

ഇദ്ഖിർ എന്ന ചെടി മുറിക്കുന്നതിന് ഇളവുണ്ട്. വീതിയുള്ള ഇലകളുള്ള, നാരങ്ങയുടെ മണമുള്ള ഒരു തരം ചെടിയാണ് ഇദ്ഖിർ. ചായ പോലുള്ള പാനീയം ഉണ്ടാക്കാൻ ഇത് ഉപയോഗിക്കുന്നു.

ഹദീസ് 1️⃣1️⃣3️⃣
١١٣ - حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، قَالَ: حَدَّثَنَا سُفْيَانُ، قَالَ: حَدَّثَنَا عَمْرٌو، قَالَ: أَخْبَرَنِي وَهْبُ بْنُ مُنَبِّهٍ، عَنْ أَخِيهِ، قَالَ: سَمِعْتُ أَبَا هُرَيْرَةَ يَقُولُ: مَا مِنْ أَصْحَابِ النَّبِيِّ ﷺ أَحَدٌ أَكْثَرَ حَدِيثًا عَنْهُ مِنِّي، إِلَّا مَا كَانَ مِنْ عَبْدِ اللَّهِ بْنِ عَمْرٍو فَإِنَّهُ كَانَ يَكْتُبُ وَلَا أَكْتُبُ. تَابَعَهُ مَعْمَرٌ عَنْ هَمَّامٍ عَنْ أَبِي هُرَيْرَةَ
ആശയ വിവർത്തനം :

അബൂഹുറൈറ
(റ)പറഞ്ഞു :  നബി(ﷺ)യില്‍ നിന്ന് എന്നെക്കാള്‍ കൂടുതല്‍ ഹദീസ് നിവേദനം ചെയ്തവരായി സഹാബികളില്‍ ആരും തന്നെയില്ല -  അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം ചെയ്തത് ഒഴികെ. കാരണം അദ്ദേഹം ഹദീസ് എഴുതി വയ്ക്കുമായിരുന്നു. ഞാൻ എഴുതാറില്ലായിരുന്നു.
🌹🌹🌹🌹🌹

ലഘു വിവരണം :

ചില റിപ്പോർട്ടുകളിൽ അബ്ദുല്ലാഹിബ്നു അംറ് (റ) തന്നെക്കാൾ ഹദീസ് റിപ്പോർട്ട് ചെയ്യാൻ കാരണം അദ്ദേഹം ഹദീസ് മന:പാഠമാക്കുകയും നബി (ﷺ) അനുമതി നൽകിയത് പ്രകാരം അദ്ദേഹം ഹദീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു എന്നതാണ്.
അബൂ ഹുറൈറ (റ) മന:പാഠമാക്കുകയായിരുന്നു ചെയ്തിരുന്നത് എന്നാൽ, അബൂ ഹുറൈറ (റ) പിൽക്കാലത്ത് എഴുത്ത് പഠിച്ചു എന്ന് സൂചിപ്പിക്കുന്ന ചില റിപ്പോർട്ടുകളും ഉണ്ട്. മാത്രമല്ല, അബൂ ഹുറൈറ (റ)കൂടുതൽ കാലം ജീവിച്ചതിനാൽ പഠനത്തിനും അധ്യാപനത്തിനും കൂടുതൽ സമയം ചെലവഴിച്ചതിനാലും ഹദീസ് മന:പാഠമാക്കുന്ന വിഷയത്തിൽ നബി (ﷺ) അദ്ദേഹത്തിന് വേണ്ടി പ്രത്യേകം ദുആഉ ചെയ്തതിനാലും മൊത്തത്തിൽ ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് അബൂ ഹുറൈറ (റ)തന്നെയാണ് . എണ്ണൂറ് താബിഉകൾ അബൂഹുറ(റ)ൽ നിന്ന് ഹദീസ് നിവേദനം ചെയ്തതായി ബുഖാരി (റ) പരാമർശിച്ചിട്ടുണ്ട്.

സ്വഹാബാക്കാളിലും താബിഈങ്ങളിലും പെട്ട ഒരു വിഭാഗം ഹദീസ് എഴുതുന്നത്‌ വെറുക്കുകയും ഹദീസ് മനപ്പാഠം ആക്കുന്നത് ഇഷ്ട്ടപ്പെടുകയും ചെയ്യുന്നവരായിരുന്നു.  എന്നാൽ പിൽക്കാലത്ത്‌ വിജ്ഞാനം നഷ്ട്ടപ്പെടുമോ എന്ന് ഇമാമുകൾ ആശങ്കപ്പെട്ടതിനാൽ അവർ ഹദീസുകൾ രേഖപ്പെടുത്തി വച്ചു. അങ്ങിനെ ആദ്യമായി നൂറിലധികം ഹദീസുകൾ എഴുതി രേഖപ്പെടുത്തി വച്ചത് ഖലീഫ ഉമർ ബ്നു അബ്ദിൽ അസീസിന്റെ (റ) ഉത്തരവ് പ്രകാരം ഇബ്നു ഷിഹാബു അസ്സുഹ്രീ (റ) ആയിരുന്നു. പിന്നീട് ധാരാളം രചനകളും കിതാബുകളും നിലവിൽ വന്നു.

ഹദീസ്
1️⃣1️⃣4️⃣
١١٤ - حَدَّثَنَا يَحْيَى بْنُ سُلَيْمَانَ، قَالَ: حَدَّثَنِي ابْنُ وَهْبٍ، قَالَ: أَخْبَرَنِي يُونُسُ، عَنْ ابْنِ شِهَابٍ، عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ، عَنْ ابْنِ عَبَّاسٍ، قَالَ: لَمَّا اشْتَدَّ بِالنَّبِيِّ ﷺ وَجَعُهُ قَالَ: ائْتُونِي بِكِتَابٍ أَكْتُبْ لَكُمْ كِتَابًا لَا تَضِلُّوا بَعْدَهُ. قَالَ عُمَرُ: إِنَّ النَّبِيَّ ﷺ غَلَبَهُ الْوَجَعُ، وَعِنْدَنَا كِتَابُ اللَّهِ حَسْبُنَا، فَاخْتَلَفُوا، وَكَثُرَ اللَّغَطُ. قَالَ: قُومُوا عَنِّي، وَلَا يَنْبَغِي عِنْدِي التَّنَازُعُ، فَخَرَجَ ابْنُ عَبَّاسٍ يَقُولُ: إِنَّ الرَّزِيَّةَ كُلَّ الرَّزِيَّةِ مَا حَالَ بَيْنَ رَسُولِ اللَّهِ ﷺ وَبَيْنَ كِتَابِهِ
[الحديث ١١٤ - أطرافه في: ٧٣٦٦، ٥٦٦٩، ٤٤٣٢، ٤٤٣١، ٣١٦٨، ٣٠٥٣]
ഇബ്നുഅബ്ബാസ്(റ)ൽ നിന്ന്  നിവേദനം: നബി (ﷺ)  രോഗശയ്യയിലായിരിക്കുമ്പോള്‍ അവിടുത്തേക്ക് വേദന കഠിനമായി (അവിടുത്തെ വഫാതിൻ്റെ നാല് ദിവസം മുമ്പ് ഒരു വ്യാഴാഴ്ച ആയിരുന്നു ഇത്). അപ്പോള്‍ അവിടുന്നു പറഞ്ഞു: "എഴുതാനുള്ള ഉപകരണങ്ങള്‍ എനിക്ക് നിങ്ങള്‍ കൊണ്ട് വരിക. ഞാന്‍ നിങ്ങള്‍ക്ക് ചിലത് എഴുതിത്തരാം_ ശേഷം നിങ്ങള്‍ വഴി പിഴച്ചു പോവാതിരിക്കുന്നതിന്."
ഉമര്‍ (റ) പറഞ്ഞു: "നബി (ﷺ) വേദനമൂലം അവശനായിരിക്കുകയാണ്. നമ്മുടെ അടുക്കല്‍ അല്ലാഹുവിന്റെ കിതാബ് ഉണ്ട്. നമുക്കതു മതി. അന്നേരം സ്വഹാബാക്കൾക്കിടയില്‍ അഭിപ്രായഭിന്നതകള്‍ ഉല്‍ഭവിച്ചു. ബഹളം അധികമാവുകയും ചെയ്തു. അപ്പോൾ നബി(ﷺ) പറഞ്ഞു: "നിങ്ങള്‍ എന്റെ അടുക്കല്‍ നിന്ന് എഴുന്നേറ്റ് പോകുവീന്‍, എന്റെ അടുക്കല്‍ വച്ച് ഇങ്ങനെ ഭിന്നിക്കാന്‍ പാടില്ല".  ഉടനെ ഇബ്നുഅബ്ബാസ് (റ ) പുറത്തു വന്ന് ഇപ്രകാരം പറഞ്ഞു: "നിശ്ചയം നാശം അതെ! സര്‍വ്വവിധ നാശങ്ങൾക്കും കാരണം നബി(ﷺ) എഴുതിത്തരുന്നതിന് പ്രതിബന്ധമുണ്ടാക്കിയതാണ്"
🌹🌹🌹🌹🌹

ലഘു വിവരണം :

എഴുതാൻ അക്കാലത്ത് ഉപയോഗിച്ചിരുന്ന മൃഗങ്ങളുടെ തോളെല്ലും മഷിക്കുപ്പിയുമാണ് നബി(ﷺ) കൊണ്ട് വരാൻ പറഞ്ഞ എഴുത്തുപകരണങ്ങൾ എന്ന് ചില റിപ്പോർട്ടുകളിലുണ്ട്.

നബി (ﷺ) എഴുതാൻ കൽപിക്കുക എന്ന അർഥത്തിലാകാം ഞാൻ നിങ്ങൾക്ക് എഴുതിത്തരാം. ചിലപ്പോൾ പ്രത്യക്ഷ അർഥത്തിൽ തന്നെയുമാവാം. അലി (റ)നോടാണ് എഴുത്ത് ഉപകരണങ്ങൾ കൊണ്ട് വരാൻ പറഞ്ഞതെന്ന് റിപ്പോർട്ടുണ്ട്.

നബി (ﷺ) യുടേത് നിർബന്ധ രൂപത്തിൽ ഉള്ള കൽപന ആയിരുന്നെന്നും ഒപ്ഷൻ സ്വീകരിക്കാവുന്ന ഒരു നിർദ്ദേശമായിരുന്നെന്നും കൂടാതെ, ആ സാഹചര്യത്തിൽ എഴുത്ത് നബി (ﷺ)ക്ക് പ്രയാസകരമായേക്കുമെന്നും കരുതിയതിനാലാണ് ഉമർ (റ) യും ഒരു സംഘം സ്വഹാബാക്കളും അപ്പോൾ നബി (ﷺ) യെ ക്കൊണ്ട് എഴുതിക്കേണ്ട എന്ന നിലപാട് എടുത്തത്. കൂടാതെ, നബി (ﷺ) രോഗം മൂർച്ഛിച്ച അവസ്ഥയിൽ എഴുതിയാൽ ആ എഴുത്ത് രോഗാവസ്ഥയിൽ എഴുതിയതാണ് എന്ന് പറഞ്ഞ് ആക്ഷേപിക്കാൻ ഇട വന്നേക്കും എന്ന് ഉമർ ( റ ) കരുതി. വളരെ അത്യാവശ്യമായ ഒരു നിർബന്ധ കല്പന ആയിരുന്നില്ല അത് എന്ന് ഉമർ (റ) മനസ്സിലാക്കിയിരുന്നത് ശരിയായിരുന്നു എന്നാണ് നബി (ﷺ) പിന്നീട് ആവർത്തിച്ച് പറഞ്ഞില്ല എന്നതിൽ നിന്ന് വ്യക്തമാവുന്നത്.

എന്നാൽ മറ്റൊരു സംഘം  സ്വഹാബാക്കൾ  കൂടുതൽ സ്പഷ്ടീകരണം ലഭിക്കാൻ നബി (ﷺ) എഴുതുന്നതാണല്ലോ നല്ലത് എന്ന് വിചാരിച്ചു.

എന്താണ് നബി(ﷺ) എഴുതാൻ ഉദ്ദേശിച്ചത് ❓
ചില വിധികളുടെ സ്പഷ്ടീകരണമാണ് അവിടുന്ന് ഉദ്ദേശിച്ചത് എന്നാണ് ഉമർ ( റ ) ൻ്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാവുന്നത്. എന്നാൽ, നബി (ﷺയുടെ വഫാതിന് ശേഷം ആര് ഖിലാഫത് ഏറ്റെടുക്കണം എന്ന കാര്യമാണ്  എഴുതാൻ ഉദ്ദേശിച്ചത് എന്ന് സൂചിപ്പിക്കുന്ന ഒരു റിപ്പോർട്ട് സ്വഹീഹു മുസ്ലിമിൽ കാണാം. രോഗത്തിൻറെ തുടക്കത്തിൽ അവിടുന്ന് പ്രിയ പത്നി ആഇശ ( റ ) യോട് പറഞ്ഞു :
ادْعِي لِي أَبَاكِ وَأَخَاكِ حَتَّى أَكْتُبَ كِتَابًا، فَإِنِّي أَخَافُ أَنْ يَتَمَنَّى مُتَمَنٍّ وَيَقُولُ قَائِلٌ،أَنَا أَوْلَى وَيَأْبَى اللَّهُ وَالْمُؤْمِنُونَ إِلَّا أَبَا بَكْرٍ
നിൻ്റെ പിതാവിനേയും സഹോദരനേയും എൻ്റെ അടുത്തേക്ക് വിളിക്കൂ. എനിക്ക് ഒരു എഴുത്ത് എഴുതാനാണ്. അധികാരം മോഹിക്കുന്ന ആരെങ്കിലും താനാണ് കൂടുതൽ യോഗ്യൻ എന്ന് പറയുമോ എന്ന് എനിക്ക് ആശങ്കയുണ്ട്. എന്നാൽ അല്ലാഹുവും സത്യവിശ്വാസികളും അബൂബക്കറിനെയല്ലാതെ ഇഷ്ടപ്പെടില്ല.
ഈ രണ്ട് അഭിപ്രായവും പരസ്പര വിരുദ്ധമല്ല.

ബഹളം വയ്ക്കുന്നത് നന്മയെ തടയാൻ സാധ്യതയുണ്ട് എന്നും ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.

باب الْعِلْمِ وَالْعِظَةِ بِاللَّيْلِ
രാത്രിയിലെ അധ്യാപനവും  ഉപദേശവും സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣1️⃣5️⃣
١١٥ - حَدَّثَنَا صَدَقَةُ، أَخْبَرَنَا ابْنُ عُيَيْنَةَ، عَنْ مَعْمَرٍ، عَنْ الزُّهْرِيِّ، عَنْ هِنْدٍ، عَنْ أُمِّ سَلَمَةَ، وَعَمْرٍو، وَيَحْيَى بْنِ سَعِيدٍ، عَنْ الزُّهْرِيِّ، عَنْ هِنْدٍ، عَنْ أُمِّ سَلَمَةَ، قَالَتْ: اسْتَيْقَظَ النَّبِيُّ ﷺ ذَاتَ لَيْلَةٍ، فَقَالَ: سُبْحَانَ اللَّهِ مَاذَا أُنْزِلَ اللَّيْلَةَ مِنْ الْفِتَنِ، وَمَاذَا فُتِحَ مِنْ الْخَزَائِنِ. أَيْقِظُوا صَوَاحِبَاتِ الْحُجَرِ، فَرُبَّ كَاسِيَةٍ فِي الدُّنْيَا عَارِيَةٍ فِي الْآخِرَةِ.[الحديث ١١٥ - أطرافه في: ٧٠٦٩، ٦٢١٨، ٥٨٤٤، ٣٥٩٩، ١١٢٦]
ആശയ വിവർത്തനം :
ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: ഒരു രാത്രിയില്‍ നബി (ﷺ) ഉണർന്നു. എന്നിട്ട് പറഞ്ഞു:  സുബ്ഹാനല്ലാഹ്! ഈ രാത്രിയിൽ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത്. എത്രയെത്ര (അനുഗ്രഹത്തിൻ്റെ) ഖജനാവുകളാണ് ഇന്ന് തുറക്കപ്പെട്ടിരിക്കുന്നത്! മുറികളിലെ സ്വാഹിബത്തുകളേ (എൻ്റെ പ്രിയപത്നിമാരേ ) ഉണരുവിൻ. ദുനിയാവിൽ വസ്ത്രം ധരിച്ച എത്ര പേരാണ് പരലോകത്ത് നഗ്നരായിട്ടുള്ളത്!😰
🌹🌹🌹🌹🌹

ലഘു വിവരണം:

പകലിലെന്ന പോലെ രാത്രിയിലും ദീനീ വിജ്ഞാനത്തിൻ്റെ പഠനവും അധ്യാപനവും നടത്താം. ഇശാഇന് ശേഷം വെറുതെ സംസാരിച്ചിരിക്കുന്നത് കറാഹത്താണെങ്കിലും ദീനിയ്യായ ഉപകാരമുള്ള വിജ്ഞാന സമ്പാദനവുമായി ബന്ധപ്പെട്ട പഠനവും അധ്യാപനവും ഇശാഇന് ശേഷവും ആകാവുന്നതാണ്.

മുസ്ലിം ഉമ്മത്തിൽ  പിന്നീട് സംഭവിക്കാൻ സാധ്യതയുള്ള പരീക്ഷണങ്ങളെ സംബന്ധിച്ചും ഉമ്മത്ത് കൈവരിക്കുന്ന നേട്ടങ്ങളും അനുഗ്രഹങ്ങളും സംബന്ധിച്ച്
നബിﷺക്ക് ആ രാത്രിയിൽ വഹ്യ് ആയിട്ട് സ്വപ്ന ദർശനം ഉണ്ടായി എന്നതായിരിക്കാം ഈ ഹദീസിൻ്റെ സൂചന.

പിന്നീട് ഉമ്മത്തിൽ ഉണ്ടായ ഫിത്നകളും , അതേ സമയം റോമാ - പേർഷ്യാ സാമ്രാജ്യങ്ങൾ ഇസ്ലാമിന് കീഴ്പ്പെട്ടതുൾപ്പെടെ വന്നു ചേർന്ന അനുഗ്രഹങ്ങളും അറിയപ്പെട്ടതാണല്ലോ.

അത്ഭുതകരമായ കാര്യങ്ങൾ അറിയുമ്പോൾ സുബ്ഹാനല്ലാഹ് ( അല്ലാഹു പരിശുദ്ധനാണ് ) എന്ന് പറയൽ
സുന്നത്താണ്.

നബി പത്നിമാരാണെന്ന് കരുതി അതിൽ മാത്രം അവലംബിക്കരുതെന്നും രക്ഷപ്പെടണമെങ്കിൽ അല്ലാഹുവിലേക്ക് അടുക്കാൻ ശ്രദ്ധാപൂർവം ഇബാദത്തുകൾ വർദ്ധിപ്പിക്കണമെന്നും നബിﷺ അവിടുത്തെ പത്നിമാരെ ഉണർത്തുകയാണ്.

ഇണകളെ രാത്രിയിൽ തഹജ്ജുദിന് വേണ്ടി വിളിച്ചുണർത്തൽ പുണ്യ പ്രവർത്തിയാണ് 

ദീനിയ്യായ അറിവുകളും മുന്നറിയിപ്പുകളും സ്വന്തം കുടുംബത്തിനാണ് ആദ്യം നൽകേണ്ടത്.

എന്തെങ്കിലും തിന്മകളോ പരീക്ഷണങ്ങളോ പ്രയാസങ്ങളോ അനുഭവപ്പെട്ടാൽ നിസ്ക്കാരത്തിലേക്ക് ധൃതിപ്പെടുകയും അല്ലാഹുവിനോട് കാവൽ തേടുകയുമാണ് വേണ്ടത് (അല്ലാതെ ദർഗയിലേക്ക് ഓടുകയല്ല വേണ്ടത് ).

സമൂഹത്തിൽ വരുന്ന തിന്മകളെക്കുറിച്ച് പണ്ഡിതൻമാർ ജാഗ്രത പാലിക്കുകയും അല്ലാഹുവിലേക്ക് കൂടുതലായി അടുത്ത് കൊണ്ട് തിന്മകളിൽ നിന്ന് രക്ഷ നേടാൻ ജനങ്ങളെ അവർ ഉപദേശിക്കുകയും വേണം.
🌹🌹🌹🌹🌹
ശ്രദ്ധിക്കുക :
ഈ ഹദീസിൽ,
رُبَّ كَاسِيَةٍ فِي الدُّنْيَا عَارِيَةٍ فِي الْآخِرَةِ
[ദുനിയാവിൽ വസ്ത്രം ധരിച്ച എത്ര പേരാണ് പരലോകത്ത് നഗ്നരായിട്ടുള്ളത്!😰] എന്ന് പറഞ്ഞതിൻ്റെ ആശയം താഴെ പറയുന്നതിൽ ഏതുമാവാൻ സാധ്യതയുണ്ടെന്ന് ചില വിവരണങ്ങളിൽ കാണുന്നു :

1. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ ധരിച്ച എത്ര പേരാണ് അവനോട് നന്ദി പ്രകാശിപ്പിക്കുന്നതിൽ നഗ്നരാവുന്നത്!
2. സമ്പന്നരായതിനാൽ ദുനിയാവിൽ ധാരാളം നല്ല വസ്ത്രങ്ങൾ ധരിച്ച എത്ര പേരാണ് സൽകർമ്മങ്ങളില്ലാത്തതിനാൽ ആഖിറത്തിൽ നഗ്നരാകുന്നത് !
3. ദുനിയാവിൽ അൽപ വസ്ത്രം ധരിച്ച് ശരീര സൗന്ദര്യം വെളിപ്പെടുത്തുന്നവർക്കുള്ള താക്കീത് ( നേരിയ തൊലി വെളുപ്പ് കാണുന്ന വസ്ത്രം ധരിക്കുന്നവർ വസ്ത്രം ധരിക്കാത്തത് പോലെയാണല്ലോ )
4. ദുനിയാവിൽ ആഡംബര വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച എത്ര പേരാണ് തഖ്വയുടെ വസ്ത്രം (ലിബാസുത്തഖ്വാ) ഇല്ലാത്തതിനാൽ ആഖിറത്തിൽ നഗ്നരാകുന്നത്!
5. ദുനിയാവിൽ സ്വലിഹായ ഇണയെ വസ്ത്രം ആയി  ( ഇണയെ വസ്ത്രം എന്ന് ഖുർആൻ വിശേഷിപ്പിച്ചിട്ടുണ്ട്) ലഭിച്ചിട്ടും പരലോകത്തേക്ക് ആ ഇണയെ ഉപയോഗപെടുത്താനാവാത്ത എത്രയോ പേരുണ്ട് !

باب السَّمَرِ بِالْعِلْمِ
*രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പുള്ള വൈജ്ഞാനിക സംസാരം സംബന്ധിച്ച അധ്യായം*

ഹദീസ് 1️⃣1️⃣6️⃣
١١٦ - حَدَّثَنَا سَعِيدُ بْنُ عُفَيْرٍ، قَالَ: حَدَّثَنِي اللَّيْثُ، قَالَ: حَدَّثَنِي عَبْدُ الرَّحْمَنِ بْنُ خَالِدِ، عَنْ ابْنِ شِهَابٍ، عَنْ سَالِمٍ، وَأَبِي بَكْرِ بْنِ سُلَيْمَانَ بْنِ أَبِي حَثْمَةَ، أَنَّ عَبْدَ اللَّهِ بْنَ عُمَرَ قَالَ: صَلَّى بِنَا النَّبِيُّ ﷺ الْعِشَاءَ فِي آخِرِ حَيَاتِهِ، فَلَمَّا سَلَّمَ قَامَ فَقَالَ: أَرَأَيْتَكُمْ لَيْلَتَكُمْ هَذِهِ، فَإِنَّ رَأْسَ مِائَةِ سَنَةٍ مِنْهَا لَا يَبْقَى مِمَّنْ هُوَ عَلَى ظَهْرِ الْأَرْضِ أَحَدٌ.[الحديث ١١٦ - طرفاه في: ٦٠١، ٥٦٤]
ആശയ വിവർത്തനം :

അബ്ദുല്ലാഹിബ്നു ഉമര്‍(റ) വിൽ നിന്ന് നിവേദനം:  നബി (ﷺ) അവിടുത്തെ  ജീവിതത്തിലെ അവസാനഘട്ടത്തില്‍ ഒരിക്കല്‍ (വഫാതിന് ഒരു മാസം മുമ്പ്) ഞങ്ങളെയും കൂട്ടി ഇശാഉ നമസ്കരിച്ചു. സലാം വീട്ടി കുഴിഞ്ഞപ്പോൾ  അവിടുന്ന് എഴുന്നേറ്റ് നിന്നുകൊണ്ട് ചോദിച്ചു:  നിങ്ങളുടെ ഈ രാത്രിയെക്കുറിച്ച് നിങ്ങള്‍ക്ക് വല്ല അറിവുമുണ്ടോ❓ നിങ്ങള്‍ മനസ്സിലാക്കണം. ഈ രാത്രി മുതല്‍ നൂറ് വര്‍ഷം തികയുമ്പോള്‍ ഇപ്പോള്‍ ഭൂമുഖത്തു ജീവിക്കുന്ന ഒരാളും അവശേഷിക്കുകയില്ല.
🌹🌹🌹🌹🌹

ലഘു വിവരണം :

ഇശാഉ നമസ്ക്കാര ശേഷം ദീനീപഠനവും അധ്യാപനവും ആകാവുന്നതാണ്.

ഉറങ്ങുന്നതിന് മുമ്പുള്ള സംസാരത്തിനാണ് പൊതുവെ സമർ എന്ന് പറയുന്നത്. ഇശാഉ കഴിഞ്ഞ ശേഷം ഉറങ്ങാതെ  തമാശകളും വിനോദങ്ങളിലും വെറും വർത്തമാനങ്ങളിലും മുഴുകിയിരിക്കൽ കറാഹത്താണ്.
ഇത് തഹജ്ജുദ് നഷ്ടപ്പെടാൻ ഇടയാക്കിയേക്കും.

നബി (ﷺ) ഈ ഹദീസ് പറഞ്ഞ ആ ദിവസത്തിൽ ജീവിച്ചിരിക്കുന്ന ആരും തന്നെ ആ ദിവസം മുതൽ നൂറ് വർഷം പൂർത്തിയാകുന്ന കാലത്ത് ജീവിച്ചിരിപ്പുണ്ടാകില്ല എന്നാണ് അവിടുന്ന് സ്വഹാബാക്കളോട് ബോധിപ്പിക്കുന്നത്. മുൻ കാല ഉമ്മത്തുകൾക്ക് ഉണ്ടായിരുന്ന പോലുള്ള ദീർഘായുസ്സ് നബി (ﷺ) യുടെ ഉമ്മത്തിന് ഉണ്ടാവുകയില്ലെന്നും ആയുസ്സ് വളരെ കുറവാണെന്നും അതിനാൽ ഉള്ള ആയുസ്സിൽ സൽകർമ്മങ്ങൾ വർദ്ധിപ്പിക്കാൻ ശ്രമം നടത്തണമെന്നുമാണ് ഈ ഹദീസിലൂടെ അവിടുന്ന് നൽകുന്ന സന്ദേശം.

ആ രാത്രിക്ക് ശേഷം ജനിക്കുന്നവർ നൂറ് വയസ്സിന് മുകളിൽ ജീവിക്കുകയില്ല എന്ന് ഈ ഹദീസിന് അർഥമില്ല.
🌹🌹🌹🌹🌹
ഹദീസ് 1️⃣1️⃣7️⃣
١١٧ - حَدَّثَنَا آدَمُ، قَالَ: حَدَّثَنَا شُعْبَةُ، قَالَ: حَدَّثَنَا الْحَكَمُ، قَالَ: سَمِعْتُ سَعِيدَ بْنَ جُبَيْرٍ، عَنْ ابْنِ عَبَّاسٍ قَالَ: بِتُّ فِي بَيْتِ خَالَتِي مَيْمُونَةَ بِنْتِ الْحَارِثِ زَوْجِ النَّبِيِّ ﷺ، وَكَانَ النَّبِيُّ ﷺ عِنْدَهَا فِي لَيْلَتِهَا، فَصَلَّى النَّبِيُّ ﷺ الْعِشَاءَ، ثُمَّ جَاءَ إِلَى مَنْزِلِهِ فَصَلَّى أَرْبَعَ رَكَعَاتٍ، ثُمَّ نَامَ، ثُمَّ قَامَ، ثُمَّ قَالَ: نَامَ الْغُلَيِّمُ - أَوْ: كَلِمَةً تُشْبِهُهَا - ثُمَّ قَامَ، فَقُمْتُ عَنْ يَسَارِهِ فَجَعَلَنِي عَنْ يَمِينِهِ، فَصَلَّى خَمْسَ رَكَعَاتٍ، ثُمَّ صَلَّى رَكْعَتَيْنِ، ثُمَّ نَامَ حَتَّى سَمِعْتُ غَطِيطَهُ - أَوْ: خَطِيطَهُ - ثُمَّ خَرَجَ إِلَى الصَّلَاةِ.
[الحديث ١١٧ - أطرافه في ٧٤٥٢، ٦٣١٦، ٦٢١٥، ٥٩١٩، ٤٥٧٢، ٤٥٧١، ٤٥٧٠، ٤٥٦٩، ١١٩٨، ٩٩٢٤، ٨٩٥، ٧٢٨، ٧٣٦، ٦٩٩، ٦٩٨، ٦٩٧، ١٨٣، ١٣٨]
ഇബ്നുഅബ്ബാസ്(റ) യിൽ നിന്ന് നിവേദനം:
ഞാൻ ഒരു ദിവസം  എന്റെ മാതൃസഹോദരിയും നബി (ﷺ) യുടെ പത്നിയുമായ ഹാരിസിന്റെ മകൾ മൈമൂന (റ) യുടെ വീട്ടില്‍ രാപ്പാർത്തു. ആ രാത്രി നബി(ﷺ) അവരുടെ അടുക്കലായിരുന്നു. അങ്ങനെ നബി(ﷺ) ഇശാഉ നമസ്ക്കരിച്ചു. ശേഷം വീട്ടിലേക്ക് വന്നു. അനന്തരം നാല് റക്അത്തു നമസ്ക്കരിച്ചു. പിന്നീട് ഉറങ്ങി. ശേഷം എഴുന്നേറ്റു. എന്നിട്ട് കൊച്ചു കുട്ടി (ഇബ്നു അബ്ബാസ്) ഉറങ്ങുകയാണോ എന്ന് ചോദിച്ചു - (അല്ലെങ്കില്‍ അതുപോലെയുള്ളൊരു വാക്കു പറഞ്ഞു). പിന്നീട് നബി (ﷺ) നമസ്ക്കരിക്കുവാന്‍ നിന്നു. അപ്പോള്‍ ഞാന്‍ നബി (ﷺ)യുടെ ഇടതുഭാഗത്ത്നിന്നു. നബി(ﷺ) എന്നെ പിടിച്ച് അവിടുത്തെ വലത്ത് ഭാഗത്തേക്ക് മാറ്റി. അവിടുന്ന് അഞ്ച് റക്അത്തു നമസ്ക്കരിച്ചു. പിന്നീട് രണ്ട റക്അത്തും കൂടി നിസ്ക്കരിച്ചു. എന്നിട്ട് നബി (ﷺ) ഉറങ്ങി. അന്നേരം അവിടുന്ന് (ചെറുതായി) കൂര്‍ക്കം വലിക്കുന്നത് ഞാന്‍ കേട്ടു. അനന്തരം സുബ്ഹ് നമസ്ക്കാരത്തിനുവേണ്ടി നബി (ﷺ) മസ്ജിദിലേക്ക് പുറപ്പെട്ടു.
🌹🌹🌹🌹

ലഘു വിവരണം :

നബി(ﷺ) യുടെ ദീർഘമായ  ഖിയാമുല്ലൈൽ അധികവും വിത്ർ ഉൾപ്പെടെ 11 റക്അത്ത് ആയിരുന്നു.
ദീർഘമായ ഖിയാമു ല്ലൈൽ തുടങ്ങും മുമ്പ് അവിടുന്ന് രണ്ട് റക്അത്ത് ലഘുവായി നിസ്ക്കരിച്ചിരുന്നു. അതും കൂടി ചേർത്ത് ആകെ റക്അത്തുകൾ മിക്കപ്പോഴും പതിമൂന്ന് ആയിരുന്നു.
[ 2+8 ( 2+2+2+2+) + വിത്ർ (2+1) ]

എന്നാൽ ചില സമയങ്ങളിൽ അവിടുന്ന് പതിനൊന്നിൽ കുറവായും നിസ്ക്കരിച്ചിട്ടുണ്ട്.

രണ്ട് റക്അത്ത് വീതം നിസ്ക്കരിക്കലാണ് കൂടുതൽ ഉത്തമമെങ്കിലും  ചേർത്ത് നിസ്ക്കരിക്കുന്നതിൽ തെറ്റില്ല.
വിത്ർ 2 + 1 ആയി നിസ്ക്കരിക്കലാണ് ഉത്തമം. എന്നാൽ 3 റക്അത്ത് ഇടയ്ക്ക് സലാം വീട്ടാതെ ഒന്നിച്ചും നിസ്ക്കരിക്കാം. മൂന്ന് റക്അത്ത് ഒരുമിച്ച് വസ്വ് ലാക്കി നിസ്ക്കരിക്കുമ്പോൾ രണ്ടാം റക്അത്തിൽ അത്തഹിയ്യാത്തിന് ഇരുത്തം വേണ്ട. മഗ്രിബിനോട് സദൃശം ആകാതിരിക്കാനാണ് ഇത്.

ഇബ്നു അബ്ബാസ് (റ) ൻ്റെ ഈ ഹദീസിൽ നബി (ﷺ) ആകെ 11 റക്അത്ത്  ഖിയാമു ല്ലൈൽ നിസ്ക്കരിച്ചതായാണ് റിപ്പോർട്ട്.
എന്നാൽ ഇത് ഫജ്റിൻ്റെ മുമ്പുള്ള രണ്ട് റക്അത്തും ചേർത്തായിരിക്കാം. ഇബ്നു അബ്ബാസ് (റ) ൻ്റെ മറ്റൊരു റിപ്പോർട്ടിൽ 2 + 2 + 2 +2+2+ 1 =
1 1 എന്ന് വന്നിട്ടുണ്ട്.

രാത്രി നിസ്ക്കാരം ( ഖിയാമുല്ലൈൽ ) 11 റക്അത്ത് ആണ് ഉത്തമമെങ്കിലും അതിൽ കൂടുകയോ കുറയുകയോ ചെയ്യുന്നതിൽ കുഴപ്പമൊന്നുമില്ല.

ഒരു മഅമൂം മാത്രം ഉള്ളൂവെങ്കിൽ അയാൾ ഇമാമിൻ്റെ വലത് ഭാഗത്ത് ഇമാമിനോട് ചേർന്നാണ് നിൽക്കേണ്ടത്.

തഹജ്ജുദ് ( ഖിയാമുല്ലൈൽ ) നിസ്ക്കാരത്തിൽ ജമാഅത്ത് പൊതുവിൽ സുന്നത്തില്ലെങ്കിലും ഇടയ്ക്ക് ജമാഅത്തായി നിസ്ക്കരിക്കുന്നതിൽ തെറ്റൊന്നുമില്ല.

باب حِفْظِ الْعِلْمِ
അറിവ് മനഃപ്പാഠമാക്കൽ സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣1️⃣8️⃣
١١٨ - حَدَّثَنَا عَبْدُ الْعَزِيزِ بْنُ عَبْدِ اللَّهِ قَالَ حَدَّثَنِي مَالِكٌ، عَنْ ابْنِ شِهَابٍ، عَنْ الْأَعْرَجِ، عَنْ أَبِي هُرَيْرَةَ، قَالَ: إِنَّ النَّاسَ يَقُولُونَ: أَكْثَرَ أَبُو هُرَيْرَةَ، وَلَوْلَا آيَتَانِ فِي كِتَابِ اللَّهِ مَا حَدَّثْتُ حَدِيثًا، ثُمَّ يَتْلُو: ﴿إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ﴾ إِلَى قَوْلِهِ: ﴿الرَّحِيمُ﴾ إِنَّ إِخْوَانَنَا مِنْ الْمُهَاجِرِينَ كَانَ يَشْغَلُهُمْ الصَّفْقُ بِالْأَسْوَاقِ، وَإِنَّ إِخْوَانَنَا مِنْ الْأَنْصَارِ كَانَ يَشْغَلُهُمْ الْعَمَلُ فِي أَمْوَالِهِمْ، وَإِنَّ أَبَا هُرَيْرَةَ كَانَ يَلْزَمُ رَسُولَ اللَّهِ ﷺ بِشِبَعِ بَطْنِهِ وَيَحْضُرُ مَا لَا يَحْضُرُونَ وَيَحْفَظُ مَا لَا يَحْفَظُونَ
ആശയ വിവർത്തനം :
അബൂഹുറൈറ(റ)ൽ നിന്ന്  നിവേദനം: അദ്ദേഹം പറഞ്ഞു : "അബൂഹുറൈറനബി(ﷺ)യുടെ ഹദീസുകള്‍ വളരെയധികം ഉദ്ധരിക്കുന്നുവെന്ന് ജനങ്ങളതാ പറയുന്നു. അല്ലാഹുവിന്റെ കിതാബില്‍ രണ്ടു വാക്യങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരൊറ്റ ഹദീസും നിവേദനം ചെയ്യുമായിരുന്നില്ല." അതു പറഞ്ഞിട്ട് അദ്ദേഹം സൂറത്തുൽ ബഖറയിലെ   159 & 160 പാരായണം ചെയ്തു:
إِنَّ ٱلَّذِينَ يَكۡتُمُونَ مَآ أَنزَلۡنَا مِنَ ٱلۡبَيِّنَٰتِ وَٱلۡهُدَىٰ مِنۢ بَعۡدِ مَا بَيَّنَّٰهُ لِلنَّاسِ فِى ٱلۡكِتَٰبِۙ أُوْلَٰٓئِكَ يَلۡعَنُهُمُ ٱللَّهُ وَيَلۡعَنُهُمُ ٱللَّٰعِنُونَ
[നിശ്ചയമായും വ്യക്തമായ തെളിവുകളായും, മാര്‍ഗ്ഗദര്‍ശനമായും നാം അവതരിപ്പിച്ചിട്ടുള്ളതിനെ - വേദഗ്രന്ഥത്തില്‍ നാം അത് മനുഷ്യര്‍ക്ക് വേണ്ടി വിവരിച്ചതിനു ശേഷം - മറച്ചുവെക്കുന്നവര്‍ - അക്കൂട്ടര്‍ - അവരെ അല്ലാഹു ശപിക്കുന്നതാണ്, മറ്റ് ശപിക്കുന്നവരും അവരെ ശപിക്കുന്നതാണ്. ]
إِلَّا ٱلَّذِينَ تَابُواْ وَأَصۡلَحُواْ وَبَيَّنُواْ فَأُوْلَٰٓئِكَ أَتُوبُ عَلَيۡهِمۡۚ وَأَنَا ٱلتَّوَّابُ ٱلرَّحِيمُ
[പശ്ചാത്തപിക്കുകയും പ്രവൃത്തി നന്നാക്കുകയും വ്യക്തമാക്കി വിവരിച്ചു കൊടുക്കുകയും ചെയ്തവരെയൊഴികെ. എന്നാല്‍, അക്കൂട്ടരാകട്ടെ, അവരുടെ പശ്ചാത്താപം നാം സ്വീകരിക്കുന്നതാണ്. ഞാനാണ് വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും , കരുണാനിധിയുമായുള്ളവന്‍. ]

അബൂ ഹുറൈറ (റ)തുടരുന്നു :
"നിശ്ചയം മുഹാജിറുകളായ ഞങ്ങളുടെ സഹോദരന്മാര്‍ അങ്ങാടിയില്‍ കച്ചവടം ചെയ്യുന്നവരായിരുന്നു. അന്‍സാരികളായ ഞങ്ങളുടെ സഹോദരന്മാര്‍ അവരുടെ സമ്പത്തില്‍
(കൃഷി സംബന്ധമായ) ജോലി ചെയ്യുന്നവരുമായിരുന്നു. എന്നാല്‍ അബൂഹുറൈറ തന്റെ വിശപ്പ് മാത്രം മാറ്റി വിട്ടുപിരിയാതെ നബി (ﷺ) യോടൊപ്പം ഇരിക്കുകയും അന്‍സാരികളും മുഹാജിറുകളും ഹാജരാവാത്ത രംഗങ്ങളില്‍ ഹാജരാവുകയും അവര്‍ ഹൃദിസ്ഥമാക്കാത്തത് ഹൃദിസ്ഥമാക്കുകയുമാണ് ചെയ്തിരുന്നത്.

ഹദീസ് 1️⃣1️⃣9️⃣
١١٩ - حَدَّثَنَا أَحْمَدُ بْنُ أَبِي بَكْرٍ أَبُو مُصْعَبٍ قَالَ حَدَّثَنَا مُحَمَّدُ بْنُ إِبْرَاهِيمَ بْنِ دِينَارٍ، عَنْ ابْنِ أَبِي ذِئْبٍ، عَنْ سَعِيدٍ الْمَقْبُرِيِّ، عَنْ أَبِي هُرَيْرَةَ قَالَ: قُلْتُ: يَا رَسُولَ اللَّهِ، إِنِّي أَسْمَعُ مِنْكَ حَدِيثًا كَثِيرًا أَنْسَاهُ، قَالَ: ابْسُطْ رِدَاءَكَ، فَبَسَطْتُهُ، قَالَ: فَغَرَفَ بِيَدَيْهِ، ثُمَّ قَالَ: ضُمَّهُ، فَضَمَمْتُهُ، فَمَا نَسِيتُ شَيْئًا بَعْدَهُ
അബൂഹുറൈറ(റ) ൽ നിന്നു നിവേദനം: ഞാൻ  പറഞ്ഞു : "അല്ലാഹുവിന്റെ റസൂലേ, ഞാന്‍ അങ്ങയില്‍ നിന്ന് ധാരാളം ഹദീസുകള്‍ കേള്‍ക്കുന്നു. എന്നാല്‍ ഞാനതു ശേഷം മറന്നുപോകുന്നു." അവിടുന്ന് മറുപടി പറഞ്ഞു: "താങ്കളുടെ  പുതപ്പ് വിരിക്കൂ." അപ്പോൾ ഞാനത് വിരിച്ചു. അദ്ദേഹം തുടർന്നു: അപ്പോൾ നബി (ﷺ) ഇരുകൈകൊണ്ടും കോരിയെടുക്കുന്നത് പോലെ കാണിച്ചു.  എന്നിട്ട് പറഞ്ഞു. "താങ്കൾ ഇത് ചുരുട്ടി നെഞ്ചോട് ചേർത്ത് പിടിക്കുക." ഞാൻ അപ്രകാരം ചേർത്തു പിടിച്ചു. പിന്നീട് ഞാനൊന്നും മറന്നിട്ടില്ല.

ഹദീസ് 1️⃣2️⃣0️⃣
١٢٠ - حَدَّثَنَا إِسْمَاعِيلُ، قَالَ: حَدَّثَنِي أَخِي، عَنْ ابْنِ أَبِي ذِئْبٍ، عَنْ سَعِيدٍ الْمَقْبُرِيِّ، عَنْ أَبِي هُرَيْرَةَ قَالَ: حَفِظْتُ مِنْ رَسُولِ اللَّهِ ﷺ وِعَاءَيْنِ: فَأَمَّا أَحَدُهُمَا فَبَثَثْتُهُ، وَأَمَّا الْآخَرُ فَلَوْ بَثَثْتُهُ قُطِعَ هَذَا الْبُلْعُومُ.
അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: രണ്ടു പാത്രം അറിവ് ഞാന്‍ അല്ലാഹുവിന്റെ റസൂൽ (ﷺ) യില്‍ നിന്ന് ഹൃദിസ്ഥമാക്കിയിട്ടുണ്ട്. അതിലൊന്ന് ഞാന്‍ തുറന്നു കാണിച്ചു. എന്നാല്‍ മറ്റേതു ഞാന്‍ തുറന്നു കാട്ടിയെങ്കില്‍ ഈ അന്നനാളം   മുറിച്ചു കളയപ്പെടുമായിരുന്നു (ചിലർക്ക് അനിഷ്ടകരമായ ചില രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് മൂലം ഞാൻ  കൊല്ലപ്പെടുമായിരുന്നു എന്ന് സാരം)
🌷🌷🌷🌷🌷

ലഘു വിവരണം :

സ്വഹാബാക്കളിൽ ഏറ്റവും കൂടുതൽ ഹദീസുകൾ മന:പാഠമാക്കിയതും  റിപ്പോർട്ട് ചെയ്തതും അബൂ ഹുറൈറ (റ ) ആണ്. അദ്ദേഹം കച്ചവടമോ കൃഷിയോ ഒന്നും കാര്യമായി ശ്രദ്ധിക്കാതെ അധിക സമയവും നബി (ﷺ)യിൽ നിന്ന് ഹദീസുകൾ പഠിക്കുന്നതിൽ വ്യാപൃതനായിരുന്നു. പല സ്വഹാബികളും താബിഈങ്ങളും ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഹദീസ് പഠനവും അധ്യാപനവും വളരെ പുണ്യകരമായ പ്രവർത്തിയാണ്

വിധി വിലക്കുകൾ സംബന്ധിച്ച ഹദീസുകളൊന്നും അബൂ ഹുറൈറ ( റ ) മറച്ചു വച്ചിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്. വെളിപ്പെടുത്തൽ നിർബന്ധമല്ലാത്ത ഭാവിയിൽ മുസ്ലിംകളിൽ സംഭവിക്കാൻ പോകുന്ന ( യസീദിൻ്റെ ഭരണം പോലുള്ള ) സംബന്ധിച്ച സൂചനകൾ ഉള്ള ചില ഹദീസുകളാകാം  അദ്ദേഹം മറച്ചു വച്ചതെന്ന് പണ്ഡിതൻമാർ നിരീക്ഷിക്കുന്നു

അത്തരം ചില സൂചനകളിൽ അബൂ ഹുറൈറ ( റ ) പ്രാർഥിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന താഴെ പ്രാർഥനയിലുണ്ട്:
  اللَّهُمَّ! لا تُدْرِكُنِي سَنَةُ السِّتِّينَ
അല്ലാഹുവേ, അറുപതുകളിൽ വയസ്സിൽ എന്നെ എത്തിക്കരുതേ ( ഹിജ്റ അറുപതുകളിലാണ് യസീദിൻ്റെ ഭരണം )
اللَّهُمَّ لا تُدْرِكْنِي إِمَارَةَ الصِّبْيَانِ
അല്ലാഹുവേ, കുട്ടികളുടെ ഭരണം എന്നെ എത്തിക്കരുതേ ( യസീദിൻ്റെ ഭരണമാവാം സൂചന )

ഏതായാലും യസീദ് ഭരണം തുടങ്ങുന്നതിന് മുമ്പ് അബൂ ഹുറൈറ (റ) മരണപ്പെട്ടു.

باب الإِنْصَاتِ لِلْعُلَمَاءِ
പണ്ഡിതന്മാർ സംസാരം കേൾക്കുന്നതിനായി ശ്രോതാക്കൾ  നിശ്ശബ്ദത പുലർത്തൽ സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣2️⃣1️⃣
١٢١ - حَدَّثَنَا حَجَّاجٌ قَالَ: حَدَّثَنَا شُعْبَةُ قَالَ: أَخْبَرَنِي عَلِيُّ بْنُ مُدْرِكٍ:، عَنْ أَبِي زُرْعَةَ بْنِ عَمْرٍو:، عَنْ جَرِيرٍ أَنَّ النَّبِيَّ ﷺ قَالَ لَهُ فِي حَجَّةِ الْوَدَاعِ: اسْتَنْصِتْ النَّاسَ، فَقَالَ: لَا تَرْجِعُوا بَعْدِي كُفَّارًا يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ.[الحديث ١٢١ - أطرافه في: ٧٠٨٠، ٦٨٦٩، ٤٤٠٥]
ആശയ വിവർത്തനം :
ജരീര്‍(റ) വിൽ നിന്ന് നിവേദനം: വിടവാങ്ങൽ ഹജ്ജ വേളയിൽ നബി (ﷺ) അദ്ദേഹത്തോട് പറഞ്ഞു : ജനങ്ങളോട്  നിശ്ശബ്ദത പാലിക്കാൻ പറയൂ." തുടർന്ന് അവിടുന്ന് പറഞ്ഞു: "എനിക്ക് ശേഷം പരസ്പരം കഴുത്തറുക്കുന്ന സത്യനിഷേധികളായി നിങ്ങൾ മാറരുത്" (പരസ്പരം കഴുത്തറുക്കുക എന്നത്  സത്യവിശ്വാസികൾക്ക് ചേർന്നതല്ലെന്നും അത് സത്യനിഷേധികളുടെ സ്വഭാവമാണെന്നും സാരം )
🌹🌹🌹🌹🌹
ലഘു വിവരണം :

അധ്യാപകർ ക്ലാസ്സ് എടുക്കുമ്പോൾ വിദ്യാർഥികൾ ശാന്തരായി അത് ശ്രദ്ധിച്ച് കേൾക്കൽ അനിവാര്യമാണ്

നബി(ﷺ) ഹജ്ജിൻ്റെ കർമ്മങ്ങളെ സംബന്ധിച്ചാണ് സ്വഹാബാക്കൾക്ക് പറഞ്ഞ് കൊടുത്തത്.

ഇൻസ്വാതും ഇസ്തിമാഉം
(الْإِنْصَات وَالِاسْتِمَاعِ )
ഇൻസ്വാത് എന്നാൽ ശാന്തത പാലിക്കലാണ്. ഇസ്തിമാഉ എന്നാൽ ശ്രദ്ധിച്ച് കേൾക്കലാണ് ഇത് രണ്ടും രണ്ട് കാര്യങ്ങളാണ്. ക്ലാസ്സിൽ ശാന്തമായിരിക്കുന്ന കുട്ടി ക്ലാസ്സ് ശ്രദ്ധിച്ച് കേൾക്കുന്നവനാകണമെന്നില്ല. ദർസ് ശരിയായി മനസ്സിലാകുന്നതിന് ഇത് രണ്ടും അനിവാര്യമാണ്. ഖുർആൻ പറയുന്നു :
وَإِذَا قُرِئَ ٱلۡقُرۡءَانُ فَٱسۡتَمِعُواْ لَهُۥ وَأَنصِتُواْ لَعَلَّكُمۡ تُرۡحَمُونَ
(الأعراف 204)
ഖുര്‍ആന്‍ വായിച്ചു കേള്‍പ്പിക്കപ്പെട്ടാല്‍, നിങ്ങള്‍ അതിലേക്ക്‌ ചെവി കൊടുക്കുകയും ശാന്തരായിരിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ക്ക്‌ കരുണ ചെയ്യപ്പെട്ടേക്കാം.

സുഫ്യാനു സ്സൗരീ ( റ ) പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു:
أَوَّلُ الْعِلْمِ الِاسْتِمَاعُ، ثُمَّ الْإِنْصَاتُ، ثُمَّ الْحِفْظُ، ثُمَّ الْعَمَلُ، ثُمَّ النَّشْرُ
വിജ്ഞാനം നേടുന്നതിൻ്റെ ആദ്യപടി അറിവ് ശ്രദ്ധിച്ച് കേൾക്കലാണ് പിന്നെ നിശ്ശബ്ദത പാലിക്കലും പിന്നെ ഗ്രഹിച്ച് മന:പാഠമാക്കലും പിന്നെ അറിവ് അനുസരിച്ച് കർമ്മം ചെയ്യലും പിന്നെ അത് (ദീനീ വിജ്ഞാനം) പ്രചരിപ്പിക്കലുമാണ്.

*ശ്രദ്ധിക്കുക:*

ജുമുഅ ഖുത്വുബ സമയത്ത് ശാന്തരായി  ഖുത്വുബ ശ്രദ്ധിച്ച് കേൾക്കൽ നിർബന്ധമാണ്.
ഒരു നബിവചനം കാണുക :
إِذَا قُلْتَ لِصَاحِبِكَ أَنْصِتْ ‏يَوْمَ الْجُمُعَةِ وَالإِمَامُ يَخْطُبُ فَقَدْ لَغَوْتَ
ജുമുഅ ദിവസം ഇമാം ജുമുഅ ഖുത്വുബ നടത്തിക്കൊണ്ടിരിക്കെ, നീ നിൻ്റെ കൂട്ടുകാരനോട് "മിണ്ടാതിരിക്കൂ" എന്ന് പറഞ്ഞാൽ അവൻ ഒരു ലഗ്‌വ് (വേണ്ടാത്ത വർത്തമാനം) പറഞ്ഞു. - അതായത്  അത് പോലും സംസാരിക്കാൻ പാടില്ല എന്നർഥം.

ചില മുഹദിസുകൾ ഹസൻ ആയി പരിഗണിച്ച മറ്റൊരു നബി വചനം കാണുക :
مَنْ تَكَلَّمَ يَوْمَ الْجُمُعَةِ وَالْإِمَامُ يَخْطُبُ فَهُوَ كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا وَالَّذِي يَقُولُ لَهُ أَنْصِتْ لَيْسَ لَهُ جُمُعَة
ജുമുഅ ദിവസം ഇമാം ജുമുഅ ഖുത്വുബ നടത്തിക്കൊണ്ടിരിക്കെ സംസാരിക്കുന്നവൻ ഗ്രന്ഥം ചുമക്കുന്ന കഴുതയെപ്പോലെയാണ്; അവനോട് "മിണ്ടാതിരിക്കൂ" എന്ന് പറയുന്നവന് ജുമുഅയുമില്ല ( ജുമുഅയുടെ  പ്രതിഫലം ലഭിക്കില്ല എന്നതാവാം അർഥം - ഈ ഹദീസ് ദുർബലമാണ് എന്ന് പറഞ്ഞവരുമുണ്ടെങ്കിലും, ഇതിലെ ആശയം മുകളിൽ പറഞ്ഞ സ്വഹീഹായ ഹദീസിനോട് ഏറെക്കുറെ സദൃശമാണ് )

ജുമുഅ ഖുത്വുബ നടന്ന് കൊണ്ടിരിക്കുമ്പോൾ പള്ളി വരിസംഖ്യ എഴുതിച്ചും പുസ്തക വിൽപന നടത്തിയും ബക്കറ്റുമായി സ്വഫ്ഫുകൾക്കിടയിലൂടെ നടന്നും സംസാരമുണ്ടാക്കുന്നതെല്ലാം ഹറാം ആണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

ഇമാമിന് സദസ്യരെ ഖുത്വുബക്കിടയിൽ ഉണർത്താം. അത്യാവശ്യം നേരിട്ടാൽ ഖത്വീബിനോട് സംസാരിക്കാം. ശ്രോതാക്കൾ പരസ്പരം സംസാരം പാടില്ല. സംസാരിക്കുന്നവനോട് അത്യാവശ്യമെങ്കിൽ *മിണ്ടരുത്* എന്ന് ആംഗ്യം കാണിക്കാം

 🌹🌹🌹🌹🌹

باب مَا يُسْتَحَبُّ لِلْعَالِمِ إِذَا سُئِلَ أَىُّ النَّاسِ أَعْلَمُ فَيَكِلُ الْعِلْمَ إِلَى اللَّهِ

 "ജനങ്ങളിൽ ഏറ്റവും അറിവുള്ള ആൾ ആര്" എന്ന് ചോദിക്കപ്പെട്ടാൽ പണ്ഡിതന് ഉത്തമം "ഇത് സംബന്ധിച്ച് അറിവ് അല്ലാഹുവിനാണ്" എന്ന് പറയലാണ് എന്നത് സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣2️⃣2️⃣

١٢٢ - حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ قَالَ: حَدَّثَنَا سُفْيَانُ قَالَ: حَدَّثَنَا عَمْرٌو قَالَ: أَخْبَرَنِي سَعِيدُ بْنُ جُبَيْرٍ قَالَ:

قُلْتُ لِابْنِ عَبَّاسٍ: إِنَّ نَوْفًا الْبَكَالِيَّ يَزْعُمُ أَنَّ مُوسَى لَيْسَ بِمُوسَى بَنِي إِسْرَائِيلَ، إِنَّمَا هُوَ مُوسَى آخَرُ. فَقَالَ: كَذَبَ عَدُوُّ اللَّهِ، حَدَّثَنَا أُبَيُّ بْنُ كَعْبٍ عَنْ النَّبِيِّ ﷺ: قَامَ مُوسَى النَّبِيُّ خَطِيبًا فِي بَنِي إِسْرَائِيلَ، فَسُئِلَ: أَيُّ النَّاسِ أَعْلَمُ؟ فَقَالَ: أَنَا أَعْلَمُ، فَعَتَبَ اللَّهُ عَلَيْهِ إِذْ لَمْ يَرُدَّ الْعِلْمَ إِلَيْهِ، فَأَوْحَى اللَّهُ إِلَيْهِ: أَنَّ عَبْدًا مِنْ عِبَادِي بِمَجْمَعِ الْبَحْرَيْنِ هُوَ أَعْلَمُ مِنْكَ. قَالَ: يَا رَبِّ، وَكَيْفَ بِهِ؟ فَقِيلَ لَهُ: احْمِلْ حُوتًا فِي مِكْتَلٍ، فَإِذَا فَقَدْتَهُ فَهُوَ ثَمَّ. فَانْطَلَقَ وَانْطَلَقَ بِفَتَاهُ يُوشَعَ بْنِ نُونٍ، وَحَمَلَا حُوتًا فِي مِكْتَلٍ حَتَّى كَانَا عِنْدَ الصَّخْرَةِ وَضَعَا رُءُوسَهُمَا وَنَامَا، فَانْسَلَّ الْحُوتُ مِنْ الْمِكْتَلِ ﴿فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا﴾، وَكَانَ لِمُوسَى وَفَتَاهُ عَجَبًا، فَانْطَلَقَا بَقِيَّةَ لَيْلَتِهِمَا وَيَوْمَهُمَا، فَلَمَّا أَصْبَحَ قَالَ مُوسَى لِفَتَاهُ: ﴿آتِنَا غَدَاءَنَا لَقَدْ لَقِينَا مِنْ سَفَرِنَا هَذَا نَصَبًا﴾. وَلَمْ يَجِدْ مُوسَى مَسًّا مِنْ النَّصَبِ حَتَّى جَاوَزَ الْمَكَانَ الَّذِي أُمِرَ بِهِ، فَقَالَ لَهُ فَتَاهُ: ﴿أَرَأَيْتَ إِذْ أَوَيْنَا إِلَى الصَّخْرَةِ فَإِنِّي نَسِيتُ الْحُوتَ﴾، قَالَ مُوسَى: ﴿ذَلِكَ مَا كُنَّا نَبْغِ فَارْتَدَّا عَلَى آثَارِهِمَا قَصَصًا﴾.

فَلَمَّا انْتَهَيَا إِلَى الصَّخْرَةِ إِذَا رَجُلٌ مُسَجًّى بِثَوْبٍ - أَوْ قَالَ: تَسَجَّى بِثَوْبِهِ - فَسَلَّمَ مُوسَى، فَقَالَ الْخَضِرُ: وَأَنَّى بِأَرْضِكَ السَّلَامُ؟ فَقَالَ: أَنَا مُوسَى، فَقَالَ: مُوسَى بَنِي إِسْرَائِيلَ؟ قَالَ: نَعَمْ، قَالَ: ﴿هَلْ أَتَّبِعُكَ عَلَى أَنْ تُعَلِّمَنِي مِمَّا عُلِّمْتَ رُشْدًا * قَالَ إِنَّكَ لَنْ تَسْتَطِيعَ مَعِيَ صَبْرًا﴾، يَا مُوسَى، إِنِّي عَلَى عِلْمٍ مِنْ عِلْمِ اللَّهِ عَلَّمَنِيهِ لَا تَعْلَمُهُ أَنْتَ، وَأَنْتَ عَلَى عِلْمٍ عَلَّمَكَهُ لَا أَعْلَمُهُ، قَالَ سَتَجِدُنِي إِنْ شَاءَ اللَّهُ صَابِرًا وَلَا أَعْصِي لَكَ أَمْرًا، فَانْطَلَقَا يَمْشِيَانِ عَلَى سَاحِلِ الْبَحْرِ لَيْسَ لَهُمَا سَفِينَةٌ، فَمَرَّتْ بِهِمَا سَفِينَةٌ، فَكَلَّمُوهُمْ أَنْ يَحْمِلُوهُمَا فَعُرِفَ الْخَضِرُ، فَحَمَلُوهُمَا بِغَيْرِ نَوْلٍ، فَجَاءَ عُصْفُورٌ فَوَقَعَ عَلَى حَرْفِ السَّفِينَةِ، فَنَقَرَ نَقْرَةً أَوْ نَقْرَتَيْنِ فِي الْبَحْرِ فَقَالَ الْخَضِرُ: يَا مُوسَى، مَا نَقَصَ عِلْمِي وَعِلْمُكَ مِنْ عِلْمِ اللَّهِ إِلَّا كَنَقْرَةِ هَذَا الْعُصْفُورِ فِي الْبَحْرِ، فَعَمَدَ الْخَضِرُ إِلَى لَوْحٍ مِنْ أَلْوَاحِ السَّفِينَةِ فَنَزَعَهُ.

فَقَالَ مُوسَى: قَوْمٌ حَمَلُونَا بِغَيْرِ نَوْلٍ عَمَدْتَ إِلَى سَفِينَتِهِمْ فَخَرَقْتَهَا لِتُغْرِقَ أَهْلَهَا؟ ﴿قَالَ أَلَمْ أَقُلْ لَكَ إِنَّكَ لَنْ تَسْتَطِيعَ مَعِيَ صَبْرًا﴾، ﴿قَالَ لا تُؤَاخِذْنِي بِمَا نَسِيتُ﴾ فَكَانَتْ الْأُولَى مِنْ مُوسَى نِسْيَانًا، فَانْطَلَقَا فَإِذَا غُلَامٌ يَلْعَبُ مَعَ الْغِلْمَانِ، فَأَخَذَ الْخَضِرُ بِرَأْسِهِ مِنْ أَعْلَاهُ فَاقْتَلَعَ رَأْسَهُ بِيَدِهِ، فَقَالَ مُوسَى: ﴿أَقَتَلْتَ نَفْسًا زَكِيَّةً بِغَيْرِ نَفْسٍ * قَالَ أَلَمْ أَقُلْ لَكَ إِنَّكَ لَنْ تَسْتَطِيعَ مَعِيَ صَبْرًا﴾؟ - قَالَ ابْنُ عُيَيْنَةَ: وَهَذَا أَوْكَدُ - ﴿فَانْطَلَقَا حَتَّى إِذَا أَتَيَا أَهْلَ قَرْيَةٍ اسْتَطْعَمَا أَهْلَهَا فَأَبَوْا أَنْ يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًا يُرِيدُ أَنْ يَنْقَضَّ فَأَقَامَهُ﴾، قَالَ الْخَضِرُ بِيَدِهِ، فَأَقَامَهُ، فَقَالَ لَهُ مُوسَى: ﴿لَوْ شِئْتَ لاتَّخَذْتَ عَلَيْهِ أَجْرًا﴾، قَالَ: هَذَا فِرَاقُ بَيْنِي وَبَيْنِكَ. قَالَ النَّبِيُّ ﷺ: يَرْحَمُ اللَّهُ مُوسَى، لَوَدِدْنَا لَوْ صَبَرَ حَتَّى يُقَصَّ عَلَيْنَا مِنْ أَمْرِهِمَا.

ആശയ വിവർത്തനം :

സഈദു ബ്നു ജുബൈർ (റ) പറഞ്ഞു : "ഞാൻ ഇബ്നു അബ്ബാസ് (റ) നോട് ചോദിച്ചു : ഖിള്ർ (അ) യെ കണ്ട മൂസാ ഇസ്രാഈല്യരിലെ നബിയായ മൂസാ ഇബ്നു ഇംറാൻ ( മൂസാ നബി ) അല്ലെന്നും അത് മറ്റൊരു മൂസാ (മൂസാ ഇബ്നു മീശാ ) ആണെന്നും നൗഫ് അൽ ബകാലി വാദിക്കുന്നു." അപ്പോൾ ഇബ്നു അബ്ബാസ് (റ) പറഞ്ഞു : അല്ലാഹുവിൻ്റെ ശത്രു കളവ് പറഞ്ഞു [ ശ്രദ്ധിക്കുക: ഇബ്നു അബ്ബാസ് (റ) ഇങ്ങനെ പറഞ്ഞത് നൗഫ് അല്ലാഹുവിൻ്റെ ശത്രു ആണെന്ന് യഥാർഥത്തിൽ ഉദ്ദേശിച്ച് ആവണമെന്നില്ല.അല്ലെങ്കിൽ നൗഫ് ഇസ്ലാം സ്വീകരിച്ചതായി അദ്ദേഹത്തിന് ഉറപ്പ് കിട്ടിക്കാണില്ല നൗഫ് അൽ ബകാലി ഇസ്രാഈലീ കഥകൾ അറിമായിരുന്ന ഒരു താബിഈ പണ്ഡിതനായിരുന്നു].

ഇബ്നു അബ്ബാസ് ( റ ) തുടരുന്നു :

ഉബയ്യു ബ്നു കഅബ് (റ) നമ്മോട് നബി (ﷺ) യിൽ നിന്ന് ഇപ്രകാരം നിവേദനം ചെയ്തിട്ടുണ്ട് : നബി (ﷺ) പറഞ്ഞു : മൂസാ (അ) ഒരിക്കൽ ഇസ്രാഈല്യർക്കിടയിൽ പ്രസംഗിക്കാനായി എണീറ്റു. മനുഷ്യരിൽ കൂടുതൽ ജ്ഞാനി ആരെന്ന് അദ്ദേഹത്തോട് ആരോ ചോദിച്ചു .അദ്ദേഹം മറുപടി നൽകി: "ഞാനാകുന്നു കൂടുതൽ ജ്ഞാനമുള്ളവൻ." ജ്ഞാനത്തിൻ്റെ വിഷയം അല്ലാഹുവാണ് ഏറ്റവും അറിവുള്ളവൻ എന്ന് പറഞ്ഞ് 

അല്ലാഹുവിലേക്ക് മടക്കാത്തതിനാൽ,

അല്ലാഹു അദ്ദേഹത്തെ കുറ്റപ്പെടുത്തിക്കൊണ്ട് കല്പിച്ചു : "രണ്ടു നദികൾ സമ്മേളിക്കുന്ന സ്ഥലത്ത് നമ്മുടെ ഒരു ദാസൻ ഇരിക്കുന്നുണ്ട് അദ്ദേഹം നിന്നെക്കാൾ ജ്ഞാനിയാണ്." മൂസാ (അ) ചോദിച്ചു : "റബ്ബേ, അദ്ദേഹവുമായി കണ്ടുമുട്ടാൻ എന്തുണ്ട് മാർഗം ❓ അല്ലാഹു കൽപ്പിച്ചു:

"നീ ഒരു മത്സ്യത്തെ  പിടിച്ചു കുട്ടയിൽ ഇടുക . യാത്ര മധ്യേ ആ മത്സ്യം നിനക്ക് നഷ്ടപ്പെട്ടു പോയാൽ അദ്ദേഹം ആ സ്ഥലത്ത് തന്നെയുണ്ടാവും . മൂസാ (അ ) പോയി . നൂനിന്റെ മകൻ യൂശഅ്  എന്നു പേരുള്ള  ഒരു ഭൃത്യനേയും (യൂശഉ നബി) കൂട്ടിയിട്ടാണ് അദ്ദേഹം പോയത് . രണ്ടുപേരും ഒരു മത്സ്യത്തെ കുട്ടയിൽ ഇട്ടു കൊണ്ടുപോയി . ഒരു പാറക്കല്ലിന്ന് അടുത്തെത്തിയപ്പോൾ രണ്ടുപേരും അതിന്മേൽ മേൽ കിടന്നുറങ്ങി . അതിനിടക്ക് മത്സ്യം കുട്ടയിൽ നിന്ന്  പുറത്തുചാടി ,

﴿فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا﴾

 സമുദ്രത്തിൽ അതിൻറെ വഴിക്ക് പാഞ്ഞു പോയി.

ആ സംഭവം മൂസാ (അ)ക്കും ഭൃത്യന്നും ഒരു അത്ഭുതമായി തോന്നി . രണ്ടുപേരും ഒരു പകലും രാത്രി ബാക്കിയുള്ള സമയവും സഞ്ചരിച്ചു. പ്രഭാതമായപ്പോൾ മൂസാ (അ) ഭൃത്യനോട് പറഞ്ഞു:

﴿آتِنَا غَدَاءَنَا لَقَدْ لَقِينَا مِنْ سَفَرِنَا هَذَا نَصَبًا﴾

 "നമ്മുടെ ആഹാരം കൊണ്ടുവരൂ. ഈ യാത്രയിൽ നാം വല്ലാതെ ക്ഷീണിച്ചു പോയി".

മൂസാ(അ) ക്ക് നിർദേശിച്ചു കൊടുത്തിരുന്ന സ്ഥലം കടന്നുപോകും വരെ അദ്ദേഹത്തിന് യാതൊരു ക്ഷീണവും തോന്നിയിരുന്നില്ല . അദ്ദേഹത്തോട് ഭൃത്യൻ പറഞ്ഞു :

﴿أَرَأَيْتَ إِذْ أَوَيْنَا إِلَى الصَّخْرَةِ فَإِنِّي نَسِيتُ الْحُوتَ﴾،

 "കഥ അറിയാമോ❓നാം പാറ മേൽ അഭയം പ്രാപിച്ചപ്പോൾ മത്സ്യത്തെ ഞാൻ മറന്നുപോയി . മൂസാ (അ) പറഞ്ഞു :

﴿ذَلِكَ مَا كُنَّا نَبْغِ ﴾

 "അതുതന്നെയാണ് ആണ് നാം അന്വേഷിച്ചു കൊണ്ടിരിക്കുന്ന സ്ഥലം". രണ്ടുപേരും ചവിട്ടടികൾ സൂക്ഷിച്ചു നോക്കിക്കൊണ്ട്  അവർ തിരിച്ചു നടന്നു. പാറക്കല്ലിന് അടുത്തെത്തിയപ്പോൾ അതാ ഒരു മനുഷ്യൻ ! വസ്ത്രം കൊണ്ടു മൂടിപ്പുതച്ച് ഇരിക്കുന്നു! മൂസാ നബി അദ്ദേഹത്തോട് സലാം ചൊല്ലി . ഖിള്റ് ചോദിച്ചു . "നിങ്ങളുടെ ഈ  നാട്ടിൽ എങ്ങനെ എവിടെ നിന്നാണ് സലാം❓" [ അത് സത്യനിഷേധികളുടെ നാടാണ് എന്ന ധാരണയിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞത്. അദ്ദേഹത്തോട് സംസാരിക്കുന്നത് മൂസാ നബി ആണെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല - അമ്പിയാക്കൾക്കും ഔലിയാക്കൾക്കും അല്ലാഹു അറിയിച്ച്  കൊടുക്കുന്നല്ലാതെ  ഗൈബ് അറിയില്ല എന്ന് ഈ സംഭവം സൂചിപ്പിക്കുന്നു ] മൂസാ നബി പറഞ്ഞു :

"ഞാൻ മൂസാ ആണ്" 

ഖളിറ് ചോദിച്ചു:

ഇസ്രാഈല്യരിലെ മൂസാ ആണോ❓  മൂസാ നബി  പറഞ്ഞു : അതെ,

﴿هَلْ أَتَّبِعُكَ عَلَى أَنْ تُعَلِّمَنِي مِمَّا عُلِّمْتَ رُشْدًا * قَالَ إِنَّكَ لَنْ تَسْتَطِيعَ مَعِيَ صَبْرًا﴾

താങ്കളെ അഭ്യസിപ്പിച്ചിരിക്കുന്ന നേർമാർഗം എനിക്ക് പഠിപ്പിച്ചു തരുമെന്ന നിശ്ചയത്തിൻമേൽ ഞാൻ താങ്കളെ പിന്തുടരട്ടെയോ ❓ഖിള്റ് പറഞ്ഞു: "താങ്കൾക്ക് എന്റെ കൂടെ ക്ഷമിച്ചിരിക്കാൻ ഒരിക്കലും കഴിയില്ല.  

ഖളിർ തുടർന്നു :

"ഓ മൂസാ ! അല്ലാഹുവിങ്കൽ നിന്നും അല്ലാഹു എന്നെ  പഠിപ്പിച്ച ഒരു അറിവിന്മേലാണ് ഞാൻ ജീവിക്കുന്നത് . അത് താങ്കൾക്ക് അറിയുകയില്ല. അല്ലാഹു താങ്കൾക്ക് പഠിപ്പിച്ചു തന്ന ഒരു അറിവിൻ മേലാണ് താങ്കൾ ജീവിക്കുന്നത് . അത് എനിക്കും അറിയില്ല .

(قَالَ سَتَجِدُنِي إِنْ شَاءَ اللَّهُ صَابِرًا وَلَا أَعْصِي لَكَ أَمْرًا )

 [മൂസാ നബി പറഞ്ഞു: 'ഇൻ ശാ അല്ലാഹ്, ക്ഷമിക്കുന്നവനായി എന്നെ താങ്കള്‍ക്കു കാണാവുന്നതാണ്; ഞാന്‍ താങ്കളുടെ ഒരു കല്‍പനക്കും എതിരു പ്രവര്‍ത്തിക്കുന്നതുമല്ല.' ]

അങ്ങനെ അവർ രണ്ടുപേരും സമുദ്ര തീരത്തിലൂടെ നടന്നുപോയി . രണ്ടുപേർക്കും കപ്പലില്ല. അതിനിടക്ക് അവരുടെ അരികിലൂടെ ഒരു കപ്പൽ കടന്നു പോകുമ്പോൾ അവരെ കപ്പലിൽ കയറ്റാൻ ആവശ്യപ്പെട്ടുകൊണ്ട് കപ്പൽകാരോട് അവർ സംസാരിച്ചു . ഖിള്റിനെ മനസ്സിലാക്കിയിരുന്നത് കൊണ്ട് അവർ രണ്ടുപേരെയും ഒരു പ്രതിഫലവും വാങ്ങാതെ കപ്പലുകാർ കപ്പലിൽ കയറ്റി. അന്നേരം ഒരു ചെറിയ കുരുവി വന്നു കപ്പലിന്റെ ഓരത്ത് ഇരുന്നു . ഒന്നോ രണ്ടോ കൊത്ത് വെള്ളത്തിൽ കൊത്തി .  അത് ചൂണ്ടിക്കാട്ടിക്കൊണ്ട്  ഖളിറ് പറഞ്ഞു : "മൂസാ ! ഈ കുരുവി സമുദ്രത്തിൽ കൊത്തിയത്  കൊണ്ട് എത്ര വെള്ളം കുറഞ്ഞിട്ടുണ്ടോ അത്രയും ജ്ഞാനമേ  എനിക്കും താങ്കൾക്കും കിട്ടിയ ജ്ഞാനം അല്ലാഹുവിൻ്റെ ജ്ഞാനത്തിൽ കുറവ് വരുത്തുകയുള്ളൂ " ( അതായത് അല്ലാഹുവിൻ്റെ ഇൽമിൽ അത് ഒട്ടും തന്നെ കുറവ് വരുത്തില്ല എന്നും നമ്മുടെ രണ്ടാളുടെയും ഇൽമ് പരിമിതമാണെന്നും അർഥം ).

പിന്നീട് ഖളിറ് കപ്പലിലെ ഒരു പലകയുടെ നേരെ നോക്കി . എന്നിട്ട് അതങ്ങ് ഊരിയെടുത്തു. മൂസാ(അ) പറഞ്ഞു: "ഒരു കൂട്ടർ യാതൊരു പ്രതിഫലവും കൂടാതെ അവരുടെ കപ്പലിൽ നമ്മെ കയറ്റി. താങ്കളാവട്ടെ അവരുടെ കപ്പൽ ഓട്ടയാക്കി! അതിലുള്ള യാത്രക്കാരെ മുക്കിക്കൊല്ലുകയായിരിക്കില്ലേ ഫലം⁉️"ഖളിറ് പറഞ്ഞു:

﴿قَالَ أَلَمْ أَقُلْ لَكَ إِنَّكَ لَنْ تَسْتَطِيعَ مَعِيَ صَبْرًا﴾،

താങ്കൾക്ക് എന്റെ കൂടെ ക്ഷമിച്ചിരിക്കാൻ കഴിയുകയില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ലേ❓ മൂസാ (അ) പറഞ്ഞു :

﴿قَالَ لا تُؤَاخِذْنِي بِمَا نَسِيتُ﴾ 

"ഞാൻ മറന്നു പറഞ്ഞു പോയതിനു താങ്കൾ എന്നെ ശിക്ഷിക്കരുത്". 

ഈ ആദ്യത്തെ ചോദ്യം മൂസാ നബി (അ) മറന്ന് ചോദിച്ചതാണ്.

പിന്നീട് രണ്ടുപേരും കപ്പലിൽ നിന്നിറങ്ങി. മറ്റു കുട്ടികളോടൊപ്പം കളിക്കുന്ന ഒരു കുട്ടിയെ കണ്ടുമുട്ടി . ഖളിറ് ആ കുട്ടിയുടെ തല മുകൾ ഭാഗത്ത് പിടിച്ചിട്ട് കൈ കൊണ്ട് തല പൊട്ടിച്ചെടുത്തു. മൂസാ (അ) ചോദിച്ചു :

﴿أَقَتَلْتَ نَفْسًا زَكِيَّةً بِغَيْرِ نَفْسٍ﴾

 "ഒരു പരിശുദ്ധ ജീവനെ, മറ്റൊരു ജീവനെ കൊലപ്പെടുത്താത്ത സ്ഥിതിക്ക് താങ്കൾ ഹനിച്ചു കളഞ്ഞല്ലോ⁉️". 

قَالَ أَلَمْ أَقُلْ لَكَ إِنَّكَ لَنْ تَسْتَطِيعَ مَعِيَ صَبْرًا﴾

ഖളിറു പറഞ്ഞു:

താങ്കൾക്ക് എന്റെ കൂടെ ക്ഷമിച്ചിരിക്കാൻ കഴിയുകയില്ലെന്ന് ഞാൻ താങ്കളോട് പറഞ്ഞിട്ടില്ലേ❓". 

﴿فَانْطَلَقَا حَتَّى إِذَا أَتَيَا أَهْلَ قَرْيَةٍ اسْتَطْعَمَا أَهْلَهَا فَأَبَوْا أَنْ يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًا يُرِيدُ أَنْ يَنْقَضَّ فَأَقَامَهُ﴾

അങ്ങനെ അവർ ഒരു ഗ്രാമത്തിൽ ഗ്രാമീണരുടെ അടുത്ത് എത്തിച്ചേർന്നപ്പോൾ രണ്ടുപേരും തങ്ങളെ അതിഥികളായി സ്വീകരിക്കണമെന്ന് ഗ്രാമീണരോട് ആവശ്യപ്പെട്ടു . പക്ഷേ അവർ അത് നിരസിച്ചു കളഞ്ഞു . അന്നേരം ഒരു മതിൽ വീഴാൻ നിൽക്കുന്നത് അവർ കണ്ടു . ഖളിർ സ്വന്തം കൈകൊണ്ട് ആ മതിലിന്റെ ചെരിവ് തീർത്തു ചൊവ്വാക്കി നിർത്തി. മൂസാ ഖിള്റിനോട് ചോദിച്ചു :

﴿لَوْ شِئْتَ لاتَّخَذْتَ عَلَيْهِ أَجْرًا﴾

താങ്കൾ ഉദ്ദേശിച്ചെങ്കിൽ മതിൽ നന്നാക്കിയതിനു കൂലി വാങ്ങാമായിരുന്നു . 

ഖളിറ് പറഞ്ഞു:

هَذَا فِرَاقُ بَيْنِي وَبَيْنِكَ

 "ഇത് എനിക്കും താങ്കൾക്കും തമ്മിലുള്ള വേർപാടാണ് ആണ്". ( അതായത് ഇനി നമുക്ക് പിരിയാമെന്ന് ! തുടർന്ന് അദ്ദേഹം ചെയ്ത മൂന്ന് പ്രവർത്തികളുടെ പൊരുൾ അദ്ദേഹം മൂസാ നബി (അ)ക്ക് പറഞ്ഞ് കൊടുത്തു.

[ ഈ കഥാ വിവരണത്തിന് ശേഷം ]

നബി (ﷺ) പറഞ്ഞു :

"അല്ലാഹു മൂസ (അ)യെ അനുഗ്രഹിക്കട്ടേ . അദ്ദേഹം കുറച്ചുകൂടി ക്ഷമിച്ചിരുന്നെങ്കിൽ അവർ രണ്ടുപേരുടെയും സംഭവം നമുക്ക് വിശദമായി മനസ്സിലാക്കാമായിരുന്നു എന്ന് നാം ആശിച്ചു പോകുന്നു”. 

*ശ്രദ്ധിക്കുക:*

സൂറത്തുൽ കഹ്ഫിൽ   60 മുതൽ 82 വരെയുള്ള സൂക്തങ്ങളിൽ.

ഈ സംഭവം പ്രതിപാദിക്കുന്നുണ്ട്.

ലഘു വിവരണം:

ഖിള്ർ അല്ലെങ്കിൽ ഖളിർ (അ) നബിയ്യായിരുന്നുവെന്നും വലിയ്യ് ആയിരുന്നു വെന്നും അഭിപ്രായങ്ങളുണ്ട്.

അല്ലാഹു ഉദ്ദേശിച്ച കാര്യങ്ങൾ പ്രപഞ്ചത്തിൽ അവൻ ഉദ്ദേശിച്ച മാർഗ്ഗത്തിലൂടെ നടത്തും. അതിൻ്റെ പിന്നിലെ രഹസ്യങ്ങൾ എല്ലാം നമ്മുടെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല. നമ്മുടെ ബുദ്ധി പരിമിതമാണ്.

അല്ലാഹു പറഞ്ഞത് അപ്പടി അംഗീകരിക്കുന്നവനാണ് / വിശ്വസിക്കുന്നവനാണ് സത്യവിശ്വാസി.

ചില ജാഹിലീങ്ങൾ മൂസാ നബി (അ) യെക്കാളും ശ്രേഷ്ഠനാണ് ഖിള്ർ (അ) എന്ന് ഈ സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ പറയുന്നത് ശരിയല്ല. മൂസാ നബി (അ) ക്ക് അറിയാത്ത ചില കാര്യങ്ങൾ അറിയുന്ന ഒരാൾ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട് എന്ന് മൂസാ നബി (അ)യെ അനുഭവത്തിലൂടെ ബോധ്യപ്പെടുത്തുകയായിരുന്നു അല്ലാഹുവിൻ്റെ ലക്ഷ്യം. ഖളിർ ( അ)ക്ക് അറിയാത്ത ചില കാര്യങ്ങൾ മൂസാ ( അ ) അറിഞ്ഞിരുന്നെന്നും ഈ ഹദീസിൽ പരാമർശമുണ്ടല്ലോ. ഔലിയാക്കൾക്ക് അമ്പിയാഇനേക്കാൾ പദവി ഉണ്ട് എന്ന വാദവും ബാത്വിലാണ്.

ശരീഅത്തിൻ്റെ നിയമങ്ങൾ സാധാരണക്കാർക്ക് മാത്രമാണ് ബാധകമാവുക എന്നും ഔലിയാക്കൾക്കും അല്ലാഹുവിൻ്റെ പ്രത്യേകക്കാർക്കും ശരീഅത്ത് ബാധകമല്ലെന്നും ഈ സംഭവത്തിൽ നിന്ന് ചില പിഴച്ച കക്ഷികൾ തെളിവ് പിടിച്ചിരിക്കുന്നുവെന്നും എന്നാൽ അവരുടെ ആ വാദം തെറ്റാണെന്നും ശരീഅത്തിന് വിരുദ്ധമായ ഒരു കാര്യവും മൂസാ - ഖളിർ സംഭവത്തിൽ ഇല്ലെന്നും ഇബ്നു ഹജർ അൽ അസ്ഖലാനി ( റ ) ഫത്ഹുൽ ബാരിയിൽ വിശദീകരിക്കുന്നുണ്ട്

🌹🌹🌹🌹🌹

باب مَنْ سَأَلَ وَهْوَ قَائِمٌ عَالِمًا جَالِسًا

ഇരിക്കുന്ന പണ്ഡിതനോട് നിന്നു കൊണ്ട്  ചോദിക്കൽ സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣2️⃣3️⃣

١٢٣ - حَدَّثَنَا عُثْمَانُ قَالَ: أَخْبَرَنَا جَرِيرٌ، عَنْ مَنْصُورٍ، عَنْ أَبِي وَائِلٍ، عَنْ أَبِي مُوسَى قَالَ: جَاءَ رَجُلٌ إِلَى النَّبِيِّ ﷺ فَقَالَ: يَا رَسُولَ اللَّهِ، مَا الْقِتَالُ فِي سَبِيلِ اللَّهِ؟ فَإِنَّ أَحَدَنَا يُقَاتِلُ غَضَبًا، وَيُقَاتِلُ حَمِيَّةً، فَرَفَعَ إِلَيْهِ رَأْسَهُ - قَالَ: وَمَا رَفَعَ إِلَيْهِ رَأْسَهُ إِلَّا أَنَّهُ كَانَ قَائِمًا - فَقَالَ: مَنْ قَاتَلَ لِتَكُونَ كَلِمَةُ اللَّهِ هِيَ الْعُلْيَا فَهُوَ فِي سَبِيلِ اللَّهِ.[الحديث ١٢٣ - أطرافه في: ٧٤٥٨، ٣١٢٦، ٢٨١٠]

ആശയ വിവർത്തനം :

അബൂ മൂസ(റ) വിൽ നിന്ന് നിവേദനം: നബി(ﷺ)യുടെ അടുക്കല്‍ ഒരാൾ വന്നു ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള യുദ്ധം ഏതാണ്❓ ഞങ്ങളില്‍ ചിലര്‍ കോപം ശമിപ്പിക്കുവാന്‍ യുദ്ധം ചെയ്യാറുണ്ട്. ചിലര്‍ അഭിമാന സംരക്ഷണത്തിനും". അപ്പോള്‍ നബി(ﷺ) അദ്ദേഹത്തിന്റെ നേരെ തല ഉയര്‍ത്തി നോക്കി. നിവേദകന്‍ പറയുന്നു: "ചോദ്യകർത്താവ് നില്‍ക്കുകയായിരുന്നതു കൊണ്ടാണ് അവിടുന്നു തല ഉയര്‍ത്തിയത്". എന്നിട്ട് അവിടുന്ന് പറഞ്ഞു: "അല്ലാഹുവിന്റെ വചനം ഉയര്‍ന്നു നില്ക്കുവാന്‍ വേണ്ടി വല്ലവനും യുദ്ധം ചെയ്താല്‍ അതുതന്നെയാണ് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള യുദ്ധം". 

🌹🌹🌹🌹🌹

ലഘു വിവരണം :

ഉസ്താദ് ഇരിക്കുകയാണെങ്കിൽ വിദ്യാർഥി നിന്നു കൊണ്ട് ഉസ്താദിനോട് സംസാരിക്കുന്നതിൽ തെറ്റില്ല എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം. ഇത് ഉസ്താദിനോടുള്ള അനാദരവായി പരിഗണിക്കുന്നതല്ല.

കൂടാതെ ,

مَنْ أَحَبَّ أَنْ يَمْثُلَ لَهُ الرِّجَالُ قِيَامًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ ‏

"ആരൊരുത്തൻ തനിക്ക് വേണ്ടി ആളുകൾ എഴുന്നേറ്റ് നിൽക്കണമെന്ന് ഇഷ്ടപ്പെടുന്നുവോ അവൻ നരകത്തിൽ അവൻ്റെ സീറ്റ് ഉറപ്പിക്കട്ടേ" എന്ന നബി വചനത്തിൻ്റെ പരിധിയിലും ഈ ഹദീസ് വരുന്നില്ല.

ഇരിക്കുന്ന ആളോട് സംസാരിക്കുന്നതിനായി കുനിയുന്നതിൽ കുഴപ്പമില്ലെങ്കിലും ഒരാളെ ആദരിക്കുന്നതിന് വേണ്ടി കുനിയാൻ പാടില്ല. അത് റുകൂഇനോളമുള്ള കുനിയൽ ആകുമ്പോൾ കടുത്ത ഹറാം ആകും.

ദീർഘ ദൂര യാത്ര കഴിഞ്ഞ് വരുന്ന ആളെ സ്വീകരിക്കുന്നതിനായും സന്തോഷം പ്രകടിപ്പിക്കുന്നതിനും എണിക്കാവുന്നതാണ്. നബി (ﷺ) ദീർഘയാത്ര കഴിഞ്ഞ് വരുമ്പോൾ സ്വഹാബാക്കൾ എണീറ്റ് ചെന്നു സ്വീകരിക്കാറുണ്ടായിരുന്നു.

ഒരു വ്യക്തിയോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കാൻ വേണ്ടി എഴുന്നേൽക്കുന്നതിൽ തെറ്റില്ലെങ്കിലും ആ വ്യക്തി അത് ആഗ്രഹിക്കരുത്.

അനസ് (റ) പറയുന്നു :

 لَمْ يَكُنْ شَخْصٌ أَحَبَّ إِلَيْهِمْ مِنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ وَكَانُوا إِذَا رَأَوْهُ لَمْ يَقُومُوا لِمَا يَعْلَمُونَ مِنْ كَرَاهِيَتِهِ لِذَلِكَ

സ്വഹാബാക്കൾക്ക് റസൂൽ (ﷺ)യെക്കാളും ഇഷ്ടപ്പെട്ട മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ നബി (ﷺ) ഇഷ്ടമല്ലാതിരുന്നാൽ നബി (ﷺ) യെ കാണുമ്പോൾ അവർ എണീറ്റിരുന്നില്ല.

ഏതൊരു സൽ കർമ്മവും സ്വീകരിക്കപ്പെടുന്നത് അല്ലാഹുവിൻ്റെ വജ്ഹ് മാത്രം ഉദ്ദേശിച്ച് ഇഖ്ലാസ്വോടെ ചെയ്യുമ്പോൾ മാത്രമാണ് എന്ന് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്

 🌹🌹🌹🌹🌹

باب السُّؤَالِ وَالْفُتْيَا عِنْدَ رَمْىِ الْجِمَارِ

ജംറകളിൽ എറിയുമ്പോൾ ദീനീ വിഷയങ്ങളിൽ സംശയം   ചോദിക്കലും ഫത്വാ കൊടുക്കലും സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣2️⃣4️⃣

١٢٤ - حَدَّثَنَا أَبُو نُعَيْمٍ قَالَ: حَدَّثَنَا عَبْدُ الْعَزِيزِ بْنُ أَبِي سَلَمَةَ، عَنْ الزُّهْرِيِّ، عَنْ عِيسَى بْنِ طَلْحَةَ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: رَأَيْتُ النَّبِيَّ ﷺ عِنْدَ الْجَمْرَةِ وَهُوَ يُسْأَلُ، فَقَالَ رَجُلٌ: يَا رَسُولَ اللَّهِ، نَحَرْتُ قَبْلَ أَنْ أَرْمِيَ، قَالَ. ارْمِ وَلَا حَرَجَ، قَالَ آخَرُ: يَا رَسُولَ اللَّهِ، حَلَقْتُ قَبْلَ أَنْ أَنْحَرَ؟ قَالَ: انْحَرْ وَلَا حَرَجَ، فَمَا سُئِلَ عَنْ شَيْءٍ قُدِّمَ وَلَا أُخِّرَ، إِلَّا قَالَ: افْعَلْ وَلَا حَرَجَ.

ആശയ വിവർത്തനം :

അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ് (റ) ൽ നിന്ന്നിവേദനം  : നബി  (ﷺ) (ഹജ്ജത്തുൽ വദാഇൽ) ജംറയിൽ നിൽക്കുന്ന സമയത്ത് ജനങ്ങൾ വിവിധ സംശയങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. ഒരാൾ വന്നിട്ട് പറഞ്ഞു. "(അറിവില്ലായ്മ മൂലം) ഞാൻ ജംറയിൽ കല്ലെറിയും മുമ്പ് നഹ്ർ (അറവ്) നടത്തി." നബി (ﷺ) പറഞ്ഞു: ഇനി കല്ലെറിഞ്ഞുകൊള്ളുക. കുഴപ്പമില്ല.  മറ്റൊരാൾ ചോദിച്ചു: റസൂലേ, (അറിവില്ലായ്മ മൂലം) ഞാൻ അറവ് നടത്തും മുമ്പ് മുടി മുണ്ഡനം ചെയ്തു." 

നബി (ﷺ) പറഞ്ഞു : ഇനി പോയി ബലി കഴിച്ചു കൊള്ളുക; കുഴപ്പമില്ല. അബ്ദുല്ലാഹിബ്നു അംറ് (റ) പറയുകയാണ് : ഏതെങ്കിലും ഒരു കാര്യം മുന്തിച്ചു അല്ലെങ്കിൽ പിന്തിച്ചു എന്നു പറഞ്ഞു കൊണ്ടു വന്ന ഏതൊരാളോടും 'നീ അങ്ങിനെ ചെയ്തു കൊള്ളുക;

കുഴപ്പമില്ല' എന്നേ നബി (ﷺ) പറഞ്ഞുള്ളു.

🌹🌹🌹🌹🌹

ലഘു വിവരണം :

ഹജ്ജിൽ, ജംറയിൽ എറിയൽ, അറവ് നടത്തൽ, മുടി മുണ്ഡനം ചെയ്യൽ / മുടി മുറിക്കൽ എന്ന ക്രമമാണ് ഉത്തമമെങ്കിലും അറിവില്ലായ്മ കൊണ്ടോ മറ്റോ ഇതിൽ ക്രമം മാറുന്നതിൽ കുഴപ്പമൊന്നുമില്ല.

ജംറയിൽ എറിയുക പോലുള്ള കർമ്മങ്ങളിൽ ഏർപ്പെട്ട വ്യക്തിയോട് ദീനിയ്യായ , പ്രത്യേകിച്ച്, ഹജ്ജ് സംബന്ധമായ സംശയ നിവാരണം നടത്താം.

വഴിയിൽ വച്ചോ മറ്റു ജോലികളിൽ ഏർപ്പെട്ട സമയത്തോ ഉസ്താദിനോട്, പ്രയാസമുണ്ടാക്കാത്ത വിധത്തിൽ, സംശയ നിവാരണം നടത്താം

🌷🌷🌷🌷🌷

 *بَاب قَوْلِ اللَّهِ تَعَالَى ﴿وَمَا أُوتِيتُمْ مِنَ الْعِلْمِ إِلا قَلِيلا﴾*

 "അറിവിൽ നിന്ന് കുറച്ച് മാത്രമേ നിങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ളൂ" എന്ന അല്ലാഹുവിന്റെ വചനത്തെ സംബന്ധിച്ച അധ്യായം

ഹദീസ് 1️⃣2️⃣5️⃣

١٢٥ - حَدَّثَنَا قَيْسُ بْنُ حَفْصٍ قَالَ: حَدَّثَنَا عَبْدُ الْوَاحِدِ قَالَ: حَدَّثَنَا الْأَعْمَشُ سُلَيْمَانُ، عَنْ إِبْرَاهِيمَ، عَنْ عَلْقَمَةَ، عَنْ عَبْدِ اللَّهِ قَالَ: بَيْنَا أَنَا أَمْشِي مَعَ النَّبِيِّ ﷺ فِي خَرِبِ الْمَدِينَةِ وَهُوَ يَتَوَكَّأُ عَلَى عَسِيبٍ مَعَهُ، فَمَرَّ بِنَفَرٍ مِنْ الْيَهُودِ، فَقَالَ بَعْضُهُمْ لِبَعْضٍ: سَلُوهُ عَنْ الرُّوحِ، وَقَالَ بَعْضُهُمْ: لَا تَسْأَلُوهُ، لَا يَجِيءُ فِيهِ بِشَيْءٍ تَكْرَهُونَهُ. فَقَالَ بَعْضُهُمْ: لَنَسْأَلَنَّهُ، فَقَامَ رَجُلٌ مِنْهُمْ، فَقَالَ: يَا أَبَا الْقَاسِمِ، مَا الرُّوحُ؟ فَسَكَتَ، فَقُلْتُ: إِنَّهُ يُوحَى إِلَيْهِ، فَقُمْتُ،

فَلَمَّا انْجَلَى عَنْهُ، قَالَ: ﴿وَيَسْأَلُونَكَ عَنِ الرُّوحِ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُمْ مِنَ الْعِلْمِ إِلا قَلِيلا﴾. قَالَ الْأَعْمَشُ: هَكَذَا فِي قِرَاءَتِنَا.[الحديث ١٢٥ - اطرافه في: ٧٤٦٢، ٧٤٥٦، ٧٢٩٧، ٤٧٢١]

ആശയ വിവർത്തനം :

അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ)വിൽ നിന്ന് നിവേദനം: ഞാന്‍ ഒരിക്കല്‍ അല്ലാഹുവിന്റെ റസൂൽ (ﷺ) യോടൊപ്പം മദീനയിലെ വിജനമായ പ്രദേശത്തുകൂടെ നടന്നു കൊണ്ടിരിക്കുകയായിരുന്നു. അവിടുന്ന് അവിടുത്തെ കൈയ്യിലുള്ള   ഈത്തപ്പനപ്പട്ടയുടെ ഒരു വടി നിലത്ത് ഊന്നിക്കൊണ്ടാണ് നടന്നിരുന്നത്. അങ്ങനെ നബി (ﷺ) ഒരു സംഘം ജൂതന്മാരുടെ മുമ്പിലെത്തി. അപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു: "നിങ്ങള്‍ ഇയാളോട് അർറൂഹ് - നെ  സംബന്ധിച്ച് ചോദിച്ചു നോക്കുവിന്‍. ചിലര്‍ പറഞ്ഞു: ഇയാളോട്  ചോദിക്കരുത്. ചോദിച്ചാല്‍ നമുക്ക് അനിഷ്ടകരമായ എന്തെങ്കിലും ഇയാൾ കൊണ്ടുവരും. മറ്റു ചിലര്‍ പറഞ്ഞു: നിശ്ചയം ഞങ്ങള്‍ ചോദിക്കുക തന്നെ ചെയ്യും. അങ്ങനെ അവരില്‍ ഒരാള്‍ എഴുന്നേറ്റ് നിന്ന് ചോദിച്ചു: ഓ അബുൽഖാസിം! എന്താണ് അർറൂഹ്❓ അവിടുന്ന് മൗനം ദീക്ഷിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: നിശ്ചയം നബി(ﷺ)ക്ക് വഹ്‌യ് (ദിവ്യസന്ദേശം) ലഭിച്ചു കൊണ്ടിരിക്കുകയാണ്. എന്നിട്ട് ഞാന്‍ എണീറ്റു. അങ്ങനെ ആ പ്രത്യേക പരിതസ്ഥിതി നബി (ﷺ) യെ വിട്ട് മാറിയപ്പോള്‍ അവിടുന്ന് ഇപ്രകാരം പാരായണം ചെയ്തു:

‏{‏وَيَسْأَلُونَكَ عَنِ الرُّوحِ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتُيتُمْ مِنَ الْعِلْمِ إِلاَّ قَلِيلاً‏}‏‏.

[അർറൂഹിനെ (ആത്മാവിനെ) സംബന്ധിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. താങ്കൾ പറയുക: അർറൂഹ് (ആത്മാവ്) എന്റെ റബ്ബിൻ്റെ മാത്രം അറിവില്‍ സ്ഥിതി ചെയ്യുന്ന കാര്യങ്ങളില്‍പെട്ടതാണ്. വളരെ കുറഞ്ഞ വിജ്ഞാനം മാത്രമേ അവര്‍ക്ക് (മനുഷ്യര്‍ക്ക്) നല്കപ്പെട്ടിട്ടുള്ളൂ.]

🌹🌹🌹🌹

ലഘു വിവരണം:

അല്ലാഹുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ സൃഷ്ടികൾക്ക് - നബിമാർക്ക് പോലും - നൽകപ്പെട്ട അറിവ് വളരെ കുറവാണ്.

ആയത്തുൽ കുർസിയ്യിലെ ഈ ഭാഗം ശ്രദ്ധിക്കുക :

وَلا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلا بِمَا شَاءَ

[അവന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ യാതൊന്നിനെക്കുറിച്ചും അവര്‍ സൂക്ഷ്മമായി അറിയുകയില്ല.]

അർറൂഹ് (ആത്മാവ്) സംബന്ധിച്ച യഥാർഥമായ അറിവ് അല്ലാഹുവിന് മാത്രമേ ഉള്ളൂ