صحيح البخاري مع فتح الباري

صحيح البخاري مع فتح الباري
صحيح البخاري مع فتح الباري

Saturday, 14 June 2025

6️⃣ സ്വഹീഹുൽ ബുഖാരീ ദർസ് كتاب بدء الوحيഹദീസ് 7️⃣

6️⃣ സ്വഹീഹുൽ ബുഖാരീ ദർസ് 
 كتاب بدء الوحي
ഹദീസ് 7️⃣
🌹🌹🌹🌹🌹
വീഡിയോ:
https://youtu.be/GUXVgsp1h5Y?si=pmNg9NwwWjUUFwr2
മുൻ ദർസുകൾ :
https://youtube.com/playlist?list=PLf1c4fdPOOYBv5ZKqxvhd_CC5bJjOYRmN&si=MgpFfJgTf6Ll1V7X
കിതാബ് ലിങ്ക് :
https://shamela.ws/book/735/19#p1
ഹദീസ് 7️⃣
*ഹിർഖലിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് നബിﷺ അദ്ദേഹത്തിന്  അയച്ച കത്ത് സംബന്ധിച്ച ഹദീസ്:*
(ദൈർഘ്യമുള്ള ഹദീസ് ആയതിനാൽ സൗകര്യത്തിനായി  അറബി മൂലവും മലയാള ആശയ  സംഗ്രഹവും കുറേശ്ശെയായി നൽകിയിരിക്കുന്നു )
حَدَّثَنَا أَبُو الْيَمَانِ الْحَكَمُ بْنُ نَافِعٍ، قَالَ أَخْبَرَنَا شُعَيْبٌ، عَنِ الزُّهْرِيِّ، قَالَ أَخْبَرَنِي عُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ بْنِ عُتْبَةَ بْنِ مَسْعُودٍ، أَنَّ عَبْدَ اللَّهِ بْنَ عَبَّاسٍ، أَخْبَرَهُ أَنَّ أَبَا سُفْيَانَ بْنَ حَرْبٍ أَخْبَرَهُ أَنَّ هِرَقْلَ أَرْسَلَ إِلَيْهِ فِي رَكْبٍ مِنْ قُرَيْشٍ ـ وَكَانُوا تُجَّارًا بِالشَّأْمِ ـ فِي الْمُدَّةِ الَّتِي كَانَ رَسُولُ اللَّهِ صلى الله عليه وسلم مَادَّ فِيهَا أَبَا سُفْيَانَ وَكُفَّارَ قُرَيْشٍ، فَأَتَوْهُ وَهُمْ بِإِيلِيَاءَ فَدَعَاهُمْ فِي مَجْلِسِهِ، وَحَوْلَهُ عُظَمَاءُ الرُّومِ ثُمَّ دَعَاهُمْ وَدَعَا بِتَرْجُمَانِهِ فَقَالَ أَيُّكُمْ أَقْرَبُ نَسَبًا بِهَذَا الرَّجُلِ الَّذِي يَزْعُمُ أَنَّهُ نَبِيٌّ فَقَالَ أَبُو سُفْيَانَ فَقُلْتُ أَنَا أَقْرَبُهُمْ نَسَبًا‏.‏ فَقَالَ أَدْنُوهُ مِنِّي، وَقَرِّبُوا أَصْحَابَهُ، فَاجْعَلُوهُمْ عِنْدَ ظَهْرِهِ‏
അബ്ദുല്ലാഹി ബ്നു അബ്ബാസ്‌ ( റ ) -ൽ നിന്ന് നിവേദനം : അബൂസുഫ്യാൻ  എന്നോട് പറഞ്ഞു: ഞങ്ങൾ (അബൂസുഫ്യാനും കൂട്ടരും) ഒരു കച്ചവട സംഘത്തിലായിരിക്കെ ഹിർഖൽ(റോമാ ചക്രവർത്തി) ഒരു ദൂതനെ അദ്ദേഹത്തിന്റെ (അബൂ സുഫ്യാന്റെ )അടുത്തേക്ക് അയച്ചു-അവരും ഖുറൈശീ കുഫ്ഫാറുകളും   അക്കാലത്ത്  റസൂൽﷺയുമായി സന്ധിയിലേർപ്പെട്ടിരുന്നവരും 
,ശാം ഭാഗത്ത് (ഇന്നത്തെ സിറിയ ,പലസ്തീൻ,ലബനാൻ,ജോർദാൻ) കച്ചവടം ചെയ്തിരുന്നവരും ആയിരുന്നു- അങ്ങനെ അബൂസുഫ്യാനും സഖാക്കളും ഈലിയായിൽ(ജറുസലേം) ഹിർഖലിന്റെ അടുത്തെത്തി.ഹിർഖൽ അവരെ കൊട്ടാര സദസ്സിൽ  വിളിപ്പിച്ചു ,അവിടെ ചുറ്റും റോമിലെ പ്രധാനികളും ഉണ്ടായിരുന്നു.സംഘത്തെയും പരിഭാഷകനെയും  വിളിച്ചിരുത്തിയ  ചക്രവർത്തി ചോദിച്ചു :  നബിയാണെന്ന് വാദിക്കുന്ന ഈ വ്യക്തിയുമായി (മുഹമ്മദ്‌ നബിﷺയെ പ്പറ്റി ചോദിച്ചു മനസ്സിലാക്കുകയായിരുന്നു  ചക്രവർത്തി) അടുത്ത കുടുംബ ബന്ധമുള്ളത്  നിങ്ങളിൽ ആർക്കാണ്❓ അബൂ സുഫ്യാൻ പറഞ്ഞു: ഞാനാണ് കൂട്ടത്തിൽ ഏറ്റവും ബന്ധമുള്ളവൻ.ചക്രവർത്തി പറഞ്ഞു; അയാളെ എന്റെ അടുത്തേക്ക് നിർത്തൂ,അയാളുടെ സഖാക്കളെ അയാളുടെ പിറകിലായും  നിർത്തൂ
‏ ثُمَّ قَالَ لِتَرْجُمَانِهِ قُلْ لَهُمْ إِنِّي سَائِلٌ هَذَا عَنْ هَذَا الرَّجُلِ، فَإِنْ كَذَبَنِي فَكَذِّبُوهُ‏.‏ فَوَاللَّهِ لَوْلاَ الْحَيَاءُ مِنْ أَنْ يَأْثِرُوا عَلَىَّ كَذِبًا لَكَذَبْتُ عَنْهُ، ثُمَّ كَانَ أَوَّلَ مَا سَأَلَنِي عَنْهُ أَنْ قَالَ كَيْفَ نَسَبُهُ فِيكُمْ قُلْتُ هُوَ فِينَا ذُو نَسَبٍ‏.‏ قَالَ فَهَلْ قَالَ هَذَا الْقَوْلَ مِنْكُمْ أَحَدٌ قَطُّ قَبْلَهُ قُلْتُ لاَ‏.‏ قَالَ فَهَلْ كَانَ مِنْ آبَائِهِ مِنْ مَلِكٍ قُلْتُ لاَ‏.‏ قَالَ فَأَشْرَافُ النَّاسِ يَتَّبِعُونَهُ أَمْ ضُعَفَاؤُهُمْ فَقُلْتُ بَلْ ضُعَفَاؤُهُمْ‏.‏ قَالَ أَيَزِيدُونَ أَمْ يَنْقُصُونَ قُلْتُ بَلْ يَزِيدُونَ‏.‏ قَالَ فَهَلْ يَرْتَدُّ أَحَدٌ مِنْهُمْ سَخْطَةً لِدِينِهِ بَعْدَ أَنْ يَدْخُلَ فِيهِ قُلْتُ لاَ‏.‏ قَالَ فَهَلْ كُنْتُمْ تَتَّهِمُونَهُ بِالْكَذِبِ قَبْلَ أَنْ يَقُولَ مَا قَالَ قُلْتُ لاَ‏.‏ قَالَ فَهَلْ يَغْدِرُ قُلْتُ لاَ، وَنَحْنُ مِنْهُ فِي مُدَّةٍ لاَ نَدْرِي مَا هُوَ فَاعِلٌ فِيهَا‏.‏ قَالَ وَلَمْ تُمْكِنِّي كَلِمَةٌ أُدْخِلُ فِيهَا شَيْئًا غَيْرُ هَذِهِ الْكَلِمَةِ‏.‏ قَالَ فَهَلْ قَاتَلْتُمُوهُ قُلْتُ نَعَمْ‏.‏ قَالَ فَكَيْفَ كَانَ قِتَالُكُمْ إِيَّاهُ قُلْتُ الْحَرْبُ بَيْنَنَا وَبَيْنَهُ سِجَالٌ، يَنَالُ مِنَّا وَنَنَالُ مِنْهُ‏.‏ قَالَ مَاذَا يَأْمُرُكُمْ قُلْتُ يَقُولُ اعْبُدُوا اللَّهَ وَحْدَهُ، وَلاَ تُشْرِكُوا بِهِ شَيْئًا، وَاتْرُكُوا مَا يَقُولُ آبَاؤُكُمْ، وَيَأْمُرُنَا بِالصَّلاَةِ وَالصِّدْقِ وَالْعَفَافِ وَالصِّلَةِ‏.‏
(അബൂ സുഫ്യാൻ പറയുന്നു)എന്നിട്ട്  ചക്രവർത്തി  പരിഭാഷകനോട് പറഞ്ഞു:ഞാൻ അദ്ദേഹത്തെ (മുഹമ്മദ്‌ നബിﷺ)പ്പറ്റി ഇയാളോട്  ചില ചോദ്യങ്ങൾ ചോദിക്കും, അപ്പോൾ ഇയാൾ കളവു പറയുകയാണെങ്കിൽ ഇദ്ദേഹം (അബൂ സുഫ്‌യാൻ) പറയുന്നത് കളവാണെന്ന് പറയണമെന്ന് ഇവരോട്(കൂടെയുള്ളവരോട്‌) പറയുക.(അബൂ സുഫ്‌യാൻ പറയുന്നു) :
എന്നെ ഒരു കള്ളനായി എന്റെ സഖാക്കൾ മുദ്ര കുത്തുമെന്നു ഞാൻ  ഭയപ്പെട്ടില്ലായിരുന്നുവെങ്കിൽ ഞാൻ നബിﷺയെ പ്പറ്റി കളവു പറയുമായിരുന്നു [അന്ന് അബൂ സുഫ്യാൻ മുസ്ലിം ആയിട്ടില്ല] .
ശേഷം അവർ തമ്മിൽ (ഹിർഖലും അബൂ സുഫ്യാനും) നടന്ന സംഭാഷണം സംഭാഷണ രൂപേണ ചുവടെ ചേർക്കുന്നു.
ഹിർഖൽ: അദ്ദേഹത്തിന്റെ കുലമെങ്ങനെ❓ അബൂസുഫ്യാന്‍: ഉന്നതകുലജാതന്‍. ഹിർഖൽ: ഇദ്ദേഹത്തിനുമുമ്പ് ആരെങ്കിലും നിങ്ങൾക്കി ടയില്‍ പ്രവാചകത്വം വാദിച്ചിട്ടുണ്ടോ❓ അബൂ: ഇല്ല. ഹിർഖൽ : അദ്ദേഹത്തിന്റെ പൂർവികരില്‍ രാജാക്കന്മാരുണ്ടോ❓അബൂ: ഇല്ല. ഹിർഖൽ: ജനങ്ങളില്‍ ശക്തരോ ദുർബലരോ അദ്ദേഹത്തെ അനുഗമിക്കുന്നത്❓അബൂ:  ദുർബലർ. ഹിർഖൽ: അവര്‍ വർദ്ധിക്കുകയോ ചുരുങ്ങുകയോ❓ അബൂ: വർദ്ധിക്കുന്നു. ഹിർഖൽ: ആരെങ്കിലും ആ മതം പരിത്യജിച്ചോ❓: അബൂ: ഇല്ല. ഹിർഖൽ: പ്രവാചകത്വവാദവുമായി വരുന്നതിനു മുമ്പ് അദ്ദേഹം കളവു പറഞ്ഞിരുന്നോ❓ അബൂ: ഇല്ല. ഹിർഖൽ : അദ്ദേഹം വഞ്ചിച്ചിരുന്നോ❓ അബൂ: ഇല്ല, ഇപ്പോള്‍ ഞങ്ങളദ്ദേഹവുമായി ഒരു കരാറിലാണ് ഇതിലദ്ദേഹം എന്തുചെയ്യുമെന്നതറിയില്ല. (അബൂസുഫ്യാന്‍ പറയുന്നു: ഇതല്ലാതെ ഒന്നും എനിക്ക് ആ സംസാരത്തില്‍ കടത്തിക്കൂട്ടാന്‍ കഴിഞ്ഞിരുന്നില്ല.) ഹിർഖൽ: : നിങ്ങളദ്ദേഹവുമായി യുദ്ധം ചെയ്തിട്ടുണ്ടോ❓ അബൂ: അതെ. ഹിർഖൽ:: യുദ്ധം എങ്ങനെയായിരുന്നു❓അബൂ: യുദ്ധത്തില്‍ ചിലപ്പോള്‍ ഞങ്ങള്‍ വിജയിക്കും ചിലപ്പോള്‍ അവരും. ഹിർഖൽ: അദ്ദേഹം എന്തൊക്കെയാണ് കല്പിക്കുന്നത്❓: അബൂ: അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനില്‍ ഒന്നിനെയും പങ്കുചേർക്കാ തിരിക്കുക. പൂർമപിതാക്കളുടെ വാദഗതികള്‍ ( വിഗ്രഹാരാധനയും മറ്റും ) വർജ്ജിക്കുക    . നമസ്കാരം, സത്യസന്ധത, ധാർമ്മി കപാലനം, കുടുംബബന്ധം ചേർക്കല്‍ എന്നിവയും കല്പിക്കുന്നു.
 فَقَالَ لِلتَّرْجُمَانِ قُلْ لَهُ سَأَلْتُكَ عَنْ نَسَبِهِ، فَذَكَرْتَ أَنَّهُ فِيكُمْ ذُو نَسَبٍ، فَكَذَلِكَ الرُّسُلُ تُبْعَثُ فِي نَسَبِ قَوْمِهَا، وَسَأَلْتُكَ هَلْ قَالَ أَحَدٌ مِنْكُمْ هَذَا الْقَوْلَ فَذَكَرْتَ أَنْ لاَ، فَقُلْتُ لَوْ كَانَ أَحَدٌ قَالَ هَذَا الْقَوْلَ قَبْلَهُ لَقُلْتُ رَجُلٌ يَأْتَسِي بِقَوْلٍ قِيلَ قَبْلَهُ، وَسَأَلْتُكَ هَلْ كَانَ مِنْ آبَائِهِ مِنْ مَلِكٍ فَذَكَرْتَ أَنْ لاَ، قُلْتُ فَلَوْ كَانَ مِنْ آبَائِهِ مِنْ مَلِكٍ قُلْتُ رَجُلٌ يَطْلُبُ مُلْكَ أَبِيهِ، وَسَأَلْتُكَ هَلْ كُنْتُمْ تَتَّهِمُونَهُ بِالْكَذِبِ قَبْلَ أَنْ يَقُولَ مَا قَالَ فَذَكَرْتَ أَنْ لاَ، فَقَدْ أَعْرِفُ أَنَّهُ لَمْ يَكُنْ لِيَذَرَ الْكَذِبَ عَلَى النَّاسِ وَيَكْذِبَ عَلَى اللَّهِ، وَسَأَلْتُكَ أَشْرَافُ النَّاسِ اتَّبَعُوهُ أَمْ ضُعَفَاؤُهُمْ فَذَكَرْتَ أَنَّ ضُعَفَاءَهُمُ اتَّبَعُوهُ، وَهُمْ أَتْبَاعُ الرُّسُلِ، وَسَأَلْتُكَ أَيَزِيدُونَ أَمْ يَنْقُصُونَ فَذَكَرْتَ أَنَّهُمْ يَزِيدُونَ، وَكَذَلِكَ أَمْرُ الإِيمَانِ حَتَّى يَتِمَّ، وَسَأَلْتُكَ أَيَرْتَدُّ أَحَدٌ سَخْطَةً لِدِينِهِ بَعْدَ أَنْ يَدْخُلَ فِيهِ فَذَكَرْتَ أَنْ لاَ، وَكَذَلِكَ الإِيمَانُ حِينَ تُخَالِطُ بَشَاشَتُهُ الْقُلُوبَ، وَسَأَلْتُكَ هَلْ يَغْدِرُ فَذَكَرْتَ أَنْ لاَ، وَكَذَلِكَ الرُّسُلُ لاَ تَغْدِرُ، وَسَأَلْتُكَ بِمَا يَأْمُرُكُمْ، فَذَكَرْتَ أَنَّهُ يَأْمُرُكُمْ أَنْ تَعْبُدُوا اللَّهَ، وَلاَ تُشْرِكُوا بِهِ شَيْئًا، وَيَنْهَاكُمْ عَنْ عِبَادَةِ الأَوْثَانِ، وَيَأْمُرُكُمْ بِالصَّلاَةِ وَالصِّدْقِ وَالْعَفَافِ‏.‏ فَإِنْ كَانَ مَا تَقُولُ حَقًّا فَسَيَمْلِكُ مَوْضِعَ قَدَمَىَّ هَاتَيْنِ، وَقَدْ كُنْتُ أَعْلَمُ أَنَّهُ خَارِجٌ، لَمْ أَكُنْ أَظُنُّ أَنَّهُ مِنْكُمْ، فَلَوْ أَنِّي أَعْلَمُ أَنِّي أَخْلُصُ إِلَيْهِ لَتَجَشَّمْتُ لِقَاءَهُ، وَلَوْ كُنْتُ عِنْدَهُ لَغَسَلْتُ عَنْ قَدَمِهِ‏.‏
(പിന്നീട് ചക്രവർത്തി പരിഭാഷകനോട് പറഞ്ഞു: 'അവരോടു പറയുക')
‘’ഞാനദ്ദേഹത്തിന്റെ കുലമഹിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഉന്നതകുലജാതനാണെന്ന് താങ്കള്‍ പറഞ്ഞു. പ്രവാചകന്മാര്‍ ഉന്നതകുലജാതരായിരിക്കും. ഇതിനുമുമ്പ് ആരെങ്കിലും ഈ വാദം ഉന്നയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്ന് നിങ്ങള്‍ പറഞ്ഞു. മുമ്പാരെങ്കിലും ഈ വാദം ഉന്നയിച്ചിരുന്നുവെങ്കില്‍ തീർച്ചയായും മുൻഗാമികളുടെ വാദം പിന്തുടരുന്ന ഒരാളാണ് ഇദ്ദേഹമെന്നു ( നബിﷺ)  ഞാന്‍ പറയുമായിരുന്നു. അദ്ദേഹത്തിന്റെ പിതാക്കളിലാരെങ്കിലും രാജാവായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ താങ്കള്‍ ഇല്ലായെന്ന് പറഞ്ഞു. പൂർവികരില്‍ രാജാക്കന്മാരായി ആരെങ്കിലുമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ പറയുമായിരുന്നു, പൂർവികരുടെ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണെന്ന്. പ്രവാചകത്വവാദത്തിന് മുമ്പ് അദ്ദേഹം കളവുപറഞ്ഞതായി ആരോപണമുണ്ടായിരുന്നോ എന്നന്വേഷിച്ചപ്പോള്‍ ഇല്ലെന്ന് നിങ്ങള്‍ പറഞ്ഞു: ജനങ്ങളുടെ മേല്‍ കളവ് പറയാത്തൊരു വ്യക്തി ദൈവത്തിന്റെ പേരില്‍ കളവുപറയുകയില്ല. അദ്ദേഹത്തെ അനുഗമിക്കുന്നവര്‍ ശക്തരോ ദുര്ബനലരോ എന്ന ചോദ്യത്തിന് ദുർബലര്‍ എന്നാണ് താങ്കളുടെ മറുപടി. അങ്ങനെത്തന്നെയാണ് പ്രവാചകന്മാരുടെ അനുയായികള്‍. അവര്‍  എണ്ണത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നു . താങ്കള്‍ മറുപടി പറഞ്ഞു. അങ്ങനെത്തന്നെയാണ് വിശ്വാസത്തിന്റെ കാര്യം. അത് പൂർത്തി യാകുവോളം  എണ്ണത്തിൽ വർദ്ധിച്ചു  കൊണ്ടേയിരിക്കും. ഇസ്‌ലാം സ്വീകരിച്ച ആരെങ്കിലും അത് ഉപേക്ഷിച്ചിട്ടുണ്ടോ  എന്നന്വേഷിച്ചപ്പോള്‍ ഇല്ലെന്ന്  താങ്കൾ മറുപടി പറഞ്ഞു. അങ്ങനെത്തന്നെയാണ് സത്യവിശ്വാസം - അതിന്റെ തെളിച്ചം/സന്തോഷം/പ്രസന്നത ഹൃദയങ്ങളിൽ  അലിഞ്ഞു ചേർന്നു കഴിഞ്ഞാല്‍. അദ്ദേഹം വഞ്ചന പ്രവർത്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് താങ്കള്‍ മറുപടി പറഞ്ഞു. പ്രവാചകന്മാര്‍ അങ്ങനെത്തന്നെയാണ്; വഞ്ചിക്കുകയില്ല. നിങ്ങളോടദ്ദേഹം എന്ത് കല്പിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ഒന്നിനേയും പങ്കുചേർക്കാ തെ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും വിഗ്രഹപൂജ വർജ്ജി ക്കണമെന്നും നമസ്കാരം, സത്യസന്ധത, വിശുദ്ധി എന്നിവ പാലിക്കണമെന്നും കല്പിക്കുന്നതായി താങ്കള്‍ പറഞ്ഞു. താങ്കള്‍ പറഞ്ഞതെല്ലാം സത്യമാണെങ്കില്‍ അദ്ദേഹം എന്റെ ഈ സ്ഥാനം വരെ കീഴടക്കും. ഒരു പ്രവാചകന്റെ ആഗമനം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, അത് നിങ്ങളുടെ (അറബികളുടെ) കൂട്ടത്തിൽ നിന്നായിരിക്കുമെന്ന് ഞാന്‍ ധരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ സമീപം എത്തിച്ചേരാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തെ തെരഞ്ഞെടുക്കുമായിരുന്നു. ഞാനദ്ദേഹത്തിന്റെ സമീപത്തെത്തിയിരുന്നെങ്കില്‍ അവിടുത്തെ ഇരുപാദങ്ങളും ഞാന്‍ കഴുകുമായിരുന്നു.
 ثُمَّ دَعَا بِكِتَابِ رَسُولِ اللَّهِ صلى الله عليه وسلم الَّذِي بَعَثَ بِهِ دِحْيَةُ إِلَى عَظِيمِ بُصْرَى، فَدَفَعَهُ إِلَى هِرَقْلَ فَقَرَأَهُ فَإِذَا فِيهِ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ‏.‏ مِنْ مُحَمَّدٍ عَبْدِ اللَّهِ وَرَسُولِهِ إِلَى هِرَقْلَ عَظِيمِ الرُّومِ‏.‏ سَلاَمٌ عَلَى مَنِ اتَّبَعَ الْهُدَى، أَمَّا بَعْدُ فَإِنِّي أَدْعُوكَ بِدِعَايَةِ الإِسْلاَمِ، أَسْلِمْ تَسْلَمْ، يُؤْتِكَ اللَّهُ أَجْرَكَ مَرَّتَيْنِ، فَإِنْ تَوَلَّيْتَ فَإِنَّ عَلَيْكَ إِثْمَ الأَرِيسِيِّينَ وَ‏{‏يَا أَهْلَ الْكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَنْ لاَ نَعْبُدَ إِلاَّ اللَّهَ وَلاَ نُشْرِكَ بِهِ شَيْئًا وَلاَ يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ‏}‏ قَالَ أَبُو سُفْيَانَ فَلَمَّا قَالَ مَا قَالَ، وَفَرَغَ مِنْ قِرَاءَةِ الْكِتَابِ كَثُرَ عِنْدَهُ الصَّخَبُ، وَارْتَفَعَتِ الأَصْوَاتُ وَأُخْرِجْنَا، فَقُلْتُ لأَصْحَابِي حِينَ أُخْرِجْنَا لَقَدْ أَمِرَ أَمْرُ ابْنِ أَبِي كَبْشَةَ، إِنَّهُ يَخَافُهُ مَلِكُ بَنِي الأَصْفَرِ‏.‏ فَمَا زِلْتُ مُوقِنًا أَنَّهُ سَيَظْهَرُ حَتَّى أَدْخَلَ اللَّهُ عَلَىَّ الإِسْلاَمَ‏.‏
തുടർന്ന്   ബുസ്റ രാജാവിനെത്തിക്കാനും (അവിടുന്നദ്ദേഹം ഹിർഖലിന് കൈമാറാനുമായി) ദഹിയതുൽ കൽബീ  കൈവശം കൊടുത്തു വിട്ട  ,നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സന്ദേശം കൊണ്ട് വന്നു ഹിർഖലിനു നല്കപ്പെട്ടു. ഹിർക്കൽ കത്തെടുത്തു വായിച്ചു .കത്തിലെ വാചകങ്ങൾ ഇതായിരുന്നു 
 :- بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ‏.‏ مِنْ مُحَمَّدٍ عَبْدِ اللَّهِ وَرَسُولِهِ إِلَى هِرَقْلَ عَظِيمِ الرُّومِ‏.‏ سَلاَمٌ عَلَى مَنِ اتَّبَعَ الْهُدَى، أَمَّا بَعْدُ فَإِنِّي أَدْعُوكَ بِدِعَايَةِ الإِسْلاَمِ، أَسْلِمْ تَسْلَمْ، يُؤْتِكَ اللَّهُ أَجْرَكَ مَرَّتَيْنِ، فَإِنْ تَوَلَّيْتَ فَإِنَّ عَلَيْكَ إِثْمَ الأَرِيسِيِّينَ وَ‏{‏يَا أَهْلَ الْكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَنْ لاَ نَعْبُدَ إِلاَّ اللَّهَ وَلاَ نُشْرِكَ بِهِ شَيْئًا وَلاَ يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ‏}‏
 "പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍. അല്ലാഹുവിന്റെ ദാസനും ദൂതനുമായ മുഹമ്മദിൽ നിന്ന്  റോം ചക്രവര്ത്തിു ഹിർഖലിന്. സന്മാര്ഗം പിന്തുടരുന്നവർക്ക് സമാധാനം. താങ്കള്‍ ഇസ്ലാം സ്വീകരിക്കുക; രക്ഷപ്പെടും. ഇസ്ലാം സ്വീകരിക്കുക എങ്കില്‍ അല്ലാഹു താങ്കൾക്ക് ഇരട്ടി പ്രതിഫലം നല്കപ്പെടും. അല്ലാത്തപക്ഷം താങ്കളുടെ പ്രജകളായ കർഷകരുടെ  കുറ്റംകൂടി താങ്കള്‍ വഹിക്കേണ്ടിവരും. വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത്‌ അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക എന്ന തത്വത്തിലേക്ക്‌. എന്നിട്ട്‌ അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍  അല്ലാഹുവിന്ന്‌  കീഴ്പെട്ടവരാണ്‌/മുസ്‌ലിംകളാണ് എന്നതിന്ന്‌ നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക'' (പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 003 ആലു ഇംറാന്‍:64)
 (അബൂസുഫ്യാന്‍ പറയുന്നു)
അതോടെ ബഹളവും ശബ്ദകോലാഹലവുമായി. ഞങ്ങളെ പുറത്താക്കി. (പുറത്തുവന്ന അബൂസുഫ്യാന്‍ കൂട്ടുകാരോട് പറഞ്ഞു): മുഹമ്മദിന്റെ കാര്യം അത്യുന്നതമായിരിക്കുന്നു. റോമന്‍ ചക്രവർത്തി അദ്ദേഹത്തെ ഭയപ്പെടുന്നു! ഇതോടെ അല്ലാഹുവിൻ്റെ റസൂൽ വിജയിക്കുമെന്ന് എനിക്ക് ദൃഢബോധ്യമായി. അവസാനം അല്ലാഹു എന്നെ ഇസ്ലാമില്‍ പ്രവേശിപ്പിച്ചു.
 وَكَانَ ابْنُ النَّاظُورِ صَاحِبُ إِيلِيَاءَ وَهِرَقْلَ سُقُفًّا عَلَى نَصَارَى الشَّأْمِ، يُحَدِّثُ أَنَّ هِرَقْلَ حِينَ قَدِمَ إِيلِيَاءَ أَصْبَحَ يَوْمًا خَبِيثَ النَّفْسِ، فَقَالَ بَعْضُ بَطَارِقَتِهِ قَدِ اسْتَنْكَرْنَا هَيْئَتَكَ‏.‏ قَالَ ابْنُ النَّاظُورِ وَكَانَ هِرَقْلُ حَزَّاءً يَنْظُرُ فِي النُّجُومِ، فَقَالَ لَهُمْ حِينَ سَأَلُوهُ إِنِّي رَأَيْتُ اللَّيْلَةَ حِينَ نَظَرْتُ فِي النُّجُومِ مَلِكَ الْخِتَانِ قَدْ ظَهَرَ، فَمَنْ يَخْتَتِنُ مِنْ هَذِهِ الأُمَّةِ قَالُوا لَيْسَ يَخْتَتِنُ إِلاَّ الْيَهُودُ فَلاَ يُهِمَّنَّكَ شَأْنُهُمْ وَاكْتُبْ إِلَى مَدَايِنِ مُلْكِكَ، فَيَقْتُلُوا مَنْ فِيهِمْ مِنَ الْيَهُودِ‏.‏ فَبَيْنَمَا هُمْ عَلَى أَمْرِهِمْ أُتِيَ هِرَقْلُ بِرَجُلٍ أَرْسَلَ بِهِ مَلِكُ غَسَّانَ، يُخْبِرُ عَنْ خَبَرِ رَسُولِ اللَّهِ صلى الله عليه وسلم فَلَمَّا اسْتَخْبَرَهُ هِرَقْلُ قَالَ اذْهَبُوا فَانْظُرُوا أَمُخْتَتِنٌ هُوَ أَمْ لاَ‏.‏ فَنَظَرُوا إِلَيْهِ، فَحَدَّثُوهُ أَنَّهُ مُخْتَتِنٌ، وَسَأَلَهُ عَنِ الْعَرَبِ فَقَالَ هُمْ يَخْتَتِنُونَ‏.‏ فَقَالَ هِرَقْلُ هَذَا مَلِكُ هَذِهِ الأُمَّةِ قَدْ ظَهَرَ‏.‏

(ഉപ നിവേദകൻ  പറയുന്നു) :
ഇബ്നു ന്നാതൂര്‍ ഈലിയാ ഗവർണറും ഹിർഖൽ  ക്രൈസ്തവ  ശാമിന്റെ  ചക്രവർത്തിയും ആയിരുന്നു.  ഹിർഖൽ ഈലിയയിൽ വന്ന ഒരു ദിവസം രാവിലെ വളരെ ഖിന്നനായി കാണപ്പെട്ടു. പുരോഹിതന്മാര്‍ അദ്ദേഹത്തോട് കാരണം ചോദിച്ചു. ഹിർഖൽ ഒരു ജ്യോതിഷിയായിരുന്നു. ഹിർഖല്‍ മറുപടി പറഞ്ഞു: ' രാത്രി  ഞാൻ  നക്ഷത്രം നോക്കിയപ്പോള്‍ ചേലാകർമ്മം  നടത്തുന്നവരുടെ നേതാവ്‌ പ്രത്യക്ഷപ്പെട്ടതായി കണ്ടു. ആരാണു ചേലാ കര്മ്മം ചെയ്യുന്ന ജന വിഭാഗം❓ ജനങ്ങള്‍ മറുപടി പറഞ്ഞു; അവര്‍ യഹൂദര്‍ അല്ലാതെ മറ്റാരുമല്ല. താങ്കള്‍ ജൂതന്മാരെ ഭയപ്പെടേണ്ടതില്ല. താങ്കളുടെ ആളുകൾക്ക് രാജ്യത്തുള്ള എല്ലാ ജൂതന്മാരെയും കൊല്ലാൻ  നിർദ്ദേശം നൽകി ഈ പ്രശ്നം ഒഴിവാക്കാം .അവർ ഈ വിഷയം ചർച്ച ചെയ്തു കൊണ്ടിരിക്കെ,  അല്ലാഹുവിന്റെ  റസൂൽﷺയുടെ ദൂതുമായി   ഗസ്സാനിലെ രാജാവ് അയച്ച ദൂതന്‍ അവിടെ എത്തി.  ഹിർഖൽ അയാള്‍ ചേലാകർമ്മം  ചെയ്യപ്പെട്ടവനാണോ അല്ലേ എന്നു പരിശോധിക്കാന്‍ കൽപ്പിച്ചു.
അവർ പരിശോധിച്ച്  ദൂതന്‍ ചേലാകർമ്മം  ചെയ്യപ്പെട്ടിട്ടുണ്ടെന്നു അറിയിച്ചു .ഹിർഖൽ അദ്ദേഹത്തോട്  അറബികളെ  സംബന്ധിച്ച് ചോദിച്ചപ്പോള്‍ അറബികളും ചേലാകർമ്മം ചെയ്യുന്നവരാണെന്ന് അയാള്‍ വെളിപ്പെടുത്തി . ഇതു കേട്ടപ്പോള്‍ അറബികളുടെ പരമാധികാരം വന്നെത്തിയിരിക്കുന്നു എന്നു ഹിർഖൽ അഭിപ്രായപ്പെട്ടു.
 ثُمَّ كَتَبَ هِرَقْلُ إِلَى صَاحِبٍ لَهُ بِرُومِيَةَ، وَكَانَ نَظِيرَهُ فِي الْعِلْمِ، وَسَارَ هِرَقْلُ إِلَى حِمْصَ، فَلَمْ يَرِمْ حِمْصَ حَتَّى أَتَاهُ كِتَابٌ مِنْ صَاحِبِهِ يُوَافِقُ رَأْىَ هِرَقْلَ عَلَى خُرُوجِ النَّبِيِّ صلى الله عليه وسلم وَأَنَّهُ نَبِيٌّ، فَأَذِنَ هِرَقْلُ لِعُظَمَاءِ الرُّومِ فِي دَسْكَرَةٍ لَهُ بِحِمْصَ ثُمَّ أَمَرَ بِأَبْوَابِهَا فَغُلِّقَتْ، ثُمَّ اطَّلَعَ فَقَالَ يَا مَعْشَرَ الرُّومِ، هَلْ لَكُمْ فِي الْفَلاَحِ وَالرُّشْدِ وَأَنْ يَثْبُتَ مُلْكُكُمْ فَتُبَايِعُوا هَذَا النَّبِيَّ، فَحَاصُوا حَيْصَةَ حُمُرِ الْوَحْشِ إِلَى الأَبْوَابِ، فَوَجَدُوهَا قَدْ غُلِّقَتْ، فَلَمَّا رَأَى هِرَقْلُ نَفْرَتَهُمْ، وَأَيِسَ مِنَ الإِيمَانِ قَالَ رُدُّوهُمْ عَلَىَّ‏.‏ وَقَالَ إِنِّي قُلْتُ مَقَالَتِي آنِفًا أَخْتَبِرُ بِهَا شِدَّتَكُمْ عَلَى دِينِكُمْ، فَقَدْ رَأَيْتُ‏.‏ فَسَجَدُوا لَهُ وَرَضُوا عَنْهُ، فَكَانَ ذَلِكَ آخِرَ شَأْنِ هِرَقْلَ‏.‏ رَوَاهُ صَالِحُ بْنُ كَيْسَانَ وَيُونُسُ وَمَعْمَرٌ عَنِ الزُّهْرِيِّ‏.‏
തുടർന്നു  ഹിർഖൽ റൂമിയയിലെ  തന്റെ കൂട്ടുകാരന് ഇത് സംബന്ധിച്ച് ഒരു  കത്തെഴുതി. അയ്യാല്‍ അദ്ദേഹം ഹിർഖലിനെ പോലെ തന്നെ പണ്ഡിതനായിരുന്നു . ശേഷം ഹിർഖൽ   സിറിയൻ  പട്ടണമായ ഹിമ്സിലേക്കു പുറപ്പെട്ടു . കൂട്ടുകാരന്റെ മറുപടി വരുന്നത്‌ വരെ അവിടെ തങ്ങി. മറുപടി വന്നപ്പോള്‍ മുഹമ്മദ്‌ നബിﷺയുടെ  വരവു സത്യപ്പെടുത്തുന്ന വിധത്തിലും   പ്രവാചകത്വം  അംഗീകരിക്കുന്ന വിധത്തിലും ഹിർഖലിന്റെ അഭിപ്രായത്തോട്  യോചിച്ചു കൊണ്ടുള്ളതായിരുന്നുമറുപടി. അങ്ങിനെ ഹിർഖൽ എല്ലാ ബൈസന്റൈന്‍ നേതാക്കളെയും ഹിമ്സിലെ തന്റെ കൊട്ടാരത്തില്‍ വിളിച്ചു വരുത്തി. എല്ലാവരും എത്തിയപ്പോള്‍  കൊട്ടാര വാതിലുകൾ  അടക്കാന്‍ ഹിർഖൽ ഉത്തരവിട്ടു . എന്നിട്ടു ഹിർഖൽ പറഞ്ഞു: ഓ ..റോമാക്കാരേ,നിങ്ങള്‍ വിജയം ആഗ്രഹിക്കുന്നവരും സന്മാർഗ്ഗ ദർശനം തേടുന്നവരും നിങ്ങളുടെ സാമ്രാജ്യം നില നിൽക്കണമെന്നു ആഗ്രഹിക്കുന്നവരുമാണെങ്കില്‍, നിങ്ങള്‍ ഈ നബിക്ക് ബൈഅത്ത്‌ ചെയ്യണം-അതായത് ഇസ്ലാം സ്വീകരിക്കണം- ഇതു കേട്ട ആളുകള്‍ ഇഷ്ടപ്പെടാതെ കൊട്ടാര  വാതിലുകളിലേക്കു ഓടി. പക്ഷേ, വാതിലുകള്‍ അടച്ചിട്ടിരുന്നു. ഹിർഖൽ ജനങ്ങൾക്ക് ഇസ്ലാമിനോടുള്ള വെറുപ്പും അവര്‍ ഇസ്ലാം സ്വീകരിക്കില്ല എന്ന കാര്യവും മനസ്സിലാക്കിയപ്പോള്‍ അവരെ തിരികെ വിളിപ്പിച്ചു. അവര്‍ തിരിച്ചു വന്നപ്പോള്‍ അദ്ദേഹം അവരോട്‌ പറഞ്ഞു:ഞാൻ  നിങ്ങളുടെ മതത്തില്‍ നിങ്ങളുടെ വിശ്വാസ തീവ്രത മനസ്സിലാക്കാന്‍ വേണ്ടിയാണ് അതു പറഞ്ഞത് .  നിങ്ങളുടെ  വിശ്വാസം എനിക്ക് ബോധ്യപ്പെട്ടു.
ഇതു കേട്ടപ്പോള്‍ അവര്‍ ഹിർഖലിനു സുജൂദ് ചെയ്തു അയാളില്‍ സംപ്രീതരായി. ഇതാണു ഹിർഖലിന്റെ  കഥയുടെ അന്ത്യം.

No comments:

Post a Comment