كتاب الإيمان
بَابُ الْإِيمَانِ وَقَوْلِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " بُنِيَ الْإِسْلَامُ عَلَى خَمْسٍ ".
'ഇസ്‌ലാം അഞ്ച് കാര്യങ്ങളിന്മേൽ സ്ഥാപിതമാണ്' എന്ന നബിവചനം സംബന്ധിച്ച അധ്യായം
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
ഹദീസ് 7️⃣
حَدَّثَنَا عُبَيْدُ اللَّهِ بْنُ مُوسَى قَالَ: أَخْبَرَنَا حَنْظَلَةُ بْنُ أَبِي سُفْيَانَ: عَنْ عِكْرِمَةَ بْنِ خَالِدٍ، عَنِ ابْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ ﷺ: (بُنِيَ الْإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ).[ ٤٢٤٣].
ഇബ്നുഉമര്‍(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) അരുളി: ഇസ്‌ലാം ആകുന്ന സൗധം അഞ്ച് തൂണുകളിന്മേല്‍ നിര്‍മ്മിതമാണ്. അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നിശ്ചയം മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം ക്രമപ്രകാരം അനുഷ്ഠിക്കുക, സകാത്ത് കൊടുക്കുക, ഹജ്ജ് ചെയ്യുക, റമദാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുക എന്നിവയാണ് അവ
باب أُمُورِ الإِيمَانِ
സത്യവിശ്വാസത്തിന്റെ കാര്യങ്ങൾ സംബന്ധിച്ച അദ്ധ്യായം
ഹദീസ് 9️⃣
٩ - حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ قَالَ: حَدَّثَنَا أَبُو عَامِرٍ الْعَقَدِيُّ قَالَ: حَدَّثَنَا سُلَيْمَانُ بْنُ بِلَالٍ، عَنْ عَبْدِ اللَّهِ بْنِ دِينَارٍ، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ ، عَنِ النَّبِيِّ ﷺ قَالَ: *الْإِيمَانُ بِضْعٌ وَسِتُّونَ شُعْبَةً، وَالْحَيَاءُ شُعْبَةٌ مِنَ الْإِيمَانِ*.
അബൂഹുറൈറ(റ)-ൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു :
ഈമാനിന് (സത്യവിശ്വാസത്തിന് ) അറുപതില്‍പ്പരം ശാഖകളുണ്ട്. ലജ്ജ ഈമാനിൻ്റെ ഒരു ശാഖയാണ്.
🌹🌹🌹🌹🌹
بَاب الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ
നാവിന്റെയും കൈയ്യിന്റെയും അക്രമങ്ങളിൽ നിന്ന് മുസ്‌ലിംകൾ രക്ഷപ്പെട്ടിട്ടുള്ളത് ആരിൽ നിന്നാണോ അവനാണ് മുസ്‌ലിം എന്നത് സംബന്ധിച്ച് പറയുന്ന അദ്ധ്യായം
ഹദീസ് 1️⃣0️⃣
١٠ - حَدَّثَنَا آدَمُ بْنُ أَبِي إِيَاسٍ قَالَ: حَدَّثَنَا شُعْبَةُ، عَنْ عَبْدِ اللَّهِ بْنِ أَبِي السَّفَرِ وَإِسْمَاعِيلَ، عَنْ الشَّعْبِيِّ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو ، عَنِ النَّبِيِّ ﷺ قَالَ: *الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ، وَالْمُهَاجِرُ مَنْ هَجَرَ مَا نَهَى اللَّهُ عَنْهُ*
[٦١١٩]
അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: നബി (ﷺ) പറഞ്ഞു : ആരുടെ നാവില്‍ നിന്നും കയ്യിൽ നിന്നും മുസ്‌ലിംകൾ സുരക്ഷിതരായിരിക്കുന്നുണ്ടോ, അവനാണ് യഥാര്‍ത്ഥ മുസ്‌ലിം. അല്ലാഹു വിരോധിച്ചത് ആര് വെടിയുന്നുണ്ടോ അവനാണ് യഥാര്‍ത്ഥ മുഹാജിർ
🌹🌹🌹🌹
باب أَىُّ الإِسْلاَمِ أَفْضَلُ
ഇസ്‌ലാമിലെ ഏത് കാര്യമാണ് ഏറ്റവും ശ്രേഷ്ഠകരം എന്നത് സംബന്ധിച്ച് പറയുന്ന അദ്ധ്യായം
ഹദീസ്1️⃣1️⃣
حَدَّثَنَا سَعِيدُ بْنُ يَحْيَى بْنِ سَعِيدٍ الْقُرَشِيِّ، قَالَ حَدَّثَنَا أَبِي قَالَ، حَدَّثَنَا أَبُو بُرْدَةَ بْنُ عَبْدِ اللَّهِ بْنِ أَبِي بُرْدَةَ، عَنْ أَبِي بُرْدَةَ، عَنْ أَبِي مُوسَى ـ رضى الله عنه ـ قَالَ *قَالُوا يَا رَسُولَ اللَّهِ أَىُّ الإِسْلاَمِ أَفْضَلُ قَالَ " مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ* ".
അബൂമൂസ (റ) നിവേദനം: അനുചരന്മാര്‍ ഒരിക്കല്‍ നബി(ﷺ) യോട് ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ! ഇസ്‌ലാമിലെ ഏത് കര്‍മ്മമാണ് കൂടുതല്‍ ഉല്‍കൃഷ്ടം? നബി(ﷺ) പറഞ്ഞു: ആരുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും മുസ്‌ലിംകൾ സുരക്ഷിതരാകുന്നുവോ അവനാണ് (അവന്റെ നടപടിയാണ്) ഏറ്റവും ഉല്‍കൃഷ്ടം.
🌹🌹🌹🌹
باب إِطْعَامُ الطَّعَامِ مِنَ الإِسْلاَمِ
ഭക്ഷണം ഭക്ഷിപ്പിക്കൽ ഇസ്‌ലാമിൽ പെട്ടതാണ് എന്നത് സംബന്ധിച്ച് പറയുന്ന അദ്ധ്യായം
ഹദീസ്1️⃣2️⃣
حَدَّثَنَا عَمْرُو بْنُ خَالِدٍ، قَالَ حَدَّثَنَا اللَّيْثُ، عَنْ يَزِيدَ، عَنْ أَبِي الْخَيْرِ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو ـ رضى الله عنهما ـ أَنَّ رَجُلاً، سَأَلَ النَّبِيَّ صلى الله عليه وسلم *أَىُّ الإِسْلاَمِ خَيْرٌ قَالَ " تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ* ".
[٢٨، ٥٨٨٢]
അബ്ദുല്ലാഹിബ്നു അംറ്(റ) ൽ നിന്ന് നിവേദനം: ഇസ്‌ലാമിന്റെ നടപടികളില്‍ ഏതാണ് ( കൂടുതൽ ) ഉത്തമമെന്ന് ഒരാള്‍ നബി (ﷺ) യോട് ചോദിച്ചു. നബി (ﷺ) പറഞ്ഞു: (ആവശ്യക്കാരനും അതിഥിക്കും അഗതിക്കും ) നീ ആഹാരം നൽകുകയും നിനക്ക് പരിചയമുള്ളവര്‍ക്കും പരിചയമില്ലാത്തവര്‍ക്കും നീ സലാം പറയുകയും ചെയ്യുക
🌹🌹🌹🌹🌹
No comments:
Post a Comment