4,5 സ്വഹീഹുൽ ബുഖാരീ ദർസ് كتاب بدء الوحي
ദർസുകൾ :
https://youtube.com/playlist?list=PLf1c4fdPOOYBv5ZKqxvhd_CC5bJjOYRmN&si=MgpFfJgTf6Ll1V7X
കിതാബ് ലിങ്ക് :
https://shamela.ws/book/735/16#p1
ഹദീസ് 5️⃣
حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، قَالَ حَدَّثَنَا أَبُو عَوَانَةَ، قَالَ حَدَّثَنَا مُوسَى بْنُ أَبِي عَائِشَةَ، قَالَ حَدَّثَنَا سَعِيدُ بْنُ جُبَيْرٍ، عَنِ ابْنِ عَبَّاسٍ، فِي قَوْلِهِ تَعَالَى {لاَ تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ} قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُعَالِجُ مِنَ التَّنْزِيلِ شِدَّةً، وَكَانَ مِمَّا يُحَرِّكُ شَفَتَيْهِ ـ فَقَالَ ابْنُ عَبَّاسٍ فَأَنَا أُحَرِّكُهُمَا لَكُمْ كَمَا كَانَ رَسُولُ اللَّهِ صلى الله عليه وسلم يُحَرِّكُهُمَا. وَقَالَ سَعِيدٌ أَنَا أُحَرِّكُهُمَا كَمَا رَأَيْتُ ابْنَ عَبَّاسٍ يُحَرِّكُهُمَا. فَحَرَّكَ شَفَتَيْهِ ـ فَأَنْزَلَ اللَّهُ تَعَالَى {لاَ تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ* إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ} قَالَ جَمْعُهُ لَهُ فِي صَدْرِكَ، وَتَقْرَأَهُ {فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ} قَالَ فَاسْتَمِعْ لَهُ وَأَنْصِتْ {ثُمَّ إِنَّ عَلَيْنَا بَيَانَهُ} ثُمَّ إِنَّ عَلَيْنَا أَنْ تَقْرَأَهُ. فَكَانَ رَسُولُ اللَّهِ صلى الله عليه وسلم بَعْدَ ذَلِكَ إِذَا أَتَاهُ جِبْرِيلُ اسْتَمَعَ، فَإِذَا انْطَلَقَ جِبْرِيلُ قَرَأَهُ النَّبِيُّ صلى الله عليه وسلم كَمَا قَرَأَهُ.
[٤٦٤٣ - ٤٦٤٥، ٤٧٥٧، ٧٠٨٦].
ആശയ വിവർത്തനം :
ഇബ്നുഅബ്ബാസ് (رضي الله عنهما) യിൽ നിന്ന് നിവേദനം:
{لاَ تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ}
''താങ്കൾ അത് (ഖുർആൻ ) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാൻ വേണ്ടി അതും കൊണ്ട് ധൃതിപ്പെട്ട് താങ്കളുടെ നാവു ചലിപ്പിക്കേണ്ട'' എന്ന അല്ലാഹുവിന്റെ വാക്യം വിവരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ഖുർആൻ അവതരണവേളയിൽ റസൂൽ (ﷺ) പ്രയാസം അനുഭവിച്ചിരുന്നു. (അത് ഹൃദിസ്ഥമാക്കാനായി) അവിടുത്തെ ചുണ്ടുകൾ ചലിപ്പിക്കുകയും ചെയ്തിരുന്നു [ തുടർന്ന് ഇബ്നു അബ്ബാസ് (رضي الله عنهما) പറഞ്ഞു: റസൂൽ (ﷺ) അവിടുത്തെ രണ്ടു ചുണ്ടുകൾ ചലിപ്പിച്ചതുപോലെ ഞാൻ നിങ്ങൾക്ക് എന്റെ ചുണ്ടുകൾ രണ്ടും ചലിപ്പിച്ചു കാണിക്കാം
സഈദ് (റ) പറഞ്ഞു: ഇബ്നു അബ്ബാസ് (رضي الله عنهما) അദ്ദേഹത്തിൻ്റെ രണ്ടു ചുണ്ടുകൾ ചലിപ്പിച്ചതുപോലെ ഞാൻ നിങ്ങൾക്ക് എന്റെ ചുണ്ടുകൾ രണ്ടും ചലിപ്പിച്ചു കാണിക്കാം ] ആ സമയത്താണ്,
*{لاَ تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ}*
''താങ്കൾ അത് (ഖുർആൻ) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാൻ വേണ്ടി അതുംകൊണ്ട് താങ്കളുടെ നാവ് ചലിപ്പിക്കേണ്ട. തീർച്ചയായും അതിന്റെ ( ഖുർആന്റെ ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാദ്ധ്യതയാകുന്നു'' എന്ന വചനങ്ങൾ അല്ലാഹു ഇറക്കിയത്. അദ്ദേഹം തുടർന്ന് പറയുന്നു: ഈ പറഞ്ഞതിന്റെ സാരം ''താങ്കളുടെ ഹൃദയത്തിൽ അത് ക്രോഡീകരിക്കുകയും എന്നിട്ട് താങ്കളത് പാരായണം ചെയ്യുക എന്നാണ്.''
{فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ}
‘അത് നാം ഓതിയാൽ അതിന്റെ പാരായണത്തെ താങ്കൾ പിൻപറ്റുക’ എന്നതിന്റെ അർത്ഥം ചൂണ്ടിക്കാട്ടികൊണ്ട് ഇബ്നു അബ്ബാസ് (رضي الله عنهما) പറയുന്നു: ഖുർആൻ ഓതിക്കേൾപ്പിച്ചു തരുമ്പോൾ താങ്കൾ നിശ്ശബ്ദനായിരിക്കുകയും ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യുക.
{ثُمَّ إِنَّ عَلَيْنَا بَيَانَهُ}
‘പിന്നീട് അത് വിശദീകരിക്കേണ്ടതും നമ്മുടെ ചുമതലയാണ്’ എന്ന വാക്യത്തിന് പിന്നീട് അത് താങ്കളെക്കൊണ്ട് പാരായണം ചെയ്യിക്കേണ്ടതും നമ്മുടെ ചുമതലയാണ് എന്നർത്ഥം. അല്ലാഹുവിന്റെ ഈ കൽപന ലഭിച്ച ശേഷം നബി (ﷺ) യുടെ അടുക്കൽ വഹ്യ് കൊണ്ട് ജിബ്‌രീൽ ( അ ) വന്നാൽ ജിബ്‌രീൽ വായിച്ചു കേൾപ്പിക്കുന്നത് അവിടുന്ന് ശ്രദ്ധിച്ചു കേൾക്കും. ജിബ്‌രീൽ പോയിക്കഴിഞ്ഞാൽ വായിച്ചു കേൾപ്പിച്ച അതേ രൂപത്തിൽ നബി (ﷺ) വായിക്കുകയും ചെയ്യും.
( വിശുദ്ധ ഖുർആൻ സൂറത്തു അൽ ഖിയാമ: 75 : 16 - 19 കൂടി കാണുക)
ഹദീസ് 6:
حَدَّثَنَا عَبْدَانُ، قَالَ أَخْبَرَنَا عَبْدُ اللَّهِ، قَالَ أَخْبَرَنَا يُونُسُ، عَنِ الزُّهْرِيِّ، وَحَدَّثَنَا بِشْرُ بْنُ مُحَمَّدٍ، قَالَ أَخْبَرَنَا عَبْدُ اللَّهِ، قَالَ أَخْبَرَنَا يُونُسُ، وَمَعْمَرٌ، عَنِ الزُّهْرِيِّ، نَحْوَهُ قَالَ أَخْبَرَنِي عُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ، عَنِ ابْنِ عَبَّاسٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم أَجْوَدَ النَّاسِ، وَكَانَ أَجْوَدُ مَا يَكُونُ فِي رَمَضَانَ حِينَ يَلْقَاهُ جِبْرِيلُ، وَكَانَ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ فَيُدَارِسُهُ الْقُرْآنَ، فَلَرَسُولُ اللَّهِ صلى الله عليه وسلم أَجْوَدُ بِالْخَيْرِ مِنَ الرِّيحِ الْمُرْسَلَةِ.
[١٨٠٣، ٣٠٤٨، ٣٣٦١، ٤٧١١].
ആശയ വിവർത്തനം :
ഇബ്നുഅബ്ബാസ് (رضي الله عنهما) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) ജനങ്ങളില്‍ ഏറ്റവും ധര്‍മ്മിഷ്ഠനായിരുന്നു. ജിബ്രീല്‍ (عليه السلام)
അല്ലാഹുവിന്റെ റസൂൽﷺയെ സന്ദര്‍ശിക്കാറുള്ള റമദാന്‍ മാസത്തിലാണ് അവിടുന്ന് കൂടുതൽ ഉദാരനായിരുന്നത്. ജിബ്രീല്‍ (عليه السلام)
റമദാനിലെ എല്ലാ രാത്രിയും നബിﷺയെ വന്നു കണ്ട് ഖുര്‍ആന്‍ പാഠം നോക്കാറുണ്ടായിരുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽﷺ ഇടതടവില്ലാതെ അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ ദാനശീലനായിരിക്കും.
[١٨٠٣، ٣٠٤٨، ٣٣٦١، ٤٧١١].
No comments:
Post a Comment