صحيح البخاري مع فتح الباري

صحيح البخاري مع فتح الباري
صحيح البخاري مع فتح الباري

Saturday, 7 June 2025

സ്വഹീഹുൽ ബുഖാരീ- ഹദീസുകൾ 8 മുതൽ 30 വരെكتاب الإِيمَان ِമലയാള വിവർത്തനവും വീഡിയോയും സഹിതം

സ്വഹീഹുൽ ബുഖാരീ- ഹദീസുകൾ 8 മുതൽ 30 വരെ
كتاب الإِيمَانِ
മലയാള വിവർത്തനവും വീഡിയോയും സഹിതം
🌹🌹🌹🌹🌹
വീഡിയോ പ്ലേ ലിസ്റ്റ്:
 (بدء الوحي _ ايمان)
 https://www.youtube.com/playlist?list=PLf1c4fdPOOYBv5ZKqxvhd_CC5bJjOYRmN
ബ്ലോഗ്
 ( بدء الوحي)
https://bukhariwithfathulbarimalayalam.blogspot.com/2025/06/blog-post.html
بَابُ الْإِيمَانِ وَقَوْلِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " بُنِيَ الْإِسْلَامُ عَلَى خَمْسٍ ".
'ഇസ്‌ലാം അഞ്ച് കാര്യങ്ങളിന്മേൽ സ്ഥാപിതമാണ്' എന്ന നബിവചനം സംബന്ധിച്ച അധ്യായം
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
ഹദീസ് 8️⃣
 حَدَّثَنَا عُبَيْدُ اللَّهِ بْنُ مُوسَى قَالَ: أَخْبَرَنَا حَنْظَلَةُ بْنُ أَبِي سُفْيَانَ: عَنْ عِكْرِمَةَ بْنِ خَالِدٍ، عَنِ ابْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ ﷺ: (بُنِيَ الْإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ.[ ٤٢٤٣]
ഇബ്നുഉമര്‍(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ  പറഞ്ഞു: ഇസ്‌ലാം ആകുന്ന സൗധം അഞ്ച് തൂണുകളിന്മേല്‍ നിര്‍മ്മിതമാണ്. അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നിശ്ചയം മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം ക്രമപ്രകാരം അനുഷ്ഠിക്കുക, സകാത്ത് കൊടുക്കുക, ഹജ്ജ് ചെയ്യുക, റമദാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുക എന്നിവയാണ് അവ

ഹദീസ് 9️⃣
٩ - حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ قَالَ: حَدَّثَنَا أَبُو عَامِرٍ الْعَقَدِيُّ قَالَ: حَدَّثَنَا سُلَيْمَانُ بْنُ بِلَالٍ، عَنْ عَبْدِ اللَّهِ بْنِ دِينَارٍ، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ ، عَنِ النَّبِيِّ ﷺ قَالَ: *الْإِيمَانُ بِضْعٌ وَسِتُّونَ شُعْبَةً، وَالْحَيَاءُ شُعْبَةٌ مِنَ الْإِيمَانِ*.
അബൂഹുറൈറ(റ)-ൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു :
ഈമാനിന് (സത്യവിശ്വാസത്തിന് ) അറുപതില്‍പ്പരം ശാഖകളുണ്ട്. ലജ്ജ ഈമാനിൻ്റെ ഒരു ശാഖയാണ്.
🌹🌹🌹🌹🌹
بَاب الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ
നാവിന്റെയും കൈയ്യിന്റെയും അക്രമങ്ങളിൽ നിന്ന് മുസ്‌ലിംകൾ രക്ഷപ്പെട്ടിട്ടുള്ളത് ആരിൽ നിന്നാണോ അവനാണ് മുസ്‌ലിം എന്നത് സംബന്ധിച്ച് പറയുന്ന അദ്ധ്യായം

ഹദീസ് 1️⃣0️⃣
١٠ - حَدَّثَنَا آدَمُ بْنُ أَبِي إِيَاسٍ قَالَ: حَدَّثَنَا شُعْبَةُ، عَنْ عَبْدِ اللَّهِ بْنِ أَبِي السَّفَرِ وَإِسْمَاعِيلَ، عَنْ الشَّعْبِيِّ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو ، عَنِ النَّبِيِّ ﷺ قَالَ: *الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ، وَالْمُهَاجِرُ مَنْ هَجَرَ مَا نَهَى اللَّهُ عَنْهُ*
[٦١١٩]
അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: നബി (ﷺ) പറഞ്ഞു : ആരുടെ നാവില്‍ നിന്നും കയ്യിൽ നിന്നും മുസ്‌ലിംകൾ സുരക്ഷിതരായിരിക്കുന്നുണ്ടോ, അവനാണ് യഥാര്‍ത്ഥ മുസ്‌ലിം. അല്ലാഹു വിരോധിച്ചത് ആര് വെടിയുന്നുണ്ടോ അവനാണ് യഥാര്‍ത്ഥ മുഹാജിർ
🌹🌹🌹🌹
باب أَىُّ الإِسْلاَمِ أَفْضَلُ
ഇസ്‌ലാമിലെ ഏത് കാര്യമാണ് ഏറ്റവും ശ്രേഷ്ഠകരം എന്നത് സംബന്ധിച്ച് പറയുന്ന അദ്ധ്യായം

ഹദീസ്1️⃣1️⃣
حَدَّثَنَا سَعِيدُ بْنُ يَحْيَى بْنِ سَعِيدٍ الْقُرَشِيِّ، قَالَ حَدَّثَنَا أَبِي قَالَ، حَدَّثَنَا أَبُو بُرْدَةَ بْنُ عَبْدِ اللَّهِ بْنِ أَبِي بُرْدَةَ، عَنْ أَبِي بُرْدَةَ، عَنْ أَبِي مُوسَى ـ رضى الله عنه ـ قَالَ *قَالُوا يَا رَسُولَ اللَّهِ أَىُّ الإِسْلاَمِ أَفْضَلُ قَالَ ‏ "‏ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ* ‏"‏‏.‏
അബൂമൂസ (റ) നിവേദനം: അനുചരന്മാര്‍ ഒരിക്കല്‍ നബി(ﷺ) യോട് ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ! ഇസ്‌ലാമിലെ ഏത് കര്‍മ്മമാണ് കൂടുതല്‍ ഉല്‍കൃഷ്ടം? നബി(ﷺ) പറഞ്ഞു: ആരുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും മുസ്‌ലിംകൾ സുരക്ഷിതരാകുന്നുവോ അവനാണ് (അവന്റെ നടപടിയാണ്) ഏറ്റവും ഉല്‍കൃഷ്ടം.
🌹🌹🌹🌹
باب إِطْعَامُ الطَّعَامِ مِنَ الإِسْلاَمِ
ഭക്ഷണം ഭക്ഷിപ്പിക്കൽ ഇസ്‌ലാമിൽ പെട്ടതാണ് എന്നത് സംബന്ധിച്ച് പറയുന്ന അദ്ധ്യായം

ഹദീസ്1️⃣2️⃣
حَدَّثَنَا عَمْرُو بْنُ خَالِدٍ، قَالَ حَدَّثَنَا اللَّيْثُ، عَنْ يَزِيدَ، عَنْ أَبِي الْخَيْرِ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو ـ رضى الله عنهما ـ أَنَّ رَجُلاً، سَأَلَ النَّبِيَّ صلى الله عليه وسلم *أَىُّ الإِسْلاَمِ خَيْرٌ قَالَ ‏ "‏ تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ* ‏"‏‏.‏
[٢٨، ٥٨٨٢]
അബ്ദുല്ലാഹിബ്നു അംറ്(റ) ൽ നിന്ന് നിവേദനം: ഇസ്‌ലാമിന്റെ നടപടികളില്‍ ഏതാണ് ( കൂടുതൽ ) ഉത്തമമെന്ന് ഒരാള്‍ നബി (ﷺ) യോട് ചോദിച്ചു. നബി (ﷺ) പറഞ്ഞു: (ആവശ്യക്കാരനും അതിഥിക്കും അഗതിക്കും ) നീ ആഹാരം നൽകുകയും നിനക്ക് പരിചയമുള്ളവര്‍ക്കും പരിചയമില്ലാത്തവര്‍ക്കും നീ സലാം പറയുകയും ചെയ്യുക

باب مِنَ الإِيمَانِ أَنْ يُحِبَّ لأَخِيهِ مَا يُحِبُّ لِنَفْسِهِ

സ്വന്തമായി ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതാണ് വിശ്വാസം എന്നത് സംബന്ധിച്ച് പറയുന്ന അധ്യായം

ഹദീസ് 1️⃣3️⃣
حَدَّثَنَا مُسَدَّدٌ، قَالَ حَدَّثَنَا يَحْيَى، عَنْ شُعْبَةَ، عَنْ قَتَادَةَ، عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم‏.‏
وَعَنْ حُسَيْنٍ الْمُعَلِّمِ، قَالَ حَدَّثَنَا قَتَادَةُ، عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ *لا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لأَخِيهِ مَا يُحِبُّ لِنَفْسِهِ* ‏"‏‏.‏
അനസ്(റ)ൽ നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: *തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല [ഒരാൾ താനിഷ്ടപ്പെടുന്ന നന്മകൾ തൻ്റെ സഹോദരനും ഇഷ്ടപ്പെടണം

🌹🌹🌹🌹🌹

باب حُبُّ الرَّسُولِ صلى الله عليه وسلم مِنَ الإِيمَانِ
അല്ലാഹുവിന്റെ റസൂൽ ﷺ യെ സ്നേഹിക്കുക എന്നത് സത്യവിശ്വാസത്തിൽ പെട്ടതാണ് എന്നത് സംബന്ധിച്ച് പറയുന്ന അധ്യായം

ഹദീസ് 1️⃣4️⃣
حَدَّثَنَا أَبُو الْيَمَانِ ، قَالَ : أَخْبَرَنَا شُعَيْبٌ ، قَالَ : حَدَّثَنَا أَبُو الزِّنَادِ ، عَنِ الْأَعْرَجِ ، عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " *فَوَالَّذِي نَفْسِي بِيَدِهِ لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ* ".
അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം - സ്വന്തം പിതാവിനേക്കാളും സന്താനങ്ങളേക്കാളും  പ്രിയങ്കരൻ ഞാനായിരിക്കുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല
🌹🌹🌹🌹
ഹദീസ് 1️⃣5️⃣
حَدَّثَنَا يَعْقُوبُ بْنُ إِبْرَاهِيمَ، قَالَ حَدَّثَنَا ابْنُ عُلَيَّةَ، عَنْ عَبْدِ الْعَزِيزِ بْنِ صُهَيْبٍ، عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم وَحَدَّثَنَا آدَمُ، قَالَ حَدَّثَنَا شُعْبَةُ، عَنْ قَتَادَةَ، عَنْ أَنَسٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ "‏ *لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ

അനസ്(റ)ൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വന്തം പിതാവിനേക്കാളും സന്താനങ്ങളേക്കാളും സര്‍വ്വജനങ്ങളേക്കാളും പ്രിയപ്പെട്ടവന്‍ ഞാനാകുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല

[ ഒരു സത്യവിശ്വാസിക്ക് സൃഷ്ടികളിൽ വച്ച് ഏറ്റവും പ്രിയം നബിﷺയോട് ആയിരിക്കണം എന്നാണ് ഈ ഹദീസുകളുടെ ആശയം ]

باب حَلاَوَةِ الإِيمَانِ
സത്യവിശ്വാസത്തിന്റെ മാധുര്യം സംബന്ധിച്ച് പറയുന്ന അധ്യായം

ഹദീസ് 1️⃣6️⃣
حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى، قَالَ حَدَّثَنَا عَبْدُ الْوَهَّابِ الثَّقَفِيُّ، قَالَ حَدَّثَنَا أَيُّوبُ، عَنْ أَبِي قِلاَبَةَ، عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ *ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ الْمَرْءَ لاَ يُحِبُّهُ إِلاَّ لِلَّهِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الْكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ* ‏"‏‏.‏
[١٢، ٥٦٩٤، ٦٥٤٢].
അനസ്(റ)ൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാളില്‍ മൂന്ന് ഗുണവിശേഷങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ സത്യവിശ്വാസത്തിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു:-
1. മറ്റാരോടുമുള്ളതിനേക്കാള്‍ പ്രിയം അല്ലാഹുവിനോടും അവന്റെ റസൂലിനോടും ഉണ്ടായിരിക്കുക,
2. മനുഷ്യനെ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് മാത്രം സ്നേഹിക്കുക,
3. ദൈവനിഷേധത്തിലേക്ക് മടങ്ങുന്നതിനെ തീയിലേക്ക് (നരകത്തിലേക്ക്) തള്ളപ്പെടുന്നതിനെയെന്ന പോലെ വെറുക്കുക.

باب عَلاَمَةُ الإِيمَانِ حُبُّ الأَنْصَارِ
അൻസാരികളോടുള്ള ഇഷ്ടം സത്യവിശ്വാസത്തിന്റെ അടയാളങ്ങളിൽ പെട്ടതാണ് എന്നത് സംബന്ധിച്ച് പറയുന്ന അധ്യായം

ഹദീസ് 1️⃣7️⃣
حَدَّثَنَا أَبُو الْوَلِيدِ، قَالَ حَدَّثَنَا شُعْبَةُ، قَالَ أَخْبَرَنِي عَبْدُ اللَّهِ بْنُ عَبْدِ اللَّهِ بْنِ جَبْرٍ، قَالَ سَمِعْتُ أَنَسًا، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ *آيَةُ الإِيمَانِ حُبُّ الأَنْصَارِ، وَآيَةُ النِّفَاقِ بُغْضُ الأَنْصَارِ* ".
[٣٥٣٧]

അനസ് (റ) ൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞിരിക്കുന്നു : അന്‍സാരികളോടുള്ള സ്നേഹം സത്യവിശ്വാസത്തിന്റെ ലക്ഷണമാണ്. അന്‍സാരികളോടുള്ള കോപം കാപട്യത്തിന്റെയും ലക്ഷണമാണ്.

[നബി (ﷺ) യെയും മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്തു വന്ന മുഹാജിറുകളായ സ്വഹാബികളെയും  ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും അകമഴിഞ്ഞ് സഹായിച്ച സ്വഹാബികളാണ് അൻസാറുകൾ.  അവരെ സ്നേഹിക്കൽ ഈമാനിന്റെ ഭാഗമാണ്]

باب
ഒരു അധ്യായം
🌹🌹🌹🌹🌹
ഹദീസ് 1️⃣8️⃣

حَدَّثَنَا أَبُو الْيَمَانِ، قَالَ أَخْبَرَنَا شُعَيْبٌ، عَنِ الزُّهْرِيِّ، قَالَ أَخْبَرَنِي أَبُو إِدْرِيسَ، عَائِذُ اللَّهِ بْنُ عَبْدِ اللَّهِ أَنَّ عُبَادَةَ بْنَ الصَّامِتِ ـ رضى الله عنه ـ وَكَانَ شَهِدَ بَدْرًا، وَهُوَ أَحَدُ النُّقَبَاءِ لَيْلَةَ الْعَقَبَةِ ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ وَحَوْلَهُ عِصَابَةٌ مِنْ أَصْحَابِهِ ‏ "‏ بَايِعُونِي عَلَى أَنْ لاَ تُشْرِكُوا بِاللَّهِ شَيْئًا، وَلاَ تَسْرِقُوا، وَلاَ تَزْنُوا، وَلاَ تَقْتُلُوا أَوْلاَدَكُمْ، وَلاَ تَأْتُوا بِبُهْتَانٍ تَفْتَرُونَهُ بَيْنَ أَيْدِيكُمْ وَأَرْجُلِكُمْ، وَلاَ تَعْصُوا فِي مَعْرُوفٍ، فَمَنْ وَفَى مِنْكُمْ فَأَجْرُهُ عَلَى اللَّهِ، وَمَنْ أَصَابَ مِنْ ذَلِكَ شَيْئًا فَعُوقِبَ فِي الدُّنْيَا فَهُوَ كَفَّارَةٌ لَهُ، وَمَنْ أَصَابَ مِنْ ذَلِكَ شَيْئًا ثُمَّ سَتَرَهُ اللَّهُ، فَهُوَ إِلَى اللَّهِ إِنْ شَاءَ عَفَا عَنْهُ، وَإِنْ شَاءَ عَاقَبَهُ ‏"‏‏.‏ فَبَايَعْنَاهُ عَلَى ذَلِكَ‏
[٣٦٧٩، ٣٦٨٠، ٣٧٧٧، ٤٦١٢، ٦٤٠٢، ٦٤١٦، ٦٤٧٩، ٦٧٨٧، ٧٠٣٠].
സാരം :
ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത
ഉബാദത്ത്ബ്നു സ്വാമിത് (റ) വിൽ  നിന്ന് നിവേദനം:   അഖബാ  ഉടമ്പടിയുടെ രാത്രിയിൽ ( അതിൽ പങ്കെടുത്തവരിലെ പ്രമുഖനാണ് റിപ്പോർട്ടർ ആയ ഉബാദ )
ഒരു സംഘം സ്വഹാബിമാർ നബി (ﷺ) യുടെ ചുറ്റുമുണ്ടായിരിക്കെ, അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: അല്ലാഹുവിൽ ഒന്നിനെയും പങ്ക് ചേർക്കുകയില്ലെന്നും, മോഷ്ടിക്കുകയില്ലെന്നും, വ്യഭിചരിക്കുകയില്ലെന്നും, സന്താനങ്ങളെ വധിക്കുകയില്ലെന്നും, മറ്റുള്ളവരുടെ പേരിൽ മന:പൂർവ്വം അപരാധം ചുമത്തുകയില്ലെന്നും, യാതൊരു നല്ല കാര്യത്തിലും അനുസരണക്കേട് കാണിക്കുകയില്ല എന്നും നിങ്ങൾ എന്നോട് ബൈഅത്ത് (ഉടമ്പടി) ചെയ്യുവിൻ. നിങ്ങളിൽ ഏതൊരുവൻ ഈ കരാർ നിറവേറ്റുന്നുവോ അവന് പ്രതിഫലം നൽകൽ അല്ലാഹുവിന്റെ  ബാധ്യതയാകുന്നു ( ഉറപ്പായും അല്ലാഹു അത് നൽകുമെന്ന് സാരം ). എന്നാൽ ഇവകളിലേതെങ്കിലുമൊന്ന് ഒരാൾ ചെയ്യുകയും ഇഹലോകത്ത് വെച്ച് ശിക്ഷിക്കപ്പെടുകയും ചെയ്താൽ അതവന് പ്രായശ്ചിത്തവുമാണ്. എന്നാൽ അവയിൽ ഏതെങ്കിലുമൊന്ന് ഒരാൾ ചെയ്യുകയും എന്നിട്ട് അല്ലാഹു അത് മറച്ചു വെക്കുകയും ചെയ്താൽ പിന്നെ അതിന്റെ കാര്യം അല്ലാഹുവിങ്കലാണ്. അവനുദ്ദേശിച്ചാൽ മാപ്പ് നൽകും; അവനുദ്ദേശിച്ചാൽ ശിക്ഷിക്കും. അങ്ങിനെ തദടിസ്ഥാനത്തിൽ ഞങ്ങൾ നബി(ﷺ) യോട് ബൈഅത്ത് ചെയ്തു.
🌹🌹🌹🌹🌹
ശ്രദ്ധിക്കുക: അഖബ ഉടമ്പടിയാണിത്.  ഹിജ്റക്ക് മുമ്പാണ് ഹജ്ജിനു വന്ന മദീനക്കാരോട് അഖബയിൽ
വച്ച് നബി (ﷺ) ഉടമ്പടി ചെയ്തത്. അതുപ്രകാരമാണ് ഹിജ്റ ചെയ്ത് മുസ്‌ലിംകളും പ്രവാചകനും മദീനയിലെത്തിയത്.

باب مِنَ الدِّينِ الْفِرَارُ مِنَ الْفِتَنِ
ഫിത്നകളിൽ നിന്ന് ഓടി രക്ഷപ്പെടൽ ദീനിൽ പെട്ടതാണ് എന്നത്
സംബന്ധിച്ച് പറയുന്ന അധ്യായം
🌹🌹🌹🌹🌹
ഹദീസ് 1️⃣9️⃣
حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنْ عَبْدِ الرَّحْمَنِ بْنِ عَبْدِ اللَّهِ بْنِ عَبْدِ الرَّحْمَنِ بْنِ أَبِي صَعْصَعَةَ، عَنْ أَبِيهِ، عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّهُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ يُوشِكُ أَنْ يَكُونَ خَيْرَ مَالِ الْمُسْلِمِ غَنَمٌ يَتْبَعُ بِهَا شَعَفَ الْجِبَالِ وَمَوَاقِعَ الْقَطْرِ، يَفِرُّ بِدِينِهِ مِنَ الْفِتَنِ ‏"‏‏.
[٣١٢٤، ٣٤٠٥، ٦١٣٠، ٦٦٧٧، وانظر: ٥٨٤].
അബൂസഈദിൽ ഖുദ്രി (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: പരീക്ഷണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഒരു മുസ്‌ലിം തന്റെ മതവിശ്വാസവുമായി, പർവ്വതങ്ങളുടെ ശിഖരങ്ങളിലോ മഴ ധാരാളം പെയ്യുന്ന താഴ് വരകളിലേക്കോ ഓടിപോകുന്ന ഒരു കാലം അടുത്ത്തന്നെ വരും. ആ കാലത്ത് മുസ്‌ലിമിന്റെ ഏറ്റവും നല്ല ധനം ആടുകളായിരിക്കും.
🌹🌹🌹🌹

بَابٌ : قَوْلُ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " أَنَا أَعْلَمُكُمْ بِاللَّهِ ". وَأَنَّ الْمَعْرِفَةَ فِعْلُ الْقَلْبِ ؛ لِقَوْلِ اللَّهِ تَعَالَى : { وَلَكِنْ يُؤَاخِذُكُمْ بِمَا كَسَبَتْ قُلُوبُكُمْ }.

'അല്ലാഹുവിനെ സംബന്ധിച്ച് നിങ്ങളിൽ ഏറ്റവും അറിയുന്നവൻ ഞാനാണ്' എന്ന നബിവചനം സംബന്ധിച്ചും,

" ....... എന്നാൽ , നിങ്ങള്‍ മനസ്സറിഞ്ഞ്‌ പ്രവര്‍ത്തിച്ചതിന്‍റെപേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുന്നതാണ്‌" (2:225) എന്ന വചനത്തിന്റെ അടിസ്ഥാനത്തിൽ മഅരിഫത് എന്നാൽ ഹൃദയത്തിന്റെ പ്രവർത്തിയാണ് എന്നത് സംബന്ധിച്ചും പറയുന്ന അധ്യായം

ഹദീസ് 2️⃣0️⃣

حَدَّثَنَا مُحَمَّدُ بْنُ سَلاَمٍ، قَالَ أَخْبَرَنَا عَبْدَةُ، عَنْ هِشَامٍ، عَنْ أَبِيهِ، عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا أَمَرَهُمْ أَمَرَهُمْ مِنَ الأَعْمَالِ بِمَا يُطِيقُونَ قَالُوا إِنَّا لَسْنَا كَهَيْئَتِكَ يَا رَسُولَ اللَّهِ، إِنَّ اللَّهَ قَدْ غَفَرَ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ‏.‏ فَيَغْضَبُ حَتَّى يُعْرَفَ الْغَضَبُ فِي وَجْهِهِ ثُمَّ يَقُولُ ‏ "‏ إِنَّ أَتْقَاكُمْ وَأَعْلَمَكُمْ بِاللَّهِ أَنَا ‏"‏‏.‏

ആഇശ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ ജനങ്ങളോട് എന്തെങ്കിലും കൽപ്പിക്കുമ്പോൾ അവർക്ക് ചെയ്യാൻ കഴിയുന്നത് മാത്രമാണ് കൽപിക്കാറുണ്ടായിരുന്നത്. അവർ പറയുമായിരുന്നു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ അങ്ങയെപ്പോലെയല്ല. അങ്ങേക്ക് അല്ലാഹു അങ്ങയുടെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങളെല്ലാം പൊറുത്തു തന്നിരിക്കുന്നുവല്ലോ? ഇത് കേൾക്കുമ്പോൾ നബിﷺ കോപിക്കും, കോപം അവിടുത്തെ മുഖത്ത് പ്രകടമാകും. എന്നിട്ട് പറയും: "നിങ്ങളെക്കാൾ അധികം അല്ലാഹുവിനെ സൂക്ഷിക്കുകയും അറിയുകയും ചെയ്യുന്നവൻ ഞാനാകുന്നു".

🌹🌹🌹🌹

باب مَنْ كَرِهَ أَنْ يَعُودَ فِي الْكُفْرِ كَمَا يَكْرَهُ أَنْ يُلْقَى فِي النَّارِ مِنَ الإِيمَانِ

അവിശ്വാസത്തിലേക്ക് മടങ്ങുന്നത് നരകത്തിൽ വലിച്ചെറിയപ്പെടുന്നതിനേക്കാൾ വെറുക്കുക എന്നത് സത്യവിശ്വാസത്തിൽ പെട്ടതാണ് എന്നത് സംബന്ധിച്ച അധ്യായം

🌹🌹🌹🌹🌹

ഹദീസ് 2️⃣1️⃣

حَدَّثَنَا سُلَيْمَانُ بْنُ حَرْبٍ، قَالَ حَدَّثَنَا شُعْبَةُ، عَنْ قَتَادَةَ، عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ مَنْ كَانَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَمَنْ أَحَبَّ عَبْدًا لاَ يُحِبُّهُ إِلاَّ لِلَّهِ، وَمَنْ يَكْرَهُ أَنْ يَعُودَ فِي الْكُفْرِ بَعْدَ إِذْ أَنْقَذَهُ اللَّهُ، كَمَا يَكْرَهُ أَنْ يُلْقَى فِي النَّارِ ‏"‏‏.‏

[ر: ١٦]

അനസ്(റൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ഒരാളില്‍ മൂന്ന് ഗുണവിശേഷങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ സത്യവിശ്വാസത്തിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. 

1. മറ്റാരോടുമുള്ളതിനേക്കാള്‍ പ്രിയം അല്ലാഹുവിനോടും അവന്റെ ദൂതനോടും ഉണ്ടായിരിക്കുക, 

2. മനുഷ്യനെ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് മാത്രം സ്നേഹിക്കുക, 

3. അല്ലാഹു സത്യനിഷേധത്തിൽ നിന്ന് അവനെ രക്ഷപ്പെടുത്തിയതിന് ശേഷം അതിലേക്ക് മടങ്ങുന്നതിനെ നരകത്തിലേക്ക് തള്ളപ്പെടുന്നതിനെയെന്ന പോലെ വെറുക്കുക

باب تَفَاضُلِ أَهْلِ الإِيمَانِ فِي الأَعْمَالِ
സത്യവിശ്വാസികളുടെ കർമ്മങ്ങൾക്കനുസരിച്ചാണ് അവരുടെ പദവികൾ എന്നത് സംബന്ധിച്ച അധ്യായം

ഹദീസ് 2️⃣2️⃣
٢٢ - حَدَّثَنَا إِسْمَاعِيلُ قَالَ: حَدَّثَنِي مَالِكٌ، عَنْ عَمْرِو بْنِ يَحْيَى الْمَازِنِيِّ، عَنْ أَبِيهِ، عَنْ أَبِي سَعِيدٍ الْخُدْرِيِّ ، عَنِ النَّبِيِّ ﷺ قَالَ: يَدْخُلُ أَهْلُ الْجَنَّةِ الْجَنَّةَ وَأَهْلُ النَّارِ النَّارَ، ثُمَّ يَقُولُ اللَّهُ تَعَالَى: أَخْرِجُوا مَنْ كَانَ فِي قَلْبِهِ مِثْقَالُ حَبَّةٍ مِنْ خَرْدَلٍ مِنْ إِيمَانٍ، فَيُخْرَجُونَ مِنْهَا قَدِ اسْوَدُّوا، فَيُلْقَوْنَ فِي نَهَرِ الْحَيَا، أَوِ الْحَيَاةِ - شَكَّ مَالِكٌ - فَيَنْبُتُونَ كَمَا تَنْبُتُ الْحِبَّةُ فِي جَانِبِ السَّيْلِ، أَلَمْ تَرَ أَنَّهَا تَخْرُجُ صَفْرَاءَ مُلْتَوِيَةً).قَالَ وُهَيْبٌ: حَدَّثَنَا عَمْرٌو: الْحَيَاةِ، وَقَالَ: خَرْدَلٍ مِنْ خَيْرٍ.
[٦١٢٩]
അബൂസഈദുല്‍ ഖുദ്രി (റ) ൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തിലും നരകവാസികള്‍ നരകത്തിലും പ്രവേശിക്കും. പിന്നീട് അല്ലാഹു കല്‍പ്പിക്കും: കടുകുമണിയോളമെങ്കിലും വിശ്വാസം ഹൃദയത്തിലുള്ളവരെ നരകത്തില്‍ നിന്നു കരകയറ്റുവീന്‍. അങ്ങനെ അവര്‍ (തൗഹീദ് ഉണ്ടെങ്കിലും പാപങ്ങളുടെ ആധിക്യത്താൽ നരകത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ ) നരകത്തില്‍ നിന്ന് മോചിതരാകും. അവര്‍ കറുത്തിരുണ്ടു പോയിട്ടുണ്ടാകും. അനന്തരം അവരെ മഴയാകുന്ന നദിയിൽ അല്ലെങ്കിൽ ജീവിതനദിയില്‍ ഇടും (ഉദ്ധരിച്ചയാൾക്ക് നദിയിൽ ,ജീവിതനദിയില്‍ ഇതിൽ ഏത് പദമാണ് ഉപയോഗിച്ചത് എന്ന്സംശയമുണ്ട്.) അപ്പോള്‍ മലവെള്ളച്ചാലുകളുടെ ഓരങ്ങളില്‍ കിടക്കുന്ന വിത്ത് മുളക്കുന്നതുപോലെ അവർ മുളച്ച് ജീവിച്ച് വരും. മഞ്ഞനിറത്തില്‍ ഒട്ടിച്ചേര്‍ന്ന ദളങ്ങളോടുകൂടി അവ മുളച്ചു വരുന്നത് നീ കണ്ടിട്ടില്ലേ❓

ഹദീസ് 2️⃣3️⃣
٢٣ - حَدَّثَنَا مُحَمَّدُ بْنُ عُبَيْدِ اللَّهِ قَالَ: حَدَّثَنَا إِبْرَاهِيمُ بْنُ سَعْدٍ، عَنْ صَالِحٍ، عَنِ ابْنِ شِهَابٍ، عَنْ أَبِي أُمَامَةَ بْنِ سَهْلِ، أَنَّهُ سَمِعَ أَبَا سَعِيدٍ الْخُدْرِيَّ يَقُولُ: قَالَ رَسُولُ اللَّهِ ﷺ:
بَيْنَا أَنَا نَائِمٌ، رَأَيْتُ النَّاسَ يُعْرَضُونَ عَلَيَّ وَعَلَيْهِمْ قُمُصٌ، مِنْهَا مَا يَبْلُغُ الثُّدِيَّ، وَمِنْهَا مَا دُونَ ذَلِكَ، وَعُرِضَ عَلَيَّ عُمَرُ بْنُ الْخَطَّابِ وَعَلَيْهِ قَمِيصٌ يَجُرُّهُ. قَالُوا: فَمَا أَوَّلْتَ ذَلِكَ يَا رَسُولَ اللَّهِ؟ قَالَ: (الدِّينَ).
[٣٤٨٨، ٦٦٠٦، ٦٦٠٧].
അബൂസഈദുല്‍ ഖുദ്രീ(റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: ഞാനൊരിക്കല്‍ നിദ്രയിലായിരിക്കുമ്പോള്‍ കുപ്പായം ധരിപ്പിച്ച് ചില മനുഷ്യരെ എന്റെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചതു ഞാന്‍ സ്വപ്നം കണ്ടു. ചിലരുടെ കുപ്പായം നെഞ്ചുവരെ എത്തിയിട്ടുണ്ട്, ചിലരുടേത് അതിനു താഴെ, അക്കൂട്ടത്തില്‍ ഉമറുബ്നു ഖത്താബും എന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. വലിയ കുപ്പായം വലിച്ചിഴച്ചു കൊണ്ടാണ് ഉമർ (റ) നടക്കുന്നത്. (ഇത് കേട്ട്) സ്വഹാബാക്കൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! (ഈ അവസ്ഥയെ) താങ്കൾ എങ്ങിനെ വ്യാഖ്യാനിക്കുന്നു❓ അവിടുന്ന് പറഞ്ഞു: അത് മതനിഷ്ഠയാണ് (ഈമാനിലെ ഏറ്റക്കുറച്ചിൽ ആണ് )

باب الْحَيَاءُ مِنَ الإِيمَانِ
ലജ്ജ ഈമാനിൽ പെട്ടതാണ് എന്നത് സംബന്ധിച്ച അധ്യായം

ഹദീസ് 2️⃣4️⃣
٢٤ - حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ قَالَ: أَخْبَرَنَا مَالِكُ بْنُ أَنَسٍ، عَنِ ابْنِ شِهَابٍ، عَنْ سَالِمِ بْنِ عَبْدِ اللَّهِ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ ﷺ مَرَّ عَلَى رَجُلٍ مِنَ الْأَنْصَارِ، وَهُوَ يَعِظُ أَخَاهُ فِي الْحَيَاءِ، فَقَالَ رَسُولُ اللَّهِ ﷺ: *دَعْهُ فَإِنَّ الْحَيَاءَ مِنَ الْإِيمَانِ*.
[٥٧٦٧]
ഇബ്നുഉമര്‍(റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ അന്‍സാരികളില്‍ പെട്ട ഒരാളുടെ അരികിലൂടെ നടന്നുപോയി. അദ്ദേഹം തന്റെ സഹോദരനെ ലജ്ജയെക്കുറിച്ച് ഗുണദോഷിക്കുകയായിരുന്നു ( സഹോദരൻ അധികമായി ലജ്ജയുള്ള ആളാണെന്ന് വിമർശിക്കുകയായിരുന്നു ). അപ്പോള്‍ നബി ﷺ പറഞ്ഞു: അവനെ വിട്ടേക്കുക;
ലജ്ജ ഈമാനിൻ്റെ ഒരു ശാഖയാണ്.

بَابُ: {فَإِنْ تَابُوا وَأَقَامُوا الصَّلاَةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ}
അദ്ധ്യായം: "ഇനി അവർ പശ്ചാത്തപിക്കുകയും നിസ്കാരം നിലനിർത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യുകയാണെങ്കിൽ അവരെ അവരുടെ വഴിക്ക് വിട്ടേക്കുക" (അത്തൗബഃ 5)
🌹🌹🌹🌹
ഹദീസ് 2️⃣5️⃣
حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ الْمُسْنَدِيُّ، قَالَ حَدَّثَنَا أَبُو رَوْحٍ الْحَرَمِيُّ بْنُ عُمَارَةَ، قَالَ حَدَّثَنَا شُعْبَةُ، عَنْ وَاقِدِ بْنِ مُحَمَّدٍ، قَالَ سَمِعْتُ أَبِي يُحَدِّثُ، عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَيُقِيمُوا الصَّلاَةَ، وَيُؤْتُوا الزَّكَاةَ، فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُمْ وَأَمْوَالَهُمْ إِلاَّ بِحَقِّ الإِسْلاَمِ، وَحِسَابُهُمْ عَلَى اللَّهِ ‏"‏‏.‏

ഇബ്നുഉമര്‍ (റ) -ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു : മുസ്‌ലിംകളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ജനങ്ങള്‍ അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും സാക്ഷ്യം വഹിച്ച് നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സക്കാത്തു നല്‍കുകയും ചെയ്യുന്നതു വരെ അവരോട് യുദ്ധം ചെയ്യുവാന്‍ എന്നോട് കല്‍പ്പിച്ചിരിക്കുന്നു. അതവര്‍ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ തങ്ങളുടെ രക്തത്തേയും ധനത്തേയും എന്റെ പിടുത്തത്തില്‍ നിന്ന് അവര്‍ രക്ഷിച്ചു കഴിഞ്ഞു - ഇസ്‌ലാം നിശ്ചയിച്ച  ബാധ്യതകള്‍ക്ക് വേണ്ടി ന്യായമായ ശിക്ഷാവിധികൾ  അവർക്ക്  മേല്‍ നടപ്പാക്കാം. അവരെ വിചാരണ ചെയ്യുന്നത് അല്ലാഹുവായിരിക്കും.

*ശ്രദ്ധിക്കുക:*
പ്രതിരോധമെന്ന നിലയിലാണ് ഇസ്ലാമിൽ യുദ്ധം അനുവദിച്ചിട്ടുള്ളത്. ഇസ്ലാമിക ഭരണകൂടത്തിൽ ജീവിക്കുന്ന അമുസ്സിംകൾക്ക് ബാഹ്യ ശത്രുക്കളിൽ നിന്ന് സംരക്ഷണം നൽകേണ്ടത് ഭരണകൂടത്തിൻ്റെ ബാധ്യതയാണ്. എന്നാൽ , യുദ്ധ സാഹചര്യത്തിൽ ശത്രു സ്വയ രക്ഷക്ക് വേണ്ടി ആണെങ്കിൽ പോലും കലിമ ചൊല്ലിയാൽ അയാളെ വധിക്കാൻ പാടില്ല. മുസ്ലിംകളോട് യുദ്ധം ചെയ്യാത്ത അമുസ്സിംകളെ വധിക്കാനോ അക്രമിക്കാനോ പാടില്ലെന്ന് മാത്രമല്ല അവരോട് നല്ല നിലയിൽ വർത്തിക്കുകയും അവർക്കാവശ്യമായ സാമ്പത്തിക സഹായങ്ങൾ ഉൾപ്പെടെ ചെയ്യുകയും വേണം. ഇതെല്ലാം ഖുർആനിൽ നിന്നും സ്വഹീഹായ ഹദീസുകളിൽ നിന്നും വ്യക്തമാണ് .
🌹🌹🌹🌹
باب مَنْ قَالَ إِنَّ الإِيمَانَ هُوَ الْعَمَلُ
സത്യവിശ്വാസം എന്നത് കർമ്മമാണ് എന്നത് സംബന്ധിച്ച് പറയുന്ന അധ്യായം

ഹദീസ് 2️⃣6️⃣
٢٦ - حَدَّثَنَا أَحْمَدُ بْنُ يُونُسَ وَمُوسَى بْنُ إِسْمَاعِيلَ قَالَا: حَدَّثَنَا إِبْرَاهِيمُ بْنُ سَعْدٍ قَالَ: حَدَّثَنَا ابْنُ شِهَابٍ، عَنْ سَعِيدِ بْنِ الْمُسَيِّبِ، عَنْ أَبِي هُرَيْرَةَ: أَنَّ رَسُولَ اللَّهِ ﷺ سُئِلَ أَيُّ الْعَمَلِ أَفْضَلُ؟ فَقَالَ: إِيمَانٌ بِاللَّهِ وَرَسُولِهِ. قِيلَ: ثُمَّ مَاذَا؟ قَالَ: الْجِهَادُ فِي سَبِيلِ اللَّهِ. قِيلَ: ثُمَّ مَاذَا؟ قَالَ: حَجٌّ مَبْرُورٌ.
[١٤٤٧]
അബൂഹുറൈറ(റ) -ൽ നിന്ന് നിവേദനം: ഏത് കര്‍മ്മമാണ് കൂടുതല്‍ ശ്രേഷ്ഠമായതെന്ന് അല്ലാഹുവിന്റെ റസൂൽﷺയോട് ചോദിക്കപ്പെട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു: അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കല്‍.  വീണ്ടും ചോദിക്കപ്പെട്ടു: പിന്നെ ഏതാണ്❓ നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നടത്തുന്ന ത്യാഗപരിശ്രമങ്ങൾ. വീണ്ടും ചോദിക്കപ്പെട്ടു: പിന്നെ ഏതാണ്❓ നബിﷺ  ഉത്തരം നല്‍കി. സ്വീകാര്യയോഗ്യമായ നിലക്ക് നിര്‍വ്വഹിക്കപ്പെട്ട ഹജ്ജ്.

بَابُ إِذَا لَمْ يَكُنِ الإِسْلاَمُ عَلَى الْحَقِيقَةِ وَكَانَ عَلَى الاِسْتِسْلاَمِ أَوِ الْخَوْفِ مِنَ الْقَتْلِ
ആത്മാർത്ഥതയില്ലാതെ നിർബന്ധിത സാഹചര്യത്തിലോ, വധിക്കപ്പെടുമെന്ന ഭീതിയാലോ മുസ്‌ലിം ആകുന്നവന് യഥാർത്ഥ വിശ്വാസമില്ല എന്നത് സംബന്ധിച്ച് പറയുന്ന അധ്യായം
ഹദീസ് 2️⃣7️⃣
٢٧ - حَدَّثَنَا أَبُو الْيَمَانِ قَالَ: أَخْبَرَنَا شُعَيْبٌ عَنِ الزُّهْرِيِّ قَالَ: أَخْبَرَنِي عَامِرُ بْنُ سَعْدِ بْنِ أَبِي وَقَّاصٍ، عَنْ سَعْدٍ:
أَنَّ رَسُولَ اللَّهِ ﷺ أَعْطَى رَهْطًا وَسَعْدٌ جَالِسٌ، فَتَرَكَ رَسُولُ اللَّهِ ﷺ رَجُلًا هُوَ أَعْجَبُهُمْ إِلَيَّ، فَقُلْتُ: يَا رَسُولَ اللَّهِ، مَا لَكَ عَنْ فُلَانٍ؟ فَوَاللَّهِ إِنِّي لَأَرَاهُ مُؤْمِنًا، فَقَالَ: أَوْ مُسْلِمًا؟. فَسَكَتُّ قَلِيلًا، ثُمَّ غَلَبَنِي مَا أَعْلَمُ مِنْهُ، فَعُدْتُ لِمَقَالَتِي فَقُلْتُ: مَا لَكَ عَنْ فُلَانٍ؟ فَوَاللَّهِ إِنِّي لَأَرَاهُ مُؤْمِنًا، فَقَالَ: أَوْ مُسْلِمًا؟، ثُمَّ غَلَبَنِي مَا أَعْلَمُ مِنْهُ فَعُدْتُ لِمَقَالَتِي، وَعَادَ رَسُولُ اللَّهِ ﷺ، ثُمَّ قَالَ: يَا سَعْدُ إِنِّي لَأُعْطِي الرَّجُلَ، وَغَيْرُهُ أَحَبُّ إِلَيَّ مِنْهُ، خَشْيَةَ أَنْ يَكُبَّهُ اللَّهُ فِي النَّارِ.
وَرَوَاهُ يُونُسُ وَصَالِحٌ وَمَعْمَرٌ وَابْنُ أَخِي الزُّهْرِيِّ عَنِ الزُّهْرِيِّ.
[١٤٠٨]
ആശയ വിവർത്തനം :
സഅദ്ബ്നു അബീവഖാസ്(റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ ഒരിക്കല്‍ ഒരു സംഘത്തിന് എന്തോ ധര്‍മ്മം കൊടുക്കുമ്പോള്‍ ഞാനവിടെ ഇരിക്കുകയായിരുന്നു. ആ കൂട്ടത്തില്‍ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ട ഒരാളെ ( ജുഐലു ബ്നു സുറാഖത് അദ്ദംരീ ) നബിﷺ ഉപേക്ഷിച്ചത് ഞാൻ ശ്രദ്ധിച്ചു. അപ്പോള്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! എന്തുകൊണ്ടാണ് അവിടുന്ന് ഇദ്ദേഹത്തെ ഒഴിവാക്കിക്കളഞ്ഞത്❓ തീര്‍ച്ചയായും ഇയാളെ ഒരു മുഅ്മിനായിട്ടാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ നബിﷺ പറഞ്ഞു: അതോ  മുസ്‌ലിമോ❓ (അല്ലെങ്കിൽ മുസ്ലിം എന്നു പറയുക) അനന്തരം കുറച്ച് സമയം ഞാന്‍ മൗനം ദീക്ഷിച്ചു. എന്നാല്‍ അദ്ദേഹത്തെ സംബന്ധിച്ചുള്ള എൻ്റെ അറിവിന്റെ പ്രേരണയാല്‍ ആ വാക്കു തന്നെ ഞാന്‍ ആവർത്തിച്ചു: അല്ലാഹുവിന്റെ റസൂലേ! എന്തുകൊണ്ടാണ് അവിടുന്ന് ഇദ്ദേഹത്തെ ഒഴിവാക്കിക്കളഞ്ഞത്❓ തീര്‍ച്ചയായും ഇദ്ദേഹത്തെ ഒരു മുഅ്മിനായിട്ടാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ നബി ﷺ  പറഞ്ഞു: അല്ലെങ്കില്‍ മുസ്‌ലിം. അപ്പോഴും ഞാന്‍ അല്‍പസമയം മൗനം പാലിച്ചു. വീണ്ടും അദ്ദേഹത്തെ സംബന്ധിച്ചുള്ള എൻ്റെ അറിവ് പ്രേരിപ്പിച്ചതനുസരിച്ച് ഞാന്‍ അതാവര്‍ത്തിച്ചു. നബിﷺയും അവിടുത്തെ മുന്‍മറുപടി ആവര്‍ത്തിച്ചു. പിന്നെ നബിﷺ  പറഞ്ഞു: സഅദ്! ചിലപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിലരെ ഒഴിച്ചു നിര്‍ത്തി മറ്റു ചിലര്‍ക്ക് ഞാന്‍ കൊടുക്കും. അങ്ങനെ ഞാൻ ചെയ്യുന്നത് അല്ലാഹു അവരെ നരകത്തില്‍ വീഴ്ത്താന്‍ ഇടയാകുമെന്ന് ഭയന്നിട്ടാണ്.
🌹🌹🌹🌹🌹
ലഘു വിവരണം :
ഇവിടെ ജുഐൽ ( റ ) - ന് നബിﷺ സ്വദഖ ധനത്തിൽ നിന്ന് നൽകാതെ, മറ്റുള്ളവർക്ക് നൽകിയപ്പോൾ സഅദ് ( റ ) എന്ന സ്വഹാബി  ജുഐൽ (റ ) നെ ഒരു മുഅമിനായിട്ടാണ് അദ്ദേഹം  കാണുന്നതെന്നും എന്തു കൊണ്ടു അദ്ദേഹത്തിന് നൽകുന്നില്ല എന്നും നബിﷺയോട് ചോദിച്ചു കൊണ്ട് അദ്ദേഹത്തിന് വേണ്ടി വാദിച്ചപ്പോൾ അവിടുന്ന് ' അല്ലെങ്കിൽ ഒരു മുസ്ലിം എന്ന് പറയുക ' എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശ്യം ജുഐൽ( റ ) ഒരു യഥാർഥ വിശ്വാസി അല്ല എന്ന അർഥത്തിൽ അല്ല. മറിച്ച് പ്രത്യക്ഷമായ കാര്യം ( മുസ്ലിം എന്നത് ) പറയലാണ്  ആന്തരികമായ കാര്യം ( മുഅ'മിൻ എന്നത് ) പറയുന്നതിനേക്കാൾ സൂക്ഷ്മത എന്ന അർഥത്തിലാണ്.

കൂടാതെ , നബിﷺ സ്വദഖ കൊടുത്തവരേക്കാൾ ജുഐൽ  (റ ) നോട് നബിﷺക്ക് പ്രിയം ഉണ്ടെന്നും എന്നാൽ അദ്ദേഹത്തിന് കൊടുക്കാതെ മറ്റു ചിലർക്ക് കൊടുത്തത് അവരെ ദീനിൽ ഉറപ്പിച്ചു നിർത്താൻ വേണ്ടിയാണെന്നും അവിടുന്ന് സഅദ് ( റ ) നെ ബോധ്യപ്പെടുത്തി.

[പൊതു തത്വം: നിർബന്ധിത സാഹചര്യത്തിലോ ഭൗതിക താൽപര്യങ്ങളാലോ ഇസ്ലാം സ്വീകരിച്ച വ്യക്തിയേയും മുസ്ലിം എന്ന് പറയും . എന്നാൽ അയാൾ മുഅ'മിൻ ആകണമെന്നില്ല. മുസ്ലിം ആയ ആൾ യഥാർത്തിൽ
മുഅ'മിൻ ആകാനും ആകാതിരി രിക്കാനും സാധ്യതയുണ്ട്]
(കൂടുതൽ വിശദീകരണത്തിന് ഫത്ഹുൽ ബാരീ കാണുക)
https://shamela.ws/book/1673/566

باب إِفْشَاءُ السَّلاَمِ مِنَ الإِسْلاَمِ
സലാം വ്യാപിപ്പിക്കൽ ഇസ്‌ലാമിൽ പെട്ടതാണ് എന്നത് സംബന്ധിച്ച് പറയുന്ന അധ്യായം
ഹദീസ് 2️⃣8️⃣
٢٨ - حَدَّثَنَا قُتَيْبَةُ قَالَ: حَدَّثَنَا اللَّيْثُ، عَنْ يَزِيدَ بْنِ أَبِي حَبِيبٍ، عَنْ أَبِي الْخَيْرِ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو: أَنَّ رَجُلًا سَأَل رَسُولَ اللَّهِ ﷺ: أَيُّ الْإِسْلَامِ خَيْرٌ؟ قَالَ: (تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلَامَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ)[ر: ١٢].
ആശയ വിവർത്തനം :
അബ്ദുല്ലാഹിബ്നുല്‍ അംറ്(റ) ൽ നിന്ന് നിവേദനം:  അല്ലാഹുവിന്റെ റസൂൽ ﷺ യോട്  ഒരാൾ ചോദിച്ചു. (കൂടുതൽ) ഉത്തമമായ ഇസ്‌ലാമിക കര്‍മ്മമേതാണ്? നബിﷺ പറഞ്ഞു : ( അഗതികൾക്കും അതിഥികൾക്കും ആവശ്യക്കാർക്കും മറ്റും) നീ  ഭക്ഷണം നല്‍കലും നിനക്ക് പരിചയമുള്ളവർക്കും അല്ലാത്തവർക്കും സലാം പറയലുമാണത്.
🌹🌹🌹🌹
باب كُفْرَانِ الْعَشِيرِ وَكُفْرٍ دُونَ كُفْرٍ
ഭർത്താവിനോട് നന്ദികേട് കാണിക്കുന്നതും ഇസ്ലാമിൽ  നിന്ന് പുറത്ത് പോകുന്ന കുഫ്റിൻ്റെ താഴെ വരുന്ന കുഫ്റും സംബന്ധിച്ച് പറയുന്ന അധ്യായം.
ഹദീസ് 2️⃣9️⃣
٢٩ - حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنْ زَيْدِ بْنِ أَسْلَمَ، عَنْ عَطَاءِ بْنِ يَسَارٍ، عَنْ ابْنِ عَبَّاسٍ قَالَ: قَالَ النَّبِيُّ ﷺ: أُرِيتُ النَّارَ فَإِذَا أَكْثَرُ أَهْلِهَا النِّسَاءُ، يَكْفُرْنَ. قِيلَ: أَيَكْفُرْنَ بِاللَّهِ؟ قَالَ: يَكْفُرْنَ الْعَشِيرَ، وَيَكْفُرْنَ الْإِحْسَانَ، لَوْ أَحْسَنْتَ إِلَى إِحْدَاهُنَّ الدَّهْرَ، ثُمَّ رَأَتْ مِنْكَ شَيْئًا، قَالَتْ: مَا رَأَيْتُ مِنْكَ خَيْرًا قَطُّ.
[٤٢١، ٧١٥، ١٠٠٤، ٣٠٣٠، ٤٩٠١]
ആശയ വിവർത്തനം :
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: എനിക്ക് ഒരിക്കല്‍ നരകം കാണിക്കപ്പെട്ടു. അപ്പോള്‍ അതില്‍ അധികവും സ്ത്രീകളാണ്, കാരണം അവര്‍ നിഷേധിക്കുന്നു. അനുചരന്മാര്‍ ചോദിച്ചു. നരകക്കാരായ ആ സ്ത്രീകൾ അല്ലാഹുവിനെ നിഷേധിക്കുകയാണോ❓ നബിﷺ പറഞ്ഞു: അല്ല അവര്‍ ഭര്‍ത്താക്കന്മാരെ (അവരുടെ അനുഗ്രഹങ്ങളെ) നിഷേധിക്കുന്നു. അവരുടെ നന്മകളോട് നന്ദി കാണിക്കുകയുമില്ല. ജീവിതകാലം മുഴുവനും നീ ഒരു സ്ത്രീക്ക് പല നന്മകളും ചെയ്തു കൊടുത്തുവെന്നിരിക്കട്ടേ; എന്നിട്ട് അവളുടെ ഹിതത്തിന് യോജിക്കാത്ത വല്ലതും നീ പ്രവര്‍ത്തിച്ചതായി അവള്‍ കണ്ടാല്‍ അവള്‍ പറയും: നിങ്ങള്‍ എനിക്ക് ഒരു നന്മയും ഇന്നുവരെയും ചെയ്തുതന്നിട്ടില്ല എന്ന് (ഇത്തരം സ്ത്രീകളെയാണ് നബിﷺ നരകത്തിൽ കണ്ടത് എന്നർത്ഥം)

*بَابٌ : الْمَعَاصِي مِنْ أَمْرِ الْجَاهِلِيَّةِ وَلَا يُكَفَّرُ صَاحِبُهَا بِارْتِكَابِهَا إِلَّا بِالشِّرْكِ*

പാപങ്ങൾ ജാഹിലിയ്യത്തിൽ പെട്ടതാണ് എന്നതും ശിർക്ക് ഒഴികെയുള്ള

പാപം ചെയ്യുന്ന വ്യക്തിയെ അവിശ്വാസിയായി പരിഗണിക്കുകയില്ല എന്നതും സംബന്ധിച്ച് പറയുന്ന അധ്യായം

«إِنَّكَ امْرُؤٌ فِيكَ جَاهِلِيَّةٌ».

'നിശ്ചയമായും താങ്കൾ ഇപ്പോഴും ജാഹിലിയ്യത്ത് ഉള്ള ഒരു വ്യക്തിയാകുന്നു' എന്ന് നബിﷺ (അബൂദര്‍റിനോട്) പറഞ്ഞതിൻ്റേയും,

{إِنَّ اللَّهَ لاَ يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ}.

 "നിശ്ചയമായും അല്ലാഹു, അവനോട് പങ്കു ചേര്‍ക്കപ്പെടുന്നത് പൊറുക്കുകയില്ല; അതല്ലാത്തത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യും." (ഖുർക്കൽ 4:48) എന്ന വാക്യത്തിൻ്റെയും അടിസ്ഥാനത്തിൽ.

🌹🌹🌹🌹🌹

ഹദീസ് 3️⃣0️⃣

٣٠ - حَدَّثَنَا سُلَيْمَانُ بْنُ حَرْبٍ قَالَ: حَدَّثَنَا شُعْبَةُ، عَنْ وَاصِلٍ الْأَحْدَبِ، عَنْ الْمَعْرُورِ قَالَ: لَقِيتُ أَبَا ذَرٍّ بِالرَّبَذَةِ، وَعَلَيْهِ حُلَّةٌ، وَعَلَى غُلَامِهِ حُلَّةٌ، فَسَأَلْتُهُ عَنْ ذَلِكَ، فَقَالَ: إِنِّي سَابَبْتُ رَجُلًا فَعَيَّرْتُهُ بِأُمِّهِ، فَقَالَ لِي النَّبِيُّ ﷺ: يَا أَبَا ذَرٍّ، أَعَيَّرْتَهُ بِأُمِّهِ، إِنَّكَ امْرُؤٌ فِيكَ جَاهِلِيَّةٌ، إِخْوَانُكُمْ خَوَلُكُمْ، جَعَلَهُمُ اللَّهُ تَحْتَ أَيْدِيكُمْ، فَمَنْ كَانَ أَخُوهُ تَحْتَ يَدِهِ، فَلْيُطْعِمْهُ مِمَّا يَأْكُلُ، وَلْيُلْبِسْهُ مِمَّا يَلْبَسُ، وَلَا تُكَلِّفُوهُمْ مَا يَغْلِبُهُمْ، فَإِنْ كَلَّفْتُمُوهُمْ فَأَعِينُوهُمْ.

[٢٤٠٧، ٥٧٠٣]

മഅറൂർ എന്നവർ റിപ്പോർട്ട് ചെയ്യുന്നു : ഞാൻ അബൂ ദറ്ർ ( റ ) നെ (മദീനയുടെ അടുത്തുള്ള ) റബദ എന്ന പ്രദേശത്ത് വച്ച് കണ്ടുമുട്ടി. അദ്ദേഹം ഒരു മേലങ്കി ധരിച്ചിരുന്നു. അദ്ദേഹത്തിൻ്റെ കൂടെയുള്ള അദ്ദേഹത്തിൻ്റെ അടിമ / ഭൃത്യനും  മേലങ്കി ധരിച്ചിരുന്നു. അപ്പോൾ ഞാൻ അതേ സംബന്ധിച്ച് ( അടിമക്കും യജമാനനെ പോലെയുള്ള നല്ല വസ്ത്രം നൽകിയത് സംബന്ധിച്ച് ) അദ്ദേഹത്തോട് ചോദിച്ചു. അപ്പോൾ അബൂ ദറ്ർ ( റ ) ഇപ്രകാരം മറുപടി പറഞ്ഞു : 

 'ഒരിക്കൽ ഞാൻ ഒരാളെ അയാളുടെ ഉമ്മയെ (ആ സ്ത്രീ ഒരു കറുത്ത വർഗ്ഗക്കാരിയായിരുന്നു ) ചൂണ്ടിക്കാട്ടിക്കൊണ്ടു പരിഹസിച്ചു ചീത്ത വിളിച്ചു [ അടിമയായിരുന്ന ബിലാൽ (റ) നെ ആണ് ചീത്ത വിളിച്ചിരുന്നതെന്നും കറുത്തവളുടെ മകനേ എന്നാണ് പരിഹസിച്ചതെന്നും ചില റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട് ). ഇത് കേട്ട്  നബിﷺ എന്നോടു ചോദിച്ചു.' ഓ അബൂദറ്ർ! അയാളുടെ ഉമ്മയെ ചൂണ്ടിക്കാട്ടി നിങ്ങൾ പരിഹസിച്ചു കളഞ്ഞല്ലോ. ജാഹിലിയ്യ കാലത്തെ ചില ദുർഗുണങ്ങൾ താങ്കളിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. നിങ്ങളുടെ ഭൃത്യൻമാർ ( അല്ലെങ്കിൽ അടിമകൾ ) നിങ്ങളുടെ സഹോദരന്മാരാണ്. അല്ലാഹു അവരെ നിങ്ങളുടെ നിയന്ത്രണത്തിൻ കീഴിൽ ആക്കിയിരിക്കയാണ്. അതുകൊണ്ട് വല്ലവന്റേയും സഹോദരൻ തന്റെ നിയന്ത്രണത്തിൻ കീഴിൽ ജീവിക്കുന്നുണ്ടെങ്കിൽ താൻ ഭക്ഷിക്കുന്ന അതേ തരം ആഹാരം അവനു കൊടുക്കുകയും താൻ ധരിക്കുന്ന അതേ തരം വസ്ത്രം ധരിക്കാൻ കൊടുക്കുകയും ചെയ്യട്ടെ. അവരുടെ  കഴിവിൽ കവിഞ്ഞ ജോലിക്ക്  അവരെ നിർബന്ധിക്കരുത്. അങ്ങനെ പ്രയാസകരമായ ജോലി ഏൽപ്പിക്കുകയാണെങ്കിലോ നിങ്ങൾ ആ ജോലിയിൽ ഭൃത്യനെ / അടിമയെ  സഹായിക്കുകയും വേണം.'

🌹🌹🌹🌹🌹

ശ്രദ്ധിക്കുക 

ഇസ്ലാം അടിമത്തം പൂർണ്ണമായും നിർത്തലാക്കിയിരുന്നില്ല എന്നത് സാങ്കേതികമായി ശരിയാണെങ്കിലും വിവിധ സമൂഹങ്ങളിൽ നിലനിന്നിരുന്ന തരത്തിലുള്ള അടിമത്ത സമ്പ്രദായം ഇസ്ലാം നിരോധിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. അടിമക്കും ഉടമക്കും ഒരേ തരം ഭക്ഷണവും വസ്ത്രവും എന്ന ആശയവും പ്രയാസകരമായ ജോലികൾ അടിമയെ / ഭൃത്യനെ ഒറ്റയ്ക്ക് ഏൽപ്പിക്കാതെ ഉടമ അയാളുടെ കൂടെ ജോലിയിൽ സഹായിക്കണമെന്ന അധ്യാപനവുമൊക്കെ അതാണ് സൂചിപ്പിക്കുന്നത്. കൂടാതെ, പല വിഷയങ്ങൾക്കും പ്രായശ്ചിത്തമായും പൊതുവിൽ ഒരു പുണ്യകർമ്മമായും അടിമ മോചനത്തെ ഇസ്ലാം പരിചയപ്പെടുത്തിയതായും കാണാം.


No comments:

Post a Comment