بَابٌ (*وَإِنْ طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا*)- فَسَمَّاهُمُ الْمُؤْمِنِينَ
സത്യവിശ്വാസികളിലെ രണ്ടു വിഭാഗങ്ങൾ പരസ്പരം പോരടിച്ചാൽ നിങ്ങൾ അവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കുക (49:9)" എന്ന ഖുർആൻ വചനം സംബന്ധിച്ചും, പ്രസ്തുത രണ്ടു വിഭാഗങ്ങളെയും 'സത്യവിശ്വാസികൾ' എന്ന് അല്ലാഹു പരാമർശിച്ചത് സംബന്ധിച്ച് പറയുന്ന അധ്യായം
ഹദീസ് 3️⃣1️⃣
[٣١] عَبْدُ الرَّحْمَنِ بْنُ الْمُبَارَكِ، حَدَّثَنَا حَمَّادُ بْنُ زَيْدٍ، حَدَّثَنَا أَيُّوبُ وَيُونُسُ، عَنِ الْحَسَنِ، عَنِ الْأَحْنَفِ بْنِ قَيْسٍ قَالَ: ذَهَبْتُ لِأَنْصُرَ هَذَا الرَّجُلَ فَلَقِيَنِي أَبُو بَكْرَةَ فَقَالَ: أَيْنَ تُرِيدُ؟ قُلْتُ : أَنْصُرُ هَذَا الرَّجُلَ. قَالَ: ارْجِعْ، فَإِنِّي سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: "إِذَا الْتَقَى الْمُسْلِمَانِ بِسَيْفَيْهِمَا فَالْقَاتِلُ وَالْمَقْتُولُ فِي النَّارِ". فَقُلْتُ : يَا رَسُولَ اللَّهِ، هَذَا الْقَاتِلُ، فَمَا بَالُ الْمَقْتُولِ؟ قَالَ: "إِنَّهُ كَانَ حَرِيصًا عَلَى قَتْلِ صَاحِبِهِ"
അഹ്നഫ്(റ)ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: (ജമല്‍ യുദ്ധം നടക്കുമ്പോള്‍) ഞാന്‍ ഈ മനുഷ്യനെ [അലി( റ )നെ] സഹായിക്കാന്‍ വേണ്ടി പുറപ്പെട്ടു. അപ്പോള്‍ അബൂബക്റ എന്നെ അഭിമുഖീകരിച്ചു. അദ്ദേഹം ചോദിച്ചു. താങ്കൾ എവിടെ പോകുന്നു❓ ഞാന്‍ പറഞ്ഞു: ഈ മനുഷ്യനെ [അലി( റ )നെ] സഹായിക്കാന്‍ പോവുകയാണ്. ഉടനെ അദ്ദേഹം പറഞ്ഞു: പാടില്ല, താങ്കൾ മടങ്ങുക. രണ്ടു മുസ്‌ലിംകള്‍ വാളെടുത്തു പരസ്പരം യുദ്ധം ചെയ്താല്‍ വധിച്ചവനും വധിക്കപ്പെട്ടവനും നരകത്തിലായിരിക്കും എന്ന് അല്ലാഹുവിന്റെ റസൂൽﷺ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അന്നേരം ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, ഘാതകന്റെ കാര്യം ശരി തന്നെ. കൊല്ലപ്പെട്ടവന്‍ എന്തു കുറ്റം ചെയ്തു❓ നബിﷺ പറഞ്ഞു : തന്റെ സഹോദരനെ കൊല്ലാന്‍ അവന്‍ കിണഞ്ഞു അത്യാർത്തിയോട് കൂടി പരിശ്രമിക്കയായിരുന്നുവല്ലോ❓
🌹🌹🌹🌹🌹
ലഘു വിവരണം:
ഇവിടെ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ് എന്ന് പറഞ്ഞത് അന്യായമായും ഭൗതികമായ സ്ഥാനമാനങ്ങൾക്ക് വേണ്ടിയും നടത്തിയ കൊലപാതകം ആണെങ്കിലാണ്. മാത്രമല്ല തൗഹീദിലായി മരിച്ചവനാണെങ്കിൽ കൊലപാതകം നടത്തിയിട്ടുണ്ടെങ്കിൽ അല്ലാഹു മാപ്പാക്കുകയോ നരകത്തിൽ നിശ്ചിത കാലം ശിക്ഷിച്ച ശേഷം അല്ലാഹു അയാളെ സ്വർഗ്ഗത്തിൽ പ്രവേശിച്ചിപ്പിക്കുകയോ ചെയ്താക്കാം
അക്രമിയുടെ അന്യായമായ അക്രമത്തെ പ്രതിരോധിക്കാൻ വേണ്ടി നടത്തിയ പോരാട്ടത്തിൽ കൊല്ലപ്പെട്ടവനും നരകമാണ് എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കരുത് . കാരണം അത്തരം ആക്രമണങ്ങളിൽ വധിക്കപെടുന്നവൻ ശഹീദ് ആണ് എന്ന് വേറെ ഹദീസുകളിൽ വന്നിട്ടുണ്ട്.
بَاب: ظُلْمٌ دُونَ ظُلْم
അധ്യായം :
അക്രമം വ്യത്യസ്ത തലങ്ങളിലാണ് (ചിലത് ചിലതിനേക്കാൾ ഗൗരവമുള്ളതാണ്)
ഹദീസ് 32
٣٢ - حَدَّثَنَا أَبُو الْوَلِيدِ، قَالَ: حَدَّثَنَا شُعْبَةُ، ح. قَالَ: وَحَدَّثَنِي بِشْرُ، قَالَ: حَدَّثَنَا مُحَمَّدُ، عَنْ شُعْبَةَ، عَنْ سُلَيْمَانَ، عَنْ إِبْرَاهِيمَ، عَنْ عَلْقَمَةَ، عَنْ عَبْدِ اللَّهِ، قَالَ: لَمَّا نَزَلَتْ: ﴿الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ﴾ قَالَ أَصْحَابُ رَسُولِ اللَّهِ ﷺ: أَيُّنَا لَمْ يَظْلِمْ؟ فَأَنْزَلَ اللَّهُ: ﴿إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ﴾
[الحديث ٣٢ - أطرافه في: ٦٩٣٧، ٦٩١٨، ٤٧٧٦، ٤٦٢٩، ٣٤٢٩، ٣٤٢٨، ٣٣٦٠]
ഫത്ഹുൽ ബാരീ ലിങ്ക് :
https://shamela.ws/book/1673/573
ആശയ വിവർത്തനം :
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ൽ നിന്ന് നിവേദനം:
الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ ( الأنعام 82)
"[സത്യവിശ്വാസം കൈക്കൊള്ളുകയും എന്നിട്ടു തങ്ങളുടെ വിശ്വാസത്തോട് അക്രമം ( ശിർക്ക് ) കൂട്ടിച്ചേര്‍ക്കാതിരിക്കുകയും ചെയ്തവര്‍ക്ക് നിർഭയത്വമുണ്ട് ; അവര്‍ തന്നെയാണ് സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍]"
എന്ന ആയത്ത് അവതരിച്ചപ്പോള്‍ അല്ലാഹുവിന്റെ റസൂൽﷺ യുടെ അനുചരന്മാര്‍ അവിടുത്തോട് ചോദിച്ചു: ഞങ്ങളില്‍ സ്വശരീരത്തോടു അക്രമം പ്രവര്‍ത്തിക്കാത്തവരാരാണ്❓ (അങ്ങനെ തീരെ പാപം ചെയ്യാത്തവർ ആരുണ്ടാകും എന്ന് ). അപ്പോൾ,
إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ (لقمان13)
"[നിശ്ചയമായും അല്ലാഹുവിനോട് പങ്കു ചേർക്കൽ വമ്പിച്ച അക്രമമാണ്]"എന്ന ആയത്ത് അല്ലാഹു അവതരിപ്പിച്ചു.
🌹🌹🌹🌹🌹
ലഘു വിവരണം:
എല്ലാ പാപങ്ങളും ളുൽമ് ( അക്രമം, അന്യായം) ആണെങ്കിലും ഇവിടെ സത്യവിശ്വാസത്തോട് കൂടി ളുൽമ് കലർത്താത്തവർ എന്ന് പറഞ്ഞതിലെ ളുൽമ് കൊണ്ടു ഉദ്ദേശ്യം ശിർക്ക് എന്ന കൊടിയ അക്രമമാണ്.
അല്ലാഹുവിൻ്റെ പരിശുദ്ധമായ ദാതിലോ അവൻ്റെ നാമങ്ങളിലോ വിശേഷണങ്ങളിലോ അവന് പങ്കുകാരെ കൽപ്പിക്കലാണ് ശിർക്ക്. ഉലൂഹിയ്യത്തിലും (ആരാധ്യതയിലും) അതിന്റെ ഖവാസ്സ്വിലും (ഇലാഹിന് മാത്രം പ്രത്യേകമായ കാര്യങ്ങൾ) അല്ലാഹുവിന് പങ്കുകാരുണ്ട് എന്ന വിശ്വാസവും അപ്രകാരമുള്ള പ്രവർത്തികളും ശിർക്കാണ്.
അല്ലാഹുവല്ലാത്തവരോടുള്ള പ്രാർഥന (الدعاء) ശിർക്കാണ്.
നരകമോചനവും ഹിദായത്തും മുഹ്യിദ്ദീൻ ശൈഖിനോട് തേടുന്ന വരികൾ ഉൾപ്പെടെ നിരവധി ശിർക്കൻ വരികളുള്ള ഖുത്വുബിയ്യത്ത് ചൊല്ലുന്നതും അത്തരം ആശയങ്ങൾ വിശ്വസിക്കുന്നതും ശിർക്കാണ് .
മരിച്ചു പോയ നബിമാരോടും മഹാന്മാരോടും മഹാന്മാർ എന്ന് പറയപ്പെടുന്നവരോടും മറ്റും ആവശ്യങ്ങൾ തേടുന്നത് ശിർക്കാണ്.
അല്ലാഹുവിനോട് മാത്രം തേടേണ്ട കാര്യങ്ങൾ അല്ലാഹു അല്ലാത്തവരോട് തേടൽ ശിർക്കാണ്.
*بَاب عَلَامَةِ الْمُنَافِقِ*
കപട വിശ്വാസിയുടെ ലക്ഷണങ്ങൾ സംബന്ധിച്ച് പറയുന്ന അധ്യായം
ഹദീസ് 3️⃣3️⃣
٣٣ - حَدَّثَنَا سُلَيْمَانُ أَبُو الرَّبِيعِ، قَالَ: حَدَّثَنَا إِسْمَاعِيلُ بْنُ جَعْفَرٍ، قَالَ: حَدَّثَنَا نَافِعُ بْنُ مَالِكِ بْنِ أَبِي عَامِرٍ أَبُو سُهَيْلٍ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، عَنْ النَّبِيِّ ﷺ قَالَ: آيَةُ الْمُنَافِقِ ثَلَاثٌ: إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا اؤْتُمِنَ خَانَ [الحديث ٣٣ - أطرافه في: ٦٠٩٥، ٢٧٤٩، ٢٦٨٢،]
അബൂഹുറൈറ(റ) ൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു : കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്:
1. സംസാരിച്ചാല്‍ കള്ളം പറയുക,
2. വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക,
3. വിശ്വസിച്ചാല്‍ ചതിക്കുക.
ഹദീസ് 3️⃣4️⃣
٣٤ - حَدَّثَنَا قَبِيصَةُ بْنُ عُقْبَةَ قَالَ: حَدَّثَنَا سُفْيَانُ عَنْ الأَعْمَشِ عَنْ عَبْدِ اللَّهِ بْنِ مُرَّةَ عَنْ مَسْرُوقٍ عَنْ عَبْدِ اللَّهِ بْنِ عَمْرٍو أَنَّ النَّبِيَّ ﷺ قَالَ: " أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا، وَمَنْ كَانَتْ فِيهِ خَصْلَةٌ مِنْهُنَّ، كَانَتْ فِيهِ خَصْلَةٌ مِنْ النِّفَاقِ حَتَّى يَدَعَهَا: إِذَا اؤْتُمِنَ خَانَ، وَإِذَا حَدَّثَ كَذَبَ، وَإِذَا عَاهَدَ غَدَرَ، وَإِذَا خَاصَمَ فَجَرَ. " تَابَعَهُ شُعْبَةُ عَنْ الأَعْمَشِ [الحديث ٣٤ - طرفاه في: ٣١٧٨، ٣٤٥٩]
അബ്ദുല്ലാഹിബ്നുഅംറ്(റ) ൽ നിന്ന് നിവേദനം: നിശ്ചയം നബിﷺ പറഞ്ഞു : നാല് ലക്ഷണങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ തനി കപടവിശ്വാസിയാണ്. അവയില്‍ ഏതെങ്കിലും ഒരു ലക്ഷണം ഒരാളിലുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുന്നത് വരേക്കും അവനില്‍ കപടവിശ്വാസത്തിന്റെ ഒരു ലക്ഷണമുണ്ടെന്ന് വരും.
1. വിശ്വസിച്ചാല്‍ ചതിക്കുക,
2. സംസാരിച്ചാല്‍ കളവ് പറയുക,
3. കരാര്‍ ചെയ്താല്‍ വഞ്ചിക്കുക,
4. തർക്കത്തിൽ / സംവാദത്തിൽ ഏർപ്പെട്ടാൽ തെറി പറയുക.
🌹🌹🌹🌹🌹
*ലഘു വിവരണം*
വാഗ്ദാനം / കരാർ പാലിക്കാൻ ഉദ്ദേശിക്കുകയും എന്നാൽ അദ്ദേഹത്തിൻ്റെ നിയന്ത്രണത്തിൽ വരാത്ത കാരണങ്ങൾ കൊണ്ട് അത് പൂർത്തീകരിക്കാൻ സാധിക്കാതിരിക്കുകയും ചെയ്താൽ ആ കരാർ ലംഘനം / വാഗ്ദത്ത ലംഘനം ഈ ഗണത്തിൽ പെടുകയില്ല.
അനുവദനീയമോ നല്ലതോ ആയ വാഗ്ദാനങ്ങൾ / കരാറുകൾ മാത്രമേ പാലിക്കാവൂ. ഹറാമായ കരാറുകൾ / വാഗ്ദാനങ്ങൾ ലംഘിക്കൽ നിർബന്ധമാണ്.
باب قِيَامُ لَيْلَةِ الْقَدْرِ مِنَ الإِيمَانِ
ലൈലത്തുൽ ഖദ്റിൽ നിന്നു നമസ്കരിക്കുന്നത് ഈമാനിൽപ്പെട്ടതാണ് എന്ന് സംബന്ധിച്ച് പറയുന്ന അധ്യായം
ഹദീസ് 3️⃣5️⃣
٣٥ - حَدَّثَنَا أَبُو الْيَمَانِ، قَالَ: أَخْبَرَنَا شُعَيْبٌ، قَالَ: حَدَّثَنَا أَبُو الزِّنَادِ، عَنْ الْأَعْرَجِ، عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ ﷺ: *مَنْ يَقُمْ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ* [الحديث ٣٥ - أطرافه ٢٠١٤، ٢٠٠٩، ٢٠٠٨، ١٩٠١، ٣٨، ٣٧]
അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ആരെങ്കിലും ശരിയായ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ലൈലത്തുല്‍ ഖദ്റില്‍ നമസ്കരിക്കുകയാണെങ്കില്‍ അവന്‍ മുമ്പ് ചെയ്ത പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.
🌹🌹🌹🌹🌹
باب الْجِهَادُ مِنَ الإِيمَانِ
ജിഹാദ് ഈമാനിൽപ്പെട്ടതാണ് എന്ന് സംബന്ധിച്ച് പറയുന്ന അധ്യായം
ഹദീസ് 3️⃣6️⃣
٣٦ - حَدَّثَنَا حَرَمِيُّ بْنُ حَفْصٍ، قَالَ: حَدَّثَنَا عَبْدُ الْوَاحِدِ، قَالَ: حَدَّثَنَا عُمَارَةُ، قَالَ: حَدَّثَنَا أَبُو زُرْعَةَ بْنُ عَمْرِو بْنِ جَرِيرٍ، قَالَ: سَمِعْتُ أَبَا هُرَيْرَةَ عَنْ النَّبِيِّ ﷺ قَالَ: *انْتَدَبَ اللَّهُ لِمَنْ خَرَجَ فِي سَبِيلِهِ لَا يُخْرِجُهُ إِلَّا إِيمَانٌ بِي وَتَصْدِيقٌ بِرُسُلِي أَنْ أُرْجِعَهُ بِمَا نَالَ مِنْ أَجْرٍ أَوْ غَنِيمَةٍ أَوْ أُدْخِلَهُ الْجَنَّةَ، وَلَوْلَا أَنْ أَشُقَّ عَلَى أُمَّتِي مَا قَعَدْتُ خَلْفَ سَرِيَّةٍ وَلَوَدِدْتُ أَنِّي أُقْتَلُ فِي سَبِيلِ اللَّهِ ثُمَّ أُحْيَا، ثُمَّ أُقْتَلُ ثُمَّ أُحْيَا، ثُمَّ أُقْتَلُ*.[الحديث ٣٦ - أطرافه في: ٧٤٦٣، ٧٤٥٧، ٧٢٢٧، ٧٢٢٦، ٣١٢٣، ٢٩٧٢، ٢٧٩٧، ٢٧٨٧]
അബൂഹുറൈറ(റ) ൽ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : ഒരാള്‍ അല്ലാഹുവിലുള്ള വിശ്വാസവും അല്ലാഹുവിന്റെ മുർസലീങ്ങളിലുള്ള വിശ്വാസവും മാത്രം മുൻനിർത്തി, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധർമ്മ സമരത്തിന്നിറങ്ങുന്നെങ്കിൽ, അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ള പ്രതിഫലമോ ശത്രുപക്ഷത്തു നിന്ന് പിടിച്ചെടുത്ത ധനമോ രണ്ടിലൊന്ന് നേടിക്കൊടുത്തിട്ടല്ലാതെ അയാളെ അല്ലാഹു തിരിച്ചയക്കുകയില്ലെന്ന കാര്യം അല്ലാഹു ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു - അല്ലാഹു അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുമെന്നും. ( അവിടുന്ന് തുടരുന്നു) :
എന്റെ സമുദായത്തിന് ക്ളേശമാകുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ലെങ്കില്‍ യുദ്ധത്തിനയക്കുന്ന ഒരു സൈന്യത്തില്‍ നിന്നും ഞാന്‍ പിന്തിനില്‍ക്കുമായിരുന്നില്ല. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഞാന്‍ വധിക്കപ്പെടുകയും പിന്നീട് ജീവിപ്പിക്കപ്പെടുകയും വീണ്ടും വധിക്കപ്പെടുകയും ജീവിക്കപ്പെടുകയും വീണ്ടും വധിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ എന്നാണ് ഞാന്‍ ആശിക്കുന്നത്.
🌹🌹🌹🌹🌹
باب تَطَوُّعُ قِيَامِ رَمَضَانَ مِنَ الإِيمَانِ
റമദാൻ മാസത്തിലെ രാത്രി സുന്നത്ത് നമസ്കാരം സത്യവിശ്വാസത്തിൽപ്പെട്ടതാണ് എന്നത് സംബന്ധിച്ച് പറയുന്ന അധ്യായം
ഹദീസ് 3️⃣7️⃣
٣٧ - حَدَّثَنَا إِسْمَاعِيلُ، قَالَ: حَدَّثَنِي مَالِكٌ، عَنْ ابْنِ شِهَابٍ، عَنْ حُمَيْدِ بْنِ عَبْدِ الرَّحْمَنِ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ ﷺ قَالَ: *مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ*
അബൂഹുറൈറ (റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു : ശരിയായ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വല്ലവനും റമദാന്‍ രാത്രിയിലെ സുന്നത്ത് നമസ്കാരം ( ഖിയാമു റമദാൻ ) നിര്‍വ്വഹിച്ചാല്‍ അവന്‍ മുമ്പ് ചെയ്ത തെറ്റുകൾ അവന് പൊറുത്തു കൊടുക്കപ്പെടും
🌹🌹🌹🌹🌹
باب صَوْمُ رَمَضَانَ احْتِسَابًا مِنَ الإِيمَانِ
അല്ലാഹുവിൽ നിന്നുള്ള പ്രതിഫലേച്ഛയോടു കൂടി റമദാൻ മാസത്തിൽ നോമ്പ് നോൽക്കുന്നത് സത്യവിശ്വാസത്തിൽ പെട്ടതാണ് എന്ന് സംബന്ധിച്ച് പറയുന്ന അധ്യായം
ഹദീസ് 3️⃣8️⃣
٣٨ - حَدَّثَنَا ابْنُ سَلَامٍ، قَالَ: أَخْبَرَنَا مُحَمَّدُ بْنُ فُضَيْلٍ، قَالَ: حَدَّثَنَا يَحْيَى بْنُ سَعِيدٍ، عَنْ أَبِي سَلَمَةَ، عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ ﷺ: *مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ*
അബൂഹുറൈറ (റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു : ശരിയായ വിശ്വാസത്തോടും പ്രതിഫലം ആശിച്ചുകൊണ്ടും ആരെങ്കിലും റമളാന്‍ വ്രതം അനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.
بَاب الدِّينُ يُسْرٌ، وَقَوْلُ النَّبِيِّ ﷺ: أَحَبُّ الدِّينِ إِلَى اللَّهِ الْحَنِيفِيَّةُ السَّمْحَةُ
ദീൻ ലളിതമാണ് എന്നത് സംബന്ധിച്ചും ദീനിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് ഹനീഫിയ്യത്ത് (ഋജുവായത്) ലളിതമായതും ആണെന്നത് സംബന്ധിച്ചും പറയുന്ന അധ്യായം
ഹദീസ് 3️⃣9️⃣
٣٩ - حَدَّثَنَا عَبْدُ السَّلَامِ بْنُ مُطَهَّرٍ، قَالَ: حَدَّثَنَا عُمَرُ بْنُ عَلِيٍّ، عَنْ مَعْنِ بْنِ مُحَمَّدٍ الْغِفَارِيِّ، عَنْ سَعِيدِ بْنِ أَبِي سَعِيدٍ الْمَقْبُرِيِّ، عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ ﷺ قَالَ: إِنَّ الدِّينَ يُسْرٌ، وَلَنْ يُشَادَّ الدِّينَ أَحَدٌ إِلَّا غَلَبَهُ، فَسَدِّدُوا وَقَارِبُوا وَأَبْشِرُوا، وَاسْتَعِينُوا بِالْغَدْوَةِ وَالرَّوْحَةِ وَشَيْءٍ مِنْ الدُّلْجَةِ.[الحديث ٣٩ - أطرافه في: ٧٢٣٥، ٦٤٦٣، ٥٦٧٣]
അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു : നിശ്ചയം ദീൻ ലളിതമാണ്. മതത്തില്‍ അമിതത്വം (അതി തീവ്രത) പാലിക്കാന്‍ ആര് മുതിര്‍ന്നാലും അവസാനം അവന്‍ പരാജയപ്പെടാതിരിക്കുകയില്ല (അവന്ന് അത് പാലിക്കാൻ സാധിക്കുകയില്ല). അതുകൊണ്ട്
അമിതത്വവും ഉപേക്ഷയുമില്ലാതെ മധ്യമമായ ശരിയായ മാർഗ്ഗം സ്വീകരിക്കുക.
പൂർണ്ണതയോട് അടുക്കുവാൻ ശ്രമിക്കുക.
(മനസ്സുകൾക്ക്) സന്തോഷ വാർത്ത അറിയിക്കുക. പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരംശത്തിലും (ആരാധന മുഖേന അല്ലാഹുവോട് ) സഹായം തേടുകയും ചെയ്യുക.
🌹🌹🌹🌹
ഈ ഹദീസിലെ ചില പാഠങ്ങൾ:
ഇസ്ലാം ലാളിത്യത്തിൻ്റേയും ( സംഹത് ) വക്രതയില്ലാത്ത നേർവഴിയുടെയും ( ഹനീഫിയ്യത്ത്)മതമാണ്.
വ്യാജ ഇലാഹുകളിൽ നിന്നൊക്കെ അകന്ന് അല്ലാഹുവിനോട് മാത്രം നേരിട്ട് പ്രാർഥിക്കാനും അവനെ മാത്രം ഇബാദത് ചെയ്യാനും ഇസ്ലാം നിർദ്ദേശിക്കുന്നു.
അല്ലാഹുവിനോട് നേരിട്ട് പ്രാർഥിക്കാനും അവനെ ഇബാദത് ചെയ്യാനും ഒരു ഇടയാളൻ്റെ ആവശ്യമില്ല എന്ന് ഇബ്രാഹീമീ മാർഗ്ഗമായ ഹനീഫിയ്യത്ത് ( വക്രതയില്ലാത്ത ഋജു മാർഗ്ഗം) ആണ് ഇസ്ലാം എന്ന പ്രസ്താവന സൂചിപ്പിക്കുന്നു.
കുത്ത് റാത്തീബ് പോലുള്ള ഇസ്സാമിന് അന്യമായ കർമ്മങ്ങൾ കൊണ്ട് ശരീരത്തെ കുത്തി മുറിവേൽപ്പിച്ചോ രാത്രി തീരെ ഉറങ്ങാതെ നിന്ന് നിസ്ക്കരിച്ചോ ഒരു ദിവസം പോലും ഒഴിവില്ലാതെ നോമ്പ് നോറ്റോ ശരീരത്തെ ക്ഷീണിപ്പിച്ചു അതി തീവ്രമായ ആരാധനാ രീതികൾ ഇസ്ലാം പഠിപ്പിക്കുന്നില്ല.
മിതത്വവും ലാളിത്യവുമാണ് ഇസ്ലാമിൻ്റെ മാർഗ്ഗമെന്ന് മനസ്സിലാക്കുന്നതോടൊപ്പം, ആരാധനകളിൽ ഖുർആനും സുന്നത്തും പഠിപ്പിച്ച പൂർണ്ണത കരസ്ഥമാക്കാൻ പരമാവധി ശ്രമിക്കണമെന്ന പാഠവും ശ്രദ്ധേയമാണ്.
മനസ്സിന് സന്തോഷത്തോടെയും സംതൃപ്തിയോടെയുമായിരിക്കണം ഇബാദത്തിൽ മുഴുകേണ്ടത്.
മനസ്സിന് ഉൻമേഷം നൽകുന്ന സമയങ്ങൾ ഇബാദത്തിന് പ്രത്യേകമായി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം ( ഉദാ: രാത്രിയുടെ അന്ത്യയാമം, പ്രഭാതം, പ്രദോഷം)
🔴🔴🔴🔴🔴
باب الصَّلاَةُ مِنَ الإِيمَانِ وَقَوْلُ اللَّهِ تَعَالَى: {وَمَا كَانَ اللَّهُ لِيُضِيعَ إِيمَانَكُمْ} يَعْنِي صَلاَتَكُمْ عِنْدَ الْبَيْتِ
നമസ്കാരം സത്യവിശ്വാസത്തിൽ പെട്ടതാണ് എന്ന് സംബന്ധിച്ചും,
"അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല." (2:143) എന്ന്
കഅ്ബയുടെ അടുക്കൽ വച്ചു (ബൈത്തുമുഖദ്ദസിന്ന് മുന്നിട്ടുള്ള) നമസ്ക്കാരത്തെക്കുറിച്ച് പറഞ്ഞതും സംബന്ധിച്ച
അധ്യായം
ഹദീസ് 4️⃣0️⃣
٤٠ - حَدَّثَنَا عَمْرُو بْنُ خَالِدٍ، قَالَ: حَدَّثَنَا زُهَيْرٌ، قَالَ: حَدَّثَنَا أَبُو إِسْحَاقَ، عَنْ الْبَرَاءِ، أَنَّ النَّبِيَّ ﷺ كَانَ أَوَّلَ مَا قَدِمَ الْمَدِينَةَ نَزَلَ عَلَى أَجْدَادِهِ، أَوْ قَالَ أَخْوَالِهِ، مِنْ الْأَنْصَارِ، وَأَنَّهُ صَلَّى قِبَلَ بَيْتِ الْمَقْدِسِ سِتَّةَ عَشَرَ شَهْرًا، أَوْ سَبْعَةَ عَشَرَ شَهْرًا، وَكَانَ يُعْجِبُهُ أَنْ تَكُونَ قِبْلَتُهُ قِبَلَ الْبَيْتِ، وَأَنَّهُ صَلَّى أَوَّلَ صَلَاةٍ صَلَّاهَا صَلَاةَ الْعَصْرِ، وَصَلَّى مَعَهُ قَوْمٌ، فَخَرَجَ رَجُلٌ مِمَّنْ صَلَّى مَعَهُ فَمَرَّ عَلَى أَهْلِ مَسْجِدٍ وَهُمْ رَاكِعُونَ، فَقَالَ: أَشْهَدُ بِاللَّهِ لَقَدْ صَلَّيْتُ مَعَ رَسُولِ اللَّهِ ﷺ قِبَلَ مَكَّةَ فَدَارُوا كَمَا هُمْ قِبَلَ الْبَيْتِ، وَكَانَتْ الْيَهُودُ قَدْ أَعْجَبَهُمْ إِذْ كَانَ يُصَلِّي قِبَلَ بَيْتِ الْمَقْدِسِ وَأَهْلُ الْكِتَابِ فَلَمَّا وَلَّى وَجْهَهُ قِبَلَ الْبَيْتِ أَنْكَرُوا ذَلِكَ.
[الحديث ٤٠ - أطرافه في: ٧٢٥٢، ٤٤٩٢، ٤٤٨٦، ٣٩٩]
ബറാഅ് (റ) ൽ നിന്ന് നിവേദനം: നബിﷺ മദീനയിൽ വന്നപ്പോൾ ആദ്യമായി താമസിച്ചത് അൻസ്വാറുകളിൽപെട്ട അവിടുത്തെ പിതാമഹന്മാരുടെ അല്ലെങ്കിൽ മാതൃസഹോദരന്മാരുടെ അടുത്താണ്. പതിനാറോ പതിനേഴോ മാസക്കാലം ബൈത്തുൽ മുഖദ്ദസിന്റെ നേർക്ക് തിരിഞ്ഞാണ് നമസ്കരിച്ചത്. കഅ്ബാലയത്തെ ഖിബ് ലയാക്കുന്നതായിരുന്നു നബിﷺ ഇഷ്ടപ്പെട്ടിരുന്നത്. അങ്ങിനെ അവിടേക്ക് തിരിഞ്ഞ് ആദ്യമായി നമസ്കരിച്ചത് അസ്ർ നമസ്കാരമായിരുന്നു. അവിടുത്തോടൊപ്പം ഒരു സംഘവും നമസ്കരിച്ചു.
അങ്ങിനെ നബിﷺ യോടൊപ്പം നമസ്കരിച്ച ഒരാൾ മസ്ജിദിൽ നിന്ന് പുറത്തു വന്ന് മറ്റൊരു മസ്ജിദിൻ്റെ അടുത്തുകൂടി നടന്നു പോയി. അപ്പോൾ അവർ റുകൂഇലായിയിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു. മക്കയുടെ നേർക്ക് തിരിഞ്ഞു നബിﷺയുടെ കൂടെ ഞാൻ നമസ്കരിച്ചുവെന്നതിന് ഞാനിതാ അല്ലാഹുവെ സാക്ഷി നിർത്തുന്നു. അങ്ങനെ അവർ ഒന്നിച്ച് കഅ്ബയുടെ നേരെ അവരുടെ ആ സ്ഥിതിയിൽ തന്നെ തിരിഞ്ഞു. നബിﷺ ബൈത്തുൽ മുഖദ്ദസിന്റെ നേർക്ക് തിരിഞ്ഞു നമസ്കരിച്ചിരുന്നത് ജൂതരെയും മറ്റു വേദക്കാരെയും ഇഷ്ടപെടുത്തിയ കാര്യമായിരുന്നു. എന്നാൽ കഅ്ബയിലേക്ക് നബിﷺ തിരിഞ്ഞത് അവർക്ക് അപ്രിയമായി ( അപ്പോഴാണ്
سَيَقُولُ السُّفَهَاءُ مِنَ النَّاسِ
എന്ന ആയത്ത് അവതരിച്ചത് എന്ന് ചില റിപ്പോർട്ടുളിർ കാണാം).
قَالَ زُهَيْرٌ:، حَدَّثَنَا أَبُو إِسْحَاقَ، عَنْ الْبَرَاءِ فِي حَدِيثِهِ هَذَا أَنَّهُ مَاتَ عَلَى الْقِبْلَةِ قَبْلَ أَنْ تُحَوَّلَ رِجَالٌ وَقُتِلُوا فَلَمْ نَدْرِ مَا نَقُولُ فِيهِمْ، فَأَنْزَلَ اللَّهُ تَعَالَى: ﴿وَمَا كَانَ اللَّهُ لِيُضِيعَ إِيمَانَكُمْ﴾.
സുഹൈർ എന്ന വരുടെ റിപ്പോർട്ട് കാണുക: അബൂ ഇസ്ഹാഖ് ബറാഉ ( റ ) -ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു ( ബറാഉ പറയുന്നു) : ബൈതുൽ മഖ്ദിസിലേക്ക് തിരിഞ്ഞ് നിസ്ക്കരിക്കുകയും എന്നാൽ കഅബ ഖിബ്ല ആക്കുന്നതിന് മുമ്പ് കൊല്ലപ്പെടുകയും ( മരിക്കുകയും ) ചെയ്തവരുടെ വിഷയത്തിലെ നിലപാട് എന്താണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. അപ്പോൾ അല്ലാഹു
﴿وَمَا كَانَ اللَّهُ لِيُضِيعَ إِيمَانَكُمْ﴾
എന്ന ആയത്ത് അവതരിപ്പിച്ചു.
- അതായത് കഅബ ഖിബ്ല ആക്കും മുമ്പ് ബൈതുൽ മഖ്ദിസിലേക്ക് തിരിഞ്ഞ് നിസ്ക്കരിച്ച നിസ്ക്കാരം അല്ലാഹു സ്വീകരിക്കും. ഇവിടെ നിസ്കാരത്തെ അല്ലാഹു ഈമാൻ എന്ന് പറഞ്ഞത് ശ്രദ്ധിക്കുക.
ആയത്തിൻ്റെ പൂർണ്ണ രൂപം :
(അൽ ബഖറഃ 2 : 143)
وَكَذَٰلِكَ جَعَلۡنَٰكُمۡ أُمَّةً وَسَطًا لِّتَكُونُواْ شُهَدَآءَ عَلَى ٱلنَّاسِ وَيَكُونَ ٱلرَّسُولُ عَلَيۡكُمۡ شَهِيدًاۗ وَمَا جَعَلۡنَا ٱلۡقِبۡلَةَ ٱلَّتِى كُنتَ عَلَيۡهَآ إِلَّا لِنَعۡلَمَ مَن يَتَّبِعُ ٱلرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيۡهِۚ وَإِن كَانَتۡ لَكَبِيرَةً إِلَّا عَلَى ٱلَّذِينَ هَدَى ٱللَّهُۗ وَمَا كَانَ ٱللَّهُ لِيُضِيعَ إِيمَٰنَكُمۡۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ
അപ്രകാരം, നാം നിങ്ങളെ ഒരു മധ്യമ സമുദായമാക്കുകയും ചെയ്തിരിക്കുന്നു - നിങ്ങള്‍ മനുഷ്യരുടെ മേല്‍ സാക്ഷ്യം വഹിക്കുന്നവരായിരിക്കുവാനും, നിങ്ങളുടെ മേല്‍ റസൂല്‍ സാക്ഷ്യം വഹിക്കുന്നവനായിരിക്കുവാനും വേണ്ടിയാണത്. താങ്കൾ ഇതേവരെ യാതൊരു ഖിബ്‌ലഃയില്‍ (ബൈതുൽ മഖ്ദിസ്) ആയിരുന്നുവോ അതിനെ,
മടമ്പുകളില്‍ തിരിഞ്ഞു മടങ്ങി പോകുന്നവരില്‍ നിന്ന് റസൂലിനെ പിന്‍പറ്റുന്നവരെ നമുക്ക് വേര്‍തിരിച്ചു അറിയുവാന്‍ വേണ്ടിയല്ലാതെ നാം ഏര്‍പ്പെടുത്തിയിട്ടില്ല. അല്ലാഹു നേര്‍മാര്‍ഗത്തിലാക്കിയവര്‍ക്കൊഴികെ അത് ഒരു വലിയ പ്രയാസം തന്നെയാകുന്നു. നിങ്ങളുടെ സത്യവിശ്വാസം പാഴാക്കിക്കളയുവാന്‍ അല്ലാഹുവിന് ഉദ്ദേശ്യല്ല. നിശ്ചയമായും അല്ലാഹു മനുഷ്യരോട് ദയാലുവും കരുണാനിധിയും തന്നെ.
باب حُسْنِ إِسْلاَمِ الْمَرْءِ
ഇസ്‌ലാമിക ജീവിതം നല്ല നിലയിലാക്കുന്നത് സംബന്ധിച്ച് പറയുന്ന അധ്യായം
ഹദീസ് 4️⃣1️⃣
[ഈ ഹദീസ് ഇമാം ബുഖാരീ ( റ ) ഈ അധ്യായത്തിൻ്റെ തുടക്കത്തിൽ ജസ്മിൻ്റെ സ്വീഗയിൽ (ഉറപ്പിച്ച് പറയുന്ന വാക്ക്) മുഅല്ലഖ് ആയി നൽകിയിട്ടുള്ള ഹദീസ് ആണ്. അതായത് പരമ്പരയിൽ ചില റിപ്പോർട്ടർമാരെ വിട്ട് കളഞ്ഞാണ് സനദിൽ ഉള്ളത്. ഖാല മാലികുൻ - മാലിക് പറഞ്ഞു - എന്ന് പറഞ്ഞ് തുടങ്ങിയത് ശ്രദ്ധിക്കുക. എന്നാൽ ഈ ഹദീസ് പൂർണ്ണ പരമ്പര സഹിതം മറ്റ് നിരവധി ഹദീസ് ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്. വിശദ വിവരങ്ങൾ അറിയാൻ ഫത്ഹുൽ ബാരീ നോക്കുക]
٤١ - قَالَ مَالِكٌ: أَخْبَرَنِي زَيْدُ بْنُ أَسْلَمَ، أَنَّ عَطَاءَ بْنَ يَسَارٍ أَخْبَرَهُ، أَنَّ أَبَا سَعِيدٍ الْخُدْرِيَّ أَخْبَرَهُ، أَنَّهُ سَمِعَ رَسُولَ اللَّهِ ﷺ يَقُولُ: إِذَا أَسْلَمَ الْعَبْدُ فَحَسُنَ إِسْلَامُهُ يُكَفِّرُ اللَّهُ عَنْهُ كُلَّ سَيِّئَةٍ كَانَ زَلَفَهَا، وَكَانَ بَعْدَ ذَلِكَ الْقِصَاصُ. الْحَسَنَةُ بِعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ، وَالسَّيِّئَةُ بِمِثْلِهَا إِلَّا أَنْ يَتَجَاوَزَ اللَّهُ عَنْهَا.
ആശയ വിവർത്തനം :
അബൂസഈദ് (റ) ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് അദ്ദേഹം കേൾക്കുകയുണ്ടായി: ' ഒരു അടിമ ഇസ്‌ലാം സ്വീകരിക്കുകയും അവന്റെ ഇസ്‌ലാമിക ജീവിതം നല്ല നിലയിൽ ആവുകയും ചെയ്താൽ അവന്റെ കഴിഞ്ഞകാല പാപങ്ങൾ അല്ലാഹു അവന് പൊറുത്തുകൊടുക്കും. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് വിചാരണയുണ്ടാകും. ഒരു നന്മക്ക് പത്തിരട്ടി മുതൽ എഴുനൂറ് ഇരട്ടി വരെ പ്രതിഫലം നൽകപ്പെടും. എന്നാൽ തിന്മയ്ക്ക് അതിനു തത്തുല്യമായ ശിക്ഷ മാത്രമാണുണ്ടാവുക - അതും അല്ലാഹു അവ പൊറുത്തു കൊടുക്കുന്നില്ലെങ്കിൽ മാത്രം.
[ കൂടാതെ അയാളുടെ ഇസ്ലാം സ്വീകരണത്തിന് മുമ്പ് അയാൾ ചെയ്ത നന്മകൾക്ക് പരലോകത്ത് പ്രതിഫലം നൽകപ്പെടുന്നും ചില ഹദീസുകളിൽ സൂചനകളുണ്ട്]
🌹🌹🌹🌹🌹
ഹദീസ് 4️⃣2️⃣
٤٢ - حَدَّثَنَا إِسْحَاقُ بْنُ مَنْصُورٍ، قَالَ: حَدَّثَنَا عَبْدُ الرَّزَّاقِ، قَالَ: أَخْبَرَنَا مَعْمَرٌ، عَنْ هَمَّامِ، عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ ﷺ: إِذَا أَحْسَنَ أَحَدُكُمْ إِسْلَامَهُ فَكُلُّ حَسَنَةٍ يَعْمَلُهَا تُكْتَبُ لَهُ بِعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ، وَكُلُّ سَيِّئَةٍ يَعْمَلُهَا تُكْتَبُ لَهُ بِمِثْلِهَا
അബൂഹുറൈറ (റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു :
ഒരാള്‍ നല്ല നിലക്ക് ഇസ്‌ലാമിക നടപടികൾ പാലിച്ചാൽ അയാൾ ചെയ്യുന്ന ഓരോ നന്മക്കും പത്ത് മുതൽ എഴുനൂറ് വരെ ഇരട്ടി പ്രതിഫലം രേഖപ്പെടുത്തപ്പെടും. എന്നാൽ അയാൾ ചെയ്യുന്ന തെറ്റുകള്‍ക്ക് തത്തുല്യമായ ശിക്ഷ മാത്രമെ നല്‍കുകയുള്ളു (അതു തന്നെ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നില്ലെങ്കില്‍ മാത്രം)
باب أَحَبُّ الدِّينِ إِلَى اللَّهِ أَدْوَمُهُ
ദീനിൽ അല്ലാഹുവിനു ഏറ്റവും പ്രിയങ്കരമായത് പതിവാക്കുന്ന സൽക്കർമ്മങ്ങളാണ് എന്നത് സംബന്ധിച്ച് പറയുന്ന അധ്യായം
ഹദീസ് 4️⃣3️⃣
٤٣ - حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى، حَدَّثَنَا يَحْيَى، عَنْ هِشَامٍ، قَالَ: أَخْبَرَنِي أَبِي، عَنْ عَائِشَةَ، أَنَّ النَّبِيَّ ﷺ دَخَلَ عَلَيْهَا وَعِنْدَهَا امْرَأَةٌ، قَالَ: مَنْ هَذِهِ؟ قَالَتْ: فُلَانَةُ - تَذْكُرُ مِنْ صَلَاتِهَا - قَالَ: مَهْ، عَلَيْكُمْ بِمَا تُطِيقُونَ، فَوَاللَّهِ لَا يَمَلُّ اللَّهُ حَتَّى تَمَلُّوا. وَكَانَ أَحَبَّ الدِّينِ إِلَيْهِ مَادَامَ عَلَيْهِ صَاحِبُهُ.[الحديث ٤٣ - في: ١١٥١]
ആശയ വിവർത്തനം :
ആയിശ(റ)ൽ നിവേദനം: ഒരിക്കല്‍ നബിﷺ അവരുടെ മുറിയില്‍ പ്രവേശിച്ചു. അപ്പോള്‍ അവരുടെ സമീപം ഒരു സ്ത്രീ ഉണ്ടായിരുന്നു. ഇതാരെന്നു നബിﷺ ചോദിച്ചു. ഇന്ന സ്ത്രീ എന്നുത്തരം പറഞ്ഞശേഷം അവര്‍ ആ സ്ത്രീയുടെ നമസ്കാരത്തിന്റെ വണ്ണവും വലിപ്പവും പ്രശംസിച്ചു പറയാന്‍ തുടങ്ങി. അപ്പോൾ നബിﷺ പറഞ്ഞു : വര്‍ണ്ണന നിര്‍ത്തുക, നിങ്ങള്‍ക്ക് നിത്യവും അനുഷ്ഠിക്കാന്‍ സാധിക്കുന്നത്ര നിങ്ങള്‍ അനുഷ്ഠിക്കുവിന്‍. അല്ലാഹുവാണ് സത്യം, നിങ്ങള്‍ക്ക് മുഷിച്ചില്‍ തോന്നും വരേക്കും അല്ലാഹുവിന് മുഷിച്ചില്‍ തോന്നുകയില്ല. ഒരാള്‍ നിത്യേന നിര്‍വിഘ്നം അനുഷ്ഠിക്കുന്ന (അൽപമാണെങ്കിൽ പോലും ) മതനടപടികളാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടപ്പെട്ടത്.
🌹🌹🌹🌹🌹
ലഘു വിവരണം:
ആ സ്‌ത്രീ ഖദീജ ( റ ) യുടെ കുടുംബത്തിൽ പെട്ട ഹൗലാഉ ബിൻത് തുവൈത് ( റ ) ആയിരുന്നു എന്ന് മറ്റു ചില ഹദീസുകളിലും വിവരണങ്ങളിലും കാണുന്നു. നബിﷺ ആഇശ ( റ ) യുടെ മുറിയിൽ പ്രവേശിച്ചപ്പോൾ ആ സ്ത്രീ എണീറ്റ് പുറത്ത് പോയ പോയ ശേഷമാണ് ആഇശ ( റ ) അവരുടെ നിസ്ക്കാരത്തെ ക്കുറിച്ച് പ്രശംസിച്ച് പറഞ്ഞത്. അവർ രാത്രി ഉറങ്ങാതെ നിസ്ക്കരിച്ചിരുന്നു എന്ന് ആഇശ ( റ ) പറഞ്ഞതായി ചില ഹദീസുകളിൽ കാണാം. അത് കൊണ്ട് നബിﷺ മേൽ പറഞ്ഞ പ്രകാരം പ്രതികരിച്ചത്. അല്ലാഹുവിന് മടുപ്പ് എന്നത് യോജിക്കുകയില്ല. ഇവിടെ അത് ഒരു ആലങ്കാരിക പ്രയോഗമാണ് .
باب زِيَادَةِ الإِيمَانِ وَنُقْصَانِهِ وَقَوْلِ اللَّهِ تَعَالَى: {وَزِدْنَاهُمْ هُدًى}، {وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا} وَقَالَ: {الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ} فَإِذَا تَرَكَ شَيْئًا مِنَ الْكَمَالِ فَهُوَ نَاقِصٌ.
ഈമാനിന്റെ വർധനവും കുറവും സംബന്ധിച്ചും,
{وَزِدْنَاهُمْ هُدًى}،
"അവര്‍ക്കു നാം സന്‍മാര്‍ഗബോധം വര്‍ധിപ്പിക്കുകയും ചെയ്തു",
{وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا}
"സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കാനും",
{الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ}
"ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു" എന്നീ ഖുർആൻ വചനങ്ങളും അതിനാൽ പൂർണ്ണതയിൽ നിന്ന് വല്ലതും ഒഴിവാക്കുന്ന പക്ഷം അത് (ഈമാൻ) കുറവുള്ളതാകുന്നു എന്നതും സംബന്ധിച്ച് പറയുന്ന അധ്യായം
🌹🌹🌹🌹🌹
ഹദീസ് 4️⃣4️⃣
٤٤ - حَدَّثَنَا مُسْلِمُ بْنُ إِبْرَاهِيمَ، قَالَ: حَدَّثَنَا هِشَامٌ، قَالَ: حَدَّثَنَا قَتَادَةُ، عَنْ أَنَسٍ، عَنْ النَّبِيِّ ﷺ قَالَ: يَخْرُجُ مِنْ النَّارِ مَنْ قَالَ لَا إِلَهَ إِلَّا اللَّهُ وَفِي قَلْبِهِ وَزْنُ شَعِيرَةٍ مِنْ خَيْرٍ، وَيَخْرُجُ مِنْ النَّارِ مَنْ قَالَ لَا إِلَهَ إِلَّا اللَّهُ وَفِي قَلْبِهِ وَزْنُ بُرَّةٍ مِنْ خَيْرٍ، وَيَخْرُجُ مِنْ النَّارِ مَنْ قَالَ لَا إِلَهَ إِلَّا اللَّهُ وَفِي قَلْبِهِ وَزْنُ ذَرَّةٍ مِنْ خَيْرٍ.
قَالَ أَبُو عَبْد اللَّهِ: قَالَ أَبَانُ: حَدَّثَنَا قَتَادَةُ، حَدَّثَنَا أَنَسٌ، عَنْ النَّبِيِّ ﷺ: مِنْ إِيمَانٍ، مَكَانَ، مِنْ خَيْرٍ.[الحديث ٤٤ - أطرافه في: ٧٥١٦، ٧٥١٠، ٧٥٠٩، ٧٤٤٠، ٧٤١٠، ٦٥٦٥، ٤٤٧٦]
അനസ്(റ)ൽ നിന്ന് നിവേദനം : നബിﷺ പറഞ്ഞു : ഹൃദയത്തില്‍ ഒരു ബാര്‍ലി മണിത്തൂക്കമെങ്കിലും നന്മ (ഈമാൻ) ഉണ്ടായിരിക്കുകയും അതൊടൊപ്പം 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന് പ്രഖ്യാപിക്കുകയും ചെയ്തവരെല്ലാം നരകത്തില്‍ നിന്ന് മുക്തരാകും. ഹൃദയത്തില്‍ ഒരു ഗോതമ്പ് മണിത്തൂക്കം നന്മ (ഈമാൻ) ഉണ്ടായിരിക്കുകയും 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന് പ്രഖ്യാപിക്കുകയും ചെയ്തവരെല്ലാം നരകത്തില്‍ നിന്ന് മുക്തരാകും. ഹൃദയത്തില്‍ ഒരണുതൂക്കം നന്മ (ഈമാൻ) ഉണ്ടായിരിക്കുകയും 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന് പ്രഖ്യാപിക്കുകയും ചെയ്തവരെല്ലാം നരകത്തില്‍ നിന്ന് മുക്തരാകും.
ഹദീസ് 4️⃣5️⃣
٤٥ - حَدَّثَنَا الْحَسَنُ بْنُ الصَّبَّاحِ سَمِعَ جَعْفَرَ بْنَ عَوْنٍ، حَدَّثَنَا أَبُو الْعُمَيْسِ، أَخْبَرَنَا قَيْسُ بْنُ مُسْلِمٍ، عَنْ طَارِقِ بْنِ شِهَابٍ، عَنْ عُمَرَ بْنِ الْخَطَّابِ أَنَّ رَجُلًا مِنْ الْيَهُودِ قَالَ لَهُ: يَا أَمِيرَ الْمُؤْمِنِينَ آيَةٌ فِي كِتَابِكُمْ تَقْرَءُونَهَا لَوْ عَلَيْنَا مَعْشَرَ الْيَهُودِ نَزَلَتْ لَاتَّخَذْنَا ذَلِكَ الْيَوْمَ عِيدًا، قَالَ: أَيُّ آيَةٍ؟ قَالَ: ﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلامَ دِينًا﴾ قَالَ عُمَرُ: قَدْ عَرَفْنَا ذَلِكَ الْيَوْمَ وَالْمَكَانَ الَّذِي نَزَلَتْ فِيهِ عَلَى النَّبِيِّ ﷺ، وهو قَائِمٌ بِعَرَفَةَ يَوْمَ جُمُعَةٍ.[الحديث ٤٥ - أطرافه في: ٧٢٦٨، ٤٦٠٦، ٤٤٠٧]
ഉമര്‍(റ) ൽ നിന്ന് നിവേദനം: നിശ്ചയം ഒരു ജൂതന്‍ (കഅബുൽ അഹ്ബാർ ആയിരുന്നു ഈ വ്യക്തിയെന്ന പരാമർശം ഫത്ഹുൽ ബാരിയിൽ കാണാം) അദ്ദേഹത്തോട് പറയുകയുണ്ടായി : അല്ലയോ അമീറുല്‍മുഅ്മിനീന്‍! നിങ്ങളുടെ ഗ്രന്ഥത്തില്‍ (ഖുർആനിൽ) നിങ്ങള്‍ പാരായണം ചെയ്യാറുള്ള ഒരായത്തുണ്ട്. അത് ജൂതന്മാരായ ഞങ്ങള്‍ക്കാണ് അവതരിച്ചുകിട്ടിയിരുന്നെങ്കില്‍ ആ ദിനം ഞങ്ങളൊരു ഈദ് ആയി (പെരുന്നാളായി ) ആഘോഷിക്കുമായിരുന്നു. ഉമര്‍(റ) ചോദിച്ചു. ഏത് ആയത്താണത്❓ അദ്ദേഹം പറഞ്ഞു.
{الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا}
"[ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. അതു വഴി എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തിയാക്കിത്തരികയും ഇസ്‌ലാമിനെ മതമായി നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു' (5:3) എന്ന വാക്യം തന്നെ]" ഉമര്‍(റ) പറഞ്ഞു: ആ വാക്യം അവതരിച്ച ദിവസവും അവതരിച്ച സ്ഥലവും ഞങ്ങള്‍ക്ക് നല്ലപോലെ അറിവുണ്ട്. നബിﷺ വെള്ളിയാഴ്ച ദിവസം അറഫയില്‍ നിന്ന ഘട്ടത്തിലാണ് അത് അവതരിച്ചത് ( ജുമുഅയും അറഫയും ആയതിനാൽ അന്നേ ദിവസം ഞങ്ങൾക്ക് ആഘോഷ ദിവസം തന്നെയാണ് എന്ന് സാരം)
No comments:
Post a Comment